Pirates Of The Caribbean: Dead Men Tell No Tales / പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സ് (2017)
എം-സോണ്‍ റിലീസ് – 536
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ജോചിം റോണിംഗ് ,എസ്പെന് സാന്‍ഡ്ബെര്‍ഗ്
പരിഭാഷ : ആശിഷ് മൈക്കിൾ ജോൺ
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഫാൻറസി
6.6/10
2003 ൽ ഇറങ്ങിയ Pirates of the Caribbean:Curse Of The Black Pearl എന്ന ചിത്രത്തിലൂടെ ആരംഭിച്ച ചിത്രത്തിന്റെ 5ആം ഭാഗമാണ് 2017ല്‍ പുറത്തിറങ്ങിയ Pirates of the Caribbean: Dead Men Tell No Tales .
3ആം ഭാഗമായ At World's End അവസാനിച് 9 വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രം ആരംഭിക്കുന്നത്. തന്റെ സമ്പാദ്യങ്ങളും കപ്പലും ഒക്കെ നഷ്ട്ടപ്പെട്ട ജാക്ക് സ്പാരോയുടെ അവസ്ഥ അല്പം പരിതാപകരമാണ്. അല്ലറ ചില്ലറ മോഷണങ്ങളും പിടിച്ചുപറിയും ഒക്കെ ആയി ജീവിക്കുകയാണ് അയാളും കൂട്ടരും. തന്റെ അച്ഛനും ജാക്കിന്റെ സുഹൃത്തും ആയ വില്ലിനെ തിരിച്ചു കൊണ്ടുവരാൻ അയാളുടെ മകൻ ഹെൻറിയും, ട്രൈഡന്റ് ഓഫ് പോസെയ്ഡോൺ എന്ന അത്ഭുത വസ്തു കണ്ടുപിടിക്കാൻ കരീന എന്ന യുവതിയും തീരുമാനിക്കുമ്പോൾ തന്റെ പഴയ പ്രതാപകാലം വീണ്ടെടുക്കാൻ ജാക്ക് സ്പാരോയും ഇറങ്ങുകയാണ്. എന്നാൽ ഇവർക്ക് പുറകെ തന്റെയും തന്റെ വേണ്ടപ്പെട്ടവരുടെയും ജീവിതം നരക തുല്യമാക്കിയതിന് ഒടുങ്ങാത്ത പകയുമായി ക്യാപ്റ്റൻ സലാസറും, വ്യക്തമാകാത്ത നിഗൂഡ ഉദ്ദേശങ്ങളോടെ പഴയ വില്ലൻ കഥാപാത്രം ബാർബോസയും ബ്രിട്ടീഷ് നാവികസേനയും കൂടി എത്തുമ്പോൾ ചിത്രം ആവേശഭരിതമാവുന്നു.സീരിസിന്റെ ആരാധകരെ സംതൃപ്തി പെടുത്താൻ ഉതകുന്ന വിധം ആണ് സംവിധായകർ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പൈറേറ്റ്സ് ചിത്രങ്ങളുടെ മുഖമുദ്രയായ ഹ്യൂമർ ഈ ചിത്രത്തിലും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍14❤6
How to Train Your Dragon / ഹൗ റ്റു ട്രെയിൻ യുവർ ഡ്രാഗൺ (2010)
എം-സോണ്‍ റിലീസ് – 913
അനിമേഷൻ ഫെസ്റ്റ് – 03
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Dean DeBlois, Chris Sanders
പരിഭാഷ : ശ്രീജിത്ത് ചന്ദ്രൻ
ജോണർ : അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ
7/10
ക്രെസിഡ കവലിന്റെ ഇതേപേരിലുള്ള പ്രശസ്തമായ കഥയെ ആസ്പദമാക്കി, ക്രിസ് സന്റേഴ്സും ഡീൻ ഡിബ്ലോയും ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ് "ഹൗ റ്റു ട്രെയിൻ യുവർ ഡ്രാഗൺ". ബെർക്കിലെ ഗ്രാമതലവന്റെ മകനാണ് ഹിക്കപ്പ്. ബെർക്കിലെ ജനങ്ങൾ ഡ്രാഗണുകളുടെ ശല്യംമൂലം ബുദ്ധിമുട്ടുകയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ദുർബലനായ ഹിക്കപ്പ്, നൈറ്റ്ഫ്യൂരി എന്ന ഡ്രാഗണുമായി കൂട്ടുകൂടുന്നു. ശേഷം എന്തുസംഭവിക്കുമെന്ന് കണ്ടറിയൂ.

❤8👍5
Horton Hears A Who / ഹോർട്ടൺ ഹിയേഴ്സ് എ ഹൂ (2008)
എം-സോണ്‍ റിലീസ് – 915
അനിമേഷൻ ഫെസ്റ്റ് – 05
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jimmy Hayward, Steve Martino
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : അനിമേഷൻ, അഡ്വെഞ്ചർ, കോമഡി
6.8/10
ഒരു ആനയും തീരെ കുഞ്ഞ് ലോകത്തിലുള്ള ഹൂ എന്ന ഒരു വർഗ്ഗത്തിലെ ഒരാളും തമ്മിലുള്ള അപൂർവ്വമായ ബന്ധത്തിന്റെ കഥയാണ് ഈ മനോഹരമായ സിനിമയിൽ പറയുന്നത്. ഹോർട്ടൻ എന്ന കേന്ദ്ര കഥാപാത്രത്തിന് ജിം കാരിയാണ് ശബ്ദം നൽകിയിരിക്കുന്നത്.പണ്ട് കാലം മുതൽക്കേ മനുഷ്യ സമൂഹത്തിലുള്ള ഒരു പതിവാണ് പൊതുവായ വിശ്വാസങ്ങൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അല്ലെങ്കിൽ അവരെ ചോദ്യം ചെയ്താൽ അയാളെ കണ്ണുമടച്ച് ഭ്രാന്തൻ എന്ന് മുദ്രകുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത്. അതിൽ നിന്നും അവർക്ക് രക്ഷപ്പെടണമെങ്കിൽ ഒന്നെങ്കിൽ അവർക്ക് തെറ്റുപറ്റി ഭൂരിപക്ഷം പറഞ്ഞത് ആണ് ശരിയെന്ന് സമ്മതിക്കേണ്ടി വരും. അല്ലെങ്കിൽ വ്യക്തമായി സാമാന്യ ജനങ്ങൾക്ക് മനസ്സിലാകുന്ന ഒരു തെളിവ് കാണിച്ചു കൊടുക്കേണ്ടി വരും ഇല്ലെങ്കിൽ, ക്ഷുബ്ധരായ ജനക്കൂട്ടം കൊല്ലാൻ പോലും മടിക്കില്ല. ഒരു ആനിമേഷൻ വിനോദ സിനിമ എന്നതിന് അപ്പുറം നമ്മുടെ ചിന്തകളെ തട്ടിയുണർത്തുന്ന പല ആശയങ്ങളും ഈ സിനിമ പറഞ്ഞു പോകുന്നുണ്ട്.

❤4👍1
Toy Story / ടോയ് സ്റ്റോറി (1995)
എം-സോണ്‍ റിലീസ് – 916
അനിമേഷൻ ഫെസ്റ്റ് – 06
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : John Lasseter
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : അനിമേഷൻ, അഡ്വെഞ്ചർ, കോമഡി
8.3/10
1988 -ൽ പിക്സാർ നിർമ്മിച്ച, ഒരു പാവയുടെ കാഴ്ചപ്പാടിൽ നിന്ന് കഥപറഞ്ഞ, ടിൻ ടോയ് എന്ന ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം ഡിസ്നി അവരെ ഒരു മുഴുനീള കമ്പ്യൂട്ടർ അനിമേഷൻ ചിത്രത്തിനായി സമീപിച്ചു. ലാസ്സെറ്റർ, സ്റ്റാൻറ്റൺ, പീറ്റ് ഡോക്ടർ എന്നിവർ കഥ പലരീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഡിസ്നി അവയെല്ലാം തിരസ്കരിക്കുകയാണ് ചെയ്തത്. അനേകം പരാജയപ്പെട്ട ശ്രമങ്ങൾക്ക് നിർമ്മാണം നിർത്തിവെക്കുകയും, തിരക്കഥ തിരുത്തിയെഴുതാൻ ശ്രമിക്കുകയും ചെയ്തു. ഒടുവിൽ ആഗ്രഹിച്ച ഭാവവും പ്രമേയം ഉള്ള ഒരു തിരകഥ രൂപപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. അന്ന് നാമമാത്രമായ ജീവനക്കാരുണ്ടായിരുന്ന പിക്സാർ സ്റ്റുഡിയോ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സ്വയം ചിത്രം നിർമ്മിക്കുകയായിരുന്നു.
പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമിച്ചു വാൾട്ട് ഡിസ്നി പിക്ചർസ് വിതരണം നിർവ്വഹിച്ചു 1995-ൽ റിലീസ് ചെയ്ത ഒരു അമേരിക്കൻ അനിമേഷൻ ചിത്രമാണ് ടോയ് സ്റ്റോറി. ജോൺ ലാസ്സെറ്റർ സംവിധാനം ചെയ്ത ഈ ചിത്രം ആദ്യത്തെ മുഴുനീള കമ്പ്യൂട്ടർ അനിമേഷൻ ചിത്രവും പിക്സാറിന്റെ ആദ്യ ചിത്രവുമാണ്. ഒരു കൂട്ടം പാവകളുടെ കഥപറയുന്ന ടോയ് സ്റ്റോറി, മുഖ്യകഥാപാത്രങ്ങളായ വുഡി എന്ന ഒരു കൗബോയ് പാവ, പിന്നെ ബസ്സ് ലൈറ്റിയർ എന്ന ഒരു ബഹിരാകാശ സഞ്ചാരിയുടെ രൂപമുള്ള പാവയും തമ്മിലുള്ള ബന്ധം വെള്ളിത്തിരയിൽ അവതരിപ്പിച്ചു. മനുഷ്യരെ പോലെ സംസാരിക്കാനും ചലിക്കാനും ശേഷിയുള്ള പാവകൾ പക്ഷെ, മനുഷ്യരുടെ മുന്നിൽ ജീവനില്ലാത്തപോലെ നടിക്കും.
ബോക്സ് ഓഫീസിൽ വൻവിജയം നേടിയ ചിത്രം 361 ദശലക്ഷം ഡോളർ വരുമാനം നേടി. ചിത്രത്തിന്റെ അനിമേഷൻ, തിരക്കഥയുടെ സങ്കീർണത, നർമം എന്നിവ പ്രശംസിക്കപ്പെട്ടു. എക്കാലത്തെയും മികച്ച അനിമേഷൻ ചിത്രങ്ങളിൽ ഒന്നായാണ് പല നിരൂപകരും ചിത്രത്തെ കണക്കാക്കുന്നത്.
എംസോൺ റിലീസ് ചെയ്തിട്ടുള്ള ടോയ് സ്റ്റോറി പരമ്പരയിലെ മറ്റു സബ്ടൈറ്റിലുകൾToy Story 2 / ടോയ് സ്റ്റോറി 2 (1999)Toy Story 3 / ടോയ് സ്റ്റോറി 3 (2010)Toy Story 4 / ടോയ് സ്റ്റോറി 4 (2019)

❤5👍4
Suddenly Twenty / സഡന്‍ലി ട്വന്റി (2016)
എം-സോണ്‍ റിലീസ് – 537
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ലാവോ
സംവിധാനം : അരയാ സുരിഹാന്
പരിഭാഷ : മിയ സുഷീർ
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
7.2/10
2014 ല്‍ പുറത്തിറങ്ങിയ Miss Granny എന്ന കൊറിയൻ ചിത്രത്തിന്റെ റീമേക്ക് ആണ് സഡൻറ്ലി ട്വന്റി. 2016 ല്‍ തായ്ലാന്റില് പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Araya Suriharn ആണ് ,തായ്ല്ലാന്റ് നാഷണല്‍ ഫിലിം അസോസിയേഷന്റെ മികച്ച നടിക്കുള്ള നോമിനേഷന് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച Mai Davika Hoorne ന് ലഭിച്ചിരുന്നു

👍5❤2
Hacksaw Ridge / ഹാക്സോ റിഡ്ജ് (2016)
എം-സോണ്‍ റിലീസ് – 538
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : മെൽഗിബ്സൺ
പരിഭാഷ : പ്രവീൺ അടൂർ
ജോണർ : ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി
8.1/10
ഡെസ്മണ്ട് ടി. ഡോസ്സ് എന്ന അഹിംസാവാദിയുടെ സംഭവ കഥ. ആരെയും അതിശയിപ്പിക്കുന്ന വിധം അസാമാന്യ ധൈര്യവും കരുതലും കാട്ടി മെഡൽ ഓഫ് ഓണർ നേടിയ പട്ടാളക്കാരൻ. അയാളുടെ കുട്ടിക്കാലത്തേ ശിക്ഷണം, ജീവിതത്തെയും മത ചിന്തയെയും കൊലപാതകത്തിന് എതിരായ നിലപാടുകളെയും എങ്ങനെ സ്വാധീനിച്ചു എന്ന് നമ്മുക്ക് ചിത്രം കാണിച്ചു തരുന്നു. ഡോസിന്റെ ജീവിതത്തിലെ പരീക്ഷണങ്ങൾ, പ്രണയം, പട്ടാളത്തിൽ ചേർന്ന ശേഷം അനുഭവിച്ച പ്രയാസങ്ങളും, വൈദ്യ സഹായി ആകാൻ അയാൾ നടത്തുന്ന ശ്രമങ്ങളും. ഒടുവിൽ യധാ൪ത്ഥ യുദ്ധഭൂമിയെ അനുസ്മരിപ്പിക്കും വിധം ഭൂമിയിലെ നരകമായ ഹാക്സോ റിഡ്ജും മെൽഗിബ്സൻ എന്ന സംവിധായകന്റെ കയ്യടക്കവും കൂടിയാകുമ്പോൾ ചിത്രം നമ്മെ കാഴ്ചയുടെ മറ്റൊരു ലോകത്തെത്തിക്കുന്നു. രണ്ട് ഓസ്കാർ അവാർഡും (മികച്ച ശബ്ദ സന്നിവേശം)(മികച്ച ചിത്ര സംയോജനം) നാല് ഓസ്കാർ നോമിനേഷനും ലഭിച്ചെ ചിത്രത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് നോമിനേഷനും ബാഫ്ത അവാ൪ഡും ലഭിച്ചിട്ടുണ്ട്.

👍12❤3
Tangled Ever After / ടാങ്കിൾഡ് എവർ ആഫ്റ്റർ (2012)
Heart of a lio / ഹാർട്ട് ഓഫ് എ ലിയോ (2018)
എം-സോണ്‍ റിലീസ് – 918+
അനിമേഷൻ ഫെസ്റ്റ് - 09
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Nathan Greno, Byron Howard
പരിഭാഷ : ഇർഷാദ് കൊളങ്ങര
ജോണർ : അനിമേഷൻ, ഷോർട്, ആക്ഷൻ
7.6/10
Tangled സിനിമയുടെ തുടർച്ച എന്ന് പറയാം, ഒരു മന്ത്രവാദിനി ഒരു രാജ്യത്തെ കുഞ്ഞു രാജകുമാരിയെ തട്ടികൊണ്ടുവുന്നു, ആ രാജ്യത്തെ ഏറ്റവും വല്യ കള്ളൻ അവളെ രക്ഷിക്കുകയും, രാജകുമാരിയെ അവളുടെ സ്വന്തം രാജ്യത്ത് എത്തിക്കുകയും ചെയ്യുന്നു, പിന്നീട് സ്നേഹത്തിലായ ഇവരുടെ വിവാഹം രാജാവ് നടത്തുന്നു,ഇനിയാണ് കഥ അവിടെ വെച്ചു വിവാഹ മോതിരം നഷ്ടപ്പെടുന്നു, പിന്നീട് അത് വീണ്ടെടുക്കുകയും ചെയ്യുന്നു, വളരെ രസകരമായി ആണ് ഇതവതരിപ്പിച്ചിട്ടുള്ളത്.

👍7❤2
Legends of the fall / ലെജൻഡ്സ് ഓഫ് ദി ഫാൾ (1994)
എം-സോണ്‍ റിലീസ് – 919
പോസ്റ്റർ : ശ്രീധർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Edward Zwick
പരിഭാഷ : ആര്യ നക്ഷത്രക്
ജോണർ : ഡ്രാമ, റൊമാൻസ്, വാർ
7.6/10
1979ൽ പുറത്തിറങ്ങിയ ജിം ഹാരിസണിന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് 1994ൽ പുറത്തിറങ്ങിയ Legends of the Fall. ബ്രാഡ് പിറ്റ്, ആന്തണി ഹോപ്കിൻസ്, എയ്ഡൻ ക്വിൻ, ജൂലിയ ഓർമോണ്ട്, ഹെൻറി തോമസ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് എഡ്വാർഡ് സ്വിക്ക് ആണ്. ഓസ്കാറിലേക്ക് മൂന്ന് വിഭാഗങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രം മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടുകയും ചെയ്തു.
ഗവൺമെന്റിന്റ തദ്ദേശീയരായ അമേരിക്കക്കാരോടുള്ള നിലപാടുകളിൽ മനം മടുത്തു പട്ടാളത്തിൽ നിന്നും പിരിഞ്ഞു മൊണ്ടാനയിലെ ഒരു ഒറ്റപ്പെട്ട പ്രദേശത്ത് ജീവിതം നയിക്കുന്ന കേണൽ ലഡ്ലോയുടെയും അദ്ദേഹത്തിന്റെ ആൽഫ്രഡ്, ട്രിസ്റ്റൻ, സാമുവൽ എന്നീ മൂന്ന് ആണ്മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മൂത്തവനായ ആൽഫ്രഡ് ഉത്തരവാദിത്ത ബോധമുള്ളവനും സംയമനത്തോടെ പെരുമാറുന്നവനുമായിരുന്നു. രണ്ടാമനും കേണലിന്റെ പ്രിയപുത്രനുമായ ട്രിസ്റ്റന്‍ അവരുടെ സുഹൃത്തും സഹായിയുമായ റെഡ് ഇന്ത്യൻ വംശജനായ വൺ സ്റ്റാബിന്റെ കൂടെ വേട്ടയാടുന്നതിലും സാഹസികതയിലുമായിരുന്നു താല്പര്യം. ഇളയവനും വിദ്യാഭ്യാസമുള്ളവനുമായ സാമുവൽ ഒരു ലോല മനസ്സിനുടമയായിരുന്നു. അവന് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ചേട്ടന്മാരായിരുന്നു അവന്റേത്. ഒന്നാം ലോക മഹായുദ്ധവും പരിസ്ഥിതിയും ചരിത്രവും പ്രണയവും എല്ലാം എങ്ങനെയാണ് അവരുടെ ജീവിതങ്ങളെ ബാധിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

👍8
Eraserhead / ഇറേസര്‍ഹെഡ് (1977)
എം-സോണ്‍ റിലീസ് – 920
പോസ്റ്റർ : ശ്രീധർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : David Lynch
പരിഭാഷ : ശ്യാം നാരായണൻ
ജോണർ : ഹൊറർ
7.4/10
മൾഹോളണ്ട് ഡ്രൈവ് , ബ്ലൂ വെല്‍വെറ്റ് തുടങ്ങിയ ക്ലാസ്സിക്ക് സിനിമകൾ സംവിധാനം ചെയ്ത ഡേവിഡ് ലിഞ്ചിന്റെ ആദ്യ ചിത്രമാണ് ഇറേസര്‍ഹെഡ്.
1977 ൽ റിലീസ് ചെയ്ത അമേരിക്കൻ സര്‍റിയല്‍ ബോഡി ഹൊറർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഹെഡ് ഇറേസർ. ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം മുന്നോട്ട് പോകും തോറും ആകാംക്ഷയും ഭയവും പ്രേക്ഷകനിലേക്ക് ഒരു പേക്കിനാവ് പോലെ പതുക്കെ പടര്‍ന്നു കയറും. സിനിമയുടെ ബാക്ക്ഗ്രൗണ്ട് സ്കോറായി തെയ്യറാക്കിയിരിക്കുന്നത് തകർന്ന് കിടക്കുന്ന വ്യാവസായിക സമുച്ചയത്തിനു ചുറ്റും വ്യാപിച്ചിരിക്കുന്ന രീതിയിലുള്ള അസ്വാസ്ഥ്യമുളവാക്കുന്ന ഞരക്കം പോലുള്ള ശബ്ദമാണ്. ഇത് ഒരേസമയം വിചിത്രവും മനോഹരവുമാണ്.
ഹെൻറി സ്പെൻസർ ഉപേക്ഷിക്കപ്പെട്ട വ്യവസായശാലക്ക് സമീപം ഒറ്റക്ക് ജീവിക്കുകയാണ്. ഹെൻറിയുടെ കാമുകി മേരിയെ തന്റെ ഒറ്റമുറി വീട്ടിലേക്ക് കൊണ്ട് വന്നതിനു ശേഷം അവർ ഒരു വിചിത്ര രൂപത്തോടെയുള്ള ജീവിയെ പ്രസവിക്കുന്നു. മേരി കുഞ്ഞിനെയും ഹെൻറിയെയും ഉപേക്ഷിച്ചു പോകുന്നതോടെ ഈ കുഞ്ഞിന്റെ സംരക്ഷണം ഹെൻറിയുടെ ചുമലിലാവുന്നു. ആഹാരം കഴിക്കാൻ വിസമ്മതിക്കുന്ന ശിശു നിരന്തരം അസഹനീയമായ രീതിയിൽ കരയാൻ തുടങ്ങുകയും ശരീരത്തിൽ പല തരത്തിലുമുള്ള വൃണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു.

👍4❤1
Highway / ഹൈവേ (2014)
എം-സോണ്‍ റിലീസ് – 539
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : ഹിന്ദി
സംവിധാനം : ഇംതിയാസ് അലി
പരിഭാഷ : ഫവാസ് എ പി
ജോണർ : ക്രൈം, ഡ്രാമ, റൊമാൻസ്
7.6/10
വീര ത്രിപാഠി (ആലിയ ഭട്ട് ) ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ കൈയ്യാളുന്ന ഒരു വന്‍ വ്യവസായിയുടെ മകളാണ്. ഭാവി വരനുമൊത്ത് വീട്ടുകാര്‍ അറിയാതെ ഒരു ചെറിയ രാത്രി സഞ്ചാരത്തിന് പുറപ്പെട്ട അവള് മഹാബീര് ഭാട്ടി (രണ്‍ദീപ് ഹൂഡ) എന്ന ക്രിമിനല്‍ നയിക്കുന്ന സംഘത്തിന് മുന്നില്‍ യാദൃശ്ചികമായി എത്തിപ്പെടുകയും, അവരാല്‍ കിഡ്നാപ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. വീരയുടെ കുടുംബത്തിന്റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ തിരിച്ചറിഞ്ഞ് ഭയപ്പെടുന്ന സംഘാംഗങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നുവെങ്കിലും അവരുടെ വാക്കുകള്‍ തിരസ്ക്കരിച്ച് അവളെ പോലീസില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഭാട്ടി തിരഞ്ഞെടുക്കുന്ന പാത മുന്പില് നീണ്ടു നിവര്‍ന്നു കിടക്കുന്ന ഹൈവേയാണ്. ആറു സംസ്ഥാനങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള ഹൃദയാവര്‍ജ്ജകമായ ആ യാത്രയാണ് ഹൈവേ.

👍9❤3🥰1👏1