Msone Official
Photo
The Bridge Curse (2020)
ദ ബ്രിഡ്ജ് കേഴ്സ് (2020)
Lester Shih സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ -മിസ്റ്ററി ചിത്രമാണ് ദ ബ്രിഡ്ജ് കേഴ്സ്. നാല് വർഷങ്ങൾക്ക് മുമ്പ് ഫെബ്രുവരി 29-ന് തുങ് ഹു യൂണിവേഴ്സിറ്റിയിൽ നടന്ന അമാനുഷികസംഭവങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ഒരു റിപ്പോർട്ടർ അവിടേക്ക് വരുന്നു. തുടർന്ന് അവർ കണ്ടെത്തുന്ന കാര്യങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.
സിനിമയിലെ ഭൂരിഭാഗം സീനുകളും ഫൗണ്ട് ഫുട്ടേജ് ശൈലിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്.
ഇതിന്റെ രണ്ടാം ഭാഗം 2023-ൽ The bridge Curse: Ritual എന്ന പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്.
Categories : #Horror #Mandarin #Mystery #Thriller
Please open Telegram to view this post
VIEW IN TELEGRAM
👍71❤25😢1🏆1
Msone Official
Photo
Vigilante Season 1 (2023)
വിജിലാന്റി സീസൺ 1 (2023)
നാഷണൽ പോലീസ് യൂണിവേഴ്സിറ്റിയിലെ സമർത്ഥനായ വിദ്യാർത്ഥിയാണ് കിം ജീയോങ്. എന്നാൽ മറ്റാർക്കും അറിയാത്ത മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു അവന്. വാരാന്ത്യങ്ങളിൽ, നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിഞ്ഞുമാറുന്ന തെറ്റുകാരെ ശിക്ഷിക്കുന്ന ഒരു ഡാർക്ക് ഹീറോയുടെ മുഖം. മീഡിയ അവന് വിജിലാൻ്റി എന്ന ഓമനപ്പേര് നൽകി ആഘോഷിക്കുമ്പോൾ നഗരത്തിലെ പോലീസ് സേനയ്ക്കും മറ്റ് ദുഷ്ടന്മാർക്കും ജീയോങ് തലവേദനയും ഭീതിയും സൃഷ്ടിക്കുന്നു. വിജിലാൻ്റി എന്ന ഡാർക്ക് ഹീറോ വേഷത്തിൽ എത്തിയിരിക്കുന്നത് കൊറിയൻ ആരാധകരുടെ പ്രിയതാരമായ നം ജൂ ഹോക്കാണ്. മുൻനിര താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളാലും ബിജിഎമ്മിലെ ചടുലത കൊണ്ടും ഡാർക്ക് മൂഡ് നിലനിർത്തുന്ന ത്രില്ലർ സ്വഭാവത്താലും മികച്ച് നിൽക്കുന്ന 8 എപ്പിസോഡുകൾ അടങ്ങിയ ഒരു കൊറിയൻ ഡാർക്ക് ത്രില്ലർ സീരീസ്.
Categories : #Action #Crime #Korean #Thiller #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍109❤30🔥5🏆3😁2👏1
Msone Official
Photo
#OscarFest2024 - 07
Io Capitano (2023)
ഈയോ കപിതാനോ (2023)
Matteo Garrone സംവിധാനം ചെയ്ത് 2023 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഈയോ കപിതാനോ. സെനഗലിൽ താമസിക്കുന്ന സെയ്ദു മൂസ എന്നീ രണ്ട് കൗമാരക്കാർ ശോഭനമായൊരു ഭാവി പ്രതീക്ഷിച്ച് പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും ഇറ്റലിയിലേക്ക് യാത്രതിരിക്കുന്നു. മാസങ്ങളോളം അധ്വാനിച്ച കാശുമായി പുറപ്പെടുന്ന അവർക്ക് കൊള്ളക്കാർ വിലസുന്ന സഹാറ മരുഭൂമി താണ്ടി മെഡിറ്ററേനിയൻ സമുദ്രവും കടന്ന് വേണം ഇറ്റലിയിലെത്താൻ. അഭയാർത്ഥികളായി കുടിയേറുന്നവരുടെ യാതനകൾ തുറന്നുകാണിക്കുന്ന ഈ ഡ്രാമ ചിത്രം ഒരു അതിജീവനത്തിന്റെ കഥയാണ്.
2024 ഓസ്കാറിൽ ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം ആയി നോമിനേഷൻ കിട്ടിയ ചിത്രം ഇതുവരെ ഗോൾഡൻ ഗ്ലോബിലും ലോകത്തെമ്പാടുമുള്ള ഫിലിംഫെസ്റ്റിവലുകളിലുമായി 20 നോമിനേഷനുകളും 19 അവാർഡുകളും നേടി.
Categories : #Drama #Oscar_Fest_2024 #Wolof
Please open Telegram to view this post
VIEW IN TELEGRAM
👍128❤29🔥7😍1
Media is too big
VIEW IN TELEGRAM
അവാർഡുകൾ വാരിക്കൂട്ടിയ മാർട്ടിൻ സ്കോസെസിയുടെ ഏറ്റവും പുതിയ സിനിമ.
ഉടൻ വരുന്നു നമ്മുടെ എംസോണിൽ...
Killers of the Flower Moon
പരിഭാഷ: വിഷ് ആസാദ്
ട്രൈലെർ & തമ്പ്നയിൽ: നിഷാദ് ജെ എന്‍
Please open Telegram to view this post
VIEW IN TELEGRAM
😍159👍90❤61🔥29
Msone Official
Photo
#MSone Release
#OscarFest2024 - 08
Killers of the Flower Moon (2023)
കില്ലേഴ് ഓഫ് ദ ഫ്ലവർ മൂൺ (2023)
മാർട്ടിൻ സ്കോർസെസിയുടെ സംവിധാനത്തില്‍ 2023-ല്‍ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം ഡ്രാമ ചിത്രമാണ് കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണ്‍.
പതിനേഴാം നൂറ്റാണ്ടില്‍ മിസോറി, മിസിസിപ്പി നദീതടങ്ങളില്‍ കുടിയേറിപാര്‍ത്ത അമേരിക്കൻ ഗോത്രവര്‍ഗ്ഗമാണ് ഓസേജ്. അമേരിക്കൻ സിവില്‍ വാറിന് ശേഷം, 1870-ൽ ഡ്രം ക്രീക്ക് ഉടമ്പടി പ്രകാരം ഓസേജുകളുടെ ഭൂമി അമേരിക്കന്‍ സര്‍ക്കാരിന് വില്‍ക്കുകയും 1872-ൽ ഒക്ലഹോമയിൽ ഭൂമി വാങ്ങുകയും ചെയ്തു. 1896-ൽ അവിടെ പെട്രോളിയം നിക്ഷേപം കണ്ടെത്തി. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ഓസേജുകള്ക്ക് ആയതിനാല്‍ അവരുടെ ചില ആവശ്യങ്ങള്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നു. ഇതേ തുടര്‍ന്ന് 1906-ല്‍ ഓരോ ഓസേജുകാരനും 657 ഏക്കര്‍ ഭൂമിയും പെട്രോളിയം വരുമാനത്തിന്റെ ഒരു വിഹിതവും ലഭിക്കാനുള്ള നിയപരമായ അവകാശമായ ഹെഡ്റൈറ്റും നല്‍കേണ്ടി വന്നു. തല്‍ഫലമായി ഓസേജില് സമ്പത്ത് അനിയന്ത്രിതമായി കുമിഞ്ഞുകൂടി. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നില്ക്കുന്ന ഓസേജ് ജനതയ്ക്ക് ഇത്രയധികം പണം കൈകാര്യം ചെയ്യാന്‍ കഴിവില്ലെന്ന് വിലയിരുത്തി, അമേരിക്കന്‍ സര്‍ക്കാര്‍ അതിനായി വെള്ളക്കാരായ ഗാര്ഡിയന്മാരെ നിയമിച്ചു. ഹെഡ്റൈറ്റ് വില്ക്കാന് കഴിയില്ലെങ്കിലും അനന്തരാവകാശമായി ലഭിക്കുമായിരുന്നു. ഇത് മുതലെടുക്കാന്‍ വെള്ളക്കാര്‍ ഓസേജുകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങി.
1920-കളില്‍ നടന്ന ഓസേജ് കൊലപാതകങ്ങളെ കുറിച്ച് അമേരിക്കൻ പത്രപ്രവർത്തകനായ ഡേവിഡ് ഗ്രാൻ എഴുതിയ ‘കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ: ദി ഓസേജ് മർഡേഴ്സ് ആൻഡ് ദ ബർത്ത് ഓഫ് ദ എഫ്ബിഐ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. വില്യം ഹെയ്ല്‍ എന്ന വെള്ളക്കാരന് അനന്തിരവന്മാരെ ഉപയോഗിച്ച് ഓസേജുകളില് നിന്ന് സമ്പത്ത് കൈക്കലാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. റോബർട്ട് ഡി നീറോ, ലിയോനാർഡോ ഡികാപ്രിയോ, ലില്ലി ഗ്ലാഡ്സ്റ്റോൺ എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ച ഈ ചിത്രം, ഓസേജ് ജനതയുടെ ചരിത്രവും സംസ്കാരവും അവതരിപ്പിക്കുന്നതിനൊപ്പം വെള്ളക്കാരുടെ അത്യാഗ്രഹം, അഴിമതി, വംശീയത, വഞ്ചന എന്നിവയും തുറന്നു കാട്ടുന്നു.
അമേരിക്കൻ ചരിത്രത്തിലെ ഒരു ഇരുണ്ട അദ്ധ്യായം വരച്ചിടുന്ന, ഓസേജ് ജനത നേരിട്ട അനീതിയും അടിച്ചമർത്തലും വിശദമായി കാണിക്കുന്ന, ശക്തമായ സിനിമയാണ് കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ.
Categories : #Crime #Drama #English #History #OscarFest2024
Please open Telegram to view this post
VIEW IN TELEGRAM
👍172❤84🔥21👏3
Msone Official
Photo
#MSone e Release
#ValentinesDay Special Re Release
A Moment to Remember (2004)
എ മൊമെന്റ് ടു റിമമ്പർ (2004)
കിം സു-ജിൻ എന്ന യുവതി കടയിൽ നിന്നും വാങ്ങിയ ജ്യൂസ് മറന്നു തിരികെ എടുക്കാൻ വരികയും ചോയ് ചുൽ-സൂ എന്ന യുവാവിനെ, യാദൃച്ഛികമായി തെറ്റ് ധാരണയുടെ പുറത്തുണ്ടാകുന്ന സംഭവവികസത്തിലൂടെ പരിചയപ്പെടുന്നു. അതിന്റെ തുടർച്ചയായി പല തവണ കണ്ടുമുട്ടുന്ന അവർ പ്രണയ ബന്ധത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുന്നു. പ്രണയ പരവശ്യമായ ഒരു പാട് നാളത്തെ ദാമ്പത്യ ജീവിത നിമിഷങ്ങൾക്ക് ശേഷം പതുക്കെ സു-ജിൻ മറവി രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതോടെ കഥാഗതി മാറുകയാണ്. സു-ജിൻ തന്റെ പ്രിയതമനെ ഒരുനാൾ മറക്കുന്ന നിലയിലാവും എന്ന നിജസ്ഥിതി മനസ്സിലാക്കുമ്പോൾ, ചുൽ-സൂ വിനോടു തന്നെ ഉപേക്ഷിച്ചു പോകണം എന്ന് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും അവൻ അവളെ കൈവിട്ടുകളയാൻ ഒരുക്കമായിരുന്നില്ല. മറവി രോഗതിനെതിരെ ഉള്ള അവരുടെ പ്രണയാർദൃതയാർന്ന ചെറുത്തു നിൽപ്പിന്റെ അനുഭവ മുഹൂർത്തങ്ങളാൽ സമൃദ്ധമാണ് ഈ മനോഹര പ്രണയ കാവ്യം.
Categories : #Drama #Korean #Roamnce
Please open Telegram to view this post
VIEW IN TELEGRAM
❤102👍81🔥8😢3👏2
Msone Official
Photo
OMG 2 (2023)
ഓ എം ജി 2 (2023)
പങ്കജ് ത്രിപാഠി, യാമി ഗൗതം, അക്ഷയ് കുമാർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമിത് റായിന്റെ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് OMG 2.
കാന്തി ശരൺ മുദ്ഗൽ ഒരു ശിവ ഭക്തനാണ്. ഒരിക്കൽ അയാളുടെ മകൻ സ്കൂളിൽ വച്ച് ചെയ്ത ഒരു പ്രവർത്തി വയറൽ ആവുകയും ആകെ നാണക്കേടാവുകയും ചെയ്യുന്നു. ചുറ്റുമുള്ള എല്ലാവരും കുറ്റപ്പെടുത്തുമ്പോഴും താൻ ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് മനസ്സിലാക്കാനാവാത്ത അവസ്ഥയിലായിരുന്നു അയാളുടെ മകൻ. തന്റെ മകന് പറ്റിയ തെറ്റിന് താൻ അടക്കമുള്ള സമൂഹം ഉത്തരവാദിയാണെന്ന് തിരിച്ചറിയുന്ന അയാൾ തന്റെ മകന് നീതി ലഭിക്കാനായി പോരാടാൻ തീരുമാനിക്കുന്നു.
സെക്സ് എഡ്യൂക്കേഷന്റെ പ്രാധാന്യം വളരെ വ്യക്തമായി തുറന്ന് ചർച്ച ചെയ്യുന്നുണ്ട് സിനിമയിൽ. Sexual abuse, Good touch, bad touch, sexually transmitted diseases, അതുപോലെ ‘consent’ന്റെ പ്രാധാന്യം എല്ലാം എന്തുകൊണ്ട് ടീനേജിൽ തന്നെ പഠിപ്പിക്കേണ്ടതുണ്ട് എന്ന് ചിത്രം വരച്ചുകാട്ടുന്നുണ്ട്.
Categories : #Comedy #Drama #Hindi
Please open Telegram to view this post
VIEW IN TELEGRAM
👍126❤36🎉3
Msone Official
Photo
Mune: Guardian of the Moon (2014)
മ്യൂൺ: ഗാർഡിയൻ ഓഫ് ദ മൂൺ (2014)
സ്വപ്നങ്ങളും മാന്ത്രികതയും നിറഞ്ഞ, പേരില്ലാത്തൊരു സാങ്കല്പികഗ്രഹത്തിലാണ് ഈ മുത്തശ്ശിക്കഥ നടക്കുന്നത്. ആ ഗ്രഹത്തെ രണ്ട് നാടുകളായി തിരിച്ചിരിക്കുന്നു. ഒന്നിൽ സൂര്യന് കീഴെ ജീവിക്കുന്ന പകലിന്റെ ജനങ്ങളും, മറ്റൊന്നിൽ ചന്ദ്രന് കീഴെ ജീവിക്കുന്ന രാത്രിയുടെ ജനങ്ങളും. സൂര്യനെയും ചന്ദ്രനെയും ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന വിധം നിയന്ത്രിക്കാൻ രണ്ടിന്റെയും അമ്പലങ്ങളിൽ ഓരോ കാവലാളുകളുമുണ്ട്.
അനേക തലമുറകളായി ധാരാളം മഹാമയന്മാർ അലങ്കരിച്ചുപോന്ന ഈ സ്ഥാനത്തേക്ക്, ചന്ദ്രന്റെ കാവലാളായി മ്യൂൺ എന്നൊരു കാട്ടുപയ്യൻ യാദൃച്ഛികമായി തിരഞ്ഞെടുക്കപ്പെടുന്നു. ആ ഞെട്ടലിൽനിന്ന് ഗ്രഹം മുക്തി നേടുന്നതിന് മുമ്പേ പാതാളത്തിൽ നിന്നുള്ള ഒരു ലാവാ രാക്ഷസൻ സൂര്യനെ തട്ടിയെടുത്ത് അവന്റെ ദീർഘനാളത്തെ പ്രതികാരം നിറവേറ്റുന്നു.
സൂര്യനില്ലെങ്കിൽ ചന്ദ്രനുമില്ല. അത്തരത്തില്‍ ലോകാവസാനം എത്തിനോക്കുന്ന വേളയിൽ, സഹോൻ എന്ന സൂര്യന്റെ കാവലാളിനും ഗ്ലിം എന്ന മെഴുക് പെൺകുട്ടിക്കുമൊപ്പം മ്യൂൺ പാതാളത്തിലേക്ക് യാത്രയാകുന്നു. ആത്മസന്ദേഹവും ഉൾഭയവും മടികടന്ന്, സൂര്യനെ വീണ്ടെടുത്ത് ആ ഗ്രഹത്തിന്റെ ജീവാത്മാവിനെ പുനഃസ്ഥാപിക്കാൻ മ്യൂണിനാകുമോ?
Categories : #Animation #Adventure #Comedy #English
Please open Telegram to view this post
VIEW IN TELEGRAM
👍70❤31🔥5
This media is not supported in your browser
VIEW IN TELEGRAM
Death's Game
നിങ്ങളുടെ എംസോണിൽ മലയാളം പരിഭാഷയിൽ ആസ്വദിക്കാം..
.കാത്തിരിക്കുക.
പരിഭാഷ : SaJith T S Aravind Kumar
Cut : Benhar Sabu Xavier
നിങ്ങളുടെ എംസോണിൽ മലയാളം പരിഭാഷയിൽ ആസ്വദിക്കാം..
.കാത്തിരിക്കുക.
പരിഭാഷ : SaJith T S Aravind Kumar
Cut : Benhar Sabu Xavier
🔥213👍52❤23🎉6😍4😱3
Msone Official
Photo
House of the Dragon Season 01 (2022)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 01 (2022)
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.
റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.
കഥ ആരംഭിക്കുന്നത് ഭ്രാന്തൻ രാജാവ് ആയ ഈറിയസിന്റെ മരണത്തിനും അദ്ദേഹത്തിന്റെ പുത്രി രാജകുമാരി ഡനേറിയസ് റ്റാർഗേറിയന്റെ ജനനത്തിനും 172 വർഷം മുമ്പാണ്.
വിസേരിസ് ഒന്നാമന് റനീറ എന്നൊരു മകൾ മാത്രമാണ് അവകാശിയായിട്ടുള്ളത്. അവകാശിയായി ഒരു ആൺകുഞ്ഞിനെയും പ്രതീക്ഷിച്ച് വർഷങ്ങളായി ഇരിക്കുകയാണ് വിസേരിയ്സ്. റ്റാർഗേറിയൻസിന്റെ കീഴ്വഴക്കം അനുസരിച്ച് ഒരിക്കലും ഒരു റാണിയും അന്നുവരെ അയൺ ത്രോണിൽ ഇരുന്നിട്ടില്ല. ആരും ഇരിക്കാൻ സമ്മതിച്ചിട്ടുമില്ല. വിസേരിസിന് ഒരു മകൻ ജനിച്ചില്ലെങ്കിൽ സാധാരണ നിയമങ്ങളും കീഴ്വഴക്കവും അനുസരിച്ച് അധികാരം ചെന്ന് ചേരേണ്ടത് വിസേരിസിന്റെ അനിയനും ക്രൂരനും ധൂര്‍ത്തനും സ്വേച്ഛാധിപതിയുമായ ഡേമൻ റ്റാർഗേറിയന്റെ കൈകളിലാണ്.
ഈയൊരു അവസരത്തിൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കും നന്മയ്ക്കും വേണ്ടി നിയമങ്ങൾക്കും കീഴ്വഴക്കത്തിനും എതിരായി തന്റെ മകൾ റനീറയെ അയൺ ത്രോണിൽ ഇരുത്താൻ സഭയും വിസേരിസും തീരുമാനിക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല റ്റാർഗേറിയൻമാരുടെ വംശത്തെയും അവരുടെ ഡ്രാഗണുകളെയും തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ പോകുന്ന ആഭ്യന്തരയുദ്ധത്തിനാണ് അവർ തുടക്കം കുറിക്കുന്നതെന്ന്.
റ്റാർഗേറിയൻമാർക്കിടയിൽ നടന്ന ഈ ആഭ്യന്തരയുദ്ധം ഡാൻസ് ഓഫ് ദ ഡ്രാഗൺസ് എന്നാണ് അറിയപ്പെടുന്നത്. അതേ പേരിലുള്ള എഴുതി പൂർത്തിയായിട്ടുള്ള പുസതകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിട്ടുള്ളത്.
Categories : #Action #Adventure #Drama #English #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍122❤37🔥26😱7🏆5🎉3
Msone Official
Photo
Death’s Game [K-Drama] (2023)
ഡെത്ത്സ് ഗെയിം [കെ-ഡ്രാമ] (2023)
ജീവിതം മടുത്ത് ആത്മഹത്യ ചെയ്ത ഒരാൾക്ക് ശിക്ഷയായി വീണ്ടും ജീവിക്കണമെന്ന അവസ്ഥ വന്നാൽ എന്താവും? അതും 12 തവണ… അത്തരമൊരു കഥയാണ് 2023 ൽ പുറത്തിറങ്ങിയ ഡെത്ത്സ് ഗെയിമിലൂടെ പറയുന്നത്.
ഒരു സാധാരണക്കാരനായ ലീ ഇ-ജേക്ക് കോളേജ് പഠനം കഴിയും മുമ്പേ വൻ കമ്പനികളിൽ ഒന്നായ തേകാങ് ഗ്രൂപ്പിന്റെ ഫൈനൽ ഇന്റർവ്യൂവിലേക്ക് എത്താൻ കഴിഞ്ഞു. ഇന്റർവ്യൂവിനായി ചെന്ന അവന് വിധി കരുതി വെച്ചത് മറ്റൊന്നായിരുന്നു. പോകുന്ന വഴിക്ക് അപകടത്തിൽ പെട്ടയാൾ തന്റെ മുന്നിലേക്ക് വന്ന് വീഴുകയും, മനസ്സ് പതറിയ ഇ-ജേ ഇന്റർവ്യൂവിൽ ശ്രദ്ധിക്കാനാവാതെ പരാജയപ്പെടുകയും ചെയ്യുന്നു. വർഷങ്ങളോളം പാർട്ട് ടൈം ജോലി ചെയ്ത് മുന്നോട്ടുപോയ അവന് ഒരിക്കൽ കൂടി തേകാങ് ഗ്രൂപ്പിന്റെ ഫൈനൽ ഇന്റർവ്യൂവിന് സെലെക്ഷൻ കിട്ടുന്നു. ഇന്റർവ്യൂ കഴിഞ്ഞിറങ്ങിയ അവനെ കാത്തിരുന്നത് കൂട്ടുകാരൻ തന്റെ സമ്പാദ്യവുമായി കടന്നു കളഞ്ഞെന്നുള്ള ഞെട്ടിക്കുന്ന വാർത്തയായിരുന്നു. അതിന്റെ ആഘാതത്തിൽ പെട്ട അവൻ കാമുകിയെ കാണാൻ പോകുമ്പോ അവൾ മറ്റൊരുത്തനോടൊപ്പം കാറിൽ നിന്നിറങ്ങി പോകുന്ന കാഴ്ചയാണ് വരവേൽക്കുന്നത്. വീട്ടിലെത്തിയപ്പോൾ വീട്ടുടമസ്ഥൻ സാധനങ്ങളെല്ലാം പുറത്താക്കി വീടൊഴിയാനായുള്ള കുറിപ്പും വെച്ചിരിക്കുന്നു.
ആകെ തകർന്ന് പോയ അവൻ ആത്മഹത്യ ചെയ്യുന്നു. മരണാനന്തര ജീവിതത്തിലേക്ക് പോയ അവൻ ചെന്ന് പെടുന്നത് മരണത്തിന്റെ (Death) മുന്നിലാണ്. മരണത്തെ കളിയാക്കിയതിനുള്ള ശിക്ഷയായി അവന്, മരണം തൊട്ട് മുന്നിലെത്തിയ 12 പേരുടെ ശരീരത്തിലേക്ക് പ്രവേശിച്ച് വീണ്ടും മരണം അനുഭവിക്കേണ്ടി വരുന്നു. എന്നാൽ, അതിൽ ഒരു മരണം ഒഴിവാക്കാനായാൽ അവന് ആ ശരീരത്തിൽ ജീവിതകാലം മുഴുവൻ കഴിയാം. ഇല്ലെങ്കിൽ, അവന് നരകത്തിലേക്ക് പോകേണ്ടി വരും. അവനെക്കൊണ്ട് മരണത്തെ ഒഴിവാക്കാൻ കഴിയുമോ?
Categories : #Drama #Fantasy #Korean #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍200❤51🔥23😍2
Msone Official
Photo
#MsoneGoldRelease
Lupin III: The Castle of Cagliostro (1979)
ലൂപാന് III: ദ കാസില്‍ ഓഫ് കാഗ്ലിയോസ്ട്രോ (1979)
വിഖ്യാത ജാപ്പനീസ് സംവിധായകനായ ഹയാവോ മിയസാക്കി ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ലൂപാന് III: ദ കാസില്‍ ഓഫ് കാഗ്ലിയോസ്ട്രോ എന്ന അനിമേഷന്‍ ചലച്ചിത്രം. പ്രസിദ്ധ ഫ്രഞ്ച് കഥാപാത്രമായ ആഴ്സേന്‍ ലൂപാന് എന്ന “മാന്യനായ കള്ളന്റെ” കൊച്ചുമകനായ ലൂപാന് മൂന്നാമന് എന്ന പേരില്‍ ഇറങ്ങിയ ജാപ്പനീസ് മാങ്ക (കോമിക്) കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചലച്ചിത്രം നിര്‍മ്മിച്ചത്.
മോണോക്കോയിലെ പ്രശസ്തമായ മോണ്ടി കാര്‍ലോ കസീനോ കൊള്ളയടിച്ചിട്ട് മടങ്ങുകയാണ് ലൂപാനും ആളുടെ വലം കൈയായ ജിഗെന് ഡായ്സുകെയും. വഴിയില്‍ വെച്ച് അവര്‍ക്ക് മനസ്സിലാവുന്നു കസീനോയില് നിന്ന് അവര്‍ കൊള്ളയടിച്ച പണമെല്ലാം കള്ളനോട്ടായിരുന്നെന്ന്. ഒരു രാജ്യത്തിന്റെ സര്‍ക്കാരിനെ പോലും കബളിപ്പിക്കാന്‍ കഴിഞ്ഞ ആ കള്ളനോട്ടുകളുടെ സ്രോതസ്സ് തേടി അവര്‍ കാഗ്ലിയോസ്ട്രോ എന്ന രാജ്യത്ത് ചെല്ലുന്നു. അവിടെ അവരെ കാത്ത് നിന്നത് നൂറ്റാണ്ടുകളായി അവിടുത്തെ രാജകുടുംബങ്ങള്‍ രഹസ്യമാക്കി വെച്ചിരുന്ന ചില കാര്യങ്ങളായിരുന്നു.
പ്രായഭേദമന്യേ ആര്‍ക്കും രസിച്ച് കാണാവുന്ന ആക്ഷനും, കോമഡിയും നിറഞ്ഞൊരു സിനിമയാണിത്. ഇതിനുശേഷം വന്ന പല അനിമേഷന്‍ സിനിമകളെയും, സംവിധായകരെയും വളരെയധികം സ്വാധീനിച്ച ഈ ചിത്രം എല്ലാ അനിമേഷന്‍ പ്രേമികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണേണ്ടതാണ്.
Categories : #Action #Adventure #Animation #Japanese #MsoneGold
Please open Telegram to view this post
VIEW IN TELEGRAM
👍83❤25🔥2😢2