Troy / ട്രോയ് (2004)
എം-സോണ്‍ റിലീസ് – 517
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന്‍
പരിഭാഷ : സുഭാഷ് ഒട്ടുംപുറം
ജോണർ : ഡ്രാമ, ഹിസ്റ്ററി
Info : 8EACA075D467A373B871DFF7B9B694EA532B6A43
7.2/10
ഹോമര്‍ രചിച്ച ഗ്രീക്ക് ഇതിഹാസം 'ഇലിയഡ്' ആസ്പദമാക്കി വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ട്രോയ്'. 1250 BC യിലെ രണ്ടു പ്രമുഖ രാഷ്രങ്ങളാണ് സ്പാര്‍ട്ടയും ട്രോയിയും. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിനോടുവില്‍ സ്പാര്‍ട്ടയും ട്രോയിയും സമധാനത്തിലാവുന്നു, സമാധാന വിരുന്നിനിടെ ട്രോജന്‍ രാജകുമാരന്‍ പാരിസ് സ്പാര്‍ട്ടയിലെ രാജാവ് മേനാലസിന്‍റെ ഭാര്യ ഹെലനെ പ്രണയിച്ചു ട്രോയിയിലേക്ക് കൊണ്ട് വരുന്നു. മെനാലാസ് യുദ്ധക്കൊതിയനായ അഗമെംനോണിന്‍റെ സഹായത്തോടെ ഗ്രീക്കിനെ മുഴുവന്‍ ട്രോയിക്കെതിരെ അണി നിരത്തി യുദ്ധത്തിനു വരുന്നു. ഗ്രീക്കും ട്രോയിയും തമ്മിലുള്ള ഗംഭീര യുദ്ധത്തിന്‍റെ കഥയാണ് ട്രോയ്. സ്വന്തം രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന ട്രോയ് രാജകുമാരന്‍ ഹെക്ടറും, ഒരു രാജ്യത്തോടും കൂറില്ലാതെ സ്വന്തം യശസ്സിനു വേണ്ടി മാത്രം യുദ്ധം ചെയ്യുന്ന അഖില്ലിസും തമ്മിലുള്ള യുദ്ധം കൂടിയാണിത്. ഹെക്ടര്‍ സ്വന്തം ജീവന്‍ കൊടുത്തും രാജ്യത്തെ ആയിരങ്ങളെ രക്ഷിക്കാന്‍ താല്പര്യപ്പെടുമ്പോള്‍, ഒരു വന്‍ യുദ്ധത്തിലൂടെ തന്‍റെ പേര് എന്നും ഓര്‍ക്കപ്പെടനമെന്നു അഖില്ലിസ് ആഗ്രഹിക്കുന്നു. അഖില്ലിസ് ആയി ബ്രാഡ് പിറ്റും ഹെക്ടര്‍ ആയി എറിക് ബാനയും വേഷമിടുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

❤8👍5
Las Acacias / ലാസ് അക്കാഷ്യ (2011)
എം-സോണ്‍ റിലീസ് – 518
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : സ്പാനിഷ്
സംവിധാനം : പോബ്ളെ ജോർജെല്ലി
പരിഭാഷ : കെ എം മോഹനൻ
ജോണർ : ഡ്രാമ
Info : 0936BF4A7A5D45942982A031E99ADDF9ADE6B4AE
6.8/10
ലാറ്റിനമേരിക്കൻ സംവിധായകനായ പാബ്ലോ ജോർജിലി(Pablo Giorgilli)യുടെ ആദ്യ സംവിധാന സംരംഭമാണ് Las Acacias. കൂടുതൽ ഭാഗവും ഒരു ട്രക്കിന്റെ ക്യാബിനുള്ളിൽ ഷൂട്ട് ചെയ്തവെറും ഒരു മണിക്കൂർ മിച്ചം മാത്രമുള്ള റോഡ് മൂവിയാണിത്.
പരാഗേ എന്ന സ്ഥലത്തുനിന്നും Buenos Aires എന്ന സ്ഥലത്തേക്ക് തടിയുമായി പോകുന്ന റൂബൻ എന്ന ട്രക്ക് ഡ്രൈവറും , അയാൾക്ക് ഒപ്പം യാത്രചെയ്യുന്ന ജസിന്റാ എന്ന യാത്രക്കാരിയും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രേമേയം.
റൂബൻ 30 വർഷമായി ട്രക്ക് ഡ്രൈവറായി ജോലിചെയ്യുന്ന , അതികം സംസാരിക്കാൻ ഇഷ്ടപ്പെടാത്ത, അന്തർമുഖനായ വ്യക്തിയാണ്. അങ്ങനെയിരിക്കേ ഒരു ദിവസം പരാഗേയുടെ അതിർത്തിഗ്രമത്തിൽ നിന്നും ട്രക്കിൽ ഒരുലോഡ് തടിയുമായി Buenos Aires-ലേക്ക് പോകുകയാണ്. പതിവിന് വിപരീതമായി ഇന്ന് കൂടെ യാത്രചെയ്യാൻജസിന്റാ എന്നൊരു യാത്രക്കാരിയും അവളുടെ അഞ്ച് മാസം പ്രായമായ മകനുമുണ്ട് . റൂബന്റെ മുതലാളിയുടെ ജോലിക്കാരന്റെ മകളാണ് ജസിന്റാ അതാണ് Buenos Aires ലേക്കുള്ള യാത്ര ട്രക്കിലാക്കാം എന്ന് അവൾ തീരുമാനിച്ചത് .
ഇരുവരും യാത്രതുടങ്ങിട്ട് നേരം കുറേയായി, ആരും പരസ്പരം ഒന്നും മിണ്ടുന്നില്ലാ, യാത്രയുടെ വിരസതയകറ്റാനുള്ള പതിവ് പുകവലിയും നടക്കുന്നില്ലാ, ഇടക്ക് വിശന്ന് കരയുന്ന കുട്ടി റൂബനിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.അങ്ങനെ യാത്ര മുന്നോട്ട് പോകുന്നതിനിടയിൽ കുട്ടി , റൂബനെ സ്നേഹത്തോടെ നോക്കി ചിരിക്കുന്നു. നിഷ്ക്കളങ്കമായ ആ കുട്ടിയുടെ ചിരിയിൽ അയാളുടെ മനസ് മയപ്പെടുന്നു. റൂബിന് കുട്ടിയോട് വാത്സല്യവും സ്നേഹവും തോന്നുന്നു. വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ അയാൾ കുട്ടിയെ കളിപ്പിക്കുകയും സ്നേഹത്തോടെ തലോടുകയും ചെയ്യുന്നു. ഇടക്ക് അസ്വസ്ഥയായി കരയുന്ന കുട്ടിയെ തോളിൽകിടത്തി ആശ്വസിപ്പിക്കാൻ റൂബൻ ശ്രമിക്കുന്നുണ്ട്.
പതുക്കെ അവർക്കിടയിൽ ഒരു ആത്മബ്ന്ധം ഉടലെടുക്കുന്നു. റൂബിനും ജസിന്റായും പരസ്പരം കുശലങ്ങൾ അന്വേഷിക്കുന്നു. കുട്ടിയുടെ അച്ഛനെക്കുറിച്ച് റൂബിൻ ചോദിക്കുബോൾ ഇവൾക്ക് അച്ഛനില്ലാ എന്ന മറുപടിയാണ് ജസിന്റാ പറയുന്നത്. ജസിന്റാ തന്റെ ദാമ്പത്തിക ജീവിതം ഉപേക്ഷിച്ച് പുതിയൊരു ജീവിതം തുടങ്ങുവാനാണ് സഹോദരിയുടെ അടുക്കലേക്ക് പോകുന്നത് എന്ന് ചിത്രത്തിലെ ചില സൂചനകളിൽനിന്ന് മനസിലാകും. യാത്രക്കിടയിൽ റൂബിനും ജസിന്റാക്കും ഇടയിൽ ഒരു സ്നേഹബന്ധം ഉടലെടുക്കുന്നു അത് അവരുടെ ശരീരഭാഷയിൽ നിന്നും മുഖഭാവത്തിൽ നിന്നും നമ്മുക്ക് വായിച്ചെടുക്കാവുന്നതാണ് .
കൊച്ച് കുട്ടിയെ ഒഴിച്ച് നിർത്തിയാൽ പ്രധാനമായും രണ്ട് കഥാപാത്രങ്ങൾ മാത്രമേ സിനിമയിലുള്ളു. കഥ നടക്കുന്നത് ഭൂരിഭാഗവും ട്രക്കിലെ ക്യാബിനിലാണ്. അതികസമയവും കഥാപാത്രങ്ങളുടെ മുഖഭാവവും ശരീരഭാഷയും ഒപ്പിയെടുക്കുവാനും ഊറുഗേയുടെ അതിർത്തി ഗ്രാമങ്ങളിലെ പ്രകൃതി സൗന്ദര്യം പകർത്തുവാനുമാണ് ക്യാമറ ഉപയോഗിച്ചിരിക്കുന്നത്.
2011 കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പുരസ്കാരത്തിന് അർഹമായ സിനിമയാണിത്.ഒരുമിച്ചുള്ള യാത്രയിൽ രണ്ട് വ്യക്തികൾക്ക് ഇടയിലുണ്ടാകുന്ന സ്നേഹബന്ധം എന്ന വളരെ നിസാരമായ പ്ലോട്ടിനെ , അഭിനയത്തിന്റെയും മേക്കിംഗിന്റെയും സാധിതയുപയോഗിച്ച് ഒരു നല്ല സിനിമായക്കിമാറ്റി എന്നതാണ് ലാസ് അക്വേഷിയ എന്ന സിനിമയുടെ വിജയം.
സിനിമ വിവരണത്തിന് കടപ്പാട് സിനോയ് കെ ജോസ്

👍11❤1
Two Brothers / ടു ബ്രദേര്‍സ് (2004)
എം-സോണ്‍ റിലീസ് – 519
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്, തായ്, ഫ്രഞ്ച്
സംവിധാനം : ജീന്‍ ജാക്വസ് അന്വേഡ്
പരിഭാഷ : സുഭാഷ് ഒട്ടുംപുറം
ജോണർ : അഡ്വെഞ്ചർ, ഫാമിലി, ഡ്രാമ
Info : 12A15C2E3894D5EBFB10719885832D90A8443733
7.1/10
2 കടുവകളുടെ കഥ പറയുന്ന ഇ ചിത്രം കണ്ടുകഴിയുമ്പോള്‍ 2 കടുവകളും ആസ്വധകരുടെ മനസ്സില്‍ പതിയും എന്നുള്ളത് ഉറപ്പാണ്..2 കടുവകളില്‍ നിന്ന് തന്നെ കഥ തുടങ്ങുന്നു.2 കുഞ്ഞു കടുവകള്‍ അവരുടെ അച്ഛനും അമ്മയും ആ കാട്ടില്‍ ശല്യമില്ലാതെ കഴിയുന്ന രംഗങ്ങളാണ് ചിത്രം ആദ്യം നമ്മുക്ക് കാണിച്ചു തരുന്നത് . മനുഷ്യരുടെ വരവും കടുവകളുടെ ജീവിതം മാറുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം... ഒട്ടും ബോര്‍ അടികാതെ കാണാവുന്ന ഒരു സിമ്പിള്‍ ചിത്രമാണിത്.

👍5❤1
Sweet Red Bean Paste / ആന്‍ സ്വീറ്റ് റെഡ് ബീന്‍ പേസ്റ്റ് (2015)
എം-സോണ്‍ റിലീസ് – 520
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ജപ്പാനീസ്
സംവിധാനം : നവോമി കവാസെ
പരിഭാഷ : ഫസൽ റഹ്മാൻ
ജോണർ : ഡ്രാമ
Info : 96BF43FC46D7E1A056A7113B302A614BBFDCA288
7.3/10
ഒരു പാന്‍ കേക്ക് സ്റ്റാള്‍ നടത്തിപ്പുകാരനായ സെന്താരോ വയോധികയായ തൊകുവേയില്‍ നിന്നു വിചിത്രമായ ഒരഭ്യര്‍ത്ഥന കേള്‍ക്കുന്നു: തനിക്ക് അയാളുടെ കടയില്‍ ജോലി നല്‍കാമോ? ആദ്യം നിഷേധിക്കുന്നുവെങ്കിലും അവര്‍ സ്വന്തം വീട്ടില്‍ ഉണ്ടാക്കിയ ബീന്‍ ജെല്ലി കഴിക്കുന്നതോടെ അയാള്‍ മറിച്ചു തീരുമാനിക്കുന്നു. നവോമി കവാസേയുടെ പതിവ് രീതിയില്‍ ഹൃദയാവര്‍ജ്ജകമായ ആഖ്യാനം ആധുനിക ജീവിത പ്രതിസന്ധികളുടെ ചില തുളഞ്ഞിറങ്ങുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

👍7❤1
Despicable Me / ഡെസ്പിക്കബിൾ മി (2010)
എം-സോണ്‍ റിലീസ് – 1349
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Pierre Coffin, Chris Renaud
പരിഭാഷ : അഖിൽ കൃഷ്ണ
ജോണർ : ആനിമേഷന്‍, കോമഡി, ഫാമിലി
7.6/10
ലോകം അറിയപ്പെടുന്ന വില്ലൻ ആകാൻ ശ്രമിക്കുന്ന ഗ്രൂ, തന്റെ മോഷണ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണത്തിന് തയ്യാറെടുക്കുന്നു. അതിന്റെ ഭാഗമായി അയാൾ മൂന്നു പെൺകുട്ടികളെ ദത്തെടുക്കുന്നു. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളും ഗ്രൂവിന്റെ ശത്രുവായ വെക്ടറുമായുള്ള അടിപിടിയുമാണ് കഥയുടെ ഇതിവൃത്തം. ലോകമെമ്പാടും ആരാധകരുള്ള മിനിയൻസിന്റെ കുസൃതികളാണ് ഈ ആനിമേറ്റഡ് സിനിമയുടെ മുഖ്യ ആകർഷണം. എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള സിനിമയാണിത്. മികച്ച ആനിമേഷനും ശബ്ദ മിശ്രണവും സിനിമയെ കൂടുതൽ മികച്ചതാക്കുന്നു.

👍3😱1🤩1
Nobody Knows / നോബഡി നോസ് (2004)
എം-സോണ്‍ റിലീസ് – 522
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : ജാപ്പാനീസ്
സംവിധാനം : ഹിറോകാസു കൊറിദ
പരിഭാഷ : കെ എം മോഹനൻ
ജോണർ : ഡ്രാമ
Info : 41E1D642616966FA857307BD46EEDF7C84654CFE
8.1/10
1988ല്‍ ജപ്പാനില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നുള്ള പ്രചോദനമാണ് ഈ സിനിമ (യാഥാര്‍ത്ഥ സംഭവത്തിന്‍റെ "വേദന കുറച്ച്" പകര്‍ത്തിയ ആഖ്യാനമാണ്. യഥാര്‍ത്ഥ വേദനകളും, അതിജീവനങ്ങളും ഇതിലും എത്രെയോ ഭീകരമായിരുന്നിരിക്കണം !). തങ്ങളെ ഉപേക്ഷിച്ച് പോയ അമ്മയെ കാത്ത്, ഒരു ഇടുങ്ങിയ മുറിയുടെ വീര്‍പ്പുമുട്ടലില്‍, സ്കൂളില്‍ നിന്നും, ബാല്യത്തിന്‍റെ സന്തോഷങ്ങളില്‍ നിന്നുമകന്ന്, ഓരോ ദിനവും തള്ളിനീക്കുന്ന 4 കുട്ടികളുടെ ജീവിതമാണ് ഈ സിനിമ. അമ്മ പോകുന്നതോടെ, കുടുംബത്തിന്‍റെ മുഴുവന്‍ ഭാരവും മൂത്തകുട്ടിയായ 12 വയസ്സുകാരനിലേക്കെത്തുന്നു. ദിനംപ്രതി സങ്കീര്‍ണ്ണമാകുന്ന പ്രശ്നങ്ങളളേയും, കുട്ടികളുടെ അതിജീവന ശ്രമങ്ങളേയും അവരുടെ കാഴ്ച്ചപ്പാടിലൂടെ "നോബഡി നോസ്" പിന്തുടരുകയാണ്.
ഉപേക്ഷിക്കപ്പെട്ടുപോയ കുഞ്ഞുങ്ങളുടെ ജീവിതത്തെ, അവരുടെ വൈകാരിക തലങ്ങളിലൂടെ, അവരുടെ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നിടത്താണ് ഈ സിനിമ വേറിട്ട് നില്‍ക്കുന്നത്. കുഞ്ഞുങ്ങളുടെ ലോകത്തെ, അതിസൂക്ഷ്മമായി നിരീക്ഷിക്കാനും, നിരീക്ഷണങ്ങളെ വൈകാരിക തീവ്രതയോടെ പ്രേക്ഷകനിലേക്കെത്തിക്കാനും സംവിധായന് കഴിഞ്ഞു. ഈ സിനിമയെ " ഒരു ജീവിതാനുഭവമായി" അവതരിപ്പിച്ച കുട്ടികളുടെ അഭിനയ പാടവം ശ്രദ്ധേയമാണ്.
ഏറ്റവും മികച്ച നടനുള്ള 2004 ലെ കാന്‍ പുരസ്കാരം, യാഗിര യൂയ എന്ന 14 വയസ്സുകാരനു നേടികൊടുത്ത ചിത്രമാണ് "നോബഡി നോസ്".സിനോപ്സിസ് കടപ്പാട് : Our CarolineMalayalam subtitles, malayalam subtitle for english movies, subtitles, foreign movies, malayalam movie subtitles

👍5❤4
The Transporter / ദ ട്രാന്‍സ്പോര്‍ട്ടര്‍ (2002)
എം-സോണ്‍ റിലീസ് – 701
പോസ്റ്റർ : അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : കോറി യൂന്‍, ലൂയിസ് ലെട്ടെരിയര്‍
പരിഭാഷ : ശ്രീജിത്ത് ചന്ദ്രന്‍
ജോണർ : Action, Crime, Thriller
6.8/10
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
എം-സോണ്‍ റിലീസ് – 701
പോസ്റ്റർ : അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : കോറി യൂന്‍, ലൂയിസ് ലെട്ടെരിയര്‍
പരിഭാഷ : ശ്രീജിത്ത് ചന്ദ്രന്‍
ജോണർ : Action, Crime, Thriller
6.8/10
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8
Stranger Things-Season 1 / സ്ട്രേഞ്ചർ തിങ്‌സ്-സീസണ്‍ 1 (2016)
എം-സോണ്‍ റിലീസ് – 703
പോസ്റ്റര്‍ : Harilal Bhaskaran
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Matt Duffer, Ross Duffer
പരിഭാഷ : ആര്യ നക്ഷത്രക്
ജോണർ : Drama, Fantasy, Horror
8.8/10
സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്. ജൂലൈ 2016ൽ പുറത്തിറങ്ങിയ ആദ്യ സീസണിൽ വിനോന റൈഡർ , ഡേവിഡ് ഹാർബർ, ഫിൻ വൂൾഫ്ഹാർഡ് , മില്ലി ബോബി ബ്രൗൺ, ഗറ്റൻ മാതറാസ്സോ, കേലബ് മക്ലോഗ്ലിൻ, നടാലിയ ഡയർ, ചാർലി ഹെയ്ടൺ, കാര ബുവോനൊ, മാത്യൂ മൊഡിൻ, നോഹ ഷ്നാപ്പ്, ജോ കീറി തുടങ്ങിയവർ അഭിനയിക്കുന്നു.
1980 കളിൽ ഇന്ത്യാനയിലെ സാങ്കൽപ്പിക പട്ടണമായ ഹോക്കിൻസിലാണ് കഥ നടക്കുന്നത്. പട്ടണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളെ തുടർന്ന് ഒരു ബാലൻ അപ്രത്യക്ഷമാകുന്നു. തുടർന്ന് അവന്‍റെ അമ്മ, സഹോദരൻ, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് നടത്തുന്ന അന്വേഷണവും,അതിനു അമാനുഷിക സിദ്ധിയുള്ള ഒരു പെൺകുട്ടി നൽകുന്ന സഹായവുമാണ് ആദ്യ സീസണിലെ ഇതിവൃത്തം.
അമാനുഷിക ഘടകങ്ങൾ ഉൾപ്പെട്ട ഒരു അന്വേഷണാത്മക പരമ്പര എന്ന നിലയിൽ ആണ് നിർമാതാക്കളായ ദഫർ ബ്രദേഴ്‌സ് സ്ട്രേഞ്ചർ തിങ്സ് വികസിപ്പിച്ചിരിക്കുന്നത്. 1980 കളിൽ നടക്കുന്നത് ആയി ചിത്രീകരിച്ച പരമ്പരയിൽ ആ കാലഘട്ടത്തിലെ ജനപ്രിയ സാംസ്കാരിക ഘടകങ്ങൾ നിരവധി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റീവൻ സ്പീൽബർഗ്, ജോൺ കാർപ്പെന്റർ, സ്റ്റീഫൻ കിങ് തുടങ്ങിയ പ്രമുഖരുടെ ആ കാലഘട്ടത്തിലെ ചലച്ചിത്ര, സാഹിത്യസൃഷ്‌ടികൾ പരമ്പരയ്ക്ക് ഒരു പ്രചോദനമായിട്ടുണ്ട്.
2016 ജൂലൈ 15ന് പരമ്പരയുടെ ആദ്യ സീസൺ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. അഭിനയം, ശബ്ദലേഖനം, സംവിധാനം, രചന, കഥാപാത്രങ്ങൾ എന്നിവയുടെ മികവിന് സ്ട്രേഞ്ചർ തിങ്സ് നിരൂപകപ്രശംസ നേടി. ധാരാളം അവാർഡുകളും നാമനിർദ്ദേശങ്ങളും പരമ്പര നേടി. മികച്ച പരമ്പരയ്ക്കുള്ള അവാർഡ് ഉൾപ്പെടെ 18 പ്രൈം ടൈം എമ്മി അവാർഡ് നാമനിർദേശങ്ങൾ ആ വർഷം പരമ്പര നേടി.
നെറ്റ്ഫ്ലിക്സ് ഒരിക്കലും അവരുടെ ഒറിജിനൽ പരമ്പരകളുടെ കാഴ്ചക്കാരുടെ എണ്ണം വെളിപ്പെടുത്തുന്നില്ല. അതിനാൽ സിംഫണി ടെക്നോളജി ഗ്രൂപ്പ് എന്ന കമ്പനി ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റോൾ ചെയ്ത ഒരു സോഫ്റ്റ്‌വെയർ മുഖേന പ്രോഗ്രാമിന്റെ ശബ്ദം വിശകലനം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. സിംഫണി ശേഖരിച്ച വിവരങ്ങൾ അനുസരിച്ച്, പുറത്തിറങ്ങി ആദ്യ 35 ദിവസത്തിനുള്ളിൽ, സ്ട്രേഞ്ചർ തിങ്‌സ് അമേരിക്കയിൽ 18-49 വയസ്സിനിടയിൽ പെട്ട 14.07 ദശലക്ഷം പേര് കണ്ടതായി പറയുന്നു. ഇതോടെ ഫുള്ളർ ഹൗസിന്റെ ഒന്നാം സീസണിനും ഓറഞ്ച് ഈസ് ദി ന്യൂ ബ്ലാക്കിൻ്റെ നാലാം സീസണിനും ശേഷം യു.എസിൽ ഏറ്റവും കൂടുതൽ കണ്ട മൂന്നാമത്തെ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയായി സ്ട്രേഞ്ചർ തിങ്‌സ് മാറി.

👍32❤10👏2😱2
The Uninvited Guest / ദ അണ്‍ഇന്‍വൈറ്റഡ് ഗസ്റ്റ് (2004)
എം-സോണ്‍ റിലീസ് – 704
പോസ്റ്റര്‍: ഷൈജു എസ്
ഭാഷ : സ്പാനിഷ്
സംവിധാനം : Guillem Morales
പരിഭാഷ : സിദ്ധിക്ക് അബൂബക്കര്‍
ജോണർ : Drama, Horror, Mystery
6.8/10
നിങ്ങളുടെ വീട്ടിൽ ഒരാൾ നിങ്ങളുടെ സമ്മതമില്ലാതെ കയറി ഒളിച്ചു നിൽക്കുകയാണ്. ആ അപരിചിതൻ എവിടെയാണെന്ന് നിങ്ങൾക്ക് കണ്ടെത്താൻ പറ്റുന്നില്ല. നിങ്ങളുടെ വീട് അത്രയും വലുതും വിശാലവുമാണ്. ഇടയ്ക്കിടെ പല ശബ്ദങ്ങളും കേൾക്കുന്നു. പക്ഷെ ആ ആളെ മാത്രം എത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയുന്നില്ല. നിങ്ങൾ എന്തുചെയ്യും..? സ്വാഭാവികമായി ഭയം എന്ന വികാരം വരും. ഈ ചിത്രം പറയുന്നതും ഭയം എന്ന വികാരത്തിലൂടെയാണ് .
ഫെലിക്സ് ഈയടുത്താണ് തന്റെ ഭാര്യയുമായി പിരിഞ്ഞത്. അതുകൊണ്ട് തന്നെ ആ വലിയ വീട്ടിൽ അയാൾ ഒറ്റയ്ക്കാണ്. തീർത്തും ഏകാകിയായി അയാൾ അവിടെ ജീവിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ അവിചാരിതമായി ഒരു അപരിചിതൻ ഫെലിക്സിന്റെ വീട്ടിന്റെ വാതിൽക്കലെത്തുന്നു. അയാൾക്ക് ഒരു ഫോൺ ചെയ്യേണ്ടിയിരുന്നു. കാര്യം അത്യാവശ്യമാണ്. പുറത്തു റോഡിലൊരു ഫോൺ ബൂത്ത് ഉണ്ടല്ലോ എന്ന് ഫെലിക്സ് ചോദിച്ചപ്പോൾ അത് കേടായി എന്നായിരുന്നു അയാളുടെ മറുപടി. അതോടെ ഫെലിക്സ് അയാൾക്ക് തന്റെ വീട്ടിൽ കയറി ഫോൺ വിളിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നു. ഫോൺ ചെയ്യുമ്പോൾ തനിക്ക് അൽപ്പം സ്വകാര്യത വേണമെന്ന് അയാൾ ആവശ്യപ്പെട്ടതോടെ ഫെലിക്സ് മറ്റൊരു റൂമിലേക്ക് മാറി നിൽക്കുന്നു. കുറച്ചു കഴിഞ്ഞു ഫെലിക്സ് വന്നുനോക്കുമ്പോൾ അയാളെ കാണാനില്ല.
പുറത്തേക്ക് പോയോ അതോ വീടിനുള്ളിൽ തന്നെ എവിടെയെങ്കിലും പതുങ്ങി നിൽക്കുന്നുണ്ടോ എന്ന് ഫെലിക്സിന് മനസ്സിലാക്കാൻ പറ്റുന്നില്ല. ഫെലിക്സ് പുറത്ത് ഫോൺ ബൂത്തിൽ പോയി നോക്കി. അത് പ്രവർത്തിക്കുന്നുണ്ട്. കേടായിട്ടില്ല. അയാൾക്ക് പേടിയായി. തുടർന്നുള്ള ദിവസങ്ങളിൽ ആ വലിയ വീടിന്റെ പല ഭാഗങ്ങളിൽ നിന്നായി പല ശബ്ദങ്ങളും കേൾക്കുന്നതോടെ ഫെലിക്സിന് സമാധാനം മൊത്തം നഷ്ടപ്പെടുന്നു. പേടി കൂടി വരുന്നു. ഇങ്ങനെ ഒരു അപരിചിതൻ തന്റെ വീട്ടിൽ ഒളിച്ചു കിടക്കുന്നുണ്ടോ അതോ തന്റെ തോന്നൽ മാത്രമാണോ എന്നറിയാതെ അയാൾ കുടുങ്ങി. അങ്ങനെയിരിക്കെയാണ് അവിചാരിതമായി ചില സംഭവങ്ങളുണ്ടായത്. അതോടെ കഥ നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് നീങ്ങാൻ തുടങ്ങുന്നു .

👍14❤5
Manjhi - The Mountain Man / മാഞ്ചി - ദ മൗണ്ടന്‍ മാൻ (2015)
എം-സോണ്‍ റിലീസ് – 705
പോസ്റ്റര്‍ : ഹരിലാല്‍ ഭാസ്കരന്‍
ഭാഷ : ഹിന്ദി
സംവിധാനം : Ketan Mehta
പരിഭാഷ : റഫീക്ക് താജു ടി
ജോണർ : Adventure, Biography, Drama
8/10
മാഞ്ചി-ദ മൗണ്ടന്‍ മാൻ' ഒരു ജീവചരിത്ര സിനിമയാണ്. ദശരഥ് മാഞ്ചി എന്ന പാവപ്പെട്ട തൊഴിലാളിയുടെ കഥ. ഇന്ത്യയിലെ ബീഹാറിലെ ഗയ വില്ലേജിലുള്ള ഗെഹ്ലോർ ഗ്രാമമാണ് മാഞ്ചിയുടെ സ്ഥലം. ഗ്രാമത്തെയും പട്ടണത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ കുന്ന് കടന്ന് വേണം ജനങ്ങള്‍ക്ക് ആശുപത്രിയും, വ്യാപാര ആവശ്യങ്ങളുമൊക്കെ നിര്‍വ്വഹിക്കാന്‍. ഒരു ദിവസം മാഞ്ചിയുടെ ഭാര്യ, ഭക്ഷണം കൊടുക്കാന്‍ പോകവേ മലയില്‍ നിന്ന് കാല്‍ വഴുതി വീഴുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ മലയിലൂടെയുള്ള ദുര്‍ഘടവും ദൂരവുമേറിയ യാത്രയില്‍ ഭാര്യ മരിക്കുന്നു. അതോടുകൂടി മാഞ്ചി ഒരു ദൃഢമായ തീരുമാനമെടുക്കുന്നു.

👍6❤2
When Pigs Have Wings / വെന്‍ പിഗ്സ് ഹാവ് വിങ്ങ്സ് (2011)
എം-സോണ്‍ റിലീസ് – 706
പോസ്റ്റര്‍ : നിഷാദ് ജെ എന്‍
ഭാഷ : അറബിക്, ഹിബ്രു
സംവിധാനം : Sylvain Estibal
പരിഭാഷ : നിഷാദ് ജെ എന്‍
ജോണർ : Comedy
7.1/10
പലസ്‌തീൻകാരനായ ജാഫർ ഒരു മീൻപിടുത്തക്കാരനാണ്. കാര്യമായൊന്നും മിക്ക ദിവസങ്ങളിലും തടയാറില്ല..ഒരു ദിവസം വലയിൽ കുടുങ്ങിയത് ഒരു വിശിഷ്ടവസ്തുവാണ്. ഒരു വിയറ്റ്നാമീസ് പന്നി.. അയാൾ ആകെആശയക്കുഴപ്പത്തിലായി.
പന്നി അവരുടെ മതവിശ്വാസങ്ങൾക്കെതിരാണ്. എന്നാൽ അതിനെ വിറ്റാൽ പട്ടിണി മാറ്റാനുള്ള ഒരു തുക കിട്ടുകയും ചെയ്യും. അയാൾ അതിനെ ബോട്ടിൽ തന്നെ രഹസ്യമായിതാമസിപ്പിക്കുന്നു. അതിനെ കച്ചവടമാക്കാനുള്ള ശ്രമങ്ങൾ ഫലം കാണുന്നില്ല. അയാളെ ആരാണ് സഹായിക്കുക?
അപ്രതീക്ഷിതമായി ഒരാളെ അയാൾക്ക് കിട്ടുകയാണ്..ഉദ്ദേശിച്ച് രീതിയിലുള്ള കച്ചവടമല്ലായിരുന്നു അവിടെ നടന്നത് പ്രശ്നങ്ങൾ തുടങ്ങുന്നതേ ഉള്ളായിരുന്നു...
രാജ്യാന്തരചലച്ചിത്ര മേളകളിൽ മികച്ച സിനിമക്കുള്ള നിരവധി അവാർഡുകൾ വാരിക്കൂട്ടിയ സിനിമ മികച്ചൊരു പൊളിറ്റിക്കൽ സറ്റയറാണ്.
ഇസ്രായേലി-പലസ്‌തീൻ സംഘർഷത്തിന്റെ അന്തരീക്ഷവും കടന്നുവരുന്ന സിനിമ സിൽവിയൻ എസ്ടിബലിന്റെ പ്രഥമസംവിധാനസംരംഭമായിരുന്നു.ഇറാനിയൻ സിനിമകളുടെ ലാളിത്യം ഓർമിപ്പിക്കൊന്നൊരു മികച്ചൊരു സിനിമ.

👍10❤2