Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
👍4❤2
X - Men / എക്സ് - മെൻ (2000)

എം-സോണ്‍ റിലീസ് – 922
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Bryan Singer
പരിഭാഷ : ആര്യ നക്ഷത്രക്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
7.4/10
മാർവെൽ കോമിക്‌സ് പുറത്തിറക്കുന്ന X-Men കോമിക്കിന്റെ സിനിമാ ആവിഷ്കാരമാണ് ഫോക്സ് സ്റ്റുഡിയോസ് നിർമിച്ചു പുറത്തിറക്കുന്ന X-Men സിനിമകൾ. 2000ആദ്യത്തെ ചിത്രം പുറത്തിറങ്ങി ഇതുവരെ രണ്ട് ഡെഡ്പൂൾ സിനിമകൾ അടക്കം 11 സിനിമകൾ പുറത്തിറങ്ങിയിട്ടുള്ള ഈ സീരീസ് ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. ഈ സിനിമകളിലൂടെ വൂൾവറിൻ എന്ന കഥാപാത്രത്തോടൊപ്പം അതിനെ അവതരിപ്പിച്ച ഹ്യൂ ജാക്ക്മാനും ഒരുപാട് ആരാധകരെ നേടി കൊടുത്തു.
പരിണാമത്തിന്റെ ഫലമായി സാധാരണ മനുഷ്യരിൽ നിന്നും കൂടുതലായി മാറ്റങ്ങൾ വന്ന, അതിന്റെ ഫലമായി മനുഷ്യരിൽ നിന്നും വിഭിന്നമായി പ്രത്യേക കഴിവുകൾ ലഭിക്കപ്പെട്ട ആളുകളാണ് മ്യൂട്ടന്റുകൾ. അവരുടെ ആ കഴിവുകളോടുള്ള ഭയം മനുഷ്യരിൽ അവരോട് വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നു. അതെ സമയം മ്യൂട്ടന്റുകൾക്കിടയിലും മനുഷ്യർ ഒരിക്കലും തങ്ങളെ അംഗീകരിക്കില്ലെന്നും അവർ മ്യൂട്ടന്റുകളുടെ ശത്രുക്കളാണെന്നും വിശ്വസിക്കുന്ന ഒരു വിഭാഗവും, മനുഷ്യരും മ്യൂട്ടന്റുകളും ഭൂമിയിൽ ഒത്തൊരുമിച്ച് ജീവിക്കേണ്ടവരാണെന്നു വിശ്വസിക്കുന്ന ഒരു വിഭാഗവും ഉണ്ടായി വരുന്നു. പ്രൊഫസർ X എന്നറിയപ്പെടുന്ന മറ്റുള്ളവരുടെ മനസ്സിനെയും ചിന്തകളെയുമെല്ലാം നിയന്ത്രിക്കാൻ കഴിവുള്ള ചാൾസ് സേവ്യറും അദ്ദേഹം നടത്തുന്ന മ്യൂട്ടന്റുകൾക്കായുള്ള സ്‌കൂളിൽ ഉള്ളവരുമെല്ലാം മ്യൂട്ടന്റുകളും മനുഷ്യരും ഒരുമിച്ച് ജീവിക്കേണ്ടവരാണ് എന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ ചാൾസ് സേവ്യറുടെ പഴയകാല സുഹൃത്തും മാഗ്നിറ്റോ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്ന എറിക് ലെൻഷർ മനുഷ്യരെല്ലാം മ്യൂട്ടന്റുകളുടെ ശത്രുക്കളാണെന്നു വിശ്വസിച്ച്, അവർക്കെതിരെ യുദ്ധത്തിനിറങ്ങിയ വിഭാഗത്തിന്റെ നേതാവാണ്.
ഏത് തരത്തിലുള്ള ലോഹങ്ങളെയും സ്വന്തം ഇഷ്ടപ്രകാരം നിയന്ത്രിക്കാൻ സാധിക്കുന്ന, ഏറ്റവും ശക്തനായ മ്യൂട്ടന്റുകളിൽ ഒരാളാണ് മാഗ്നിറ്റോ. മനുഷ്യർക്കെതിരെയുള്ള മാഗ്നിറ്റോയുടെ പ്രവർത്തനങ്ങളെ തടയാനുള്ള ചാൾസിന്റെയും സംഘത്തിന്റെയും പോരാട്ടമാണ് X-Men സിനിമകളിലൂടെ കാണുന്നത്. അതോടൊപ്പം മ്യൂട്ടന്റുകളെ മുഴുവനും ശത്രുക്കളായി കാണുന്ന ചില മനുഷ്യരുടെയും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍13❤8🔥3
👍4❤1
A Thousand Times Good Night / എ തൗസൻഡ് ടൈംസ് ഗുഡ് നൈറ്റ് (2013)

എം-സോണ്‍ റിലീസ് – 923
പെൺസിനിമകൾ - 01
പോസ്റ്റർ : ശ്രീധർ
ഭാഷ : നോർവീജിയൻ, ഇംഗ്ലീഷ്
സംവിധാനം : Erik Poppe
പരിഭാഷ : ഗായത്രി മാടമ്പി
ജോണർ : ഡ്രാമ, വാർ
7.1/10
ഒരു മികച്ച വാർ ഫോട്ടോഗ്രാഫർ ആണ് റെബേക്ക തോമസ്. യുദ്ധമേഖലകളിലെ നേർക്കാഴ്ചകൾ സ്വന്തം ജീവൻ പണയപ്പെടുത്തി ഒപ്പിയെടുക്കുന്നവൾ. എന്നാൽ അവൾ ഭാര്യയാണ്. രണ്ടു പെൺകുട്ടികളുടെ അമ്മയും ആണ്. റെബേക്കയുടെ സാഹസികതയും ജോലിയോടുള്ള ആത്മാർത്ഥതയും അവളുടെ കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നു. കരിയറും കുടുംബവും ഒരുമിച്ചു കൊണ്ടുപോകുമ്പോൾ റെബേക്ക നേരിടുന്ന പ്രതിസന്ധികളിലൂടെയും യുദ്ധത്തിൽ ബലി കഴിക്കേണ്ടി വരുന്ന ജീവിതങ്ങളെയും ഭoഗിയായി ആവിഷ്കരിച്ചിരിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤3
❤2
Le Femme Nikita / ലാ ഫെം നികിത (1990)

എം-സോണ്‍ റിലീസ് – 924
പെൺസിനിമകൾ - 02
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : ഫ്രഞ്ച്
സംവിധാനം : Luc Besson
പരിഭാഷ : നിഖിൽ വിജയരാജൻ
ജോണർ : ആക്ഷൻ, ത്രില്ലർ
7.3/10
മയക്കു മരുന്നിനു അടിമകൾ അയ നാല് സുഹൃത്തുക്കൾ ചേർന്ന് ഒരു മെഡിക്കൽ സ്റ്റോർ കൊള്ളയടിക്കാൻ പദ്ധതിയിടുന്നു. മെഡിക്കൽ സ്റ്റോർ കൂട്ടത്തിൽ ഒരാളുടെ അച്ഛൻ തന്നെ നടത്തുന്നതാണ്. അവിടെനിന്നും ലഹരിയുള്ള മരുന്നുകൾ മോഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് അച്ഛൻ ഉണർന്ന് കള്ളന്മാരെ പിടിക്കാൻ തീരുമാനിക്കുന്നതോടെ ശ്രമം പാളുന്നു. സ്ഥലത്തേക്ക് പോലീസ് കൂടി എത്തുന്നതോടെ മോഷണം വെടിവയ്പ്പിലും കൊലയിലും എത്തിച്ചേരുന്നു. അവിടെ നിന്നും ജീവനോടെ അവശേഷിച്ച മോഷ്ടാക്കളിൽ ഒരാളായ നിഖിത ജീവപര്യന്തം ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. എന്നാൽ ജീവപര്യന്തം ജയിൽ ശിക്ഷയ്ക്ക് പകരം വിഷം കുത്തി വെച്ചുള്ള വധശിക്ഷയാണ് അവളെ ജയിലിൽ കാത്തിരുന്നത്. എന്നാൽ അതൊരു മറ മാത്രമായിരുന്നു. അവിടെനിന്നും നിഖിതയുടെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണമായ സംഭവങ്ങളും അതിനോട് പൊരുത്തപ്പെടാൻ ഉള്ള നിഖിതയുടെ ശ്രമവുമാണ് ഈ സിനിമയുടെ ഇതിവൃത്തം.
Luc Besson തിരക്കഥയും സംവിധാനവും നിർവഹിച്ചു 1990 ൽ ഫ്രഞ്ച് ഭാഷയിൽ ഇറങ്ങിയ ഒരു മിസ്റ്ററി /ഡ്രാമ /ത്രില്ലർ ആണ് ഈ ചിത്രം. Anne Parillaud നിഖിത ആയി അഭിനയിക്കുന്നു. 1997 ൽ ഇതേ പേരിലും 2010 ൽ നിഖിത എന്ന പേരിലും ഈ സിനിമയെ ആസ്പദമാക്കി സീരീസുകൾ വന്നിട്ടുണ്ട്. മറ്റു ചില adaptations ഉം റീമേക്കുകളും കൂടി ഈ ചിത്രത്തിന് ഉണ്ടായിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤1
❤3
Raazi / റാസി (2018)

എം-സോണ്‍ റിലീസ് – 925
പെൺസിനിമകൾ - 03
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : ഹിന്ദി
സംവിധാനം : Meghna Gulzar
പരിഭാഷ : ലിജോ ജോളി
ജോണർ : ആക്ഷൻ, ഡ്രാമ, ത്രില്ലർ
7.8/10
2018 ൽ ബോളിവുഡിൽ റിലീസ് ആയ സ്ത്രീ കേന്ദ്രികൃത സിനിമകളിൽ വാണിജ്യപരമായും കലാപരമായും ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നാണ് മേഘ്‌ന ഗുൽസർ സംവിധാനം ചെയ്ത റാസി. ഈ സിനിമയിൽ ആലിയ ഭട്ട് അവതരിപ്പിച്ച സെഹ്‌മത് എന്ന കഥാപാത്രം ഏറെ നിരൂപണ പ്രശംസ നേടിയതാണ്. 2008 ൽ ഹരിന്ദർ സിക്ക എഴുതിയ കോളിങ് സെഹ്‌മത് എന്ന നോവലിന്റെ ചുവട് പിടിച്ചാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ആ നോവൽ ആകട്ടെ ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി എഴുതിയിട്ടുള്ളതാണ്.
1971 ലെ ഇൻഡ്യ പാക്ക് യുദ്ധത്തിന് മുൻപായി ഒരു ഇന്ത്യൻ യുവതി തന്റെ പിതാവിന്റെ നിർദേശ പ്രകാരം പാക്കിസ്ഥാൻ ആർമി ഫാമിലിയെ ഒരു യുവാവിനെ വിവാഹം കഴിക്കുകയും തുടർന്ന് പാകിസ്ഥാനിൽ നിന്ന് കൊണ്ട് ഇന്ത്യക്ക് വേണ്ടി രഹസ്യ വിവരങ്ങൾ ചോർത്തി നൽകി ആ യുദ്ധത്തിൽ ഇന്ത്യക്ക് നിർണ്ണായക വിജയം സമ്മാനിക്കാൻ സഹായിക്കുകയും ചെയ്ത കഥയാണ് ഈ ചിത്രം നമ്മോട് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍10❤6
❤2👍1
Merry Christmas / Joyeux Noël / മെറി ക്രിസ്മസ് / ജോയൂ നോയൽ (2005)

എം-സോണ്‍ റിലീസ് – 926
ക്രിസ്മസ് സ്പെഷ്യൽ
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ
സംവിധാനം : Christian Carion
പരിഭാഷ : അഖില പ്രേമചന്ദ്രൻ
ജോണർ : ഡ്രാമ, ഹിസ്റ്ററി, മ്യൂസിക്
7.7/10
ശാന്തിയുടെയും സമധാനത്തിന്റെയും ക്രിസ്മസ് നാം എല്ലാവർക്കും ആശംസിക്കാറുണ്ട്. എന്നാൽ ഈ സന്ദേശത്തിന് യുദ്ധമുഖത്ത് എന്ത് പ്രസക്തി? നമ്മുടെ ഓരോ ആഘോഷങ്ങളും മനസ്സിൽ കൊണ്ടുവരുന്ന സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ശാന്തിയുടെയും ഓർമകൾക്ക് ഒരുപക്ഷേ ഈ ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിഞ്ഞേക്കാം. പോർ മുഖത്തുപോലും സമാധാനം നൽകിയേക്കാം. ശത്രുക്കളിൽ പോലും മിത്രത്തെ കണ്ടെത്താൻ സഹായകമാകാം.
യുദ്ധമുഖത്തുനിന്നുള്ള സാഹോദര്യത്തിന്റെ സന്ദേശമാണ് ജോയൂ നോയൽ. ജോയൂ നോയൽ എന്നാൽ മെറി ക്രിസ്മസ് എന്നർത്ഥം. 1914ൽ ഒന്നാം ലോക മഹായുദ്ധത്തിനിടയിലും ക്രിസ്മസ് ദിനത്തിൽ ഒരുമിച്ച് ഒത്തുകൂടിയ സൈനികരുടെ സ്മരണാർത്ഥമാണ് ചിത്രം ഒരുക്കിയത്. അവർ ഭക്ഷണവും സമ്മാനങ്ങളും കൈമാറുകയും മൃതദേഹങ്ങൾ മറവ് ചെയ്യാൻ സഹായിക്കുകയും ചെയ്തു. ഈ സംഭവത്തെ ആസ്പദമാക്കി 2005 ൽ ഇറങ്ങിയ ചിത്രം ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകളിലാണ് ഒരുക്കിരിക്കുന്നത്. ക്രിസ്റ്റ്യൻ കാര്യൻ സംവിധാനം ചെയ്ത ചിത്രം, മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ നോമിനേഷനും നേടിയിരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤4
❤5
I Am Nojoom, Age 10 and Divorced / അയാം നുജൂം, ഏജ് 10 ആൻഡ് ഡൈവോഴ്‌സ്ഡ് (2014)

എം-സോണ്‍ റിലീസ് – 927
പെൺസിനിമകൾ - 04
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : അറബിക്
സംവിധാനം : Khadija Al-Salami
പരിഭാഷ : നിഷാദ് ജെ. എൻ
ജോണർ : ഡ്രാമ
6.9/10
യമനിലെ നിലവിലുള്ള വിവാഹ വ്യവസ്ഥയെ തന്നെ മാറ്റി മറിക്കാൻ കാരണമായ ഒരു കൊച്ചു പെൺകുട്ടിയുണ്ട്. യുദ്ധവും കലാപങ്ങളും ദാരിദ്ര്യവും നിറഞ്ഞ യമനിലെ ഖാർഡ്ജിയെന്ന കുഗ്രാമത്തിൽ വളർന്ന്, ഒൻപതാമത്തെ വയസ്സിൽ മാതാപിതാക്കളുടെ നിർബദ്ധത്തിനു വഴങ്ങി വിവാഹിതയായി. തന്റെ പത്താമത്തെ വയസ്സിൽ വിവാഹ മോചനം നേടി ലോകത്തിലെ തന്നെ ശൈശവ വിവാഹങ്ങൾക്ക് തിരിച്ചറിവിന്റെ ജ്വാല പകർന്ന നുജൂദ് അലി. അവളുടെ ജീവിതത്തിന്റെ പുസ്തകമാണ്. " ഞാൻ നുജൂദ്, വയസ് പത്ത്, വിവാഹമോചിത". നുജൂദ് അലിയും ഡെൽഫിൻ മിനായിയും കൂടി ചേർന്നെഴുതിയ പുസ്തകം ലോക ചരിത്രത്തിൽ തന്നെ സംഭവമായി.
ഈ സംഭവകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഖദീജ അൽ സലാമിയുടെ സംവിധാനത്തിൽ 2014 ലിൽ പുറത്തിറങ്ങിയ യമൻ ചിത്രം "i am nojoom, age 10 and divorced".
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤2👍1
Jeanne Dielman, 23, quai du commerce, 1080 Bruxelles / ജീൻ ഡീൽമാൻ, 23, കേ ദു കൊമേഴ്സ്, 1080, ബ്രൂസ്സൽ, (1975)

എം-സോണ്‍ റിലീസ് – 928
പെൺസിനിമകൾ - 05
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഫ്രഞ്ച്
സംവിധാനം : Chantal Akerman
പരിഭാഷ : അഖില പ്രേമചന്ദ്രൻ
ജോണർ : ഡ്രാമ
7.8/10
എക്കാലത്തെയും സ്ത്രീപക്ഷ ക്ലാസിക് എന്ന് നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം. സിനിമയിൽ ഇതുവരെ കാണാത്ത സമീപനത്തിലൂടെ സ്ത്രീ ജീവിതത്തിലെ ആവർത്തന വിരസതയും പുതുമ ഇല്ലായ്മയും വരച്ചിടുന്നു. സ്റ്റെഡി ഷോട്ടുകൾ മാത്രം ഉപയോഗിച്ച് പലപ്പഴും നായികയോടൊപ്പം അവരുടെ അടുക്കളയിലാണ് നമ്മൾ എന്ന തോന്നൽ സംവിധായിക ഉണ്ടാക്കുന്നു. മൂന്ന് ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. മൂന്നാം ദിവസമാകുമ്പോഴേക്ക് പ്രവചിക്കാൻ പറ്റുന്ന തരത്തിൽ കേന്ദ്ര കഥാപാത്രത്തിന്റെ ഓരോ ദൈനംദിന ചര്യയും നമുക്ക് പരിചിതമാകുന്നു. പക്ഷേ മൂന്നാം ദിവസം ആ ചര്യകളെല്ലാം തെറ്റുകയാണ്. ചിത്രത്തിന്റെ അണിയറയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെല്ലാം സ്ത്രീകളാണെന്നത് മറ്റൊരു പ്രത്യേകത.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤3👍1
❤3👍1
Matrubhoomi: A Nation Without Women / മാതൃഭൂമി: എ നേഷൻ വിത്തൗട്ട് വുമൺ (2003)

എം-സോണ്‍ റിലീസ് – 929
പെൺസിനിമകൾ -06
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : ഹിന്ദി
സംവിധാനം : Manish Jha
പരിഭാഷ : ശ്യാം നാരായണൻ
ജോണർ : ഡ്രാമ
7.7/10
ബീഹാറിലെ ഒരു സാങ്കൽപ്പികഗ്രാമത്തിൽ പെൺകുഞ്ഞുങ്ങളെ പിറന്നുവീഴുമ്പോൾത്തന്നെ വധിച്ചുകളയുന്ന ദുരാചാരം തുടർന്നുപോരുന്നതിനാൽ സമീപഭാവിയിൽ ഗ്രാമത്തിൽ സ്ത്രീകൾ ഒട്ടുംതന്നെ ഇല്ലാതാകുന്നു. തുടർന്ന് ചെറുപ്പക്കാർക്ക് വിവാഹം കഴിക്കാൻ അന്യഗ്രാമങ്ങളിൽനിന്ന് പെൺകുട്ടികളെ വലിയ വില നൽകി കൊണ്ടുവരേണ്ട ഗതി ഉടലെടുക്കുന്നു. അങ്ങനെ ആ ഗ്രാമത്തിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവരപ്പെടുന്ന കൽക്കി എന്ന പെൺകുട്ടിയുടെ ജീവിതവും, അവർക്കുചുറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഭാരതീയസമൂഹത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതും, സാർവത്രിക പ്രസക്തിയുള്ളതുമായ ഒരു പ്രമേയമാണ് സംവിധായകൻ ഏറെ തന്മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤1
❤2👍1
The Silence / ദ സൈലൻസ് (2015)

എം-സോണ്‍ റിലീസ് – 930
പെൺസിനിമകൾ - 07
ഭാഷ : ഹിന്ദി, മറാത്തി
സംവിധാനം : Gajendra Ahire
പരിഭാഷ : സിനിമ കളക്ടീവ്, വടകര
ജോണർ : ഡ്രാമ
7.6/10
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ, വിവിധ മേഖലകളിൽ ജീവിക്കുന്ന സ്ത്രീകൾ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണത്തിന്റെയും കഥയാണ് ഈ ചിത്രം ആവിഷ്കരിക്കുന്നത്. അമ്മ നഷ്ടപ്പെട്ട്, തികച്ചും ദരിത്രമായ ചുറ്റുപാടുകളിൽ പഞ്ഞിമിഠായി വിൽപ്പനക്കാരനായ തന്റെ അച്ഛനോടൊപ്പം ഗ്രാമത്തിൽ കഴിയുന്ന ചിനി എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അവളുടെ ചേച്ചി മന്ദാകിനി ജോലിതേടി നഗരത്തിലാണ്. ചിനി ഋതുമതിയായപ്പോൾ വീട്ടിൽ സഹായത്തിനായി സ്ത്രീകൾ ആരുമില്ലാത്തതിനാൽ അച്ഛൻ അവളെ നഗരത്തിലുള്ള അവളുടെ അമ്മാമന്റെ വീട്ടിലേക്കയക്കുന്നു. ധനികനും സ്ത്രീലമ്പടനുമായ അയാൾ തന്റെ ഗോഡൗണിൽ വെച്ച് ചിനിയെ ബലാത്സംഗം ചെയ്യുന്നു. ഇതുമൂലം ആ കൊച്ചുകുഞ്ഞിന്റെ മാനസികാവസ്ഥ ആകെ താറുമാറുകുന്നു. പട്ടണത്തിൽ നിന്ന് തിരിച്ചെത്തിയ ചേച്ചി മന്ദാകിനി ഇത് മനസ്സിലാക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്യുന്നുവെങ്കിലും ഒരു ഫലവുമുണ്ടാകുന്നില്ല. സ്ത്രീ ജീവിതങ്ങളുടെ നേരെയുള്ള ആൺ കടന്നു കയറ്റങ്ങളെയും അതിനെതിരെയുള്ള ചെറുത്തു നിൽപ്പുകളുടെയും തീവ്രമായ ആവിഷ്കാരമാണ് ദ സൈലൻസ്. ഈ ചിത്രത്തിൽ പ്രശസ്ത മറാത്തി സംവിധായകൻ നാഗരാജ് മഞ്ജുളെ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യക്കകത്തും വിദേശത്തും നിരവധിമേളകളിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയുമുണ്ടായി. സമകാലീന മറാത്തി ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ ചലച്ചിത്രകാരനാണ് ഗജേന്ദ്ര ആഹിരി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤3😢1
👍2
Chocolate / ചോക്ലേറ്റ് (2008)

എം-സോണ്‍ റിലീസ് – 931
പെൺസിനിമകൾ - 08
പോസ്റ്റർ : ശ്രീധർ
ഭാഷ : തായ്
സംവിധാനം : Prachya Pinkaew
പരിഭാഷ : അരുൺ അശോകൻ
ജോണർ : ആക്ഷൻ, ഡ്രാമ
6.9/10
2008 ൽ Prachya Pinkaew സംവിധാനം ചെയ്ത് JeeJa Yanin, Hiroshi Abe, Ammara Siripong എന്നിവർ അഭിനയിച്ച ചിത്രമാണ് ചോക്ലറ്റ്, മനോവൈകല്ല്യമുള്ള കുട്ടിയാണ് സെൻ. എന്നിരുന്നാലും മാർഷ്യൽ ആർട്ട്സിൽ അവൾ കേമിയാണ്. അമ്മയുടെ ചികിത്സ ചിലവിനായി കടം കൊടുത്തവരിൽ നിന്നും കിട്ടാനുള്ള പണം തിരിച്ച് പിടിക്കാനായി സെൻ പോകുന്നു. അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും മറ്റുമായാണ് ചിത്രം മുൻപോട്ട് പോകുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളെല്ലാം തന്നെ വളരെ മികവുറ്റതാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤1😍1