Msone Official
Photo
#MSone Release - 3050
The Witch: Part 2. The Other One (2022)
ദി വിച്ച്: പാർട്ട് 2. ദി അദർ വൺ (2022)
ഭാഷ : കൊറിയൻ
സംവിധാനം : Park Hoon-jung
പരിഭാഷ: തൗഫീക്ക് എ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : മിസ്റ്ററി
IMDb ⭐️ 6.5/10
2018 ൽ പുറത്തിറങ്ങിയ, “ദി വിച്ച് : പാർട്ട് 1 സബ് വെർഷൻ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് “ദി വിച്ച് : പാർട്ട് 2 ദി അദർ വൺ“. പേര് സൂചിപ്പിക്കും പോലെ മറ്റൊരു വിച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായി തന്നെ പോകുന്ന കഥാഗതിയിൽ, മുൻ നായികയായ കിം ഡാമിക്ക് ഒപ്പം എത്തുന്നത് ഷിൻ സി ആഹ് ആണ്. മുൻചിത്രത്തിലെന്ന പോലെ കോരിത്തരിപ്പിക്കുന്ന ആക്ഷനുകളും, മാസ് രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ചിത്രം. വരാനിരിക്കുന്ന വലിയ എന്തിന്റെയോ തുടക്കം എന്ന് വേണമെങ്കിൽ ചിത്രത്തെ വിശേഷിപ്പിക്കാം.
ജേജു ഐലൻഡിൽ താമസിക്കുന്ന ക്യൂങ്ഹീയുടെയും അനിയൻ്റെയും അടുത്തേക്ക് ലാബിൽ നിന്ന് രക്ഷപ്പെട്ട് അവൾ എത്തുന്നിടത്താണ് കഥയുടെ തുടക്കം. തന്റെ അച്ഛൻ്റെ സ്വത്ത് തട്ടിയെടുക്കാൻ നടക്കുന്ന യോങ് ദു എന്ന ക്രിമിനലിന്റെ ഭീഷണിയുള്ള ഈ കുടുംബത്തിലേക്ക് അവൾ എത്തുന്നതോടെ കാര്യങ്ങൾ മലക്കം മറിയുന്നു. അവളെ പിടിക്കാനായി ലാബ് ചീഫ് അയക്കുന്ന ചോ ഹ്യൂനും മറ്റ് ചിലരും കൂടി അവിടേക്ക് എത്തുന്നു. ഇതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നു. ആരായിരിക്കും അവളെ പിന്തുടർന്നു വന്നവർ? അവർക്കവളെ കീഴ്പ്പെടുത്താനാവുമോ? ശരിക്കും ആരാണ് ആ പെൺകുട്ടി?
ആദ്യ ഭാഗവുമായി നിരവധി കണക്ഷനുകളുള്ള കഥയിൽ ധാരാളം റഫറൻസുകൾ കടന്നു വരുന്നുണ്ട്. ആയതിനാൽ ആദ്യ ഭാഗം കണ്ടതിന് ശേഷം മാത്രം ഇത് കാണാൻ ശ്രമിക്കുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Korean #Mystery

🔥103👍87❤19🥰6👏5🤩4😁3
Msone Official
Photo
#MSone Release - 3051
Les revenants Season 01 (2013)
ലെ റെവെനന്റ് സീസൺ 01 (2013)
ഭാഷ : ഫ്രഞ്ച്
സംവിധാനം : Fabrice Gobert, Frédéric Goup & Frédéric Mermoud
പരിഭാഷ: പ്രശോഭ് പി.സി.
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, ഫാന്റസി, ഹൊറർ
IMDb ⭐️ 8.1/10
ഫ്രാൻസിലെ ഒരു മലയോര ഗ്രാമത്തിലെ സ്കൂൾ വിദ്യാർഥിനിയായ കമീൽ ഒരു വാഹനാപകടത്തിൽ മരിക്കുന്നു. അവളുടെ ഇരട്ടസഹോദരിയും അച്ഛനും അമ്മയും, അവളുടെ മരണം സൃഷ്ടിച്ച ദുഖവും പേറി വർഷങ്ങൾ കഴിഞ്ഞുകൂടുന്നു. ഒരുദിവസം രാത്രിയിൽ ഒന്നും സംഭവിക്കാത്തതു പോലെ കമീൽ വീട്ടിലേക്ക് കയറിവരുന്നു. നടന്നതൊന്നും അവൾക്ക് ഓർമയില്ല. വീട്ടുകാർക്ക് അത്ഭുതവും ഭയവും സന്തോഷവുമെല്ലാം ഒരുമിച്ച് വരുന്ന അവസ്ഥ.
ഇതേ സമയത്താണ് ദുരൂഹമായ സാഹചര്യത്തിൽ ഒരു ആൺകുട്ടി ആ നാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ജൂലി എന്നൊരു നേഴ്സിൻ്റെ ഒപ്പം കൂടിയ അവൻ, അവളെ വിട്ടുപോകാനും കൂട്ടാക്കുന്നില്ല. ദുരൂഹമായ സാഹചര്യത്തിൽ പലരും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ, ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉയരുന്നു.
സസ്പെൻസും ഡാർക്ക് മൂഡും നിലനിർത്തുന്ന സീരീസിൻ്റെ ആദ്യ സീസൺ റോട്ടൺ ടൊമാറ്റോസിൽ 100% റേറ്റിങ് നേടി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #French #Horror #Mystery #Web_Series

👍94🔥10❤7🎉4👏3
Msone Official
Photo
#MSone Release - 2998
Black Mirror – Season 05 (2019)
ബ്ലാക്ക് മിറർ – സീസൺ 05 (2019)
Rachel, Jack and Ashley Too
റേച്ചൽ, ജാക്ക് ആൻഡ് ആഷ്ലീ ടൂ
ഭാഷ : ഇംഗ്ലീഷ്
നിർമാണം : Zeppotron
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ
IMDb ⭐️8.8/10
ബ്ലാക്ക് മിറർ എന്ന വിഖ്യാത ആന്തോളജി സീരീസിലെ 5-ാം സീസണിലെ മൂന്നാമത്തെ എപ്പിസോഡാണ് "റേച്ചൽ, ജാക്ക് ആൻഡ് ആഷ്ലീ ടൂ". ടെക്നോളജിയുടെ നമ്മളൊട്ടും പ്രതീക്ഷിക്കാത്ത ഒരു വശമാണ് ബ്ലാക്ക് മിറർ പറഞ്ഞ് പോകുന്നത്. സീരീസിലെ ഏറ്റവും വ്യതസ്ഥവും രസകരവുമായ ഒരു എപ്പിസോഡാണിത്.
തന്റെ പതിനഞ്ചാം ജന്മദിനത്തിന് അച്ഛൻ, മകളായ റേച്ചലിന് "ആഷ്ലി ടൂ" എന്ന പേരിലുള്ള ഒരു പുതിയ AI പാവയെ വാങ്ങി കൊടുക്കുന്നു. അത് റേച്ചലിന്റെ പ്രിയപ്പെട്ട പോപ്പ് ഗായിക, സൂപ്പർസ്റ്റാർ ആഷ്ലി ഒ (മൈലി സൈറസ്) യുടെ അതേ മാതൃകയിലുള്ളതായിരുന്നു. എന്നാൽ റേച്ചലിന്റെ സഹോദരിയായ ജാക്കിന് പാവയെ കണ്ണെടുത്താൽ കണ്ടൂട. അങ്ങനെ ഇരിക്കെ ഒരു ദിവസം, യഥാർത്ഥ പോപ്പ് ഗായിക രോഗം വന്ന് കോമയിലാകുന്നു. ഇതറിഞ്ഞ ഗായികയുടെ അതേ പകർപ്പായ പാവ എററാകുന്നു. അത് ശരിയാക്കാനായി റേച്ചലും സഹോദരിയും പാവയെ കമ്പ്യൂട്ടറിൽ കണക്ടാക്കിയതും അറിയാതെ ലിമിറ്റഡ് വേർഷൻ ഓഫ് ആകുന്നു.
ഫുൾ ബ്രയിൻ ആക്സസ് കിട്ടിയ പാവ, തനിക്ക് രോഗം വന്നതല്ലെന്നും, തന്നെ ചതിച്ചതാണെന്നും പാവ വിളിച്ച് കൂവുന്നു. തന്നെ രക്ഷിക്കണമെന്നും തെളിവുകളെല്ലാം തന്റെ വീട്ടിലുണ്ടെന്നും പറയുന്നു. പാവയുടെ വാക്കും കേട്ട് ഇരുവരും പോപ്പ് ഗായികയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നു. ശേഷം നടക്കുന്ന രസകരമായ സംഭവങ്ങളും, വളരെ എന്റർടൈനിംഗായുള്ള ടെക്നോളജിയുടെ ഡാർക്ക് സൈഡിന്റെ അവതരണവുമാണ് സീരീസ് പറയുന്നത്. ബ്ലാക്ക് മിറർ സീരീസിലെ ഏറ്റവും രസകരവും പോസിറ്റീവും എന്റർടൈനിങ്ങുമായിട്ടുള്ള ഒരേയൊരു എപ്പിസോഡ് ആണ് റേച്ചൽ, ജാക്ക് ആൻഡ് ആഷ്ലീ ടൂ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Sci_Fi #Thriller #Web_Series
📥 ഡൗണ്‍ലോഡ് മലയാളം സബ്ടൈറ്റില്‍ 👇
https://malayalamsubtitles.org/languages/english/black-mirror-season-05-2019/

👍62❤6🔥2😱2
Msone Official
Photo
#MSone Release - 2995
Better Call Saul – Season 06 (2022)
ബെറ്റർ കോൾ സോൾ – സീസൺ 06 (2022)
Episode - 09
എപ്പിസോഡ് - 09
ഭാഷ : ഇംഗ്ലീഷ്
നിർമാണം : High Bridge Productions
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ
IMDb ⭐️ 8.8/10
വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്.
ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ എന്ന ആത്മാർത്ഥതയുള്ള അഭിഭാഷകന് സോള്‍ ഗുഡ്മാന് എന്ന അത്യാഗ്രഹിയായ ക്രിമിനൽ ഡിഫൻസ് അറ്റോർണിയായി മാറ്റപ്പെടുന്നത് എങ്ങനെയെന്ന് അനാവരണം ചെയ്യുന്നു.
ബ്രേക്കിംഗ് ബാഡില്‍ ശ്രദ്ധിക്കപ്പെട്ട മൈക്ക് എര്മന്ട്രോട്ട്, ടുകോ സാലമാന്‍ക, ഗസ് ഫ്രിങ് തുടങ്ങിയ പല പ്രധാന കഥാപാത്രങ്ങളും ബെറ്റര്‍ കോള്‍ സോളിലുമുണ്ട്.
ആറാമത്തെയും അവസാനത്തെയും സീസൺ, രണ്ട് പാർട്ടായാണ് റീലീസാവുന്നത്.
എംസോൺ റിലീസ് ചെയ്തിട്ടുള്ള ബെറ്റർ കോൾ സോൾ
സീരിസിന്റെ മറ്റു സീസണുകൾ
ബെറ്റർ കോൾ സോൾ: സീസൺ 01 (2015)
ബെറ്റർ കോൾ സോൾ: സീസൺ 02 (2016)
ബെറ്റർ കോൾ സോൾ: സീസൺ 03 (2017)
ബെറ്റർ കോൾ സോൾ: സീസൺ 04 (2018)
ബെറ്റർ കോൾ സോൾ: സീസൺ 05 (2020)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Web_Series

👍44🔥7❤6🥰2👏1
Msone Official
Photo
#MSone Release - 3052
The Roundup (2022)
ദ റൗണ്ടപ്പ് (2022)
ഭാഷ : കൊറിയൻ
സംവിധാനം : Sang-yong Lee
പരിഭാഷ: തൗഫീക്ക് എ & ഹബീബ് ഏന്തയാർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ ,ക്രൈം
IMDb ⭐️ 7.2/10
2017 ൽ പുറത്തിറങ്ങി വൻഹിറ്റായി മാറിയ “ദി ഔട്ട്ലോസ്” എന്ന ഡോൺ ലീ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്, “ദ റൗണ്ടപ്പ്“. 2022 ൽ കൊറിയയിൽ പുറത്തിറങ്ങിയ ചിത്രം, മാസങ്ങൾ കൊണ്ട് കൊറിയയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ മൂന്നാമതെത്തി. ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും നേടിയ ചിത്രം, കോവിഡിന് ശേഷമുള്ള കൊറിയൻ ചലച്ചിത്ര വിപണിയുടെ തിരിച്ചുവരവായിരുന്നു.
കഥ നടക്കുന്നത് 2008 ലാണ്. തെക്കുകിഴക്കൻ ഏഷ്യയിലേക്ക് വരുന്ന കൊറിയൻ സഞ്ചാരികളെ കാണാതാവുകയും അവർക്ക് നേരേയുള്ള ആക്രമണങ്ങൾ വർധിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ കൊറിയയിലെ പ്രമുഖ ഗ്യാങ്സ്റ്റർ തലവനായ ചോയ് ചുൻ ബേകിൻ്റെ മകൻ ചോയ് യോങ് ഗി, വിയറ്റ്നാമിൽ റിസോർട്ട് വാങ്ങാൻ എത്തുകയും, കിഡ്നാപ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. തുടർന്ന് മോചനദ്രവ്യമായി പണം ആവശ്യപ്പെടുകയും പണം കിട്ടിയതിന് ശേഷം യോങ് ഗിയെ കൊലപ്പെടുത്തുകയും ചെയ്യുന്നു. കീഴടങ്ങിയ ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ വിയറ്റ്നാമിൽ എത്തുന്ന മാ സോക് ദോ, ഇതന്വേഷിക്കാൻ തുനിഞ്ഞിറങ്ങുകയും ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ പിടിക്കാനായി ഇടിയൻ പോലീസായ സോക് ദോ തുനിഞ്ഞിറങ്ങുന്നതോടെ സിനിമ ട്രാക്കിലേക്ക് കേറുന്നു.
ആദ്യ ഭാഗത്തിലെന്ന പോലെ, കിടിലൻ ആക്ഷൻ സീനുകളും, വയലൻസ് രംഗങ്ങളും കൊണ്ട് സമ്പന്നമാണ് രണ്ടാം ഭാഗവും. ഡോൺ ലീയുടെ കോമഡി ടൈമിംഗും, മാസ് ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ ത്രസിപ്പിക്കും. മികച്ച നിരൂപകപ്രശംസ അങ്ങോളമിങ്ങോളം പിടിച്ച് പറ്റിയ ചിത്രം, ആദ്യ ഭാഗത്തോട് ചേർത്ത് വെക്കാവുന്ന മനനോഹരമായ ഒരു സീക്വൽ ആണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Crime #Korean

👍207🔥67🥰11🤩10❤8😁7😱7🎉2👏1
Msone Official
Photo
#MSone Release - 3053
Scarecrow (2020)
സ്കെയർക്രോ (2020)
ഭാഷ : യാകുട്
സംവിധാനം : Dmitrii Davydov
പരിഭാഷ: പ്രശാന്ത് ശ്രീമംഗലം
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ
IMDb ⭐️ 6.4/10
ഇവാൻ ഗ്രാമത്തിലെ ഒരു പാവം മന്ത്രവാദിനിയുടെ കഥയാണ്, Dmitrii Davydov സംവിധാനം ചെയ്ത ഈ ചെറിയ റഷ്യൻ ചിത്രം പറയുന്നത്. ആളുകൾ അവളെ ഭയപ്പെടുകയും ഒഴിവാക്കുകയും ചെയ്യുന്നുണ്ടെങ്കിലും, നിശബ്ദമായി അവളുടെ വാതിലിലേക്ക് കടന്നുചെല്ലും. കാരണം, അവൾക്ക് മാത്രമേ എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയൂ. അവൾ വളരെക്കാലം മുമ്പ് നഷ്ടപ്പെട്ട മകൾ എവിടെയാണെന്നറിയാൻ കാത്തിരിക്കുകയാണ്. താൻ ഓരോരുത്തരെയും ഭേദപ്പെടുത്തുമ്പോൾ സ്വയം നശിക്കുകയാണെന്ന് അറിഞ്ഞുകൊണ്ടും മറ്റുള്ളവരെ സഹായിക്കുകയാണ് ആ പാവം സ്ത്രീ.
Russian Guild of Film Critics 2021ലെ മികച്ച സംവിധായകനും മികച്ച നടിക്കും White Elephant അവാർഡ് നേടിയ ചിത്രമാണ് ഇത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Yakut

👍63❤11😱2
എംസോണിന്റെ പ്രസ്റ്റീജ് ഫെസ്റ്റ് ആയ ക്ലാസിക് ജൂണിൻ്റെ ഇത്തവണത്തെ എഡിഷനിൽ ഇംഗ്ലീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കൊറിയൻ എന്നീ ഭാഷകളിൽ വ്യത്യസ്തമായ ജോണറുകളിൽ നിന്നും ചിത്രങ്ങൾ പരിഭാഷപ്പെടുത്തുകയുണ്ടായി. ഈ ചിത്രങ്ങൾ പരിഭാഷ ചെയ്ത പരിഭാഷകർക്കും, വെരിഫൈ ചെയ്ത വെരിഫിക്കേഷൻ ടീമിനും, പോസ്റ്ററുകൾ തയാറാക്കിയ അഷ്കർ ഹൈദരലിക്കും അഡ്മിൻ പാനലിന്റെ ഭാഗത്ത് നിന്നുള്ള നന്ദി അറിയിക്കുന്നു.
ഇത്തവണത്തെ ക്ലാസിക് ജൂൺ റിലീസുകളിൽ നിന്നും ഏറ്റവും മികച്ച 3 പരിഭാഷകൾക്ക് സമ്മാനം കൊടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. അതനുസരിച്ചുള്ള വിജയികളെ ഇവിടെ പ്രഖ്യാപിക്കുന്നു.
1) Gayathri Madambi - Wings of Desire (Rs. 3000)
2) Mubarak TN - 8 1/2 (Rs. 2000)
3) Sayooj PS - Red Beard (Rs. 1000)
സമ്മാനത്തിന് അർഹമായ പരിഭാഷകളുടെ ലിങ്കുകൾ ചുവടെ കൊടുക്കുന്നുണ്ട്. വിജയികൾക്ക് എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. അടുത്ത വർഷം ഇതിലും മികച്ച പ്രകടനം എല്ലാവർക്കും കാഴ്ച വെക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
Wings of Desire (1987)
8½ (1963)
Red Beard (1965)

👍225❤71🔥15👏12🥰2😢1
Msone Official
Photo
#MSone Release - 3054
The Plan Man (2014)
ദി പ്ലാൻ മാൻ (2014)
ഭാഷ : കൊറിയൻ
സംവിധാനം : Si-Heup Seong
പരിഭാഷ: അരുൺ അശോകൻ, അമിത ഉമാദേവി
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
IMDb ⭐️ 7.0/10
2014 ൽ Jung Jae-young,Han Ji-min തുടങ്ങിയവർ അഭിനയിച്ച ഒരു കൊച്ചു റൊമാന്റിക് കോമഡി മൂവി ആണ് “ദി പ്ലാൻ മാൻ” ജിയോങ്-സിയോക്ക് ഒരു ലൈബ്രേറിയനാണ്, അവൻ ഒബ്സസീവ്-കംപൾസീവ് ആണ്, കൂടാതെ എല്ലാത്തിനും പദ്ധതികൾ സജ്ജീകരിക്കുകയും വേണം. അത്തരമൊരു വ്യക്തിത്വം കാരണം മറ്റുള്ളവരുമായി നന്നായി ഇണങ്ങാൻ കഴിയാതെ, തന്നെപ്പോലെയുള്ള ഒരു കൺവീനിയൻസ് സ്റ്റോറിൽ ജോലി ചെയ്യുന്ന പെൺകുട്ടിയായി പ്രണയത്തിൽ ആകുന്നതും തന്റെ സ്വഭാവത്തിൽ മാറ്റം കൊണ്ട് വരാൻ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമായാണ് കഥ മുൻപോട്ട് പോകുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Comedy #Drama #Korean #Romance

👍63❤15🔥11🥰2👏2😢1
Msone Official
Photo
#MSone Release - 2995
Better Call Saul – Season 06 (2022)
ബെറ്റർ കോൾ സോൾ – സീസൺ 06 (2022)
Episode - 10
എപ്പിസോഡ് - 10
ഭാഷ : ഇംഗ്ലീഷ്
നിർമാണം : High Bridge Productions
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ
IMDb ⭐️ 8.8/10
വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്.
ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ എന്ന ആത്മാർത്ഥതയുള്ള അഭിഭാഷകന് സോള്‍ ഗുഡ്മാന് എന്ന അത്യാഗ്രഹിയായ ക്രിമിനൽ ഡിഫൻസ് അറ്റോർണിയായി മാറ്റപ്പെടുന്നത് എങ്ങനെയെന്ന് അനാവരണം ചെയ്യുന്നു.
ബ്രേക്കിംഗ് ബാഡില്‍ ശ്രദ്ധിക്കപ്പെട്ട മൈക്ക് എര്മന്ട്രോട്ട്, ടുകോ സാലമാന്‍ക, ഗസ് ഫ്രിങ് തുടങ്ങിയ പല പ്രധാന കഥാപാത്രങ്ങളും ബെറ്റര്‍ കോള്‍ സോളിലുമുണ്ട്.
ആറാമത്തെയും അവസാനത്തെയും സീസൺ, രണ്ട് പാർട്ടായാണ് റീലീസാവുന്നത്.
എംസോൺ റിലീസ് ചെയ്തിട്ടുള്ള ബെറ്റർ കോൾ സോൾ
സീരിസിന്റെ മറ്റു സീസണുകൾ
ബെറ്റർ കോൾ സോൾ: സീസൺ 01 (2015)
ബെറ്റർ കോൾ സോൾ: സീസൺ 02 (2016)
ബെറ്റർ കോൾ സോൾ: സീസൺ 03 (2017)
ബെറ്റർ കോൾ സോൾ: സീസൺ 04 (2018)
ബെറ്റർ കോൾ സോൾ: സീസൺ 05 (2020)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Web_Series
Better Call Saul – Season 06 (2022)
ബെറ്റർ കോൾ സോൾ – സീസൺ 06 (2022)
Episode - 10
എപ്പിസോഡ് - 10
ഭാഷ : ഇംഗ്ലീഷ്
നിർമാണം : High Bridge Productions
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ
IMDb ⭐️ 8.8/10
വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്.
ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ എന്ന ആത്മാർത്ഥതയുള്ള അഭിഭാഷകന് സോള്‍ ഗുഡ്മാന് എന്ന അത്യാഗ്രഹിയായ ക്രിമിനൽ ഡിഫൻസ് അറ്റോർണിയായി മാറ്റപ്പെടുന്നത് എങ്ങനെയെന്ന് അനാവരണം ചെയ്യുന്നു.
ബ്രേക്കിംഗ് ബാഡില്‍ ശ്രദ്ധിക്കപ്പെട്ട മൈക്ക് എര്മന്ട്രോട്ട്, ടുകോ സാലമാന്‍ക, ഗസ് ഫ്രിങ് തുടങ്ങിയ പല പ്രധാന കഥാപാത്രങ്ങളും ബെറ്റര്‍ കോള്‍ സോളിലുമുണ്ട്.
ആറാമത്തെയും അവസാനത്തെയും സീസൺ, രണ്ട് പാർട്ടായാണ് റീലീസാവുന്നത്.
എംസോൺ റിലീസ് ചെയ്തിട്ടുള്ള ബെറ്റർ കോൾ സോൾ
സീരിസിന്റെ മറ്റു സീസണുകൾ
ബെറ്റർ കോൾ സോൾ: സീസൺ 01 (2015)
ബെറ്റർ കോൾ സോൾ: സീസൺ 02 (2016)
ബെറ്റർ കോൾ സോൾ: സീസൺ 03 (2017)
ബെറ്റർ കോൾ സോൾ: സീസൺ 04 (2018)
ബെറ്റർ കോൾ സോൾ: സീസൺ 05 (2020)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Web_Series
👍47🔥10😱4❤3👏2😢1
ഒരു ഹോളിവുഡ് സംവിധായകന് ഇങ്ങ് കേരളക്കരയിലും കടുത്ത ആരാധകരുണ്ടെങ്കില്‍ ആ സംവിധായകന്റെ പേര് ക്രിസ്റ്റഫര്‍ നോളന് എന്നായിരിക്കും. ആഖ്യാനരീതിക്കും ആവിഷ്കാരത്തിലെ പരീക്ഷണങ്ങള്‍ക്കും ഏറെ നിരൂപക പ്രശംസ നേടിയ സംവിധായകനായ നോളന് പിറന്നാൾ ആശംസകൾ 🦋
നോളൻ ചിത്രങ്ങളുടെ പരിഭാഷകൾക്ക്.
https://malayalamsubtitles.org/?s=christopher+nolan

🔥202👍73❤27🎉10🥰7🤩5😢3😁2👏1😱1
Msone Official
Photo
#MSone Release - 3055
The Tashkent Files (2019)
ദ താഷ്കെന്റ് ഫയൽസ് (2019)
ഭാഷ : ഹിന്ദി
സംവിധാനം : Vivek Agnihotri
പരിഭാഷ: അജേഷ് കണ്ണൂർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ, മിസ്റ്ററി, ത്രില്ലർ
IMDb ⭐️ 8.1/10
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ താഷ്കെന്റ് ഫയൽസ്.
സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത് പ്രധാനമന്ത്രിയായിരുന്നു ശ്രീ. ലാൽ ബഹദൂർ ശാസ്ത്രി. 1966 ജനുവരി 11ന് ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. എന്നാൽ ഏതാണ്ട് അമ്പത് വർഷങ്ങൾക്ക് ഇപ്പുറവും അദ്ദേഹത്തിന്റെ മരണകാരണം അവ്യക്തമായി തുടരുകയാണ്. ശാസ്ത്രിജിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ തേടുകയാണ് ചിത്രത്തിന്റെ ലക്ഷ്യം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Hindi #Mystery #Thriller

👍60😱4🔥2👏2😁2🥰1🤩1