The Forsaken Land / ദി ഫോര്‍സേക്കൺ ലാന്‍ഡ് (2005)
എം-സോണ്‍ റിലീസ് – 1048
പോസ്റ്റർ : ഷൈജു എസ്
ഭാഷ : സിൻഹളീസ്
സംവിധാനം : Vimukthi Jayasundara
പരിഭാഷ : അബ്ദുൽ മജീദ്
ജോണർ : ഡ്രാമ
6.2/10
20 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിനൊടുവില്‍ വെടി നിര്‍ത്തല്‍ നിലവില്‍ വന്ന 2000 നു ശേഷം ശ്രീലങ്കയിലെ കലുഷിതമായ യുദ്ധമേഖലയിലെ എപ്പോഴും എന്തും സംഭവിക്കാമെന്ന നിലയില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതമാണ് ഫോര്‍സേക്കന്‍ ലാന്‍ഡ് തുറന്നു കാണിക്കുന്നത്. നഷ്ടപ്പെട്ട സ്വാതന്ത്ര്യവും മനസ്സമാധാനവും താറുമാറായ ജീവിത സാഹചര്യങ്ങളും നിയമ വ്യവസ്ഥയും, തുടര്‍ച്ചയായ യുദ്ധങ്ങളും, പ്രശ്നങ്ങളും എല്ലാം പ്രതീക്ഷിച്ചു ജീവിക്കുന്ന ഒരു ജനതയുടെ സങ്കടങ്ങള്‍. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തെ (തമിഴ്-സിംഹള വംശീയ പ്രശ്നത്തെ) നേരിട്ട് പറയാതെ പറഞ്ഞ ഒരു സിനിമ. ശ്രീലങ്കയിലെ 1055-മത് സിനിമ. 2005ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയ ഈ പടത്തിന്, സിനിമകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുള്ള ശ്രീലങ്കയില്‍ അവിടത്തെ സെന്‍സര്‍ ബോര്‍ഡ് ഇതുവരെ പ്രദര്‍ശനാനുമതി നല്‍കിയിട്ടില്ല.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍5❤2
Blue Is the Warmest Color / ബ്ലൂ ഈസ് ദ വാമെസ്റ്റ് കളർ (2013)
എം-സോണ്‍ റിലീസ് – 1049
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഫ്രഞ്ച്
സംവിധാനം : Abdellatif Kechiche
പരിഭാഷ : ഗിരി പി. എസ്
ജോണർ : ഡ്രാമ, റൊമാൻസ്
7.7/10
നിങ്ങൾ എപ്പോളാണ് നിങ്ങളുടെ ലൈംഗികത തിരിച്ചറിയുന്നത്. അഥവാ തിരിച്ചറിഞ്ഞത്. ചിന്തിച്ചിട്ടുണ്ടോ അതിനെപ്പറ്റി.?
Adele കോളേജിലേക്ക് പോകുന്നവഴി, റോഡ് ക്രോസ്സ് ചെയ്യവേ ഒരു boycut നീലമുടിക്കാരിയിൽ ആകർഷിക്കപ്പെടുന്നു.( ഒരു നോക്ക് കണ്ടേ ഉള്ളൂ. അതൊരു strong feeling ആണ്. അത് അഡെലെയുടെ കണ്ണുകളിൽ ഉണ്ട്, ചുണ്ടുകളിൽ ഉണ്ട്). പക്ഷേ അവൾക്ക് സ്വയം ചില സംശയങ്ങളുണ്ട്. "സ്ത്രീ ശരീരം ഉള്ള തനിക്ക് എങ്ങിനെയാണ് ഒരു പുരുഷനിൽ ആകർഷണം തോന്നാതെ സ്ത്രീയിൽ താത്പര്യം തോന്നുക.." അഡെലെ അവളുടെ gender ൽ confused ആണ്. അവൾ തന്റെ ക്ലാസ്സിലെ ഒരു ആൺകുട്ടിയുമായി ലൈംഗികതയിൽ ഏർപ്പെടുന്നുണ്ട്. പക്ഷേ അവൾ വേഗം തിരിച്ചറിയുന്നുണ്ട്, തനിക്ക് പുരുഷൻ എന്ന ജൻഡറിൽ നിന്ന് ലൈംഗിക സുഖം കിട്ടുന്നില്ല എന്ന്.
ആദ്യമാദ്യം താൻ ഒരു ലെസ്ബിയൻ ആണെന്ന് മറ്റുള്ളവരുടെ മുന്നിൽ പറയാൻ മടിക്കുന്നുണ്ട് അഡെലെ. പിന്നീടൊരിക്കൽ ഒരു ലെസ്ബിയൻ പബ്ബിൽ വെച്ച് നീലമുടിക്കാരിയെ (എമ്മ യെ) വീണ്ടും കണ്ടു മുട്ടുന്നു. എമ്മയോട് അടുക്കുന്ന അഡെലെ അവളുടെ ജൻഡറും ലൈംഗികതയും പ്രണയവും സ്വാതന്ത്ര്യവും അവകാശങ്ങളും തിരിച്ചറിയുന്നു. അവർ ലെസ്ബിയൻ പാർട്നെർസ് ആയി ജീവിക്കുന്നു. അതിതീവ്രമായ ചുംബനങ്ങൾ, ശ്വാസനിശ്വാസങ്ങൾ, പ്രണയം, caring.. എല്ലാം ഉണ്ട് അവർക്കിടയിൽ. അവർ ജീവന്റെ രണ്ടു ബിന്ദുക്കൾ പോലെ പ്രണയിക്കുകയാണ്. "മനസുകളേക്കാൾ വേഗത്തിൽ വികാരങ്ങൾ മനസ്സിലാക്കുന്നത് കണ്ണുകളാണെന്നത് എത്ര സത്യമാണ് " അതിന്റെ പര്യവസാനത്തിൽ അത് സംഭവിക്കുന്നു അവർ പ്രണയത്തിലാകുന്നു പ്രണയത്തിന്റെ പൂർണത സെക്സും കൂടി ചേർന്നതാണെങ്കിൽ അവർ അങ്ങനെയും മറ്റെല്ലാ രീതിയിലും ഒന്നാകുന്നു അവൾ ആ പതിനാറ്കാരി തിരിച്ചറിയുന്നു ഇത് തന്നെയാണ് താൻ തേടിയലഞ്ഞ അനുഭൂതി എന്ന്. എന്നാൽ അവളുടെ മനസ്സിന്റെ നിയന്ത്രണം ഭൂമിയിലേക്കിറങ്ങി വരുന്ന ചില നിമിഷങ്ങളിൽ മാനസിക ചിന്തകൾ തമ്മിലുള്ള സംഘർഷം/വേലിയേറ്റം അതിന്റെ വേട്ടയാടൽ അവളുടെ ആ സ്വവർഗാനുരാഗ ജീവിതത്തിൽ വരുത്തുന്ന മാറ്റം അതാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്.
സിനിമ എന്ന കലയുടെ വേറൊരു തലത്തെ ഒരു വട്ടത്തിനുള്ളിൽ വരച്ചു കാണിക്കുന്നു ഈ ചിത്രം. ഇന്ത്യൻ സമൂഹത്തിനോ ആകെ സിനിമയുടെ 50% പ്രേക്ഷകനോ ചിലപ്പോൾ അംഗീകരിക്കാൻ സാധിക്കാത്ത പ്രമേയം.

👍23❤4🕊1
Black Snow / ബ്ലാക്ക് സ്നോ (2017)
എം-സോണ്‍ റിലീസ് – 1232
പോസ്റ്റർ: ഷിഹാബ് എ. ഹസ്സൻ
ഭാഷ : സ്പാനിഷ്
സംവിധാനം : Martin Hodara
പരിഭാഷ : ഷിഹാബ് എ. ഹസ്സൻ
ജോണർ : ക്രൈം,ഡ്രാമ,മിസ്റ്ററി
Info : 5258888420EEB2925C699BB65698F49CFD87175D
6.2/10
കൗമാരത്തില്‍ സഹോദരനെ കൊന്ന കുറ്റം ആരോപിക്കപ്പെട്ട സാല്‍വദോര്‍ പാറ്റഗോണിയയുടെ മധ്യത്തില്‍ ഏകനായി ജീവിക്കുകയാണ്. ഏതാനും ദശകങ്ങള്‍ക്ക് ശേഷം, അയാളുടെ അനിയന് മാര്‍ക്കോസും ഭാര്യ ലൌറയും അവര്‍ക്ക് കൂടി അവകാശപ്പെട്ട ഭൂമി വില്‍ക്കാനായി അയാളെ പ്രേരിപ്പിക്കാനായി എത്തിച്ചേരുന്നു.
2017 ല്‍ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ അര്‍ജന്റൈന്‍ ചിത്രമാണ് ബ്ലാക്ക് സ്നോ. സംവിധാനം മാര്ട്ടിന് ഹൊദാറ.

👍9❤1
Planet Earth 2 Deserts / പ്ലാനറ്റ് എർത്ത് 2 ഡെസേർട്സ് (2016)
എം-സോണ്‍ റിലീസ് – 501
പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷ : ഇംഗ്ലീഷ്
നിര്‍മാണം : ബി ബി സി
പരിഭാഷ : പ്രവീണ്‍ അടൂര്‍
ജോണർ : ഡോകുമെന്ററി
Info : 58c9e6eebbd4c84f8779fc1dcf240d1741a82bce
8.6/10
2006 ൽ സംപ്രേഷണം ചെയ്തിരുന്ന പ്ലാനറ്റ് എർത്തിന്റെ രണ്ടാം സീസൺ ലോകം ഏറ്റവും ചർച്ച ചെയ്ത ഡോക്യുമെന്ററിയാണ്. മനുഷ്യർക്ക് ചെന്നെത്തിപ്പെടാൻ പറ്റാത്ത ലോകത്തിൽ സംഭവിക്കുന്ന വിചിത്രകാഴ്ചകളാണ് ഈ പരിപാടിയെ ആകര്‍ഷകമാക്കുന്നത്. മുൻ സീസണുകളിൽ നിന്നും വ്യത്യസ്ഥമായി ചിത്രീകരണ വിശേഷങ്ങളും ഈ സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ലേകത്തിലെ മരുഭൂമികളിൽ ഭൂരിഭാഗവും തീവ്രമായ സാഹചര്യങ്ങൾ നിറഞ്ഞതാണ്.ഈ പൊരുത്തപ്പെടാത്ത സാഹചര്യങ്ങളോട് ജീവജാലങ്ങൾ പോരാടുന്നതിന്റെ അതിസാഹസികമായ അതിജീവനത്തിന്റെ കഥകളാണ് മരുഭൂമികൾക്ക് പറയാനുള്ളത് തന്നേക്കാൾ ശക്തനായ ജിറാഫുകളെ വേട്ടയാടുന്ന സിഹക്കൂട്ടങ്ങളും ദിവസവും 120 മൈലുകളോളം പറന്നു ചെറിയ വെള്ളക്കെട്ടുകളിൽ നിന്നും ജീവൻ പണയം വെച്ച് ഇണയ്ക്കും കുഞ്ഞുങ്ങൾക്കും വേണ്ടി വെള്ളമെത്തിക്കുന്ന ആൺപക്ഷിയും ലോകത്തിലെ ഏറ്റവും അപകടകാരിയായ തേളിനോട് മല്ലിടുന്ന കുഞ്ഞൻ വവ്വാലും മഡഗാസ്കറിൽ അപൂർവ്വമായി മാത്രം കാണുന്ന വെട്ടുകിളിക്കൂട്ടത്തിന്റെ ആദ്യ ചിത്രീകരണവും ഈ എപ്പിസോഡിൽ കഴ്ചയുടെ പുത്തൻ അനുഭവമാകുന്നു.

👍6❤1
Finding Nemo / ഫൈൻഡിങ് നീമോ (2003)
എം-സോണ്‍ റിലീസ് – 1346
പോസ്റ്റർ : ക്ലിന്റണ് ജോര്‍ജ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Andrew Stanton, Lee Unkrich
പരിഭാഷ : വിഷ്ണു പ്രസാദ്
ജോണർ : അഡ്വെഞ്ചർ, കോമഡി, ആനിമേഷന്‍
Info : 26968E916E7D5BDE409CB068DA657E87F0B12C6F
8.1/10
ക്ലൗൺ ഫിഷായ മാർലിന്റെ മകൻ നീമോയെ മുങ്ങൽ വിദഗ്ദ്ധന്മാര് പിടിച്ചോണ്ട് പോയപ്പോൾ മകനെ രക്ഷിക്കാനായി മാർലിന്‍ വളരെയധികം ഭയക്കുന്ന പുറം കടലിലേയ്ക്ക് നീന്തി പോകുന്നു. വഴിയിൽ വെച്ച് വായാടിയായ ബ്ലൂ ടാങ് (പാരകാന്തുറസ്) മത്സ്യമായ ഡോറി കടന്നു വന്നു.അതിന് ശേഷം ഇരുവരും ചേർന്ന് നീമോയെ അന്വേഷിച്ചിറങ്ങുന്നതാണ് കഥാതന്തു.
2003 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആനിമേഷൻ ചിത്രമാണ് ഫൈൻഡിങ് നീമോ.ആൻഡ്രൂ സ്റ്റാൻറ്റൺ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ ആൽബർട്ട് ബ്രൂക്ക്സ്,എല്ലെൻ ഡിജിനേറെസ്, അലക്സാണ്ടർ ഗൗഡ്, വില്ലെം ഡെഫോ തുടങ്ങിയവർ ശബ്ദം നൽകി.
ഒരു നിമിഷം പോലും മുഷിപ്പിക്കാത, ഏറ്റവും മികച്ച തിരക്കഥയുംഅവതരണവും എല്ലാം കൊണ്ടും നല്ലൊരു അനുഭവം ആകുന്നു ഈ ചിത്രം.ഇതിന് നാല് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ചു, അതിൽ മികച്ചഅനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കി.

At the End of the Tunnel / അറ്റ് ദി എൻഡ് ഓഫ് ദി ടണൽ (2016)
എം-സോണ്‍ റിലീസ് – 1237
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : സ്പാനിഷ്
സംവിധാനം : Rodrigo Grande
പരിഭാഷ : പ്രവീൺ അടൂർ
ജോണർ : ക്രൈം,ത്രില്ലർ
Info : 8293AB2AA03F8E4B4332D84675187CAA721B4D4F
7.1/10
ഒരു കാറപകടത്തിൽ കംബ്യൂട്ടർ എഞ്ചിനീയറായ ജാക്വിന്‍ തന്റെ ജീവിതം തന്നെയായിരുന്നു. എല്ലാമെല്ലാമായ ഭാര്യയും കൊഞ്ചിച്ച് കൊതി തീരും മുൻപെ പൊന്നോമനയായ മകളും അദ്ദേഹത്തെ വിട്ടുപോയി. അരക്ക് താഴേക്ക് തളർന്ന് പോയ ജാക്വിന്റെ കൈയ്യിൽ ആകെയിനി ബാങ്കുകാരയച്ച ജപ്തിനോട്ടീസ് മാത്രമേ ഉള്ളൂ.
ആ വലിയ വീടിന്റെ ബേസ്മെന്റിൽ തന്റേതായ ലോകത്ത് ജീവിക്കുന്ന ജാക്വിൻ അസ്വാഭാവികമായി ചില ശബ്ദങ്ങൾ ചുവരിനപ്പുറത്തുനിന്നും കേൾക്കുന്നു. ഒരു എഞ്ചിനിയറുടെ വൈദഗ്ദ്യം പുറത്തെടുക്കുന്ന ജാക്വിന്‍ ആ ശബ്ദ ശകലങ്ങളിൽ നിന്നും ഒരു ചുവരിനപ്പുറം നടക്കുന്ന കാര്യങ്ങൾ വ്യക്തമാകുന്നു. വീടിനപ്പുറത്തുള്ള ബാങ്കിലേക്ക് തന്റെ ബേസ്മെന്റിനടിയിൽക്കൂടി ഒരു തുരങ്കമുണ്ടാക്കുകയാണ് കവർച്ചക്കാർ. മുകളിലാകാശം താഴെ ഭൂമി എന്ന് ജീവിക്കുന്ന ജാക്വിൻ ആ കച്ചിത്തുരുമ്പിൽ പിടിച്ച് കള്ളൻമാരറിയാതെ ആ വലിയ കൊള്ളയുടെ ഭാഗമാകുന്നു. അതോടെ ഒരു സ്പാനിഷ് ത്രില്ലറിന്റെ എല്ലാ സൗന്ദര്യവും ചിത്രത്തിന് കൈവരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങൾ പ്രേക്ഷകനെ ആകാംഷയുടെ കൊടുമുടിയിലെത്തിക്കുന്നു.

👍21❤4
3096 Days / 3096 ഡേയ്സ് (2013)
എം-സോണ്‍ റിലീസ് – 513
പോസ്റ്റര്‍: മനു എ ഷാജി
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ഷെറി ഹോര്‍മാന്‍
പരിഭാഷ : ഷാൻ വി എസ്
ജോണർ : ബയോഗ്രഫി, ക്രൈം, ഡ്രാമ
Info : 107BCB5CDC2840FB2933557CA972EC927566AC15
6.4/10
3096 ഡേയ്സ് എന്നാ ഈ സിനിമ ഒരു യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കി എടുത്തിട്ടുള്ളതാണ്. ഓസ്ട്രേലിയയില്‍ വെച്ച് ഒരു പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എട്ടുവര്‍ഷത്തോളം ഇരുണ്ട അണ്ടര്‍ ഗ്രൗണ്ടില്‍ പാര്‍പ്പിച്ച ഒരു യഥാര്‍ത്ഥ സംഭവം അരങ്ങേറിയിരുന്നു. ആ സംഭവത്തെ അടിസ്ഥാനമാക്കി അന്നത്തെ ആ പെണ്‍കുട്ടി ആയ നടാഷ കാംപുഷ് എഴുതിയ അനുഭവ കഥ പുസ്തകമായി 3096 Days In Captivity എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേ കഥയെ അടിസ്ഥാനമാക്കി ഷെറി ഹോര്‍മാന്‍ എടുത്ത സിനിമയാണ് 3096 ഡേയ്സ്.

👍6
Wild / വൈൽഡ് (2014)
എം-സോണ്‍ റിലീസ് – 516
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ഷാൻ മാർക് വാലീ
പരിഭാഷ : സദാനന്ദൻ കൃഷ്ണൻ
ജോണർ : ബയോഗ്രഫി, ഡ്രാമ
Info : A4A2EF0246D9FEB8DE5B8C7BCB99B9E0610737C9
7.1/10
Cheryl Strayed എഴുതിയ 'Wild: From Lost to Found on the Pacific Crest Trail' എന്ന ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി എടുത്ത ചിത്രമാണ് വൈൽഡ് . അമേരിക്കയിലെ സിയെറ നെവേദ, കാസ്കേഡ് മലനിരകളിലൂടെ 4279 കി.മീ നീളുന്ന ഒരു സാഹസിക പദയാത്രയാണ് Pacific Crest Trail. അത്യന്തം കഠിനമായ ഈ യാത്രയിൽ പങ്കെടുത്ത് 1100 മൈൽ (1770 കി.മി) ദൂരം അവർ ഏകയായി താണ്ടി. അവരുടെ ജീവിതാനുഭവമാണ് ഈ ചിത്രം.റീസ് വിതർസ്പൂൺ, ലോറ ഡേൺ എന്നിവർ മുഖ്യ കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് രണ്ടു പേർക്കും ഓസ്കർ നാമനിർദ്ദേശം ലഭിക്കുകയുണ്ടായി.
അമ്മയുടെ മരണം ഷെറിൽ സ്ട്രെയ്ഡിനെ മാനസികമായി തകർത്തു. അവൾ മയക്കുമരുന്നിലും വഴിവിട്ട ബന്ധങ്ങളിലും അഭയം കണ്ടെത്തി. അത് വിവാഹബന്ധത്തിന്റെ തകർച്ചയിലേക്ക് നയിച്ചു. എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിൽ അവൾ ഒരു ദൃഢമായ തീരുമാനമെടുത്തു, നഷ്ടമായ ജീവിതം തിരിച്ചു പിടിക്കാൻ. കുത്തഴിഞ്ഞ പഴയ ജീവിതത്തിൽ നിന്ന് ഒരു തിരിച്ചു വരവിനായി അവൾ ഒരു സാഹസിക യാത്രക്കിറങ്ങുന്നു.

👍7❤2
Troy / ട്രോയ് (2004)
എം-സോണ്‍ റിലീസ് – 517
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന്
പരിഭാഷ : സുഭാഷ് ഒട്ടുംപുറം
ജോണർ : ഡ്രാമ, ഹിസ്റ്ററി
Info : 8EACA075D467A373B871DFF7B9B694EA532B6A43
7.2/10
ഹോമര്‍ രചിച്ച ഗ്രീക്ക് ഇതിഹാസം 'ഇലിയഡ്' ആസ്പദമാക്കി വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന് സംവിധാനം ചെയ്ത ചിത്രമാണ് 'ട്രോയ്'. 1250 BC യിലെ രണ്ടു പ്രമുഖ രാഷ്രങ്ങളാണ് സ്പാര്‍ട്ടയും ട്രോയിയും. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിനോടുവില്‍ സ്പാര്‍ട്ടയും ട്രോയിയും സമധാനത്തിലാവുന്നു, സമാധാന വിരുന്നിനിടെ ട്രോജന്‍ രാജകുമാരന് പാരിസ് സ്പാര്‍ട്ടയിലെ രാജാവ് മേനാലസിന്റെ ഭാര്യ ഹെലനെ പ്രണയിച്ചു ട്രോയിയിലേക്ക് കൊണ്ട് വരുന്നു. മെനാലാസ് യുദ്ധക്കൊതിയനായ അഗമെംനോണിന്റെ സഹായത്തോടെ ഗ്രീക്കിനെ മുഴുവന്‍ ട്രോയിക്കെതിരെ അണി നിരത്തി യുദ്ധത്തിനു വരുന്നു. ഗ്രീക്കും ട്രോയിയും തമ്മിലുള്ള ഗംഭീര യുദ്ധത്തിന്റെ കഥയാണ് ട്രോയ്. സ്വന്തം രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന ട്രോയ് രാജകുമാരന് ഹെക്ടറും, ഒരു രാജ്യത്തോടും കൂറില്ലാതെ സ്വന്തം യശസ്സിനു വേണ്ടി മാത്രം യുദ്ധം ചെയ്യുന്ന അഖില്ലിസും തമ്മിലുള്ള യുദ്ധം കൂടിയാണിത്. ഹെക്ടര്‍ സ്വന്തം ജീവന് കൊടുത്തും രാജ്യത്തെ ആയിരങ്ങളെ രക്ഷിക്കാന്‍ താല്പര്യപ്പെടുമ്പോള്, ഒരു വന്‍ യുദ്ധത്തിലൂടെ തന്റെ പേര് എന്നും ഓര്ക്കപ്പെടനമെന്നു അഖില്ലിസ് ആഗ്രഹിക്കുന്നു. അഖില്ലിസ് ആയി ബ്രാഡ് പിറ്റും ഹെക്ടര്‍ ആയി എറിക് ബാനയും വേഷമിടുന്നു.

❤8👍5
Las Acacias / ലാസ് അക്കാഷ്യ (2011)
എം-സോണ്‍ റിലീസ് – 518
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : സ്പാനിഷ്
സംവിധാനം : പോബ്ളെ ജോർജെല്ലി
പരിഭാഷ : കെ എം മോഹനൻ
ജോണർ : ഡ്രാമ
Info : 0936BF4A7A5D45942982A031E99ADDF9ADE6B4AE
6.8/10
ലാറ്റിനമേരിക്കൻ സംവിധായകനായ പാബ്ലോ ജോർജിലി(Pablo Giorgilli)യുടെ ആദ്യ സംവിധാന സംരംഭമാണ് Las Acacias. കൂടുതൽ ഭാഗവും ഒരു ട്രക്കിന്റെ ക്യാബിനുള്ളിൽ ഷൂട്ട് ചെയ്തവെറും ഒരു മണിക്കൂർ മിച്ചം മാത്രമുള്ള റോഡ് മൂവിയാണിത്.
പരാഗേ എന്ന സ്ഥലത്തുനിന്നും Buenos Aires എന്ന സ്ഥലത്തേക്ക് തടിയുമായി പോകുന്ന റൂബൻ എന്ന ട്രക്ക് ഡ്രൈവറും , അയാൾക്ക് ഒപ്പം യാത്രചെയ്യുന്ന ജസിന്റാ എന്ന യാത്രക്കാരിയും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രേമേയം.
റൂബൻ 30 വർഷമായി ട്രക്ക് ഡ്രൈവറായി ജോലിചെയ്യുന്ന , അതികം സംസാരിക്കാൻ ഇഷ്ടപ്പെടാത്ത, അന്തർമുഖനായ വ്യക്തിയാണ്. അങ്ങനെയിരിക്കേ ഒരു ദിവസം പരാഗേയുടെ അതിർത്തിഗ്രമത്തിൽ നിന്നും ട്രക്കിൽ ഒരുലോഡ് തടിയുമായി Buenos Aires-ലേക്ക് പോകുകയാണ്. പതിവിന് വിപരീതമായി ഇന്ന് കൂടെ യാത്രചെയ്യാൻജസിന്റാ എന്നൊരു യാത്രക്കാരിയും അവളുടെ അഞ്ച് മാസം പ്രായമായ മകനുമുണ്ട് . റൂബന്റെ മുതലാളിയുടെ ജോലിക്കാരന്റെ മകളാണ് ജസിന്റാ അതാണ് Buenos Aires ലേക്കുള്ള യാത്ര ട്രക്കിലാക്കാം എന്ന് അവൾ തീരുമാനിച്ചത് .
ഇരുവരും യാത്രതുടങ്ങിട്ട് നേരം കുറേയായി, ആരും പരസ്പരം ഒന്നും മിണ്ടുന്നില്ലാ, യാത്രയുടെ വിരസതയകറ്റാനുള്ള പതിവ് പുകവലിയും നടക്കുന്നില്ലാ, ഇടക്ക് വിശന്ന് കരയുന്ന കുട്ടി റൂബനിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.അങ്ങനെ യാത്ര മുന്നോട്ട് പോകുന്നതിനിടയിൽ കുട്ടി , റൂബനെ സ്നേഹത്തോടെ നോക്കി ചിരിക്കുന്നു. നിഷ്ക്കളങ്കമായ ആ കുട്ടിയുടെ ചിരിയിൽ അയാളുടെ മനസ് മയപ്പെടുന്നു. റൂബിന് കുട്ടിയോട് വാത്സല്യവും സ്നേഹവും തോന്നുന്നു. വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ അയാൾ കുട്ടിയെ കളിപ്പിക്കുകയും സ്നേഹത്തോടെ തലോടുകയും ചെയ്യുന്നു. ഇടക്ക് അസ്വസ്ഥയായി കരയുന്ന കുട്ടിയെ തോളിൽകിടത്തി ആശ്വസിപ്പിക്കാൻ റൂബൻ ശ്രമിക്കുന്നുണ്ട്.
പതുക്കെ അവർക്കിടയിൽ ഒരു ആത്മബ്ന്ധം ഉടലെടുക്കുന്നു. റൂബിനും ജസിന്റായും പരസ്പരം കുശലങ്ങൾ അന്വേഷിക്കുന്നു. കുട്ടിയുടെ അച്ഛനെക്കുറിച്ച് റൂബിൻ ചോദിക്കുബോൾ ഇവൾക്ക് അച്ഛനില്ലാ എന്ന മറുപടിയാണ് ജസിന്റാ പറയുന്നത്. ജസിന്റാ തന്റെ ദാമ്പത്തിക ജീവിതം ഉപേക്ഷിച്ച് പുതിയൊരു ജീവിതം തുടങ്ങുവാനാണ് സഹോദരിയുടെ അടുക്കലേക്ക് പോകുന്നത് എന്ന് ചിത്രത്തിലെ ചില സൂചനകളിൽനിന്ന് മനസിലാകും. യാത്രക്കിടയിൽ റൂബിനും ജസിന്റാക്കും ഇടയിൽ ഒരു സ്നേഹബന്ധം ഉടലെടുക്കുന്നു അത് അവരുടെ ശരീരഭാഷയിൽ നിന്നും മുഖഭാവത്തിൽ നിന്നും നമ്മുക്ക് വായിച്ചെടുക്കാവുന്നതാണ് .
കൊച്ച് കുട്ടിയെ ഒഴിച്ച് നിർത്തിയാൽ പ്രധാനമായും രണ്ട് കഥാപാത്രങ്ങൾ മാത്രമേ സിനിമയിലുള്ളു. കഥ നടക്കുന്നത് ഭൂരിഭാഗവും ട്രക്കിലെ ക്യാബിനിലാണ്. അതികസമയവും കഥാപാത്രങ്ങളുടെ മുഖഭാവവും ശരീരഭാഷയും ഒപ്പിയെടുക്കുവാനും ഊറുഗേയുടെ അതിർത്തി ഗ്രാമങ്ങളിലെ പ്രകൃതി സൗന്ദര്യം പകർത്തുവാനുമാണ് ക്യാമറ ഉപയോഗിച്ചിരിക്കുന്നത്.
2011 കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പുരസ്കാരത്തിന് അർഹമായ സിനിമയാണിത്.ഒരുമിച്ചുള്ള യാത്രയിൽ രണ്ട് വ്യക്തികൾക്ക് ഇടയിലുണ്ടാകുന്ന സ്നേഹബന്ധം എന്ന വളരെ നിസാരമായ പ്ലോട്ടിനെ , അഭിനയത്തിന്റെയും മേക്കിംഗിന്റെയും സാധിതയുപയോഗിച്ച് ഒരു നല്ല സിനിമായക്കിമാറ്റി എന്നതാണ് ലാസ് അക്വേഷിയ എന്ന സിനിമയുടെ വിജയം.
സിനിമ വിവരണത്തിന് കടപ്പാട് സിനോയ് കെ ജോസ്

👍11❤1