Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Jeanne Dielman, 23, quai du commerce, 1080 Bruxelles / ജീൻ ഡീൽമാൻ, 23, കേ ദു കൊമേഴ്സ്, 1080, ബ്രൂസ്സൽ, (1975)

എം-സോണ്‍ റിലീസ് – 928
പെൺസിനിമകൾ - 05
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഫ്രഞ്ച്
സംവിധാനം : Chantal Akerman
പരിഭാഷ : അഖില പ്രേമചന്ദ്രൻ
ജോണർ : ഡ്രാമ
7.8/10
എക്കാലത്തെയും സ്ത്രീപക്ഷ ക്ലാസിക് എന്ന് നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം. സിനിമയിൽ ഇതുവരെ കാണാത്ത സമീപനത്തിലൂടെ സ്ത്രീ ജീവിതത്തിലെ ആവർത്തന വിരസതയും പുതുമ ഇല്ലായ്മയും വരച്ചിടുന്നു. സ്റ്റെഡി ഷോട്ടുകൾ മാത്രം ഉപയോഗിച്ച് പലപ്പഴും നായികയോടൊപ്പം അവരുടെ അടുക്കളയിലാണ് നമ്മൾ എന്ന തോന്നൽ സംവിധായിക ഉണ്ടാക്കുന്നു. മൂന്ന് ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. മൂന്നാം ദിവസമാകുമ്പോഴേക്ക് പ്രവചിക്കാൻ പറ്റുന്ന തരത്തിൽ കേന്ദ്ര കഥാപാത്രത്തിന്റെ ഓരോ ദൈനംദിന ചര്യയും നമുക്ക് പരിചിതമാകുന്നു. പക്ഷേ മൂന്നാം ദിവസം ആ ചര്യകളെല്ലാം തെറ്റുകയാണ്. ചിത്രത്തിന്റെ അണിയറയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെല്ലാം സ്ത്രീകളാണെന്നത് മറ്റൊരു പ്രത്യേകത.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤3👍1
❤3👍1
Matrubhoomi: A Nation Without Women / മാതൃഭൂമി: എ നേഷൻ വിത്തൗട്ട് വുമൺ (2003)

എം-സോണ്‍ റിലീസ് – 929
പെൺസിനിമകൾ -06
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : ഹിന്ദി
സംവിധാനം : Manish Jha
പരിഭാഷ : ശ്യാം നാരായണൻ
ജോണർ : ഡ്രാമ
7.7/10
ബീഹാറിലെ ഒരു സാങ്കൽപ്പികഗ്രാമത്തിൽ പെൺകുഞ്ഞുങ്ങളെ പിറന്നുവീഴുമ്പോൾത്തന്നെ വധിച്ചുകളയുന്ന ദുരാചാരം തുടർന്നുപോരുന്നതിനാൽ സമീപഭാവിയിൽ ഗ്രാമത്തിൽ സ്ത്രീകൾ ഒട്ടുംതന്നെ ഇല്ലാതാകുന്നു. തുടർന്ന് ചെറുപ്പക്കാർക്ക് വിവാഹം കഴിക്കാൻ അന്യഗ്രാമങ്ങളിൽനിന്ന് പെൺകുട്ടികളെ വലിയ വില നൽകി കൊണ്ടുവരേണ്ട ഗതി ഉടലെടുക്കുന്നു. അങ്ങനെ ആ ഗ്രാമത്തിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവരപ്പെടുന്ന കൽക്കി എന്ന പെൺകുട്ടിയുടെ ജീവിതവും, അവർക്കുചുറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഭാരതീയസമൂഹത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതും, സാർവത്രിക പ്രസക്തിയുള്ളതുമായ ഒരു പ്രമേയമാണ് സംവിധായകൻ ഏറെ തന്മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤1
❤2👍1
The Silence / ദ സൈലൻസ് (2015)

എം-സോണ്‍ റിലീസ് – 930
പെൺസിനിമകൾ - 07
ഭാഷ : ഹിന്ദി, മറാത്തി
സംവിധാനം : Gajendra Ahire
പരിഭാഷ : സിനിമ കളക്ടീവ്, വടകര
ജോണർ : ഡ്രാമ
7.6/10
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ, വിവിധ മേഖലകളിൽ ജീവിക്കുന്ന സ്ത്രീകൾ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണത്തിന്റെയും കഥയാണ് ഈ ചിത്രം ആവിഷ്കരിക്കുന്നത്. അമ്മ നഷ്ടപ്പെട്ട്, തികച്ചും ദരിത്രമായ ചുറ്റുപാടുകളിൽ പഞ്ഞിമിഠായി വിൽപ്പനക്കാരനായ തന്റെ അച്ഛനോടൊപ്പം ഗ്രാമത്തിൽ കഴിയുന്ന ചിനി എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അവളുടെ ചേച്ചി മന്ദാകിനി ജോലിതേടി നഗരത്തിലാണ്. ചിനി ഋതുമതിയായപ്പോൾ വീട്ടിൽ സഹായത്തിനായി സ്ത്രീകൾ ആരുമില്ലാത്തതിനാൽ അച്ഛൻ അവളെ നഗരത്തിലുള്ള അവളുടെ അമ്മാമന്റെ വീട്ടിലേക്കയക്കുന്നു. ധനികനും സ്ത്രീലമ്പടനുമായ അയാൾ തന്റെ ഗോഡൗണിൽ വെച്ച് ചിനിയെ ബലാത്സംഗം ചെയ്യുന്നു. ഇതുമൂലം ആ കൊച്ചുകുഞ്ഞിന്റെ മാനസികാവസ്ഥ ആകെ താറുമാറുകുന്നു. പട്ടണത്തിൽ നിന്ന് തിരിച്ചെത്തിയ ചേച്ചി മന്ദാകിനി ഇത് മനസ്സിലാക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്യുന്നുവെങ്കിലും ഒരു ഫലവുമുണ്ടാകുന്നില്ല. സ്ത്രീ ജീവിതങ്ങളുടെ നേരെയുള്ള ആൺ കടന്നു കയറ്റങ്ങളെയും അതിനെതിരെയുള്ള ചെറുത്തു നിൽപ്പുകളുടെയും തീവ്രമായ ആവിഷ്കാരമാണ് ദ സൈലൻസ്. ഈ ചിത്രത്തിൽ പ്രശസ്ത മറാത്തി സംവിധായകൻ നാഗരാജ് മഞ്ജുളെ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യക്കകത്തും വിദേശത്തും നിരവധിമേളകളിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയുമുണ്ടായി. സമകാലീന മറാത്തി ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ ചലച്ചിത്രകാരനാണ് ഗജേന്ദ്ര ആഹിരി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤3😢1
👍2
Chocolate / ചോക്ലേറ്റ് (2008)

എം-സോണ്‍ റിലീസ് – 931
പെൺസിനിമകൾ - 08
പോസ്റ്റർ : ശ്രീധർ
ഭാഷ : തായ്
സംവിധാനം : Prachya Pinkaew
പരിഭാഷ : അരുൺ അശോകൻ
ജോണർ : ആക്ഷൻ, ഡ്രാമ
6.9/10
2008 ൽ Prachya Pinkaew സംവിധാനം ചെയ്ത് JeeJa Yanin, Hiroshi Abe, Ammara Siripong എന്നിവർ അഭിനയിച്ച ചിത്രമാണ് ചോക്ലറ്റ്, മനോവൈകല്ല്യമുള്ള കുട്ടിയാണ് സെൻ. എന്നിരുന്നാലും മാർഷ്യൽ ആർട്ട്സിൽ അവൾ കേമിയാണ്. അമ്മയുടെ ചികിത്സ ചിലവിനായി കടം കൊടുത്തവരിൽ നിന്നും കിട്ടാനുള്ള പണം തിരിച്ച് പിടിക്കാനായി സെൻ പോകുന്നു. അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും മറ്റുമായാണ് ചിത്രം മുൻപോട്ട് പോകുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളെല്ലാം തന്നെ വളരെ മികവുറ്റതാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤1😍1
Marlina the Murderer in Four Acts / മർലിനാ ദി മർഡറെർ ഇൻ ഫോർ ആക്ടസ് (2017)

എം-സോണ്‍ റിലീസ് – 932
പെൺസിനിമകൾ - 09
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : ഇന്തോനേഷ്യൻ
സംവിധാനം : Mouly Surya
പരിഭാഷ : രാജൻ കെ. കെ
ജോണർ : ഡ്രാമ, ത്രില്ലർ
7/10
തികച്ചും സ്ത്രീവിരുദ്ധമായ സാമൂഹിക സാഹചര്യങ്ങളോട് ഏറ്റുമുട്ടേണ്ടി വരുന്ന മർലീന എന്ന യുവവിധവയുടെ കഥ പറയുന്ന മനോഹരമായ ഇൻഡോനേഷ്യൻ സിനിമയാണ് മർലീന ദ മർഡറർ: ഇൻ ഫോർ ആക്ട്സ്. ഇൻഡോനേഷ്യയിലെ അറിയപ്പെടുന്ന സംവിധായികയായ മൗലി ജയസൂര്യ സംവിധാനം ചെയ്ത ഈ ചിത്രം ഒരു വാർപ്പു മാതൃകകളെയും പിന്തുടരുന്നില്ല. ലളിതവും സൂക്ഷ്മവുമായ ഉള്ളടക്കവും ആഖ്യാനവുമാണ് 2017 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ Directors Fortnights section ൽ പ്രദർശിപ്പിച്ച ഈ സിനിമയുടെ പ്രത്യേകത.
ഇന്തോനേഷ്യയിലെ വിദൂരമായ ഉൾനാടൻ ഗ്രാമമായ സുംബയിൽ താമസിക്കുന്ന മർലീന എന്ന യുവവിധവയുടെ വസ്തുവകകൾ കവർന്ന് അവളെ ബലാത്കാരം ചെയ്യാനെത്തുന്നു, മാർക്കസ് എന്ന ഗുണ്ടാത്തലവനും കൂട്ടുകാരും. തന്ത്രപരമായി അവരെ കൊലപ്പെടുത്തി, തന്നെ ബലാത്സംഗം ചെയ്ത മർകസിൻ്റെ തല അറുത്തെടുത്ത്, മർലീന അതുമായി നീതി തേടി ഇറങ്ങുന്നു. കൂട്ടക്കൊലയിൽ നിന്ന് രക്ഷപെട്ട രണ്ട് സംഘാംഗങ്ങൾ അവളുടെ പിറകെയുണ്ട്.
ആ യാത്രയിൽ മർലീന കണ്ടു മുട്ടുന്ന നോവി എന്ന ഗർഭിണി, യോഹാന എന്ന വൃദ്ധ, തോപൻ എന്ന പെൺകുട്ടി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ കഥ ചുരുൾ നിവരുന്നു. ഒരു റോഡ് മൂവിയെന്നോ, ത്രില്ലർ എന്നോ, ഫെമിനിസ്റ്റ് സിനിമ എന്നോ ഒക്കെ വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. എന്നാൽ അവയിലൊന്നും ഒതുങ്ങുന്നതുമല്ല ഈ സിനിമ. ഇന്തോനേഷ്യയുടെ വിജനവും വിശാലവുമായ ഭൂപ്രകൃതി പകർന്നു തരുന്ന ദൃശ്യഭംഗിയും, അതിമനോഹരമായ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ മിഴിവ് വർദ്ധിപ്പിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤2
👍3
The Day I Became a Woman / ദ ഡേ ഐ ബികേം എ വുമൺ (2000)

എം-സോണ്‍ റിലീസ് – 933
പെൺസിനിമകൾ - 10
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : പേർഷ്യൻ
സംവിധാനം : Marzieh Makhmalbaf
പരിഭാഷ : അഖില പ്രേമചന്ദ്രൻ
ജോണർ : കോമഡി, ഡ്രാമ
7.3/10
മൂന്ന് ചെറുചിത്രങ്ങൾ ചേർന്നതാണ് ഈ ഇറാനിയൻ സിനിമ. ഇറാനിയൻ സ്ത്രീകളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങൾ അടയാളപ്പെടുത്തുന്ന ചിത്രം. ഒമ്പതാം വയസ്സിൽ, സ്ത്രീ ആയെന്ന ഓർമപ്പെടുത്തലുകളിൽ, കളിക്കാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടമാകുന്ന ഹവാ, ആൺ ചട്ടകൂടുകളിൽ നിന്ന് തന്റെ സൈക്കിളിൽ രക്ഷ തേടി മുന്നേറാൻ ശ്രമിക്കുന്ന അഹൂ, വാർധക്യത്തിൽ ലഭിച്ച സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഹൂറ. സംവിധായികയുടെ ആദ്യ ചിത്രം എന്ന നിലയ്ക്ക് ഏറെ നിരൂപക പ്രശംസ നേടി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍2
❤6🔥2👍1
Tunnel / ടണൽ (2017)

എം-സോണ്‍ റിലീസ് – 934
പോസ്റ്റർ : ശ്രീധർ
ഭാഷ : കൊറിയൻ
സംവിധാനം : Shin Yong-hwi
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ഫാന്റസി, ത്രില്ലർ
8.3/10
വർഷം 1986 പാർക്ക് ക്വാങ് ഹോ നഗരത്തിലെ ഒരു ഡിക്ടറ്റീവ് ആണ്. ഫസ്റ്റ് എപ്പിസോഡ് തുടക്കം Memories Of Murder എന്ന ചിത്രത്തെ ഓർമ്മിപ്പിക്കും വിധം ആയിരുന്നു. ഒരു കൊലപാതകം നടക്കുന്നു. ബോഡി റിക്കവർ ചെയുന്നു. 20 വയസ്സായ ഒരു പെൺകുട്ടി. ഒരു തെളിവ് പോലും ബാക്കി വയ്ക്കാതെ വളരെ പെർഫെക്റ്റ് ആയിട്ടുള്ള കൊലപാതകം. കൊലയാളിയെ കണ്ടെത്താൻ പാട് പെടുന്ന ഘട്ടത്തിൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും അതെ പോലെ ഒരു ഒഴിഞ്ഞ സ്ഥലത്തു 18 നും 21 നും മദ്ധ്യേ ഉള്ള ഒരു പെണ്ണ് കുട്ടിയുടെ കൂടെ മൃതദേഹം പോലീസിന് കിട്ടുന്നു. ആദ്യത്തെ പോലെ തന്നെ ഒരു തെളിവും ബാക്കി വെക്കാതെയുള്ള ഒരു കൊലപാതകം.
ഇങ്ങനെ വീണ്ടും കൊലപാതകങ്ങൾ അരങ്ങേറുന്നു. ഇപ്പോൾ 5 പേരായി ഇങ്ങനെ മരണമടയുന്നു. കൊലയാളിയെപ്പറ്റി ഒരു തുമ്പു പോലും ആർക്കും ലഭിക്കുന്നില്ല. ആ സമയത്താണ് ഒരു കാര്യം നമ്മുടെ നായകൻ പാർക്ക് ക്വാങ് ഹോയുടെ ശ്രദ്ധയിൽ പെടുന്നത്, മരിച്ചവരുടെ എല്ലാം കാലിന്റെ ഉപ്പൂറ്റിയുടെ മുകളിൽ ഓരോ പുള്ളികൾ ഉണ്ട്. പോസ്റ്റ് മോർട്ടം സമയത്തു കാക്ക പുള്ളിയാണെന്ന് വിചാരിച്ചു ഡോക്ടർ പോലും ശ്രദ്ധിക്കാതെ പോയി തെളിവ്. ആദ്യത്തെ ബോഡിയുടെ കാലിൽ ഒരു പുള്ളി ആണെങ്കിൽ അടുത്ത് രണ്ട് അങ്ങനെ ക്രമത്തിൽ. പക്ഷേ അഞ്ചാമത്തെ ബോഡിയുടെ കാലിൽ 6 പുള്ളികൾ ഉണ്ട്. അതെ, അഞ്ചാമത് എന്ന് വിചാരിച്ചു റിക്കവർ ചെയ്ത ബോഡി ആറാമത്തെ ആണ്. അപ്പോൾ അഞ്ചാമത്തെ ബോഡി എവിടെ? ഇങ്ങനെ പോകുന്നു ഉദ്വേഗഭരിതമായ എപ്പിസോഡുകൾ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍13❤5😱2🔥1
❤3
Goal! The Dream Begins / ഗോള്‍! ദ ഡ്രീം ബിഗിന്‍സ് (2005)

എം-സോണ്‍ റിലീസ് – 541
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ഡാനി കാനന്‍
പരിഭാഷ : സാബി
ജോണർ : ഡ്രാമ, റൊമാൻസ്, സ്പോർട്സ്
6.7/10
ടച്സ്റ്റോൺപിക്‌ചേഴ്‌സിന്റെ ബാനറിൽ ഡാനി കന്നോൺ സംവിധാനം ചെയ്തു 2006 ൽ പുറത്തിറങ്ങിയ ,ബ്രിടീഷ് മൂവിയാണ് ഗോൾ !.കായിക സിനിമ ലോകത്തെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഗോൾ , ഒരു ദരിദ്ര യുവാവിന്‍റെ ഫുട്‌ബോൾ കരിയർ സ്വപ്ന സാക്ഷാത്കരത്തിന്‍റെ കഥ പറയുന്നു.
മെക്‌സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്ന കുടുംബത്തിലെ സാന്റിയാഗോ എന്ന യുവാവാണ് കഥയുടെ കേന്ദ്രകഥാപാത്രം.ഫുട്‌ബോളിനെ ജീവന് തുല്ല്യം സ്നേഹിക്കുന്ന സാന്റിയഗോ അമേരിക്കയിൽ കഷ്ടപ്പെടുന്നതിനടയിൽ നടക്കുന്ന സംഭവങ്ങൾ അവന്‍റെ ജീവിതത്തിൽ ഉണ്ടാക്കുന്ന വഴിതിരിവുകളാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്.യാദൃശ്ചികമായി ഇംഗ്ളണ്ടിലേ ന്യൂകാസിൽ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിക്കുന്നത് മുതൽക്ലബ്ബിന്‍റെ എക്കാലത്തെയും മികച്ച പ്ലേയറായി സാന്റിയാഗോ മാറുന്നത് വരെയുള്ള സംഭവ വികാസങ്ങളാണ് പിന്നീട് കഥയുടെ ഇതിവൃത്തം.സാന്റിയാഗോ ആയി വേഷമിട്ട കുനോ ബക്കർന്‍റെ അഭിനയ മികവ് സിനിമയുടെ പൂർണ്ണതയിൽ വലിയ പങ്ക് വഹിക്കുന്നു.
ഫിഫയുടെ പൂർണ്ണ സഹകരണത്തോടെ നിർമ്മിച്ച ഈ സിനിമയിൽ ,ന്യൂകാസിൽ,ലിവർപൂൾ,ചെൽസി തുടങ്ങിയ റിയൽ ക്ലബുകളും ,സിദാൻ ,ജെറാർഡ് ,ബെക്കാം ,റൗൾ ,ഷിയറെർ തുടങ്ങിയ ഇതിഹാസ താരങ്ങളും അണിനിരക്കുന്നു.കായികസിനിമ ലോകത്തു മുൻ നിലയിലുള്ള ഗോൾ ,ഫുട്‌ബോൾ പ്രേമികളുടെ ഇഷ്ട സിനിമകളിൽ ഒന്നാമത് നിൽക്കുന്നു.ലോകത്താകമാനം പ്രേക്ഷകരെ കയ്യിലെടുത്ത സിനിമയുടെ 2,3 ഭാഗങ്ങൾ നിരന്തര അഭ്യര്ഥനകൾ മാനിച്ചു തൊട്ടടുത്ത വർഷങ്ങളിൽ ഇറങ്ങുകയും ചെയ്തു എന്നത് സിനിമയുടെ സ്വീകര്യതെയെ വരച്ചു കാട്ടുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤4
👍5❤3
The Wave / ദ വേവ് (2015)

എം-സോണ്‍ റിലീസ് – 543
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : നോര്‍വീജിയന്‍
സംവിധാനം : റോര്‍ ഉതോഗ്
പരിഭാഷ : ശ്രീധർ
ജോണർ : ഡ്രാമ, ത്രില്ലർ
6.7/10
മനുഷ്യന്‍ എത്ര പുരോഗമിച്ചാലും പകച്ചു നില്‍ക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന്റെ എല്ലാ കാലത്തെയും പേടി സ്വപ്നം ആണ്. മറ്റെല്ലാത്തിനും പോംവഴികള്‍ കണ്ടെത്തുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും മനുഷ്യന്‍ തോറ്റുപോവുകയാണ് പതിവ്. ഉപകരങ്ങള്‍ വെച്ച് പരമാവധി ആള്‍ നാശം കുറക്കാന്‍ കഴിയുന്നു എന്നല്ലാതെ ദുരന്തങ്ങളെ തടയാന്‍ ഇതുവരെ മനുഷ്യന് സാധിച്ചിട്ടില്ല. പ്രകൃതി ദുരന്തങ്ങള്‍ പ്രമേയമാക്കി നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ തന്നെ ഭൂകമ്പവും അത് കാരണം ഉണ്ടാകുന്ന സുനാമി തിരകളെയും പ്രമേയമാക്കി നിരവധി സിനിമകള്‍ വരികയും വിജയം കൊയ്യുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ "നോര്‍വേ" എന്ന രാജ്യത്തു നിന്നും 2015ല്‍ പുറത്തിറങ്ങിയ സിനിമയാണ് The Wave. വളരെ വിശ്വസനീയമായ രീതിയില്‍ കഥ പറഞ്ഞിരിക്കുന്നു സംവിധായകന്‍.ഈ കഥക്ക് ഒരു പ്രത്യേകത ഉണ്ട്. സാധാരണ കടലില്‍ ഭൂകമ്പം ഉണ്ടായതിന്റെ പരിണിതഫലമാണ് സുനാമിതിര ഉണ്ടാവുന്നത്. ഇവിടെ നോര്‍വേ യിലെ കടലിലേക്ക്‌ എത്തുന്ന ഒരു പുഴയില്‍ ആണ് സുനാമി ഉണ്ടാവുന്നത്. അധികം പരന്നു കിടക്കാതെ ഒഴുകുന്ന പുഴയില്‍ എങ്ങനെ ഒരു സുനാമി ഉണ്ടാകും എന്ന് സംവിധായകന്‍ വ്യക്തതയോടെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിചിരിക്കൂന്നുഒരു പ്രകൃതി ദുരന്തം ചിത്രീകരിക്കാന്‍ മാത്രം ഒരുക്കിയ ഒരു സിനിമ അല്ല The Wave. അതിനിടയില്‍ നല്ലൊരു കുടുംബ കഥയും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤5
❤2
Satan / സാത്താന്‍ (2007)

എം-സോണ്‍ റിലീസ് – 1354
പോസ്റ്റർ : ഷൈജു എസ്
ഭാഷ : സ്പാനിഷ്‌
സംവിധാനം : Andrés Baiz
പരിഭാഷ : എബി ജോസ്
ജോണർ : ക്രൈം, ഡ്രാമ
7.2/10
മാരിയോ മെൻഡോസ എഴുതിയ സാത്താനാസ് എന്ന നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രെസ് ബായിസ് സംവിധാനം ചെയ്ത സിനിമയാണ് സാത്താന്‍. 1986 ൽ കൊളംബിയയിലെ ബൊഗോട്ടോയിൽ നടന്ന പോസെറ്റോ കൂട്ടക്കൊലയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൃസ്ത്യൻ പുരോഹിതൻ, ചന്തയിൽ കച്ചവടക്കാരിയായ യുവതി, ഇംഗ്ലീഷ് പ്രൊഫെസർ തുടങ്ങി മൂന്നു വ്യത്യസ്ത മേഖലയിൽ ഉള്ള പ്രധാന കഥാപാത്രങ്ങൾ സമാന്തരമായി നടക്കുന്ന മൂന്നു കഥകളെ മുൻപോട്ടു നയിക്കുന്നു. സാത്താൻ എന്ന തിന്മയുടെ പ്രവർത്തനം എങ്ങനെയൊക്കെ മനുഷ്യന്റെ ജീവിതങ്ങളെ സ്വാധീനിക്കുമെന്നു സംവിധായകൻ വരച്ചു കാണിക്കുന്നുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍3❤1
👍2