Msone Official
131K subscribers
4.22K photos
147 videos
4.09K links
Download Telegram
Media is too big
VIEW IN TELEGRAM
നേരം വെളുത്തപ്പോൾ അവർ തീവ്രവാദികളായി!!!

ആദ്യാവസാനം വരെ ത്രില്ലിംഗ് മോഡിൽ കഥപറഞ്ഞുപോകുന്ന സൂപ്പർ ഹിറ്റ് ഇസ്രായേലീ സീരീസ്

Kfulim – Season 01 (2015)
ക്ഫുലിം – സീസൺ 01 (2015)

https://malayalamsubtitles.org/languages/hebrew/kfulim-season-01-2015/
👍16🔥1
👍17😱2❤1🔥1👏1😢1🤩1
Msone Official
Photo
#MSone Release - 2990

Black Mirror – Season 04 (2017)
ബ്ലാക്ക് മിറർ – സീസൺ 04 (2017)

Black Museum
ബ്ലാക്ക് മ്യൂസിയം

ഭാഷ : ഇംഗ്ലീഷ്
നിർമാണം : Zeppotron
പരിഭാഷ: ഉദയകൃഷ്ണ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ

IMDb ⭐️8.9/10

നിങ്ങളെ ബ്ലാക്ക് മ്യൂസിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന മിക്ക വസ്തുക്കള്‍ക്കും ഒരു ഇരുണ്ട ഭൂതകാലമുണ്ട്. Advanced Technology യുടെ വിവിധ സാധ്യതകളിലൂടെ വികസിപ്പിച്ചെടുത്തതാണ് അവയെല്ലാം. അതില്‍ ചിലതൊക്കെ നല്ല ഉദ്ദേശത്തോടെ രൂപപ്പെടുത്തിയതാവാം. പക്ഷേ അതെല്ലാം പിന്നീട് ഒരുപാട് മനുഷ്യരുടെ, അവരുടെ മാനസികനിലയുടെ തകർച്ചയ്ക്ക് കാരണമായി. പല ജീവിതങ്ങളും അതിലൂടെ ഇല്ലാതായി.

‘ബ്ലാക്ക് മിറർ’ എന്ന സീരീസിന് ഒരു Tribute പോലൊരു എപ്പിസോഡാണ് ‘ബ്ലാക്ക് മ്യൂസിയം’. സീരീസിലെ മുന്‍ എപ്പിസോഡികളുടെ ഒരുപാട് റഫറൻസുകൾ നിങ്ങൾക്കിതിൽ കാണാന്‍ കഴിയും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Sci_Fi #Thriller #Web_Series
👍28👏5❤1🤩1
👍24🤩3
Msone Official
Photo
#MSone Release - 3028

#ClassicJune2022 - 06

Jagged Edge (1985)
ജാഗെഡ് എഡ്ജ് (1985)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Richard Marquand
പരിഭാഷ : പ്രശോഭ് പി.സി.
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : ഡ്രാമ, മിസ്റ്ററി, ത്രില്ലർ

IMDb ⭐️ 6.5/10

ജെഫ് ബ്രിഡ്ജസ്, ഗ്ലെൻ ക്ലോസ് എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ലീഗൽ ത്രില്ലറാണ് ജാഗെഡ് എഡ്ജ്.

അറിയപ്പെടുന്ന വ്യവസായിയായ പേജ് ഫോറസ്റ്റർ, സാൻ ഫ്രാൻസിസ്കോയിലെ തൻ്റെ ബീച്ച് ഹൗസിൽ വെച്ച് ക്രൂരമായി കൊല്ലപ്പെടുന്നു. മാസ്ക് ധരിച്ചെത്തിയ കൊലപാതകിയാണ് പേജിനെ കൊല്ലുന്നത്. അധികം വൈകാതെ തന്നെ പേജിൻ്റെ ഭർത്താവ് ജാക്ക് അറസ്റ്റ് ചെയ്യപ്പെടുന്നു.

നിരപരാധിയാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന ജാക്ക്, തനിക്കു വേണ്ടി വാദിക്കാൻ ഒരു ക്രിമിനൽ ലോയറെ തിരയുന്നു. മുൻ അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് അറ്റോർണിയായ ടെഡി ബാൺസിനോട് ജാക്ക് തനിക്കുവേണ്ടി വാദിക്കാൻ ആവശ്യപ്പെടുന്നു. ഇതേ കേസിലെ പ്രോസിക്യൂട്ടറായ ഡിസ്ട്രിക്റ്റ് അറ്റോർണി ക്രാസ്നിയുടെ കീഴിലായിരുന്നു ടെഡി മുമ്പ് ജോലി ചെയ്തിരുന്നത്. അയാളിൽ നിന്നുള്ള ദുരനുഭവങ്ങൾ മൂലം ക്രിമിനൽ കേസുകൾ വാദിക്കുന്നതിൽ നിന്ന് കുറച്ചുകാലമായി വിട്ടുനിൽക്കുകയായിരുന്ന ടെഡി ആദ്യം ഈ കേസ് ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. പക്ഷേ സമ്മർദ്ദങ്ങൾ മൂലം ടെഡി കേസ് ഏറ്റെടുക്കുന്നു.
കോടതിയിലെ ചൂടേറിയ വാദപ്രതിവാദങ്ങളാണ് പിന്നെ. കേസിൽ പുതിയ കണ്ടെത്തലുകളും വാദത്തിനിടെ ഉയർന്ന് വരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Classic_June_2022 #Drama #English #Mystery #Thriller
👍59😢8❤1😱1🤩1
❤20👍9🎉1
Msone Official
Photo
#MSone Release - 3029

#ClassicJune2022 - 07

The Gospel According to St. Matthew (1964)
ദ ഗോസ്പൽ അക്കോർഡിംഗ് ടു സെന്റ് മാത്യു (1964)

ഭാഷ : ഇറ്റാലിയൻ
സംവിധാനം :Pier Paolo Pasolini
പരിഭാഷ : എൽവിൻ ജോൺ പോൾ
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി

IMDb ⭐️ 7.7/10

1964ല്‍ പിയെര്‍ പൗലോ പസോളിനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് “ദ ഗോസ്പല്‍ അക്കോര്‍ഡിംഗ് ടു സെന്റ്‌ മാത്യൂ.” ഇറ്റാലിയന്‍ നിയോറിയലിസത്തിന്റെ ക്ലാസിക്കുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രം മത്തായിയുടെ സുവിശേഷം അനുസരിച്ച് ഉള്ള യേശു ക്രിസ്തുവിന്റെ ജനനം മുതല്‍ മരണം വരെയുള്ള സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ്.

ചിത്രം വെനീസ് ഫിലിം ഫെസ്റ്റിവാലിന്റെ ഗ്രാന്‍ഡ്‌ ജൂറി പ്രൈസ് കരസ്ഥമാക്കി. മൂന്ന് ഓസ്ക്കാര്‍ നാമനിര്‍ദ്ദേശങ്ങളും ലഭിക്കുകയുണ്ടായി. 2015 ല്‍ വത്തിക്കാന്‍ ദിനപത്രമായ എല്‍ ഒസര്‍വറ്റോര്‍ ചിത്രത്തെ ക്രിസ്തുവിനെക്കുറിച്ച് നിര്‍മ്മിച്ചതില്‍ ഏറ്റവും മികച്ച ചലച്ചിത്രമെന്ന്‌ “ദ ഗോസ്പല്‍ അക്കോര്‍ഡിംഗ് ടു സെന്റ്‌ മാത്യൂ.” നെ വിശേഷിപ്പിച്ചു.

“ചിത്രങ്ങൾക്ക് വാക്യങ്ങളുടെ കാവ്യ ഭംഗിയുടെ തലത്തിലേക്ക് ഒരിക്കലും ഉയരാൻ ആവില്ല” എന്ന് വിശേഷിപ്പിച്ച പസോളിനി ചിത്രത്തിലെ സംഭാഷണങ്ങൾ എല്ലാം തന്നെ മത്തായിയുടെ സുവിശേഷത്തിൽ നിന്ന് അതേ പടി എടുക്കുകയാണ് ചെയ്തത്. ഈ മലയാളം ഉപശീർഷകവും ഇപ്രകാരം പരമാവധി പസോളിനിയുടെ ആവിഷ്കാരത്തോട് കൂറ് പുലർത്താൻ ശ്രമിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Biography #Classic_June_2022 #Drama #History #Italian
👍55❤10😢4😁3🥰1😱1
🔥24👍16👏4
Msone Official
Photo
#MSone Release - 3021

The Boys Season 3 (2022)
ദി ബോയ്സ് സീസൺ 3 (2022)

Episode 5
എപ്പിസോഡ് 5

ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : Sony Pictures Television
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ് & തൗഫീക്ക് എ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആക്ഷൻ, കോമഡി, ക്രൈം

IMDb ⭐️ 8.7/10

വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്.

ഇവർ അറിഞ്ഞും അറിയാതെയും ചെയ്യുന്ന കാര്യങ്ങളിൽ ബാധിക്കപ്പെട്ട ഒരു ചെറിയ കൂട്ടം സാധാരണക്കാരായ ആളുകൾ കൂടിച്ചേർന്ന് ബോയ്സ് എന്ന ഗ്രൂപ്പ് ഉണ്ടാക്കുകയും, ഈ സൂപ്പർഹീറോസിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നതുമാണ് ദി ബോയ്സ് എന്ന സീരീസിന്റെ പ്രധാന കഥാ പ്രശ്ചാത്തലം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Comedy #Crime #English #Web_Series
❤34👍21👏3🔥2
🔥16👍8❤5🥰1
Msone Official
Photo
#MSone Release - 3030

#ClassicJune2022 - 08

Batman (1989)
ബാറ്റ്മാൻ (1989)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Tim Burton
പരിഭാഷ : എൽവിൻ ജോൺ പോൾ
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : ആക്ഷൻ, അഡ്വഞ്ചർ

IMDb ⭐️ 7.5/10

1989ല്‍ അതേ പേരിലുള്ള ഡി. സി കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി ടിം ബര്‍ട്ടണ്‍ സംവിധാനം ചെയ്തു പുറത്തിറങ്ങിയ സിനിമയാണ് "ബാറ്റ്മാന്‍" ചിത്രത്തില്‍ ബാറ്റ്മാന്‍ ആയി മൈക്കല്‍ കീറ്റണും, ബാറ്റ്മാന്റെ മുഖ്യശത്രുവായ ജോക്കര്‍ ആയി ജാക്ക് നിക്കോള്‍സണും അഭിനയിച്ചിരിക്കുന്നു.

ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രവും, മികച്ച ആര്‍ട്ട് ഡയറക്ഷന്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകളും നാമനിര്‍ദേശങ്ങളും ലഭിക്കുകയുണ്ടായി. ഇപ്രകാരം ചിത്രം സാധാരണ പ്രേക്ഷകര്‍ക്കും നിരൂപകര്‍ക്കും ഇടയില്‍ നേടിയ വന്‍ ജനപ്രീതി ഇന്ന് കാണുന്ന രീതിയിലേക്ക് സൂപ്പര്‍ഹീറോ ജോണര്‍ വളരാന്‍ കാരണമാവുകയായി.

ഗോഥം നഗരം അതിന്റെ 200 ആം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. കുറച്ച് നാളുകളായി ബാറ്റ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ നഗരത്തിലെ കുറ്റവാളികളെ വേട്ടയാടുന്നു. ഇയാള്‍ സത്യമാണോ അതോ കെട്ടുക്കഥയാണോ എന്ന് ഇപ്പോഴും നഗരവാസികള്‍ക്കും പോലീസിനും ഭയന്നോടുന്ന കുറ്റവാളികള്‍ക്ക് പോലും ഉറപ്പില്ല. ഇതിനിടയിലേക്ക് കോമാളിയുടെ വേഷം ധരിച്ച ജോക്കര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു വില്ലന്‍ ഗോഥം അധോലോകത്തിന്റെ നേതൃത്വം തട്ടിയെടുത്ത് നഗരത്തിലെങ്ങും ഭീതി പടര്‍ത്തുന്നു. ഇരുന്നൂറാം വാര്‍ഷിക ദിനത്തിലേക്ക് നഗരം കൂടുതല്‍ അടുക്കുമ്പോള്‍ ഈ രണ്ട് ശക്തികളും നേര്‍ക്ക് നേര്‍ കൊമ്പ് കോര്‍ക്കുന്നു. എന്നാല്‍ ഇവര് രണ്ട് പേര്‍ക്കും അറിയാത്ത ചില ബന്ധങ്ങളും ഇവരുടെ ഇടയില്‍ ഉണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Classic_June_2022 #English
👍51❤6🤩2🔥1😱1
👍27👏4❤3
Msone Official
Photo
#MSone Release - 3031

#ClassicJune2022 - 09

Detour (1945)
ഡീടൂർ (1945)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Edgar G. Ulmer
പരിഭാഷ : പ്രശോഭ് പി.സി.
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : ക്രൈം, ഡ്രാമ

IMDb ⭐️ 7.3/10

അമേരിക്കൻ ക്ലാസിക്ക് ത്രില്ലറുകളിൽ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് ഡീറ്റൂർ. ഒരുമണിക്കൂർ ഏഴ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ചിത്രം കെട്ടുറപ്പുള്ള മികച്ച തിരക്കഥയിലൂടെ ഒരു ത്രില്ലിങ് അനുഭവം സമ്മാനിക്കും.

ക്ലബ്ബിൽ പിയാനോ വായിച്ച് ഉപജീവനം കഴിക്കുന്നയാളാണ് ആൽ റോബർട്ട്സ്. ക്ലബ്ബിലെ തന്നെ ഗായികയായ സൂ എന്ന യുവതിയുമായി അയാൾ പ്രണയത്തിലാണ്. ഒരിക്കൽ, താൻ ഹോളിവുഡിലേക്ക് ചാൻസ് തേടി പോകുകയാണെന്ന് സൂ ആലിനെ അറിയിക്കുന്നു. അവളെ പിരിയുന്നതിൽ വിഷമമുണ്ടെങ്കിലും, അവളുടെ ഭാവിയെക്കരുതി ആൽ സമ്മതിക്കുന്നു. സൂവിനെ പിരിഞ്ഞ ആൽ വിഷമത്തിലാകുന്നു. എങ്ങനെയെങ്കിലും ഹോളിവുഡിലെത്തി അവളെ കാണാൻ ആൽ തീരുമാനിക്കുന്നു. പക്ഷേ ഇത്ര ദൂരേക്കുള്ള യാത്രക്ക് വഴിച്ചെലവിനുള്ള കാശ് പോലും ആലിൻ്റെ കൈയ്യിലില്ല. ലിഫ്റ്റ് ചോദിച്ച് പോകുക എന്ന ഒറ്റ മാർഗമേ അയാളുടെ മുമ്പിലുള്ളൂ. ഒടുവിലൊരു കാർ അയാളുടെ മുമ്പിൽ നിർത്തുന്നു. പിന്നീടുള്ള യാത്ര ആൽ വിചാരിച്ചതു പോലെ ആയിരുന്നില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Classic_June_2022 #Crime #Drama #English
👍53❤8🥰3
🔥83👍14😁5❤4🤩3👏2😱1
The real game begins now
🔥314❤25👍20😱10🤩10😁2
👍28❤3
Msone Official
Photo
#MSone Release - 3032

#ClassicJune2022 - 10

The Color of Pomegranates (1969)
ദ കളർ ഓഫ് പോമഗ്രനേറ്റ്സ് (1969)

ഭാഷ : അർമീനിയൻ
സംവിധാനം : Sergei Parajanov
പരിഭാഷ: മുബാറക് റ്റി എൻ
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ: ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി

IMDb ⭐️ 7.6/10

അർമീനിയൻ കവിയായ Sayat Nova യുടെ ജീവിതത്തെ ആസ്പദമാക്കി, വിഖ്യാത സോവിയറ്റ് ചലച്ചിത്രകാരനായ സെർഹി പാരാജനോവ് സംവിധാനം ചെയ്ത ചിത്രമാണ് 1969 ൽ പുറത്തിറങ്ങിയ ദ കളർ ഓഫ് പോമഗ്രനേറ്റ്സ്.

കവിയുടെ ബാല്യം, യൗവ്വനം, വാർദ്ധക്യം, മരണം എന്നിങ്ങനെ വിവിധ അധ്യായങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ചിത്രം, ലോക സിനിമാ ചരിത്രത്തിലെ തന്നെ, ഏറ്റവും വിപ്ലവകരമായ പരീക്ഷണമാണെന്ന് പറയാം.
ഒരു കവിയുടെ ജീവിതം പറഞ്ഞു പോകുന്ന ചിത്രമെന്നതിലുപരി, മനുഷ്യന്റെ അസ്തിത്വം, വിശ്വാസം, അഭിനിവേശം എന്നിവ തമ്മിലുള്ള വൈരുദ്ധ്യങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്. അർമേനിയൻ ജനത നേരിട്ട അടിച്ചമർത്തലുകൾ, കവിയുടെ ജീവിതത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

സോവിയറ്റ് സർക്കാരിന്റെ എതിർപ്പുകളെ തുടർന്ന്, റിലീസ് സമയത്ത് കനത്ത സെൻസറിംഗ് നേരിടേണ്ടി വന്ന ചിത്രം, 2014 ൽ Martin Scorsese-യുടെ Film Foundation നും Cineteca di Bologna യും ചേർന്ന് ഡിജിറ്റൽ റീസ്റ്റോറേഷന് വിധേയമാക്കുകയും വിവിധ മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

Federico Fellini, Jean-Luc Godard, Andrei Tarkovsky, Francis Ford Coppola, François Truffaut, തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ പ്രശംസ ഏറ്റുവാങ്ങിയ ചിത്രം, സാമ്പ്രദായിക രീതികളിൽ നിന്നും മാറി, ഏറെ ദൃശ്യപരമായും കാവ്യാത്മകമായുമാണ് ചിത്രീകരിച്ചിട്ടുള്ളത്. ഗ്രിഫിത്തും ഐസൻസ്റ്റീനും നൽകിയ ചലച്ചിത്ര ഭാഷ്യത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകുകയാണ് പാരാജനോവ് ഈ ചിത്രത്തിലൂടെ. ലോകത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി Sight & Sound മാസിക തിരഞ്ഞെടുത്ത ഈ ചിത്രം, പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കുമെന്ന് തീർച്ച.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Armenian #Biography #Classic_June_2022 #Drama #History
👍53❤8🔥4😢3😱2🤩2
🔥39👍22❤7👏5
Msone Official
Photo
#MSone Release - 3021

The Boys Season 3 (2022)
ദി ബോയ്സ് സീസൺ 3 (2022)

Episode 6
എപ്പിസോഡ് 6

ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : Sony Pictures Television
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ് & തൗഫീക്ക് എ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആക്ഷൻ, കോമഡി, ക്രൈം

IMDb ⭐️ 8.7/10

വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്.

ഇവർ അറിഞ്ഞും അറിയാതെയും ചെയ്യുന്ന കാര്യങ്ങളിൽ ബാധിക്കപ്പെട്ട ഒരു ചെറിയ കൂട്ടം സാധാരണക്കാരായ ആളുകൾ കൂടിച്ചേർന്ന് ബോയ്സ് എന്ന ഗ്രൂപ്പ് ഉണ്ടാക്കുകയും, ഈ സൂപ്പർഹീറോസിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നതുമാണ് ദി ബോയ്സ് എന്ന സീരീസിന്റെ പ്രധാന കഥാ പ്രശ്ചാത്തലം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Comedy #Crime #English #Web_Series
👍66🔥24😱5🥰4🤩4❤3👏1
🔥86👍10😱7😢6🎉5❤3🤩1
Msone Official
Photo
#MSone Release - 3033

Doctor Strange in the Multiverse of Madness (2022)
ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ് (2022)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Sam Raimi
പരിഭാഷ : വിഷ് ആസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി

IMDb ⭐️ 7.2/10

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ 28-മത്തെ ചിത്രമാണ് സാം റെയ്മിയുടെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ ‘ഡോക്ടർ സ്‌ട്രേഞ്ച് ഇന്‍ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ്.’ 2016ല്‍ പുറത്തിറങ്ങിയ ‘ഡോക്ടർ സ്‌ട്രേഞ്ച്‘ എന്ന ചിത്രത്തിന്റെ സീക്വൽ കൂടിയാണീ ചിത്രം.

ഒരു വിചിത്രമായ സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന സ്റ്റീഫൻ സ്ട്രേഞ്ചിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. താൻ മരിക്കുന്നതായി കണ്ട സ്വപ്നത്തിൽ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ അയാൾക്ക് പരിചയമുണ്ടായിരുന്നില്ല. പ്രണയിനി ക്രിസ്റ്റീൻ മറ്റൊരാളെ വിവാഹം ചെയ്യുന്നതിന് സാക്ഷിയാകാനെത്തിയ സ്ട്രേഞ്ചിനെ ഞെട്ടിച്ചുകൊണ്ട് അയാൾ സ്വപ്നത്തിൽ കണ്ട പെൺകുട്ടിയും അവിടെയെത്തി. അവളെ ആക്രമിക്കാനായി പിറകേയെത്തിയ ഭീമൻ നീരാളിയെ സ്ട്രേഞ്ച് തറപറ്റിക്കുന്നത് ആവേശകരമായ കാഴ്ചയാണ്. അമേരിക്ക ചാവെസ് എന്നു പേരുള്ള ആ പെൺകുട്ടിക്ക് മൾട്ടിവേഴ്സിൽ എവിടേക്കും യാത്ര ചെയ്യാനുള്ള അത്ഭുതശക്തി ഉണ്ടായിരുന്നു. ആ ശക്തി സ്വന്തമാക്കാൻ ആരോ അയച്ച കേവലമൊരു ആജ്ഞാനുവർത്തിയായിരുന്നു ആ ഭീമൻ നീരാളി. താൻ കണ്ടത് വെറും സ്വപ്നമല്ല മറിച്ച് മറ്റൊരു യൂണിവേഴ്സിൽ സംഭവിച്ച കാര്യമാണെന്ന് തിരിച്ചറിയുന്ന ഡോക്ടർ സ്ട്രേഞ്ച് അമേരിക്കയെ സുരക്ഷിതയാക്കാൻ ശ്രമിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥയിലുള്ളത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #English #Fantasy #MarvelFest
👍94🔥40😢7🤩6❤2