Msone Official
Photo
#MSone Release - 2977
No Escapes (2020)
നോ എസ്‌കേപ്പ്സ് (2020)
ഭാഷ : റഷ്യൻ
സംവിധാനം : Alexey Nuzhny
പരിഭാഷ : നൗഫൽ നൗഷാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, ഡ്രാമ
IMDb ⭐️ 6.6/10
പോലീസിനെക്കാളും, പട്ടാളക്കാരെകാളുമൊക്കെ അപകടം പിടിച്ച ജോലി ചെയ്തിട്ടും ആരും വേണ്ട പരിഗണന കൊടുക്കാത്ത ഒരു കൂട്ടമുണ്ട്. ‘ഫയർ ഫൈറ്റേഴ്സ് ‘ അഥവാ അഗ്നിസുരക്ഷാ ജീവനക്കാർ.
പല സിനിമകളിലും അവരുടെ കഷ്ടപ്പാടുകൾ കാണിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, തീ എന്നത് എത്ര ഭീകരം ആണെന്നും അതിനെ എങ്ങനെ അതിജീവിക്കണമെന്നും ഒക്കെ ചുരുക്കം സിനിമകളിലെ കാണാനാവൂ. സാധാരണ തീ നേരിടുന്നത് തന്നെ ജീവൻ പണയപ്പെടുത്തിയുള്ള ജോലിയാണ്. അപ്പൊ ‘കാട്ടുതീ ‘ ആയാലോ. റഷ്യയിലെ കരേലിയയിൽ കാട്ടുതീ വ്യാപിച്ചത് തടയാൻ പുതിയതായി വന്ന പയ്യൻ ഉൾപ്പെടെ അഞ്ചു പേരുമായി പോകുന്ന സോക്കോലോവ് ആണ് ഫയർ എന്ന ഈ റഷ്യൻ ചിത്രത്തിലെ മുഴുനീള പോരാളി.
പക്ഷേ അദ്ദേഹം ചെന്ന് പെട്ടത് സാധാരണ ഒരു കാട്ടുതീ നേരിടാൻ ആയിരുന്നില്ല. ഒരു നാട്ടിലെ ജനങ്ങളുടെ മുഴുവൻ സുരക്ഷ അവർ ഏറ്റെടുക്കേണ്ടി വരുന്നു, അതിൽ ആരൊക്കെ അതിജീവിക്കും, എങ്ങനെ അതിജീവിക്കും… ഇതൊക്കെ കണ്ടു തന്നെ അറിയണം.
ഒരു വിപത്ത് രണ്ടു രീതിയിലാണ് നേരിടാവുന്നത്. ഒന്ന് കീഴടങ്ങി, എന്ത് വന്നാലും അതിന്റ വഴിക്ക് പോവുക. പക്ഷേ, അടുത്ത വഴി അതിജീവനമാണ്. അത് പല സിനിമകളിലും നമ്മൾ കണ്ടിട്ടുള്ളതുമാണ്. പക്ഷേ അത് ഏത് തരത്തിൽ ആയിരിക്കും എന്നുള്ളത്തിലാണ് വ്യത്യാസം.മേക്കിങ്ങിൽ എക്കാലവും അത്ഭുതങ്ങൾ തീർക്കുന്ന റഷ്യൻ സിനിമ മേഖലയിൽ നിന്നും ഇത്രയും നല്ലൊരു സർവൈവൽ മൂവി കണ്ടില്ലെങ്കിൽ ഏതൊരു സിനിമ ആസ്വാദകനും അതൊരു നഷ്ടം മാത്രമായിരിക്കും, ഈ സിനിമ എന്തിന് കാണണം എന്ന് ചോദിച്ചാൽ, ഒന്നേ പറയാനുള്ളൂ ‘ഒന്ന് കണ്ടു നോക്ക്.’
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Drama #Russian

👍129🔥10❤7👏3🎉3
Msone Official
Photo
#MSone Release - 2829
Attack on Titan - Season 04 (2020)
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 04 (2020)
Part 02 - Episode 12
പാർട്ട് 02 - എപ്പിസോഡ് 12
ഭാഷ : ജാപ്പനീസ്
സംവിധാനം : Tetsurô Araki
പരിഭാഷ : അഗ്നിവേശ്, ഷക്കീർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അനിമേഷന്‍, അഡ്വഞ്ചർ
IMDb ⭐️ 9.0/10
ലോകത്തെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ജാപ്പനീസ് അനിമേ ആണ് അറ്റാക്ക് ഓൺ ടൈറ്റൻ. Hajime Isayama യുടെ ഇതെ പേരിലുള്ള manga അടിസ്ഥാനമാക്കി 2013 ഏപ്രിൽ 7 മുതൽ ആണ് ഈ സീരീസ് സംപ്രക്ഷേപണം ആരംഭിച്ചത്.അതി വിശാലമായ തിരക്കഥയും അമ്പരപ്പിക്കുന്ന വഴിതിരിവുകളും കൊണ്ട് ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ സീരീസിനു 9/10 IMDb റേറ്റിംഗ് ഉണ്ട്.
കഥ,തിരക്കഥ, സംഭാഷണം, അനിമേഷൻ, സംഗീതം തുടങ്ങി എല്ലാ മേഖലകളിലും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന ഈ സീരീസ് കഥാപാത്ര വൈവിദ്ധ്യം കൊണ്ടും കഥാപാത്ര രൂപീകരണം കൊണ്ടും മറ്റൊരു തലത്തിൽ എത്തി നിൽക്കുന്നു.
ഒരു സാങ്കല്പിക പോസ്റ്റ് അപ്പോകലിപ്റ്റിക് ലോകത്താണ് അറ്റാക്ക് ഓൺ ടൈറ്റന്റെ കഥ നടക്കുന്നത്. 100 വർഷങ്ങൾക്കു മുൻപ് പ്രത്യക്ഷപ്പെട്ട മനുഷ്യ സാദൃശ്യമുള്ള ടൈറ്റനുകളെന്ന ഭീകര സത്വങ്ങൾ മനുഷ്യരാശിയെ വംശനാശത്തിന്റെ വക്കിൽ എത്തിച്ചു.അന്ന് അതിജീവിച്ചവർ മരിയ റോസ് സീന എന്നീ 3 മതിലുകൾ സ്ഥാപിച്ചു.നൂറ് വർഷത്തോളം അവർ ആ മതിലുകൾക്കുള്ളിൽ സമാധാനമായി ജീവിച്ചു. പക്ഷേ… അന്ന് വരെ സുരക്ഷിതമെന്ന് കരുതിയിരുന്ന ആ മതിലുകൾ തകർപ്പെടുന്നതോടെ മനുഷ്യരാശിക്ക് ഒരു ഓർമപ്പെടുത്തലുണ്ടാകുന്നു.
എംസോൺ റിലീസ് ചെയ്തിട്ടുള്ള അറ്റാക്ക് ഓൺ ടൈറ്റൻ മറ്റു സീസണുകൾ
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 01 (2013)
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 02 (2017)
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 03 (2018)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Animation #Japanese #Web_Series

👍44🔥22❤7😢3👎1
Msone Official
Photo
#MSone Release - 2978
A Perfect Enemy (2020)
എ പെർഫെക്ട് എനിമി (2020)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Kike Maíllo
പരിഭാഷ : പ്രശോഭ് പി. സി.
പോസ്റ്റർ : സിറാജ്
ജോണർ : അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ
IMDb ⭐️ 5.5/10
പേരെടുത്ത ആർക്കിടെക്റ്റാണ് ജെറേമി ആംഗസ്റ്റ്. ജോലിയിലും ജീവിതത്തിലും എല്ലാം “പെർഫെക്റ്റ്” ആയിരിക്കണമെന്ന് ചെറുപ്പം മുതൽ നിർബന്ധമുള്ളയാൾ. ഒരിക്കൽ പാരീസിൽ ഒരു കോൺഫറൻസിൽ പങ്കെടുത്ത ശേഷം വാഴ്സോയിലേക്ക് മടങ്ങാൻ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ജെറേമി. ട്രാഫിക്ക് ജാമിൽ കുടുങ്ങിക്കിടന്നപ്പോൾ, മഴ നനഞ്ഞ ഒരു യുവതി ലിഫ്റ്റ് ചോദിച്ച് കാറിനടുത്തെത്തി. യുവതിയെ കാറിൽ കയറ്റി ജെറേമി എയർപോർട്ടിലേക്ക് യാത്ര തുടരുന്നു. വായാടിയായ യുവതി പലതും പറഞ്ഞുകൊണ്ടിരുന്നു. ആദ്യമൊന്നും താൽപര്യം കാണിച്ചില്ലെങ്കിലും, അവൾ പറഞ്ഞ ചില കാര്യങ്ങളിൽ ജെറേമിക്ക് താൽപര്യം തോന്നുന്നു. ഒപ്പം, അവൾക്ക് മറ്റെന്തോ ചില ലക്ഷ്യങ്ങളുണ്ടെന്നും അയാൾ സംശയിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Adventure #Drama #English #Thriller

👍56❤19🔥4👎3🤩3🥰2👏2😁1
#MSone Release - 2954
Black Mirror – Season 03 (2016)
ബ്ലാക്ക് മിറർ – സീസൺ 03 (2016)
Men Against Fire
മെൻ എഗൈൻസ്റ്റ് ഫയർ
ഭാഷ : ഇംഗ്ലീഷ്
നിർമാണം : Zeppotron
പരിഭാഷ : പ്രജുൽ പി
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ
IMDb ⭐️ 8.8/10
റോച്ചസ് എന്ന ഭീകരജീവികളെ വേട്ടയാടി കൊല്ലുന്ന പട്ടാളക്കാരുടെ കഥയാണ് 'മെൻ എഗൈൻസ്റ്റ് ഫയർ' എന്ന ബ്ലാക്ക് മിറർ എപ്പിസോഡ് പറയുന്നത്.
ബ്ലാക്ക് മിറർ എപ്പിസോഡുകളുടെ പ്രത്യേകത എന്തെന്നാല്‍: അതിലെ ഓരോ കഥയ്ക്കും നമുക്ക് പല Interpretations കൊടുക്കാനാവും. മനുഷ്യരുടെ മാനസികാവസ്ഥയും, അവരനുഭവിക്കുന്ന പിരിമുറുക്കങ്ങളും, സമൂഹത്തിലെ അനീതികളുമെല്ലാം ഒരു Technological Viewpoint ൽ കാണിക്കാൻ 'ബ്ലാക്ക് മിററി'ന് കഴിയാറുണ്ട്. ഈ എപ്പിസോഡും അങ്ങനെ തന്നെ. കഥാഗതിയിൽ സംഭവിക്കുന്ന വഴിത്തിരിവുകൾ ഒരേസമയം ഞെട്ടിക്കുന്നതും, വർത്തമാനകാല യാഥാര്‍ത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതുമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Sci_Fi #Thriller #Web_Series

👍52❤5🔥2👏1🤩1
Media is too big
VIEW IN TELEGRAM
The Witcher 💥
season 2
യുദ്ധം തുടങ്ങിയിട്ടേയുള്ളൂ.
നിങ്ങളുടെ എംസോണിൽ മലയാളം പരിഭാഷയിൽ ആസ്വദിക്കാം....
ഉടൻ വരുന്നു...
Cut: Girish Kumar N P

👍106🔥70❤11👏9🥰8🎉6
Msone Official
Photo
#MSone Release - 2979
#OscarFest2022 - 04
CODA (2021)
കോഡ (2021)
ഭാഷ : അമേരിക്കൻ ആംഗ്യഭാഷ & ഇംഗ്ലീഷ്
സംവിധാനം : Sian Heder
പരിഭാഷ : സജിൻ എം.എസ് & പ്രശോഭ് പി. സി.
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : കോമഡി, ഡ്രാമ, മ്യൂസിക്കല്‍
IMDb ⭐️ 8.1/10
2021 ആപ്പിൾ ടിവിയിലൂടെ പുറത്തുവന്ന ചിത്രമാണ് കോഡ. 2014-ൽ ഇറങ്ങിയ ഫ്രഞ്ച് ചിത്രമായ La Famille Bélier നെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയത്.
ഷാൻ ഹേയ്ഡർ സംവിധാനം ചെയ്ത ചിത്രം 94 ആമത് ഓസ്കാർ അവാർഡിൽ മികച്ച ചിത്രം അടക്കം മൂന്ന് അവാർഡുകൾ നേടി. Child Of Deaf Adults എന്നതാണ് CODAയുടെ പൂർണ്ണരൂപം.
റൂബി ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്, അവളുടെ അച്ഛനും അമ്മയ്ക്കും സഹോദരനും കേൾവിശക്തിയില്ല. അതുകൊണ്ടുത്തന്നെ മൂവരുടെയും ജീവിതം പൂർണ്ണമായും റൂബിയെ ആശ്രയിച്ചാണ്, റൂബിയില്ലാതെ ഒരു ദിവസം പോലും കഴിച്ചുകൂട്ടാൻ അവർക്ക് കഴിയില്ല.
ഒരുക്കൽ റൂബിയുടെ പാടാനുള്ള കഴിവ് സ്കൂളിലെ സംഗീത അധ്യാപകൻ കണ്ടെത്തുകയും അവൾക്കുവേണ്ടി സ്‌പെഷ്യൽ ക്ലാസ് ആരംഭിക്കുകയും ചെയ്യുന്നു. റൂബി തന്റെ സ്വപ്നമായ സംഗീതത്തിലേക്ക് അടുക്കുമ്പോൾ തങ്ങളുടെ മകൾ അകന്നുപോവുമോയെന്ന പേടി മാതാപിതാക്കളെ അലട്ടാൻ തുടങ്ങുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Comedy #Drama #English #Musical #Oscar_Fest_2022

👍85❤17🔥9👏2😁2🤩2
Msone Official
Photo
#MSone Release - 2880
Demon Slayer – Season 01 (2019)
ഡീമൺ സ്ലേയർ – സീസൺ 01 (2019)
First Mission Arc / ഫസ്റ്റ് മിഷൻ ആർക്ക്
Asakusa Arc / അസാക്കുസ ആർക്ക്
ഭാഷ : ജാപ്പനീസ്
സംവിധാനം : Haruo Sotozaki
പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍
IMDb ⭐️ 8.7/10
കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്കയെ ആസ്പദമാക്കിയുള്ള അനിമേ സീരിസ് ആണ് ഡീമണ്‍ സ്ലെയര്‍.
1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ സഹോദരിയായ നെസുകോ മാത്രമേ ജീവനോടെയുള്ളൂ. അവളാണേല്‍ ഒരു രക്ഷസ്സായി മാറിയിരിക്കുന്നു. തന്റെ കുടുംബത്തെ കൊന്ന രക്ഷസ്സുകളോട് പ്രതികാരം ചെയ്യാനായിട്ടും തന്റെ അനിയത്തിയെ തിരിച്ച് ഒരു മനുഷ്യസ്ത്രീയാക്കാനും വേണ്ടി അവന്‍ രക്ഷസ്സ് വേട്ട സംഘത്തില്‍ ചേരാന്‍ തീരുമാനിക്കുന്നു.
ഒരു മാങ്ക, അനിമേ സീരീസിലെ ഒരേ കഥാസന്ദര്‍ഭത്തെ ചുറ്റി പറ്റിയുള്ള അദ്ധ്യായങ്ങള്‍, എപ്പിസോഡുകളെ കോര്‍ത്തിണക്കി ഒരു ആര്‍ക്ക് എന്ന് വിളിക്കും.
ഡീമണ്‍ സ്ലെയര്‍ സീരീസിന്റെ ആദ്യത്തെ ആർക്ക് ആണ് “ഫൈനല്‍ സിലക്ഷന്‍” അഥവാ “അവസാന തിരഞ്ഞെടുപ്പ്” ആര്‍ക്ക്. ആദ്യ സീസണിന്റെ ആദ്യത്തെ 5 എപ്പിസോഡുകള്‍ ചേരുന്നതാണ് ഈ ആര്‍ക്ക്. രക്ഷസ്സ് വേട്ട സംഘത്തില്‍ ചേരുന്നതിന് മുന്നേ ഒരു അവസാന തിരഞ്ഞെടുപ്പ് പരീക്ഷയുണ്ട്. ആ പരീക്ഷണം തന്‍ജിറോക്ക് താങ്ങാവുന്നതിലും അപ്പുറമാകുമോ? ഉത്തരമറിയാന്‍ കാണുക.
ഫസ്റ്റ് മിഷൻ ആർക്ക്(6-7) : രക്ഷസ്സ് വേട്ടക്കാരനായതിനു ശേഷമുള്ള തൻജിറോയുടെ ആദ്യ ദൗത്യത്തിൻ്റെ കഥ പറയുന്നു.
അസാക്കുസ ആർക്ക്(7-10): ആദ്യ ദൗത്യത്തിന് ശേഷം, തുടർന്നുള്ള ദൗത്യങ്ങൾ നിറവേറ്റാൻ യാത്ര ചെയ്യുന്നതിനിടെ, തൻ്റെ കുടുംബത്തെ കൊന്ന രക്ഷസ്സുമായി തൻജിറോ ആദ്യമായി മുഖാമുഖം വരുന്നു. ശേഷം എന്ത് സംഭവിക്കും?
NB: സബ് വീഡിയോ പ്ലേയറിൽ തുറക്കുന്ന മുന്നേ കൂടെയുള്ള ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ മറക്കില്ലല്ലോ.
1) സീസൺ 1: Release number 2880 (ഇതിൻ്റെ സബിൻ്റെ കൂടെ ssa ഫയൽ ഉപയോഗിക്കേണ്ട വിധം വിവരിക്കുന്ന pdf ഫയലും ഉപയോഗിക്കേണ്ട ഫോണ്ട് ഫയലും ഉണ്ട്.)
2) സീസൺ 2 എപ്പിസോഡ് 1 : Release number 3125(ഓപ്ഷണൽ)
3) സീസൺ 2 എപ്പിസോഡ് 2 മുതൽ 7 വരെ: Release number 3125 അല്ലെങ്കിൽ മൂഗെൻ ട്രെയിൻ മൂവി: Release number 3100
4) സീസൺ 2 എപ്പിസോഡ് 8 മുതൽ 18 വരെ: Release number 3125

👍62🔥18❤8🥰2😢2👏1
Msone Official
Photo
#MSone Release - 2980
The Pyramid (2014)
ദി പിരമിഡ് (2014)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Grégory Levasseur
പരിഭാഷ : അരുൺ ബി. എസ്. കൊല്ലം
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഹൊറർ, മിസ്റ്ററി, ത്രില്ലർ
IMDb ⭐️ 4.6/10
ഒരു സംഘം പുരാവസ്തുഗവേഷകർ ഈജിപ്റ്റിലെ മരുഭൂമിക്കടിയിൽ പുതിയൊരു പിരമിഡ് കണ്ടെത്തുന്നു. അന്നുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഒട്ടേറെ സവിശേഷതകളുള്ള ആ പിരമിഡിനുള്ളിൽ പല രഹസ്യങ്ങളും മറഞ്ഞുകിടന്നിരുന്നു. അതെന്താണെന്നറിയാൻ 2014-ൽ പുറത്തിറങ്ങിയ “ദി പിരമിഡ്” എന്ന സൂപ്പര്‍നാച്ചുറൽ ഹൊറർ ചലച്ചിത്രം കാണുക.
IMDb റേറ്റിംഗ് നോക്കി ഈ ചിത്രം ഒഴിവാക്കുന്നവർക്ക് നല്ലൊരു സിനിമാ അനുഭവം നഷ്ടമാകാനിടയുണ്ട്. പ്രേഷകരെ മുൾമുനയിൽ നിർത്തുന്ന പല സന്ദർഭങ്ങളും ചിത്രത്തിലുണ്ട്. 13 വയസ്സിന് മുകളിലുള്ളവർ മാത്രം ചിത്രം കാണുവാൻ അഭ്യര്‍ത്ഥിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #English #Horror #Mystery #Thriller

👍61🔥33❤7😱3👎2👏1
#MSone Release - 2954
Black Mirror – Season 03 (2016)
ബ്ലാക്ക് മിറർ – സീസൺ 03 (2016)
Hated in the Nation
ഹേറ്റഡ് ഇൻ ദ നേഷൻ
ഭാഷ : ഇംഗ്ലീഷ്
നിർമാണം : Zeppotron
പരിഭാഷ : തൗഫീക്ക് എ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ
IMDb ⭐️ 8.8/10
'ബ്ലാക്ക് മിറർ' വൈബുള്ള ഒരു മുഴുനീള ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന എപ്പിസോഡാണ് 'ഹേറ്റഡ് ഇൻ ദ നേഷൻ'.
സോഷ്യല്‍ മീഡിയയുടെ വരവോടു കൂടി Cyber Bullying ന്റെ തോതും ഭയങ്കരമായി കൂടിയിട്ടുണ്ട്. ആരെങ്കിലും ഒരു വിവാദത്തിൽ പെട്ടാൽ, അയാളെ Hashtag ഇട്ടും, കൂട്ടമായി ചേർന്നും Cyber Attack ചെയ്യുന്നത് ആളുകൾക്ക് ഒരു ഹരമാണ്. ലക്ഷക്കണക്കിന് ആളുകള്‍ അതൊരുമിച്ചു ചെയ്യുമ്പോള്‍, അതിലൊരാളെ മാത്രം കുറ്റക്കാരനാക്കാൻ പറ്റില്ല എന്ന ധൈര്യം ചിലർക്കെങ്കിലും ഉണ്ട്. അങ്ങനുള്ള Situations ന്റെ Extreme അവസ്ഥയാണ് ഈ എപ്പിസോഡിൽ കാണിക്കുന്നത്.
വളരെ Engaging ആയി മുന്നോട്ട് പോവുന്ന ഇതിന്റെ കഥയിൽ ചില Twists and Turns സംഭവിക്കുന്നുണ്ട്. കഥയുടെ ഡാർക്ക് മൂഡും, മികച്ച കണ്ടന്റും, പ്രകടനങ്ങളും, ടെക്നിക്കല്‍ വിഭാഗവും നല്ല രീതിയിൽ ഒത്തുച്ചേരുന്നു. And the result is ONE TERRIFIC FINAL PRODUCT.

👍47🔥6👎3🥰3👏3🤩2
Msone Official
Photo
#MSone Release - 2981
Silent Witness (2013)
സൈലന്റ് വിറ്റ്നസ്സ് (2013)
ഭാഷ : മാൻഡറിൻ
സംവിധാനം : Xing Fei
പരിഭാഷ : തൗഫീക്ക് എ
പോസ്റ്റർ : രോഹിത് ജി. എസ്
ജോണർ : ഡ്രാമ, മിസ്റ്ററി
IMDb ⭐️ 6.9/10
ഒരു സിനിമയിലൂടെ പ്രേക്ഷകൻ സഞ്ചരിക്കുമ്പോൾ പലപ്പോഴും ഒരു കഥാപാത്രത്തിന്റെ കണ്ണിലൂടെയാവും ആ സഞ്ചാരം, അത് നായകനാവാം, പ്രതിനായകനാവാം. പ്രേക്ഷകൻ്റെ വീക്ഷണം എന്ന ഈ സംഗതിയെ ചൂഷണം ചെയ്ത്, മൾട്ടി-പെർസ്പെക്ടീവ്, നോൺ ലീനിയർ രീതിയിൽ ആവിഷ്കരിച്ച്, 2013 ൽ പുറത്തിറങ്ങിയ ചൈനീസ് മിസ്റ്ററി ക്രൈം തില്ലറാണ്, സൈലന്റ് വിറ്റ്നസ്സ്. ആരോൺ ക്വക്, നാൻ യൂ, സുൻ ഹോങ് ലെയ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ 250 കോടിയോളം തൂത്ത് വാരി ഹിറ്റായതിനൊപ്പം, ലോകമെമ്പാടും മികച്ച നിരൂപക പ്രശംസയും ഏറ്റുവാങ്ങി.
നിയമ കുരുക്കുകൾ കൊണ്ട് തന്നെ വിരലിലെണ്ണാവുന്ന കോർട്ട് റൂം ത്രില്ലറുകൾ മാത്രമാണ് ചൈനീസ് സിനിമാ ഇൻഡസ്ട്രിയിൽ പുറത്തിറങ്ങിയിട്ടുള്ളത്. ചൈനയിലെ പ്രമുഖ ഗായികയും, വ്യവസായ പ്രമാണിയായ ലിൻ തായുടെ കാമുകിയുമായ യാങ് ഡാൻ ഒരു കാറപകടത്തിൽ കൊല്ലപ്പെടുന്നു. ആ കേസിൽ അറസ്റ്റിലായത് ലിൻ തായുടെ മകളായ ലിൻ മെങ്മെങും. വ്യക്തമായ തെളിവുകളുള്ള കേസിൽ ചൈനയിലെ ഏറ്റവും വില കൂടിയ വക്കീലായ ഷാവോ ലീക്ക് അവളെ കുറ്റവിമുക്തയാക്കാൻ പറ്റുമോ? അതോ പബ്ലിക് പ്രോസിക്യൂട്ടർ ടോങ് താവോയ്ക്ക് വിജയിക്കാനാവുമോ? കഥ ഇതാണെങ്കിലും പ്രേക്ഷകനെ കാത്തിരിക്കുന്നത് സംവിധായകൻ ഫെയ് ഷിങ് ഒരുക്കിയ കരവിരുതാണ്.
ആദ്യ നിമിഷം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് തന്നെയാണ് ചിത്രത്തിന്റെ പോക്ക്. കഥയ്ക്കും കഥാപാത്രങ്ങൾക്കും പ്രത്യേക മുഖവുര നൽകാതെ, സിനിമക്കൊപ്പം പറഞ്ഞു പോകുന്ന ശൈലി, പ്രേക്ഷകനെ ഒരു നിമിഷം പോലും വിരസതയിലേക്ക് തള്ളി വിടാതെ, ത്രില്ലടിപ്പിച്ച് നിർത്തുന്നു. വളരെ വേഗത്തിൽ പോകുന്ന കഥയും, ഒന്നിന് പുറകേ ഒന്നായി വരുന്ന ട്വിസ്റ്റുകളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.
മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടെങ്കിലും കഥയുടെ ആഖ്യാനശൈലി കൊണ്ട് തന്നെ ഒറിജിനൽ വേറിട്ട് നിക്കുന്നു. ചുരുക്കത്തിൽ, ക്രൈം ത്രില്ലർ പ്രേമികളും പുതിയ സിനിമാ ആഖ്യാന ശൈലികൾ തേടി പോകുന്നവരും ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ചിത്രമാണ് സൈലന്റ് വിറ്റ്നസ്സ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Mandarin #Mystery

👍72🔥13❤6👏2🎉1