Goal! The Dream Begins / ഗോള്‍! ദ ഡ്രീം ബിഗിന്‍സ് (2005)
എം-സോണ്‍ റിലീസ് – 541
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ഡാനി കാനന്‍
പരിഭാഷ : സാബി
ജോണർ : ഡ്രാമ, റൊമാൻസ്, സ്പോർട്സ്
6.7/10
ടച്സ്റ്റോൺപിക്ചേഴ്സിന്റെ ബാനറിൽ ഡാനി കന്നോൺ സംവിധാനം ചെയ്തു 2006 ൽ പുറത്തിറങ്ങിയ ,ബ്രിടീഷ് മൂവിയാണ് ഗോൾ !.കായിക സിനിമ ലോകത്തെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഗോൾ , ഒരു ദരിദ്ര യുവാവിന്റെ ഫുട്ബോൾ കരിയർ സ്വപ്ന സാക്ഷാത്കരത്തിന്റെ കഥ പറയുന്നു.
മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്ന കുടുംബത്തിലെ സാന്റിയാഗോ എന്ന യുവാവാണ് കഥയുടെ കേന്ദ്രകഥാപാത്രം.ഫുട്ബോളിനെ ജീവന് തുല്ല്യം സ്നേഹിക്കുന്ന സാന്റിയഗോ അമേരിക്കയിൽ കഷ്ടപ്പെടുന്നതിനടയിൽ നടക്കുന്ന സംഭവങ്ങൾ അവന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന വഴിതിരിവുകളാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്.യാദൃശ്ചികമായി ഇംഗ്ളണ്ടിലേ ന്യൂകാസിൽ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിക്കുന്നത് മുതൽക്ലബ്ബിന്റെ എക്കാലത്തെയും മികച്ച പ്ലേയറായി സാന്റിയാഗോ മാറുന്നത് വരെയുള്ള സംഭവ വികാസങ്ങളാണ് പിന്നീട് കഥയുടെ ഇതിവൃത്തം.സാന്റിയാഗോ ആയി വേഷമിട്ട കുനോ ബക്കർന്റെ അഭിനയ മികവ് സിനിമയുടെ പൂർണ്ണതയിൽ വലിയ പങ്ക് വഹിക്കുന്നു.
ഫിഫയുടെ പൂർണ്ണ സഹകരണത്തോടെ നിർമ്മിച്ച ഈ സിനിമയിൽ ,ന്യൂകാസിൽ,ലിവർപൂൾ,ചെൽസി തുടങ്ങിയ റിയൽ ക്ലബുകളും ,സിദാൻ ,ജെറാർഡ് ,ബെക്കാം ,റൗൾ ,ഷിയറെർ തുടങ്ങിയ ഇതിഹാസ താരങ്ങളും അണിനിരക്കുന്നു.കായികസിനിമ ലോകത്തു മുൻ നിലയിലുള്ള ഗോൾ ,ഫുട്ബോൾ പ്രേമികളുടെ ഇഷ്ട സിനിമകളിൽ ഒന്നാമത് നിൽക്കുന്നു.ലോകത്താകമാനം പ്രേക്ഷകരെ കയ്യിലെടുത്ത സിനിമയുടെ 2,3 ഭാഗങ്ങൾ നിരന്തര അഭ്യര്‍ഥനകൾ മാനിച്ചു തൊട്ടടുത്ത വർഷങ്ങളിൽ ഇറങ്ങുകയും ചെയ്തു എന്നത് സിനിമയുടെ സ്വീകര്യതെയെ വരച്ചു കാട്ടുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍7❤4
The Wave / ദ വേവ് (2015)
എം-സോണ്‍ റിലീസ് – 543
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : നോര്‍വീജിയന്‍
സംവിധാനം : റോര്‍ ഉതോഗ്
പരിഭാഷ : ശ്രീധർ
ജോണർ : ഡ്രാമ, ത്രില്ലർ
6.7/10
മനുഷ്യന് എത്ര പുരോഗമിച്ചാലും പകച്ചു നില്ക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന്റെ എല്ലാ കാലത്തെയും പേടി സ്വപ്നം ആണ്. മറ്റെല്ലാത്തിനും പോംവഴികള്‍ കണ്ടെത്തുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും മനുഷ്യന് തോറ്റുപോവുകയാണ് പതിവ്. ഉപകരങ്ങള്‍ വെച്ച് പരമാവധി ആള് നാശം കുറക്കാന്‍ കഴിയുന്നു എന്നല്ലാതെ ദുരന്തങ്ങളെ തടയാന്‍ ഇതുവരെ മനുഷ്യന് സാധിച്ചിട്ടില്ല. പ്രകൃതി ദുരന്തങ്ങള്‍ പ്രമേയമാക്കി നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ തന്നെ ഭൂകമ്പവും അത് കാരണം ഉണ്ടാകുന്ന സുനാമി തിരകളെയും പ്രമേയമാക്കി നിരവധി സിനിമകള്‍ വരികയും വിജയം കൊയ്യുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ "നോര്‍വേ" എന്ന രാജ്യത്തു നിന്നും 2015ല്‍ പുറത്തിറങ്ങിയ സിനിമയാണ് The Wave. വളരെ വിശ്വസനീയമായ രീതിയില്‍ കഥ പറഞ്ഞിരിക്കുന്നു സംവിധായകന്.ഈ കഥക്ക് ഒരു പ്രത്യേകത ഉണ്ട്. സാധാരണ കടലില്‍ ഭൂകമ്പം ഉണ്ടായതിന്റെ പരിണിതഫലമാണ് സുനാമിതിര ഉണ്ടാവുന്നത്. ഇവിടെ നോര്‍വേ യിലെ കടലിലേക്ക് എത്തുന്ന ഒരു പുഴയില്‍ ആണ് സുനാമി ഉണ്ടാവുന്നത്. അധികം പരന്നു കിടക്കാതെ ഒഴുകുന്ന പുഴയില്‍ എങ്ങനെ ഒരു സുനാമി ഉണ്ടാകും എന്ന് സംവിധായകന് വ്യക്തതയോടെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിചിരിക്കൂന്നുഒരു പ്രകൃതി ദുരന്തം ചിത്രീകരിക്കാന്‍ മാത്രം ഒരുക്കിയ ഒരു സിനിമ അല്ല The Wave. അതിനിടയില്‍ നല്ലൊരു കുടുംബ കഥയും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

👍11❤5
Satan / സാത്താന് (2007)
എം-സോണ്‍ റിലീസ് – 1354
പോസ്റ്റർ : ഷൈജു എസ്
ഭാഷ : സ്പാനിഷ്
സംവിധാനം : Andrés Baiz
പരിഭാഷ : എബി ജോസ്
ജോണർ : ക്രൈം, ഡ്രാമ
7.2/10
മാരിയോ മെൻഡോസ എഴുതിയ സാത്താനാസ് എന്ന നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രെസ് ബായിസ് സംവിധാനം ചെയ്ത സിനിമയാണ് സാത്താന്. 1986 ൽ കൊളംബിയയിലെ ബൊഗോട്ടോയിൽ നടന്ന പോസെറ്റോ കൂട്ടക്കൊലയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൃസ്ത്യൻ പുരോഹിതൻ, ചന്തയിൽ കച്ചവടക്കാരിയായ യുവതി, ഇംഗ്ലീഷ് പ്രൊഫെസർ തുടങ്ങി മൂന്നു വ്യത്യസ്ത മേഖലയിൽ ഉള്ള പ്രധാന കഥാപാത്രങ്ങൾ സമാന്തരമായി നടക്കുന്ന മൂന്നു കഥകളെ മുൻപോട്ടു നയിക്കുന്നു. സാത്താൻ എന്ന തിന്മയുടെ പ്രവർത്തനം എങ്ങനെയൊക്കെ മനുഷ്യന്റെ ജീവിതങ്ങളെ സ്വാധീനിക്കുമെന്നു സംവിധായകൻ വരച്ചു കാണിക്കുന്നുണ്ട്.

👍3❤1
I Still Hide to Smoke / ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക് (2016)
എം-സോണ്‍ റിലീസ് – 935
പെൺസിനിമകൾ - 11
പോസ്റ്റർ: ശ്രീധർ
ഭാഷ : അറബിക്, ഫ്രഞ്ച്
സംവിധാനം : Rayhana Obermeyer
പരിഭാഷ : സിനിമ കളക്ടീവ് വടകര
ജോണർ : ഡ്രാമ
7.2/10
നമുക്ക് അപരിചിതമായ സ്ത്രീകളുടെ ലോകമാണ്, അറ്റ് മൈ ഏജ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക് എന്ന ചലച്ചിത്രം കാഴ്ചയാക്കുന്നത്. ആകാശം കാണുന്നതു വിലക്കിയപ്പോള്‍ കഴുകിയ തുണികള്‍ ഉണക്കാനായി ടെറസില്‍ പോയി മേഘങ്ങളെ കാണുന്ന പെണ്‍കുട്ടികള്‍, പുകവലിക്കാന്‍ പാത്തിരിക്കേണ്ടി വരുന്നവര്‍, പെണ്ണിന്റെ രഹസ്യാനുഭവങ്ങളും ആനന്ദങ്ങളും കൂട്ടുകാരികളോടു പറഞ്ഞ് ഉല്ലസിക്കുന്നവര്! ഇത് ഹമാം എന്ന സ്ത്രീകളുടെ മാത്രം ലോകത്തെ കാഴ്ചകളാണ്. അതൊരു ടര്‍ക്കിഷ് സ്റ്റീം ബാത്ത് കേന്ദ്രം. പെണ്ണുങ്ങളുടെ കുളിയിടമെന്നും പറയാം. ഇത് കുളിയിടത്തിലേക്ക് തിരിച്ചുപിടിച്ച ക്യാമറയുമായി റെയ്ഹാന ഒബര്‍മെയര്‍ എന്ന ചലച്ചിത്ര സംവിധായക തന്റെ ആദ്യ ചലച്ചിത്രത്തിലൂടെ കാട്ടിത്തരുന്ന കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സ്ത്രീകളുടെ ലോകമാണ്.
ചിത്രത്തിന്റെ മുന്നണിയില്‍ മാത്രമല്ല ചലച്ചിത്ര സാക്ഷാത്കാരത്തിന്റെ പിന്നിലുള്ള മറ്റു സാങ്കേതികവിദഗ്ധരും സ്ത്രീകളാണ്. തിരക്കഥയും എഡിറ്റിംഗും സംവിധായിക റെയ്ഹാന തന്നെ. സംഗീതം ആന്‍ സൂചി വെസ്നെയ്ന്. ഒളിമ്പിയ മിറ്റിലിനാവോയും മുഹമ്മദ് തയബ് ലഗ്ഗോനുമാണ് ക്യാമറ. ഗ്രീസിലാണ് ഹമാം ഏതാണ്ട് പൂര്‍ണമായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നത്. ഏതാനും വാതില്‍പ്പുറ കാഴ്ചകള്‍ അള്‍ജിയേഴ്സിലും. ഒരു പെണ്ണിടവും അവിടെ മുഴങ്ങിക്കേട്ട ആത്മരോഷങ്ങളുടെയും ദീനരോദനങ്ങളുടെയും പോരാട്ടത്തിന്റെയും തീവ്രാനുഭവമാണ് ഈ ചലച്ചിത്രം. അഭയവും സാന്ത്വനവും അരുളേണ്ട പുരുഷനും വീടും കിടപ്പറയും മാത്രമല്ല മതവും തീര്‍ക്കുന്ന കടന്നാക്രമണങ്ങളെ അവള് സ്വയം നേരിടുന്നു. സ്ത്രീക്കു മാത്രം സമ്മാനിക്കാന്‍ കഴിയുന്ന സ്ത്രീയുടെ ആന്തരിക ധൈര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും അനുഭവമാണ് ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്.

👍10❤4
Long Live Death / ലോങ് ലിവ് ഡെത്ത് (1971)
എം-സോണ്‍ റിലീസ് – 936
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഫ്രഞ്ച്
സംവിധാനം : Fernando Arrabal
പരിഭാഷ : ശ്യാം നാരായണൻ
ജോണർ : ഡ്രാമ, വാർ
6.8/10
1939ല്‍ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ അന്ത്യത്തില്‍ ഫാന്‍ഡോ എന്ന പത്തുവയസ്സുകാരന്റെ കമ്മ്യൂണിസ്റ്റുകാരനായ അച്ഛനെ പട്ടാളക്കാര്‍ അറസ്റ്റ് ചെയ്യുന്നു. അച്ഛനെ ഒറ്റിക്കൊടുത്തത് സ്വന്തം അമ്മയാണെന്ന് മനസ്സിലാക്കിയ ഫാന്ഡോയുടെ അച്ഛനെത്തേടിയുള്ള യാത്രയുടെയും, ഇടയ്ക്കിടെ ഉണ്ടാവുന്ന വിചിത്ര ചിന്തകളുടെയും കുഴപ്പിക്കുന്ന ഒരു സമ്മേളനമാണ് ലോങ്ങ് ലിവ് ഡെത്ത്. അതോടൊപ്പം തന്നെ രാഷ്ട്രീയവിമര്ശനങ്ങള്ക്കും സംവിധായകന് കളമൊരുക്കുന്നുണ്ട്.

👍3
Lipstick Under My Burkha / ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ (2017)
എം-സോണ്‍ റിലീസ് – 937
പെൺസിനിമകൾ - 12
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : ഹിന്ദി
സംവിധാനം : Alankrita Shrivastava
പരിഭാഷ : നൗഫൽ മുക്കാളി
ജോണർ : ഡ്രാമ
6.8/10
അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രമാണ് ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ (Lipstick Waale Sapne). പ്രകാശ് ഝാ നിർമ്മിച്ച ഈ ചിത്രത്തിൽ കൊങ്കണ സെൻ ശർമ, രത്ന പഥക് ഷാ, അഹാന കുമ്ര, പ്ലബിത ബൊർഥാകൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 14 ഒക്ടോബർ 2016 ന് ഈ ചിത്രത്തിന്റെ ട്രെയലർ പുറത്തു വന്നു. മുംബൈ ചലച്ചിത്ര മേളയിൽ ലിംഗസമത്വം സംബന്ധിച്ചുള്ള മികച്ച ചിത്രത്തിനുള്ള ഓക്സ്ഫാം പുരസ്കാരവും ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പിരിറ്റ് ഓഫ് ഏഷ്യ പുരസ്കാരവും ചിത്രം നേടി. 2017 ജനുവരിയിൽ, ഇതൊരു സ്ത്രീകേന്ദ്രീകൃത സിനിമയാണെന്ന് പറഞ്ഞു ചിത്രത്തിന് സെൻസർ ബോഡ് അനുമതി നിഷേധിച്ചു. ജീവിതത്തിന് മുകളിൽ സ്ത്രീകളുടെ ഫാന്റസിയെ പ്രതിഷ്ഠിക്കുന്നു, മോശം വാക്കുകൾ ഉപയോഗിക്കുന്നു, ലൈംഗികബന്ധത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു, ഓഡിയോ പോണോഗ്രഫിയുണ്ട് തുടങ്ങിയവയായിരുന്നു അനുമതി നിഷേധിക്കാൻ സെൻസർ ബോഡ് കാരണം കാട്ടിയത്.

❤5👍5
Caramel / കാരമൽ (2007)
എം-സോണ്‍ റിലീസ് – 939
പെൺസിനിമകൾ - 13
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : അറബിക്, ഫ്രഞ്ച്
സംവിധാനം : Nadine Labaki
പരിഭാഷ : പ്രവീൺ അടൂർ
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
7.1/10
ലെബനീസ് ചിത്രങ്ങളിൽ ഏറ്റവും ലോക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് കാരമൽ. രോമം കളയുന്നതിനുള്ള വാക്സ് ആണ് കാരമൽ. പഞ്ചസാരയും നാരങ്ങാനീരുമെല്ലാം ചേർത്തുരുക്കി കിട്ടുന്ന മിശ്രിതം. മധുരവും പുളിപ്പും നിറഞ്ഞ ജീവിതത്തിന്റെ പ്രതീകം. ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ബ്യൂട്ടി പാർലർ നടത്തുന്ന മൂന്ന് പെൺകുട്ടികൾ. അതിൽ ഒരാൾ വിവാഹിതനായ ഒരാളുമായി പ്രണയത്തിൽ. ആ ബന്ധം എത്രനാൾ പോകുമെന്ന് ഒരു ഊഹവുമില്ല. മറ്റൊരാളുടെ കല്യാണം നിശ്ചയിച്ചിരിക്കുന്നു. പക്ഷേ വിവാഹ ജീവിതം വിജയകരമാകാൻ അവൾക്ക് മുന്നിൽ ഒരു കടമ്പയുണ്ട്. മൂന്നാമത്തവൾക്ക് ഇഷ്ടം സ്ത്രീകളെത്തന്നെ, ഒരുപക്ഷേ മൂവരിൽ മനസിലാക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഇവളെയാകും.
സംവിധായികയായ നദീൻ ലബാക്കി തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു, എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു പിടി സ്ത്രീകളുടെ കഥയാണ്. ഓരോരുത്തർക്കും അവരുടേതായ പ്രശ്നങ്ങൾ, പക്ഷേ എല്ലാവരുടെയും ജീവിതം ഇടകലർന്നിരിക്കുന്നു. പ്രശ്നങ്ങൾ അവർ പരസ്പരമുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ബലത്തിൽ തരണം ചെയ്യുന്നു.
യുദ്ധകലുഷിതമായ ലെബണനിൽനിന്ന് രാഷ്ട്രീയവും കലാപവും ചർച്ച ചെയ്യാത്ത സാധാരണക്കാരുടെ കുഞ്ഞു ജീവിതങ്ങളെ സിനിമ തൊട്ടു പോകുന്നു. സ്ത്രീകളുടെ ചിന്തകളും മനോവ്യഥകളും മനസിലൊരു വിങ്ങലുണ്ടാക്കും വിധം ചിത്രീകരിക്കാൻ സംവിധായികയ്ക്ക് കഴിഞ്ഞു. മനസ്സിൽ തൊടുന്ന സംഗീതവും മറ്റൊരു പ്രത്യേകതയാണ്. കലർപ്പില്ലാത്ത സ്ത്രീജീവിതമാണ് സംവിധായിക ആവിഷ്കരിച്ചിരിക്കുന്നത്. സംവിധായിക നദീൻ ലബാക്കിയുടെ 2018ൽ ഇറങ്ങിയ Capernaum എന്ന ചിത്രം iffk യിൽ വൻ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വേർ ഡു വി ഗോ നൗ ആണ് മറ്റൊരു പ്രധാന ചിത്രം.

👍12❤1
What Will People Say / വാട്ട് വിൽ പീപ്പിൾ സേ (2017)
എം-സോണ്‍ റിലീസ് – 940
പെൺസിനിമകൾ - 14
പോസ്റ്റർ : ശ്രീധർ
ഭാഷ : ഉറുദു, നോർവീജിയൻ
സംവിധാനം : Iram Haq
പരിഭാഷ : സുനിൽ നടക്കൽ
ജോണർ : ഡ്രാമ
7.410
ഒരേ സമയം രണ്ടു തരം സംസ്കാരത്തെയും പിൻ തുടരുക എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് പ്രത്യേകിച്ചും ഒരു പതിനാറു കാരിയെ സംബന്ധിച്ചിടത്തോളം ജനിച്ചു വളർന്ന ചുറ്റുപാടുകൾ പഠിപ്പിച്ചതും അവളുടെ മനസ്സ് പിൻ തുടരാൻ ആഗ്രഹിക്കുന്നതുമായ ഒരു ജീവിത സംസ്കാരം മാതാ പിതാക്കളും ബന്ധുക്കളും ചേർന്ന് അവളിലേക്ക് കുത്തിവെക്കാൻ ശ്രമിക്കുന്ന പൈതൃക സംസ്കാരം മറ്റൊന്ന് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം തങ്ങൾ പിന്തുടർന്നു പോന്ന ജീവിത ശൈലിയും സംസ്കാരവും മക്കളിലേക്ക് പകർന്നു നൽകണം എന്നാഗ്രഹം സ്വാഭാവികമാണ്. അതിന്റെ കൂടെ തങ്ങളുടെ ചുറ്റുമുള്ള സമൂഹം അവരുടെ ജീവിതത്തെ എങ്ങിനെ വിലയിരുത്തുന്നു എന്നതും ചിന്താവിഷയമാണ്.
നോർവേയിൽ ജനിച്ചു വളർന്ന 16 കാരിയാണ് നിഷ, പാക്കിസ്ഥാനിൽ നിന്ന് കുടിയേറി പാർത്തവരായിരുന്നു അവളുടെ മാതാപിതാക്കൾ. ഒരു സാധാരണ നോർവീജിയൻ കൗമാരക്കാരിയുടേത് ആയിരുന്നു സുഹൃത്തുക്കളുടെ കൂടെ പുറത്തുള്ള അവളുടെ ജീവിതം അതേ സമയം വീടിനകത്ത് അവൾ തികഞ്ഞ അച്ചടക്കമുള്ള പാക്കിസ്ഥാൻ സംസ്കാരം പേറുന്ന മകൾ ആയി അഭിനയിച്ചു പോന്നു.
ഒരു ദിവസം അവളുടെ കൗമാരക്കാരനായ കാമുകനെ അവളുടെ അച്ഛൻ മിർസ കയ്യോടെ പിടിക്കുന്നു. കാമുകനെ കല്യാണം കഴിക്കാൻ മാതാപിതാക്കൾ അവളെ നിർബന്ധിക്കുന്നു. അവൾ അത് നിരാകരിക്കുന്നു അതോടെ അവൾ അവളുടെ കുടുംബത്തിനും ചുറ്റുമുള്ള സമൂഹത്തിനും അനഭിമതയാകുന്നു.
പൈതൃക സംസ്കാരവും പാരമ്പര്യ ജീവിതരീതികളും പഠിപ്പിക്കാൻ അച്ഛൻ അവളെ പാക്കിസ്ഥാനിലെ അമ്മായിയുടെ അടുക്കൽ നട തള്ളുന്നു. അത് വരെ പിൻ തുടർന്ന് പോന്ന സാഹചര്യങ്ങളിൽ നിന്ന് പെട്ടെന്നുണ്ടായ മാറ്റം ആ കൗമാരക്കാരിയിൽ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. അതിൽ നിന്ന് മെല്ലെ കര കയറിയ അവൾ അമ്മായിയുടെ മകനുമായി അടുപ്പത്തിൽ ആകുന്നു. പക്ഷേ ജീവിതം അവിടെയും അവളെ തിരിഞ്ഞു കുത്തുകയായിരുന്നു…
മാതാ പിതാക്കളും കുട്ടികളും ജനിച്ചു വളർന്ന സാംസ്കാരിക വിത്യാസങ്ങൾ ഒരു കുടുംബ ജീവിതത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്നാണ് ചിത്രം ചർച്ച ചെയ്യുന്നത് ഏതൊരു പിതാവിനെയും പോലെ തന്റെ മകളും തങ്ങളുടെ സാമുദായിക, സംസ്കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കണം എന്നേ ആ പിതാവും ആഗ്രഹിച്ചിരുന്നുള്ളൂ.
ഒരു നോർവീജിയൻ - പാക് സിനിമ ആണെങ്കിലും ചിത്രത്തിന്റെ ഭാഷ 80% ഹിന്ദി ആണ് സംവിധായിക Iram Haq ന്റെ ജീവിതാനുഭവങ്ങൾ ആണ് സിനിമയുടെ മൂല കഥക്ക് ആധാരം. നോർവേയിലെ തണുത്തുറഞ്ഞ അന്തരീക്ഷവും പാക്കിസ്ഥാനിലെ വരണ്ട ചുറ്റുപാടുകളും ചേർന്ന് കാഴ്ച്ച വെക്കുന്ന ഇരുളും വെളിച്ചവും നിറഞ്ഞ സ്വാഭാവിക കാഴ്ചകൾ സമ്മാനിക്കുന്ന ക്യാമറ എടുത്തു പറയേണ്ടതാണ്. പ്രധാന കഥാപാത്രമായ നിഷയെ അവതരിപ്പിച്ച maria mozhdah ഒരു തുടക്കക്കാരിയുടെ പാതർച്ച ഇല്ലാതെ തന്റെ കഥാപാത്രത്തെ മിഴിവുറ്റതാക്കി. പിതാവായ മിർസ ആയി എത്തിയ Adil Hussain പതിവ് പോലെ തന്റെ കഥാപാത്രത്തെ മനോഹരമാക്കി.
ജനറേഷൻ ഗ്യാപ്പും രക്ഷിതാക്കൾക്ക് സ്വന്തം കുട്ടികളുടെ ജീവിതത്തോടുള്ള ആകുലതകളും പാശ്ചാത്യ സംസ്കാരത്തിൽ വളർന്ന കൗമാരത്തിന്റെ ചിന്താഗതിയും എടുത്തു ചാട്ടവും തമ്മിലുള്ള സംഘർഷങ്ങളും മനോഹരമായി സന്നിവേശിച്ച തിരക്കഥയും മികച്ച സംവിധാനവും എല്ലാം കൂടി ചേരുമ്പോൾ ഒരു മികച്ച ചല ചിത്രാനുഭവമാണ് ഈ സിനിമ സമ്മാനിക്കുന്നത്.

👍5❤3
Murder on the Orient Express / മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്സ് (2017)
എം-സോണ്‍ റിലീസ് – 941
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Kenneth Branagh
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
6.5/10
അഗതാ ക്രിസ്റ്റിയുടെ നോവലിനെ അടിസ്ഥാനമാക്കി സിനിമയായും ടിവി സീരിയൽ ആയും റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഒരു കഥയാണ് മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്സ്. ജറുസലേമിലെ ഒരു കേസ് തെളിയിച്ച ശേഷം അല്പം വിശ്രമം ആവശ്യമാണെന്ന് സ്വയം തീരുമാനിച്ച് വിശ്രമിക്കാൻ ഒരുങ്ങുമ്പോൾ പെട്ടെന്ന് ഒരു കേസിന്റെ ആവശ്യത്തിനായി പൊയ്റോട്ടിന് ഒറിയന്റ് എക്സ്പ്രസ്സിൽ ഒരു യാത്ര ചെയ്യേണ്ടി വരുന്നു. അതിൽ വെച്ച് ഒരു കൊലപാതകം നടക്കുകയും, അത് അന്വേഷിക്കാൻ പോയ്റോട്ട് നിര്‍ബന്ധിതനാകുകയും ചെയ്യുന്നു.
തന്റെയൊപ്പം ട്രെയിനിൽ തന്നെയുള്ള ആരോ ഒരാളാണ് കൊലപാതകി. പക്ഷേ ആര്? പോയ്റോട്ടിനെ ശരിക്കും വട്ടം ചുറ്റിക്കുന്ന ഒരു കേസ് തന്നെയായിരുന്നു അത്. ലോകത്തിൽ ശരിയും തെറ്റും മാത്രമേയുള്ളൂ അതിനിടയിലായി ഒന്നുമില്ലെന്ന് വിശ്വസിച്ചിരുന്ന പോയ്റോട്ടിന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി നിന്ന ഒരു കേസിന്റെ കഥ.

👍11❤3
Coherence / കൊഹെറന്‍സ് (2013)
എം-സോണ്‍ റിലീസ് – 544
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ജയിംസ് വാര്‍ഡ് ബിര്ക്കിറ്റ്
പരിഭാഷ : ഷാൻ വി എസ്
ജോണർ : ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ
7.2/10
വളരെ നാളുകൾക്കു ശേഷം ഒന്നിച്ചു കൂടുന്ന എട്ടു സുഹൃത്തുക്കളിലൂടെയാണ് കഥ തുടങ്ങുന്നത് . അവർ ഒന്നിച്ചു കൂടുന്ന ആ ദിവസത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു അന്ന് 'മില്ലറുടെ വാൽനക്ഷത്രം' ഭൂമിക്കു ഏറ്റവും അടുത്തുകൂടി കടന്നു പോകുന്നു എന്നതായിരുന്നു അത്. അവർക്ക് എല്ലാര്ക്കും ഒന്നിച്ചു അത് വീക്ഷിക്കുക എന്ന ഉദ്ദേശം കൂടി അവരുടെ കൂടിച്ചേരലിനുണ്ടായിരുന്നു.
മുൻപ് ആ നക്ഷത്രം കടന്നു പോയപ്പോൾ സംഭവിച്ചതെന്ന് പറയപ്പെടുന്ന കുറെ കഥകൾ അവർ അവിടെ പരസ്പരം പങ്കുവെക്കുന്നുണ്ട്. അതിൽ ഒരു കഥയിലെ പോലെയാണ് എന്നാൽ പിന്നീട് അവർക്കു ഉണ്ടാകുന്ന അനുഭവവും. നക്ഷത്രത്തിന്റെ സ്വാധീന വലയത്തിൽ ഉൾപെടുന്നതിനാൽ ഉണ്ടാകുന്ന തീർത്തും അസാധാരമാനമായ സംഭവങ്ങൾ ആദ്യം മുതലേ ചിത്രത്തിൽ ഉള്പെടുത്തിപ്പോകുന്നു.
ഒറ്റ ലൊക്കേഷനിൽ മാത്രം ചിത്രീകരിച്ച സിനിമ കെട്ടുകഥപോലെയോ സയന്റിഫിക് ഫിക്ഷൻ ആയിട്ടോ ഒക്കെ കരുതാവുന്ന രീതിയിലുള്ള കഥാഗതിയാണ് പിന്തുടരുന്നത്.ചിത്രത്തിൽ ചില രംഗങ്ങളിൽ പുറത്ത് കേൾക്കുന്ന ശബ്ദങ്ങൾ, കറന്റ് പോകൽ മുതലായവ ഒന്നും നേരത്തേ അഭിനേതാക്കളെ അറിയിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അടുത്തതായി എന്താണ് സംഭവിക്കുന്നത് എന്നറിയാത്തതിന്റെ ആകാംഷ അവർ യഥാർത്ഥത്തിൽ തന്നെ അനുഭവിച്ചിരുന്നു. ഗവേഷണങ്ങൾ പുരോഗമിക്കുന്ന പാരലൽ യൂണിവേഴ്സ് എന്ന ശാസ്ത്ര സങ്കല്പത്തെ അടിസ്ഥാനമാക്കി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സയൻസ് ഫിക്ഷൻ ചിത്രങ്ങൾക്കിടയിൽ തികച്ചും വേറിട്ട ഒരു അനുഭവമായിരിക്കും .

👍20❤5