Msone Official
Photo
#MSone Release - 149
Batman Begins (2005)
ബാറ്റ്മാന് ബിഗിന്‍സ് (2005)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Christopher Nolan
പരിഭാഷ : ഗിരി പി. എസ്.
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
IMDb ⭐️ 8.2/10
ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ 2005 യിൽ പുറത്തിറങ്ങിയ സൂപ്പർ ഹീറോ മൂവിയാണ് ബാറ്റ്മാൻ ബിഗിൻസ്. നോളന്റെ ബാറ്റ്മാൻ സീരിസിലെ ആദ്യ ചിത്രവും ബാറ്റ്മാന്റെ ഒറിജിൻ സ്റ്റോറിയുമാണ് ആദ്യ ചിത്രമായ ബാറ്റ്മാൻ ബിഗിൻസ്.
മാതാപിതാക്കളുടെ മരണ ശേഷം ബ്രൂസ് വെയ്ൻ നാടുവിടുന്നു, ജീവിത ലക്ഷ്യം തേടിയുള്ള യാത്രകളിൽ അയാൾ പലതും പഠിക്കുന്നു. പട്ടിണി കിടക്കേണ്ടി വരുന്നു, ഗുണ്ടയാവേണ്ടി വരുന്നു, മോഷ്ടിക്കേണ്ടി വരുന്നു അങ്ങനെ പലതും അയാൾ അനുഭവിക്കുന്നു.
ഒരിക്കൽ കൂട്ടുകാരുമൊത്ത് സ്വന്തം പേരിലുള്ള സാധനങ്ങൾ മോഷ്ടിച്ചതിന് അയാൾ ജയിലിൽ അടയ്ക്കപ്പെടുന്നു. അവിടെ അയാളെ കാണാൻ ഒരു അഥിതി വരുന്നു. ആ അഥിതി അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം, ആ അതിഥിയെ തിരക്കി ബ്രൂസ് വെയ്ൻ ഹിമാലയൻ മല നിരകൾ താണ്ടി ചെല്ലുന്നു. അവിടെ അയാളെക്കാത്ത് പുതിയൊരു പാത കാത്തിരിക്കുന്നുണ്ടായിരുന്നു. പക്ഷേ അത് അയാൾക്ക് അംഗീകരിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല. മോഷ്ടാവായി ഹിമാലയൻ മലക്കേറി ചെന്ന ബ്രൂസ് വെയ്ൻ അവിടുന്ന് പല അഭ്യാസമുറകൾ സ്വായത്തമാക്കിയ പുതിയൊരു മനുഷ്യനായി മലയിറങ്ങി സ്വന്തം നാടായ ഗോഥം നഗരത്തിലേക്ക് തിരികെ വരുന്നു. എന്നാൽ അവിടെ അയാളെ കാത്തിരുന്നത് ഒരു പുതിയ നഗരമായിരുന്നു. തന്റെ അച്ഛന്റെ സ്വപ്നങ്ങൾക്ക് വിഭിന്നമായി തെറ്റുകളുടെയും കുറ്റകൃത്യങ്ങളുടെയും കൂടായി മാറിയിരുന്നു ഗോഥം അപ്പോഴേക്കും. അത് ബ്രൂസ് വെയ്നെ ചില തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതനാക്കുന്നു. അവിടെ ബാറ്റ്മാൻ ജനിക്കുന്നു.

👍84🔥24❤14😁7😱3😢2
Msone Official
Photo
#MSone Release - 3155
Lucifer Season 1 (2016)
ലൂസിഫർ സീസൺ 1 (2016)
ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : Jerry Bruckheimer Television
പരിഭാഷ : മാജിത് നാസർ
പോസ്റ്റർ : നിഖിൽ ഇ കൈതേരി
ജോണർ : ക്രൈം, ഡ്രാമ, ഫാന്റസി
IMDb ⭐️ 8.1/10
മനുഷ്യരാശിയെ പാപങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന നരകാധിപനായ സാത്താൻ. എന്നാൽ സാത്താൻ ശരിക്കും അങ്ങനെയാണോ? ആ കഥ പറയുന്ന അമേരിക്കൻ അർബൻ ഫാന്റസി സീരീസാണ് ലൂസിഫർ.
നരക ജീവിതം മടുത്ത സാത്താൻ, മാലാഖമാരുടെ നഗരമായ ലോസ് ഏഞ്ചൽസിലേക്ക് ഒരു വെക്കേഷൻ എടുക്കാൻ തീരുമാനിക്കുന്നു. ലക്സ് എന്ന നൈറ്റ് ക്ലബ്ബിന്റെ മുതലാളിയായി സാത്താനും മനുഷ്യർക്കൊപ്പം അടിച്ചു പൊളിച്ച് ജീവിക്കുകയാണ്. എന്നാൽ, ഭൂമിയിലേക്ക് വന്ന ലൂസിഫറിനെ തിരിച്ച് കൊണ്ടുപോകാൻ നരകത്തിൽ നിന്നുള്ള ചിലർ മനുഷ്യരൂപത്തിൽ വരുമ്പോൾ കഥ കൂടുതൽ ചൂട് പിടിക്കുന്നു.
ദൈവീകഗ്രന്ഥങ്ങളിൽ നിന്ന് പരിചയിച്ച സാത്താൻ സങ്കല്പങ്ങളിൽ നിന്ന് മാറി, തന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ലൂസിഫറിനെയാണ് സീരീസിൽ കാണാൻ സാധിക്കുക. സീസൺ അവസാനിക്കുമ്പോൾ നമ്മുടെ കൂടെ ലൂസിഫർ മോണിങ്സ്റ്റാറുമുണ്ടാകും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Fantasy #Web_Series

👍131🔥41❤17🥰5👏5😱3🤩3🎉2🏆2😁1
Msone Official
Photo
#MSone Release - 3156
Pamasahe (2022)
പമസാഹെ (2022)
ഭാഷ : ടാഗലോഗ്
സംവിധാനം : Roman Perez Jr.
പരിഭാഷ : സുബീഷ്. ചിറ്റാരിപ്പറമ്പ്.
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ
IMDb ⭐️ 6.0/10
2022-ൽ പുറത്തിറങ്ങിയ ഒരു ഫിലിപ്പീൻസ് ചലച്ചിത്രമാണ് പമസാഹെ. (യാത്രാകൂലി എന്നാണ് ഇതിനർത്ഥം)
ലിനീത് എന്ന യുവതിയുടെ യാത്രയാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. തന്റെ കൈകുഞ്ഞുമായി ഭർത്താവിനെ കാണാൻ ഇറങ്ങി തിരിച്ചിരിക്കുകയാണവൾ. ചുഴലിക്കാറ്റിന്റെ സംഹാരത്തിൽ അവളുടെ വീട് തകർന്നിരിക്കുന്നു. കയ്യിലാണെങ്കിൽ നയാപൈസയുമില്ല. സഹായത്തിന് എത്തുന്നവരുടെ കഴുകൻ കണ്ണുകളാണെങ്കിൽ, അവളുടെ ശരീരത്തിലും. അങ്ങനെയിരിക്കുമ്പോൾ, അവൾ ‘റോഡ്’ എന്ന യുവാവിനെ പരിചയപ്പെടുന്നു. ലിനീത് സ്വന്തം കദന കഥ, റോഡിനു മുൻപിൽ വെളിപ്പെടുത്തുന്നു.
തുടർന്ന് ഇരുവരുടേയും യാത്രക്കിടയിൽ നടക്കുന്ന, അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളും കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
മുന്നറിയിപ്പ്: അശ്ലീല ദൃശ്യങ്ങളും, സംഭാഷണങ്ങളും ഉള്ളതിനാൽ, പ്രായപൂർത്തിയായവർ മാത്രം കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Tagalog

👍160❤19🔥9🤩7🥰6🎉3😱2😢2
Msone Official
Photo
#MSone Release - 3135
The Last of Us Season 1 (2023)
ദ ലാസ്റ്റ് ഓഫ് അസ് സീസൺ 1 (2023)
Episode 07
എപിസോഡ് 07
ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : Sony Pictures Television & PlayStation Productions
പരിഭാഷ : സാമിർ & ഗിരി പി. എസ്.
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ
IMDb ⭐️ 9.1/10
2013-ല്‍ ആരംഭിച്ച ആക്ഷന്‍ അഡ്വഞ്ചര്‍ സോമ്പി അപ്പോകലിപ്റ്റിക് വിഭാഗത്തില്‍ വരുന്ന ദ ലാസ്റ്റ് ഓഫ് അസ് എന്ന പ്രശംസ പിടിച്ചുപറ്റിയ വീഡിയോ ഗെയിമിന്റെ ലൈവ് ആക്ഷന്‍ അഡാപ്റ്റേഷനാണ് 2023-ല്‍ HBO-യിലൂടെ പുറത്തിറങ്ങിയ ദ ലാസ്റ്റ് ഓഫ് അസ്. HBO-യുടെ ആദ്യത്തെ വീഡിയോ ഗെയിം ബേസ്ഡ് സീരീസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
മാരകമായ ഒരു ഫങ്കല്‍ ഇന്‍ഫെക്ഷനിലൂടെ ഒരു ഗ്ലോബല്‍ പാന്‍ഡെമിക് ഉണ്ടായി 20 വര്‍ഷത്തിന് ശേഷമുള്ള പോസ്റ്റ് അപ്പോകലിപ്റ്റിക് യുനൈറ്റഡ് സ്റ്റേറ്റ്സിലാണ് സീരീസിന്റെ കഥ നടക്കുന്നത്. ജോയല്‍ എന്ന സ്മഗ്ലര്ക്ക് എല്ലി എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയെ ഒരു സ്ഥലത്തേക്ക് എസ്കോട്ട് ചെയ്യേണ്ട സാഹചര്യം വരികയാണ്. ക്വാറന്റൈന് സോൺ വിട്ടു ആദ്യമായി പുറത്തുവരുന്ന പെൺകുട്ടിയും ഒപ്പമുള്ള നായകനും രോഗം ബാധിക്കപ്പെട്ടു നശിച്ച ലോകത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ്, ഈ യാത്രക്കിടയില്‍ അവര്‍ക്ക് ഒരുപാട് അസാധാരണ സംഭവങ്ങളെയും മനുഷ്യരേയും ജീവികളേയും നേരിടേണ്ടി വരുന്നു, ഈ കടമ്പകൾ എല്ലാം കടന്ന് എങ്ങനെ അവർ ലക്ഷ്യത്തിലേക്ക് എത്തുന്നു എന്നതാണ് സീരീസ് കൈകാര്യം ചെയ്യുന്ന വിഷയം.
ഒറിജിനല്‍ ഗെയിം എഴുതി കോ-ഡയറക്ട് ചെയ്ത നീൽ ഡ്രക്ക്മാനും ക്രെയ്ഗ് മാസിനും എഴുതിയ 9 എപ്പിസോഡുകളാണ് ആദ്യത്തെ സീസണിലുള്ളത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Drama #English #Web_Series

👍59❤9🔥8🤩4👏1😢1
Msone Official
Photo
#MSone Release - 3157
Vaalvi (2023)
വാളവി (2023)
ഭാഷ : മറാഠി
സംവിധാനം : Paresh Mokashi
പരിഭാഷ : വിഷ് ആസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : കോമഡി, ഡ്രാമ, ത്രില്ലർ
IMDb ⭐️ 8.6/10
പരേഷ് മൊകാഷിയുടെ സംവിധാനത്തില്‍ 2023-ല്‍ പുറത്തിറങ്ങിയ നിരൂപക പ്രശംസ പിടിച്ചുപറ്റിയ മറാഠി ചിത്രമാണ് ‘വാളവി‘.
ഒരു കമ്പനീ ഉടമയായ അനികേതും ഡെന്റിസ്റ്റായ കാമുകി ദേവികയും ചേര്‍ന്ന് ഡിപ്രഷന് ചികില്‍സ തേടുന്ന അനികേതിന്റെ ഭാര്യ ആവ്ണിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നു. അതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവരൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. അവരതില്‍ വിജയിക്കുമോ? എന്തൊക്കെ കടമ്പകളാണ് അവരെ കാത്തിരിക്കുന്നത്? തുടങ്ങിയ കാര്യങ്ങളാണ് ‘വാളവി‘ എന്ന ചിത്രം പറയുന്നത്.
ഡാര്‍ക്ക് കോമഡി ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ഈ ചിത്രം വളരെ കുറഞ്ഞ സമയം കൊണ്ടൊരു മികച്ച ത്രില്ലര്‍ എക്സ്പീരിയന്‍സ് പ്രേക്ഷകന് നല്‍കുന്നുണ്ട്. പ്രധാന അഭിനേതാക്കളുടെ മികച്ച പ്രകടനവും സംവിധാന മികവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Comedy #Drama #Marathi #Thriller

👍93❤28😁1
Msone Official
Photo
#MSone Release - 2829
Attack on Titan - Season 04 (2020)
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 04 (2020)
Part 03 - Episodes 01-03
പാർട്ട് 03 - എപ്പിസോഡ്സ് 01-03
ഭാഷ : ജാപ്പനീസ്
സംവിധാനം : Tetsurô Araki
പരിഭാഷ : അഗ്നിവേശ്, ഷക്കീർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അനിമേഷന്‍, അഡ്വഞ്ചർ
IMDb ⭐️ 9.0/10
ലോകത്തെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ജാപ്പനീസ് അനിമേ ആണ് അറ്റാക്ക് ഓൺ ടൈറ്റൻ. Hajime Isayama യുടെ ഇതെ പേരിലുള്ള manga അടിസ്ഥാനമാക്കി 2013 ഏപ്രിൽ 7 മുതൽ ആണ് ഈ സീരീസ് സംപ്രക്ഷേപണം ആരംഭിച്ചത്.അതി വിശാലമായ തിരക്കഥയും അമ്പരപ്പിക്കുന്ന വഴിതിരിവുകളും കൊണ്ട് ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ സീരീസിനു 9/10 IMDb റേറ്റിംഗ് ഉണ്ട്.
കഥ,തിരക്കഥ, സംഭാഷണം, അനിമേഷൻ, സംഗീതം തുടങ്ങി എല്ലാ മേഖലകളിലും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന ഈ സീരീസ് കഥാപാത്ര വൈവിദ്ധ്യം കൊണ്ടും കഥാപാത്ര രൂപീകരണം കൊണ്ടും മറ്റൊരു തലത്തിൽ എത്തി നിൽക്കുന്നു.
ഒരു സാങ്കല്പിക പോസ്റ്റ് അപ്പോകലിപ്റ്റിക് ലോകത്താണ് അറ്റാക്ക് ഓൺ ടൈറ്റന്റെ കഥ നടക്കുന്നത്. 100 വർഷങ്ങൾക്കു മുൻപ് പ്രത്യക്ഷപ്പെട്ട മനുഷ്യ സാദൃശ്യമുള്ള ടൈറ്റനുകളെന്ന ഭീകര സത്വങ്ങൾ മനുഷ്യരാശിയെ വംശനാശത്തിന്റെ വക്കിൽ എത്തിച്ചു.അന്ന് അതിജീവിച്ചവർ മരിയ റോസ് സീന എന്നീ 3 മതിലുകൾ സ്ഥാപിച്ചു.നൂറ് വർഷത്തോളം അവർ ആ മതിലുകൾക്കുള്ളിൽ സമാധാനമായി ജീവിച്ചു. പക്ഷേ… അന്ന് വരെ സുരക്ഷിതമെന്ന് കരുതിയിരുന്ന ആ മതിലുകൾ തകർപ്പെടുന്നതോടെ മനുഷ്യരാശിക്ക് ഒരു ഓർമപ്പെടുത്തലുണ്ടാകുന്നു.
എംസോൺ റിലീസ് ചെയ്തിട്ടുള്ള അറ്റാക്ക് ഓൺ ടൈറ്റൻ മറ്റു സീസണുകൾ
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 01 (2013)
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 02 (2017)
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 03 (2018)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Animation #Japanese #Web_Series

❤81👍63🔥33😱6🤩4😁3🎉3🥰2👏2😢2
Msone Official
Photo
#MSone Release - 3135
The Last of Us Season 1 (2023)
ദ ലാസ്റ്റ് ഓഫ് അസ് സീസൺ 1 (2023)
Episode 08
എപിസോഡ് 08
ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : Sony Pictures Television & PlayStation Productions
പരിഭാഷ : സാമിർ & ഗിരി പി. എസ്.
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ
IMDb ⭐️ 9.1/10
2013-ല്‍ ആരംഭിച്ച ആക്ഷന്‍ അഡ്വഞ്ചര്‍ സോമ്പി അപ്പോകലിപ്റ്റിക് വിഭാഗത്തില്‍ വരുന്ന ദ ലാസ്റ്റ് ഓഫ് അസ് എന്ന പ്രശംസ പിടിച്ചുപറ്റിയ വീഡിയോ ഗെയിമിന്റെ ലൈവ് ആക്ഷന്‍ അഡാപ്റ്റേഷനാണ് 2023-ല്‍ HBO-യിലൂടെ പുറത്തിറങ്ങിയ ദ ലാസ്റ്റ് ഓഫ് അസ്. HBO-യുടെ ആദ്യത്തെ വീഡിയോ ഗെയിം ബേസ്ഡ് സീരീസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
മാരകമായ ഒരു ഫങ്കല്‍ ഇന്‍ഫെക്ഷനിലൂടെ ഒരു ഗ്ലോബല്‍ പാന്‍ഡെമിക് ഉണ്ടായി 20 വര്‍ഷത്തിന് ശേഷമുള്ള പോസ്റ്റ് അപ്പോകലിപ്റ്റിക് യുനൈറ്റഡ് സ്റ്റേറ്റ്സിലാണ് സീരീസിന്റെ കഥ നടക്കുന്നത്. ജോയല്‍ എന്ന സ്മഗ്ലര്ക്ക് എല്ലി എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയെ ഒരു സ്ഥലത്തേക്ക് എസ്കോട്ട് ചെയ്യേണ്ട സാഹചര്യം വരികയാണ്. ക്വാറന്റൈന് സോൺ വിട്ടു ആദ്യമായി പുറത്തുവരുന്ന പെൺകുട്ടിയും ഒപ്പമുള്ള നായകനും രോഗം ബാധിക്കപ്പെട്ടു നശിച്ച ലോകത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ്, ഈ യാത്രക്കിടയില്‍ അവര്‍ക്ക് ഒരുപാട് അസാധാരണ സംഭവങ്ങളെയും മനുഷ്യരേയും ജീവികളേയും നേരിടേണ്ടി വരുന്നു, ഈ കടമ്പകൾ എല്ലാം കടന്ന് എങ്ങനെ അവർ ലക്ഷ്യത്തിലേക്ക് എത്തുന്നു എന്നതാണ് സീരീസ് കൈകാര്യം ചെയ്യുന്ന വിഷയം.
ഒറിജിനല്‍ ഗെയിം എഴുതി കോ-ഡയറക്ട് ചെയ്ത നീൽ ഡ്രക്ക്മാനും ക്രെയ്ഗ് മാസിനും എഴുതിയ 9 എപ്പിസോഡുകളാണ് ആദ്യത്തെ സീസണിലുള്ളത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Drama #English #Web_Series
The Last of Us Season 1 (2023)
ദ ലാസ്റ്റ് ഓഫ് അസ് സീസൺ 1 (2023)
Episode 08
എപിസോഡ് 08
ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : Sony Pictures Television & PlayStation Productions
പരിഭാഷ : സാമിർ & ഗിരി പി. എസ്.
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ
IMDb ⭐️ 9.1/10
2013-ല്‍ ആരംഭിച്ച ആക്ഷന്‍ അഡ്വഞ്ചര്‍ സോമ്പി അപ്പോകലിപ്റ്റിക് വിഭാഗത്തില്‍ വരുന്ന ദ ലാസ്റ്റ് ഓഫ് അസ് എന്ന പ്രശംസ പിടിച്ചുപറ്റിയ വീഡിയോ ഗെയിമിന്റെ ലൈവ് ആക്ഷന്‍ അഡാപ്റ്റേഷനാണ് 2023-ല്‍ HBO-യിലൂടെ പുറത്തിറങ്ങിയ ദ ലാസ്റ്റ് ഓഫ് അസ്. HBO-യുടെ ആദ്യത്തെ വീഡിയോ ഗെയിം ബേസ്ഡ് സീരീസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
മാരകമായ ഒരു ഫങ്കല്‍ ഇന്‍ഫെക്ഷനിലൂടെ ഒരു ഗ്ലോബല്‍ പാന്‍ഡെമിക് ഉണ്ടായി 20 വര്‍ഷത്തിന് ശേഷമുള്ള പോസ്റ്റ് അപ്പോകലിപ്റ്റിക് യുനൈറ്റഡ് സ്റ്റേറ്റ്സിലാണ് സീരീസിന്റെ കഥ നടക്കുന്നത്. ജോയല്‍ എന്ന സ്മഗ്ലര്ക്ക് എല്ലി എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയെ ഒരു സ്ഥലത്തേക്ക് എസ്കോട്ട് ചെയ്യേണ്ട സാഹചര്യം വരികയാണ്. ക്വാറന്റൈന് സോൺ വിട്ടു ആദ്യമായി പുറത്തുവരുന്ന പെൺകുട്ടിയും ഒപ്പമുള്ള നായകനും രോഗം ബാധിക്കപ്പെട്ടു നശിച്ച ലോകത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ്, ഈ യാത്രക്കിടയില്‍ അവര്‍ക്ക് ഒരുപാട് അസാധാരണ സംഭവങ്ങളെയും മനുഷ്യരേയും ജീവികളേയും നേരിടേണ്ടി വരുന്നു, ഈ കടമ്പകൾ എല്ലാം കടന്ന് എങ്ങനെ അവർ ലക്ഷ്യത്തിലേക്ക് എത്തുന്നു എന്നതാണ് സീരീസ് കൈകാര്യം ചെയ്യുന്ന വിഷയം.
ഒറിജിനല്‍ ഗെയിം എഴുതി കോ-ഡയറക്ട് ചെയ്ത നീൽ ഡ്രക്ക്മാനും ക്രെയ്ഗ് മാസിനും എഴുതിയ 9 എപ്പിസോഡുകളാണ് ആദ്യത്തെ സീസണിലുള്ളത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Drama #English #Web_Series
👍52❤14🔥10😢2
Msone Official
Photo
#MSone Release - 3158
Happy End (1999)
ഹാപ്പി എൻഡ് (1999)
ഭാഷ : കൊറിയൻ
സംവിധാനം : Ji-woo Jung
പരിഭാഷ : വിഷ്ണു പ്രസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ക്രൈം, ഡ്രാമ, റൊമാൻസ്
IMDb ⭐️ 6.7/10
ഒരു പണിക്കും പോകാതെ വെറുതെ നോവലും വായിച്ചു സമയം കളയുന്ന ആളാണ് മിൻ-കി. ഒരു കുഞ്ഞുമടങ്ങുന്ന അയാളുടെ വീട്ടിലെ മൊത്തം ചെലവുകളും വഹിക്കുന്നത് അയാളുടെ ഭാര്യ ബോറയാണ്. അത്ര സുഖകരമല്ലാത്ത ദാമ്പത്യജീവിതമാണ് ഇവരുവരുടെയും.
ഇതൊക്കെ കാരണം ഓഫീസിൽ ജോലിചെയ്യുന്ന തന്റെ പഴയ കാമുകനുമായി പലപ്പോഴും ബോറ ശാരീരികബന്ധത്തിൽ ഏർപ്പെടാറുമുണ്ട്. അധികം വൈകാതെ മിൻ-കി ബോറയുടെ അവിഹിതബന്ധം മണത്തറിയുന്നു. പക്ഷേ, തന്റെ കുഞ്ഞിനെയോർത്ത് ഒന്നും കണ്ടില്ലെന്ന് നടിച്ചു കഴിയുന്നു.
എന്നാൽ, എത്ര നാൾ...? എത്ര നാൾ അയാൾക്ക് ഇതൊക്കെ കണ്ടും കേട്ടും ജീവിക്കാനാകും. ഒടുവിൽ ക്ഷമ നശിച്ച മിൻ-കി ഇതിനൊരു അന്ത്യം കാണാൻ വേണ്ടി ഒരു ഉദ്ദേശത്തോടെ ഇറങ്ങിത്തിരിക്കുന്നതാണ് സിനിമയുടെ പ്രമേയം.
ഓൾഡ്ബോയ് (2003), ഐ സോ ദി ഡെവിൾ (2010), എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ചോയ് മിൻ-സിക്, ദി ഹൗസ്മെയ്ഡ് (2010), എമർജൻസി ഡിക്ലറേഷൻ (2021) എന്നീ സിനിമകളില അഭിനയത്രി ജോൻ ദോ യുൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
NB: ചിത്രത്തിൽ ലൈംഗികരംഗങ്ങൾ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #Korean #Romance

👍132❤12😱6😢4🥰2👏1😁1🤩1
Msone Official
Photo
#MSone Release - 3159
Black Adam (2022)
ബ്ലാക്ക് ആഡം (2022)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jaume Collet-Serra
പരിഭാഷ : വിഷ് ആസാദ് & അഖിൽ ജോബി
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി
IMDb ⭐️ 6.3/10
അയ്യായിരം വർഷങ്ങൾക്ക് മുമ്പ്, ഖാണ്ഡാക് അഖ്-റ്റോണ്‍ രാജാവിന്റെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലായിരുന്നു. അദ്ദേഹം പൈശാചിക ശക്തികളാല്‍ സബ്ബാക്കിന്റെ കിരീടം നിര്‍മ്മിക്കുന്നു. ദുര്‍ഭരണത്തില്‍ വശം കെട്ട മാന്ത്രികര്‍ ഷസാമിന്റെ ശക്തികളാല്‍ ടെത്ത് ആഡം എന്ന ചാമ്പ്യനെ സൃഷ്ടിയ്ക്കുന്നു. തുടര്‍ന്ന് ടെത്ത് ആഡം അഖ്-റ്റോണ്‍ രാജാവിനെ കൊന്നിട്ട് കാലയവനികയില്‍ മറയുന്നു.
ഇന്നത്തെ ഖാണ്ഡാക് ഇന്റർഗ്യാങ്ങ് എന്ന വിദേശീയരുടെ കീഴിലാണ്. ഇവരുടെ ദുര്‍ഭരണത്തില്‍ ഗതികെട്ട ഖാണ്ഡാകിലെ ജനങ്ങള്‍ ഇതിഹാസത്തിലെ ചാമ്പ്യന്‍ വരുമെന്ന പ്രതീക്ഷയില്‍ ജീവിക്കുകയാണവർ. പുരാവസ്തു ഗവേഷകയായ അഡ്രിയാന തോമസ്, സഹോദരൻ കരീമിന്റെയും സഹപ്രവർത്തകരായ സമീറിന്റെയും ഇഷ്മേലിന്റെയും സഹായത്തോടെ സബ്ബാക്കിന്റെ കിരീടം കണ്ടെത്താൻ ശ്രമിക്കുമ്പോൾ, അതിനിടയില്‍ ഇന്റർഗ്യാങ്ങ് അവരെ ആക്രമിക്കുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ അഡ്രിയാന ടെത്ത് ആഡത്തെ സ്വതന്ത്രനാക്കുകയും ചെയ്യുന്നു, തുടര്‍ന്ന് നടക്കുന്ന കഥയാണ് ഡിസി കോമിക്സിലെ ആന്റി-ഹീറോയെ അടിസ്ഥാനമാക്കി 2022-ൽ പുറത്തിറങ്ങിയ സൂപ്പർഹീറോ ചിത്രമായ ബ്ലാക്ക് ആഡം പറയുന്നത്.
ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിലെ പതിനൊന്നാമത്തെ ചിത്രമായ ഇതില്‍, ബ്ലാക്ക് ആഡമായി എത്തുന്നത് ഡ്വെയ്ൻ ജോൺസണാണ്. അദ്ദേഹത്തിന്റെ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വിരുന്നാണ് ഈ ചിത്രം
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #English #Fantasy

👍100❤23🔥9😁6🥰4🤩2
Msone Official
Photo
#MSone Release - 3160
Short Films Special Release – 11
ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 11
The Boy, the Mole, the Fox and the Horse (2022)
ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ ഹോഴ്സ് (2022)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Peter Baynton & Charlie Mackesy
പരിഭാഷ : ജീ ചാങ് വൂക്ക്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ: അഡ്വഞ്ചർ, അനിമേഷന്‍ & ഷോർട്
IMDb ⭐️ 7.8/10
വീടു തേടി നടക്കുകയാണ് ഒരു ആൺകുട്ടി. ഒരുപാട് ചോദ്യങ്ങളുണ്ട് അവൻ്റെ മനസ്സിൽ. യാത്രക്കിടയിൽ അപ്രതീക്ഷിതമായി അവന് കൂട്ട് കിട്ടുന്നതോ? എപ്പോഴും കേക്കിന്റെ കാര്യം മാത്രം പറയുന്ന ഒരു പെരുച്ചാഴി, വിശന്നു വലഞ്ഞ, ക്രൂരനെന്നു തോന്നിക്കുന്ന ഒരു കുറുക്കൻ, പിന്നെയൊരു പാവം കുതിര. വ്യത്യസ്ത സ്വഭാവക്കാരായ ഈ നാലു പേരുടെയും നീണ്ട യാത്രയിലെ ഹൃദ്യമായ, ചിന്തിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ മുന്നോട്ട് പോകുന്ന, 32 മിനിറ്റ് നീളമുള്ള “ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ ഹോഴ്സ്” എന്ന ഈ ഷോർട് അനിമേഷൻ ഫിലിം പറയുന്നത് സ്വപ്ന തുല്യമായൊരു സൗഹൃദത്തിന്റെയും ദയയുടെയും പ്രതീക്ഷയുടെയും ഭയത്തെ മറികടക്കുന്ന ധീരതയുടെയും കഥയാണ്.
2020 ലെ പ്രതീക്ഷയറ്റ, ഭീതിദമായ കോവിഡ് പാൻഡമിക് കാലത്ത് ഇല്ലസ്ട്രേറ്റഡ് ബുക്ക് ആയാണ് ബ്രിട്ടീഷ് എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ചാർലി മാക്കെസി ആദ്യമായി ഈ കഥ പുസ്തകരൂപത്തിൽ പബ്ലിഷ് ചെയ്തത്. പ്രായ ഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും പ്രതീക്ഷ ഉണർത്തി സർപ്രൈസ് ബെസ്റ്റ് സെല്ലർ ആയിരുന്ന സ്വന്തം ബുക്കിനെ ആധാരമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത് 2022 ലെ ക്രിസ്മസ് ദിനത്തിൽ ആപ്പിൾ ടിവി സംപ്രേഷണം ചെയ്ത ഷോർട് അനിമേഷൻ ഫിലിമാണ് ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ ഹോഴ്സ്.
അനവധി നിരൂപക പ്രശംസയും അവാർഡുകളും ലഭിച്ച ഈ ചിത്രം 2022 ലെ ഏറ്റവും മികച്ച ഷോർട്ട് അനിമേഷൻ ഫിലിമിനുള്ള BAFTA അവാർഡും 95 ആമത് ഓസ്കാർ അവാർഡും സ്വന്തമാക്കി
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Adventure #Animation #English #Short

👍58❤28🔥5
Msone Official
Photo
#MSone Release - 3161
Gullak Season 3 (2022)
ഗുല്ലക് സീസൺ 3 (2022)
ഭാഷ : ഹിന്ദി
സംവിധാനം : Amrit Raj Gupta
പരിഭാഷ : സജിൻ എം എസ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : കോമഡി, ഡ്രാമ, ഫാമിലി
IMDb ⭐️ 9.1/10
ഉത്തരേന്ത്യയിലെ ഒരു ഇടത്തരം കുടുംബത്തിന്റെ കഥ പറയുന്ന, സോണി ലിവിലൂടെ പുറത്തിറങ്ങിയ മിനി സീരീസാണ് ‘ഗുല്ലക്’.
വൈദ്യുതി വിഭാഗത്തിൽ ക്ലർക്കായ സന്തോഷ് മിശ്രയും ഭാര്യയും രണ്ടു ആൺമക്കളുമടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും, അവരും അയൽക്കാരും തമ്മിലുള്ള അസൂയകൊണ്ടുള്ള നിർദ്ദോഷമായ മത്സരങ്ങളും നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു.
ഉത്തരേന്ത്യയിലെ പ്രസിദ്ധമായ കിസ്സകളിലൂടെ (വാമൊഴിയായി പറയുന്ന കഥകൾ) വികസിക്കുന്ന ഈ സീരീസ് നർമ്മം നിറച്ച ഒരു കുടുക്ക(ഗുല്ലക്) പോലെ ആസ്വാദ്യകരമായിരിക്കും. മൂന്നാം സീസണിലേക്ക് എത്തുമ്പോൾ മിശ്ര കുടുംബത്തിൽ കാര്യമായി മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പിന്നെ ഒന്നുണ്ട്, കുറച്ച് കിസ്സകൾ. ഓർമ്മിയിരിക്കട്ടെ കഥകളല്ല, കിസ്സകൾ!
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Comedy #Drama #Family #Hindi #Web_Series

👍59❤24😁3🔥2