Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
❤45👍25🔥5
Msone Official
Photo
#MSone Release - 3232

Zom 100: Bucket List of the Dead (2023)
സോം 100: ബക്കറ്റ് ലിസ്റ്റ് ഓഫ് ദ ഡെഡ് (2023)

ഭാഷ: ജാപ്പനീസ്
സംവിധാനം: Yûsuke Ishida
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, കോമഡി, ഫാന്റസി

IMDb ⭐️ 5.8/10

ജോലി, അതുകഴിഞ്ഞാൽ വീട്. ചില സമയങ്ങളിൽ ജോലിത്തിരക്ക് കാരണം വീട്ടിൽ തിരിച്ച് ചെല്ലാൻ കൂടി പറ്റാറില്ല. ആകെ മൊത്തം ശോകാവസ്ഥ! ഒന്ന് ശ്വാസം വിടാൻ ഒരല്പം സമയം കിട്ടിയെങ്കിലെന്ന് കൊതിച്ചു പോയ നിമിഷങ്ങൾ!

അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ ജോലിക്ക് പോണമല്ലോ എന്നോർത്ത് വിഷമിച്ച് വെളിയിലേക്കിറങ്ങിയ അക്കിര കാണുന്നത് അങ്ങോട്ടും ഇങ്ങോട്ടും കടിച്ചു പറിക്കാൻ നിൽക്കുന്ന ഒരുകൂട്ടം സോംബികളെയാണ്! എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുന്ന അക്കിര അപ്പോഴാണ് വിചാരിക്കുന്നത്, ശ്ശെടാ… ഇനിപ്പോ പണിക്ക് പോവണ്ടല്ലോ ഇങ്ങനെ അങ്ങ് അടിച്ചുപൊളിക്കാം! ഞാൻ കൊതിച്ച ജീവിതം ഇതാ എന്റെ കണ്മുന്നിൽ!

സോംബിയായി തീരുന്നതിന് മുന്നേ ചെയ്ത് തീർക്കേണ്ട 100 കാര്യങ്ങളുടെ ഒരു ബക്കറ്റ് ലിസ്റ്റ് തയ്യാറാക്കി. ഓരോന്ന് പടിപടിയായി ചെയ്ത് ജീവിതം അടിച്ചുപൊളിക്കുന്ന അക്കിരക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത്? അവൻ നേരിടേണ്ടി വന്ന വെല്ലുവിളികൾ എന്തെല്ലാം ആയിരുന്നു? ശേഷം സ്‌ക്രീനിൽ!

കടപ്പാട് : ജിതിൻ വി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Comedy #Fantasy #Japanese
👍93❤30😁6🤩6🔥5🥰5😱2
🔥40👍33❤21😱14😁6
Msone Official
Photo
#MSone Release - 3233

Killer Bean Forever (2008)
കില്ലർ ബീൻ ഫോറെവർ (2008)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jeff Lew
പരിഭാഷ: സോണി ഫിലിപ്പ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍

IMDb ⭐️ 6.5/10

എത് പുലിമടയിലും കയറി പണിയാൻ ചങ്കൂറ്റമുള്ള കില്ലർ ബീൻ എന്ന എജന്റ് ഒരു മിഷന്റെ ഭാഗമായി ബീൻ ടൗണിൽ എത്തിച്ചേരുന്നു. സ്ഥലത്തെ പ്രധാന മാഫിയ തലവനായ കപ്പുച്ചീനോയുടെ വെയർഹൗസുകളിലൊന്നിനെ അവന് ആക്രമിക്കേണ്ടിവരുകയും അയാളുടെ മരുമകനെ കൊല്ലുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി കില്ലർ ബീനിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയുള്ള ഉദ്വേഗജനകവും സംഭവ ബഹുലവുമായ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മികച്ച ആക്ഷൻ, മാസ്, സംഘട്ടന രംഗങ്ങളാൽ സമ്പുഷ്ട്ടമായ ഈ അനിമേറ്റഡ് മൂവി ഒരു കാലത്തും നിങ്ങളെ മുഷിപ്പിക്കിലെന്നുള്ള കാര്യത്തിൽ സംശയമില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Animation #English
👍97🔥27❤22🤩6😱5🥰4
❤20👍15👏6😁2😢1
Msone Official
Photo
#MSone Release - 3234

#MsoneGoldRelease

Good Morning (1959)
ഗുഡ് മോർണിങ് (1959)

ഭാഷ: ജാപ്പനീസ്
സംവിധാനം: Yasujirô Ozu
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: കോമഡി, ഡ്രാമ, ഫാമിലി

IMDb ⭐️ 7.8/10

യാസുജിറോ ഓസുവിന്റെ സംവിധാനത്തിൽ 1959-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ക്ലാസിക് ചിത്രമാണ് “ഗുഡ് മോർണിങ്” അഥവാ “ഒഹായോ.”

ഒരു ടെലിവിഷനുവേണ്ടിയുള്ള തങ്ങളുടെ ആഗ്രഹത്തിന് മാതാപിതാക്കളുടെ വിമുഖതയിൽ പ്രതിഷേധിച്ച് സഹോദരങ്ങളായ ഇസാമുവും, മിനോരുവും മൗനവ്രതത്തിൽ ഏർപ്പെടുന്നു. എന്നാൽ കുട്ടികളുടെ പെട്ടെന്നുള്ള നിശബ്ദതയിൽ അയൽക്കാർക്കിടയിൽ പല അപവാദങ്ങളും ഉണ്ടാവുന്നതോടെ കാര്യങ്ങൾ കൂടുതൽ ചർച്ചകൾക്ക് കാരണമായിത്തീരുന്നതാണ് സിനിമയുടെ കാതൽ.

ആധുനിക ഉപകരണങ്ങളോടുള്ള മനുഷ്യരുടെ താൽപര്യവും, തമ്മിലുള്ള പരസ്പരബന്ധവും, മാറുന്ന ലോകത്ത് ആശയവിനിമയത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന തെറ്റിദ്ധാരണങ്ങളും സങ്കീർണതകളും ഹാസ്യാത്മകവും ഹൃദയസ്പർശിയായതുമായ രീതിയിൽ സിനിമയിൽ പ്രതിപാദിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Family #Japanese #MsoneGold
👍45❤17😢8🥰2😁1
👍40❤15
Msone Official
Photo
#MSone Release - 3235

Earthquake (2016)
എർത്ത്‌ക്വേക് (2016)

ഭാഷ: അർമേനിയൻ
സംവിധാനം: Sarik Andreasyan
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ

IMDb ⭐️ 6.5/10

1988-ൽ അർമേനിയയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തെ ആസ്പദമാക്കി 2016-ൽ പുറത്തിറങ്ങിയ റഷ്യൻ-അർമേനിയൻ ചിത്രമാണ് “എർത്ത്‌ക്വേക്“.

ഒരു ദിവസം രാവിലെ ലെനിനാകൻ ജനങ്ങൾ അവരുടെ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെട്ടുക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്നൊരു ഭൂമികുലുക്കം ഉണ്ടാകുന്നു. നിമിഷനേരം കൊണ്ട് ആ നഗരം നിലംപതിക്കുന്നു. ഒട്ടനവധി ആളുകൾ മരിക്കുകയും, പരിക്കേൽക്കുകയും, മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയും ചെയ്യുന്നു.
അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന കുറച്ചാളുകൾ അഭിമുഖീകരിക്കുന്ന ചെറുത്തുനിൽപ്പിനെ കേന്ദ്രികരിച്ചാണ് സിനിമ വികസിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Armenian #Drama
👍80❤20🥰4🔥3
❤29👍26🔥6🥰2
Msone Official
Photo
#MSone Release - 3236

Wolf Creek 2 (2013)
വൂൾഫ് ക്രീക്ക് 2 (2013)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Greg McLean
പരിഭാഷ: അനൂപ് അനു
പോസ്റ്റർ: രോഹിത്ത് ജി. എസ്
ജോണർ: ഹൊറർ, ത്രില്ലർ

IMDb ⭐️ 6.1/10

2005 ൽ പുറത്തിറങ്ങിയ ‛വൂൾഫ് ക്രീക്ക്‘ എന്ന ഹൊറർ സസ്പെൻസ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‛വൂൾഫ് ക്രീക്ക് 2’. ഓസ്‌ട്രേലിയയുടെ ഒരു പ്രാന്ത പ്രദേശത്ത് എത്തുന്ന വിദേശികൾക്ക് ഒരു സീരിയൽ കില്ലെറിൽ നിന്നും നേരിടേണ്ടി വരുന്ന ക്രൂരമായ അനുഭവങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഓരോ നിമിഷവും വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഈ ചിത്രം കാഴ്ചക്കാർക്ക് ഒട്ടും ബോറടിപ്പിക്കാത്ത രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ഒരുപാട് ക്രൂരകൃത്യങ്ങൾ ചിത്രത്തിലുള്ളതിനാൽ ദുർബലമനസ്സുള്ളവർ ഈ ചിത്രം കാണരുത്. ഓസ്ട്രേലിയൻ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച ഈ സിനിമ കാഴ്ചക്കാർക്ക് ഒരു വലിയ അനുഭവം തന്നെയായിരിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #English #Horror #Thriller
👍86❤23🔥9😱4😢4😁1
👍34🔥28❤11🥰10😱2
Msone Official
Photo
#MSone Release - 3237

The Pirates: The Last Royal Treasure (2022)
ദ പൈറേറ്റ്സ്: ദ ലാസ്റ്റ് റോയൽ ട്രഷർ (2022)

ഭാഷ: കൊറിയൻ
സംവിധാനം: Jeong-hoon Kim
പരിഭാഷ: വിഷ്ണു ഷാജി
പോസ്റ്റർ: രോഹിത്ത് ജി. എസ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, കോമഡി

IMDb ⭐️ 6.1/10

ആക്ഷനും കോമഡിയ്ക്കും ഒരു പോലെ പ്രാധാന്യം നൽകി കിം ജോങ്-ഹൂനിന്റെ സംവിധാനത്തിൽ കാങ് ഹാ-ന്ൾ, ഹാൻ ഹ്യൊ-ജ, ലീ ക്വാങ്-സൂ, ക്വോൻ സാങ്-വൂ എന്നിവർ അഭിനയിച്ച് 2022-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ അഡ്വെഞ്ചെർ ചിത്രമാണ് “ദ പൈറേറ്റ്സ്: ദ ലാസ്റ്റ് റോയൽ ട്രഷർ“. 2014-ൽ പുറത്തിറങ്ങിയ ദ പൈറേറ്റ്‌സ് എന്ന സിനിമയുടെ സീക്വൽ കൂടിയാണ് ഈ ചിത്രം. പുതിയ കഥയും, കഥാപാത്രങ്ങളുമായി എത്തിയ ഈ ചിത്രത്തിൽ, കടലിൽ ഒരു തുമ്പും അവശേഷിക്കാതെ അപ്രത്യക്ഷമായ രാജനിധിക്കായി തിരയുന്ന കടൽക്കൊള്ളക്കാരുടെ സാഹസികതയെക്കുറിച്ചാണ് സംവിധയാകൻ പറയുന്നത്.

മികച്ച തിരക്കഥയും, അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയവും, നൂറു ശതമാനം നീതി പുലർത്തിയ CGI യും കൂടിയാകുമ്പോ കൊറിയൻ സിനിമ പ്രേമികൾക്കുള്ള വിരുന്ന് തന്നെയാണ് ഈ ചിത്രം.

റിലീസ് ചെയ്ത് 11-ാം ദിവസമായപ്പോഴേക്കും ഒരു മില്യൺ ആളുകൾ കണ്ട ആദ്യത്തെ കൊറിയൻ ചിത്രമാണ് “ദ പൈറേറ്റ്സ്: ദ ലാസ്റ്റ് റോയൽ ട്രഷർ“.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Comedy #Korean
👍117❤30😱8🔥6🥰5🤩4👏1🏆1
ത്യാഗസ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് എല്ലാ എംസോണീയർക്കും സ്വാതന്ത്ര്യത്തിൻ്റെ 77 മത് വാർഷിക ദിനാശംസകൾ.... 🇮🇳
👍282❤168🎉28🥰13👏13🔥10🤩10😱3
👍43❤20🔥3🤩3😱1🎉1
Msone Official
Photo
#MSone Release - 3238

Prison Break: The Final Break (2009)
പ്രിസൺ ബ്രേക്ക്: ദ ഫൈനൽ ബ്രേക്ക് (2009)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Kevin Hooks & Brad Turner
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ

IMDb ⭐️ 7.8/10

കമ്പനിയുമായുള്ള യുദ്ധം കഴിഞ്ഞു. ശാന്തമായ കടൽത്തീരത്ത് തങ്ങളുടെ ജീവിതത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു മൈക്കിളും സാറയും. പോർട്ടോ റിക്കൻ സംഗീതവും നൃത്തവും അവരുടെ വിവാഹവിരുന്നിന് കൊഴുപ്പേകി കൊണ്ടിരിക്കവേ, പെട്ടെന്നാണ് പൊലീസ് വാഹനങ്ങൾ അവിടേക്ക് പാഞ്ഞെത്തിയത്. സാറയെ കൊലക്കുറ്റത്തിന് അവർ അറസ്റ്റ് ചെയ്യുന്നു. എന്നിട്ട് യാതൊരു വിചാരണയും കൂടാതെ അവളെ മയാമിയിലെ പ്രിസണിലേക്ക് അയക്കുന്നു.

പക്ഷേ അവിടെ സാറയെ കാത്തിരുന്നത്, ആ സഹോദരന്മാർ മുൻപോരാട്ടങ്ങളിൽ ഇരുമ്പഴിക്കുള്ളിലാക്കിയ മൂന്ന് കൊടിയ ശത്രുക്കളാണ്. അവരിൽ നിന്ന് സാറയെയും അവളുടെ ഉള്ളിൽ നാമ്പിട്ട ജീവനെയും രക്ഷിച്ചെടുക്കാൻ മൈക്കിളിലും ലിങ്കണും കടശ്ശിക്കളിക്ക് ഒരുങ്ങുന്നു. അതാണ് ദ ഫൈനൽ ബ്രേക്ക്. ഇത്തവണത്തെ അവരുടെ എതിരാളികൾ, മൈക്കിളിൽനിന്ന് പല വട്ടമേറ്റ അഭിമാനക്ഷതത്തിന്റെ കണക്ക് തീർക്കാൻ ഇറങ്ങിത്തിരിക്കുന്ന അമേരിക്കന്‍ നിയമവ്യവസ്ഥ തന്നെയാണ്!

നിയമത്തിന്റെ ഊരാക്കുടുക്ക് കൊണ്ട് തങ്ങളെ ശ്വാസം മുട്ടിക്കാൻ നോക്കുന്നവർക്ക് ഒരിക്കലും സ്വപ്നം കാണാൻ പോലും പറ്റാത്ത കളി കളിക്കാൻ സ്കോഫീൽഡും ബറോസും ഇത്തവണ മയാമി-ഡേഡ് പ്രിസണിലേക്ക്… ബാക്കി കണ്ടുതന്നെ അറിയൂ.

ഈ സിനിമ കാണുന്നതിന് മുമ്പ് കാണേണ്ടവ

പ്രിസൺ ബ്രേക്ക്: സീസൺ: 1 (2005)
പ്രിസൺ ബ്രേക്ക്: സീസൺ 2 (2006)
പ്രിസൺ ബ്രേക്ക് – സീസൺ 3 (2007)
പ്രിസൺ ബ്രേക്ക് സീസൺ 4 (2008)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Drama #English #Thriller
👍114🔥39❤35😁3
👍31❤11🔥2
Msone Official
Photo
#MSone Release - 2020

The Last Executioner (2014)
ദ ലാസ്റ്റ് എക്‌സിക്യൂഷനർ (2014)

ഭാഷ: തായ്
സംവിധാനം: Tom Waller
പരിഭാഷ: ഷിഹാസ് പരുത്തിവിള
പോസ്റ്റർ: നിഖിൽ ഇ കൈതേരി
ജോണർ: ബയോഗ്രഫി, ക്രൈം, ഡ്രാമ

IMDb ⭐️ 6.4/10

ഈ സിനിമയുടെ പേര് ആദ്യമായി കാണുമ്പോള്‍ നമ്മുടെ ചിന്തയിലേക്ക് വരുന്ന ചില ചിത്രങ്ങളുണ്ട്. മരണത്തിന്റെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന കുറ്റവാളിയുടെയും നിർവികാരതയോടെ ജീവനെടുക്കുന്ന ആരാച്ചാരുടെയും മുഖങ്ങള്‍. അസഹനീയവും അസ്വസ്ഥജനകവുമായ നിലവിളികൾക്കിടയിൽ നീതി നടത്തിപ്പിന്റെ ചുമതലകളെ ആശ്ലേഷിക്കേണ്ടിവരുന്നവരുടെ മനസ്സിലേക്ക് നമ്മൾ ഇറങ്ങിച്ചെല്ലാറുമില്ല. തായ്‌ലൻഡ് എന്ന രാജ്യത്തിൻറെ ചരിത്രത്തിലെ വധശിക്ഷ നടപ്പാക്കുന്ന FIRING EXECUTION SQUAD-ലെ അവസാനത്തെ ആരാച്ചാരായിരുന്ന CHAVORET JARUBOON-ന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ദ ലാസ്റ്റ് എക്‌സിക്യൂഷനർ.

കൈയിൽ ഗിറ്റാറുമായ് നിൽക്കുന്ന ഗായകനിൽ നിന്ന് വിരലുകളാൽ മരണത്തിന്റെ സംഗീതം പൊഴിക്കാവുന്ന തോക്കുമായി ചരിത്രത്തിലേക്ക് നടന്നു കയറിയ CHAVORET JARUBOON-ന്റെ ജീവിതത്തിലെ സംഭവവികാസങ്ങളാണ് ഈ സിനിമ. “താങ്കൾ വധശിക്ഷ നടപ്പാക്കിയവരിൽ ആരെങ്കിലും നിരപരാധികളായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ?” എന്ന ചോദ്യത്തിന്, “ഞാൻ നിൽക്കുന്നത് വെള്ളച്ചാട്ടത്തിന്റെ അവസാനത്തിലാണ്, ആദ്യഭാഗത്തല്ല” എന്ന മറുപടി വലിയൊരു ചോദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ദ ലാസ്റ്റ് എക്‌സിക്യൂഷനർ തീർച്ചയായും ഒരു ആരാച്ചാരുടെ കഥയാണ്. പക്ഷെ, അയാൾ അതുമാത്രമായിരുന്നില്ല എന്ന് പറയാൻ ശ്രമിക്കുന്നതിലൂടെയാണ് ഈ സിനിമ വ്യത്യസ്തമാകുന്നത്.

കടപ്പാട്: Shaheer Cholassery

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Biography #Crime #Drama #Thai
👍111❤18🔥6😁5😱1
👍39❤12🔥10🥰2
Msone Official
Photo
#MSone Release - 3239

Cold Prey 2 (2008)
കോൾഡ് പ്രേ 2 (2008)

ഭാഷ: നോർവീജിയൻ
സംവിധാനം: Mats Stenberg
പരിഭാഷ: ആൽവിൻ ക്രിസ് ആന്റണി & അനന്ദു പ്രസാദ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഹൊറർ, ത്രില്ലർ

IMDb ⭐️ 6.1/10

2006-ൽ പുറത്തിറങ്ങിയ നോർവീജിയൻ ഹൊറർ മൂവിയാണ് “കോൾഡ് പ്രേ”യുടെ രണ്ടാം ഭാഗം മാറ്റ്സ് സ്റ്റൻബെർഗ് ആണ് സംവിധാനം ചെയ്തത്. 2008-ഇൽ പുറത്തുവന്ന ഈ ചിത്രം മികച്ച അഭിപ്രായവും കളക്ഷനും നേടുകയും ചെയ്തു.

മലയടിവാരത്തെ ഹോസ്പിറ്റലിലേക്ക് മരണാസന്നയായ ഒരാൾ എത്തുന്നു. അയാൾ വെളിപ്പെടുത്തിയ കാര്യങ്ങൾ ഭയത്തോടും സംശയത്തോടുമാണ് ഡോക്ടർമാരും പോലീസുകാരും കേട്ടത്. അവരുടെ ഭയം യാഥാർത്ഥ്യമാവുന്നതായിരുന്നു പിന്നീട് നാം കണ്ടത്. ആദ്യഭാഗത്തേക്കാൾ മികച്ചത് എന്ന് പേരുകേട്ട ഈ ചിത്രം സ്ലാഷർ-ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Horror #Norwegian #Thriller
👍115❤26🔥9😱7😁6🥰2
Special Marriage Act പ്രകാരം വിവാഹിതരായ, എംസോണിൻ്റെ അഡ്മിനും വെബ്സൈറ്റ് വിഭാഗം മേധാവിയുമായ (😜) ശ്രീ മുജീബ് അവർകൾക്കും സഖി, ശരണ്യക്കും എംസോൺ ടീമിൻ്റെ സ്പെഷ്യൽ വിവാഹ മംഗളാശംസകൾ..... 🥰
❤1.89K👍228🎉133🥰56👏44🔥18😁16🤩12😢11😱8
👍36🔥26❤17🥰7