Donnie Darko / ഡോണി ഡാര്‍ക്കോ (2001)
എം-സോണ്‍ റിലീസ് – 715
Poster : Akshay Babu
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Richard Kelly
പരിഭാഷ : സി എം മിഥുൻ
ജോണർ : Drama, Sci-Fi, Thriller
8.0/10
വളരെ കൺഫ്യൂസിങ് സിനിമകളുടെ ലിസ്റ്റിൽ സ്ഥിരം കാണാവുന്ന റിച്ചാർഡ് കെല്ലിയുടെ ഈ ക്ലാസിക് സയൻസ് ഫിക്ഷൻ സൈക്കോളജിക്കൽ ഡ്രാമ പടം ഈ നൂറ്റാണ്ടിലെ നമ്മുടെ പ്രിയ സിനിമകളുടെ ലിസ്റ്റിൽ ആർക്കും ഉൾപ്പെടുത്താം. കെല്ലിയുടെ ആദ്യ പടമാണെങ്കിലും ഓപ്പണിങ് സീൻ മുതൽ നമ്മെ ആകർഷിക്കുന്നു ഈ സിനിമ. പ്രിയ താരം Jake Gyllenhaal ന്റെ ടൈറ്റിൽ ക്യാരക്ടർ അനേകം ദുരൂഹതകൾ നിറഞ്ഞ ഒരു സ്കൂൾ വിദ്യാർത്ഥിയാണ്. ഫ്രാങ്ക് എന്ന് പേരുള്ള ഭീമാകാരനായ ഒരു റാബിറ്റിൽ നിന്നും ലോകം 28 days, 6 hours, 42 minutes, 12 seconds ൽ അവസാനിക്കുമെന്ന് മനസ്സിലാകുന്ന ഡോണി ഡാർക്കോ പിന്നീട് കടന്നുപോകുന്നത് അത്യധികം വിചിത്രമായ അവസ്ഥകളിലൂടെയാണ്. നിലനില്പിനെപ്പറ്റിയുള്ള അവന്റെ ആശങ്കകളും, മുതിർന്നവരുടെ ലോകത്തോടുള്ള അവന്റെ എതിർപ്പും, പൊരുത്തപ്പെടാനാകാത്ത കുടുംബവും , അദ്ധ്യാപകരും, ആശ്വാസമായെത്തുന്ന കൂട്ടുകാരിയും ഒക്കെ ഉൾപ്പെടുന്ന സംഘർഷഭരിതമാകുന്ന അവന്റെ ലോകം മനോഹരമായ സ്ക്രിപ്റ്റിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍12❤2🔥1
The Karate Kid / ദ കരാട്ടെ കിഡ് (2010)
എം-സോണ്‍ റിലീസ് – 1351
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Harald Zwart
പരിഭാഷ : ജംഷീദ് ആലങ്ങാടൻ
ജോണർ : ആക്ഷൻ , ഡ്രാമ,ഫാമിലി
6.2/10
Harald zwart ന്റെ സംവിധാനത്തിൽ 2010 ൽ ഇറങ്ങിയ മാർഷ്യൽ ആർട്സ് ഡ്രാമ ചിത്രമാണ് The Karate Kid. ജാക്കി ചാനും ജേഡൻ സ്മിത്തും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് Jerry Weintraub, James Lassiter എന്നിവരോടൊപ്പം ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്ത ജേഡൻ സ്മിത്തിന്റെ അച്ഛനും കൂടിയായ വിൽ സ്മിത്തും ചേർന്നാണ്. Robert Mark Kamen ന്റെ കഥയെ ആസ്പദമാക്കി ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത് Christopher Murpheyയാണ്. ചൈന, ഹോങ്കോങ്, അമേരിക്ക എന്നീ മൂന്ന് രാഷ്ട്രങ്ങൾ സംയുക്തമായി ചേർന്നാണ് ഈ ചിത്രം ലോകമെമ്പാടും റിലീസിനെത്തിച്ചത്.
ഡ്രെ പാർക്കർ 12 വയസ്സുള്ള ഒരു വിദ്യാർത്ഥിയാണ്. അമ്മയുടെ ജോലി സംബന്ധമായി അവന് സ്വന്തം നാട്ടിൽ നിന്നും ചൈനയിലേക്ക് പോവേണ്ടി വരുന്നത് മുതലാണ് സിനിമയുടെ തുടക്കം. പരിചയമില്ലാത്ത നാടും ഭാഷയും കാരണം ആ നാട് ഡ്രേക്ക് വളരെ പെട്ടെന്ന് തന്നെ മടുക്കുന്നു. ആകെയുള്ളൊരാശ്വാസം മെയ്യിങ് എന്ന സഹപാഠിയായിരുന്നു. അവിടെ സ്കൂളിൽ അവനൊരു ഗ്യാങ്ങുമായി അത്ര സുഖകരമല്ലാത്തൊരവസ്ഥയിൽ പരിചയപ്പെടേണ്ടി വരുന്നതോടെ ചൈന അവനൊരു പേടി സ്വപ്നമായി മാറുന്നു. പലപ്പോഴും ആ ഗ്യാങ്ങിന്റെ മുൻപിൽ പെടാതിരിക്കാൻ പാത്തും പതുങ്ങിയുമൊക്കെ സ്കൂളിൽ പോവുകയും വരുകയും ചെയ്യേണ്ടി വരുന്നു. അതോടെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചുപോയാൽ മതി എന്ന അവസ്ഥയിലേക്കെത്തുന്നു ഡ്രെ. അതിനിടയിലാണ് അവന്റെ ഫ്ളാറ്റിലെ മെയിന്റനെന്സുമാനുമായി ഡ്രെ പരിചയപ്പെടുന്നത്. അതവന്റെ ജീവിതത്തിലേക്ക് പുതിയ അർത്ഥ തലങ്ങൾ കൊണ്ടുവരുന്നു. മികച്ച പശ്ചാത്തല സംഗീതവും, ക്യാമറാ വർക്കും, താരങ്ങളുടെ മികച്ച പ്രകടനങ്ങളുമൊക്കെയായി ഈ ചിത്രം ഏത് മാനസികാവസ്ഥയിലും കണ്ടിരിക്കാവുന്ന മികച്ച ഒരു ഫീൽഗുഡ് സിനിമയുടെ അനുഭവം കാഴ്ചക്കാർക്ക് നൽകുന്ന ഒരു മാർഷ്യൽ ആർട്സ് മൂവിയാണ് ദി കരാട്ടെ കിഡ്.

👍9❤3🎉1
Yojimbo / യോജിംബോ (1961)
എം-സോണ്‍ റിലീസ് – 716
അകിര കുറൊസാവ മൂവി ഫെസ്റ്റ് - 1
പോസ്റ്റർ : Harilal Bhaskaran
ഭാഷ : ജാപ്പനീസ്
സംവിധാനം : അകിര കുറൊസാവ
പരിഭാഷ : ശ്രീധര്‍
ജോണർ : Action, Drama, Thriller
8.2/10
അകിര കുറോസാവ സംവിധാനം ചെയ്ത് 1961-ൽ പുറത്തിറങ്ങിയ ചിത്രമാണ് യോജിംബോ . ഇതിൽ തോഷിറോ മിഫ്യൂണെ ഒരു യജമാനനില്ലാത്ത പോരാളിയായാണ് (റോണിൻ) അഭിനയിക്കുന്നത്. പരസ്പരം മത്സരിക്കുന്ന രണ്ട് കുറ്റവാളി നേതാക്കൾ ഒരു പട്ടണം നിയന്ത്രിക്കാനായി മത്സരിക്കുന്നതിനിടയിലേയ്ക്കാൺ ഇദ്ദേഹം വന്നുചേരുന്നത്. രണ്ട് നേതാക്കളും ഈ റോണിനെ തങ്ങളുടെ അംഗരക്ഷകനായി നിയോഗിക്കാൻ ശ്രമിക്കുന്നു.
യോജിംബോയുടെ വൻ വിജയം കാരണം കുറോസാവയുടെ അടുത്ത ചലച്ചിത്രമായ സൻജുറോയുടെ (1962) കഥയിൽ മാറ്റങ്ങൾ വരുത്തി റോണിന്റെ കഥാപാത്രത്തെ ഉൾപ്പെടുത്തി. രണ്ട് ചലച്ചിത്രങ്ങളിലും മോൺ എന്ന മുദ്രയുള്ള കടുത്ത നിറത്തിലുള്ള കീറ കിമോണോയാണ് റോണിൻ ധരിക്കുന്നത്.
1860 കളിൽ ടോകുഗാവ ഷോഗണേറ്റിന്റെ അവസാന വർഷങ്ങളിൽ ഒരു റോണിൻ (യജമാനനില്ലാത്ത സമുറായി) ജപ്പാനിലൂടെ അലഞ്ഞുനടക്കുകയാണ്. ഒരു സ്ഥലത്തുവച്ച് പ്രായമായ ഒരു ഭാര്യയും ഭർത്താവും തങ്ങളുടെ മകൻ രണ്ട് ഗാങ്ങുകൾ തമ്മിൽ യുദ്ധം നടക്കുന്ന ഒരു ടൗണിലേയ്ക്ക് ഒളിച്ചോടിയ കാര്യം സംസാരിക്കുന്നത് ഇദ്ദേഹം കേൾക്കുന്നു. റോണിൻ ആ നഗരത്തിലേയ്ക്ക് പോകുന്നു. അവിടത്തുകാർ ഇദ്ദേഹത്തോട് സ്ഥലം വിട്ടുപോകാൻ ആവശ്യപ്പെടുന്നു.
ദുർബലരായ കക്ഷിയായ സൈബേയിയോട് തന്നെ അവരുടെ ഭാഗത്ത് നിയമിക്കാൻ ഇദ്ദേഹം പ്രേരിപ്പിക്കുന്നു. ഉഷിറ്റോരയുടെ മൂന്നുപേരെ കൊന്നുകൊണ്ടാണ് ഇദ്ദേഹം തന്റെ കഴിവ് തെളിയിക്കുന്നത്. സൈബേയി ഉഷിടോറയോട് യുദ്ധം ചെയ്യാൻ തീരുമാനിക്കുന്നു. തുടര്‍ന്ന് കാണുക .

👍6❤4
Sanjuro / സൻജുറോ (1962)
എം-സോണ്‍ റിലീസ് – 717
കുറൊസാവ മൂവി ഫെസ്റ്റ് - 2
പോസ്റ്റർ : Harilal Bhaskaran
ഭാഷ : ജാപ്പനീസ്
സംവിധാനം : അകിര കുറൊസാവ
പരിഭാഷ : ശ്രീധര്‍
ജോണർ : Action, Comedy, Crime
8.1/10
സൻജുറോ 1962-ൽ പുറത്തിറങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ജാപ്പനീസ് ചലച്ചിത്രമാണ്. അകിര കുറോസാവയാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. തോഷിറോ മിഫ്യൂണെ ആണ് നായകനായി അഭിനയിച്ചത്. കുറസോവയുടെ 1961 -ലെ ചലച്ചിത്രമായ യോജിംബോയുടെ രണ്ടാം ഭാഗമാണിത്.
ഷുഗോറോ യാമമോട്ടോയുടെ നോവൽ ഹൈബി ഹൈയാന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ആദ്യം ഈ ചിത്രം. 1961-ലെ അകിര കുറോസാവ ചിത്രമായ യോജിംബോ വിജയിച്ചതോടെ ഒരു പ്രധാന കഥാപാത്രത്തെ ഉൾപ്പെടുത്തി കഥ പരിഷ്കരിക്കുകയായിരുന്നു.

👍4❤2
Throne Of Blood / ത്രോൺ ഓഫ് ബ്ലഡ് (1957)
എം-സോണ്‍ റിലീസ് – 718
അകിര കുറൊസാവ മൂവി ഫെസ്റ്റ് - 3
പോസ്റ്റർ : Harilal Bhaskaran
ഭാഷ : ജാപ്പനീസ്
സംവിധാനം : അകിര കുറൊസാവ
പരിഭാഷ : ശ്രീധര്‍
ജോണർ : Drama, History
8.1/10
അകിര കുറൊസാവ സംവിധാനം ചെയ്ത ജാപ്പനീസ് ചലച്ചിത്രം ആണ് 'ത്രോൺ ഓഫ് ബ്ലഡ്' . ഷെയ്ക്സ്പിയറിന്റെ മക്ബത്തിനെ അവലംബിച്ച് 1957-ൽ നിർമിച്ചതാണ് ഇത്. 'മക്ബത്ത്' എന്ന പേരു മാത്രമല്ല കുറസോവ മാറ്റിയത്. നാടകത്തിന്റെ പദാനുപദ ചലച്ചിത്രഭാഷ്യത്തിനു പകരം നാടകത്തിന്റെ അന്തഃസത്തയെ സെല്ലുലോയ്ഡിൽ പുനരാവിഷ്കരിക്കുകയായിരുന്നു അദ്ദേഹം. കഥയുടെ അതിഭൗതികാന്തരീക്ഷം സൃഷ്ടിക്കാനായി ജാപ്പനീസ് 'നോ' നാടകശൈലിയിലാണ് അദ്ദേഹം തന്റെ രചന നിർവഹിച്ചത്. ഷെയ്ക്സ്പിയറിന്റെ ഒരു വരിപോലും അതേപടി സ്വീകരിക്കാതെ ആ അനശ്വരനാടകത്തിന്റെ ആത്മാവ് സൂക്ഷ്മഭാവങ്ങളോടെ സിനിമയിൽ ആവിഷ്കരിക്കുകയായിരുന്നു കുറസോവ എന്നാണ് ചലച്ചിത്ര വിമർശകരുടെ വിലയിരുത്തൽ. അതുകൊണ്ടാണ് ത്രോൺ ഒഫ് ബ്ലഡ് ഒരു ക്ളാസ്സിക് ആയിത്തീർന്നത് എന്നും വിലയിരുത്തപ്പെടുന്നു.

👍6
The Hidden Fortress / ദ ഹിഡൺ ഫോർട്രസ് (1958)
എം-സോണ്‍ റിലീസ് – 719
അകിര കുറൊസാവ മൂവി ഫെസ്റ്റ് - 4
പോസ്റ്റർ : Harilal Bhaskaran
ഭാഷ : ജാപ്പനീസ്
സംവിധാനം : അകിര കുറൊസാവ
പരിഭാഷ : ശ്രീധർ
ജോണർ : Adventure, Drama
8.1/10
ടോഹോസ്കോപ്പ് എന്ന വലിയ സ്ക്രീനിൽ റിലീസ് ചെയ്ത ആദ്യ കുറസോവ ചിത്രമാണിത്. ഈ ഫോർമാറ്റാണ് ഇദ്ദേഹം അടുത്ത പത്ത് വർഷത്തേയ്ക്ക് ഉപയോഗിച്ചത്. ദിശ മനസ്സിലാക്കാൻ സാധിക്കുന്ന പെർസ്പെക്റ്റ എന്ന ശബ്ദസംവിധാനവുമായാണ് ഈ ചിത്രം ആദ്യം റിലീസ് ചെയ്തത്. ക്രൈറ്റീരിയൺ ഡിവിഡിയിൽ ഈ സംവിധാനം പുനരാവിഷ്കരിച്ചിട്ടുണ്ട്.1961-ൽ യോജിംബോ റിലീസ് ചെയ്യുന്നതുവരെ ഈ ചിത്രമായിരുന്നു കുറസോവയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം.
1987-ൽ എഹ്രൻസ്റ്റൈൻ ഏറ്റവും മഹത്തായ സാഹസിക ആക്ഷൻ ചിത്രങ്ങളിലൊന്നാണിത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. വളരെ വേഗത്തിൽ നീങ്ങുന്നതും ബുദ്ധി ഉപയോഗിച്ചിട്ടുള്ളതും ഒരു ദൃശ്യവിസ്മയവുമായ " സമുറായി ചിത്രമാണ്" ഇതെന്ന് അഭിപ്രായപ്പെട്ടിരുന്നു.ജോർജ്ജ് ലൂക്കാസ് ദ ഹിഡൺ ഫോർട്രസ് എന്ന ചിത്രത്തിന് തന്റെ സ്റ്റാർ വാർസ് എന്ന ചിത്രത്തിൽ വലിയ സ്വാധീനമുണ്ട് എന്ന് പറഞ്ഞിരുന്നു.
ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സംവിധായകനുള്ള സിൽവർ ബെയർ പുരസ്കാരം ലഭിച്ചട്ടുണ്ട് .

❤2👍1
Catch Me If You Can / ക്യാച്ച് മി ഇഫ് യു കാൻ (2002)
എം-സോണ്‍ റിലീസ് – 720
പോസ്റ്റര്‍ : നിഷാദ് ജെ.എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Steven Spielberg
പരിഭാഷ : ഫഹദ് അബ്ദുള്‍ മജീദ്
ജോണർ : ബയോഗ്രഫി, ക്രൈം, ഡ്രാമ
8.1/10
ഫ്രാങ്ക് അബഗ്നെയ്ലിന്റെ ജീവിതത്തെ ആസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ക്യാച്ച് മി ഇഫ് യു കാൻ. ഇതെ പേരിൽ 1980-ൽ അബഗ്നെയ്ലിന്റെ ജീവിത ചരിത്രം പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിരുന്നു. ഫ്രാങ്ക് അബഗ്നെയ്ലായി ഡികാപ്രിയോയും എഫ്.ബി.ഐ ഏജന്റ് കാർൾ ഹെനററ്റിയായി ടോം ഹാങ്ക്സും അഭിനയിച്ചു

❤14👍8👌2😁1
Inglourious Basterds (2009)
ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് (2009)
എം-സോണ്‍ റിലീസ് – 721
പോസ്റ്റര്‍ : ഹരിലാല്‍ ഭാസ്കരന്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Quentin Tarantino
പരിഭാഷ : ഫഹദ് അബ്ദുള്‍ മജീദ്
ജോണർ : Adventure, Drama, War
8.3/10
ജർമൻ അധിനിവേശ ഫ്രാൻസിൽ, ഒളിവിൽ കഴിഞ്ഞിരുന്ന തന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്ത ഹിറ്റ്ലറെ വധിക്കുക എന്നത്, ജീവിതാഭിലാഷമായ് കൊണ്ടു നടക്കുന്ന ശോശന്ന എന്ന ജൂത യുവതിയുടേയും, പരമാവധി നാസികളേയും ഒത്താൽ ഹിറ്റ്ലറേയും കൊന്നു കളയുക എന്ന ലക്ഷ്യവുമായ് രൂപമെടുത്ത, ജ്വൂവിഷ്_അമേരിക്കൻ സായുധ ഗ്രൂപ്പായ 'ബാസ്റ്റാർഡ്സ്' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചുണക്കുട്ടികളുടേയും പ്രവർത്തനങ്ങൾ, ഒരു ബിന്ദുവിൽ സന്ധിക്കുന്നതും, ഹിറ്റ്ലറെ വധിക്കാനുള്ള അവരുടെ ശ്രമവും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
പഴുതുകളില്ലാത്ത തിരക്കഥയും, അനായാസമായ അഭിനയ പാടവം കൊണ്ട്, കാണികളെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങളുമാണ് ഈ ചിത്രത്തിന്റെ മികവ്. തുടക്കം മുതൽ, ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന 'കേണൽ ഹൻസ് ലാൻഡ' എന്ന വില്ലൻ കഥാപാത്രത്തെ അനശ്വരമാക്കിയ 'ക്രിസ്റ്റോഫ് വാൾട്സ്', 'ആൽദോ റൈൻ' എന്ന ബാസ്റ്റാർഡ് ലീഡറെ അവതരിപ്പിച്ച 'ബ്രാഡ് പിറ്റ്' എന്നിവരുടെ പ്രകടനം, ചിത്രം അവസാനിച്ചാലും ഒരു ലഹരി പോലെ അനുഭവപ്പെടും.!!
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ, തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മഹത്തായ സിനിമ! ഒരു പാടു പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഈ ചിത്രം ഒരുക്കിയത്, ക്വൊന്റിൻ ടരന്റിനൊയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

👍13❤3
House of Flying Daggers / ഹൗസ് ഓഫ് ഫ്ലയിങ് ഡാഗേഴ്സ് (2004)
എംസോണ്‍ റിലീസ് – 801
Yimou Zhang Week - 6
പോസ്റ്റർ : നിഷാദ് ജെ.എൻ
ഭാഷ : മാൻഡറിൻ
സംവിധാനം : യിമു ജാങ്
പരിഭാഷ : സുഭാഷ് ഒട്ടുംപുറം
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ
7.5/10
AD 859 ൽ അഴിമതിക്കാരായ താങ് ഭരണകൂടത്തിനെതിരെ, രാജ്യത്ത് പല സംഘടനകളും പിറവിയെടുത്തു. അതിൽ പ്രമുഖർ " പറക്കും കഠാരകൾ "ആയിരുന്നു. വളരെ വേഗം ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞു.ഈ സംഘത്തിന്റെ അജ്ഞാതനായ തലവനെ പിടികൂടാനുള്ള നിയോഗം കാവൽത്തുറ അധികാരികളായ, സുഹൃത്തുക്കളായ രണ്ടു പേർക്കായിരുന്നു. പത്തു ദിവസമാണവർക്ക് മുന്നിലുള്ളത്.സംശയാസ്പദമായി പിടിയിലകപ്പെട്ട അന്ധയായ ഒരു നർത്തകി യിലൂടെ ഈ സംഘത്തിലെത്തിച്ചേരാം എന്ന കണക്കുകൂട്ടലിൽ അവർ തന്ത്രങ്ങൾ മെനയുന്നു. അവളേയും കൂട്ടി അവരിലൊരുവൻ യാത്രയാരംഭിക്കുന്നു. തങ്ങൾ മെനഞ്ഞ തന്ത്രങ്ങളല്ല,മറ്റാരോ, എവിടെയോ അജ്ഞാതമായ ഒരിടത്തു നിന്ന് മെനഞ്ഞെടുത്ത തന്ത്രങ്ങളിലൂടെയാണ് കാര്യങ്ങൾ പോവുന്നത് എന്നറിഞ്ഞപ്പോഴേക്കും ഒത്തിരി വൈകിയിരുന്നു.

👍4
The Breadwinner / ദി ബ്രെഡ്വിന്നര്‍ (2017)
എം-സോണ്‍ റിലീസ് – 723
പോസ്റ്റര്‍ : പ്രവീണ്‍ അടൂര്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : നോറ ടോമി
പരിഭാഷ : അഖില പ്രേമചന്ദ്രന്
ജോണർ : Animation, Drama, Family
7.7/10
താലിബാനിൽ വച്ചാണ് കഥ നടക്കുന്നത്.സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാനോ പൊതുസ്ഥലങ്ങളിൽ ശബ്ദമുണ്ടാക്കാനോ സ്വാതന്ത്ര്യമില്ല.നിയമം ലംഘിച്ചാൽ ശരിയാ നിയമപ്രകാരം ശിക്ഷ ലഭിക്കും.അവിടെ ജീവിക്കുന്ന പാർവാന എന്ന ബാലികയുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. പാർവാനയെ വിവാഹം ചെയ്തുതരാൻ നിരസിച്ചതിൽ കുപിതനായി പർവാനയുടെ വികലാംഗനും പൂർവ അദ്ധ്യാപകനുമായ പിതാവിനെ രാജ്യദ്രോഹിയെന്നു മുദ്രകുത്തി പോലീസ് ജയിലിലടക്കുന്നു.ഇത് ചോദ്യം ചെയ്ത പാർവാനയുടെ അമ്മയെ ജയിൽ വാർഡൻ നിഷ്കരുണം മർദ്ദിക്കുന്നു. പെണ്‍കുട്ടിയായി ജീവിക്കുന്നത് അസാധ്യമാണെന്ന് മനസ്സിലാക്കുന്ന പർവാന ആണ്കുട്ടിയെപോലെ രൂപം മാറുന്നു.തന്നെപ്പോലെ രൂപം മാറിയ ഷോസിയ എന്ന കൂട്ടുകാരിയെയും പാർവാനയ്ക്ക് ലഭിക്കുന്നു.
സ്ത്രീകള്‍ക്ക് ഒരു ശരാശരി മനുഷ്യ ജീവന്റെ വില പോലും കൊടുക്കാത്ത സമൂഹത്തില്‍ പര്‍വാന എന്ന പെണ്‍ക്കുട്ടി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാഹസികതയ്ക്കു മുതിരുന്ന കഥയാണ് 'ദി ബ്രെഡ്വിന്നര്‍"

👍8