Msone Official
132K subscribers
4.22K photos
147 videos
4.09K links
Download Telegram
👍23🔥6❤2👎1
Msone Official
Photo
#MSone Release - 3009

Cannibal (2013)
കനിബൽ (2013)

ഭാഷ : സ്പാനിഷ്
സംവിധാനം : Manuel Martín Cuenca
പരിഭാഷ: അനൂപ് അനു
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : അഡ്വഞ്ചർ, ഡ്രാമ, റൊമാൻസ്

IMDb ⭐️ 5.8/10

മാനുവൽ മാർട്ടിൻ ക്യൂൻക സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ സ്പാനിഷ് ത്രില്ലർ ചിത്രമാണ് കനിബൽ.

ചിത്രത്തിലെ നായകനായ കാർലോസ് ഒരു സീരിയൽ കില്ലറാണ്. എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ അയാൾ തികച്ചും മാന്യനും സൽസ്വഭാവിയുമായ ഒരു തയ്യൽക്കാരനാണ്. അയാൾ ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. അയാൾ തന്റെ ഇരയെ ശ്രദ്ധാപൂർവ്വം പിന്തുടരുകയും അവരെ അക്രമിച്ച് ഒരു വിദൂര പർവത ക്യാബിനിലേക്ക് കൊണ്ടുപോയി അവിടെ വച്ച് അവരെ കഷണങ്ങളായി മുറിച്ച് പിന്നീട് സൗകര്യാർത്ഥം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷിക്കാറുമാണ് പതിവ്.

അങ്ങനെ ഒരു ദിവസം അയാൾ അലക്സാണ്ട്ര എന്ന പെൺകുട്ടിയെ യാദൃശ്ചികമായി കണ്ടുമുട്ടുന്നു. അവൾ താമസിയാതെ കാർലോസുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്നാൽ പിന്നീട് അലക്സാണ്ട്രയെ കാണാതാവുകയും അലക്സാണ്ട്രയുടെ ഇരട്ട സഹോദരിയായ നീന അവളെ അന്വേഷിച്ച് കാർലോസിനെ സമീപിക്കുകയും ചെയ്യുന്നു. തുടർന്നങ്ങോട്ടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Adventure #Drama #Romance #Spanish
👍102😁10❤8🥰3👏3👎2🔥2
👍22🔥2
Msone Official
Photo
#MSone Release - 2990

Black Mirror – Season 04 (2017)
ബ്ലാക്ക് മിറർ – സീസൺ 04 (2017)

Hang the DJ
ഹാങ് ദ ഡിജെ

ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : Zeppotron
പരിഭാഷ : ജിതിൻ. വി
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ

IMDb ⭐️ 8.8/10

ഒരു ഡേറ്റിങ് പ്രോഗ്രാം വഴിയാണ് ഫ്രാങ്കും, ഏമിയും കണ്ടുമുട്ടുന്നത്. ആ ബന്ധത്തിന് 12 മണിക്കൂറാണ് സിസ്റ്റം നിശ്ചയിച്ച സമയദൈര്‍ഘ്യം. ശേഷം അവർ പിരിയണം. പിന്നീടവർ പുതിയ Partners നെ കണ്ടുമുട്ടും. ഈ Dating Process പലതവണ തുടരും. അതെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച്, ഒടുവിൽ ഏറ്റവും അനുയോജ്യരായ Partners നെ സിസ്റ്റം അവർക്കായി കണ്ടെത്തും. ഈ 'സമയദൈര്‍ഘ്യം' മണിക്കൂറുകൾ മുതല്‍ 'വർഷ'ക്കണക്ക് വരെയാകാം.

പക്ഷേ എന്താണീ സമയദൈര്‍ഘ്യത്തെ നിശ്ചയിക്കുന്നത്? ബന്ധങ്ങളുടെ സ്വഭാവവും, സമയദൈര്‍ഘ്യവും തമ്മില്‍ പലപ്പോഴും ചേർച്ചയില്ലായ്മ വരുന്നത് എന്തുകൊണ്ടാണ്? സിസ്റ്റത്തിന് പിഴച്ചതാണോ? അതോ, ഇതിനു പിന്നില്‍ മറ്റെന്തേലും നിഗൂഢതകളുണ്ടോ?

പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായങ്ങൾ നേടിയ ഒരു ബ്ലാക്ക് മിറർ എപ്പിസോഡാണ് ഹാങ് ദ ഡിജെ. ടെക്നോളജിയുടെ സ്വാധീനം ഉണ്ടേലും, Human Elements നും പ്രാധാന്യം കൊടുത്താണ് കഥ മുന്നേറുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Sci_Fi #Thriller #Web_Series

📥 ഡൗണ്‍ലോഡ് മലയാളം സബ്ടൈറ്റില്‍ 👇
https://malayalamsubtitles.org/languages/english/black-mirror-season-04-2017/
👍56❤3
👍23❤12
Msone Official
Photo
#MSone Release - 3010

Nude (2018)
ന്യൂഡ് (2018)

ഭാഷ : മറാഠി
സംവിധാനം : Ravi Jadhav
പരിഭാഷ : ഉണ്ണി ജയേഷ് & സജിൻ.എം.എസ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ

IMDb ⭐️ 7.8/10

“നിങ്ങൾ എന്തിനാണ് നഗ്ന ചിത്രങ്ങൾ വരക്കുന്നത്?” ഞാനൊരു കുതിരയുടെ ചിത്രം വരച്ചപ്പോൾ ആരും ഈ ചോദ്യം എന്നോട് ചോദിച്ചില്ല.

പ്രാവിന്റെ ചിത്രം വരച്ചപ്പോഴും എന്നോട് ചോദിച്ചില്ല. പിന്നെന്തിനാണ് മനുഷ്യന്റെ ചിത്രം വരക്കുമ്പോൾ ഇങ്ങനെ ചോദിക്കുന്നത്!
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞ യമുന മകനേയും കൂട്ടി വീട് വിട്ടിറങ്ങുന്നു. യമുന എത്തിയത് മുംബൈയിലുള്ള ഒരു ബന്ധുവിന്റെ വീട്ടിലാണ്, മകനെ പഠിപ്പിക്കാനും മറ്റു ചെലവുകൾക്കുമായി യമുനയൊരു ജോലി തേടി ഒത്തിരി അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒടുക്കം മറ്റു നിവർത്തിയില്ലാത്തതുകൊണ്ട് യമുന ഒരു ആർട്‌സ് കോളേജിൽ ന്യൂഡ് മോഡലായി ജോലി ചെയ്യാൻ തീരുമാനിക്കുന്നു.

ജീവിതത്തിൽ നഗ്നത എന്നതിന് പല അർഥതലങ്ങൾ ഉണ്ട്. കാമം പൂണ്ട ഒരാൾക്ക് ആ നഗ്നത അവന്റെ ഭോഗവസ്തുവാകാം എന്നാൽ ഒരു ചിത്രകാരന് ആ നഗ്നത അവന്റെ സർഗാത്മകതക്കുള്ള പുതിയ പരിവേഷവുമാവാം…

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അങ്ങനെ കണ്ട് പരിചയമില്ലാത്ത ഒരു ഇതിവൃത്തിനെ അതിന്റെ തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ മറാഠി ചിത്രം.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Marathi
👍84❤19😁3👏1
❤24👍17
Msone Official
Photo
#MSone Release - 3011

Wolf Children (2012)
വൂൾഫ് ചിൽഡ്രൻ (2012)

ഭാഷ : ജാപ്പനീസ്
സംവിധാനം : Mamoru Hosoda
പരിഭാഷ: സജിത്ത് ടി. എസ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആനിമേഷന്‍, ഡ്രാമ, ഫാമിലി

IMDb ⭐️ 8.1/10

ഇത് അവരുടെ കഥയാണ്. ഏതൊരു പ്രതിസന്ധി ഘട്ടത്തേയും പുഞ്ചിരി കൊണ്ട് നേരിടാൻ പഠിച്ച ഹനയുടെയും മക്കളുടെയും കഥ. അവരുടെ സ്നേഹത്തിന്റെ, സഹനത്തിന്റെ, അതിജീവനത്തിന്റെ കഥ.

ടോക്യോക്ക് പുറത്തുള്ള ഒരു യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റാണ് ഹന. അങ്ങനെ ഒരു ദിവസം തന്റെ ക്ലാസ്സിൽ വെച്ചാണ് അവൾ അവനെ കാണുന്നത്. നീണ്ടു മെലിഞ്ഞ, ആരോടും മിണ്ടാത്ത ഒരു ചെറുപ്പക്കാരൻ. എന്തോ ഒരു ആകർഷണം അവൾക്ക് അവനിൽ ഉണ്ടായി. ആ ആകർഷണം പതിയെ പ്രണയത്തിലേക്ക് വഴുതി വീണു. പ്രണയത്തിൽ ആദ്യം തന്നെ തന്റെ രഹസ്യം അവൾ അറിഞ്ഞിരിക്കണമെന്ന് അവന് തോന്നി. തന്റെ രഹസ്യം അവൻ അവൾക്ക് മുന്നിലായി തുറന്നു. താൻ ഒരു മനുഷ്യനല്ല, മറിച്ച് എപ്പോൾ വേണമെങ്കിലും ചെന്നായ ആയി മാറാനാകുന്ന ഒരു പാതി മനുഷ്യനും പാതി ചെന്നായയുമാണെന്ന രഹസ്യം. എന്നാൽ, അവളാ രഹസ്യത്തിന് മുന്നിൽ പതറിയില്ല. വർഷങ്ങൾക്ക് മുമ്പ് അനാഥയായ അവൾക്ക് അവന്റെ സാമീപ്യം ഒരു വലിയ അനുഗ്രഹമായി.

കുടുംബജീവിതം തുടങ്ങിയ അവർക്ക് 2 വർഷത്തിൽ 2 കുട്ടികളുണ്ടായി. യൂകി എന്ന മോളും അമെ എന്ന മോനും. ഇരുവരും അച്ഛനെപ്പോലെ പാതി മനുഷ്യനും പാതി ചെന്നായയുമാണ്. പതിയെ സന്തോഷത്തിലേക്ക് ചുവടുവെച്ച് തുടങ്ങിയ അവരുടെ ജീവിതത്തിൽ വിധി വില്ലനായി. ഒരു ദിവസം പെട്ടെന്ന് കാണാതായ ഭർത്താവിന്റെ ജീവനില്ലാത്ത ശരീരമാണ് അവൾ പിന്നീട് കണ്ടത്.

ഭർത്താവിന്റെ വിയോഗത്തിലും തളരാൻ അവൾക്കായില്ല. തന്റെ കുട്ടികളെ നന്നായി വളർത്തണം. അതിനായി അവൾ ഒരുപാട് കഷ്ടപ്പെടുകയാണ്. തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
കുട്ടികളെ ഒറ്റക്ക് വളർത്തുന്ന അമ്മമാരുടെ കഷ്ടപ്പാടുകൾ ഈ ചിത്രത്തിലൂടെ പറയുന്നുണ്ട്. മനുഷ്യ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന ഒരു ചിത്രം കൂടിയാണിത്.

Mamoro Hosoda യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ Feel Good-Family Movie ആയ ഈ ചിത്രം ഒരുപാട് അവാർഡുകളും നേടിയിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Animation #Drama #Family #Japanese
👍74❤12🥰2👏2
👍76🔥26❤8👏5🥰4
Msone Official
Photo
#MSone Release - 3012

Everything Everywhere All at Once (2022)
എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ് (2022)

ഭാഷ : ഇംഗ്ലീഷ് & മാൻഡറിൻ
സംവിധാനം : Dan Kwan & Daniel Scheinert
പരിഭാഷ : മുബാറക്ക് ടി. എൻ & അരുൺ ബി. എസ്. കൊല്ലം
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, കോമഡി

IMDb ⭐️ 8.5/10

മ
െച്ചപ്പെട്ടൊരു ജീവിതം സ്വപ്നം കണ്ട്, അമേരിക്കയിലേക്ക് കുടിയേറിയ ചൈനീസ് ദമ്പതികളാണ് വെയ്മണ്ടും, എവ്‌ലിനും. ഉപജീവനത്തിനായി ഒരു laundromat നടത്തി ജീവിക്കുന്ന അവർക്ക്, ടാക്സ് സംബന്ധമായ അനേകം പ്രശ്നങ്ങളുമുണ്ട്. ചൈനീസ് വംശജരോട് വെറുപ്പുള്ള ടാക്സ് ഉദ്യോഗസ്ഥയുടെ നടപടികൾ അവരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഒരു ദിവസം ടാക്സ് അടയ്ക്കാനായി ഓഫീസിലേക്ക് പോകുന്ന എവ്‌ലിനു മുന്നിൽ, മൾട്ടിവേഴ്സിൻ്റെ വാതിലുകൾ തുറക്കപ്പെടുകയാണ്. മൾട്ടിവേഴ്സിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന ഒരു ദുഷ്ട ശക്തി ഉടലെടുത്തതായി മനസ്സിലാക്കുന്ന എവ്‌ലിൻ, അവിടുള്ളവരെ സഹായിക്കാനായി ഇറങ്ങി പുറപ്പെടുന്നു. സ്നേഹമെന്തെന്നറിയാത്ത, കാരുണ്യം തൊട്ടു തീണ്ടിയില്ലാത്ത, സർവ്വ ശക്തയായ ഒരു ശത്രുവിനെ എവ്‌ലിൻ എങ്ങനെ നേരിടുന്നു എന്നതാണ്, Dan Kwan, Daniel Scheinert എന്നിവരുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിന്റെ പ്രമേയം.

അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും, ചടുലമായ എഡിറ്റിംഗ് കൊണ്ടും, കൃത്യമായ Pop Culture റഫറൻസുകൾ കൊണ്ടും, ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത് ഗംഭീര സിനിമാറ്റിക് എക്സ്പീരിയൻസാണ്. ഇതേ തീം അടിസ്ഥാനമാക്കിയുള്ള മറ്റു സിനിമകളുടെ ബജറ്റിനേക്കാൾ കുറഞ്ഞ മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിൻ്റെ VFX കൈകാര്യം ചെയ്തിരിക്കുന്നത്, സംവിധായകരുൾപ്പടെയുള്ള വെറും 9 പേരാണ്. മൾട്ടിവേഴ്സിൻ്റെ അനന്ത സാധ്യതകൾ പ്രേക്ഷകനു മുന്നിൽ തുറന്നിടുന്നതിനോടൊപ്പം തന്നെ, ഏഷ്യൻ – അമേരിക്കൻ വംശജർ നേരിടുന്ന പ്രശ്നങ്ങൾ, Toxic Parenting, Nihilism, Dadaist Absurdism, Modal Realism, Existentialism എന്നീ ആശയങ്ങൾ കൂടി ചിത്രം പങ്കുവെക്കുന്നുണ്ട്. കൃത്യമായ ഒരു genre ൽ ഉൾപ്പെടുത്താൻ കഴിയാത്ത ഈ ചിത്രം, അതിൻ്റെ പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ Black Comedy, Science Fiction, Fantasy, Martial arts, Animation, Romance, Horror തുടങ്ങിയ Genres ഒരേ സമയം കൈകാര്യം ചെയ്യുന്നു.

സിനിമാ പ്രേമികളുടെയും, നിരൂപകരുടെയും കൂട്ടായ്മയായ Letterboxd ൽ, ദി ഗോഡ് ഫാദര്‍ (1972), പാരസൈറ്റ് (2019), എന്നീ ചിത്രങ്ങളെ പിന്തള്ളി എറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച ഈ ചിത്രം, സിനിമയെന്ന സങ്കേതത്തിൻ്റെ വ്യത്യസ്തമായൊരു പരീക്ഷണമെന്നു തന്നെ പറയാം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Comedy #English #Mandarin
👍192❤29🔥17🤩9👎3😢2😁1
🔥81👍32❤7👏3🤩3🥰2😱1
❤1.96K👍324🔥87🥰49🤩33👏27🎉25👎21😱21😁6
🥰23👍22👏2❤1
Msone Official
Photo
#MSone Release - 3013

Love You Forever (2019)
ലവ് യു ഫോറെവർ (2019)

ഭാഷ : മാൻഡറിൻ
സംവിധാനം : Tingting Yao
പരിഭാഷ: സജിത്ത് ടി. എസ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ, ഫാന്റസി, റൊമാൻസ്

IMDb ⭐️ 6.5/10

പ്രണയം എന്നത് ഒരു അത്ഭുതമാണ്. യഥാർത്ഥ പ്രണയം ഒരുമിക്കലിന്റെയും വേർപിരിയലിൻെറയും മാത്രമല്ല, ത്യാഗങ്ങളുടേതുമാണ്. ജീവന് തുല്യം സ്നേഹിക്കുന്ന ആളെ എന്ത് വില കൊടുത്തും സംരക്ഷിക്കാനാണ് ശ്രമിക്കുന്നവരുണ്ട്.
ച്യു ച്യാൻ ഒരു മികച്ച ബാലെ നർത്തകിയാണ്. അമേരിക്കയിലേക്ക് പോകാൻ നിൽക്കുന്ന അവളുടെ അടുത്തേക്ക് ഒരു കുടയുമായി ലിൻ എന്ന് പേരുള്ള പ്രായമുള്ള ഒരാൾ വരുന്നു. ഇരുവരും യാത്ര പറഞ്ഞ് പോകാൻ നേരം ലിൻ ബോധം കെട്ട് വീഴുകയും, അവൾ അയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോവുകയും ചെയ്യുന്നു. ഒറ്റക്ക് താമസിക്കുന്ന അയാളുടെ വീട്ടിലേക്ക് പോയി അയാൾ കഴിക്കുന്ന മരുന്ന് കണ്ടെത്താമോ എന്ന് നേഴ്‌സ് ചോദിച്ചപ്പോ ച്യു ച്യാനിന് മറുത്തൊന്നും പറയാനായില്ല.

അയാളുടെ വീട്ടിൽ എത്തിയപ്പോഴാണ് അയാൾ എഴുതിയ ഒരു പുസ്തകം അവളുടെ കണ്ണിൽ പെടുന്നത്. അവളത് വായിക്കുന്നു.
ഹൈസ്കൂൾ കാലം. കുറച്ച് ഉടായിപ്പും മറ്റുമായി ലിൻ സ്കൂളിൽ വിലസുകയാണ്. അവിടേക്ക് തന്റെ പഴയകാല കളിക്കൂട്ടുകാരി ച്യു ച്യാൻ ട്രാൻസ്ഫറായി വരുന്നു. അവർ വീണ്ടും കൂട്ടാവുന്നു.

അത്രയും വായിച്ചു നിർത്തിയപ്പോഴേക്കും ഫിയാൻസെയുടെ കോൾ വന്നപ്പോൾ അവൾ ബുക്കും കൊണ്ട് പോവുന്നു. അവൾക്ക് ആ പുസ്തകം കൗതുകമായാണ് തോന്നിയത്. കഥയിലെ നായികക്ക് തന്റെ പേര് കൂടാതെ, താൻ ചെയ്തിരുന്ന കാര്യങ്ങളും മറ്റും ആ പുസ്തകത്തിലുണ്ടായിരുന്നു. അവൾ തന്റെ ഫിയാൻസെയും പഴയ ഹൈസ്കൂൾ സുഹൃത്തുമായ വു ഹ്വാങിനോട്‌ ലിനിനെപ്പറ്റി ചോദിക്കുന്നു. എന്നാൽ അങ്ങനെ ഒരാളെ അവന് അറിയുകയേ ഇല്ല.

ആരാണാ ലിൻ? ആർക്കും അറിയാത്ത ലിൻ എന്ന അയാൾക്ക് എങ്ങനെ ച്യു ച്യാനിന്റെ പഴയ കാര്യങ്ങൾ മനസ്സിലായി?
2019 ൽ Tingting Yao യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മനോഹരമായ ഈ Romance, Drama, Fantasy ചിത്രത്തിൽ Lee Hong Chi, Lee Yi Tong എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Fantasy #Mandarin #Romance
👍73❤11🥰3🎉1
👍30❤23👎7🥰5🤩2
Msone Official
Photo
#MSone Release - 3014

Bhoot Police (2021)
ഭൂത് പോലീസ് (2021)

ഭാഷ : ഹിന്ദി
സംവിധാനം : Pawan Kripalani
പരിഭാഷ: അനസ് മുതുകാട്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : കോമഡി, ഹൊറർ

IMDb ⭐️ 7.2/10

ഉള്ളത്ത് ബാബ എന്ന വലിയ തന്ത്രികന്റെ മക്കളാണ് വിഭൂതിയും ചിരൗഞ്ചിയും. ആളുകളെ പറ്റിച്ചാണ് ഇവർ ജീവിക്കുന്നത്, ചിരൗഞ്ചിക്കു അച്ഛനെ പോലെ താന്ത്രികാനാവാനാണ് ആഗ്രഹം, പക്ഷെ വിഭൂതിയ്ക്ക് ഇതിലെല്ലാം വിശ്വാസമില്ല, അയാൾക്ക് ഇതെല്ലാം പണം കിട്ടാനുള്ള ബിസിനസ്‌ മാത്രമായിട്ടാണ്. അങ്ങനെയിരിക്കെ അച്ഛന്റെ പഴയ ഒരു യഥാർത്ഥ കേസ് ഇവരെ തേടി വരുന്നു. തുടർന്ന് നടക്കുന്ന രസകരമായ കാഴ്ചയാണ് ഈ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Hindi #Horror
👍74❤9😁5👏1🤩1
👍11🥰2❤1👏1😁1
Msone Official
Photo
#MSone Release - 2995

Better Call Saul – Season 06 (2022)
ബെറ്റർ കോൾ സോൾ – സീസൺ 06 (2022)

Episode - 07
എപ്പിസോഡ് - 07

ഭാഷ : ഇംഗ്ലീഷ്
നിർമാണം : High Bridge Productions
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ

IMDb ⭐️ 8.8/10

വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്.

ന്യൂ മെക്സിക്കോയിലെ ആൽ‌ബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ എന്ന ആത്മാർത്ഥതയുള്ള അഭിഭാഷകന്‍ സോള്‍ ഗുഡ്മാന്‍ എന്ന അത്യാഗ്രഹിയായ ക്രിമിനൽ ഡിഫൻസ് അറ്റോർണിയായി മാറ്റപ്പെടുന്നത് എങ്ങനെയെന്ന് അനാവരണം ചെയ്യുന്നു.

ബ്രേക്കിംഗ് ബാഡില്‍ ശ്രദ്ധിക്കപ്പെട്ട മൈക്ക് എര്‍മന്‍ട്രോട്ട്, ടുകോ സാലമാന്‍ക, ഗസ് ഫ്രിങ് തുടങ്ങിയ പല പ്രധാന കഥാപാത്രങ്ങളും ബെറ്റര്‍ കോള്‍ സോളിലുമുണ്ട്.

ആറാമത്തെയും അവസാനത്തെയും സീസൺ, രണ്ട് പാർട്ടായാണ് റീലീസാവുന്നത്.

എംസോൺ റിലീസ് ചെയ്തിട്ടുള്ള ബെറ്റർ കോൾ സോൾ
സീരിസിന്റെ മറ്റു സീസണുകൾ

ബെറ്റർ കോൾ സോൾ: സീസൺ 01 (2015)
ബെറ്റർ കോൾ സോൾ: സീസൺ 02 (2016)
ബെറ്റർ കോൾ സോൾ: സീസൺ 03 (2017)
ബെറ്റർ കോൾ സോൾ: സീസൺ 04 (2018)
ബെറ്റർ കോൾ സോൾ: സീസൺ 05 (2020)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #English #Web_Series
👍36🔥5👏5❤4
👍15❤3
Msone Official
Photo
#MSone Release - 2990

Black Mirror – Season 04 (2017)
ബ്ലാക്ക് മിറർ – സീസൺ 04 (2017)

Metalhead
മെറ്റൽഹെഡ്

ഭാഷ : ഇംഗ്ലീഷ്
നിർമാണം : Zeppotron
പരിഭാഷ : ഹബീബ് ഏന്തയാർ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ

IMDb ⭐️ 8.8/10

മനുഷ്യ സമൂഹത്തിന്റെ Unexplained ആയ തകർച്ചയ്ക്കു ശേഷം, ലോകം വാഴുന്നത് Robotic Dogs ആണ്.

ഒരു ബോക്സ് തിരഞ്ഞ് വരുന്ന ചിലര്‍ ഒരു Robotic Dog ന്റെ മുന്നിൽ പെടുന്നു. മരണം ഉറപ്പായ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടാനുള്ള അവരുടെ ശ്രമമാണ് ഈ എപ്പിസോഡിന്റെ കഥ. അവരതില്‍ വിജയിക്കുമോ? നിങ്ങള്‍ കണ്ടറിയുക.

ഇതിലെ നായയുടെ Viewpoint ൽ നിന്നുള്ള രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് Lidar Scans ഉപയോഗിച്ചാണ്. ബ്ലാക്ക് മിററിലെ മറ്റ് എപ്പിസോഡുകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ് ‘മെറ്റൽഹെഡ്’ തരുന്നത്. ടെർമിനേറ്റർ ഫ്രാഞ്ചൈസിലെ ആദ്യ സിനിമയായ ദി ടെർമിനേറ്ററും, ഈ എപ്പിസോഡും തമ്മിലുള്ള കഥാപരമായ സാമ്യതകൾ ഒരുപാട് ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Sci_Fi #Thriller #Web_Series

📥 ഡൗണ്‍ലോഡ് മലയാളം സബ്ടൈറ്റില്‍ 👇
https://malayalamsubtitles.org/languages/english/black-mirror-season-04-2017/
👍34🔥4😁2❤1
👍13❤3