Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Finding Nemo / ഫൈൻഡിങ് നീമോ (2003)

എം-സോണ്‍ റിലീസ് – 1346
പോസ്റ്റർ : ക്ലിന്റണ്‍ ജോര്‍ജ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Andrew Stanton, Lee Unkrich
പരിഭാഷ : വിഷ്ണു പ്രസാദ്
ജോണർ : അഡ്വെഞ്ചർ, കോമഡി, ആനിമേഷന്‍
Info : 26968E916E7D5BDE409CB068DA657E87F0B12C6F
8.1/10
ക്ലൗൺ ഫിഷായ മാർലിന്റെ മകൻ നീമോയെ മുങ്ങൽ വിദഗ്‌ദ്ധന്മാര് പിടിച്ചോണ്ട് പോയപ്പോൾ മകനെ രക്ഷിക്കാനായി മാർലിന്‍ വളരെയധികം ഭയക്കുന്ന പുറം കടലിലേയ്ക്ക് നീന്തി പോകുന്നു. വഴിയിൽ വെച്ച് വായാടിയായ ബ്ലൂ ടാങ് (പാരകാന്തുറസ്) മത്സ്യമായ ഡോറി കടന്നു വന്നു.അതിന് ശേഷം ഇരുവരും ചേർന്ന് നീമോയെ അന്വേഷിച്ചിറങ്ങുന്നതാണ് കഥാതന്തു.
2003 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആനിമേഷൻ ചിത്രമാണ് ഫൈൻഡിങ് നീമോ.ആൻഡ്രൂ സ്റ്റാൻറ്റൺ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ ആൽബർട്ട് ബ്രൂക്ക്സ്,എല്ലെൻ ഡിജിനേറെസ്, അലക്സാണ്ടർ ഗൗഡ്, വില്ലെം ഡെഫോ തുടങ്ങിയവർ ശബ്ദം നൽകി.
ഒരു നിമിഷം പോലും മുഷിപ്പിക്കാത, ഏറ്റവും മികച്ച തിരക്കഥയുംഅവതരണവും എല്ലാം കൊണ്ടും നല്ലൊരു അനുഭവം ആകുന്നു ഈ ചിത്രം.ഇതിന് നാല് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ചു, അതിൽ മികച്ചഅനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤2
👍5
At the End of the Tunnel / അറ്റ് ദി എൻഡ് ഓഫ് ദി ടണൽ (2016)

എം-സോണ്‍ റിലീസ് – 1237
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : സ്പാനിഷ്
സംവിധാനം : Rodrigo Grande
പരിഭാഷ : പ്രവീൺ അടൂർ
ജോണർ : ക്രൈം,ത്രില്ലർ
Info : 8293AB2AA03F8E4B4332D84675187CAA721B4D4F
7.1/10
ഒരു കാറപകടത്തിൽ കംബ്യൂട്ടർ എഞ്ചിനീയറായ ജാക്വിന് തന്റെ ജീവിതം തന്നെയായിരുന്നു. എല്ലാമെല്ലാമായ ഭാര്യയും കൊഞ്ചിച്ച് കൊതി തീരും മുൻപെ പൊന്നോമനയായ മകളും അദ്ദേഹത്തെ വിട്ടുപോയി. അരക്ക് താഴേക്ക് തളർന്ന് പോയ ജാക്വിന്റെ കൈയ്യിൽ ആകെയിനി ബാങ്കുകാരയച്ച ജപ്തിനോട്ടീസ് മാത്രമേ ഉള്ളൂ.
ആ വലിയ വീടിന്റെ ബേസ്മെന്റിൽ തന്റേതായ ലോകത്ത് ജീവിക്കുന്ന ജാക്വിൻ അസ്വാഭാവികമായി ചില ശബ്ദങ്ങൾ ചുവരിനപ്പുറത്തുനിന്നും കേൾക്കുന്നു. ഒരു എഞ്ചിനിയറുടെ വൈദഗ്ദ്യം പുറത്തെടുക്കുന്ന ജാക്വിന് ആ ശബ്ദ ശകലങ്ങളിൽ നിന്നും ഒരു ചുവരിനപ്പുറം നടക്കുന്ന കാര്യങ്ങൾ വ്യക്തമാകുന്നു. വീടിനപ്പുറത്തുള്ള ബാങ്കിലേക്ക് തന്റെ ബേസ്മെന്റിനടിയിൽക്കൂടി ഒരു തുരങ്കമുണ്ടാക്കുകയാണ് കവർച്ചക്കാർ. മുകളിലാകാശം താഴെ ഭൂമി എന്ന് ജീവിക്കുന്ന ജാക്വിൻ ആ കച്ചിത്തുരുമ്പിൽ പിടിച്ച് കള്ളൻമാരറിയാതെ ആ വലിയ കൊള്ളയുടെ ഭാഗമാകുന്നു. അതോടെ ഒരു സ്പാനിഷ് ത്രില്ലറിന്റെ എല്ലാ സൗന്ദര്യവും ചിത്രത്തിന് കൈവരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങൾ പ്രേക്ഷകനെ ആകാംഷയുടെ കൊടുമുടിയിലെത്തിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍21❤4
👍5❤2
3096 Days / 3096 ഡേയ്സ് (2013)

എം-സോണ്‍ റിലീസ് – 513
പോസ്റ്റര്‍: മനു എ ഷാജി
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ഷെറി ഹോര്‍മാന്‍
പരിഭാഷ : ഷാൻ വി എസ്
ജോണർ : ബയോഗ്രഫി, ക്രൈം, ഡ്രാമ
Info : 107BCB5CDC2840FB2933557CA972EC927566AC15
6.4/10
3096 ഡേയ്സ് എന്നാ ഈ സിനിമ ഒരു യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കി എടുത്തിട്ടുള്ളതാണ്. ഓസ്ട്രേലിയയില്‍ വെച്ച് ഒരു പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എട്ടുവര്‍ഷത്തോളം ഇരുണ്ട അണ്ടര്‍ ഗ്രൗണ്ടില്‍ പാര്‍പ്പിച്ച ഒരു യഥാര്‍ത്ഥ സംഭവം അരങ്ങേറിയിരുന്നു. ആ സംഭവത്തെ അടിസ്ഥാനമാക്കി അന്നത്തെ ആ പെണ്‍കുട്ടി ആയ നടാഷ കാംപുഷ് എഴുതിയ അനുഭവ കഥ പുസ്തകമായി 3096 Days In Captivity എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേ കഥയെ അടിസ്ഥാനമാക്കി ഷെറി ഹോര്‍മാന്‍ എടുത്ത സിനിമയാണ് 3096 ഡേയ്സ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6
👍6
Wild / വൈൽഡ് (2014)

എം-സോണ്‍ റിലീസ് – 516
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ഷാൻ മാർക് വാലീ
പരിഭാഷ : സദാനന്ദൻ കൃഷ്ണൻ
ജോണർ : ബയോഗ്രഫി, ഡ്രാമ
Info : A4A2EF0246D9FEB8DE5B8C7BCB99B9E0610737C9
7.1/10
Cheryl Strayed എഴുതിയ 'Wild: From Lost to Found on the Pacific Crest Trail' എന്ന ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി എടുത്ത ചിത്രമാണ് വൈൽഡ് . അമേരിക്കയിലെ സിയെറ നെവേദ, കാസ്കേഡ് മലനിരകളിലൂടെ 4279 കി.മീ നീളുന്ന ഒരു സാഹസിക പദയാത്രയാണ് Pacific Crest Trail. അത്യന്തം കഠിനമായ ഈ യാത്രയിൽ പങ്കെടുത്ത് 1100 മൈൽ (1770 കി.മി) ദൂരം അവർ ഏകയായി താണ്ടി. അവരുടെ ജീവിതാനുഭവമാണ് ഈ ചിത്രം.റീസ് വിതർസ്പൂൺ, ലോറ ഡേൺ എന്നിവർ മുഖ്യ കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് രണ്ടു പേർക്കും ഓസ്കർ നാമനിർദ്ദേശം ലഭിക്കുകയുണ്ടായി.
അമ്മയുടെ മരണം ഷെറിൽ സ്ട്രെയ്ഡിനെ മാനസികമായി തകർത്തു. അവൾ മയക്കുമരുന്നിലും വഴിവിട്ട ബന്ധങ്ങളിലും അഭയം കണ്ടെത്തി. അത് വിവാഹബന്ധത്തിന്റെ തകർച്ചയിലേക്ക് നയിച്ചു. എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിൽ അവൾ ഒരു ദൃഢമായ തീരുമാനമെടുത്തു, നഷ്ടമായ ജീവിതം തിരിച്ചു പിടിക്കാൻ. കുത്തഴിഞ്ഞ പഴയ ജീവിതത്തിൽ നിന്ന് ഒരു തിരിച്ചു വരവിനായി അവൾ ഒരു സാഹസിക യാത്രക്കിറങ്ങുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤2
👍6
Troy / ട്രോയ് (2004)

എം-സോണ്‍ റിലീസ് – 517
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന്‍
പരിഭാഷ : സുഭാഷ് ഒട്ടുംപുറം
ജോണർ : ഡ്രാമ, ഹിസ്റ്ററി
Info : 8EACA075D467A373B871DFF7B9B694EA532B6A43
7.2/10
ഹോമര്‍ രചിച്ച ഗ്രീക്ക് ഇതിഹാസം 'ഇലിയഡ്‌' ആസ്പദമാക്കി വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ട്രോയ്'. 1250 BC യിലെ രണ്ടു പ്രമുഖ രാഷ്രങ്ങളാണ് സ്പാര്‍ട്ടയും ട്രോയിയും. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിനോടുവില്‍ സ്പാര്‍ട്ടയും ട്രോയിയും സമധാനത്തിലാവുന്നു, സമാധാന വിരുന്നിനിടെ ട്രോജന്‍ രാജകുമാരന്‍ പാരിസ് സ്പാര്‍ട്ടയിലെ രാജാവ് മേനാലസിന്‍റെ ഭാര്യ ഹെലനെ പ്രണയിച്ചു ട്രോയിയിലേക്ക് കൊണ്ട് വരുന്നു. മെനാലാസ് യുദ്ധക്കൊതിയനായ അഗമെംനോണിന്‍റെ സഹായത്തോടെ ഗ്രീക്കിനെ മുഴുവന്‍ ട്രോയിക്കെതിരെ അണി നിരത്തി യുദ്ധത്തിനു വരുന്നു. ഗ്രീക്കും ട്രോയിയും തമ്മിലുള്ള ഗംഭീര യുദ്ധത്തിന്‍റെ കഥയാണ് ട്രോയ്. സ്വന്തം രാജ്യത്തിന്‌ വേണ്ടി യുദ്ധം ചെയ്യുന്ന ട്രോയ് രാജകുമാരന്‍ ഹെക്ടറും, ഒരു രാജ്യത്തോടും കൂറില്ലാതെ സ്വന്തം യശസ്സിനു വേണ്ടി മാത്രം യുദ്ധം ചെയ്യുന്ന അഖില്ലിസും തമ്മിലുള്ള യുദ്ധം കൂടിയാണിത്. ഹെക്ടര്‍ സ്വന്തം ജീവന്‍ കൊടുത്തും രാജ്യത്തെ ആയിരങ്ങളെ രക്ഷിക്കാന്‍ താല്പര്യപ്പെടുമ്പോള്‍, ഒരു വന്‍ യുദ്ധത്തിലൂടെ തന്‍റെ പേര് എന്നും ഓര്‍ക്കപ്പെടനമെന്നു അഖില്ലിസ് ആഗ്രഹിക്കുന്നു. അഖില്ലിസ് ആയി ബ്രാഡ് പിറ്റും ഹെക്ടര്‍ ആയി എറിക് ബാനയും വേഷമിടുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤8👍5
❤3
Las Acacias / ലാസ് അക്കാഷ്യ (2011)

എം-സോണ്‍ റിലീസ് – 518
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : സ്പാനിഷ്
സംവിധാനം : പോബ്ളെ ജോർജെല്ലി
പരിഭാഷ : കെ എം മോഹനൻ
ജോണർ : ഡ്രാമ
Info : 0936BF4A7A5D45942982A031E99ADDF9ADE6B4AE
6.8/10
ലാറ്റിനമേരിക്കൻ സംവിധായകനായ പാബ്ലോ ജോർജിലി(Pablo Giorgilli)യുടെ ആദ്യ സംവിധാന സംരംഭമാണ് Las Acacias. കൂടുതൽ ഭാഗവും ഒരു ട്രക്കിന്റെ ക്യാബിനുള്ളിൽ ഷൂട്ട് ചെയ്തവെറും ഒരു മണിക്കൂർ മിച്ചം മാത്രമുള്ള റോഡ് മൂവിയാണിത്.
പരാഗേ എന്ന സ്ഥലത്തുനിന്നും Buenos Aires എന്ന സ്ഥലത്തേക്ക് തടിയുമായി പോകുന്ന റൂബൻ എന്ന‌ ട്രക്ക് ഡ്രൈവറും , അയാൾക്ക് ഒപ്പം യാത്രചെയ്യുന്ന ജസിന്റാ എന്ന യാത്രക്കാരിയും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രേമേയം.
റൂബൻ 30 വർഷമായി ട്രക്ക് ഡ്രൈവറായി ജോലിചെയ്യുന്ന , അതികം സംസാരിക്കാൻ ഇഷ്ടപ്പെടാത്ത, അന്തർമുഖനായ വ്യക്തിയാണ്. അങ്ങനെയിരിക്കേ ഒരു ദിവസം പരാഗേയുടെ അതിർത്തിഗ്രമത്തിൽ നിന്നും ട്രക്കിൽ ഒരുലോഡ് തടിയുമായി Buenos Aires-‌ലേക്ക് പോകുകയാണ്. പതിവിന് വിപരീതമായി ഇന്ന് കൂടെ യാത്രചെയ്യാൻജസിന്റാ എന്നൊരു യാത്രക്കാരിയും അവളുടെ അഞ്ച് മാസം പ്രായമായ മകനുമുണ്ട് . റൂബന്റെ മുതലാളിയുടെ ജോലിക്കാരന്റെ മകളാണ് ജസിന്റാ അതാണ് Buenos Aires ലേക്കുള്ള യാത്ര ട്രക്കിലാക്കാം എന്ന് അവൾ തീരുമാനിച്ചത് .
ഇരുവരും യാത്രതുടങ്ങിട്ട് ‌ നേരം കുറേയായി, ആരും പരസ്പരം ഒന്നും മിണ്ടുന്നില്ലാ, യാത്രയുടെ വിരസതയകറ്റാനുള്ള പതിവ് പുകവലിയും നടക്കുന്നില്ലാ, ഇടക്ക് വിശന്ന് കരയുന്ന കുട്ടി റൂബനിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.അങ്ങനെ യാത്ര മുന്നോട്ട് പോകുന്നതിനിടയിൽ കുട്ടി , റൂബനെ സ്നേഹത്തോടെ നോക്കി ചിരിക്കുന്നു. നിഷ്ക്കളങ്കമായ ആ കുട്ടിയുടെ ചിരിയിൽ അയാളുടെ മനസ് മയപ്പെടുന്നു. റൂബിന് കുട്ടിയോട് വാത്സല്യവും സ്നേഹവും തോന്നുന്നു. വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ അയാൾ കുട്ടിയെ കളിപ്പിക്കുകയും സ്നേഹത്തോടെ തലോടുകയും ചെയ്യുന്നു. ഇടക്ക് അസ്വസ്ഥയായി കരയുന്ന കുട്ടിയെ തോളിൽകിടത്തി ആശ്വസിപ്പിക്കാൻ റൂബൻ ശ്രമിക്കുന്നുണ്ട്.
പതുക്കെ അവർക്കിടയിൽ ഒരു ആത്മബ്ന്ധം‌ ഉടലെടുക്കുന്നു. റൂബിനും ജസിന്റായും പരസ്പരം കുശലങ്ങൾ അന്വേഷിക്കുന്നു. കുട്ടിയുടെ അച്ഛനെക്കുറിച്ച് റൂബിൻ ചോദിക്കുബോൾ ഇവൾക്ക് അച്ഛനില്ലാ എന്ന മറുപടിയാണ് ജസിന്റാ പറയുന്നത്. ജസിന്റാ തന്റെ ദാമ്പത്തിക ജീവിതം ഉപേക്ഷിച്ച് പുതിയൊരു ജീവിതം തുടങ്ങുവാനാണ്‌ സഹോദരിയുടെ അടുക്കലേക്ക് പോകുന്നത് എന്ന് ചിത്രത്തിലെ ചില സൂചനകളിൽനിന്ന് മനസിലാകും. യാത്രക്കിടയിൽ റൂബിനും ജസിന്റാക്കും ഇടയിൽ ഒരു സ്നേഹബന്ധം ഉടലെടുക്കുന്നു അത് അവരുടെ ശരീരഭാഷയിൽ നിന്നും മുഖഭാവത്തിൽ നിന്നും നമ്മുക്ക് വായിച്ചെടുക്കാവുന്നതാണ് .
കൊച്ച് കുട്ടിയെ ഒഴിച്ച് നിർത്തിയാൽ പ്രധാനമായും‌ രണ്ട്‌ കഥാപാത്രങ്ങൾ മാത്രമേ സിനിമയിലുള്ളു. കഥ നടക്കുന്നത് ഭൂരിഭാഗവും ട്രക്കിലെ ക്യാബിനിലാണ്. അതികസമയവും കഥാപാത്രങ്ങളുടെ മുഖഭാവവും ശരീരഭാഷയും ഒപ്പിയെടുക്കുവാനും ഊറുഗേയുടെ അതിർത്തി ഗ്രാമങ്ങളിലെ പ്രകൃതി സൗന്ദര്യം പകർത്തുവാനുമാണ് ക്യാമറ ഉപയോഗിച്ചിരിക്കുന്നത്.
2011 കാൻ‌ ഫിലിം‌ ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പുരസ്കാരത്തിന് അർഹമായ സിനിമയാണിത്.ഒരുമിച്ചുള്ള യാത്രയിൽ രണ്ട് വ്യക്തികൾക്ക് ഇടയിലുണ്ടാകുന്ന സ്നേഹബന്ധം എന്ന വളരെ നിസാരമായ പ്ലോട്ടിനെ , അഭിനയത്തിന്റെയും മേക്കിംഗിന്റെയും സാധിതയുപയോഗിച്ച് ഒരു നല്ല സിനിമായക്കിമാറ്റി എന്നതാണ് ലാസ് അക്വേഷിയ എന്ന സിനിമയുടെ വിജയം.
സിനിമ വിവരണത്തിന് കടപ്പാട് സിനോയ് കെ ജോസ്
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤1
❤2
Two Brothers / ടു ബ്രദേര്‍സ് (2004)

എം-സോണ്‍ റിലീസ് – 519
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്, തായ്‌, ഫ്രഞ്ച്
സംവിധാനം : ജീന്‍ ജാക്വസ് അന്വേഡ്‌
പരിഭാഷ : സുഭാഷ് ഒട്ടുംപുറം
ജോണർ : അഡ്വെഞ്ചർ, ഫാമിലി, ഡ്രാമ
Info : 12A15C2E3894D5EBFB10719885832D90A8443733
7.1/10
2 കടുവകളുടെ കഥ പറയുന്ന ഇ ചിത്രം കണ്ടുകഴിയുമ്പോള്‍ 2 കടുവകളും ആസ്വധകരുടെ മനസ്സില്‍ പതിയും എന്നുള്ളത് ഉറപ്പാണ്..2 കടുവകളില്‍ നിന്ന് തന്നെ കഥ തുടങ്ങുന്നു.2 കുഞ്ഞു കടുവകള്‍ അവരുടെ അച്ഛനും അമ്മയും ആ കാട്ടില്‍ ശല്യമില്ലാതെ കഴിയുന്ന രംഗങ്ങളാണ് ചിത്രം ആദ്യം നമ്മുക്ക് കാണിച്ചു തരുന്നത് . മനുഷ്യരുടെ വരവും കടുവകളുടെ ജീവിതം മാറുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം... ഒട്ടും ബോര്‍ അടികാതെ കാണാവുന്ന ഒരു സിമ്പിള്‍ ചിത്രമാണിത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤1
Sweet Red Bean Paste / ആന്‍ സ്വീറ്റ് റെഡ് ബീന്‍ പേസ്റ്റ് (2015)

എം-സോണ്‍ റിലീസ് – 520
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ജപ്പാനീസ്
സംവിധാനം : നവോമി കവാസെ
പരിഭാഷ : ഫസൽ റഹ്മാൻ
ജോണർ : ഡ്രാമ
Info : 96BF43FC46D7E1A056A7113B302A614BBFDCA288
7.3/10
ഒരു പാന്‍ കേക്ക് സ്റ്റാള്‍ നടത്തിപ്പുകാരനായ സെന്താരോ വയോധികയായ തൊകുവേയില്‍ നിന്നു വിചിത്രമായ ഒരഭ്യര്‍ത്ഥന കേള്‍ക്കുന്നു: തനിക്ക് അയാളുടെ കടയില്‍ ജോലി നല്‍കാമോ? ആദ്യം നിഷേധിക്കുന്നുവെങ്കിലും അവര്‍ സ്വന്തം വീട്ടില്‍ ഉണ്ടാക്കിയ ബീന്‍ ജെല്ലി കഴിക്കുന്നതോടെ അയാള്‍ മറിച്ചു തീരുമാനിക്കുന്നു. നവോമി കവാസേയുടെ പതിവ് രീതിയില്‍ ഹൃദയാവര്‍ജ്ജകമായ ആഖ്യാനം ആധുനിക ജീവിത പ്രതിസന്ധികളുടെ ചില തുളഞ്ഞിറങ്ങുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤1
👍4
Despicable Me / ഡെസ്പിക്കബിൾ മി (2010)

എം-സോണ്‍ റിലീസ് – 1349
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Pierre Coffin, Chris Renaud
പരിഭാഷ : അഖിൽ കൃഷ്ണ
ജോണർ : ആനിമേഷന്‍, കോമഡി, ഫാമിലി
7.6/10
ലോകം അറിയപ്പെടുന്ന വില്ലൻ ആകാൻ ശ്രമിക്കുന്ന ഗ്രൂ, തന്റെ മോഷണ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണത്തിന് തയ്യാറെടുക്കുന്നു. അതിന്റെ ഭാഗമായി അയാൾ മൂന്നു പെൺകുട്ടികളെ ദത്തെടുക്കുന്നു. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളും ഗ്രൂവിന്റെ ശത്രുവായ വെക്ടറുമായുള്ള അടിപിടിയുമാണ് കഥയുടെ ഇതിവൃത്തം. ലോകമെമ്പാടും ആരാധകരുള്ള മിനിയൻസിന്റെ കുസൃതികളാണ് ഈ ആനിമേറ്റഡ് സിനിമയുടെ മുഖ്യ ആകർഷണം. എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള സിനിമയാണിത്. മികച്ച ആനിമേഷനും ശബ്ദ മിശ്രണവും സിനിമയെ കൂടുതൽ മികച്ചതാക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍3😱1🤩1
👍5❤2
Nobody Knows / നോബഡി നോസ് (2004)

എം-സോണ്‍ റിലീസ് – 522
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : ജാപ്പാനീസ്
സംവിധാനം : ഹിറോകാസു കൊറിദ
പരിഭാഷ : കെ എം മോഹനൻ
ജോണർ : ഡ്രാമ
Info : 41E1D642616966FA857307BD46EEDF7C84654CFE
8.1/10
1988ല്‍ ജപ്പാനില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നുള്ള പ്രചോദനമാണ് ഈ സിനിമ (യാഥാര്‍ത്ഥ സംഭവത്തിന്‍റെ "വേദന കുറച്ച്" പകര്‍ത്തിയ ആഖ്യാനമാണ്. യഥാര്‍ത്ഥ വേദനകളും, അതിജീവനങ്ങളും ഇതിലും എത്രെയോ ഭീകരമായിരുന്നിരിക്കണം !). തങ്ങളെ ഉപേക്ഷിച്ച് പോയ അമ്മയെ കാത്ത്, ഒരു ഇടുങ്ങിയ മുറിയുടെ വീര്‍പ്പുമുട്ടലില്‍, സ്കൂളില്‍ നിന്നും, ബാല്യത്തിന്‍റെ സന്തോഷങ്ങളില്‍ നിന്നുമകന്ന്, ഓരോ ദിനവും തള്ളിനീക്കുന്ന 4 കുട്ടികളുടെ ജീവിതമാണ് ഈ സിനിമ. അമ്മ പോകുന്നതോടെ, കുടുംബത്തിന്‍റെ മുഴുവന്‍ ഭാരവും മൂത്തകുട്ടിയായ 12 വയസ്സുകാരനിലേക്കെത്തുന്നു. ദിനംപ്രതി സങ്കീര്‍ണ്ണമാകുന്ന പ്രശ്നങ്ങളളേയും, കുട്ടികളുടെ അതിജീവന ശ്രമങ്ങളേയും അവരുടെ കാഴ്ച്ചപ്പാടിലൂടെ "നോബഡി നോസ്" പിന്തുടരുകയാണ്.
ഉപേക്ഷിക്കപ്പെട്ടുപോയ കുഞ്ഞുങ്ങളുടെ ജീവിതത്തെ, അവരുടെ വൈകാരിക തലങ്ങളിലൂടെ, അവരുടെ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നിടത്താണ് ഈ സിനിമ വേറിട്ട്‌ നില്‍ക്കുന്നത്. കുഞ്ഞുങ്ങളുടെ ലോകത്തെ, അതിസൂക്ഷ്മമായി നിരീക്ഷിക്കാനും, നിരീക്ഷണങ്ങളെ വൈകാരിക തീവ്രതയോടെ പ്രേക്ഷകനിലേക്കെത്തിക്കാനും സംവിധായന് കഴിഞ്ഞു. ഈ സിനിമയെ " ഒരു ജീവിതാനുഭവമായി" അവതരിപ്പിച്ച കുട്ടികളുടെ അഭിനയ പാടവം ശ്രദ്ധേയമാണ്.
ഏറ്റവും മികച്ച നടനുള്ള 2004 ലെ കാന്‍ പുരസ്കാരം, യാഗിര യൂയ എന്ന 14 വയസ്സുകാരനു നേടികൊടുത്ത ചിത്രമാണ് "നോബഡി നോസ്".സിനോപ്സിസ് കടപ്പാട് : Our CarolineMalayalam subtitles, malayalam subtitle for english movies, subtitles, foreign movies, malayalam movie subtitles
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤4
👍5❤1
The Transporter / ദ ട്രാന്‍സ്പോര്‍ട്ടര്‍ (2002)

എം-സോണ്‍ റിലീസ് – 701
പോസ്റ്റർ : അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : കോറി യൂന്‍, ലൂയിസ് ലെട്ടെരിയര്‍
പരിഭാഷ : ശ്രീജിത്ത്‌ ചന്ദ്രന്‍
ജോണർ : Action, Crime, Thriller
6.8/10
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8