Msone Official
Photo
#MsoneGoldRelease
Indiana Jones and the Raiders of the Lost Ark (1981)
ഇൻഡിയാന ജോൺസ് ആൻഡ് ദ റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981)
1981-ൽ ഐക്കോണിക് ഫിലിം മേക്കറായ ജോർജ് ലൂക്കാസ് സൃഷ്ടിച്ച്, ഹാരിസൺ ഫോഡ് ജീവസുറ്റതാക്കി, വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് പടുത്തുയർത്തിയ ഒരു ഫ്രാഞ്ചൈസിയാണ് ഇൻഡിയാന ജോൺസ്. നിർഭയനും, വിവേകിയുമായ ഡോക്ടർ ഇൻഡിയാന ജോൺസ് എന്ന പുരാവസ്തുഗവേഷകന്റെ അതി സാഹസിക യാത്രകളാണ് ഇതുവരെ അഞ്ച് ഭാഗങ്ങളായി വ്യാപിച്ചുകിടക്കുന്നത്.
ഈ പരമ്പരയിലെ ആദ്യ ഭാഗമാണ് “റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്.” അമാനുഷിക കഴിവുകളുണ്ടെന്ന് പറയപ്പെടുന്ന “ആർക്ക് ഓഫ് ദ കവനന്റ്.” എന്ന ഒരു പുരാതന വസ്തുവിനെ അന്വേഷിച്ച് ഹിറ്റ്ലറിന്റെ കീഴിയുള്ള ഒരുപറ്റം നാസികൾ നടക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞ അമേരിക്കൻ സർക്കാർ നാസികൾക്ക് മുന്നേ ആ ആർക്ക് കണ്ടെത്തണമെന്ന് പറഞ്ഞ് ജോൺസിനെ നിയോഗിക്കുന്നു. അവിടെ നിന്ന് തുടങ്ങുകയാണ് വിചിത്രമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയും, അപകടകരമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഇൻഡിയാന ജോൺസിന്റെ കഥ.
ചരിത്രവും പുരാണങ്ങളും സാഹസികതയും, അവിസ്മരണീയമായ കഥാപാത്രങ്ങളും, ത്രില്ലിങ് ആക്ഷൻ സീക്വൻസുകളും, ചിരിയുണർത്തുന്ന നർമ്മവും സമന്വയിപ്പിച്ച് പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു കാലാതീതമായ ക്ലാസിക്കായി ഈ സിനിമ ഇപ്പോഴും നിലകൊള്ളുന്നു.
Categories : #Action #Adventure #English #MsoneGoldRelease
Please open Telegram to view this post
VIEW IN TELEGRAM
👍91❤26🏆6😍2
Msone Official
Photo
#MsoneGoldRelease
Indiana Jones and the Temple of Doom (1984)
ഇൻഡിയാന ജോൺസ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം (1984)
“റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്കിന്റെ” വിജയത്തെത്തുടർന്ന് 1984-ൽ പുറത്തിറങ്ങിയ പ്രീക്വൽ ഭാഗമാണ് “ഇൻഡിയാന ജോണ്‍സ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം” ആദ്യ ചിത്രത്തിലെ സംഭവങ്ങൾക്ക് ഒരു വർഷം മുമ്പ് 1935-ലാണ് കഥ നടക്കുന്നത്.
ഇത്തവണ ഡോക്ടർ ഇൻഡിയാന ജോൺസിന്റെ സാഹസികതകൾ ഇന്ത്യയിലാണ് അരങ്ങേറുന്നത്. ഒരു വിമാനപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന ജോൺസും, അദ്ദേഹത്തിന്റെ കുഞ്ഞു സഹായി ഷോർട്ട് റൗണ്ടും, പിന്നെ പാട്ടുകാരിയുമായ വില്ലീ സ്കോട്ടും എത്തിപ്പെടുന്നത് ഇന്ത്യയിലെ ദരിദ്രമായ ഒരു കുഗ്രാമത്തിലോട്ടാണ്. ഭഗവാൻ ശിവൻ അയച്ച ദൂതനായി കണ്ട ജോൺസിനോട് ആ ഗ്രാമവാസികൾ അവിടെ നടക്കുന്ന ദുരിതങ്ങൾ പറഞ്ഞു. തന്റെ നീതിബോധം കാരണം ജോൺസ് അവരുടെ സങ്കടത്തിനുള്ള പരിഹാരത്തിനായി ഇറങ്ങുന്നു. അതിനായി അവർ ചെന്നെത്തുന്നത് പാങ്കോട്ട് എന്ന കൊട്ടാരത്തിലോട്ടാണ്. എന്നാൽ അവരവിടെ കണ്ട കാഴ്ചകൾ തീർത്തും വിചിത്രമായിരുന്നു.
ആദ്യ സിനിമയിലുള്ള പോലെത്തന്നെ അതിമനോഹരമായ ആക്ഷൻ അഡ്വഞ്ചർ സീനുകൾകൊണ്ട് സമ്പന്നമാണ് ഈ ഭാഗവും. എന്നിരുന്നാലും, അടിമത്തം, നരബലി, ബാലവേല, അധികാര അഴിമതി തുടങ്ങിയ പ്രശ്‌നങ്ങലും വളരെ ഡാർക്ക് മോഡിലൂടെ സിനിമയിൽ കടന്നുപോകുന്നുണ്ട്.
Categories : #Action #Adventure #English #MsoneGoldRelease
Please open Telegram to view this post
VIEW IN TELEGRAM
👍73❤22🔥2😱2👏1
Msone Official
Photo
#MsoneGoldRelease
Indiana Jones and the Last Crusade (1989)
ഇൻഡിയാന ജോൺസ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ് (1989)
ഇൻഡിയാന ജോണ്‍സ് ഫ്രാഞ്ചൈസിയിലെ [റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981), ടെമ്പിൾ ഓഫ് ഡൂം (1984)] മൂന്നാമത്തെ പതിപ്പായി 1989-ൽ പുറത്തിറങ്ങിയ സിനിമയാണ് ഇൻഡിയാന ജോണ്‍സ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ്.
ഒരുനാൾ അമേരിക്കൻ വ്യവസായിയായ വാൾട്ടർ ഡോനവൻ, അമർത്യത നൽകുമെന്ന് പറയപ്പെടുന്ന യേശുക്രിസ്തു അന്ത്യ അത്താഴ വേളയിൽ ഉപയോഗിച്ച പാനപാത്രം സൂക്ഷിച്ച് വെച്ചിരിക്കുന്ന സ്ഥലം കണ്ടുപിടിക്കണമെന്ന് പറഞ്ഞ് അദ്ദേഹത്തെ സമീപിക്കുന്നു. ആദ്യം സമ്മതിക്കാൻ കൂട്ടാക്കാതെ ജോൺസ്, തന്റെ പിതാവ് പാനപാത്ര അന്വേഷണത്തിൽ കാണാതായി എന്നറിഞ്ഞതോടെ പിതാവിനെ കണ്ടുപിടിക്കാനും ഒപ്പം ആ പാനപാത്രത്തിന്റെ നിഗൂഢതകൾ തേടിയും പുറപ്പെടുകയാണ്.
മുൻപുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായി സിനിമയിലെ പ്രധാന കാതൽ, ജോൺസും തന്റെ പിതാവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധമാണ്. ആദ്യ ജെയിംസ് ബോണ്ടിനെ അനശ്വരമാക്കിയ ഇതിഹാസതാരം ഷോൺ കോണറിയാണ് ഇൻഡിയാന ജോണ്‍സിന്റെ പിതാവായി വേഷമിട്ടിരിക്കുന്നത്.
Categories : #Action #Adventure #English #MsoneGoldRelease
Please open Telegram to view this post
VIEW IN TELEGRAM
👍60❤11🔥3
Msone Official
Photo
Indiana Jones and the Kingdom of the Crystal Skull (2008)
ഇൻഡിയാന ജോൺസ് ആൻഡ് ദ കിങ്ഡം ഓഫ് ദ ക്രിസ്റ്റൽ സ്കൾ (2008)
ഇൻഡിയാന ജോൺസ് ഫ്രാഞ്ചൈസിയിലെ [റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981), ടെമ്പിൾ ഓഫ് ഡൂം (1984), ലാസ്റ്റ് ക്രൂസേഡ് (1989)] നാലാമത്തെ പതിപ്പാണ് 2008-ൽ പുറത്തിറങ്ങിയ ഇൻഡിയാന ജോൺസ് ആൻഡ് ദ കിങ്ഡം ഓഫ് ദ ക്രിസ്റ്റൽ സ്കൾ. നീണ്ട 19 വർഷങ്ങൾക്ക് ശേഷം സ്റ്റീവൻ സ്പീൽബർഗും, ജോർജ് ലൂക്കാസും ഹാരിസൺ ഫോഡും വീണ്ടുമൊന്നിക്കുന്ന സിനിമകൂടിയാണിത്.
ശീതയുദ്ധം കൊടുമ്പിരികൊണ്ടിരിന്ന 1950-കളുടെ അവസാനത്തിലാണ് കഥ നടക്കുന്നത്. ഒരു സംഘം റഷ്യൻസിനെ സഹായിച്ചെന്ന പേരിൽ റഷ്യൻ ചാരനെന്ന് എഫ്ബിഐ ആരോപിക്കപ്പെട്ട ജോൺസ് നിൽക്കക്കള്ളിയില്ലാതെ നാടുവിടാൻ നിൽക്കുമ്പോ ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തെ അന്വേഷിച്ച് വരുന്നു. ഒരു സ്ഫടിക തലയോട്ടി അന്വേഷിച്ച് പോയ സുഹൃത്തിനെയും കൂടെ തന്റെ കാണാതായ അമ്മയെയും കണ്ടെത്താൻ സഹായിക്കണമെന്ന് അവൻ ജോൺസിനോട് അഭ്യർത്ഥിക്കുന്നു.
പുരാവസ്തുക്കളോടുള്ള താൽപര്യം കാരണം സ്ഫടിക തലയോട്ടിയെക്കുറിച്ച് അറിയാനും വേണ്ടി ആ ചെറുപ്പക്കാരനൊപ്പം ജരാനരകൾ ബാധിച്ച ഇൻഡിയാന ജോൺസ് വീണ്ടുമൊരു സാഹസികയാത്ര ആരംഭിക്കുന്നു.
Categories : #Action #Adventure #English
Please open Telegram to view this post
VIEW IN TELEGRAM
👍78❤26🔥13👏2
Msone Official
Photo
Postman to Heaven (2009)
പോസ്റ്റ്മാൻ ടു ഹെവൻ (2009)
കൊറിയൻ ആരാധകരുടെ പ്രിയപ്പെട്ട ഡ്രാമ സീരീസായ “വിന്റർ സൊനാറ്റ (2002)” യിൽ സഹ സംവിധായകനായി പ്രവർത്തിക്കുകയും ഒട്ടേറെ ഡ്രാമ സീരീസുകൾ സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള ലീ ഹ്യുങ് മിൻ സംവിധാനം ചെയ്ത ഏക സിനിമയാണ് “പോസ്റ്റ്മാൻ ടു ഹെവൻ“. “ഓൾവേയ്സ് (2011), കോൾഡ് ഐസ് (2013), ദ ബ്യൂട്ടി ഇൻസൈഡ് (2015), ലൗ 911 (2012), മാസ്കരേഡ് (2012), ലൗ, ലൈസ് (2016), ദ പൈറേറ്റ്സ്: ദ ലാസ്റ്റ് റോയൽ ട്രഷർ (2022)” തുടങ്ങിയ ചിത്രങ്ങളിലൂടെ കൊറിയൻ ആരാധകരുടെ പ്രിയ താരമായി മാറിയ ഹാൻ ഹോ ജോയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
വിട്ട് പിരിഞ്ഞു മരണത്തിന് കീഴടങ്ങിയ പ്രിയപ്പെട്ടവർക്ക് വേണ്ടി എഴുതുന്ന കത്തുകൾ സ്വർഗ്ഗത്തിലേക്ക് എത്തിക്കാൻ നിയോഗം ലഭിച്ച ഒരു പോസ്റ്റ്മാന്റെയും അവനെ തന്റെ ജോലികളിൽ സഹായിക്കാൻ കൂടെ കൂടുന്ന പെൺകുട്ടിയുടെയും മനോഹരമായ കഥയാണ് ചിത്രം പറയുന്നത്. ഉറ്റവരെ നഷ്ടപെട്ട് അവരെയോർത്ത് വിലപിക്കുന്ന വേണ്ടപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കുകയെന്ന ദൗത്യവും ഈ പോസ്റ്റ്മാൻ നിർവഹിച്ചിരുന്നു, അതിനായി നായികയും കളത്തിലിറങ്ങുന്നു. ഇവർ തമ്മിലുള്ള ഇണക്കവും പിണക്കവുമായി കഥ മുന്നോട്ട് പോകുന്നു.അതിമനോഹരമായ മറ്റൊരു കൊറിയൻ ഫീൽ ഗുഡ് ചിത്രം
Categories : #Drama #Fantasy #Korean #Romance
Please open Telegram to view this post
VIEW IN TELEGRAM
👍88❤34😍4🎉2🔥1
Please open Telegram to view this post
VIEW IN TELEGRAM
❤285👍41🎉18😍7😢3
Msone Official
Photo
#MSone Release - 3326
The Walking Dead: The Ones Who Live Season 1 (2024)
ദ വാക്കിങ് ഡെഡ്: ദ വൺസ് ഹു ലിവ് സീസൺ 1 (2024)
Episodes 05
എപ്പിസോഡ്‌സ് 05
ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Skybound Entertainment
പരിഭാഷ: ഗിരി പി. എസ്.
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ, ഹൊറർ, ത്രില്ലർ
IMDb ⭐️ 8.5/10
ദ വാക്കിങ് ഡെഡെന്ന AMC സീരിസിന്റെ സ്പിനോഫ് സീരീസായിട്ട് AMC-യിൽ സംപ്രേക്ഷണം ആരംഭിച്ച സീരീസാണ് “ദ വൺസ് ഹു ലിവ്“
2010-യിൽ സംപ്രേഷണം ആരംഭിച്ച ദ വാക്കിങ് ഡെഡ് സീരിസിൽ നായകനായ റിക്ക് ഗ്രൈംസിന് ഒൻപമത്തെ സീസണിൽ അപകടം സംഭവിക്കുകയും ഒരു ആർമി ഹെലികോപ്റ്ററിൽ അദ്ദേഹത്തിന്റെ ശരീരം മറ്റെങ്ങോട്ടോ മാറ്റുന്നതുമാണ് കാണിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ മിഷോൺ അദ്ദേഹത്തെ തിരഞ്ഞു പോകുന്നത് പത്താമത്തെ സീസണിലും കാണിക്കുന്നുണ്ട്.
വാക്കിങ് ഡെഡ് സീരിസിന്റെ അവസാന ഭാഗത്ത് ഒരു സീനിൽ റിക്കിനേയും മിഷോണിനേയും തിരികെ കൊണ്ടുവരുന്നതിലൂടെ അണിയറ പ്രവർത്തകർ പുതിയ ഒരു സീരീസ് ആരംഭിച്ചിരുന്നു.
വാക്കിങ് ഡെഡ് സീരീസ് അവസാനിച്ചെങ്കിലും റിക്കിന്റെയും മിഷോണിന്റേയും കഥ ദ വൺസ് ഹു ലിവിലൂടെ തുടരുന്നു, വാക്കിങ് ഡെഡ് ഫ്രാൻഞ്ചസിയിലെ തന്നെ ഏറ്റവും വലിയ വില്ലന്മാരായ CRM ദ വൺസ് ഹു ലിവിൽ ആണ് റിക്കുമായി നേർക്കുനേർ വരുന്നതെന്ന പ്രത്യേകതയും സീരിസിനുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Thriller #Web_Series
The Walking Dead: The Ones Who Live Season 1 (2024)
ദ വാക്കിങ് ഡെഡ്: ദ വൺസ് ഹു ലിവ് സീസൺ 1 (2024)
Episodes 05
എപ്പിസോഡ്‌സ് 05
ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Skybound Entertainment
പരിഭാഷ: ഗിരി പി. എസ്.
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ, ഹൊറർ, ത്രില്ലർ
IMDb ⭐️ 8.5/10
ദ വാക്കിങ് ഡെഡെന്ന AMC സീരിസിന്റെ സ്പിനോഫ് സീരീസായിട്ട് AMC-യിൽ സംപ്രേക്ഷണം ആരംഭിച്ച സീരീസാണ് “ദ വൺസ് ഹു ലിവ്“
2010-യിൽ സംപ്രേഷണം ആരംഭിച്ച ദ വാക്കിങ് ഡെഡ് സീരിസിൽ നായകനായ റിക്ക് ഗ്രൈംസിന് ഒൻപമത്തെ സീസണിൽ അപകടം സംഭവിക്കുകയും ഒരു ആർമി ഹെലികോപ്റ്ററിൽ അദ്ദേഹത്തിന്റെ ശരീരം മറ്റെങ്ങോട്ടോ മാറ്റുന്നതുമാണ് കാണിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ മിഷോൺ അദ്ദേഹത്തെ തിരഞ്ഞു പോകുന്നത് പത്താമത്തെ സീസണിലും കാണിക്കുന്നുണ്ട്.
വാക്കിങ് ഡെഡ് സീരിസിന്റെ അവസാന ഭാഗത്ത് ഒരു സീനിൽ റിക്കിനേയും മിഷോണിനേയും തിരികെ കൊണ്ടുവരുന്നതിലൂടെ അണിയറ പ്രവർത്തകർ പുതിയ ഒരു സീരീസ് ആരംഭിച്ചിരുന്നു.
വാക്കിങ് ഡെഡ് സീരീസ് അവസാനിച്ചെങ്കിലും റിക്കിന്റെയും മിഷോണിന്റേയും കഥ ദ വൺസ് ഹു ലിവിലൂടെ തുടരുന്നു, വാക്കിങ് ഡെഡ് ഫ്രാൻഞ്ചസിയിലെ തന്നെ ഏറ്റവും വലിയ വില്ലന്മാരായ CRM ദ വൺസ് ഹു ലിവിൽ ആണ് റിക്കുമായി നേർക്കുനേർ വരുന്നതെന്ന പ്രത്യേകതയും സീരിസിനുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Thriller #Web_Series
👍51❤9🔥8
Media is too big
VIEW IN TELEGRAM
Voice 3 - Season 3
വോയ്സ് - സീസൺ 3
ഉടൻ വരുന്നു.....
Cut : Girish Kumar N P
വോയ്സ് - സീസൺ 3
ഉടൻ വരുന്നു.....
Cut : Girish Kumar N P
👍65🔥22❤21😢3🎉1
Msone Official
Photo
Always: Sunset on Third Street (2005)
ഓൾവേസ്: സൺസെറ്റ് ഓൺ തേഡ് സ്ട്രീറ്റ് (2005)
താകാഷി യാമസാക്കി സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു സൂപ്പർഹിറ്റ് ജാപ്പനീസ് ചലച്ചിത്രമാണ് “ഓൾവേസ്: സൺസെറ്റ് ഓൺ തേഡ് സ്ട്രീറ്റ്. “
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പതിയെ ജീവിതം തിരിച്ചു പിടിക്കുന്ന ജപ്പാൻ ജനതയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ കോറിയിട്ടത്. 2006-ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള
ജാപ്പനീസ് അക്കാദമി അവാർഡ് ഉൾപ്പെടെ 30 അവാർഡുകളാണ് ഈ ചിത്രം വാരിക്കൂട്ടിയത്.
1958-ൽ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ടോക്കിയോയിലെ സുസുക്കി ഓട്ടോ കമ്പനിയിലേക്ക് ജോലിക്ക് എത്തുന്ന (മിസുക്കോ) എന്ന പെൺകുട്ടിയിലൂടെ തുടങ്ങുന്ന കഥ ഒരു തെരുവിലൂടെ മുന്നേറി, ഒരു പിടി പച്ചമനുഷ്യരുടെ ജീവിതത്തിലൂടെ നടന്നു നീങ്ങുകയാണ്. അവസാനം പ്രേക്ഷകരുടെ മനസ്സും, കണ്ണും നിറച്ചു കൊണ്ടാണ് ഈ ചിത്രം അവസാനിക്കുക എന്നതിൽ യാതൊരു സംശയവുമില്ല.
ഫീൽഗുഡ് സിനിമകളെ സ്നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം കൂടിയാണ് ഇത്.
ചിത്രത്തിന്റെ വൻവിജയത്തെ തുടർന്ന് ഇതിന്റെ രണ്ടാം ഭാഗം 2007-ലും, മൂന്നാം ഭാഗം 2012-ലും പുറത്തിറങ്ങി.
Categories : #Comedy #Drama #Family #Japanese
Please open Telegram to view this post
VIEW IN TELEGRAM
👍91❤22👏1
Msone Official
Photo
Voice – Season 03 (2019)
വോയ്സ് – സീസൺ 03 (2019)
Yong Hwi Shin & Lee Seung-Young
ജിതിൻ മജ്നു, ഫ്രാൻസിസ് സി വർഗീസ്, സജിത്ത് ടി. എസ്,
അരവിന്ദ് വി ചെറുവല്ലൂർ & തൗഫീക്ക് എ
2018-ൽ പുറത്തിറങ്ങിയ ”വോയ്സ് – സീസൺ 02 (2018)”ന്റെ തുടർച്ചയാണ് “വോയ്‌സ് 3“
വോയ്‌സ് 2 അവസാന ഭാഗത്തിലെ സംഭവങ്ങൾക്ക് ശേഷം തന്റെ ഭൂതകാലത്തിൽ നടന്ന സംഭവങ്ങൾ അറിയാൻ ജപ്പാനിലേക്ക് പോയ ഡിറ്റക്ടീവ് ഡോ കാങ് വൂ. സ്റ്റുഡന്റ് ഹോസ്റ്റ്ലിലെ പൊട്ടിത്തെറിയിൽ പരിക്ക് പറ്റിയ ഡയറക്ടർ കാങ് തന്റെ പരിക്കിൽ നിന്ന് മുക്തയായിരിക്കുന്നു. അവളുടെ മുന്നിൽ ഇനി രണ്ട് ലക്ഷ്യങ്ങാളാണ് ഉള്ളത്. ഡിറ്റക്ടീവ് ഡോ ഇല്ലാതെ ഗോൾഡൻ ടൈം ടീമിനെ മുന്നോട്ട് നയിക്കുന്നതോടൊപ്പം തന്നെ ഡിറ്റക്ടീവ് ഡോയുടെ തിരോധാനം അന്വേഷിക്കുകയും വേണം….
കൂടാതെ സീരിയൽ കില്ലർ ബാങ് ജെ സൂവിന്റെ പിന്നിൽ പലരും മറഞ്ഞിരിക്കുന്നുണ്ടെന്ന്
അവൾ അറിയുന്നതോടെ കഥ വേറെ വഴി തിരിവിലേക്ക് നീങ്ങുന്നു…
ശേഷം നിങ്ങൾക്ക് മുന്നിൽ…..
Categories : #Action #Crime #Korean #Mystery #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍48❤11🔥6😍2
Msone Official
Photo
Past Lives (2023)
പാസ്റ്റ് ലെെവ്സ് (2023)
ചെറുപ്പത്തിൽ രണ്ട് ഭൂഖണ്ഡത്തിലേക്ക് വേർപിരിഞ്ഞു പോയ രണ്ട് സുഹൃത്തുക്കളുടെ 24 വർഷങ്ങൾക്കിടയിൽ 12 വർഷങ്ങളായി നടക്കുന്ന കാര്യങ്ങളാണ് 2023-ൽ സെലീൻ സോങ് സംവിധാനം നിർവഹിച്ച പാസ്റ്റ് ലൈവ്‌സ് എന്ന അമേരിക്കൻ-കൊറിയൻ സിനിമയിൽ അവതരിപ്പിക്കുന്നത്. വേർപിരിഞ്ഞ ആ രണ്ടു സുഹൃത്തുക്കൾ 12 വർഷങ്ങൾക്ക് ശേഷം ഫേസ്ബുക്ക് വഴി വീണ്ടും കണ്ടുമുട്ടുന്നു. ന്യൂയോർക്കിലെ രാത്രികളിലും സോളിലെ പകലുകളിലും അവർ വാതോരാതെ സല്ലപിച്ചു. എന്നിട്ട് പോലും അവർക്കൊന്ന് നേരിൽ കാണാനോ ഇഷ്ടം തുറന്നുപറയാനോ കഴിയുന്നില്ല. പിന്നീട് അടുത്ത 12 വർഷങ്ങളിൽ അവർക്കിടയിലുണ്ടാകുന്ന മാറ്റങ്ങളാണ് ശേഷം കാണിക്കുന്നത്.
അങ്ങേയറ്റം നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം, നാഷണൽ ബോർഡ് ഓഫ് റിവ്യൂസിന്റെയും, അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂത്തിന്റെയും 2023-ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു, കൂടാതെ
96-ാമത് അക്കാദമി അവാർഡുകളിൽ മികച്ച ചലച്ചിത്രം, തിരക്കഥ എന്നിവയ്ക്ക് നാമനിർദ്ദേശം ലഭിക്കുകയുമുണ്ടായി.
Categories : #Drama #English #Korean #Oscar_Fest_2024 #Romance #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍93❤16🔥4😢1
