Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Manjhi - The Mountain Man / മാഞ്ചി - ദ മൗണ്ടന്‍ മാൻ (2015)

എം-സോണ്‍ റിലീസ് – 705
പോസ്റ്റര്‍ : ഹരിലാല്‍ ഭാസ്കരന്‍
ഭാഷ : ഹിന്ദി
സംവിധാനം : Ketan Mehta
പരിഭാഷ : റഫീക്ക് താജു ടി
ജോണർ : Adventure, Biography, Drama
8/10
മാഞ്ചി-ദ മൗണ്ടന്‍ മാൻ' ഒരു ജീവചരിത്ര സിനിമയാണ്. ദശരഥ് മാഞ്ചി എന്ന പാവപ്പെട്ട തൊഴിലാളിയുടെ കഥ. ഇന്ത്യയിലെ ബീഹാറിലെ ഗയ വില്ലേജിലുള്ള ഗെഹ്ലോർ ഗ്രാമമാണ് മാഞ്ചിയുടെ സ്ഥലം. ഗ്രാമത്തെയും പട്ടണത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ കുന്ന് കടന്ന് വേണം ജനങ്ങള്‍ക്ക് ആശുപത്രിയും, വ്യാപാര ആവശ്യങ്ങളുമൊക്കെ നിര്‍വ്വഹിക്കാന്‍. ഒരു ദിവസം മാഞ്ചിയുടെ ഭാര്യ, ഭക്ഷണം കൊടുക്കാന്‍ പോകവേ മലയില്‍ നിന്ന് കാല്‍ വഴുതി വീഴുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ മലയിലൂടെയുള്ള ദുര്‍ഘടവും ദൂരവുമേറിയ യാത്രയില്‍ ഭാര്യ മരിക്കുന്നു. അതോടുകൂടി മാഞ്ചി ഒരു ദൃഢമായ തീരുമാനമെടുക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤2
👍4
When Pigs Have Wings / വെന്‍ പിഗ്സ് ഹാവ് വിങ്ങ്സ് (2011)

എം-സോണ്‍ റിലീസ് – 706
പോസ്റ്റര്‍ : നിഷാദ് ജെ എന്‍
ഭാഷ : അറബിക്, ഹിബ്രു
സംവിധാനം : Sylvain Estibal
പരിഭാഷ : നിഷാദ് ജെ എന്‍
ജോണർ : Comedy
7.1/10
പലസ്‌തീൻകാരനായ ജാഫർ ഒരു മീൻപിടുത്തക്കാരനാണ്. കാര്യമായൊന്നും മിക്ക ദിവസങ്ങളിലും തടയാറില്ല..ഒരു ദിവസം വലയിൽ കുടുങ്ങിയത് ഒരു വിശിഷ്ടവസ്തുവാണ്. ഒരു വിയറ്റ്നാമീസ് പന്നി.. അയാൾ ആകെആശയക്കുഴപ്പത്തിലായി.
പന്നി അവരുടെ മതവിശ്വാസങ്ങൾക്കെതിരാണ്. എന്നാൽ അതിനെ വിറ്റാൽ പട്ടിണി മാറ്റാനുള്ള ഒരു തുക കിട്ടുകയും ചെയ്യും. അയാൾ അതിനെ ബോട്ടിൽ തന്നെ രഹസ്യമായിതാമസിപ്പിക്കുന്നു. അതിനെ കച്ചവടമാക്കാനുള്ള ശ്രമങ്ങൾ ഫലം കാണുന്നില്ല. അയാളെ ആരാണ് സഹായിക്കുക?
അപ്രതീക്ഷിതമായി ഒരാളെ അയാൾക്ക് കിട്ടുകയാണ്..ഉദ്ദേശിച്ച് രീതിയിലുള്ള കച്ചവടമല്ലായിരുന്നു അവിടെ നടന്നത് പ്രശ്നങ്ങൾ തുടങ്ങുന്നതേ ഉള്ളായിരുന്നു...
രാജ്യാന്തരചലച്ചിത്ര മേളകളിൽ മികച്ച സിനിമക്കുള്ള നിരവധി അവാർഡുകൾ വാരിക്കൂട്ടിയ സിനിമ മികച്ചൊരു പൊളിറ്റിക്കൽ സറ്റയറാണ്.
ഇസ്രായേലി-പലസ്‌തീൻ സംഘർഷത്തിന്റെ അന്തരീക്ഷവും കടന്നുവരുന്ന സിനിമ സിൽവിയൻ എസ്ടിബലിന്റെ പ്രഥമസംവിധാനസംരംഭമായിരുന്നു.ഇറാനിയൻ സിനിമകളുടെ ലാളിത്യം ഓർമിപ്പിക്കൊന്നൊരു മികച്ചൊരു സിനിമ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍10❤2
👍4
Train Driver's Diary / ട്രെയിൻ ഡ്രൈവേർസ് ഡയറി (2016)

എം-സോണ്‍ റിലീസ് – 707
ബെസ്റ്റ് ഓഫ് IFFK 17
ഭാഷ : സെർബിയൻ
സംവിധാനം : Milos Radovic
പരിഭാഷ : ഷെറി ഗോവിന്ദൻ (തളിപ്പറമ്പ ഫിലിം സൊസൈറ്റി)
ജോണർ : Comedy, Drama
7.1/10
ലിജ ഒരു ട്രെയിൻ ഡ്രൈവറാണ്. അയാളുടെ അച്ഛനും മുത്തശ്ശനും ട്രെയിൻ ഡ്രൈവർമാരായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഇടയിൽ പല സന്ദർഭങ്ങളിലായി ഏകദേശം 20-30 പേരുടെ മരണത്തിന് ലിജ കാരണക്കാരനാവുന്നു. ഇതിൽ മിക്കതും ആത്മഹത്യയോ, മരിച്ചവരുടെ അശ്രദ്ധ മൂലമോ ഒക്കെ സംഭവിക്കുന്നതാണ്. എന്നാൽ അതിൽ ലിജയ്ക്ക് ഒട്ടും കുറ്റബോധമില്ല, പക്ഷേ ദുഖമുണ്ട്. അനേകം ട്രെയിൻ ഡ്രൈവർമാരെ പോലെ നിഷ്കളങ്ക കൊലപാതകിയാണ് ലിജ !! അയാളുടെ എല്ലാമായിരുന്നു കാമുകിയും വർഷങ്ങൾക്ക് മുൻപ് ട്രെയിൻ തട്ടിയാണ് മരിച്ചത്. അതിനു ശേഷം തീർത്തും വിരസമായ അയാളുടെ ഒറ്റയാൾ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി സൈമ എന്ന അനാഥൻ കടന്നു വരുന്നു. ഒടുവിൽ അവനെ ദത്ത്‌ പുത്രനായി ലിജ സ്വീകരിക്കുന്നു. വർഷങ്ങൾക്ക് ശേഷം ലിജ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കാൻ ഒരുങ്ങുമ്പോൾ , വളർത്തുമകനായ സൈമ അച്ഛന്റെ ജോലി ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. എന്നാൽ ലിജ ഇതിനു സമ്മതിക്കുന്നില്ല. ഒരു പ്രത്യേക ഘട്ടത്തിൽ ഒടുവിൽ ലിജ അതിനു സമ്മതിക്കുന്നു. തുടർന്നുള്ള സംഭവവികാസങ്ങളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤1😁1
👍3❤1
War Witch / വാര്‍ വിച്ച് (2012)

എം-സോണ്‍ റിലീസ് – 708
പോസ്റ്റര്‍ : പ്രവീണ്‍ അടൂര്‍
ഭാഷ : ഫ്രഞ്ച് , ലിങ്കാല
സംവിധാനം : Kim Nguyen
പരിഭാഷ : അഖില പ്രേമചന്ദ്രന്‍
ജോണർ : Drama, War
7.1/10
ആഭ്യന്തരയുദ്ധം രൂക്ഷമായ ഒരു ആഫ്രിക്കൻ രാജ്യത്താണ് കഥ നടക്കുന്നത്. വയറ്റിലുള്ള കുഞ്ഞിനോട് സ്വന്തം ജീവിതം കഥ പറയുകയാണ് കൊമോണ എന്ന പെൺകുട്ടി. അവളെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി വിമതർ കുട്ടി പട്ടാളക്കാരി ആക്കുന്നു. പിന്നങ്ങോട്ടുള്ള അവളുടെ ജീവിതം പ്രവചനാതീതമാണ്. ഒരു അദ്‌ഭുത സംഭവത്തിനൊടുവിൽ ശത്രുക്കളെവിടെന്ന് തിരിച്ചറിയാൻ കഴിയുന്ന മന്ത്രവാദിനിയാണ് അവളെന്ന് വിമതർ വിശ്വസിക്കുന്നു. അതിൽനിന്ന് ഒരു ഘട്ടത്തിൽ രക്ഷപ്പെടുകയും പ്രണയം എന്താണെന്ന് അറിയുകയും ചെയ്യുന്നുണ്ട് കൊമോണ. തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെപോലും വെറുത്തുപോകുന്ന അവസ്ഥയിൽ പെട്ടെന്നാണ് അവളെത്തുന്നത്. ഭ്രാന്തമായ ചിന്തകളിൽനിന്നും മനോവ്യഥകളിൽനിന്നും മോചനം തേടി അലയുന്ന അവൾ ഒടുവിൽ ജീവിതത്തോട് സമരസപ്പെടുന്നു..
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍3❤1
❤7👍1
The Admiral: Roaring Currents / ദ അഡ്‌മിറല്‍: റോറിംഗ് കറന്റ്സ് (2014)

എം-സോണ്‍ റിലീസ് – 709
പോസ്റ്റർ: പ്രവീണ്‍ അടൂര്‍
ഭാഷ : കൊറിയന്‍
സംവിധാനം : Han-min Kim
പരിഭാഷ : സുഭാഷ് ഒട്ടുംപുറം
ജോണർ : Action, Drama, History
7.1/10
ഗോലിയാത്തിനോട് ഏറ്റുമുട്ടി വിജയിച്ച ദാവീദിന്റെ കഥ പോലെ വെറും 13 പടക്കപ്പലുകൾ കൊണ്ട് മുന്നൂറോളം വരുന്ന ജാപ്പനീസ് പടക്കപ്പലുകളോട് പൊരുതിയ കൊറിയൻ നേവി സൈന്യാധിപൻ യി സുൻ സിനിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. പതിനഞ്ചാം നൂറ്റാണ്ടിൽ കൊറിയ ഭരിച്ചിരുന്ന ജോസ്യോൻ സാമ്രാജ്യത്തിന്റെ നേവി സൈന്യാധിപനായിരുന്നു യി സുൻ സിൻ. മ്യോൻഗ്യാങ് യുദ്ധം എന്നറിയപ്പെട്ട 1597ൽ നടന്ന കടൽയുദ്ധത്തിൽ ജപ്പാൻ സാമ്രാജ്യത്വത്തിനെതിരെ പടനയിച്ചത് അദ്ദേഹമായിരുന്നു. ചോയ് മിൻ സികിനെ കേന്ദ്രകഥാപാത്രമാക്കി കിം ഹാൻ മിൻ സംവിധാനം നിർവ്വഹിച്ച ഹിസ്റ്റോറിക് വാർ ത്രില്ലർ കൊറിയൻ ചിത്രമാണ് ദി അഡ്മിറൽ: റോറിങ് കറന്റ്സ്. യി സുൻ സിനിന്റെ വീരേതിഹാസത്തെ ആസ്പദമാക്കി ജ്യോൻ ചുൽ ഹോങ്ങും സംവിധായകൻ കിം ഹാൻ മിനും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കിം തേ സ്യോങ് ഛായാഗ്രഹണവും കിം ചാങ് ജു എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ക്യാമറാമാൻ കിം തേ സ്യോങ്ങിന്റേത് തന്നെയാണ് പശ്ചാത്തല സംഗീതം.
രാഷ്ട്രീയ ഗൂഡാലോചനയുടെ ഫലമായി ജോസ്യോൻ സാമ്രാജ്യത്തിന്റെ നേവി പടത്തലവൻ യി സുൻ സിനിനെ ജോസ്യോൻ കോടതി തലസ്ഥാനത്തുനിന്നു പുറത്താക്കി, പടത്തലവനായിരുന്ന അദ്ദേഹത്തിനെ ഒരു സാധാരണ പട്ടാളക്കാരനായി തരംതാഴ്ത്തി, ഭക്ഷണവും മറ്റും നിഷേധിച്ചു ജയിലിലടച്ചു മരണത്തിനരികിലേക്ക് തള്ളിവിട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായിരുന്ന വോൻ ഗ്യുനിനെ നേവിയുടെ തലവനായി നിശ്ചയിച്ചു. ഈയവസരം മുതലെടുത്ത ജപ്പാൻ സൈന്യം, ചിൽചോൻര്യങ് യുദ്ധത്തിൽ വോൻ ഗ്യുനിന്റെ നേതൃത്വത്തിലുള്ള കൊറിയൻ സൈന്യത്തെ പരാജയപ്പെടുത്തി. കൊറിയൻ കപ്പൽപ്പടതന്നെ തുടച്ചു നീക്കപ്പെട്ടു, യി സുൻ സിനിന്റെ നേതൃത്വത്തിൽ നൂറ്റിയറുപത്തിലേറെ കപ്പൽവ്യൂഹമുണ്ടായിരുന്ന കൊറിയൻ കപ്പൽപ്പട യുദ്ധ പരാജയത്തിലൂടെ പന്ത്രണ്ടിലേക്ക് ഒതുങ്ങി. വോൻ ഗ്യുൻ കൊല്ലപ്പെട്ടതിന്റെ ഫലമായി യി സുൻ സിൻ കപ്പൽപ്പടയുടെ സൈന്യാധിപനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, വെറും പന്ത്രണ്ടു പടക്കപ്പലുകളും എണ്ണത്തിൽ തുച്ഛമായ പട്ടാളക്കാരെയും കൊണ്ട് യുദ്ധം ജയിക്കാൻ കഴിയില്ലെന്നുറപ്പിച്ച കീഴുദ്യോഗസ്ഥന്മാർ യി സുൻ സിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു, എന്നാൽ അദ്ദേഹം മുന്നോട്ടു പോവുക എന്ന ദൃഢനിശ്ചയത്തിലായിരുന്നു. തന്റെ സൈന്യത്തിന്റെ ചോർന്നുപോയ ധൈര്യം വീണ്ടെടുക്കുക എന്ന വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന് ആദ്യമായി നേരിടേണ്ടി വന്നത്..
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤5
❤6
Love in the Time of Cholera / ലൗവ് ഇന്‍ ദി ടൈം ഓഫ് കോളറ (2007)

എം-സോണ്‍ റിലീസ് – 710
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Mike Newell
പരിഭാഷ : വെള്ളെഴുത്ത്
ജോണർ : Drama, Romance
6.4/10
അലൻ പേറ്റന്റെ ‘കേഴുക പ്രിയ നാടേ‘, (സംവിധാനം : സോൾട്ടൻ കോർദാ) അലക്സാണ്ടർ സോൾഷെനിറ്റ്സ്വന്റെ ‘ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം‘, ( സംവിധാനം : കാസ്പർ റീഡ്) റ്റാഡിസ്റ്റാ സ്പിൽ മാന്റെ ‘പിയാനോ വാദകൻ‘ ( സംവിധാനം : റോമൻ പോളാൻസ്കി) ഴാങ് ഡൊമിനിക് ബാബിയുടേ ‘ ഡൈവിങ് കവചവും ചിത്രശലഭവും ( സംവിധാനം: ജൂലിയൻ ഷ്നാബെൽ) ചാൾസ് ഡിക്കൻസിന്റെ ‘ഒളിവെർ ട്വിസ്റ്റ്‘ (സംവിധാനം : പൊളാൻസ്കി) തുടങ്ങിയ അവലംബിത തിരക്കഥകൾ തയാറാക്കിയ റൊണാൾഡ് ഹാർവുഡാണ്, മാർക്വേസിന്റെ ‘ കോളറാക്കാലത്തെ പ്രണയത്തിനും‘ തിരനാടകം തയാറാക്കുന്നത്. അദ്ദേഹം നാടകകൃത്തും നോവലിസ്റ്റും നാടക ചരിത്രകാരനുമൊക്കെയാണ്. മാർക്വേസ് ആദ്യമായി ഹോളിവുഡിലെത്തുന്നത് ഈ ചിത്രം വഴിയാണ്. 2007-ൽ. സ്റ്റോൺ വില്ലേജ് നിർമ്മാണക്കമ്പനി ഉടമ, സ്കോട്ട് സ്റ്റെയിൻഡോർഫ് മൂന്നു വർഷം കാത്തിരുന്നിട്ടാണ് നോവൽ സിനിമയാക്കാനുള്ള അനുവാദം മാർക്വേസിൽനിന്ന് നേടിയെടുത്തത്. താൻ മാറ്റൊരു ഫ്ലോറെന്റിനോയാണെന്ന് സ്കോട്ട്, മാർക്വേസിനെ ബോധ്യപ്പെടുത്തി, സിനിമയുടെ അനുവാദത്തിനായി എത്രനാൾ വേണമെങ്കിലും കാത്തിരിക്കും. 50 വർഷമെങ്കിൽ 50 വർഷം.
‘കോളറാക്കാലത്തെ പ്രണയ‘ത്തിനു പുറമേ ‘ഇൻ ഇവിൾ അവറും‘, ‘ഓഫ് ലൗ ആൻഡ് അദർ ഡെമൻസും‘, ‘നോ വൺ റൈറ്റ്സ് ടു കേണലും‘ ചലച്ചിത്രങ്ങളായിട്ടുണ്ട്. (മാർക്വേസ് തന്നെ സ്ക്രിപ്റ്റ് എഴുതിയവ വേറേ) എന്നാൽ ലാറ്റിനമേരിക്കയ്ക്ക് പുറത്ത് തന്റെ നോവലുകൾക്ക് ഒരു ദൃശ്യപാഠം ഉണ്ടാവുന്നതിനെ എന്തുകൊണ്ടോ മാർക്വേസിന് ഒരു എതിരഭിപ്രായം ഉണ്ടായിരുന്നെന്നു തോന്നുന്നു. ‘കോളറാക്കാലത്തെ പ്രണയത്തെ‘ക്കുറിച്ചുള്ള ഒരു വിമർശനം കൊളംബിയൻ ചുറ്റുപാടിൽനിന്ന് അത് നേരെ ഡിക്കൻസിയൻ കാലത്തിലേക്ക് വച്ചു മാറ്റപ്പെട്ടു എന്നതാണ്. സംവിധായകൻ മൈക്ക് നെവെൽ ബ്രിട്ടീഷുകാരനാണ്. (ചാൾസ് ഡിക്കൻസിന്റെ ‘ദ ഗ്രേറ്റ് എക്സ്പെറ്റേഷനാ‘ണ് മൈക്കിന്റെ മറ്റൊരു ചിത്രം) അതുകൊണ്ടാണ് ചലച്ചിത്രത്തിലെ പ്രദേശങ്ങൾ കൊളംബിയ എന്നതിലുപരി കഴിഞ്ഞ നൂറ്റാണ്ടിലെ ബ്രിട്ടീഷ് പ്രദേശങ്ങളായിരിക്കുന്നത്. നോവലിനകത്തെ ദാർശനികമായ അടിയൊഴുക്കുകൾ വറ്റുകയും ലാറ്റിനമേരിക്കാൻ രാജ്യത്തിനുമേലുള്ള യൂറോപ്യൻ നോട്ടത്തിനു ചലച്ചിത്രത്തിൽ പ്രാധാന്യം വരികയും ചെയ്തിരിക്കുന്നു. കോളറക്കാലത്തെ പ്രണയം മുന്നിൽ വയ്ക്കുന്ന വൈകാരിക അനുഭൂതിയെ മറ്റൊരു ചിഹ്നവ്യവസ്ഥയിലേക്ക് പരിവർത്തിപ്പിക്കുന്നതിൽ ചലച്ചിത്രം വിജയിക്കുകയും ചെയ്തിട്ടുണ്ട്. അനുകല്പന (അഡാപ്‌റ്റേഷൻ) കൾ അത്രയും മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ.
കൗമാരകാലത്തു് ഫ്ലോറെന്റിനോ അരിസയ്ക്ക്, ( ജാവിയർ ബർദാം) ഫെർമിനാ ഡാസ (ജിയോവന്ന മെസോഗിർമോ) എന്ന സുന്ദരിപ്പെണ്ണിനോടുണ്ടായ ശക്തമായ പ്രണയത്തിന്റെയും അവളെ കിട്ടാനുള്ള അയാളുടെ 50 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെയും കഥയാണ്, കോളറാക്കാലത്തെ പ്രണയം‘ പറയുന്നത്.
‘കോളറാക്കാലത്തെ പ്രണയത്തെ‘ 100 -ല്പരം വർഷങ്ങൾ മുൻപുള്ള കാല്പനികലോകത്തിലേക്ക് അനായാസം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤4😱1
👍4😱1
Voice From The Stone / വോയ്സ്‌ ഫ്രം ദ സ്റ്റോണ്‍ (2017)

എം-സോണ്‍ റിലീസ് – 1350
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ് ,ഇറ്റാലിയന്‍
സംവിധാനം : Eric D. Howell
പരിഭാഷ : ഫയാസ് മുഹമ്മദ്
ജോണർ : ഡ്രാമ , മിസ്റ്ററി, ത്രില്ലർ
5.2/10
സിൽവിയോ റാഫോ എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ആൻഡ്രു ഷാ തിരക്കഥ എഴുതി എറിക് ഡി ഹൊവലിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ചിത്രമാണ്"VOICE FROM THE STONE(വോയിസ്‌ ഫ്രം ദി സ്റ്റോൺ)"ഇറ്റലിയിൽ ചിത്രീകരിച്ച ചിത്രത്തിൽ"എമിലിയ ക്ലാർക്"പ്രധാന വേഷത്തിൽ എത്തുന്നു.
രണ്ടാം ലോകമഹായുദ്ധാനന്തര ഇറ്റലിയിൽ, മാൽവിന തന്റെ വസതിയിൽ മരണക്കിടക്കയിലാണ്. അവളുടെ കൗമാരക്കാരനായ മകൻ ജേക്കബിനോട് മറ്റൊരു സ്ത്രീ വരും, അവനെ സ്നേഹിക്കുന്ന ഒരു സ്ത്രീ, അവൻ സംസാരിക്കുന്ന അടുത്ത വാക്കുകൾ മാൽവിനയെ അവനിലേക്ക് തിരികെ വിളിക്കുമെന്ന് അവൾ പറയുന്നു. ഏഴുമാസത്തിനുശേഷം കുട്ടികളുടെ പരിചരണത്തിൽ വിദഗ്ധനായ ഒരു ബ്രിട്ടീഷ് നഴ്സ് വെറേന എത്തിച്ചേരുന്നു. അമ്മ മരിച്ചതിനുശേഷം ജേക്കബ് സംസാരിച്ചിട്ടില്ല, ജേക്കബിന്റെ പിതാവായ "ക്ലോസ്" റിക്രൂട്ട് ചെയ്ത ഏറ്റവും പുതിയ ഇംഗ്ലീഷ് സംസാരിക്കുന്ന (മാൽവിനയുടെ ആഗ്രഹപ്രകാരം) നഴ്‌സാണ് വെറേന. എസ്റ്റേറ്റ് കീപ്പർ അലസ്സിയോയെയും ലിലിയയെയും വെറീന കണ്ടുമുട്ടുന്നു. ഒരു പാവം പയ്യനാണെങ്കിലും എന്തൊക്കെയോ ഉള്ളിലൊതുക്കി രഹസ്യങ്ങൾ ഒരുപാടുള്ള ആളാണ് ജേക്കബ്.അങ്ങനെ വെറേനയുടെ ജീവിതത്തെ തന്നെ മാറ്റി മരിക്കുന്ന സംഭവ വികാസങ്ങളാണ് തുടർന്ന് ചിത്രത്തിൽ പറയുന്നത്.മികച്ച ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤2
Delhi in a Day / ഡല്‍ഹി ഇന്‍ എ ഡേ (2011)

എം-സോണ്‍ റിലീസ് – 523
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : പ്രശാന്ത് നായര്‍
പരിഭാഷ : ദീപ എൻ പി
ജോണർ : കോമഡി, ഡ്രാമ
Info : __________________________________
6.2/10
ആദര്‍ശ ശാലിയായ ബ്രിട്ടീഷ് യാത്രികന്‍ ജാസ്പറിന്റെ (ലീ വില്യംസ്) പണം ആതിഥേയരായ ഭാട്ടിയ കുടുംബത്തില്‍ വെച്ച് കളവു പോകുമ്പോള്‍ കുടുംബത്തിനു ഒരു ബലിയാടിനെ ആവശ്യമുണ്ട്. വീട്ടു വേലക്കാര്‍ക്ക് ഇരുപത്തി നാലു മണിക്കൂര്‍ സമയം കുറ്റസമ്മതത്തിനായി നല്‍കപ്പെടുന്നു. ഉപരിതലത്തില്‍ മസൃണമായ ഒരു പ്രണയ കഥയുടെ അന്തരീക്ഷമുള്ള ചിത്രം വര്‍ഗ്ഗ വൈരുധ്യങ്ങളുടെയും സങ്കടങ്ങളുടെയും അടിയൊഴുക്കില്‍ പ്രേക്ഷകന്റെ ഉള്ളുലക്കുന്നു
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤4
❤6👍2
Game of Thrones: Season 2 / ഗെയിം ഓഫ് ത്രോണ്‍സ്: സീസണ്‍ 2 (2012)

എം-സോണ്‍ റിലീസ് – 524
പോസ്റ്റർ: നിയാസ് അഹ്മദ്
ഭാഷ : ഇംഗ്ലീഷ്
സാക്ഷാത്കാരം : ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ്
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ
9.3/10
2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A Song of Ice and Fire) എന്ന പുസ്തക പരമ്പരയെ ആധാരമാക്കി ഡേവിഡ് ബെനിയോഫ്, D.B വെയ്സ് ചേർന്ന് രൂപപ്പെടുത്തിയ ഈ പരമ്പര ഇന്ന് ഏഴാം സീസണിൽ എത്തിനിൽക്കുമ്പോൾ നമ്മുടെ ലോകമെമ്പാടും ഇതൊരു തരംഗമായിം മാറുകയും ഈ കേരളക്കരയിലടക്കം ഇതിന് ആരാധകവൃന്ദങ്ങൾ വരെ ഉണ്ടാകുകയും ചെയ്തിരിക്കുന്നു.
സമാന്തരമായ മൂന്ന് പ്രധാന പ്ലോട്ടുകളിലായി, അനേകം ഉപകഥകളോടെ വികസിക്കുന്നതാണ് ഈ പരമ്പര. ഒരു സാങ്കൽപിക ലോകത്തെ വെസ്റ്ററോസ് എസ്സോസ് എന്നീ ഭൂഖണ്ഡങ്ങളിലാണ് ഇതിലെ കഥ നടക്കുന്നത്. വെസ്റ്ററോസ് ഭൂഖണ്ഡത്തിലെ പ്രബലമായ ഏഴു രാജ്യങ്ങളുടെ(Seven kingdoms) പരമാധികാര സ്ഥാനമാണ് അയേൺത്രോൺ. അതിന്റെ അവകാശത്തെ സംബന്ധിച്ച ചില രഹസ്യങ്ങൾ കുഴിച്ചുമൂടപ്പെടുവാൻ ചിലർ നടത്തുന്ന ചരടുവലികളിൽ നിന്നും ഉടലെടുക്കുന്ന പ്രശനങ്ങളോടെയാണ് പരമ്പരയുടെ ആരംഭം. ഇതേ തുടർന്ന് ഇത് വെസ്റ്ററോസിലെ പ്രബലങ്ങളായ സ്റ്റാർക്ക്, ലാനിസ്റ്റർ, ടാർഗേറിയൻ, ബറാത്തിയോൺ എന്നിവ ഉൾപ്പടെയുള്ള രാജവംശങ്ങൾ തമ്മില്‍ ഉടലെടുക്കുന്ന സംഘർഷങ്ങളെ സംബന്ധിച്ചതാണ് ഇതിലെ ഒന്നാം പ്ലോട്ട്. എസ്സോസ് ഭൂഖണ്ടത്തിലെ ചെറു രാജ്യങ്ങളും ഗോത്ര സംഘങ്ങളും ഈ സംഘർഷങ്ങളിൽ ഭാഗമാകുന്നത് ഉൾപ്പെടുന്നതാണ് രണ്ടാം പ്ലോട്ട്. ഇതിന് സമാന്തരമായി മറ്റൊരു വശത്ത് വെസ്റ്ററോസിന് ഭീഷണിയായ പുറത്തു നിന്നുള്ള വൈറ്റ് വാക്കേഴ്സ് അടക്കമുള്ള വിചിത്ര രൂപികളുടെ മുന്നേറ്റവും അതിനെതിരെയുള്ള നൈറ്റ്സ് വാച്ച് എന്ന കാവല്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പടയൊരുക്കങ്ങളും അടങ്ങുന്നതാണ് മൂന്നാം പ്ലോട്ട്.
ഉദ്യോഗജനകമായ കഥയും അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും, മികച്ച ഡയലോഗുകളും ചേർന്ന പരമ്പര ഒപ്പം തന്നെ അതിന്റെ സാങ്കേതികതിവിന്റെ കാര്യത്തിൽ ഹോളീവുഡ് സിനിമകളെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. പീറ്റർ ഡിങ്ക്ലേജ്, സീൻ ബീൻ, എമില ക്ലാർക്ക്, കാറ്റ് ഹാരിങ്ങ്ടൺ, നിക്കോളായ് കോസ്റ്റർ വലഡു, ലെന ഹാഡി, സോഫി ടർണർ, മെയ്സി വില്യംസ്, എയ്ഡൻ ഗില്ലെൻ, ജെയിംസ് കോസ്മോ, ജോൺ ബ്രാഡ്ലി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍32❤25😢2
❤5👍2
My Name is Khan / മൈ നെയിം ഈസ് ഖാന്‍ (2010)

എം-സോണ്‍ റിലീസ് – 525
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : കരൺ ജോഹർ
പരിഭാഷ : ജംഷാദ് ആലങ്ങാടൻ
ജോണർ : ഡ്രാമ
8/10
കരൺ ജോഹർ സം‌വിധാനം ചെയ്ത് 2010 ഫെബ്രുവരി 12-ന്‌ പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചലച്ചിത്രമാണ്‌ മൈ നെയിം ഈസ് ഖാന്‍ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്‌. ചിത്രത്തിന്റെ തിരക്കഥ ഷിബാനി ബാത്തിജയും, നിർമ്മാണം ഹീരൂ യാഷ് ജോഹാറും, ഗൗരി ഖാനും നിർ‌വ്വഹിച്ചിരിക്കുന്നു. ഈ ചലച്ചിത്രത്തിന്റെ വിതരണം ഫോക്സ് സ്റ്റാർ എന്റർടൈൻമെന്റാണ്‌ നിർ‌വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവി. കെ. ചന്ദ്രനും, സംഗീതം ശങ്കർ മഹാദേവൻ, എഹ്സാൻ നൂറാനി, ലോയ് മെൻഡ്‌ൺസ എന്നിവർ ചേർന്നും നിർ‌വ്വഹിച്ചിരിക്കുന്നു. നൃത്ത സം‌വിധാനം ഫാറാ ഖാനും, ഗാനരചന നിരഞ്ജൻ അയ്യങ്കാറുമാണ്‌ നിർ‌വ്വഹിച്ചിരിക്കുന്നത്. വിഷ്വൽ എഫക്ട്സ് ചെയ്തിരിക്കുന്നത് റെഡ് ചില്ലീസ് വി.എഫ്.എക്സ്. ആണ്‌. മൈ നെയിം ഈസ് ഖാന്റെ ആദ്യ പ്രദർശനം അബുദാബിയിൽ 2010 ഫെബ്രുവരി 10-ന്‌ നടക്കുകയുണ്ടായി. ആഗോള വ്യാപകമായി ഈ ചിത്രം 2010 ഫെബ്രുവരി 12-ന്‌ പുറത്തിറങ്ങി. അറുപതാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായി ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ വിമാനത്താവള സുരക്ഷാ പരിശോധനയിലും, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍16❤9😱1
👍3❤1
The Kite Runner / ദി കൈറ്റ് റണ്ണര്‍ (2007)

എം-സോണ്‍ റിലീസ് – 526
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : ഇംഗ്ലീഷ്,പേര്‍ഷ്യന്‍
സംവിധാനം : മാര്‍ക്ക് ഫോറസ്റ്റര്‍
പരിഭാഷ :  സുഭാഷ് ഒട്ടുംപുറം
ജോണർ : ഡ്രാമ
Info : D63D13C359163446A3CBF9CAB1B255A3EB0C564D
7.6/10
കാബൂളില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത അഫ്ഗാനിസ്ഥാന്‍ സാഹിത്യകാരനായ ഖാലിദ് ഹുസൈനിയുടെ പ്രഥമ നോവലായ 'ദി കൈറ്റ് റണ്ണറി'ന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ഇരുപത് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിയുകയും 34 രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ലോകപ്രശസ്ത നോവല്‍ ആണ് ദി കൈറ്റ് റണ്ണര്‍. യഥാര്‍ത്ഥത്തില്‍ ഇതൊരു അമേരിക്കന്‍ ചിത്രമാണ്. മാര്‍ക്ക് ഫോറസ്റ്റര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. എന്നാല്‍ ചിത്രത്തിലെ സംഭാഷണങ്ങള്‍ ഭൂരിഭാഗവും പേര്‍ഷ്യന്‍ ഭാഷയിലാണ്. ധനികനായ ആഗാ സാഹിബിന്റെ ഒരേയൊരു മകനാണ് അമീര്‍ ജാന്‍. ആഗാ സാഹിബിന്റെ വേലക്കാരന്റെ മകനായ ഹസ്സന്‍ ആണ് അമീര്‍ ജാന്റെ ബാല്യകാല സുഹൃത്ത്. ഇരുവരും ഉറ്റ ചങ്ങാതിമാരാണ്. പട്ടം പറത്തലാണ് ഇഷ്ടവിനോദം. എങ്കിലും ഹസ്സനോടും അവന്റെ പിതാവിനോടുമുള്ള ആഗാ സാഹിബിന്റെ അമിതവാത്സല്യം ഇടയ്‌ക്കെങ്കിലും അവന്റെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. ഒരുനാള്‍ അമീര്‍ കാണുന്ന കാഴ്ച ഹസ്സനോടുള്ള കുറ്റബോധമായി പരിണമിക്കുന്നു. പക്ഷേ ഹസ്സനെയും പിതാവിനെയും വീട്ടില്‍ നിന്നും ഒഴിവാക്കാനുള്ള വഴി തേടുകയാണ് അമീര്‍. ഒടുവില്‍ അവന്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നു. ആഗാ സാഹിബ് മകനോടൊത്ത് അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്നു. ഒരു നാള്‍ ഹസ്സന്റെ മരണവാര്‍ത്തയും, ഹസ്സന്‍ ആരായിരുന്നു എന്നും, തന്റെ പിതാവിന് അവനോടുള്ള വാത്സല്യം എന്തുകൊണ്ടായിരുന്നു എന്നും അമീര്‍ തിരിച്ചറിയുന്നു. അതോടെ ഒരു ലക്ഷ്യവുമായി താലിബാന്‍ അധീനതയിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുകയാണ് അമീര്‍. തുടക്കത്തില്‍ അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശത്തിന്റെയും പിന്നീടുണ്ടായ താലിബാന്‍ അധിനിവേശത്തിന്റെയും പശ്ചാത്തലത്തിലാണ് സിനിമയുടെ കഥാഗതി. അതോടൊപ്പം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തവര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും ചിത്രം വരച്ചു കാട്ടുന്നു..
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤3