Msone Official
131K subscribers
4.22K photos
147 videos
4.09K links
Download Telegram
Msone Official
Photo
#MSone Release - 3047

Dororo (2019)
ഡൊറോറോ (2019)

ഭാഷ : ജാപ്പനീസ്
സംവിധാനം : Kazuhiro Furuhashi
പരിഭാഷ : വൈശാഖ് പി. ബി
പോസ്റ്റർ : രോഹിത് ജി. എസ്
ജോണർ : ആനിമേഷന്‍, ആക്ഷൻ, അഡ്വഞ്ചർ

IMDb ⭐️ 8.3/10

Studio Mappa യുടെ നിർമ്മാണത്തിൽ 2019-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് അനിമേ സീരീസാണ് ഡൊറോറോ.

കാലാവസ്ഥാ വ്യതിയാനങ്ങളും യുദ്ധവും കാരണം പട്ടിണിയും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരു ദേശം. അവിടുത്തെ രാജാവ് അഭിവൃദ്ധിക്ക് വേണ്ടി ഭൂതങ്ങളുമായി കരാറുണ്ടാക്കുന്നു. അങ്ങനെ ആ ദേശം അഭിവൃദ്ധിപ്പെടുന്നു. പക്ഷേ രാജാവിന് ജനിക്കുന്ന കുഞ്ഞിന്റെ കൈകാലുകളും പഞ്ചേന്ദ്രിയങ്ങളും ഭൂതങ്ങൾ തട്ടിയെടുക്കുന്നു. രാജാവ് ആ കുഞ്ഞിനെ ഉപേക്ഷിക്കുകയും മറ്റൊരിടത്ത് വളരുകയും ചെയ്യുന്നു.

വർഷങ്ങൾക്ക് ശേഷം തൻ്റെ മാതാപിതാക്കൾ ആരാണെന്ന് അറിയാനും ഭൂതങ്ങളെ തോൽപ്പിച്ച് ശരീരഭാഗങ്ങൾ തിരികെ നേടാനുമായി ഹ്യക്കിമാറു നടത്തുന്ന യാത്രയാണ് സീരിസിൻ്റെ ഇതിവൃത്തം.
യാത്രയ്ക്കിടയിൽ അവിചാരിതമായി ഡൊറോറോ എന്ന കൊച്ചുകുട്ടിയും കൂടുന്നതോടെ കഥ കൂടുതൽ രസകരമാകുന്നു.
മനോഹരമായ വിഷ്വൽസും, ബിജിഎമ്മും തുടക്കത്തിലും അവസാനവുമുള്ള ഗാനങ്ങളും സീരിസിൻ്റെ മാറ്റ് കൂട്ടുന്നു. കണ്ടുകഴിഞ്ഞാൽ ഫേവറിറ്റ് ലിസ്റ്റിൽ കയറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Animation #Japanese #Web_Series
👍56🔥8❤5🥰4👏3😱2🤩1
👍34🔥8👏1
Msone Official
Photo
#MSone Release - 2995

Better Call Saul – Season 06 (2022)
ബെറ്റർ കോൾ സോൾ – സീസൺ 06 (2022)

Episode - 08
എപ്പിസോഡ് - 08

ഭാഷ : ഇംഗ്ലീഷ്
നിർമാണം : High Bridge Productions
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ

IMDb ⭐️ 8.8/10

വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്.

ന്യൂ മെക്സിക്കോയിലെ ആൽ‌ബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ എന്ന ആത്മാർത്ഥതയുള്ള അഭിഭാഷകന്‍ സോള്‍ ഗുഡ്മാന്‍ എന്ന അത്യാഗ്രഹിയായ ക്രിമിനൽ ഡിഫൻസ് അറ്റോർണിയായി മാറ്റപ്പെടുന്നത് എങ്ങനെയെന്ന് അനാവരണം ചെയ്യുന്നു.

ബ്രേക്കിംഗ് ബാഡില്‍ ശ്രദ്ധിക്കപ്പെട്ട മൈക്ക് എര്‍മന്‍ട്രോട്ട്, ടുകോ സാലമാന്‍ക, ഗസ് ഫ്രിങ് തുടങ്ങിയ പല പ്രധാന കഥാപാത്രങ്ങളും ബെറ്റര്‍ കോള്‍ സോളിലുമുണ്ട്.

ആറാമത്തെയും അവസാനത്തെയും സീസൺ, രണ്ട് പാർട്ടായാണ് റീലീസാവുന്നത്.

എംസോൺ റിലീസ് ചെയ്തിട്ടുള്ള ബെറ്റർ കോൾ സോൾ
സീരിസിന്റെ മറ്റു സീസണുകൾ

ബെറ്റർ കോൾ സോൾ: സീസൺ 01 (2015)
ബെറ്റർ കോൾ സോൾ: സീസൺ 02 (2016)
ബെറ്റർ കോൾ സോൾ: സീസൺ 03 (2017)
ബെറ്റർ കോൾ സോൾ: സീസൺ 04 (2018)
ബെറ്റർ കോൾ സോൾ: സീസൺ 05 (2020)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #English #Web_Series
👍36🥰8🔥6❤3👏3😢1
👍27🔥11❤4👏2
Msone Official
Photo
#MSone Release - 776

Doctor Strange (2016)
ഡോക്ടർ സ്‌ട്രേഞ്ച് (2016)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Scott Derrickson
പരിഭാഷ : വിഷ് ആസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി

IMDb ⭐️ 7.5/10

പ്രശസ്തനായ ന്യൂറോ സർജനായ സ്റ്റീഫൻ സ്ട്രേഞ്ചിന് (Benedict Cumberbatch), ഒരിക്കൽ കാർ ആക്‌സിഡന്റിൽ ഗുരുതരമായ പരിക്കേൽക്കുന്നു. നാഡികളെ വരെ ബാധിച്ച പരിക്ക് കാരണം വിരലുകൾ പോലും ശരിയായി ചലിപ്പിക്കാൻ കഴിയാതെ വരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സയില്ലാത്ത ഈ അവസ്ഥയ്ക്ക് പ്രതിവിധി കമർ-താജ് എന്നൊരു സ്ഥലത്തുണ്ടെന്ന് അറിഞ്ഞ്, സ്ട്രേഞ്ച് അവിടേക്ക് പുറപ്പെടുന്നു.

അവിടെയെത്തുന്ന സ്ട്രേഞ്ചിനു മുന്നിലേക്ക് ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത മഹേന്ദ്രജാലത്തിന്റെ ലോകം, കമർ-താജിലെ മാന്ത്രികാചാര്യയായ ഏൻഷ്യന്റ് വൺ തുറന്നിടുന്നു. ചികിത്സ തേടി വന്ന സ്ട്രേഞ്ചിന് പുതിയ ലോകത്തെ പ്രശ്നങ്ങളിൽ ഇടപെടേണ്ടി വരുന്നതോടെ പുതിയൊരു സൂപ്പർ ഹീറോ പിറവിയെടുക്കുകയാണ്.

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിനാലാമത് ചിത്രമായി ഇറങ്ങിയ ഡോക്ടർ സ്‌ട്രേഞ്ച് ഒരിക്കൽ പോലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. മികച്ച സംഘട്ടന രംഗങ്ങളാലും അതി മനോഹരമായ VFX രംഗങ്ങളാലും അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളാലും സമ്പന്നമായ ചിത്രം സ്കോട്ട് ഡെറിക്സണാണ് സംവിധാനം ചെയ്തത്. ആ വർഷത്തെ ഓസ്കാറിൽ മികച്ച വിഷ്വൽ എഫക്റ്റ്സിനുള്ള നോമിനേഷൻ നേടിയ ചിത്രം 678 മില്യൺ ഡോളറോളം നേടി ബോക്സോഫീസിലും വൻവിജയമായി.
ഈ സിനിമയുടെ രണ്ടാംഭാഗമായ ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ് 2022-ൽ പുറത്തിറങ്ങി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #English #Fantasy #MarvelFest
👍69🔥7❤5🎉3🥰1😱1🤩1
👍35🔥9👏3❤1
Msone Official
Photo
#MSone Release - 3021

The Boys Season 3 (2022)
ദി ബോയ്സ് സീസൺ 3 (2022)

Episode 8
എപ്പിസോഡ് 8

ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : Sony Pictures Television
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ് & തൗഫീക്ക് എ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആക്ഷൻ, കോമഡി, ക്രൈം

IMDb ⭐️ 8.7/10

വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്.

ഇവർ അറിഞ്ഞും അറിയാതെയും ചെയ്യുന്ന കാര്യങ്ങളിൽ ബാധിക്കപ്പെട്ട ഒരു ചെറിയ കൂട്ടം സാധാരണക്കാരായ ആളുകൾ കൂടിച്ചേർന്ന് ബോയ്സ് എന്ന ഗ്രൂപ്പ് ഉണ്ടാക്കുകയും, ഈ സൂപ്പർഹീറോസിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നതുമാണ് ദി ബോയ്സ് എന്ന സീരീസിന്റെ പ്രധാന കഥാ പ്രശ്ചാത്തലം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Comedy #Crime #English #Web_Series
🔥43👍39❤12🤩7🎉3😁1😱1
❤24👍14🤩3👏2🔥1
Msone Official
Photo
#MSone Release - 3048

Erased (2017)
ഇറേസ്ഡ് (2017)

ഭാഷ : ജാപ്പനീസ്
സംവിധാനം : Ten Shimoyama
പരിഭാഷ: സജിത്ത് ടി. എസ്
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : ഡ്രാമ, ഫാന്റസി, മിസ്റ്ററി

IMDb ⭐️ 7.8/10

2017 ൽ Netflix ലൂടെ പുറത്തിറങ്ങിയ ഒരു Japanese Drama-Fantasy-Mystery series സാണ് Boku Dake Ga Inai Machi എന്നറിയപ്പെടുന്ന ഇറേസ്ഡ്.

ഒരു മികച്ച Manga എഴുത്തുകാരൻ ആകണമെന്നാണ് സതൊരുവിന്റെ ആഗ്രഹം. എന്നാൽ സമീപിക്കുന്ന കമ്പനികളെല്ലാം ഓരോ കാരണങ്ങളാൽ അവനെ നിരസിക്കുകയാണ്. ഒരു പിസ്സ ഷോപ്പിലെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന അവന് എന്നെങ്കിലും തന്റെ സ്വപ്നം നേടിയെടുക്കുമെന്ന വിശ്വാസമുണ്ട്.

സതൊരുവിന് ഒരു പ്രത്യേകതയുണ്ട്. തനിക്ക് ചുറ്റും എന്തെങ്കിലും പ്രശ്നം നടക്കുവാൻ പോകുവാണെങ്കിൽ അവൻ കുറച്ച് മിനിറ്റുകൾ പുറകിലേക്ക് പോവുകയും അതേ കാര്യം വീണ്ടും സംഭവിക്കുകയും ചെയ്യും. തനിക്കാവുന്ന രീതിയിൽ പ്രശ്നം ഇല്ലാതാക്കാൻ അവൻ ശ്രമിക്കാറുണ്ട്. ആ പ്രതിഭാസത്തെ അവൻ ‘റീവൈവൽ’ എന്നാണ് വിളിക്കുന്നത്.
ഇങ്ങനെ ഒരു റീവൈവലിൽ വെച്ച് അവന് അപകടം പറ്റി ഹോസ്പിറ്റലിലാവുകയും അവനെ പരിചരിക്കാനായി അമ്മ നാട്ടിൽ നിന്ന് ഇവന്റെ അടുത്തേക്ക് വരുകയും ചെയ്യുന്നു. ഒരു രാത്രി ഇവൻ വീട്ടിൽ വരുമ്പോ അമ്മ താഴെ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. അവിടെ ഒളിച്ചിരുന്ന ഒരാളെ പിന്തുടർന്ന് പോയ അവൻ പോലീസുകാരുടെ മുന്നിൽ പെടുന്നു. തനിക്ക് പറ്റാവുന്ന രീതിയിൽ അവൻ റീവൈവലിന് ശ്രമിക്കുമ്പോൾ, ‘റീവൈവലിന്’ പകരം അവൻ ടൈം ട്രാവൽ ചെയ്ത് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തേക്ക് എത്തുന്നു. അതും അവരുടെ നാട്ടിൽ നടന്ന Serial Kidnapping Murder കേസ് തുടങ്ങുന്നതിന് മുമ്പ്.
അമ്മയുടെ മരണത്തിനും ഈ Serial Kidnapping Murder കേസിനും ബന്ധമുണ്ടെന്ന് തോന്നിയ അവൻ അതിനെ തടുക്കാൻ തുനിഞ്ഞിറങ്ങുന്നു…

Kei Sanbe യുടെ ഇതേ പേരിലുള്ള Manga യെ അടിസ്ഥാനമാക്കിയാണ് സീരീസ് എടുത്തിരിക്കുന്നത്. Manga യെ ആസ്പദമാക്കി ഇതേ പേരിലുള്ള Anime യും പുറത്തിറങ്ങിയിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Fantasy #Japanese #Mystery #Web_Series
👍66🔥9❤8😁2😱2🤩1
👍20❤4
Msone Official
Photo
#MSone Release - 3049

Paangshu (2020)
പാങ്ഷു (2020)

ഭാഷ : സിംഹള
സംവിധാനം : Visakesa Chandrasekaram
പരിഭാഷ : പ്രശാന്ത് പി ആർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ

IMDb ⭐️ 8.1/10

1987 – 1990 വരെയുള്ള കാലത്ത് ശ്രീലങ്കയിൽ ജനത വിമുക്തി പെരമുന (JVP ) എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന കലാപങ്ങളെ അന്നത്തെ സർക്കാർ അടിച്ചമർത്തുകയുണ്ടായി. ആ സായുധ വിപ്ലവകാലത്ത് ഏകദേശം അമ്പതിനായിരത്തോളം ശ്രീലങ്കൻ പൗരന്മാർ കൊല്ലപ്പെട്ടു. കുറെയേറെ പേരെ സുരക്ഷാ സേനകൾ പിടിച്ചു കൊണ്ടുപോയി. അവരിൽ പലരും തിരിച്ചു വന്നില്ല. അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിൽ നടന്ന പ്രമാദമായ രാജൻ കേസിന് സമാനമായി, അത്തരത്തിൽ സുരക്ഷാ സേനകളുടെ പിടിയിലകപ്പെട്ട തന്റെ മകനെ തേടിയുള്ള ഒരമ്മയുടെ യാത്രയാണ് ഈ സിനിമ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Sinhala
👍67❤10
🔥71👍16❤6😱4
Msone Official
Photo
#MSone Release - 3050

The Witch: Part 2. The Other One (2022)
ദി വിച്ച്: പാർട്ട് 2. ദി അദർ വൺ (2022)

ഭാഷ : കൊറിയൻ
സംവിധാനം : Park Hoon-jung
പരിഭാഷ: തൗഫീക്ക് എ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : മിസ്റ്ററി

IMDb ⭐️ 6.5/10

2018 ൽ പുറത്തിറങ്ങിയ, “ദി വിച്ച് : പാർട്ട് 1 സബ് വെർഷൻ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് “ദി വിച്ച് : പാർട്ട് 2 ദി അദർ വൺ“. പേര് സൂചിപ്പിക്കും പോലെ മറ്റൊരു വിച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായി തന്നെ പോകുന്ന കഥാഗതിയിൽ, മുൻ നായികയായ കിം ഡാമിക്ക് ഒപ്പം എത്തുന്നത് ഷിൻ സി ആഹ് ആണ്. മുൻചിത്രത്തിലെന്ന പോലെ കോരിത്തരിപ്പിക്കുന്ന ആക്ഷനുകളും, മാസ് രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ചിത്രം. വരാനിരിക്കുന്ന വലിയ എന്തിന്റെയോ തുടക്കം എന്ന് വേണമെങ്കിൽ ചിത്രത്തെ വിശേഷിപ്പിക്കാം.

ജേജു ഐലൻഡിൽ താമസിക്കുന്ന ക്യൂങ്ഹീയുടെയും അനിയൻ്റെയും അടുത്തേക്ക് ലാബിൽ നിന്ന് രക്ഷപ്പെട്ട് അവൾ എത്തുന്നിടത്താണ് കഥയുടെ തുടക്കം. തന്റെ അച്ഛൻ്റെ സ്വത്ത് തട്ടിയെടുക്കാൻ നടക്കുന്ന യോങ് ദു എന്ന ക്രിമിനലിന്റെ ഭീഷണിയുള്ള ഈ കുടുംബത്തിലേക്ക് അവൾ എത്തുന്നതോടെ കാര്യങ്ങൾ മലക്കം മറിയുന്നു. അവളെ പിടിക്കാനായി ലാബ് ചീഫ് അയക്കുന്ന ചോ ഹ്യൂനും മറ്റ് ചിലരും കൂടി അവിടേക്ക് എത്തുന്നു. ഇതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നു. ആരായിരിക്കും അവളെ പിന്തുടർന്നു വന്നവർ? അവർക്കവളെ കീഴ്പ്പെടുത്താനാവുമോ? ശരിക്കും ആരാണ് ആ പെൺകുട്ടി?

ആദ്യ ഭാഗവുമായി നിരവധി കണക്ഷനുകളുള്ള കഥയിൽ ധാരാളം റഫറൻസുകൾ കടന്നു വരുന്നുണ്ട്. ആയതിനാൽ ആദ്യ ഭാഗം കണ്ടതിന് ശേഷം മാത്രം ഇത് കാണാൻ ശ്രമിക്കുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Korean #Mystery
🔥103👍87❤19🥰6👏5🤩4😁3
👍35❤9👏3😱1
Msone Official
Photo
#MSone Release - 3051

Les revenants Season 01 (2013)
ലെ റെവെനന്റ് സീസൺ 01 (2013)

ഭാഷ : ഫ്രഞ്ച്
സംവിധാനം : Fabrice Gobert, Frédéric Goup & Frédéric Mermoud
പരിഭാഷ: പ്രശോഭ് പി.സി.
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, ഫാന്റസി, ഹൊറർ

IMDb ⭐️ 8.1/10

ഫ്രാൻസിലെ ഒരു മലയോര ഗ്രാമത്തിലെ സ്കൂൾ വിദ്യാർഥിനിയായ കമീൽ ഒരു വാഹനാപകടത്തിൽ മരിക്കുന്നു. അവളുടെ ഇരട്ടസഹോദരിയും അച്ഛനും അമ്മയും, അവളുടെ മരണം സൃഷ്ടിച്ച ദുഖവും പേറി വർഷങ്ങൾ കഴിഞ്ഞുകൂടുന്നു. ഒരുദിവസം രാത്രിയിൽ ഒന്നും സംഭവിക്കാത്തതു പോലെ കമീൽ വീട്ടിലേക്ക് കയറിവരുന്നു. നടന്നതൊന്നും അവൾക്ക് ഓർമയില്ല. വീട്ടുകാർക്ക് അത്ഭുതവും ഭയവും സന്തോഷവുമെല്ലാം ഒരുമിച്ച് വരുന്ന അവസ്ഥ.

ഇതേ സമയത്താണ് ദുരൂഹമായ സാഹചര്യത്തിൽ ഒരു ആൺകുട്ടി ആ നാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ജൂലി എന്നൊരു നേഴ്സിൻ്റെ ഒപ്പം കൂടിയ അവൻ, അവളെ വിട്ടുപോകാനും കൂട്ടാക്കുന്നില്ല. ദുരൂഹമായ സാഹചര്യത്തിൽ പലരും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ, ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉയരുന്നു.

സസ്പെൻസും ഡാർക്ക് മൂഡും നിലനിർത്തുന്ന സീരീസിൻ്റെ ആദ്യ സീസൺ റോട്ടൺ ടൊമാറ്റോസിൽ 100% റേറ്റിങ് നേടി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #French #Horror #Mystery #Web_Series
👍94🔥10❤7🎉4👏3
👍26😢2❤1
Msone Official
Photo
#MSone Release - 2998

Black Mirror – Season 05 (2019)
ബ്ലാക്ക് മിറർ – സീസൺ 05 (2019)

Rachel, Jack and Ashley Too
റേച്ചൽ, ജാക്ക് ആൻഡ് ആഷ്ലീ ടൂ

ഭാഷ : ഇംഗ്ലീഷ്
നിർമാണം : Zeppotron
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ

IMDb ⭐️8.8/10

ബ്ലാക്ക് മിറർ എന്ന വിഖ്യാത ആന്തോളജി സീരീസിലെ 5-ാം സീസണിലെ മൂന്നാമത്തെ എപ്പിസോഡാണ് "റേച്ചൽ, ജാക്ക് ആൻഡ് ആഷ്ലീ ടൂ". ടെക്നോളജിയുടെ നമ്മളൊട്ടും പ്രതീക്ഷിക്കാത്ത ഒരു വശമാണ് ബ്ലാക്ക് മിറർ പറഞ്ഞ് പോകുന്നത്. സീരീസിലെ ഏറ്റവും വ്യതസ്ഥവും രസകരവുമായ ഒരു എപ്പിസോഡാണിത്.

തന്റെ പതിനഞ്ചാം ജന്മദിനത്തിന് അച്ഛൻ, മകളായ റേച്ചലിന് "ആഷ്‌ലി ടൂ" എന്ന പേരിലുള്ള ഒരു പുതിയ AI പാവയെ വാങ്ങി കൊടുക്കുന്നു. അത് റേച്ചലിന്റെ പ്രിയപ്പെട്ട പോപ്പ് ഗായിക, സൂപ്പർസ്റ്റാർ ആഷ്‌ലി ഒ (മൈലി സൈറസ്) യുടെ അതേ മാതൃകയിലുള്ളതായിരുന്നു. എന്നാൽ റേച്ചലിന്റെ സഹോദരിയായ ജാക്കിന് പാവയെ കണ്ണെടുത്താൽ കണ്ടൂട. അങ്ങനെ ഇരിക്കെ ഒരു ദിവസം, യഥാർത്ഥ പോപ്പ് ഗായിക രോഗം വന്ന് കോമയിലാകുന്നു. ഇതറിഞ്ഞ ഗായികയുടെ അതേ പകർപ്പായ പാവ എററാകുന്നു. അത് ശരിയാക്കാനായി റേച്ചലും സഹോദരിയും പാവയെ കമ്പ്യൂട്ടറിൽ കണക്ടാക്കിയതും അറിയാതെ ലിമിറ്റഡ് വേർഷൻ ഓഫ് ആകുന്നു.

ഫുൾ ബ്രയിൻ ആക്സസ് കിട്ടിയ പാവ, തനിക്ക് രോഗം വന്നതല്ലെന്നും, തന്നെ ചതിച്ചതാണെന്നും പാവ വിളിച്ച് കൂവുന്നു. തന്നെ രക്ഷിക്കണമെന്നും തെളിവുകളെല്ലാം തന്റെ വീട്ടിലുണ്ടെന്നും പറയുന്നു. പാവയുടെ വാക്കും കേട്ട് ഇരുവരും പോപ്പ് ഗായികയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നു. ശേഷം നടക്കുന്ന രസകരമായ സംഭവങ്ങളും, വളരെ എന്റർടൈനിംഗായുള്ള ടെക്നോളജിയുടെ ഡാർക്ക് സൈഡിന്റെ അവതരണവുമാണ് സീരീസ് പറയുന്നത്. ബ്ലാക്ക് മിറർ സീരീസിലെ ഏറ്റവും രസകരവും പോസിറ്റീവും എന്റർടൈനിങ്ങുമായിട്ടുള്ള ഒരേയൊരു എപ്പിസോഡ് ആണ് റേച്ചൽ, ജാക്ക് ആൻഡ് ആഷ്ലീ ടൂ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Sci_Fi #Thriller #Web_Series

📥 ഡൗണ്‍ലോഡ് മലയാളം സബ്ടൈറ്റില്‍ 👇
https://malayalamsubtitles.org/languages/english/black-mirror-season-05-2019/
👍62❤6🔥2😱2
👍28❤9🔥1🥰1
Msone Official
Photo
#MSone Release - 2995

Better Call Saul – Season 06 (2022)
ബെറ്റർ കോൾ സോൾ – സീസൺ 06 (2022)

Episode - 09
എപ്പിസോഡ് - 09

ഭാഷ : ഇംഗ്ലീഷ്
നിർമാണം : High Bridge Productions
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ

IMDb ⭐️ 8.8/10

വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്.

ന്യൂ മെക്സിക്കോയിലെ ആൽ‌ബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ എന്ന ആത്മാർത്ഥതയുള്ള അഭിഭാഷകന്‍ സോള്‍ ഗുഡ്മാന്‍ എന്ന അത്യാഗ്രഹിയായ ക്രിമിനൽ ഡിഫൻസ് അറ്റോർണിയായി മാറ്റപ്പെടുന്നത് എങ്ങനെയെന്ന് അനാവരണം ചെയ്യുന്നു.

ബ്രേക്കിംഗ് ബാഡില്‍ ശ്രദ്ധിക്കപ്പെട്ട മൈക്ക് എര്‍മന്‍ട്രോട്ട്, ടുകോ സാലമാന്‍ക, ഗസ് ഫ്രിങ് തുടങ്ങിയ പല പ്രധാന കഥാപാത്രങ്ങളും ബെറ്റര്‍ കോള്‍ സോളിലുമുണ്ട്.

ആറാമത്തെയും അവസാനത്തെയും സീസൺ, രണ്ട് പാർട്ടായാണ് റീലീസാവുന്നത്.

എംസോൺ റിലീസ് ചെയ്തിട്ടുള്ള ബെറ്റർ കോൾ സോൾ
സീരിസിന്റെ മറ്റു സീസണുകൾ

ബെറ്റർ കോൾ സോൾ: സീസൺ 01 (2015)
ബെറ്റർ കോൾ സോൾ: സീസൺ 02 (2016)
ബെറ്റർ കോൾ സോൾ: സീസൺ 03 (2017)
ബെറ്റർ കോൾ സോൾ: സീസൺ 04 (2018)
ബെറ്റർ കോൾ സോൾ: സീസൺ 05 (2020)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #English #Web_Series
👍44🔥7❤6🥰2👏1
🔥125👍36🎉8🥰7🤩3😁2❤1😱1
Msone Official
Photo
#MSone Release - 3052

The Roundup (2022)
ദ റൗണ്ടപ്പ് (2022)

ഭാഷ : കൊറിയൻ
സംവിധാനം : Sang-yong Lee
പരിഭാഷ: തൗഫീക്ക് എ & ഹബീബ് ഏന്തയാർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ ,ക്രൈം

IMDb ⭐️ 7.2/10

2017
ൽ പുറത്തിറങ്ങി വൻഹിറ്റായി മാറിയ “ദി ഔട്ട്ലോസ്” എന്ന ഡോൺ ലീ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്, “ദ റൗണ്ടപ്പ്“. 2022 ൽ കൊറിയയിൽ പുറത്തിറങ്ങിയ ചിത്രം, മാസങ്ങൾ കൊണ്ട് കൊറിയയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ മൂന്നാമതെത്തി. ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും നേടിയ ചിത്രം, കോവിഡിന് ശേഷമുള്ള കൊറിയൻ ചലച്ചിത്ര വിപണിയുടെ തിരിച്ചുവരവായിരുന്നു.

കഥ നടക്കുന്നത് 2008 ലാണ്. തെക്കുകിഴക്കൻ ഏഷ്യയിലേക്ക് വരുന്ന കൊറിയൻ സഞ്ചാരികളെ കാണാതാവുകയും അവർക്ക് നേരേയുള്ള ആക്രമണങ്ങൾ വർധിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ കൊറിയയിലെ പ്രമുഖ ഗ്യാങ്സ്റ്റർ തലവനായ ചോയ് ചുൻ ബേകിൻ്റെ മകൻ ചോയ് യോങ് ഗി, വിയറ്റ്നാമിൽ റിസോർട്ട് വാങ്ങാൻ എത്തുകയും, കിഡ്നാപ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. തുടർന്ന് മോചനദ്രവ്യമായി പണം ആവശ്യപ്പെടുകയും പണം കിട്ടിയതിന് ശേഷം യോങ് ഗിയെ കൊലപ്പെടുത്തുകയും ചെയ്യുന്നു. കീഴടങ്ങിയ ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ വിയറ്റ്നാമിൽ എത്തുന്ന മാ സോക് ദോ, ഇതന്വേഷിക്കാൻ തുനിഞ്ഞിറങ്ങുകയും ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ പിടിക്കാനായി ഇടിയൻ പോലീസായ സോക് ദോ തുനിഞ്ഞിറങ്ങുന്നതോടെ സിനിമ ട്രാക്കിലേക്ക് കേറുന്നു.

ആദ്യ ഭാഗത്തിലെന്ന പോലെ, കിടിലൻ ആക്ഷൻ സീനുകളും, വയലൻസ് രംഗങ്ങളും കൊണ്ട് സമ്പന്നമാണ് രണ്ടാം ഭാഗവും. ഡോൺ ലീയുടെ കോമഡി ടൈമിംഗും, മാസ് ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ ത്രസിപ്പിക്കും. മികച്ച നിരൂപകപ്രശംസ അങ്ങോളമിങ്ങോളം പിടിച്ച് പറ്റിയ ചിത്രം, ആദ്യ ഭാഗത്തോട് ചേർത്ത് വെക്കാവുന്ന മനനോഹരമായ ഒരു സീക്വൽ ആണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Korean
👍207🔥67🥰11🤩10❤8😁7😱7🎉2👏1