Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Sweet Red Bean Paste / ആന്‍ സ്വീറ്റ് റെഡ് ബീന്‍ പേസ്റ്റ് (2015)

എം-സോണ്‍ റിലീസ് – 520
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ജപ്പാനീസ്
സംവിധാനം : നവോമി കവാസെ
പരിഭാഷ : ഫസൽ റഹ്മാൻ
ജോണർ : ഡ്രാമ
Info : 96BF43FC46D7E1A056A7113B302A614BBFDCA288
7.3/10
ഒരു പാന്‍ കേക്ക് സ്റ്റാള്‍ നടത്തിപ്പുകാരനായ സെന്താരോ വയോധികയായ തൊകുവേയില്‍ നിന്നു വിചിത്രമായ ഒരഭ്യര്‍ത്ഥന കേള്‍ക്കുന്നു: തനിക്ക് അയാളുടെ കടയില്‍ ജോലി നല്‍കാമോ? ആദ്യം നിഷേധിക്കുന്നുവെങ്കിലും അവര്‍ സ്വന്തം വീട്ടില്‍ ഉണ്ടാക്കിയ ബീന്‍ ജെല്ലി കഴിക്കുന്നതോടെ അയാള്‍ മറിച്ചു തീരുമാനിക്കുന്നു. നവോമി കവാസേയുടെ പതിവ് രീതിയില്‍ ഹൃദയാവര്‍ജ്ജകമായ ആഖ്യാനം ആധുനിക ജീവിത പ്രതിസന്ധികളുടെ ചില തുളഞ്ഞിറങ്ങുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤1
👍4
Despicable Me / ഡെസ്പിക്കബിൾ മി (2010)

എം-സോണ്‍ റിലീസ് – 1349
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Pierre Coffin, Chris Renaud
പരിഭാഷ : അഖിൽ കൃഷ്ണ
ജോണർ : ആനിമേഷന്‍, കോമഡി, ഫാമിലി
7.6/10
ലോകം അറിയപ്പെടുന്ന വില്ലൻ ആകാൻ ശ്രമിക്കുന്ന ഗ്രൂ, തന്റെ മോഷണ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണത്തിന് തയ്യാറെടുക്കുന്നു. അതിന്റെ ഭാഗമായി അയാൾ മൂന്നു പെൺകുട്ടികളെ ദത്തെടുക്കുന്നു. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളും ഗ്രൂവിന്റെ ശത്രുവായ വെക്ടറുമായുള്ള അടിപിടിയുമാണ് കഥയുടെ ഇതിവൃത്തം. ലോകമെമ്പാടും ആരാധകരുള്ള മിനിയൻസിന്റെ കുസൃതികളാണ് ഈ ആനിമേറ്റഡ് സിനിമയുടെ മുഖ്യ ആകർഷണം. എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള സിനിമയാണിത്. മികച്ച ആനിമേഷനും ശബ്ദ മിശ്രണവും സിനിമയെ കൂടുതൽ മികച്ചതാക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍3😱1🤩1
👍5❤2
Nobody Knows / നോബഡി നോസ് (2004)

എം-സോണ്‍ റിലീസ് – 522
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : ജാപ്പാനീസ്
സംവിധാനം : ഹിറോകാസു കൊറിദ
പരിഭാഷ : കെ എം മോഹനൻ
ജോണർ : ഡ്രാമ
Info : 41E1D642616966FA857307BD46EEDF7C84654CFE
8.1/10
1988ല്‍ ജപ്പാനില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നുള്ള പ്രചോദനമാണ് ഈ സിനിമ (യാഥാര്‍ത്ഥ സംഭവത്തിന്‍റെ "വേദന കുറച്ച്" പകര്‍ത്തിയ ആഖ്യാനമാണ്. യഥാര്‍ത്ഥ വേദനകളും, അതിജീവനങ്ങളും ഇതിലും എത്രെയോ ഭീകരമായിരുന്നിരിക്കണം !). തങ്ങളെ ഉപേക്ഷിച്ച് പോയ അമ്മയെ കാത്ത്, ഒരു ഇടുങ്ങിയ മുറിയുടെ വീര്‍പ്പുമുട്ടലില്‍, സ്കൂളില്‍ നിന്നും, ബാല്യത്തിന്‍റെ സന്തോഷങ്ങളില്‍ നിന്നുമകന്ന്, ഓരോ ദിനവും തള്ളിനീക്കുന്ന 4 കുട്ടികളുടെ ജീവിതമാണ് ഈ സിനിമ. അമ്മ പോകുന്നതോടെ, കുടുംബത്തിന്‍റെ മുഴുവന്‍ ഭാരവും മൂത്തകുട്ടിയായ 12 വയസ്സുകാരനിലേക്കെത്തുന്നു. ദിനംപ്രതി സങ്കീര്‍ണ്ണമാകുന്ന പ്രശ്നങ്ങളളേയും, കുട്ടികളുടെ അതിജീവന ശ്രമങ്ങളേയും അവരുടെ കാഴ്ച്ചപ്പാടിലൂടെ "നോബഡി നോസ്" പിന്തുടരുകയാണ്.
ഉപേക്ഷിക്കപ്പെട്ടുപോയ കുഞ്ഞുങ്ങളുടെ ജീവിതത്തെ, അവരുടെ വൈകാരിക തലങ്ങളിലൂടെ, അവരുടെ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നിടത്താണ് ഈ സിനിമ വേറിട്ട്‌ നില്‍ക്കുന്നത്. കുഞ്ഞുങ്ങളുടെ ലോകത്തെ, അതിസൂക്ഷ്മമായി നിരീക്ഷിക്കാനും, നിരീക്ഷണങ്ങളെ വൈകാരിക തീവ്രതയോടെ പ്രേക്ഷകനിലേക്കെത്തിക്കാനും സംവിധായന് കഴിഞ്ഞു. ഈ സിനിമയെ " ഒരു ജീവിതാനുഭവമായി" അവതരിപ്പിച്ച കുട്ടികളുടെ അഭിനയ പാടവം ശ്രദ്ധേയമാണ്.
ഏറ്റവും മികച്ച നടനുള്ള 2004 ലെ കാന്‍ പുരസ്കാരം, യാഗിര യൂയ എന്ന 14 വയസ്സുകാരനു നേടികൊടുത്ത ചിത്രമാണ് "നോബഡി നോസ്".സിനോപ്സിസ് കടപ്പാട് : Our CarolineMalayalam subtitles, malayalam subtitle for english movies, subtitles, foreign movies, malayalam movie subtitles
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤4
👍5❤1
The Transporter / ദ ട്രാന്‍സ്പോര്‍ട്ടര്‍ (2002)

എം-സോണ്‍ റിലീസ് – 701
പോസ്റ്റർ : അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : കോറി യൂന്‍, ലൂയിസ് ലെട്ടെരിയര്‍
പരിഭാഷ : ശ്രീജിത്ത്‌ ചന്ദ്രന്‍
ജോണർ : Action, Crime, Thriller
6.8/10
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8
👏5🔥4👍3❤1
Stranger Things-Season 1 / സ്ട്രേഞ്ചർ തിങ്‌സ്-സീസണ്‍ 1 (2016)

എം-സോണ്‍ റിലീസ് – 703
പോസ്റ്റര്‍ : Harilal Bhaskaran
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Matt Duffer, Ross Duffer
പരിഭാഷ : ആര്യ നക്ഷത്രക്
ജോണർ : Drama, Fantasy, Horror
8.8/10
സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്‌. ജൂലൈ 2016ൽ പുറത്തിറങ്ങിയ ആദ്യ സീസണിൽ വിനോന റൈഡർ , ഡേവിഡ്‌ ഹാർബർ, ഫിൻ വൂൾഫ്ഹാർഡ് , മില്ലി ബോബി ബ്രൗൺ, ഗറ്റൻ മാതറാസ്സോ, കേലബ് മക്ലോഗ്ലിൻ, നടാലിയ ഡയർ, ചാർലി ഹെയ്ടൺ, കാര ബുവോനൊ, മാത്യൂ മൊഡിൻ, നോഹ ഷ്നാപ്പ്, ജോ കീറി തുടങ്ങിയവർ അഭിനയിക്കുന്നു.
1980 കളിൽ ഇന്ത്യാനയിലെ സാങ്കൽപ്പിക പട്ടണമായ ഹോക്കിൻസിലാണ് കഥ നടക്കുന്നത്. പട്ടണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളെ തുടർന്ന് ഒരു ബാലൻ അപ്രത്യക്ഷമാകുന്നു. തുടർന്ന് അവന്‍റെ അമ്മ, സഹോദരൻ, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് നടത്തുന്ന അന്വേഷണവും,അതിനു അമാനുഷിക സിദ്ധിയുള്ള ഒരു പെൺകുട്ടി നൽകുന്ന സഹായവുമാണ് ആദ്യ സീസണിലെ ഇതിവൃത്തം.
അമാനുഷിക ഘടകങ്ങൾ ഉൾപ്പെട്ട ഒരു അന്വേഷണാത്മക പരമ്പര എന്ന നിലയിൽ ആണ് നിർമാതാക്കളായ ദഫർ ബ്രദേഴ്‌സ് സ്ട്രേഞ്ചർ തിങ്സ് വികസിപ്പിച്ചിരിക്കുന്നത്. 1980 കളിൽ നടക്കുന്നത് ആയി ചിത്രീകരിച്ച പരമ്പരയിൽ ആ കാലഘട്ടത്തിലെ ജനപ്രിയ സാംസ്കാരിക ഘടകങ്ങൾ നിരവധി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റീവൻ സ്പീൽബർഗ്, ജോൺ കാർപ്പെന്റർ, സ്റ്റീഫൻ കിങ് തുടങ്ങിയ പ്രമുഖരുടെ ആ കാലഘട്ടത്തിലെ ചലച്ചിത്ര, സാഹിത്യസൃഷ്‌ടികൾ പരമ്പരയ്ക്ക് ഒരു പ്രചോദനമായിട്ടുണ്ട്.
2016 ജൂലൈ 15ന് പരമ്പരയുടെ ആദ്യ സീസൺ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. അഭിനയം, ശബ്ദലേഖനം, സംവിധാനം, രചന, കഥാപാത്രങ്ങൾ എന്നിവയുടെ മികവിന് സ്ട്രേഞ്ചർ തിങ്സ് നിരൂപകപ്രശംസ നേടി. ധാരാളം അവാർഡുകളും നാമനിർദ്ദേശങ്ങളും പരമ്പര നേടി. മികച്ച പരമ്പരയ്ക്കുള്ള അവാർഡ് ഉൾപ്പെടെ 18 പ്രൈം ടൈം എമ്മി അവാർഡ് നാമനിർദേശങ്ങൾ ആ വർഷം പരമ്പര നേടി.
നെറ്റ്ഫ്ലിക്സ് ഒരിക്കലും അവരുടെ ഒറിജിനൽ പരമ്പരകളുടെ കാഴ്ചക്കാരുടെ എണ്ണം വെളിപ്പെടുത്തുന്നില്ല. അതിനാൽ സിംഫണി ടെക്നോളജി ഗ്രൂപ്പ് എന്ന കമ്പനി ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റോൾ ചെയ്ത ഒരു സോഫ്റ്റ്‌വെയർ മുഖേന പ്രോഗ്രാമിന്റെ ശബ്ദം വിശകലനം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. സിംഫണി ശേഖരിച്ച വിവരങ്ങൾ അനുസരിച്ച്, പുറത്തിറങ്ങി ആദ്യ 35 ദിവസത്തിനുള്ളിൽ, സ്ട്രേഞ്ചർ തിങ്‌സ് അമേരിക്കയിൽ 18-49 വയസ്സിനിടയിൽ പെട്ട 14.07 ദശലക്ഷം പേര് കണ്ടതായി പറയുന്നു. ഇതോടെ ഫുള്ളർ ഹൗസിന്റെ ഒന്നാം സീസണിനും ഓറഞ്ച് ഈസ് ദി ന്യൂ ബ്ലാക്കിൻ്റെ നാലാം സീസണിനും ശേഷം യു.എസിൽ ഏറ്റവും കൂടുതൽ കണ്ട മൂന്നാമത്തെ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയായി സ്ട്രേഞ്ചർ തിങ്‌സ് മാറി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍32❤10👏2😱2
👍6❤1
The Uninvited Guest / ദ അണ്‍ഇന്‍വൈറ്റഡ്‌ ഗസ്റ്റ് (2004)

എം-സോണ്‍ റിലീസ് – 704
പോസ്റ്റര്‍: ഷൈജു എസ്
ഭാഷ : സ്പാനിഷ്
സംവിധാനം : Guillem Morales
പരിഭാഷ : സിദ്ധിക്ക് അബൂബക്കര്‍
ജോണർ : Drama, Horror, Mystery
6.8/10
നിങ്ങളുടെ വീട്ടിൽ ഒരാൾ നിങ്ങളുടെ സമ്മതമില്ലാതെ കയറി ഒളിച്ചു നിൽക്കുകയാണ്. ആ അപരിചിതൻ എവിടെയാണെന്ന് നിങ്ങൾക്ക് കണ്ടെത്താൻ പറ്റുന്നില്ല. നിങ്ങളുടെ വീട് അത്രയും വലുതും വിശാലവുമാണ്. ഇടയ്ക്കിടെ പല ശബ്ദങ്ങളും കേൾക്കുന്നു. പക്ഷെ ആ ആളെ മാത്രം എത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയുന്നില്ല. നിങ്ങൾ എന്തുചെയ്യും..? സ്വാഭാവികമായി ഭയം എന്ന വികാരം വരും. ഈ ചിത്രം പറയുന്നതും ഭയം എന്ന വികാരത്തിലൂടെയാണ് .
ഫെലിക്സ് ഈയടുത്താണ് തന്റെ ഭാര്യയുമായി പിരിഞ്ഞത്. അതുകൊണ്ട് തന്നെ ആ വലിയ വീട്ടിൽ അയാൾ ഒറ്റയ്ക്കാണ്. തീർത്തും ഏകാകിയായി അയാൾ അവിടെ ജീവിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ അവിചാരിതമായി ഒരു അപരിചിതൻ ഫെലിക്സിന്റെ വീട്ടിന്റെ വാതിൽക്കലെത്തുന്നു. അയാൾക്ക് ഒരു ഫോൺ ചെയ്യേണ്ടിയിരുന്നു. കാര്യം അത്യാവശ്യമാണ്. പുറത്തു റോഡിലൊരു ഫോൺ ബൂത്ത് ഉണ്ടല്ലോ എന്ന് ഫെലിക്സ് ചോദിച്ചപ്പോൾ അത് കേടായി എന്നായിരുന്നു അയാളുടെ മറുപടി. അതോടെ ഫെലിക്സ് അയാൾക്ക് തന്റെ വീട്ടിൽ കയറി ഫോൺ വിളിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നു. ഫോൺ ചെയ്യുമ്പോൾ തനിക്ക് അൽപ്പം സ്വകാര്യത വേണമെന്ന് അയാൾ ആവശ്യപ്പെട്ടതോടെ ഫെലിക്സ് മറ്റൊരു റൂമിലേക്ക് മാറി നിൽക്കുന്നു. കുറച്ചു കഴിഞ്ഞു ഫെലിക്സ് വന്നുനോക്കുമ്പോൾ അയാളെ കാണാനില്ല.
പുറത്തേക്ക് പോയോ അതോ വീടിനുള്ളിൽ തന്നെ എവിടെയെങ്കിലും പതുങ്ങി നിൽക്കുന്നുണ്ടോ എന്ന് ഫെലിക്സിന് മനസ്സിലാക്കാൻ പറ്റുന്നില്ല. ഫെലിക്സ് പുറത്ത് ഫോൺ ബൂത്തിൽ പോയി നോക്കി. അത് പ്രവർത്തിക്കുന്നുണ്ട്. കേടായിട്ടില്ല. അയാൾക്ക് പേടിയായി. തുടർന്നുള്ള ദിവസങ്ങളിൽ ആ വലിയ വീടിന്റെ പല ഭാഗങ്ങളിൽ നിന്നായി പല ശബ്ദങ്ങളും കേൾക്കുന്നതോടെ ഫെലിക്സിന് സമാധാനം മൊത്തം നഷ്ടപ്പെടുന്നു. പേടി കൂടി വരുന്നു. ഇങ്ങനെ ഒരു അപരിചിതൻ തന്റെ വീട്ടിൽ ഒളിച്ചു കിടക്കുന്നുണ്ടോ അതോ തന്റെ തോന്നൽ മാത്രമാണോ എന്നറിയാതെ അയാൾ കുടുങ്ങി. അങ്ങനെയിരിക്കെയാണ് അവിചാരിതമായി ചില സംഭവങ്ങളുണ്ടായത്. അതോടെ കഥ നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് നീങ്ങാൻ തുടങ്ങുന്നു .
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍14❤5
👍6❤4
Manjhi - The Mountain Man / മാഞ്ചി - ദ മൗണ്ടന്‍ മാൻ (2015)

എം-സോണ്‍ റിലീസ് – 705
പോസ്റ്റര്‍ : ഹരിലാല്‍ ഭാസ്കരന്‍
ഭാഷ : ഹിന്ദി
സംവിധാനം : Ketan Mehta
പരിഭാഷ : റഫീക്ക് താജു ടി
ജോണർ : Adventure, Biography, Drama
8/10
മാഞ്ചി-ദ മൗണ്ടന്‍ മാൻ' ഒരു ജീവചരിത്ര സിനിമയാണ്. ദശരഥ് മാഞ്ചി എന്ന പാവപ്പെട്ട തൊഴിലാളിയുടെ കഥ. ഇന്ത്യയിലെ ബീഹാറിലെ ഗയ വില്ലേജിലുള്ള ഗെഹ്ലോർ ഗ്രാമമാണ് മാഞ്ചിയുടെ സ്ഥലം. ഗ്രാമത്തെയും പട്ടണത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ കുന്ന് കടന്ന് വേണം ജനങ്ങള്‍ക്ക് ആശുപത്രിയും, വ്യാപാര ആവശ്യങ്ങളുമൊക്കെ നിര്‍വ്വഹിക്കാന്‍. ഒരു ദിവസം മാഞ്ചിയുടെ ഭാര്യ, ഭക്ഷണം കൊടുക്കാന്‍ പോകവേ മലയില്‍ നിന്ന് കാല്‍ വഴുതി വീഴുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ മലയിലൂടെയുള്ള ദുര്‍ഘടവും ദൂരവുമേറിയ യാത്രയില്‍ ഭാര്യ മരിക്കുന്നു. അതോടുകൂടി മാഞ്ചി ഒരു ദൃഢമായ തീരുമാനമെടുക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤2
👍4
When Pigs Have Wings / വെന്‍ പിഗ്സ് ഹാവ് വിങ്ങ്സ് (2011)

എം-സോണ്‍ റിലീസ് – 706
പോസ്റ്റര്‍ : നിഷാദ് ജെ എന്‍
ഭാഷ : അറബിക്, ഹിബ്രു
സംവിധാനം : Sylvain Estibal
പരിഭാഷ : നിഷാദ് ജെ എന്‍
ജോണർ : Comedy
7.1/10
പലസ്‌തീൻകാരനായ ജാഫർ ഒരു മീൻപിടുത്തക്കാരനാണ്. കാര്യമായൊന്നും മിക്ക ദിവസങ്ങളിലും തടയാറില്ല..ഒരു ദിവസം വലയിൽ കുടുങ്ങിയത് ഒരു വിശിഷ്ടവസ്തുവാണ്. ഒരു വിയറ്റ്നാമീസ് പന്നി.. അയാൾ ആകെആശയക്കുഴപ്പത്തിലായി.
പന്നി അവരുടെ മതവിശ്വാസങ്ങൾക്കെതിരാണ്. എന്നാൽ അതിനെ വിറ്റാൽ പട്ടിണി മാറ്റാനുള്ള ഒരു തുക കിട്ടുകയും ചെയ്യും. അയാൾ അതിനെ ബോട്ടിൽ തന്നെ രഹസ്യമായിതാമസിപ്പിക്കുന്നു. അതിനെ കച്ചവടമാക്കാനുള്ള ശ്രമങ്ങൾ ഫലം കാണുന്നില്ല. അയാളെ ആരാണ് സഹായിക്കുക?
അപ്രതീക്ഷിതമായി ഒരാളെ അയാൾക്ക് കിട്ടുകയാണ്..ഉദ്ദേശിച്ച് രീതിയിലുള്ള കച്ചവടമല്ലായിരുന്നു അവിടെ നടന്നത് പ്രശ്നങ്ങൾ തുടങ്ങുന്നതേ ഉള്ളായിരുന്നു...
രാജ്യാന്തരചലച്ചിത്ര മേളകളിൽ മികച്ച സിനിമക്കുള്ള നിരവധി അവാർഡുകൾ വാരിക്കൂട്ടിയ സിനിമ മികച്ചൊരു പൊളിറ്റിക്കൽ സറ്റയറാണ്.
ഇസ്രായേലി-പലസ്‌തീൻ സംഘർഷത്തിന്റെ അന്തരീക്ഷവും കടന്നുവരുന്ന സിനിമ സിൽവിയൻ എസ്ടിബലിന്റെ പ്രഥമസംവിധാനസംരംഭമായിരുന്നു.ഇറാനിയൻ സിനിമകളുടെ ലാളിത്യം ഓർമിപ്പിക്കൊന്നൊരു മികച്ചൊരു സിനിമ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍10❤2
👍4
Train Driver's Diary / ട്രെയിൻ ഡ്രൈവേർസ് ഡയറി (2016)

എം-സോണ്‍ റിലീസ് – 707
ബെസ്റ്റ് ഓഫ് IFFK 17
ഭാഷ : സെർബിയൻ
സംവിധാനം : Milos Radovic
പരിഭാഷ : ഷെറി ഗോവിന്ദൻ (തളിപ്പറമ്പ ഫിലിം സൊസൈറ്റി)
ജോണർ : Comedy, Drama
7.1/10
ലിജ ഒരു ട്രെയിൻ ഡ്രൈവറാണ്. അയാളുടെ അച്ഛനും മുത്തശ്ശനും ട്രെയിൻ ഡ്രൈവർമാരായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഇടയിൽ പല സന്ദർഭങ്ങളിലായി ഏകദേശം 20-30 പേരുടെ മരണത്തിന് ലിജ കാരണക്കാരനാവുന്നു. ഇതിൽ മിക്കതും ആത്മഹത്യയോ, മരിച്ചവരുടെ അശ്രദ്ധ മൂലമോ ഒക്കെ സംഭവിക്കുന്നതാണ്. എന്നാൽ അതിൽ ലിജയ്ക്ക് ഒട്ടും കുറ്റബോധമില്ല, പക്ഷേ ദുഖമുണ്ട്. അനേകം ട്രെയിൻ ഡ്രൈവർമാരെ പോലെ നിഷ്കളങ്ക കൊലപാതകിയാണ് ലിജ !! അയാളുടെ എല്ലാമായിരുന്നു കാമുകിയും വർഷങ്ങൾക്ക് മുൻപ് ട്രെയിൻ തട്ടിയാണ് മരിച്ചത്. അതിനു ശേഷം തീർത്തും വിരസമായ അയാളുടെ ഒറ്റയാൾ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി സൈമ എന്ന അനാഥൻ കടന്നു വരുന്നു. ഒടുവിൽ അവനെ ദത്ത്‌ പുത്രനായി ലിജ സ്വീകരിക്കുന്നു. വർഷങ്ങൾക്ക് ശേഷം ലിജ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കാൻ ഒരുങ്ങുമ്പോൾ , വളർത്തുമകനായ സൈമ അച്ഛന്റെ ജോലി ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. എന്നാൽ ലിജ ഇതിനു സമ്മതിക്കുന്നില്ല. ഒരു പ്രത്യേക ഘട്ടത്തിൽ ഒടുവിൽ ലിജ അതിനു സമ്മതിക്കുന്നു. തുടർന്നുള്ള സംഭവവികാസങ്ങളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤1😁1
👍3❤1
War Witch / വാര്‍ വിച്ച് (2012)

എം-സോണ്‍ റിലീസ് – 708
പോസ്റ്റര്‍ : പ്രവീണ്‍ അടൂര്‍
ഭാഷ : ഫ്രഞ്ച് , ലിങ്കാല
സംവിധാനം : Kim Nguyen
പരിഭാഷ : അഖില പ്രേമചന്ദ്രന്‍
ജോണർ : Drama, War
7.1/10
ആഭ്യന്തരയുദ്ധം രൂക്ഷമായ ഒരു ആഫ്രിക്കൻ രാജ്യത്താണ് കഥ നടക്കുന്നത്. വയറ്റിലുള്ള കുഞ്ഞിനോട് സ്വന്തം ജീവിതം കഥ പറയുകയാണ് കൊമോണ എന്ന പെൺകുട്ടി. അവളെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി വിമതർ കുട്ടി പട്ടാളക്കാരി ആക്കുന്നു. പിന്നങ്ങോട്ടുള്ള അവളുടെ ജീവിതം പ്രവചനാതീതമാണ്. ഒരു അദ്‌ഭുത സംഭവത്തിനൊടുവിൽ ശത്രുക്കളെവിടെന്ന് തിരിച്ചറിയാൻ കഴിയുന്ന മന്ത്രവാദിനിയാണ് അവളെന്ന് വിമതർ വിശ്വസിക്കുന്നു. അതിൽനിന്ന് ഒരു ഘട്ടത്തിൽ രക്ഷപ്പെടുകയും പ്രണയം എന്താണെന്ന് അറിയുകയും ചെയ്യുന്നുണ്ട് കൊമോണ. തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെപോലും വെറുത്തുപോകുന്ന അവസ്ഥയിൽ പെട്ടെന്നാണ് അവളെത്തുന്നത്. ഭ്രാന്തമായ ചിന്തകളിൽനിന്നും മനോവ്യഥകളിൽനിന്നും മോചനം തേടി അലയുന്ന അവൾ ഒടുവിൽ ജീവിതത്തോട് സമരസപ്പെടുന്നു..
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍3❤1
❤7👍1