Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
The Breadwinner / ദി ബ്രെഡ്‌വിന്നര്‍ (2017)

എം-സോണ്‍ റിലീസ് – 723
പോസ്റ്റര്‍ : പ്രവീണ്‍ അടൂര്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : നോറ ടോമി
പരിഭാഷ : അഖില പ്രേമചന്ദ്രന്‍
ജോണർ : Animation, Drama, Family
7.7/10
താലിബാനിൽ വച്ചാണ് കഥ നടക്കുന്നത്.സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാനോ പൊതുസ്ഥലങ്ങളിൽ ശബ്ദമുണ്ടാക്കാനോ സ്വാതന്ത്ര്യമില്ല.നിയമം ലംഘിച്ചാൽ ശരിയാ നിയമപ്രകാരം ശിക്ഷ ലഭിക്കും.അവിടെ ജീവിക്കുന്ന പാർവാന എന്ന ബാലികയുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. പാർവാനയെ വിവാഹം ചെയ്തുതരാൻ നിരസിച്ചതിൽ കുപിതനായി പർവാനയുടെ വികലാംഗനും പൂർവ അദ്ധ്യാപകനുമായ പിതാവിനെ രാജ്യദ്രോഹിയെന്നു മുദ്രകുത്തി പോലീസ് ജയിലിലടക്കുന്നു.ഇത് ചോദ്യം ചെയ്ത പാർവാനയുടെ അമ്മയെ ജയിൽ വാർഡൻ നിഷ്കരുണം മർദ്ദിക്കുന്നു. പെണ്കുട്ടിയായി ജീവിക്കുന്നത് അസാധ്യമാണെന്ന് മനസ്സിലാക്കുന്ന പർവാന ആണ്കുട്ടിയെപോലെ രൂപം മാറുന്നു.തന്നെപ്പോലെ രൂപം മാറിയ ഷോസിയ എന്ന കൂട്ടുകാരിയെയും പാർവാനയ്ക്ക് ലഭിക്കുന്നു.
സ്ത്രീകള്‍ക്ക് ഒരു ശരാശരി മനുഷ്യ ജീവന്റെ വില പോലും കൊടുക്കാത്ത സമൂഹത്തില്‍ പര്‍വാന എന്ന പെണ്‍ക്കുട്ടി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാഹസികതയ്ക്കു മുതിരുന്ന കഥയാണ് 'ദി ബ്രെഡ്‌വിന്നര്‍"
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8
❤3
Thelma & Louise / തെൽമ ആന്റ് ലൂയിസ് (1991)

എം-സോണ്‍ റിലീസ് – 725
പോസ്റ്റർ : Nishad Jn
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ridley Scott
പരിഭാഷ : സ്മിത പന്ന്യൻ
ജോണർ : Adventure, Crime, Drama
7.5/10
ഫെമിനിസ്റ്റ് സിനിമകളുടെ നാഴികക്കല്ലുകളിലൊന്നായെണ്ണപ്പെടുന്ന ഈ ചലച്ചിത്രം മനോഹരമായ ഫ്രെയിമുകൾ, തെളിച്ചവും നർമ്മവുമുള്ള സംഭാഷണങ്ങൾ ഇവയ്ക്കൊപ്പം,ഒരു റോഡ് മൂവിയുടെ ഹൃദയം കവരുന്ന മൂഡും ഇഴ ചേരുന്ന ഒരു മികച്ച സംഗീതാനുഭവം കൂടിയാണ്. തെൽമയ്ക്കും ലൂയിസിനുമൊപ്പം വന്യമധുരമായ ഒരു യാത്രയിൽ നാമോരുത്തരും പങ്കാളികളായിത്തീരുന്ന പോലെ തോന്നും..
ബ്ളേഡ് റണ്ണർ, ഗ്ലാഡിയേറ്റർ തുടങ്ങിയ ആസ്വാദക പ്രീതി നേടിയ ചിത്രങ്ങൾ ചെയ്ത റിഡ്ലി സ്കോട്ട്, മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി പുരസ്കാരജേത്രിയായ കാലി ഖോറി(Callie Khauri)യുടെ സ്ക്രിപ്റ്റിൽ മെനഞ്ഞെടുത്ത ഈ പെൺചലച്ചിത്രത്തിൽ, ഏറ്റവും തീവ്രതയോടെ നമ്മെ പിന്തുടരുക അതിലെ സംഭാഷണഭാഗങ്ങളാണ്..
ജീന ഡേവിസ് തെൽമയും സൂസൻ സറാൻഡൻ ലൂയിസുമായി മത്സരിച്ചഭിനയിച്ച ഈ ചലച്ചിത്രത്തിലെ കൗ ബോയ് കഥാപാത്രത്തിലൂടെയാണ് ബ്രാഡ് പിറ്റ് തന്റെ സിനിമാജീവിതം തുടങ്ങുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹാർവേ കേറ്റൽ, മൈക്കൽ മാഡ്സൺ എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. ആൻഡ്രിയൻ ബിഡ്ലിന്റെ ക്യാമറയും ഹാൻ സിമ്മറിന്റെ സംഗീതമവുമൊരുമിക്കുന്ന ഈ 129 മിനുട്ട് സിനിമ ഈ ലോകത്തെ,ഒരിഞ്ചെങ്കിലും കൂടി പെണ്ണിനു ജീവിക്കാൻ കൊതിക്കാൻ, രസിക്കാൻ... കൊള്ളാവുന്നതാക്കുമെങ്കിൽ എന്നാഗ്രഹിക്കുന്നു.. കാരണം, ലൂയിസ് പറയുമ്പോലെ:
"അവളിങ്ങനെ നിർത്താതെ നിലവിളിച്ചുകൊണ്ടേയിരിക്കുന്നെങ്കിൽ അതിനർത്ഥം അതവൾക്ക് സുഖിച്ചിട്ടല്ലെന്ന് തന്നെയാണ്...."
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤2
👍4❤1
Welcome to Dongmakgol / വെൽകം ടു ഡോങ്മക്ഗോൾ (2005)

എം-സോണ്‍ റിലീസ് – 1352
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : കൊറിയൻ
സംവിധാനം : Kwang-Hyun Park
പരിഭാഷ : അരുൺ അശോകൻ
ജോണർ : കോമഡി, ഡ്രാമ, വാർ
7.7/10
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതേയുള്ളൂ. സൗത്തും, കമ്മ്യൂണിസ്റ്റ് നോർത്ത് കൊറിയൻസും തമ്മിൽ വീണ്ടും സംഘർഷം. അമേരിക്ക പ്രത്യക്ഷമായും സൗത്ത് കൊറിയയുടെ ഭാഗത്ത്.പക്ഷേ, ഇതൊന്നും അതിർത്തിയിലെവിടെയോ മഞ്ഞുമൂടി കിടന്ന ഡോങ്മക്ഗോൾ എന്ന നിഷ്കളങ്ക ഗ്രാമം അറിഞ്ഞിട്ടേയില്ല. നിരക്ഷരരും ശുദ്ധരുമായ ഈ ഗ്രാമീണർക്കിടയിലാണ് ഒരു അമേരിക്കൻ വിമാനം തകർന്നു വീണത്. പരിക്കുകളോടെ രക്ഷപ്പെട്ട അമേരിക്കൻ പൈലറ്റ് ആശയ വിനിമയം നടത്താൻ പറ്റാതെ ക്ഷീണിതനായി ഗ്രാമീണർക്കൊപ്പം അസ്വസ്ഥ ഹൃദയവും പേറി ജീവിച്ചു പോരുന്ന കാലത്താണ് അവിടേക്ക് അവിചാരിതമായി അവരെത്തിയത്. വേട്ടയാടപ്പെട്ട ഒരു ട്രൂപ്പിൽ അവശേഷിച്ച 3 നോർത്ത് കൊറിയൻ സൈനികർ. അതേ സമയം തന്നെ സൗത്ത് കൊറിയൻ ട്രൂപ്പിൽ നിന്നും ഒളിച്ചോടിയ രണ്ട് പട്ടാളക്കാർ വേറെ വഴിക്കും എത്തിയിട്ടുണ്ട്.
രണ്ടു കൂട്ടരും നേർക്ക് നേർ ആയുധം ചൂണ്ടി നിൽക്കുന്നു. ഗ്രാമീണർ ഇവർക്കിടയിൽ കിടന്ന് വീർപ്പു മുട്ടുന്നു. അവരുടെ കാർഷിക സംഭരണമൊക്കെ ഇവന്മാർ കാരണം നശിച്ചതും വലിയ പ്രശ്നം തന്നെ. അവസാനം പുറത്തു നിന്നു വന്നവരെല്ലാം കൂടി ഒരുമിച്ച് നിന്ന് കൃഷിഭൂമിയിൽ പണിയെടുത്ത് ഗ്രാമീണരുടെ നഷ്ടം നികത്താൻ തീരുമാനിക്കുന്നു. അങ്ങനെ ഗ്രാമീണരുമായി വലിയ ചങ്ങാത്തത്തിലുമായി. ശത്രുതയൊക്കെ മെല്ലെ മെല്ലെ മറന്ന് എല്ലാവരും സൗഹൃദചിത്തരായി.അതിനിടയിൽ ആ ഗ്രാമം ബോംബിങ്ങിൽ ചുട്ടെരിക്കാൻ U. S ട്രൂപ്പ് തീരുമാനിച്ചതറിഞ്ഞ് ആറു പേരും കൂടി ഗ്രാമത്തെ രക്ഷിക്കാൻ പ്ലാൻ തയ്യാറാക്കുന്നു.
ഫീൽ ഗുഡ് മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍14❤7
👍4
V for Vendetta / വി ഫോർ വെൻഡെറ്റ (2005)

എം-സോണ്‍ റിലീസ് – 401
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : James McTeigue
പരിഭാഷ : അരുൺ ജോർജ് ആന്റണി
ജോണർ : ആക്ഷൻ,ഡ്രാമ,മിസ്റ്ററി
8.2/10
1982ലെ അലൻ മൂറിന്റെയും ഡേവിഡ് ല്യോൾഡിന്റെയും ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനപ്പെടുത്തി ജെയിംസ് മക്‌ട്വീഗ് സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ് വി ഫോർ വെൻഡെറ്റ. ഹ്യുഗോ വീവിങ്ങ് വി എന്ന വിയായി വേഷമിടുന്ന ചിത്രത്തിൽ നതാലി പോർട്മാൻ, സ്റ്റീഫൻ റേ, ജോൺ ഹർട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി എന്ന വ്യക്തി സ്വാതന്ത്യപ്പോരാളി ആക്രമണങ്ങളിലൂടെ ബ്രിട്ടനിലെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാടുന്നതാണ് ചലച്ചിത്രത്തിന്റെ ഇതിവൃത്തം. ഒട്ടനവധി വിപ്ലവ പ്രസ്ഥാനങ്ങളെ ഈ ചലച്ചിത്രം സ്വാധീനിക്കുകയുണ്ടായി. ഈ ചലച്ചിത്രത്തിൽ കാണുന്ന ഗയ് ഫോക്സ് മുഖം‌മൂടിയാണ് അനോണിമസ് തങ്ങളുടെ പ്രക്ഷോഭങ്ങളിൽ ഉപയോഗിച്ചത്
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8🔥2❤1
❤1
Ankur / അങ്കൂർ (1974)

എം-സോണ്‍ റിലീസ് – 403
പോസ്റ്റർ: മനു എ. ഷാജി
ഭാഷ : ഹിന്ദി
സംവിധാനം : Shyam Benegal
പരിഭാഷ : ജയേഷ് .കെ.പി
ജോണർ : ഡ്രാമ, റൊമാൻസ്
8.2/10
ശ്യാം ബെനഗലിന്റെ ആദ്യ ചിത്രമാണ് അങ്കൂർ. പ്രശസ്ത നടിയായ ശബാന ആസ്മിയുടെയും പ്രശസ്ത നടനായ അനന്തനാഗിന്റെയും പ്രഥമ ചിത്രം. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്വർണ്ണമെഡലോടെ അഭിനയ പഠനം പൂർത്തിയാക്കിയ ശബാനാ ആസ്മി ശ്യാം ബെനഗലിന്റെ കണ്ടെത്തലായിരുന്നു. ഏറ്റവും നല്ല ഹിന്ദി ചിത്രത്തിനുള്ള 1973 ദേശിയ അവാർഡ് അങ്കൂറിനു ലഭിച്ചു. ബർലിൻ ചലച്ചിത്രോത്സവത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു ഇത്. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ നോമിനേഷനും അങ്കൂറിനു ലഭിച്ചിരുന്നു.
ഫ്യൂഡൽ വ്യവസ്തിതി നിലനിന്നിരുന്ന ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിൽ ദലിത് വിഭാഗത്തിലുള്ള തൊഴിലാളികൾക്ക് അനുഭവിക്കേണ്ടി വന്ന കൊടുപീഡനത്തിന്റെ കഥയാണിത്. സാമൂഹ്യ കാഴ്ചപ്പാടിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ചും ചിത്രം സൂചിപ്പിക്കുന്നു. കർഷകസമരത്തിന്റെ ഭാഗമായുദിച്ച തൊഴിലാളി മുന്നേറ്റം ചിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. പീഡനത്തിന്റെ നുകത്തിൽ നിന്നും സാധാരണ ജനങ്ങൾ ഉയർത്തേഴുന്നേല്ക്കുന്നതിന്റെ സന്ദേശമാണ് അങ്കൂർ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6
❤1
Aakrosh / ആക്രോശ് (1980)

എം-സോണ്‍ റിലീസ് – 404
പോസ്റ്റർ: മനു എ. ഷാജി
ഭാഷ : ഹിന്ദി
സംവിധാനം : Govind Nihalani
പരിഭാഷ : ഷെറി ഗോവിന്ദ്
ജോണർ : ഡ്രാമ
7.9/10
ഭൂപ്രഭുക്കന്മാരുടെയും രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയകളുടെയും ചൂഷണത്തിനും പീഡനത്തിനും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാവുന്ന അരിക് ജീവിതങ്ങളുടെ ഭീതിദമായ ദൃശ്യമാണ് ആക്രോശിൽ ഗോവിന്ദ് നിഹ്ലാനി വരച്ചു കാണിക്കുന്നത്. അനീതിക്കെതിരെ ശബ്ദമുയർത്തേണ്ട നീതിപീഠങ്ങൾ ചൂഷണവർഗത്തിന്റെ ചട്ടുകമായിമാറുന്ന ഇന്ത്യൻ അവസ്ഥയുടെ തെളിച്ചമുള്ള ചിത്രമായും ആക്രോശ് മാറുന്നുണ്ട്. സാധരണ അർത്ഥത്തിൽ ഒരു ക്രൈംത്രില്ലർ ആണെങ്കിലും ആക്രോശ് അതിനുമപ്പുറം ഒരു രാഷ്ട്രീയ ചിത്രമാണ്. ഉദ്യോഗസ്ഥ-രാഷ്ട്രീയ-മാഫിയ കൂട്ടുകെട്ട് ഒരു ആദിവാസി ഗ്രാമത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി അവരെ നിശ്ശബ്ദരാക്കുന്ന ഭീകരതന്ത്രത്തന്റെ മുഖമാണ് ചിത്രം അനാവരണം ചെയ്യുന്നത്.
എട്ടാമത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ്ണമയൂരം നേടിയ ചിത്രമാണ് ആക്രോശ്. ഹിന്ദി ചിത്രത്തിനുള്ള ദേശിയ പുരസ്കാരവും ആക്രോഷ് നേടി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤1
👍4
Duvidha / ദുവിധ (1973)

എം-സോണ്‍ റിലീസ് – 405
പോസ്റ്റർ: നിയാസ് അഹ്മദ്
ഭാഷ : ഹിന്ദി
സംവിധാനം : Mani Kaul
പരിഭാഷ : ഷെറി ഗോവിന്ദ്
ജോണർ : ഡ്രാമ
7.3/10
രാജസ്ഥാനി സാഹിത്യകാരന്‍ വിജയ്ധന്‍ ദേത്തയുടെ 'ദുവിധ' എന്ന കഥയെ ആസ്പദമാക്കി അതേ പേരിൽ മണി കൗൾ സംവിധാനം ചെയ്തതാണ് ഈ ചിത്രം . ഈ സിനിമയിൽ എക്സിപരിമെറ്റൽ എന്നു വിളിക്കാവുന്ന പരിചരണമാണ് മണി കൗൾ നടത്തിയിരിക്കുന്നത്. ഒരു ഭൂതത്താൻ ഭർത്താവ് അന്യദേശത്ത് കച്ചവടത്തിനായി പോയപ്പോൾ അയാളുടെ രൂപത്തിൽ വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന് ആധാരം.രവി മേനോനും റൈസ പദംസീയും മുഖ്യവേഷങ്ങളിൽ അഭിനയിച്ചു.
ദേശീയവും അന്തർദേശീയവുമായ അംഗീകാരം നേടിയ ഇന്ത്യൻ ചലച്ചിത്രസംവിധായകനാണ് മണി കൗൾ. ഇന്ത്യൻ സിനിമയുടെ ഭാവുകത്വ പരിണാമത്തിന് ഏറെ സംഭാവനകൾ നൽകിയ കലാകാരനാണ്. ഈ ചിത്രം ഒരുപാട് പ്രശംസ നേടുകയും ആ വർഷത്തെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം മാണി കൗളിന് നേടിക്കൊടുക്കുകയും ചെയ്തു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4
Meghe Dhaka Tara / മേഘ ധാക്ക താരേ (1960)

എം-സോണ്‍ റിലീസ് – 406
ഭാഷ : ഹിന്ദി
സംവിധാനം : Ritwik Ghatak
പരിഭാഷ : വിജയകുമാർ ബ്ലാത്തൂർ
ജോണർ : ഡ്രാമ, മ്യൂസിക്കൽ
7.9/10
ഘട്ടക് സിനിമകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ‘മേഘ ധാക്ക താരേ’. ‘ന്യൂ വേവ്’ സിനിമാ സങ്കല്‍പ്പങ്ങളുടെ രീതികളാണ് ഘട്ടക്കിന്റെ സിനിമകളെ വേറിട്ട്‌ നിര്‍ത്തുന്നത്. കാവ്യാത്മക റിയലിസം എന്ന് വിളിക്കാവുന്ന ചലച്ചിത്ര പരിചരണ രീതി, ജീവിതത്തോടു മുഖം തിരിക്കുന്നില്ല. ഭാവനാ സമ്പന്നമായ സംവേദനക്ഷമതയോടും, വൈകാരിക സാന്ദ്രതയോടും പ്രേക്ഷക മനസ്സ് തൊടുന്ന രീതിയാണത്.
കല്‍ക്കത്തയുടെ പ്രാന്ത പ്രദേശത്തുള്ള ഒരു അഭയാര്‍ഥി ക്യാമ്പിലെത്തിപ്പെട്ട സാമ്പത്തികത്തകര്‍ച്ചയിലായിപ്പോയ ഒരു കുലീന ഭദ്രാലോക് കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം വികസിക്കുന്നത്. പൂര്‍വ്വ പാക്കിസ്ഥാനില്‍നിന്നുള്ള ഈ അഭയാര്‍ഥി കുടുംബത്തില്‍ ചെറുതെങ്കിലും ഒരു ജോലിയും തുച്ഛമായ വരുമാനവുമുള്ള ഏക അംഗമാണ്, സുന്ദരിയും, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതിനിടയില്‍ സ്വന്തം ജീവിതം കൈമോശം വന്നു പോകുന്നവളുമായ നീത. കുടുംബാംഗങ്ങൾ എല്ലാവരും അവളെ ചൂഷണം ചെയ്യുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍3
Village of Dreams / വില്ലേജ് ഓഫ് ഡ്രീംസ്‌ (1996)

എം-സോണ്‍ റിലീസ് – 407
പോസ്റ്റർ : ഷൈജു .എസ്
ഭാഷ : ജാപ്പനീസ്
സംവിധാനം : Yôichi Higashi
പരിഭാഷ : ഉമ്മർ ടി.കെ
ജോണർ : ഡ്രാമ, ഫാമിലി, ഫാന്റസി
7/10
കുട്ടികാലത്തിന്‍റെ മായികവും അനന്യവുമായ അനുഭവ ലോകത്തിലേക്ക് ആസ്വധകനെ കൂട്ടികൊണ്ടുപോവുന്ന അസാധാരണമായ ചലച്ചിത്രാനുഭാവമാണ് വില്ലേജ് ഓഫ് ഡ്രീംസ്‌.ബാല്യ കുതൂഹലങ്ങളെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്ന ചിത്രം. 50കളിലെത്തിയ ഇരട്ടകളായ സഹോദരങ്ങള് തങ്ങളുടെ ബാല്യകാലം ചിലവഴിച്ച നാട്ടിലേക്കു തിരിച്ചെത്തുന്നു. കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകള്‍ വരച്ചു ചേര്‍ത്ത് ഒരു ചിത്രപുസ്തകം തയ്യാറാക്കുകയാണ് ലക്ഷ്യം. നഷ്ടപ്പെട്ടു പോയ ഒരു കാലം സാമൂഹകാവസ്ഥ, ജീവിതത്തിനു വന്നു ചേര്‍ന്ന മാറ്റങ്ങള്‍ എല്ലാം തന്നെ മനോഹരമായി ആവിഷ്ാക്കരിച്ചിരിക്കുന്ന ചിത്രം.46മത് ബെര്‍ലിന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ബീര്‍ ഫോര്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ് സിംഗിള്‍ അച്ചീവ്മെന്‍റ് പുരസ്ക്കാരം നേടിയിട്ടുണ്ട്
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤2
❤4
Planet Earth: Season II, Episode III Jungles / പ്ലാനറ്റ് എര്‍ത്ത്: സീസണ്‍ II, എപിസോഡ് III ജംഗിൾസ്

എം-സോണ്‍ റിലീസ് – 408
പോസ്റ്റർ : ഷൈജു .എസ്
ഭാഷ : ഇംഗ്ലീഷ്
നിർമാണം : BBC
പരിഭാഷ : ശ്രീധർ
ജോണർ : ഡോക്യുമെന്ററി
8.7/10
ബി.ബി.സിയുടെ വിഖ്യാതമായ പ്ലാനറ്റ് എര്‍ത്ത് പരമ്പരയുടെ രണ്ടാം സീസണിലെ മൂന്നാമത്തെ എപ്പിസോഡാണ് 'ജംഗിള്‍സ്'. അതിജീവനത്തിന്റേയും ജീവനത്തിന്റേയും കഥകളാല്‍ സമ്പന്നമായ കാടുകള്‍ ഫ്രെയിം നിറയുന്നു. പ്ലാനറ്റ് എര്‍ത്ത് പരമ്പരയിലെ മറ്റ് എപ്പിസോഡുകള്‍ പോലെ തന്നെ പ്രകൃതിയുടെ വശ്യത മനോഹരമായി മനസ്സിലേക്കെത്തിക്കുന്നു ഇതും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤4👍1
👍4
The Counterfeiters / ദി കൗണ്ടർഫീറ്റേഴ്‌സ് (2007)

എം-സോണ്‍ റിലീസ് – 409
പോസ്റ്റർ : മനു എ. ഷാജി
ഭാഷ : ജർമ്മൻ
സംവിധാനം : Stefan Ruzowitzky
പരിഭാഷ : മോഹനൻ കെ. എം
ജോണർ : ക്രൈം,ഡ്രാമ,വാർ
7.6/10
രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലറുടെ കുപ്രസിദ്ധമായ വ്യാജ തന്ത്രത്തിന്റെ പേരാണ് ഓപ്പറേഷൻ ബെൺഹാദ്. അവിടെ ചെയ്യുന്നത് കള്ളനോട്ടടിയും, അതിനവർ ആശ്രയിക്കുന്നത് അവർ കൊന്നു തള്ളികൊണ്ടിരിക്കുന്ന ജൂതരേയെയാണ് . ഇംഗ്ലണ്ട് നാഷണൽ ബാങ്കിന്റെ കരുതൽ ശേഖരത്തിന്റെ നാലിരട്ടി പൌണ്ടിന്റെ വ്യാജ നോട്ടുകളടിച്ചു് ബ്രിട്ടന്റെ സാമ്പത്തിക അടിത്തറ തന്നെ അവർ തകർത്തു. വ്യാജ ഡോളറടിച്ചിറക്കി അമേരിക്കയുടെ സാമ്പത്തിക ഭദ്രത തകർക്കാനുള്ള നാസി തന്ത്രം, ജൂതരായ തടവുപുള്ളികളുടെ ജീവന് വിലപറഞ്ഞു കൊണ്ട് നടത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു….
2007 ലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ അടക്കം നിരവധി അന്തർദേശിയ അവർഡുകൾ നേടിയിട്ടുണ്ട് ഈ ചിത്രം
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
😁2