Msone Official
132K subscribers
4.22K photos
147 videos
4.09K links
Download Telegram
Msone Official
Photo
#MSone Release - 2919

All of Us Are Dead (2022)
ഓൾ ഓഫ് അസ് ആർ ഡെഡ് (2022)

Episodes: 07 - 12
എപ്പിസോഡ്സ്: 07 - 12

ഭാഷ : കൊറിയൻ
സംവിധാനം : J.Q. Lee & Kim Nam-Soo
പരിഭാഷ : തൗഫീക്ക് എ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആക്ഷൻ, ഡ്രാമ, ഫാന്റസി

IMDb ⭐️ 7.7/10

സ്‌ക്വിഡ് ഗെയിം, മൈ നെയിം, ഹെൽബൗണ്ട് തുടങ്ങിയ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം നെറ്റ്ഫ്ലിക്‌സിന്റെ ബാനറിൽ 2022 ൽ പുറത്തിറങ്ങിയ കൊറിയൻ സോമ്പി സർവൈവൽ ത്രില്ലറാണ് “ഓൾ ഓഫ് അസ് ആർ ഡെഡ്“. പതിവ് സോമ്പി സിനിമ, സീരീസ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഒരു പറ്റം സ്കൂൾ വിദ്യാർഥികളുടെ അതിജീവന കഥയിലൂടെയാണ് സീരീസ് മുമ്പോട്ട് പോകുന്നത്. വളരെ വേഗത്തിൽ പറഞ്ഞ് പോകുന്ന കഥയും ഒരു കഥാപാത്രത്തിൽ മാത്രം ഊന്നി കഥ പറയാതെ എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്പേസും റോളും കൊടുക്കുന്ന സീരീസ് മറ്റ് സോമ്പി ത്രില്ലറുകളിൽ നിന്നും വേറിട്ട് നിൽക്കുന്നു.

ഒരു സാധാരണ ദിവസം എന്നതിലുപരി മറ്റൊന്നും അന്ന് സ്കൂളിലേക്ക് വരുമ്പോൾ അവർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ എല്ലാവരുടെയും ജീവിതം കീഴ്മേൽ മറിക്കുന്ന ഒരു ദിവസമായി അത് മാറി. സ്കൂൾ സയൻസ് ലാബിൽ പരീക്ഷണ വസ്തുവായ എലിയിൽ നിന്നും ആ വൈറസ് സ്കൂളിലെമ്പാടും പടരാൻ തുടങ്ങി. എങ്ങനെയാണ് ആ വൈറസ് ഉണ്ടായത്? വിദ്യാര്‍ത്ഥികളിൽ ആരൊക്കെ അതിജീവിക്കും? ഈ വൈറസ് സ്കൂളിന് ഉള്ളിൽ തന്നെ നിൽക്കുമോ?

സാധാരണ ത്രില്ലറുകളിൽ നിന്ന് മാറി എല്ലാത്തിനും വിശദീകരണങ്ങൾ നൽകാനും, കൃത്യമായി പ്രേക്ഷകനെ കഥാപാത്രങ്ങളുടെ ഇമോഷൻസുമായി കണക്ട് ചെയ്യാനും സീരീസിന് കഴിഞ്ഞിട്ടുണ്ട്. ഓരോ എപ്പിസോഡിലും വരുന്ന ട്വിസ്റ്റുകളും, ക്ലിഫ് ഹാങ്ങറുകളും, മുഷിപ്പിക്കാത്ത രീതിയിലുള്ള ആഖ്യാനവും “ഓൾ ഓഫ് അസ് ഡെഡ്” നെ മറ്റ് സീരിസുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു.

സ്കൂൾ വിദ്യാര്‍ത്ഥികളുടെ കഥ ആയതുകൊണ്ട് തന്നെ അഡൾട്ട് രംഗങ്ങൾ തീരെ ഇല്ലെങ്കിലും അതിതീവ്ര വയലൻസും ചോരക്കളിയും സീരീസിനെ 18+ ആക്കുന്നു. വയലൻസ് രംഗങ്ങളിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത നെറ്റ്ഫ്ലിക്സ് ഈ സീരീസിലും അത് ആവർത്തിച്ചു.

ഒരു മണിക്കൂർ മുതൽ ഒന്നേകാൽ മണിക്കൂർ വരെ ദൈർഘ്യമുള്ള
12 എപിസോഡുകളാണ് സീരീസിലുള്ളത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Drama #Fantasy #Korean #Web_Series
🔥145👍75❤23🤩12👎4😱3😁2🤮2👏1
👍20❤10
Msone Official
Photo
#MSone Release - 2925

Young-ju (2018)
യോങ്-ജു (2018)

ഭാഷ : കൊറിയൻ
സംവിധാനം : Cha Sung-Duk
പരിഭാഷ: സജിത്ത് ടി.എസ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ

IMDb ⭐️ 6.7/10

Cha Sung-Duk ന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ മൂവിയാണ് യോങ്-ജു.

അമ്മയുടെയും അച്ഛന്റെയും മരണശേഷം യോങ്-ജുവും അനിയനും ഒറ്റയ്ക്കാണ് താമസം. ആന്റി കുറച്ചൊക്കെ സഹായം ചെയ്തു കൊടുക്കും. ഒരു ദിവസം അവർ താമസിക്കുന്ന Flat വിൽക്കുന്നതിനായി ആന്റി ആളുകളെ കൊണ്ട് വരുകയാണ്. മുമ്പ് വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും, ഒന്ന് കൂടി ആലോചിക്കണമെന്ന് പറഞ്ഞത് കൊണ്ട് ആന്റിക്ക് അവളോട് ദേഷ്യമായി.
അങ്ങനെ 2 ദിവസങ്ങൾക്ക് ശേഷം അനിയനെ ഒരു Computer Cafe മോഷണത്തിന് പോലീസ് പിടികൂടുന്നു. വിധി അനുകൂലമാക്കി ശിക്ഷ ലഘൂകരിക്കാൻ Settlement പണം കൊടുക്കാൻ പോലീസ് ആവശ്യപ്പെടുന്നു. എന്നാൽ ജോലിയൊന്നും ഇല്ലാത്ത തന്നെക്കൊണ്ട് അതിന് കഴിയില്ലെന്ന് മനസ്സിലാക്കിയ അവൾ ആന്റിയുടെ അടുത്തേക്ക് സഹായം അഭ്യർത്ഥിച്ച് ചെല്ലുന്നു. ആന്റി സഹായിക്കില്ല എന്ന് പറഞ്ഞതോടെ അവൾ ഒരു part-time ജോലിക്ക് കയറുകയും അവിടുത്തെ ഉടമസ്ഥരുമായി നല്ല ബന്ധത്തിലാകുന്നതും മറ്റും പറയുന്ന ഒരു മൂവിയാണ് യോങ്-ജു.

നന്നേ ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയം കാഴ്ച വെച്ച് പ്രേക്ഷകരുടെ മനം കവർന്ന Kim Hyang-Gi യാണ് ചിത്രത്തിൽ യോങ്-ജുവിന്റെ കഥാപാത്രം ചെയ്തിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Korean
👍47❤17🎉3
👍19❤5
Msone Official
Photo
#MSone Release - 2926

50/50 (2011)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jonathan Levine
പരിഭാഷ: അരുൺ അശോകൻ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്

IMDb ⭐️ 7.6/10

റേഡിയോ ജേണലിസ്റ്റാണ് ആദം ജോലി,സുഹൃത്തുക്കൾ, തന്റെ കാമുകി അങ്ങനെ തട്ടുകേടില്ലാണ്ട് മുന്നോട്ട് പോകുമ്പോൾ അയാൾക്ക് ഭയങ്കരമായ മുതുക് വേദന അനുഭവപെടുകയും,നട്ടെല്ല് അർബുദമാണ് എന്ന് കണ്ടെത്തുന്നതോടെ അയാളുടെ ജീവിതം തന്നെ കിഴ്മേൽ മറയുകയും, തുടർന്ന് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മൂല്യം അദ്ദേഹം മനസ്സിലാക്കുന്നതുമാണ് ചിത്രം പറയുന്നത്.

ക്യാൻസർ രോഗിയായ നായകൻ എന്ന് കേൾക്കുമ്പോൾ സെന്റിമെന്റൽ പടം ആകും എന്ന് വിചാരിക്കരുത്, ഒരു മെലോ ഡ്രാമ, സെന്റി സീൻ ഒക്കെ ആയി കരച്ചിൽ പടം ആകും എന്ന് വിചാരിച്ചാൽ ഇവിടെ സംവിധായകൻ അങ്ങനെ ഒന്നും കൊണ്ട് പോകാതെ വളരെ സിമ്പിൾ ആയി കോമഡി, റൊമാൻസ് എനിവയിലൂടെ മനോഹരമായ ഫീൽ ഗുഡ് രീതിയിൽ പറഞ്ഞു വെക്കുന്നത്.

ജോസഫ് ഗോർഡൻ-ലെവിറ്റ്, സേത്ത് റോഗൻ, അന്ന കെൻഡ്രിക് എന്നവരുടെ മികച്ച പ്രകടനം ചിത്രത്തെ നല്ലൊരു അനുഭവം ആക്കി മാറ്റുന്നുണ്ട്.

കടപ്പാട് : Vino John

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #English #Romance
👍53❤7😱4👎1🔥1
🔥56👍8🎉3❤2😱2😢2
Msone Official
Photo
#MSone Release - 2829

Attack on Titan - Season 04 (2020)
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 04 (2020)

Part 02 - Episode 05
പാർട്ട് 02 - എപ്പിസോഡ് 05

ഭാഷ : ജാപ്പനീസ്
സംവിധാനം : Tetsurô Araki
പരിഭാഷ : അഗ്നിവേശ്, ഷക്കീർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അനിമേഷന്‍, അഡ്വഞ്ചർ

IMDb ⭐️ 9.0/10

ലോകത്തെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ജാപ്പനീസ് അനിമേ ആണ് അറ്റാക്ക് ഓൺ ടൈറ്റൻ. Hajime Isayama യുടെ ഇതെ പേരിലുള്ള manga അടിസ്ഥാനമാക്കി 2013 ഏപ്രിൽ 7 മുതൽ ആണ് ഈ സീരീസ് സംപ്രക്ഷേപണം ആരംഭിച്ചത്.അതി വിശാലമായ തിരക്കഥയും അമ്പരപ്പിക്കുന്ന വഴിതിരിവുകളും കൊണ്ട് ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ സീരീസിനു 9/10 IMDb റേറ്റിംഗ് ഉണ്ട്.

കഥ,തിരക്കഥ, സംഭാഷണം, അനിമേഷൻ, സംഗീതം തുടങ്ങി എല്ലാ മേഖലകളിലും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന ഈ സീരീസ് കഥാപാത്ര വൈവിദ്ധ്യം കൊണ്ടും കഥാപാത്ര രൂപീകരണം കൊണ്ടും മറ്റൊരു തലത്തിൽ എത്തി നിൽക്കുന്നു.

ഒരു സാങ്കല്പിക പോസ്റ്റ്‌ അപ്പോകലിപ്റ്റിക് ലോകത്താണ് അറ്റാക്ക് ഓൺ ടൈറ്റന്റെ കഥ നടക്കുന്നത്. 100 വർഷങ്ങൾക്കു മുൻപ് പ്രത്യക്ഷപ്പെട്ട മനുഷ്യ സാദൃശ്യമുള്ള ടൈറ്റനുകളെന്ന ഭീകര സത്വങ്ങൾ മനുഷ്യരാശിയെ വംശനാശത്തിന്റെ വക്കിൽ എത്തിച്ചു.അന്ന് അതിജീവിച്ചവർ മരിയ റോസ് സീന എന്നീ 3 മതിലുകൾ സ്ഥാപിച്ചു.നൂറ്‌ വർഷത്തോളം അവർ ആ മതിലുകൾക്കുള്ളിൽ സമാധാനമായി ജീവിച്ചു. പക്ഷേ… അന്ന് വരെ സുരക്ഷിതമെന്ന് കരുതിയിരുന്ന ആ മതിലുകൾ തകർപ്പെടുന്നതോടെ മനുഷ്യരാശിക്ക് ഒരു ഓർമപ്പെടുത്തലുണ്ടാകുന്നു.

എംസോൺ റിലീസ് ചെയ്തിട്ടുള്ള അറ്റാക്ക് ഓൺ ടൈറ്റൻ മറ്റു സീസണുകൾ

അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 01 (2013)
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 02 (2017)
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 03 (2018)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Animation #Japanese #Web_Series
🔥32👍19❤1😱1
❤21👍7😱2
Msone Official
Photo
#MSone Release - 2927

A Year-End Medley (2021)
എ ഇയർ-എൻഡ് മെഡ്‌ലി (2021)

ഭാഷ : കൊറിയൻ
സംവിധാനം : Jae-young Kwak
പരിഭാഷ : ജീ. ചാ. വൂ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : റൊമാൻസ്

IMDb ⭐️ 7.2/10

നമ്മൾ വിചാരിച്ച പോലെ ജീവിതത്തിൽ എല്ലാം നടന്നാൽ അതിലെന്താ ഒരു രസമുള്ളത്?

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തല്ലേ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത്?

എ ഇയർ-എൻഡ് മെഡ്‌ലി എന്ന സിനിമ ആരംഭിക്കുന്നത് ഈ വരികളോടെയാണ്.
സിനിമയിലുടനീളം ഈ മാന്ത്രികത നമുക്ക് അറിയാനാവും. പേര് പോലെ തന്നെ, 14 പ്രധാന കഥാപാത്രങ്ങളിലൂടെ പറഞ്ഞു പോവുന്ന ഒരു കൂട്ടം കഥകളുടെ ഒരു മെഡ്‌ലി ആണ് ഈ ചലച്ചിത്രം.

2021ന്റെ അവസാന രണ്ടാഴ്ചക്കാലത്ത് എംറോസ് എന്ന ഹോട്ടലിലേക്ക് അവധിക്കാലം ചിലവിടാനായി വിവിധ പ്രായത്തിലുള്ള ഒരു കൂട്ടം അതിഥികൾ എത്തിച്ചേരുന്നു. ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടത്തിൽ ഇവിടെ മുറിയെടുക്കുന്ന അവരോരുത്തർക്കും ഓരോ കഥ പറയാനുണ്ട്. പ്രണയത്തിൻ്റെ, വിരഹത്തിൻ്റെ, സ്വപ്ന സാക്ഷാത്കാരത്തിൻ്റെ,
മോഹ ഭംഗങ്ങളുടെ, നിരാശയുടെ, കൗമാര സ്വപ്നങ്ങളുടെ, എന്നോ മറന്ന് പോയ നഷ്ട പ്രണയങ്ങളുടെ, സൗഹൃദത്തിൻ്റെ…. അങ്ങനെയങ്ങനെ ഒരുപാട് കഥകൾ. 2021 ൻ്റെ അവസാന പാദങ്ങളിൽ അപ്രതീക്ഷിതമായി നടക്കുന്ന ചില രസകരമായ സംഭവങ്ങൾ അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.

മൈ സാസി ഗേൾ (2001), ദി ക്ലാസിക് (2003), ഡെയ്സി (2006) തുടങ്ങിയ മികച്ച സൗത്ത് കൊറിയൻ ചിത്രങ്ങൾ ഒരുക്കിയ ക്വാക് ജേ യോങ് സംവിധാനം ചെയ്ത ചിത്രത്തിൽ, ഹാൻ ജി മിൻ, കാങ് ഹാ നൂൾ, ലീ ദോങ് വൂക്, ലിം യൂനാ, ലീ ക്വാങ്ങ് സൂ, ലീ ജിൻ വുക്, സോ കാങ് ജൂൻ തുടങ്ങിയ വമ്പൻ താര നിര തന്നെ അണിനിരക്കുന്നു.

ഡിസംബറിന്റെ മഞ്ഞും തണുപ്പും പ്രണയവും, പുതുവർഷത്തിന്റെ പ്രതീക്ഷകളും സന്തോഷങ്ങളുമായി കാഴ്ചക്കാരുടെ മനസ്സു നിറക്കുന്ന, കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്ന ഈ മനോഹര ചിത്രം ഈ പാൻഡമിക് കാലത്തെ ഒരു മികച്ച പുതുവർഷ സമ്മാനം എന്ന് തന്നെ പറയാം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Korean #Romance
👍76❤28👎3😁2🔥1😱1😢1🤮1
👍11🔥3❤1
Msone Official
Photo
#MSone Release - 2904

Agatha Christie’s Poirot: Season 9 (2003–04)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 9 (2003–04)

Episode 02: Sad Cypress
എപ്പിസോഡ് 02: സാഡ് സൈപ്രസ്

ഭാഷ: ഇംഗ്ലീഷ്
നിർമാണം : London Weekend Television
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി

IMDb ⭐️8.6/10

അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013)

അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 6 (1994)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 7 (2000)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 8 (2001-02)

ഷേക്സ്പിയറിന്റെ നാടകം Twelfth Night ലെ ഒരു പാട്ടിൽ നിന്നാണ് പ്വാറോയുടെ ഈ കഥയുടെ പേര് വന്നിട്ടുള്ളത്. കഥ ആരംഭിക്കുന്നത് ഒരു കോടതി മുറിയിലാണ്. എലനർ കാർലായൽ എന്ന യുവതിയുടെ മേൽ ഇരട്ടകൊലപാതകം ആരോപിച്ച് കോടതിയിൽ ഹാജറാക്കിയിരിക്കുകയാണ്. എല്ലാ സാഹചര്യ തെളിവുകളും എലനറിന് എതിരാണ്. കൊലകൾ ചെയ്യാൻ എലനറിനല്ലാതെ വേറെയാർക്കും കാരണങ്ങൾ ഒന്നും തന്നെയില്ല എന്നാണ് എതിർവക്കീലിന്റെ വാദം. കൂടാതെ ഈ കൊലകൾ കൊണ്ട് എലനറിന് ഗുണങ്ങളും ഉണ്ട്.

പിന്നീട് ആ കൊലപാതകങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങളാണ് കാണിക്കുന്നത്. ഒരിക്കൽ എലനറിന് ഒരു ഊമക്കത്ത് കിട്ടുന്നു. സ്ട്രോക്ക് വന്ന് മരണം കാത്ത് കിടക്കുന്ന ലോറ എന്ന അവളുടെ ആന്റിയുടെ അടുത്ത് ഒരാൾ പറ്റിക്കൂടിയിട്ടുണ്ട്. അയാൾ അവരെ പറഞ്ഞ് പാട്ടിലാക്കി സ്വത്ത് മുഴുവൻ തട്ടിയെടുക്കും. എലനറിനും ഭാവി വരനും ചില്ലി കാശ് പോലും കിട്ടില്ല. വൈകാതെ തന്നെ ലോറ ആന്റിക്ക് വീണ്ടും സ്ട്രോക്ക് വന്ന് അതോടെ അവർ മരിക്കുമെന്നും ആ കത്തിൽ എഴുതിയിരുന്നു. ഈ ഊമക്കത്തിന്റെ പിന്നിലെ രഹസ്യം അറിയാൻ പ്വാറോയെ ഏൽപിക്കുന്നു. എന്നാൽ ആ ഊമക്കത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം എലനറിന്റെ നന്മയല്ല. മറ്റെന്തോ ഒരു ദുരുദ്ദേശ്യം ആ കത്തിന് പിന്നിൽ ഉണ്ടെന്ന് പ്വാറോ ഉറപ്പിച്ചു പറയുന്നു. പക്ഷേ എന്താണെന്ന് പ്വാറോയ്‌ക്ക് അറിയില്ല. അതോടെ, ആരോ കളിപ്പിക്കാൻ വേണ്ടി എഴുതിയതാവും എന്ന് കഴുതി ആ കത്ത് നശിപ്പിച്ച ശേഷം അവർ അവരുടെ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നു. വൈകാതെ തന്നെ കത്തിൽ പറഞ്ഞിരുന്നത് പോലെ ലോറ ആന്റി സ്ട്രോക്ക് വന്ന് മരിക്കുന്നതോടെ കത്തിന്റെ ഗൗരവം മനസ്സിലാകുന്നു. തുടർന്ന് നടക്കുന്ന മറ്റൊരു കൊലപാതകവും സ്വന്തം ആന്റിയുടെ കൊലപാതകവും എലനറിന് മേൽ ആരോപിക്കപ്പെടുന്നതും തുടർന്ന് പ്വാറോ ഈ കേസിന്റെ സത്യാവസ്ഥ കണ്ടുപിടിക്കാൻ ശ്രമിക്കുന്നതുമാണ് പിന്നീടുള്ള കഥ.

ഒരു സിനിമ പോലെ കാണാവുന്ന മറ്റൊരു കഥ തന്നെയാണ് ഒൻപതാം സീസണിലെ രണ്ടാമത്തെ എപ്പിസോഡ് ആയ "സാഡ് സൈപ്രസ്".

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #English #Mystery #Web_Series

📥 ഡൗണ്‍ലോഡ് മലയാളം സബ്ടൈറ്റില്‍ 👇
https://malayalamsubtitles.org/languages/english/agatha-christies-poirot-season-9-2003-04/
👍32🔥5👎2🎉2❤1😢1
👍14❤2
Msone Official
Photo
#MSone Release - 2918

Black Mirror – Season 01 (2011)
ബ്ലാക്ക് മിറർ – സീസൺ 01 (2011)

Episode 03 - The Entire History of You
എപ്പിസോഡ് 03
- എന്റയർ ഹിസ്റ്ററി ഓഫ് യൂ

ഭാഷ : ഇംഗ്ലീഷ്
നിർമാണം : Zeppotron
പരിഭാഷ : പ്രജുൽ പി
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ

IMDb ⭐️ 8.8/10

ടെക്നോളജിയുടെ വളർച്ച മനുഷ്യരുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി. 'ഇന്റർനെറ്റ്' എന്ന സംവിധാനം സാധാരണക്കാർക്കു പോലും എളുപ്പത്തിൽ ലഭ്യമായ ഈ കാലത്ത്, നമുക്ക് പലതും സാധ്യമാണ്. ആയിരം മൈലുകൾ അപ്പുറമുള്ള ഒരാളോട് ചാറ്റ് ചെയ്യാനും, വീട്ടിലിരുന്ന് ഇഷ്ടമുള്ള സിനിമകൾ ആസ്വദിക്കാനും, പണമിടപാടുകൾ നടത്താനും, അറിവുകൾ നേടാനും നമുക്കിന്ന് യാതൊരു ബുദ്ധിമുട്ടുമില്ല. ഇതിനെല്ലാം വ്യക്തമായ രേഖകള്‍ ഉണ്ടാവും. ടെക്നോളജി ഇനിയും ഒരുപാട് വികസിക്കും.

'എന്റയർ ഹിസ്റ്ററി ഓഫ് യൂ' എന്ന എപ്പിസോഡിന്റെ കഥ നടക്കുന്നത് Near Future ലാണ്. ഭാവിയിൽ ഒട്ടുമിക്ക ആളുകളുടെയും തലച്ചോറിൽ 'Grain' എന്നൊരു Device ഘടിപ്പിക്കും. അവർ ചെയ്യുന്നതും, കാണുന്നതും, കേൾക്കുന്നതുമായ എല്ലാ കാര്യങ്ങളും ഈ Device റെക്കോര്‍ഡ് ചെയ്യും. ഈ റെക്കോര്‍ഡ് ചെയ്ത കാര്യങ്ങൾ അവർക്ക് പിന്നീട് ഡിജിറ്റലായി കാണാനാവും. മറവി എന്ന സംഭവം പിന്നെയില്ല. നമ്മുടെ പ്രിയപ്പെട്ട ഓർമ്മകൾ വീണ്ടും, വീണ്ടും കണ്ടാസ്വദിക്കാം. പക്ഷേ ഏതൊരു നാണയത്തിനും ഒരു മറുവശമുണ്ട്! ഏതൊരു പകലിന്റെയും വെളിച്ചം ഇല്ലാതായാല്‍, പിന്നെ മൊത്തം ഇരുട്ടാവും. അങ്ങനൊരവസ്ഥ ഇവിടെയും സംഭവിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Sci_Fi #Thriller #Web_Series

📥 ഡൗണ്‍ലോഡ് മലയാളം സബ്ടൈറ്റില്‍ 👇
https://malayalamsubtitles.org/languages/english/black-mirror-season-01-2011/
👍81🤮4😁3❤2😱2🎉2
Link
👇

യൂട്യൂബ്.
https://youtube.com/c/MSoneSubs

ഇൻസ്റ്റാഗ്രാം.
https://www.instagram.com/p/CS3jKxIFtad/?utm_medium=copy_link

FB പേജ്.
https://www.facebook.com/MSonePage/

ജോയിൻ ചെയ്യാത്തവർ ചെയ്യുക. നിങ്ങളുടെ പിന്തുണയാണ് എല്ലാം
👍112🔥23❤13😢5
Media is too big
VIEW IN TELEGRAM
♥️♥️ Cͨoͦmͫeͤ faͣll iͥn Loͦvͮeͤ! ♥️♥️

VALENTINE'S FEST only on Msone
❤58👍22👎13
ആദ്യമായാണ് മലയാള സിനിമയിലെ ഒരു കഥാപാത്രം എം സോൺ സബ്സ് ഉപയോഗിച്ച് സിനിമ കാണുന്നത് കാണിക്കുന്നത്. അല്ല, മലയാള സിനിമയിലെ കഥാപാത്രം സബ് ഉപയോഗിച്ച് സിനിമ കാണുന്ന അധികം അവസരം ഉണ്ടായിട്ടും ഇല്ലല്ലോ.

എന്തായാലും ഫ്രീഡം ഫൈറ്റ് സിനിമയിലെ Akhil Anilkumar ൻറെ സെഗ്മന്റിൽ റിജിഷ വിജയൻറെ ഗീതു എന്ന കഥാപാത്രം ഇംഗ്ലീഷ് പഠിക്കാൻ ആയി സബ് വച്ച് സിനിമ കാണുന്നു. എം സോൺ ഇറക്കിയ Reservoir Dogs ആണ് കാണുന്നത്.

മലയാളം സബ് ടൈറ്റിൽ എന്ന കൾച്ചർ ഒക്കെ mainstream മലയാള സിനിമയിലേക്ക് കയറി വരുന്നത് കാണുമ്പോഴാണ് നമ്മൾ എം സോൺ കൊണ്ട് കൈവരിച്ചത് ചെറിയ കാര്യമല്ല എന്ന് മനസിലാവുന്നത്.

👍👍🥰

Sayooj PS: Translator 🥰
👍743🔥295❤144🤩29🎉25👎2😱2👏1😁1😢1
Media is too big
VIEW IN TELEGRAM
fight for my way

Cut: പ്രവീൺ അടൂർ

നമ്മുടെ എംസോണിൽ മലയാളം പരിഭാഷയിൽ ആസ്വദിക്കാം....
👍47❤29🔥5😁2
👍24🔥11❤5😁1
Msone Official
Photo
#MSone Release - 2928

#ValentinesDayFest - 01

After (2019)
ആഫ്റ്റർ (2019)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jenny Gage
പരിഭാഷ : അരുൺ ബി. എസ്, കൊല്ലം
പോസ്റ്റർ : നിഖിൽ ഇ കൈതേരി
ജോണർ : ഡ്രാമ, റൊമാൻസ്

IMDb ⭐️ 5.3/10

ദ്രവിച്ചുപോയ പുസ്തകത്താളുകളിൽ മാത്രം ഒതുങ്ങുന്ന വെറും സങ്കൽപമല്ല പ്രണയം, അത് പ്രപഞ്ചത്തിന്റെ അടിസ്ഥാനം തന്നെയെന്ന് അടിവരയിട്ട് പറയുന്ന സിനിമയാണ് 2019-ൽ പുറത്തിറങ്ങിയ ആഫ്റ്റർ എന്ന അമേരിക്കൻ റൊമാന്റിക് ഡ്രാമാ ചലച്ചിത്രം.

രണ്ട് കൗമാരക്കാരുടെ പ്രണയവും സന്തോഷവും വിരഹവുമൊക്കെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം 2014-ൽ അന്നാ റ്റോഡ് രചിച്ച ഇതേ പേരുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്.

ജോസഫൈൻ ലാംഗ്ഫോർഡ്, ഹീറോ ഫിയൻസ് ടിഫിൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയം നേടുകയുണ്ടായി. തുടർന്ന്, ആഫ്റ്റർ വീ കൊളൈഡഡ് (2020), ആഫ്റ്റർ വീ ഫെൽ (2021) എന്നീ സീക്വലുകളും പുറത്തിറങ്ങി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Romance #Valentine_s_Day_Fest_2022
👍61❤16🤮8😱5
മനുഷ്യനുണ്ടായ കാലം മുതൽക്കേ പ്രണയമുണ്ട്. ആ പ്രണയിനികൾ എല്ലാം ചേർന്ന് പ്രണയത്തെപ്പറ്റി വാതോരാതെ വർണ്ണിച്ച് വശംകെട്ടിരിക്കുകയാണ്. അതിനാൽത്തന്നെ പുതിയ പ്രണയവർണനകൾ ക്ലീഷേ ആയി മാറിയിരിക്കുന്നു. നാം ജീവിതത്തില്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ഒരിത്തിരി കൂടുതല്‍ പ്രണയം പ്രതീക്ഷിച്ചിട്ടുള്ളതല്ലേ? പ്രണയം... പ്രേമം... സ്നേഹം... ഇഷ്ഖ്... അമോർ... ഹുബ്.. പ്യാർ... അഷ്ക്... സലാംഗ്... അങ്ങനെ പോകുന്നു പ്രണയത്തിന്റെ പല പേരുകളും, നാടുകളും, കാലങ്ങളും. പ്രണയിക്കാത്ത ഏത് മനസ്സാണ് ലോകത്തുള്ളത്? ഈ പ്രണയദിനം മുതൽ ഏതാനും പ്രണയചിത്രങ്ങളുടെ പരിഭാഷകൾ എംസോൺ റിലീസ് ചെയ്യുകയാണ്. പ്രണയത്തിന്റെ വിവിധ വർണ്ണങ്ങൾ... നൊമ്പരങ്ങൾ... സന്തോഷങ്ങൾ... എല്ലാം കോർത്തിണക്കിയ ഒരുപിടി ചിത്രങ്ങൾ.

NB: പ്രണയിച്ചിട്ടില്ലാത്തവർക്കും ആസ്വദിക്കാം.
#valantinesday #MSone #fest #valantinesfest
👍53❤22😱1
❤32👍11🤩4🥰1