Msone Official
131K subscribers
4.22K photos
147 videos
4.09K links
Download Telegram
👍22🥰7👏2
Msone Official
Photo
#MSone Release - 3037

Children… (2011)
ചിൽഡ്രൻ… (2011)

ഭാഷ : കൊറിയൻ
സംവിധാനം : Kyu-maan Lee
പരിഭാഷ : വിഷ്ണു ഷാജി
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : കോമഡി, ഡ്രാമ

IMDb ⭐️ 6.9/10

ദേഗുവിലെ ‘ഫ്രോഗ് ബോയ്‌സി’ന്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി 2011-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ക്രൈം ത്രില്ലർ ചിത്രമാണ് ചിൽഡ്രൻ. ആരാണ് ദേഗുവിലെ ‘ഫ്രോഗ് ബോയ്‌സ്’? എന്താണ് അവർക്ക് സംഭവിച്ചത്?
അതറിയാൻ 1991 കാലഘട്ടത്തിലേക്ക് പോകണം. 1991 മാർച്ച് 26-ന് സൗത്ത് കൊറിയയിലെ ദേഗുവിൽ നിന്നും കാണാതായ ആൺകുട്ടികളുടെ അഞ്ചംഗ സംഘമാണ് ‘ഫ്രോഗ് ബോയ്‌സ്’. ഒരു പൊതു അവധി ദിവസം ദേഗുവിലെ വാ-റ്യോങ്‌ പർവ്വതത്തിൽ അരണ മുട്ടകൾ തേടിപ്പോവുകയും, അതിനു ശേഷം ഈ അവരെ കാണാതാവുകയും ചെയ്തു. ഈ യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ചിൽഡ്രൻ. സിനിമയുടെ ലക്ഷ്യം സാമ്പത്തിക ലാഭമല്ലായിരുന്നു, പകരം കുട്ടികളുടെ രക്ഷിതാക്കൾ വർഷങ്ങളോളം അനുഭവിച്ച കഷ്ടപ്പാടുകളും, ദുരിതങ്ങളും, പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതായായിരുന്നു ഉദ്ദേശ്യം.

ഒരു തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം അരണ പിടിക്കാൻ ദേഗുവിലെ തൊ-അപ് പർവ്വതത്തിലേക്ക് പോയ അഞ്ച് കുട്ടികളെ കാണാതാകുന്നു. 4 വർഷങ്ങൾക്ക് ശേഷം, MBS കൾച്വുറൽ പ്രൊഡക്ഷൻസിന്റെ പ്രൊഡ്യൂസറായ കാങ് ജി-സ്ങ് പണിഷ്മെന്റ് ട്രാൻസ്ഫറിന്റെ ഭാഗമായി ദേഗുവിലെത്തുന്നു. കരിയറിൽ ഉണ്ടായ നാണക്കേടിൽ നിന്നും കരകയറാൻ കാങ് ആ കുട്ടികളുടെ തിരോധാനത്തെ പറ്റി അന്വേഷിച്ച് ഇറങ്ങുന്നു. അതിനായി നാഷണൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഹ്വാങ് വൂ-ഹ്യുക്കിന്റെ സഹായം തേടുന്നു. കുട്ടികൾ മരണപ്പെട്ടന്നും, അതിന് കാരണക്കാർ കുട്ടികളുടെ രക്ഷിതാക്കളാണെന്നും ഇരുവരും പ്രസ്താവിക്കുന്നു.

കുട്ടികൾ കൊല്ലപ്പെട്ടോ? രക്ഷിതാക്കൾക്ക് ഈ തിരോധാനാവുമായി എന്തെങ്കിലും ബന്ധമുണ്ടോ? അതോ മറ്റാരെങ്കിലുമാണോ ഇതിന് പിന്നിൽ?

Nb: ശരിക്കും കുട്ടികൾ തേടി പോയത് അരണമുട്ടകളാണെന്നാണ് വിക്കിപീഡിയയിൽ പറയുന്നത്. എന്നാൽ സിനിമയിലേക്ക് വന്നപ്പോൾ അരണകളെ പിടിക്കാൻ പോയി എന്നാക്കി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Korean #Thriller
👍85❤10🔥5
👍83🔥47🤩12🥰7🎉4❤2
Msone Official
Photo
#MSone Release - 3038

Stranger Things Season 4 (2022)
സ്ട്രേഞ്ചർ തിങ്സ് സീസൺ 4 (2022)

Part - 1
പാർട്ട് - 1

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : 21 Laps Entertainment
പരിഭാഷ : ജിതിൻ.വി, ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ,
റോഷൻ ഖാലിദ് & ജീ ചാങ്-വൂക്ക്
പോസ്റ്റർ : യേശുദാസ് ജോൺ ജോസഫ്
ജോണർ : ഡ്രാമ, ഫാന്റസി, ഹൊറർ

IMDb ⭐️ 8.7/10

ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച സയൻസ് ഫിക്ഷൻ-ഹൊറർ വെബ് സീരീസാണ് സ്ട്രേഞ്ചർ തിങ്സ്. ഒരേ പാറ്റേണിൽ കഥ പറഞ്ഞുപോയിരുന്ന കഴിഞ്ഞ മൂന്ന് സീസണുകളിൽ (സീസണ്‍ 1, സീസൺ 2, സീസൺ 3) നിന്നും വ്യത്യസ്തമായി ആകാംഷയുണർത്തുന്ന ഹൊറർ രംഗങ്ങളാലും ചടുലമായ കഥാഗതിയാലും സീസൺ 4 പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുകയാണ്.

മൂന്നാമത്തെ സീസൺ എവിടെ നിർത്തിയോ അവിടെ നിന്നും 8 മാസങ്ങൾക്ക് ശേഷമുള്ള കഥയാണ് സീസൺ 4 ൽ പ്രതിപാദിക്കുന്നത്. കഴിഞ്ഞുപോയ സംഭവവികാസങ്ങളിൽ നിന്നും പയ്യെ കരകയറാൻ ശ്രമിക്കുന്ന ഹോക്കിൻസ് പട്ടണത്തെ വീണ്ടും പ്രശ്നത്തിലാഴ്ത്തിക്കൊണ്ട് പലയിടങ്ങളിലായി വിചിത്രമായ രീതിയിൽ കൊലപാതകങ്ങൾ നടക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്, ആരാണ് ഇതിനുപിന്നിൽ അങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ മുന്നിൽ വച്ചുകൊണ്ടാണ് സീരീസ് മുന്നോട്ട് പോകുന്നത്. മുൻപ് നമ്മൾ കണ്ടുപോന്ന രീതിയിൽ നിന്ന് മാറി വ്യത്യസ്ത പ്ലോട്ട്ലൈനുകളിലായി പറഞ്ഞുപോകുന്ന കഥ ഓരോ എപ്പിസോഡുകളും പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയാണ് മുന്നോട്ട് കുതിക്കുന്നത്. കഥാഗതിയിലേക്ക് കൂടുതൽ കടന്നാൽ സ്പോയിലർ ആകും എന്ന ഒറ്റക്കാരണത്താൽ അധികമൊന്നും വലിച്ചുനീട്ടുന്നില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Fantasy #Horror #Web_Series
❤153👍76🔥38👏5🤩5🥰4😱3🎉3👌1
👍25🔥3😁2🤩2❤1
Msone Official
Photo
#MSone Release - 3039

The Soul (2021)
ദി സോൾ (2021)

ഭാഷ : മാൻഡറിൻ
സംവിധാനം : Wei-Hao Cheng
പരിഭാഷ : വിഷ് ആസാദ്
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ

IMDb ⭐️ 6.6/10

ജിയാങ് ബോയുടെ “യിഹൂന്‍ യൌഷു” എന്ന പുസ്തകത്തെ ആധാരമാക്കി ചെങ് വെയ്-ഹാവോ സംവിധാനം ചെയ്ത് ചാങ് ചെന്‍, ജനൈന്‍ ചാങ്, സുന്‍ അങ്കെ, ക്രിസ്റ്റഫര്‍ ലീ എന്നിവര്‍ അഭിനയിച്ച് 2021 ല്‍ പുറത്തിറങ്ങിയ ചൈനീസ് സിനിമയാണ് “ദി സോൾ“.
കഥ നടക്കുന്നത് 2030കളില്‍ തായ് വാനിലാണ്. വ്യവസായ പ്രമുഖനായ വാങ് ഷി-സോങ് അതിദാരുണമായി കൊല്ലപ്പെടുന്നു. സാക്ഷി മൊഴികളില്‍ നിന്നും വാങ്ങിന്റെ മകന്‍ തന്നെയാണ് കൊലയാളി എന്നു പോലീസ് മനസ്സിലാക്കുന്നു. എന്നാല്‍ കാൻസർ ബാധിതനായ പ്രോസിക്യൂട്ടർ ലിയാങ് വെൻ-ചാവോയും ഭാര്യ പാവോയും കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വെളിവാകുന്നു. അന്വേഷണം മുന്നോട്ട് പോകുന്തോറും കൂടുതൽ സങ്കീര്‍ണതകളിലേക്ക് ആണ് കാര്യങ്ങൾ പോകുന്നത്. ആദ്യ നിഗമനത്തിൽ നിന്നും മുന്നോട്ടുള്ള കാര്യങ്ങൾ ഒരു ഫാന്റസി കഥ പോലെ ആണ് പോകുന്നത്. സയൻസ് ഫിക്ഷന്റെ സാധ്യതകൾ കൂടി ഉൾപ്പെടുത്തിയ ചിത്രം ക്ളൈമാക്‌സ് വരെയും പ്രേക്ഷകന് ട്വിസ്റ്റുകളും സസ്പെന്സും നൽകുന്നു. 2030 കൾക്കു ശേഷം നടക്കുന്ന കഥയെന്ന നിലയിൽ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സാങ്കേതിക കുതിപ്പും, ഫാന്റസിയായി ഇപ്പോൾ കരുതുന്ന ചില കാര്യങ്ങളെങ്കിലും യാഥാർഥ്യമാകാനുള്ള സാധ്യതകളും കണക്കിലെടുക്കുമ്പോൾ മികച്ചൊരു ചിത്രമായാണ് The Soul നെ കാണാൻ കഴിയുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Mandarin #Mystery #Sci_Fi
👍72😱5❤2🤩2😁1
🔥93👍24❤8🤩8🥰2👏2😁1😱1🎉1
Msone Official
Photo
#MSone Release - 2983

The Walking Dead: Season 06 (2014)
ദ വാക്കിങ് ഡെഡ്: സീസൺ 06 (2014)

Episodes: 09-16
എപ്പിസോഡ്സ്: 09-16

ഭാഷ : ഇംഗ്ലീഷ്
നിർമാണം : Idiot Box Productions
പരിഭാഷ : ഗിരി പി. എസ്.
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ, ഹൊറർ, ത്രില്ലർ

IMDb ⭐️ 8.2/10

ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്.

അതിജീവനം ഒരാവശ്യമായി വരുമ്പോള്‍, ജീവിതമെന്ന പേരിൽ നമ്മൾ സങ്കൽപിച്ചെടുത്ത അർത്ഥങ്ങൾ ഒന്നുമല്ലാതാകും. ജീവന്റെ അർത്ഥം ‘ജീവനോടെ നിലനിൽക്കുക’ എന്ന് മാത്രമാകും. ബന്ധങ്ങൾ നശിക്കും. സൗഹൃദങ്ങള്‍ ഇല്ലാതാകും. നരഭോജികളായ മൃഗങ്ങളെ പോലെ നമ്മള്‍ പരസ്പരം കടിച്ചു കീറും. ഇത്രേയുള്ളൂ മനുഷ്യന്മാർ!

റിക്ക് ഗ്രൈംസ് എന്ന പോലീസ് ഉദ്യോഗസ്ഥന് ജോലിക്കിടെ സംഭവിക്കുന്ന ഒരപകടത്തിൽ, അയാളുടെ ബോധം നശിച്ച് അയാള്‍ കോമയിലാകുന്നു. അതിൽ നിന്ന് ഉണരുന്ന റിക്കിന് കാണേണ്ടി വരുന്നത് ഒരു പുതിയ ലോകമാണ്! ആളൊഴിഞ്ഞ ആശുപത്രി കെട്ടിടവും, ചോര പതിഞ്ഞ ചുവരുകളും, അയാളെ പുറം ലോകത്തെ ഭീകരതയിൽ കൊണ്ടെത്തിക്കുന്നു. ‘വാക്കേഴ്സ്’ എന്ന് പേരിട്ട് വിളിക്കുന്ന സോംബികൾ, മനുഷ്യരെ കടിച്ചു കീറി ചോര കുടിക്കുന്ന ഒരു ലോകം അയാളെ കാത്തിരിക്കുകയായിരുന്നു. സ്വന്തം ഭാര്യയും മകനും ജീവനോടെയുണ്ടോ എന്നു പോലും അയാൾക്കറിയില്ല. സഹായിക്കാനോ, സഹതപിക്കാനോ കൂടെ ആരുമില്ല. ചുറ്റും മനുഷ്യ മാംസത്തിന്റെ ഗന്ധം തേടിയലയുന്ന ശവങ്ങളുടെ മുഖം മാത്രം! പ്രതീക്ഷയുടെ ഒരു കണിക പോലും, അയാളെ എവിടെയും കാത്തിരിക്കുന്നില്ല.

എംസോൺ റിലീസ് ചെയ്തിട്ടുള്ള ദി വാക്കിങ് ഡെഡ് സീരീസിന്റെ മറ്റ് സീസണുകൾ

ദ വാക്കിങ് ഡെഡ് – സീസൺ 01 (2010)
ദ വാക്കിങ് ഡെഡ് – സീസൺ 02 (2011)
ദ വാക്കിങ് ഡെഡ് – സീസൺ 03 (2012)
ദ വാക്കിങ് ഡെഡ് – സീസൺ 04 (2013)
ദ വാക്കിങ് ഡെഡ് – സീസൺ 05 (2014)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Thriller #Web_Series
🔥77👍59🤩8❤6👏6😁2
👍87🤩24❤13🔥13😁7👏4🎉4😱3🥰2
Msone Official
Photo
#MSone Release - 3040

Man vs. Bee (2022)
മാൻ vs. ബീ (2022)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : David Kerr
പരിഭാഷ : റിയാസ് പുളിക്കൽ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, കോമഡി

IMDb ⭐️ 7.0/10

ഒരു ആഡംബര ഭവനത്തിന്റെ ഉടമസ്ഥർ ഒരാഴ്ച്ച അവധി ആഘോഷിക്കാനായി പുറപ്പെടുകയാണ്. ഒരാഴ്ച്ച ആ വലിയ വീട് നോക്കി പരിചരിക്കാൻ അവർ സ്ഥിരമായി ഏൽപ്പിക്കാറുള്ള ഏജൻസിയെ തന്നെ ജോലിയേൽപ്പിക്കുന്നു. പക്ഷേ, ഇത്തവണ ഏജൻസിക്ക് വേണ്ടി വീട് പരിചരിക്കാൻ അവിടെയെത്തുന്നത് ട്രെവർ ബിങ്ലി എന്നൊരു പുതിയ ആളാണ്‌. കോടികൾ വിലമതിക്കുന്ന അമൂല്യങ്ങളായ കലാവസ്തുക്കൾ, ആഡംബര വാഹനങ്ങൾ, സെൻസറുകളാൽ പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ, കോഡുകൾ കൊണ്ട് നിയന്ത്രിക്കുന്ന വാതിലുകൾ. അങ്ങനെ, ആ വീട് ഒരാഴ്ച്ച പരിചരിക്കുക അതിസങ്കീർണ്ണം തന്നെയായിരുന്നു. സങ്കീർണ്ണതകളുടെ മുകളിൽ അടിച്ച ആണി കണക്കെ, ട്രെവറിന് വെല്ലുവിളിയുയർത്തിക്കൊണ്ട് അവൻ എത്തുകയാണ്.
ഒരു തേനീച്ച. അതെ, അവൻ വന്നത് ഒറ്റയ്ക്കായിരുന്നു, ദ റിയൽ മോൺസ്റ്റർ. ട്രെവറും മോൺസ്റ്ററുമായുള്ള യുദ്ധം അവിടെ ആരംഭിക്കുകയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #English #Family #Short #Web_Series
❤121👍68😁29🤩7🔥6😢5🎉4🥰3👏3😱3
👍27❤2🥰2😱2
Msone Official
Photo
#MSone Release - 3041

The Power (2021)
ദി പവർ (2021)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Corinna Faith
പരിഭാഷ : അനുപ് അനു
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ, ഫാന്റസി, ഹൊറർ

IMDb ⭐️ 5.5/10

കൊറിന്ന ഫെയ്ത്ത് രചനയും സംവിധാനവും നിർവഹിച്ച് 2021 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഹൊറർ ചിത്രമാണ് “ദി പവർ”. എഴുപതുകളിലെ ലണ്ടനാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തിലെ നായികയായ വലേരിയായി അഭിനയിക്കുന്നത് റോസ് വില്യംസാണ്. വലേരി ഒരു നഴ്‌സാണ്. അവൾ കിഴക്കൻ ലണ്ടൻ റോയൽ ഇൻഫർമറിയിൽ ജോലിക്കെത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഖനിത്തൊഴിലാളികളുടെ പണിമുടക്ക് മൂലം രാജ്യത്ത് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തിയത് കൊണ്ട് രാത്രിയിലെ ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റം ഹോസ്പിറ്റൽ മാനേജ്‌മെന്റ് വരുത്തിയിട്ടുണ്ട്. ഇരുട്ടിനെ വളരെയധികം പേടിക്കുന്ന വലേരിക്ക് ചില സാഹചര്യങ്ങൾ കാരണം ആദ്യ ദിവസം തന്നെ നൈറ്റ് ഷിഫ്റ്റ് എടുക്കേണ്ടിവരുന്നു. എന്നാൽ ആ രാത്രി ആരോ തന്നെ പിന്തുടരുന്നത് പോലെ അവർക്ക് അനുഭപ്പെടുന്നു. പിന്നീട് അവിടുന്ന് അവൾക്കുണ്ടാവുന്ന ദുരനുഭവങ്ങളും അത് അന്വേഷിച്ചുള്ള അവളുടെ യാത്രയുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വ്യത്യസ്ഥമായൊരു അനുഭവം സമ്മാനിക്കാൻ ഒരുപക്ഷേ ഈ സിനിമക്ക് കഴിഞ്ഞേക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Fantasy #Horror
👍78❤5😱3😁2👏1
🔥63👍10❤7😁5🤩4👏1
👍28❤4🥰4😱2👏1
Msone Official
Photo
#MSone Release - 3042

Adan (2019)
അദാൻ (2019)

ഭാഷ : ടാഗലോഗ്
സംവിധാനം : Roman Perez Jr.
പരിഭാഷ : സുബീഷ് ചിറ്റാരിപ്പറമ്പ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, ഫാന്റസി, ഹൊറർ

IMDb ⭐️ 5.4/10

“ലോകത്ത് ഭക്ഷണത്തിനോ, പാർപ്പിടത്തിനോ വേണ്ടി ഒരു സമരവും നടന്നിട്ടില്ല. നടന്നത് മുഴുവൻ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്.”

Roman Perez Jr സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ഒരു ഫിലിപ്പീൻസ് ക്രൈം ത്രില്ലറാണ് “അദാൻ.” പൊതുവെ ലെസ്ബിയൻ ചിത്രങ്ങളിൽ കാണുന്ന ടിപ്പിക്കൽ ക്ലൈമാക്സ്‌ അല്ല ഇതിൽ എന്നത്, ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റ് ആണ്.

സ്വാതന്ത്ര്യം ആഗ്രഹിച്ചാണ് എലന്റെ അമ്മ അവളെയും, അച്ഛനെയും ഉപേക്ഷിച്ചു പോയത്. കുഞ്ഞിലേ അമ്മയുടെ സ്നേഹം കിട്ടാത്തത് കാരണം, പെട്ടെന്ന് ദേഷ്യം വരുന്നതടക്കം ചില മാനസിക വൈകല്യങ്ങളും പേറിയാണ് എലൻ വളർന്നത്.
ഒരിക്കൽ അമ്മയെപ്പോലെ അവളും നാട് വിട്ടെങ്കിലും മരിയാൻ എന്ന പെൺകുട്ടി സഹായിച്ചത് വഴി തിരികെ വീട്ടിൽ എത്തുകയായിരുന്നു. അന്നു മുതൽ എലനും, മരിയാനും വേർപിരിയാത്ത കൂട്ടുകാരായി മാറി. കൃഷി ആവശ്യത്തിന് വേണ്ടി എലന്റെ അച്ഛൻ വട്ടിപ്പലിശക്കാരനിൽ നിന്ന് വലിയൊരു തുക കടം വാങ്ങിയിരുന്നു. അത് വാങ്ങാൻ മാസം തോറും വീട്ടിലെത്തുന്ന അയാളുടെ കണ്ണ് അതിസുന്ദരിയായ എലനിൽ പതിയുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങൾ ചിത്രത്തെ ചൂട് പിടിപ്പിക്കുന്നു.

NB:- 🔞നഗ്നരംഗങ്ങളും, സഭ്യമല്ലാത്ത സംഭാഷണങ്ങളും ധാരാളം ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം ഈ ചിത്രം കാണുക

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Tagalog #Thriller
👍112🔥12❤4😱3
👍23🤩3❤2👏2
Msone Official
Photo
#MSone Release - 3043

My Son (2021)
മൈ സൺ (2021)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Christian Carion
പരിഭാഷ : വിഷ്ണു വിജയൻ
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : ജോണർ : ത്രില്ലർ, ഡ്രാമ

IMDb ⭐️ 6.0/10

ക
്രിസ്ത്യൻ ക്യരിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച് ജെയിംസ് മകാവോയെ കേന്ദ്ര കഥാപാത്രമാക്കി 2021-ൽ പുറത്തിറങ്ങിയ ത്രില്ലർ ചലച്ചിത്രമാണ് "മൈ സൺ". 2017-ൽ പുറത്തിറങ്ങിയ Mon garçon എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ഇംഗ്ലീഷ് റീമേക്ക് കൂടിയാണ് ഈ ചിത്രം.

ഈതൻ എന്ന ഏഴ് വയസ്സുകാരന്റെ തിരോധാനവും അതിനുപ്പിന്നിലെ നിഗൂഢതകളുമാണ് ചിത്രം ചർച്ചചെയ്യുന്നത്. ജെയിംസ് മകാവോയാണ് കേന്ദ്ര കഥാപാത്രമായ എഡ്മണ്ട് മുറായിയെ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ സങ്കീര്‍ണവും, അപകടകാരവുമാണ് എഡ്മണ്ടിന്റെ തൊഴിൽ മേഖല. ദാമ്പത്യത്തിലെ താളപ്പിഴകൾ മൂലം വിവാഹമോചനം നേടുന്ന എഡ്മണ്ടിന് തന്റെ മകനൊരു നല്ല അച്ഛനാവാനോ, മികച്ചൊരു വ്യക്തി ജീവിതം നയിക്കാനോ സാധിക്കുന്നില്ല. ഈതന്റെ തിരോധാനത്തെ തുടർന്നുണ്ടാക്കുന്ന അന്വേഷണം പല സൂപ്രധാന രഹസ്യങ്ങളും പുറത്ത് കൊണ്ടുവരുന്നു. ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളുടെ കഥയാണ് "മൈ സൺ .

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #English #Mystery
👍72😱2❤1🔥1🤩1
👍29🔥11🤩3❤2🥰1
Msone Official
Photo
#MSone Release - 3021

The Boys Season 3 (2022)
ദി ബോയ്സ് സീസൺ 3 (2022)

Episode 7
എപ്പിസോഡ് 7

ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : Sony Pictures Television
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ് & തൗഫീക്ക് എ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആക്ഷൻ, കോമഡി, ക്രൈം

IMDb ⭐️ 8.7/10

വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്.

ഇവർ അറിഞ്ഞും അറിയാതെയും ചെയ്യുന്ന കാര്യങ്ങളിൽ ബാധിക്കപ്പെട്ട ഒരു ചെറിയ കൂട്ടം സാധാരണക്കാരായ ആളുകൾ കൂടിച്ചേർന്ന് ബോയ്സ് എന്ന ഗ്രൂപ്പ് ഉണ്ടാക്കുകയും, ഈ സൂപ്പർഹീറോസിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നതുമാണ് ദി ബോയ്സ് എന്ന സീരീസിന്റെ പ്രധാന കഥാ പ്രശ്ചാത്തലം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Comedy #Crime #English #Web_Series
👍66🤩13🔥7👏4🥰3❤2
👍18❤10
Msone Official
Photo
#MSone Release - 3044

A Dog’s Way Home (2019)
എ ഡോഗ്സ് വേ ഹോം (2019)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Charles Martin Smith
പരിഭാഷ : ഗിരി പി എസ് & വിഷ്ണു പ്രസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : അഡ്വഞ്ചർ, ഡ്രാമ, ഫാമിലി

IMDb ⭐️ 6.7/10

പൂച്ചകളും നായകുട്ടികളും ഇടകലർന്നു ജീവിക്കുന്നൊരു തകർന്ന കെട്ടിടത്തിന്റെ അടിവശത്തായിരുന്നു അവൾ ജനിച്ചത്. സുഖമായി അങ്ങനെ പോകുമ്പോളാണ് അനിമൽ കെയർ ഡിപ്പാർട്മെന്റിലെ ചിലർ വന്ന് അവളുടെ അമ്മയെ പിടിച്ചോണ്ടുപോയത്. പക്ഷേ, തള്ളപ്പൂച്ച സൂത്രത്തിൽ അവളെ അവിടുന്ന് മാറ്റിയതുകൊണ്ടു രക്ഷപെട്ടു. അങ്ങനെയിരിക്കെയാണ് പൂച്ചകൾക്ക് തീറ്റികൊടുക്കാൻ ലൂക്കാസ് ദിവസേന അവിടെ വന്നുതുടങ്ങിയത്. ലുക്കാസിനെ ഇഷ്ടപ്പെട്ടതോടെ ഒരുനാൾ അവൾ ലുക്കാസിനരികിലേക്കോടിച്ചെന്നു. ലൂക്കാസ് അവളെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി, ബെല്ല എന്ന് പേരിട്ടു വിളിച്ചു.

ബെല്ല ലുക്കാസിനും അമ്മയ്ക്കും ഒപ്പം സന്തോഷമായി പോകുമ്പോൾ വീണ്ടും പ്രശ്നങ്ങൾ തലപൊക്കി, ഡെൻവർ നഗരത്തിൽ ബാൻ ചെയ്ത ഇനമാണ് പിറ്റ്ബുൾ. പഴയ പോലീസുകാരൻ വീണ്ടും ബെല്ലയെ തേടിയെത്തി. അങ്ങനെ മറ്റ് മാർഗമില്ലാതെ ലൂക്കാസ് അവളെ ദൂരെ ഒരിടത്ത് കൊണ്ടുചെന്നാക്കി. ദിവസങ്ങൾക്കകം തിരികെ കൊണ്ടുവരാനായിരുന്നു തീരുമാനം, പക്ഷേ വിധി ബെല്ലയ്ക്കായി കരുതിയത് മറ്റൊന്നായിരുന്നു, തന്റെ യഥാർത്ഥ അവകാശിയിലേക്ക് എത്താൻ ബെല്ല ഒരു വലിയ യാത്ര ചെയ്യേണ്ടി വരുന്നു, ആ യാത്രയിൽ ബെല്ല മനുഷ്യരായും മൃഗങ്ങളെയും സൗഹൃദമുണ്ടാക്കി, പല ശത്രുക്കളെയും നേരിട്ടു. ബെല്ലയുടെ ആ യാത്രയാണ് എ ഡോഗ്സ് വേ ഹോം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Adventure #Drama #English #Family
👍83❤14🥰4🔥2😱1