Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
The Kite Runner / ദി കൈറ്റ് റണ്ണര്‍ (2007)

എം-സോണ്‍ റിലീസ് – 526
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : ഇംഗ്ലീഷ്,പേര്‍ഷ്യന്‍
സംവിധാനം : മാര്‍ക്ക് ഫോറസ്റ്റര്‍
പരിഭാഷ :  സുഭാഷ് ഒട്ടുംപുറം
ജോണർ : ഡ്രാമ
Info : D63D13C359163446A3CBF9CAB1B255A3EB0C564D
7.6/10
കാബൂളില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത അഫ്ഗാനിസ്ഥാന്‍ സാഹിത്യകാരനായ ഖാലിദ് ഹുസൈനിയുടെ പ്രഥമ നോവലായ 'ദി കൈറ്റ് റണ്ണറി'ന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ഇരുപത് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിയുകയും 34 രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ലോകപ്രശസ്ത നോവല്‍ ആണ് ദി കൈറ്റ് റണ്ണര്‍. യഥാര്‍ത്ഥത്തില്‍ ഇതൊരു അമേരിക്കന്‍ ചിത്രമാണ്. മാര്‍ക്ക് ഫോറസ്റ്റര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. എന്നാല്‍ ചിത്രത്തിലെ സംഭാഷണങ്ങള്‍ ഭൂരിഭാഗവും പേര്‍ഷ്യന്‍ ഭാഷയിലാണ്. ധനികനായ ആഗാ സാഹിബിന്റെ ഒരേയൊരു മകനാണ് അമീര്‍ ജാന്‍. ആഗാ സാഹിബിന്റെ വേലക്കാരന്റെ മകനായ ഹസ്സന്‍ ആണ് അമീര്‍ ജാന്റെ ബാല്യകാല സുഹൃത്ത്. ഇരുവരും ഉറ്റ ചങ്ങാതിമാരാണ്. പട്ടം പറത്തലാണ് ഇഷ്ടവിനോദം. എങ്കിലും ഹസ്സനോടും അവന്റെ പിതാവിനോടുമുള്ള ആഗാ സാഹിബിന്റെ അമിതവാത്സല്യം ഇടയ്‌ക്കെങ്കിലും അവന്റെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. ഒരുനാള്‍ അമീര്‍ കാണുന്ന കാഴ്ച ഹസ്സനോടുള്ള കുറ്റബോധമായി പരിണമിക്കുന്നു. പക്ഷേ ഹസ്സനെയും പിതാവിനെയും വീട്ടില്‍ നിന്നും ഒഴിവാക്കാനുള്ള വഴി തേടുകയാണ് അമീര്‍. ഒടുവില്‍ അവന്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നു. ആഗാ സാഹിബ് മകനോടൊത്ത് അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്നു. ഒരു നാള്‍ ഹസ്സന്റെ മരണവാര്‍ത്തയും, ഹസ്സന്‍ ആരായിരുന്നു എന്നും, തന്റെ പിതാവിന് അവനോടുള്ള വാത്സല്യം എന്തുകൊണ്ടായിരുന്നു എന്നും അമീര്‍ തിരിച്ചറിയുന്നു. അതോടെ ഒരു ലക്ഷ്യവുമായി താലിബാന്‍ അധീനതയിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുകയാണ് അമീര്‍. തുടക്കത്തില്‍ അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശത്തിന്റെയും പിന്നീടുണ്ടായ താലിബാന്‍ അധിനിവേശത്തിന്റെയും പശ്ചാത്തലത്തിലാണ് സിനിമയുടെ കഥാഗതി. അതോടൊപ്പം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തവര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും ചിത്രം വരച്ചു കാട്ടുന്നു..
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤3
👍4
Groundhog Day / ഗ്രൗണ്ട്‌ഹോഗ് ഡേ (1993)

എം-സോണ്‍ റിലീസ് – 527
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ഹറോള്‍ഡ്‌ റാമിസ്‌
പരിഭാഷ : റഹീസ് സി പി
ജോണർ : കോമഡി, ഫാൻറസി, റൊമാൻസ്
Info : BC1091434947C3576337E299B81E084287FFF14C
8/10
1993 ല്‍ പുറത്തുവന്ന ബില്‍ മുറേ നായകനായി അഭിനയിച്ച് ഹരോള്‍ഡ് റാമിസ് സംവിധാനം ചെയ്ത ചിത്രമാണ് ഗ്രൗണ്ട്‌ഹോഗ് ഡേ . ഫില്‍ കോണേഴ്‌സ് എന്ന അഹങ്കാരിയായ ടെലിവിഷന്‍ ജേണലിസ്റ്റിനെയാണ് മുറേ ചിത്രത്തില്‍ അവതരിപ്പിച്ചത്. ടിവിയില്‍ നിത്യവും വാര്‍ത്താബുള്ളറ്റിനുകള്‍ക്കൊപ്പം കാലാവസ്ഥാ പ്രവചനം നടത്തി മടുത്തിരിക്കുകയാണ് കോണേഴ്‌സ്. അതിനിടെയാണ് ഗ്രൗണ്ട്‌ഹോഗ് ഡേ വരുന്നത്. വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്ന ഉത്സവമായതുകൊണ്ട് അയാള്‍ക്ക് പോകാനേ തോന്നുന്നില്ല. മനസില്ലാമനസോടെ പ്രോഗ്രാം പ്രൊഡ്യൂസറെയൊക്കെ പുച്ഛിച്ച് ഏറ്റവും പ്രശസ്തമായ ഗ്രൗണ്ട്‌ഹോഗ് ഉത്സവം നടക്കുന്ന പങ്ക്‌സടോണി എന്ന സ്ഥലത്തേക്ക് അയാള്‍ ക്രൂവുമൊത്ത് പോകുന്നു.തുടര്‍ന്നാണ് സിനിമയുടെ പ്രധാനഭാഗം ആരംഭിക്കുന്നത്. ഗ്രൗണ്ട്‌ഹോഗ് ഉത്സവത്തലേന്ന് സ്ഥലത്തെത്തി ഒരു ചെറിയ ഹോട്ടലില്‍ മുറിയെടുക്കുന്നു അയാള്‍. പിറ്റേന്ന് മുഖത്തൊരു പുച്ഛഭാവവുമായി പോയി പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരികെ മുറിയിലെത്തി കിടന്നുറങ്ങുന്നു. പിറ്റേന്ന് എണീയ്ക്കുന്ന ഫില്‍ കോണേഴ്‌സിനെ കാത്തിരിക്കുന്നത് ഒരു വലിയ പ്രതിസന്ധിയാണ്. കാരണം അയാള്‍ക്കു മാത്രം ദിവസം മാറിയിട്ടില്ല. അതായത് കോണേഴ്‌സിന് അന്നും ഗ്രൗണ്ട്‌ഹോഗ് ഡേ തന്നെ. ബാക്കിയുള്ളവര്‍ക്കൊന്നും ഇത് അനുഭവവേദ്യവുമല്ല. ചുരുക്കത്തില്‍ അഹങ്കാരിയായ കോണേഴ്‌സ് ഒരു ദിവസത്തില്‍ അഥവാ 24 മണിക്കൂറിനുള്ളില്‍ പെട്ടുപോകുന്നു. ആദ്യം അതില്‍ നിന്നു കരകയറാന്‍ സാധ്യമായ എല്ലാ വഴികളും നോക്കുന്ന കോണേഴ്‌സ് പിന്നീട് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. പക്ഷേ ഫലം തഥൈവ! പിറ്റേ ദിവസം വീണ്ടും അയാള്‍ ആ ചെറുഹോട്ടലിലെ കിടക്കയില്‍ ആറുമണിക്ക് ഉറക്കമുണരുന്നു. അന്നും ഗ്രൗണ്ട്‌ഹോഗ് ഡേ തന്നെ. തുടര്‍ന്ന് പ്രധാനകഥാപാത്രത്തിനുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങളാണ് ചിത്രം. 1993 ഫെബ്രുവരി 12ന് അമേരിക്കയില്‍ റിലീസായ ഈ ഫാന്റസി കോമഡി ചിത്രം വന്‍ കളക്ഷന്‍ നേടി
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤1🎉1
Miral / മിറാല്‍ (2010)

എം-സോണ്‍ റിലീസ് – 529
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്, അറബിക്, ഹിബ്രു
സംവിധാനം : ജൂലിയന്‍ ശനാബേല്‍
പരിഭാഷ : ഫസൽ റഹ്മാൻ
ജോണർ : ഡ്രാമ, ഹിസ്റ്ററി
6.2/10
1948 – ഏപ്രില്‍ മാസം . ജറുസലേമിലെ കുലീന കുടുംബാംഗമായ ഹിന്ദ്‌ ഹുസൈനി തന്റെ ജോലി സ്ഥലത്തേക്ക് പോകവേ, അമ്പത്തിയഞ്ചോളം നിരാലംബരായ കുട്ടികളെ വഴിയോരത്ത് കണ്ടെത്തുകയുണ്ടായി. പുതുതായി സ്ഥാപിക്കപ്പെട്ട ഇസ്രയേല്‍ ദേശത്തിന്റെ പടപ്പുറപ്പാടിന്റെ ഭാഗമായ യുദ്ധവും ബോംബു വര്‍ഷവും ഭയന്ന് വേഗം വീടുകളിലേക്ക് തിരിച്ചു പോവാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അല്‍പ്പ നേരം കഴിഞ്ഞു ആ വഴി വീണ്ടും കടന്നു വരുമ്പോള്‍ കുട്ടികള്‍ അവിടെ തന്നെയുണ്ടെന്ന് അവര്‍ മനസ്സിലാക്കി. പിന്നെ കൂടുതല്‍ അറിഞ്ഞു; ഒരു ദേശം പിറക്കുമ്പോള്‍ മറ്റൊരു ജനത അനാഥമായതിന്റെയും 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെന്നു പലസ്തീന്‍ സംഘര്‍ഷത്തിന്റെ ചരിത്രത്തില്‍ അറിയപ്പെട്ട പടയോട്ടത്തിന്റെയും ബാക്കിപത്രമായ ആ കുട്ടികള്‍ക്ക് എങ്ങും പോവാന്‍ ഇടമില്ലെന്ന്. ചെറുപ്പം മുതലേ സാമൂഹ്യ പ്രസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഹിന്ദ്‌ അല്‍ ഹുസ്സൈനിയെ സംബന്ധിച്ച് അത് ഒരു പുതിയ തുടക്കമായിരുന്നു. 1994 സെപ്റ്റെമ്പര്‍ 14 -നു എഴുപത്തിയൊമ്പതാം വയസ്സില്‍ മരിക്കുമ്പോള്‍ പലസ്തീനിന്റെ ഏറ്റവും ദുരിത പൂര്‍ണ്ണമായ കാലഘട്ടങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ – പരിപാലന കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വന്ന സ്കൂളിന്റെയും തന്റെ മുത്തച്ഛന്റെ വീടിനെ പുതുക്കിപ്പണിത് സ്ഥാപിച്ച 'ദാര്‍ അല്‍ ത്വിഫില്‍ അല്‍ അറബി' (അറബ് കുഞ്ഞുങ്ങളുടെ ഭവനം) എന്ന സ്ഥാപനത്തിന്റെയും സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപിച്ച ഹിന്ദ്‌ അല്‍ ഹുസൈനി വനിതാ കോളേജിന്റെയും പ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ അംഗീകാരങ്ങളും പുരസ്കാരങ്ങളും അവരെ തേടിയെത്തിക്കഴിഞ്ഞിരുന്നു. അഞ്ചാം വയസ്സില്‍ അമ്മ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ജറുസലേമിലെ അല്‍ അഖ്സ പള്ളിയിലെ ശുചീകരണക്കാരനായിരുന്ന പിതാവ് തന്റെ സഹോദരി റാനിയയോടൊപ്പം ദാര്‍ അല്‍ ത്വിഫില്‍ അനാഥാലയത്തില്‍ ഹിന്ദ്‌ ഹുസൈനിയുടെ പരിചരണത്തിലേല്‍പ്പിച്ച കുട്ടിയായിരുന്നു റൂലാ ജബ്രിയേല്‍ . പില്‍ക്കാലത്ത് ഇറ്റാലിയന്‍ ടെലിവിഷനിലെ ആദ്യ വിദേശ വനിതാ അവതാരകയും എഴുത്തുകാരിയുമായിത്തീര്‍ന്ന റൂലായുടെ ആദ്യ നോവലാണ്‌ 'മിറാല്‍'. എഴുത്തുകാരിയുടെ തന്നെ ആത്മകഥാംശമുള്ള നോവല്‍ ഹിന്ദ്‌ ഹുസൈനിയുടെ ജീവിത കഥ കൂടിയാണ്. ഈ കൃതിയെ ആസ്പദമാക്കി എഴുത്തുകാരി തന്നെ തിരക്കഥ രചിച്ച് ജൂലിയന്‍ ഷനാബല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മിറാല്‍ ' (2010). വിഖ്യാത ഇസ്രായേലി അഭിനേത്രി ഹയാം അബ്ബാസ് ('ലെമണ്‍ ട്രീ', 'ദി സിറിയന്‍ ബ്രൈഡ്' , 'ദി വിസിറ്റര്‍ ') ഹിന്ദ്‌ ഹുസൈനിയെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രചയിതാവിന്റെ അപര സ്വത്വമായ മിറാലിനെ ഫ്രീഡാ പിന്റോ (സ്ലം ഡോഗ് മില്ല്യനെയര്‍) അവതരിപ്പിക്കുന്നു
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤1
👍6
Tracks / ട്രാക്ക്സ്(2013)

എം-സോണ്‍ റിലീസ് – 531
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ജോൺ കറാൻ
പരിഭാഷ : സദാനന്ദൻ കൃഷ്ണൻ
ജോണർ : ബയോഗ്രഫി, ഡ്രാമ
Info : 8CBCEBB827AEC4EBE6EB1C210FBBC428A89C6AD8
7.2/10
ഓസ്ട്രേലിയൻ എഴുത്തുകാരിയും സഞ്ചാരിയുമായ റോബിൻ ഡേവിഡ്സണിന്റെ 'ട്രാക്ക്സ്' എന്ന യാത്രാ ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി പ്രശസ്ത ഓസ്ട്രേലിയൻ സംവിധായകൻ ജോൺ കറാൻ ആണ് ഈ ചിത്രം ഒരുക്കിയത്. ഗോൾഡൻ ലയൺ ഉൾപ്പടെ നിരവധി അന്തർദേശീയ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ഈ ചിത്രത്തിന് ലഭിച്ചു. ട്രാവൽ,അഡ്വഞ്ചർ ജോണറുകളിൽപ്പെടുന്ന സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാകാത്ത ചിത്രങ്ങളിലൊന്നായി ഇതിനെ പരിഗണിക്കാം.
1950 ൽ ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിലായിരുന്നു റോബിൻ ഡേവിഡ്സണിന്റെ ജനനം. അമ്മയുടെ മരണം അവളുടെ ബാല്യം ദുരിതപൂർണവും അരക്ഷിതത്വം നിറഞ്ഞതുമാക്കി. ഓസ്ട്രലിയൻ ഭൂഖണ്ഡത്തിന്റെ 35% ഭാഗങ്ങളും മരുഭൂമിയോ മരുഭൂവിനു സമാനമായ വരണ്ട കലാവസ്ഥയുള്ള പ്രദേശങ്ങളോ ആണ്. അതിന്റെ അപ്രാപ്യമായ നൈർമല്യവും വിശാലതയും അവളെ ആകർഷിച്ചു. 1975 ൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ മരുഭൂമി കാൽനടയായി മറികടക്കുക എന്ന ലക്ഷ്യവുമായി റോബിൻ ഡേവിഡ്സൺ ആലിസ് സ്പ്രിങ്ങ്സിൽ എത്തി. ആസ്ത്രേലിയയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഇത്. രണ്ട് വർഷത്തോളം അവൾ ഇവിടെ താമസിച്ചു കൊണ്ട് യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തി. 1977 ൽ നാല് ഒട്ടകങ്ങൾക്കും തന്റെ വളർത്തുനായ്ക്കുമൊപ്പം അവൾ യാത്ര ആരംഭിച്ചു. 2700 കിലോമീറ്ററോളം നീളുന്നതായിരുന്നു ആ യാത്ര. ഈ യാത്രാനുഭവമാണ് 'ട്രാക്ക്സ്' നമ്മോട് പങ്കുവെയ്ക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤2
👍3❤2
Game of Thrones: Season 3 / ഗെയിം ഓഫ് ത്രോണ്‍സ്: സീസണ്‍ 3 (2013)

എം-സോണ്‍ റിലീസ് – 532
പോസ്റ്റർ: നിയാസ് അഹ്മദ്
ഭാഷ : ഇംഗ്ലീഷ്
സാക്ഷാത്കാരം : ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ്
പരിഭാഷ : ഫഹദ് അബ്ദുൾ മജീദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ
9.3/10
2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A Song of Ice and Fire) എന്ന പുസ്തക പരമ്പരയെ ആധാരമാക്കി ഡേവിഡ് ബെനിയോഫ്, D.B വെയ്സ് ചേർന്ന് രൂപപ്പെടുത്തിയ ഈ പരമ്പര ഇന്ന് ഏഴാം സീസണിൽ എത്തിനിൽക്കുമ്പോൾ നമ്മുടെ ലോകമെമ്പാടും ഇതൊരു തരംഗമായിം മാറുകയും ഈ കേരളക്കരയിലടക്കം ഇതിന് ആരാധകവൃന്ദങ്ങൾ വരെ ഉണ്ടാകുകയും ചെയ്തിരിക്കുന്നു.
സമാന്തരമായ മൂന്ന് പ്രധാന പ്ലോട്ടുകളിലായി, അനേകം ഉപകഥകളോടെ വികസിക്കുന്നതാണ് ഈ പരമ്പര. ഒരു സാങ്കൽപിക ലോകത്തെ വെസ്റ്ററോസ് എസ്സോസ് എന്നീ ഭൂഖണ്ഡങ്ങളിലാണ് ഇതിലെ കഥ നടക്കുന്നത്. വെസ്റ്ററോസ് ഭൂഖണ്ഡത്തിലെ പ്രബലമായ ഏഴു രാജ്യങ്ങളുടെ(Seven kingdoms) പരമാധികാര സ്ഥാനമാണ് അയേൺത്രോൺ. അതിന്റെ അവകാശത്തെ സംബന്ധിച്ച ചില രഹസ്യങ്ങൾ കുഴിച്ചുമൂടപ്പെടുവാൻ ചിലർ നടത്തുന്ന ചരടുവലികളിൽ നിന്നും ഉടലെടുക്കുന്ന പ്രശനങ്ങളോടെയാണ് പരമ്പരയുടെ ആരംഭം. ഇതേ തുടർന്ന് ഇത് വെസ്റ്ററോസിലെ പ്രബലങ്ങളായ സ്റ്റാർക്ക്, ലാനിസ്റ്റർ, ടാർഗേറിയൻ, ബറാത്തിയോൺ എന്നിവ ഉൾപ്പടെയുള്ള രാജവംശങ്ങൾ തമ്മില്‍ ഉടലെടുക്കുന്ന സംഘർഷങ്ങളെ സംബന്ധിച്ചതാണ് ഇതിലെ ഒന്നാം പ്ലോട്ട്. എസ്സോസ് ഭൂഖണ്ടത്തിലെ ചെറു രാജ്യങ്ങളും ഗോത്ര സംഘങ്ങളും ഈ സംഘർഷങ്ങളിൽ ഭാഗമാകുന്നത് ഉൾപ്പെടുന്നതാണ് രണ്ടാം പ്ലോട്ട്. ഇതിന് സമാന്തരമായി മറ്റൊരു വശത്ത് വെസ്റ്ററോസിന് ഭീഷണിയായ പുറത്തു നിന്നുള്ള വൈറ്റ് വാക്കേഴ്സ് അടക്കമുള്ള വിചിത്ര രൂപികളുടെ മുന്നേറ്റവും അതിനെതിരെയുള്ള നൈറ്റ്സ് വാച്ച് എന്ന കാവല്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പടയൊരുക്കങ്ങളും അടങ്ങുന്നതാണ് മൂന്നാം പ്ലോട്ട്.
ഉദ്യോഗജനകമായ കഥയും അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും, മികച്ച ഡയലോഗുകളും ചേർന്ന പരമ്പര ഒപ്പം തന്നെ അതിന്റെ സാങ്കേതികതികവിന്റെ കാര്യത്തിൽ ഹോളീവുഡ് സിനിമകളെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. പീറ്റർ ഡിങ്ക്ലേജ്, സീൻ ബീൻ, എമില ക്ലാർക്ക്, കാറ്റ് ഹാരിങ്ങ്ടൺ, നിക്കോളായ് കോസ്റ്റർ വലഡു, ലെന ഹാഡി, സോഫി ടർണർ, മെയ്സി വില്യംസ്, എയ്ഡൻ ഗില്ലെൻ, ജെയിംസ് കോസ്മോ, ജോൺ ബ്രാഡ്ലി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤3
❤4
The Thing / ദ തിങ്ങ് (1982)

എം-സോണ്‍ റിലീസ് – 533
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ജോണ്‍ കാര്‍പെന്‍റര്‍
പരിഭാഷ : ജിജോ മാത്യൂ
ജോണർ : ഹൊറർ, സയ-ഫി, മിസ്റ്ററി
8.1/10
1982 ല്‍ ജോണ്‍ കാര്‍പ്പെന്റരുടെ സംവിധാനത്തില്‍ ഇറങ്ങിയ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ മൂവിയാണ് ദി തിംഗ്.കഥ നടക്കുന്നത് അന്റാര്‍ട്ടിക്കയിലെ ഒരു അമേരിക്കന്‍ റിസേര്‍ച് കേന്ദ്രത്തിലാണ്.അപ്രതീക്ഷിതമായി അവരുടെ ക്യാമ്പിലേക്ക് ഒരു അഥിതി കടന്നുവരുന്നു.പിന്നീട് അവരുടെ ക്യാമ്പില്‍ നടക്കുന്ന ഭീകരമായ സംഭവങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്.തങ്ങളില്‍ ആരാണ് ശരിക്കും മനുഷ്യര്‍ എന്നുപോലും അറിയാന്‍ പറ്റാത്ത ഭീകര അവസ്ഥ നമ്മുക്ക് സിനിമയില്‍ കാണാം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤3
❤2
Cinemawala / സിനിമാവാല (2016)

എം-സോണ്‍ റിലീസ് – 711
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ബംഗാളി
സംവിധാനം : കൗശിക് ഗംഗുലി
പരിഭാഷ : ഷെറി ഗോവിന്ദ് (തളിപ്പറമ്പ ഫിലിം സൊസൈറ്റി)
ജോണർ : Drama, Family
7.4/10
ബംഗാളിലെ ഒരു ഉള്‍ഗ്രാമം അവിടെ കമാലിനി എന്ന പൂട്ടി കിടക്കുന്ന തീയേറ്ററിന്റെ ഉടമയുമായ പരൺ , അയാളുടെ സഹായി ഹരി, പരണിന്റെ മകന്‍ പ്രകാശ്, പ്രകാശിന്റെ ഭാര്യയായി മൗമിത എന്നിവരാണ് സിനിമാവാലയിലെ പ്രധാന കഥാപാത്രങ്ങള്‍ .
കുലത്തൊഴിലായ മത്സ്യവ്യവസായം ഒരു ബാദ്ധ്യതയായാണ് പ്രകാശ് കാണുന്നത്, അയാള്‍ക്കിഷ്ടം പെട്ടെന്ന് കാശുകാരനാവാനുള്ള വ്യാജ CD വില്‍പനയാണ്. അതേ സമയം രാവിലെ മത്സ്യചന്തയില്‍ നിന്നും പരണ്‍ ഹരിയോടൊപ്പം പോകുന്നത് പൂട്ടിയ തീയേറ്ററിലേക്കും. രാത്രി വൈകിയുള്ള മദ്യപാനവും പഴയ ബംഗാളി സൂപ്പർ സ്റ്റാർ ഉത്തംകുമാറിന്റെ ഇന്റർവ്യൂ ശബ്ദരേഖയും കഴിഞ്ഞ് മാത്രം വീട്ടിലെത്തുന്ന പരണ്‍ മകന്റെ വ്യാജ സിഡി വില്‍പന വെറുക്കുന്നു. അമ്മ ഭാര്യക്കായി കൊടുത്ത വള കൊണ്ട് പ്രൊജക്ടർ വാങ്ങുന്ന പ്രകാശ് ഗ്രാമത്തിലെ ഉത്സവത്തിനു പുതിയ കൊമേഴ്സ്യൽ ബംഗാളി സിനിമയുടെ വ്യാജ സിഡി പ്രദര്‍ശിപ്പിച്ച് പണക്കാരനാവാന്‍ തീരുമാനിക്കുന്നു. ഇതെല്ലാം അച്ഛനെയും മകനെയും കൂടുതല്‍ അകറ്റുന്നു...
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤1
👍3
The Impossible / ദ ഇംപോസിബിള്‍ (2012)

എം-സോണ്‍ റിലീസ് – 712
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ജെ എ ബയോന
പരിഭാഷ : മുഹമ്മദ്‌ ഷാഫി ടി പി
ജോണർ : Drama, History, Thriller
7.6/10
26 Dec 2004 ഏഷ്യന്‍ രാജ്യങ്ങളില്‍ ആകമാനം സുനാമി ആഞ്ഞടിച്ച ദിവസം ....അന്നേ ദിവസം നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ സിനിമയുടെ ആധാരം....
തായ്‌ലാന്‍ഡില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ വരുന്ന കുടുംബം സുനാമിയില്‍ അകപ്പെടുന്നു....തുടര്‍ന്ന അഞ്ചുപെരടങ്ങുന്നു ആ കുടുംബം പരസ്പരം വേര്‍പെട്ടു പലസ്ഥലങ്ങളിലായി എത്തിപ്പെടുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍14🤩2❤1
👍5❤1
The Other Side of Hope / ദി അദർ സൈഡ് ഓഫ് ഹോപ്പ് (2017)

എം-സോണ്‍ റിലീസ് – 713
പോസ്റ്റർ : അക്ഷയ് ബാബു
ഭാഷ : ഫിന്നിഷ്
സംവിധാനം : Aki Kaurismäki
പരിഭാഷ : കെ എം മോഹനൻ
ജോണർ : Comedy, Drama
7.2/10
ബർലിൻ ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ ഉൾപ്പെട്ടതും, നിരവധി അന്താരാഷട്രമത്സരങ്ങളിൽഇടം നേടുകയും ചെയ്ത സിനിമയാണ് ദി അദർ സൈഡ് ഓഫ് ഹോപ്. അകി കൌരിസ്മാക്കിയുടെതനതു ശൈലി കാണാനുള്ള ആകാംക്ഷയായിരിക്കാം ആദ്ധേഹത്തിന്‍റെലോകമെമ്പാടുമുള്ള പ്രേക്ഷകരെ സിനിമാ കൊട്ടകയിലേക്കെത്തിച്ചത്.അകി കൌരിസ്മാക്കി ലേബൽ സിനിമാസ്വാദകർ പണ്ടേ തിരിച്ചറിഞ്ഞതാണ്.
അറബ് ലോകം കടന്നുപൊയ്‍ക്കൊണ്ടിരിക്കുന്ന തീവ്രവാദത്താൽ തകർന്നടിഞ്ഞ അവിടുത്തെസാധാരണ മനുഷ്യരുടെ തീക്ഷണമായ ജീവിതമാണ് സിനിമയുടെ ഇതിവൃത്തത്തിൽ പ്രധാനമായുംകാണുകയെങ്കിലും ഫിൻലന്‍റിലെ വർത്തമാനജീവിതവും യാഥാർത്ഥ്യത്തോടെ അനാവരണംചെയ്യപ്പെടുന്നുണ്ട്. പ്രേക്ഷകനെ അലോസരപ്പെടുത്തുന്ന മാനുഷിക ബന്ധത്തിന്‍റെമുല്യഛ്യുതിക്ക് അടിവരയിടാനുള്ള ജോലി നമ്മെ ഏൽപ്പിക്കുന്നതാണോ ഈ സിനിമ എന്ന തോന്നലുംതള്ളിക്കളയാനാവില്ല. ഒരു പക്ഷെ ഇതിനൊക്കെ അപ്പുറത്താണ് സിനിമ സംവദിക്കുന്നതെന്ന്ബോധ്യപ്പെടുത്തുന്നുമുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤2
❤2
Buddha Collapsed Out Of Shame / ബുദ്ധ കൊളാപ്സ്ഡ്‌ ഔട്ട്‌ ഓഫ് ഷെയിം (2007)

എം-സോണ്‍ റിലീസ് – 714
Poster : Nishad Jn
ഭാഷ : പേര്‍ഷ്യന്‍
സംവിധാനം : Hana Makhmalbaf
പരിഭാഷ : മോഹനൻ ശ്രീധരൻ
ജോണർ : Drama, War
7.3/10
അഫ്ഗാനിസ്ഥാനിലെ പടുകൂറ്റന്‍ ബാമിയന്‍ ബുദ്ധ പ്രതിമകള്‍ താലിബാന്‍ ഭരണകൂടം തകര്‍തെറിഞത് സമീപ കാലത്ത് ലോകജനതയെ ഞെട്ടിപ്പിച്ചു കളഞ്ഞ ഒരു സംഭവമായിരുന്നു .എന്നാല്‍ ആ രാജ്യത്തെ നിസ്സഹാരായ ജനതയ്ക്ക് മേല്‍ താലിബാന്‍ നടത്തുന്ന മനുഷ്യത്ത രഹിതമായ കാഴ്ച കണ്ട് ബുദ്ധ പ്രതിമകള്‍ സ്വയം തകരുന്നു എന്ന് സ്ഥാപിക്കുകയാണ് ലജ്ജയാല്‍ ബുദ്ധന്‍ തകര്‍ന്നു എന്ന സിനിമയിലൂടെ സംവിധായിക .
മനുഷ്യക്കുരുതികളും സ്ത്രീകള്‍ക്കുമേല്‍ മതപരമായ ഒട്ടനവധി വിലക്കുകളും നിലനില്‍ക്കുന്ന അഫ്ഘാനിസ്ഥാനിലെ ബാമിയാനില്‍ യുദ്ധ തടവുകാരെപോലെ ജീവിക്കുന്നവരാണ് ബക്തയെന്ന അഞ്ചു വയസ്സുകാരിയും അവളും അമ്മയും .കര്‍ശനമായ മതനിയമങ്ങള്‍ അനുസരിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരും ഭരണകൂടത്തിനു എതിരാകുന്നവരെ പുരുഷന്മാരെ അവരുടെ ഭാര്യമാരുടെയും മാതാപിതാക്കളുടെയും കുട്ടികളുടെയും കണ്‍ മുമ്പില്‍ വെച് തലയരിഞ്ഞു കൊല്ലുന്ന സാമുദായിക നീതിയുടെ ഇരകളാണ് ആ കുടുംബവും ,
സ്കൂളില്‍ പോയി പഠികാനുള്ള അടക്കാനാവാത്ത ആഗ്രഹത്തെ തുടര്‍ന്ന് ബക്ത നോട്ടു പുസ്തകത്തിനുള്ള പണം കഷ്ട്ടപെട്ട് സമ്പാദിക്കുന്നു .പേനയ്ക്കു പകരം അമ്മയുടെ ലിപ്സ്ടിക് ആണവല്‍ ഉപയോഗിക്കുന്നേ ,പക്ഷെ സ്കൂളിലെയ്ക്കുള്ള വഴിയില്‍ ആണ്‍കുട്ടികള്‍ അവളെ തടയുന്നു ,താലിബാന്‍റെ കിരാതമായ ശിക്ഷാ ക്രമങ്ങളെ വികലമായി അനുകരിക്കുന്ന അവര്‍ അവളെ കല്ലെറിഞ്ഞു ,കൊല്ലണമോ അതോ അമേരിക്കന്‍ പട്ടാളകാര്‍ ചെയ്യുന്നത്പോലെ വെടിവെച്ചു കൊല്ലണമോ എന്ന തര്‍ക്കത്തിലാണ് ,അവരില്‍ നിന്നെല്ലാം ഒരു വിധം രക്ഷപെട്ട് സ്കൂളില്‍ എത്തുമ്പോള്‍ അവള്‍ക്കു മുന്‍പില്‍സ്കൂള്‍ അധികൃതര്‍ വാതിലുകള്‍ കൊട്ടിയടക്കുകയാണ്‌ ,ടീച്ചേഴ്സും മറ്റ് കുട്ടികളും മോശമായി പെരുമാറുന്നു ,,,
അഫ്ഗാനിസ്ഥാനിലെ കുരുന്നുബാല്യങ്ങളുടെ വികലമായ ദാരുണ ജീവിതം സത്യസന്തമായി അവതരിപ്പിക്കുന്നു സംവിധായിക .
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍16❤2🔥1
👍8❤2
Donnie Darko / ഡോണി ഡാര്‍ക്കോ (2001)

എം-സോണ്‍ റിലീസ് – 715
Poster : Akshay Babu
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Richard Kelly
പരിഭാഷ : സി എം മിഥുൻ
ജോണർ : Drama, Sci-Fi, Thriller
8.0/10
വളരെ കൺഫ്യൂസിങ് സിനിമകളുടെ ലിസ്റ്റിൽ സ്ഥിരം കാണാവുന്ന റിച്ചാർഡ് കെല്ലിയുടെ ഈ ക്ലാസിക് സയൻസ് ഫിക്ഷൻ സൈക്കോളജിക്കൽ ഡ്രാമ പടം ഈ നൂറ്റാണ്ടിലെ നമ്മുടെ പ്രിയ സിനിമകളുടെ ലിസ്റ്റിൽ ആർക്കും ഉൾപ്പെടുത്താം. കെല്ലിയുടെ ആദ്യ പടമാണെങ്കിലും ഓപ്പണിങ് സീൻ മുതൽ നമ്മെ ആകർഷിക്കുന്നു ഈ സിനിമ. പ്രിയ താരം Jake Gyllenhaal ന്‍റെ ടൈറ്റിൽ ക്യാരക്ടർ അനേകം ദുരൂഹതകൾ നിറഞ്ഞ ഒരു സ്കൂൾ വിദ്യാർത്ഥിയാണ്. ഫ്രാങ്ക് എന്ന് പേരുള്ള ഭീമാകാരനായ ഒരു റാബിറ്റിൽ നിന്നും ലോകം 28 days, 6 hours, 42 minutes, 12 seconds ൽ അവസാനിക്കുമെന്ന് മനസ്സിലാകുന്ന ഡോണി ഡാർക്കോ പിന്നീട് കടന്നുപോകുന്നത് അത്യധികം വിചിത്രമായ അവസ്ഥകളിലൂടെയാണ്. നിലനില്പിനെപ്പറ്റിയുള്ള അവന്‍റെ ആശങ്കകളും, മുതിർന്നവരുടെ ലോകത്തോടുള്ള അവന്‍റെ എതിർപ്പും, പൊരുത്തപ്പെടാനാകാത്ത കുടുംബവും , അദ്ധ്യാപകരും, ആശ്വാസമായെത്തുന്ന കൂട്ടുകാരിയും ഒക്കെ ഉൾപ്പെടുന്ന സംഘർഷഭരിതമാകുന്ന അവന്‍റെ ലോകം മനോഹരമായ സ്ക്രിപ്റ്റിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍12❤2🔥1