The Lost Brother / ദി ലോസ്റ്റ് ബ്രദർ (2017)
എം-സോണ്‍ റിലീസ് – 1224
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : സ്പാനിഷ്
സംവിധാനം : Adrián Caetano
പരിഭാഷ : വിഷ്ണു സി. ചിറയിൽ
ജോണർ : ക്രൈം,ഡ്രാമ,ത്രില്ലർ
Info : 2B7A956BFAAE349A61A791C317C5932F880A1F68
6.6/10
Synopsis here.തന്റെ അമ്മയും സഹോദരനും കൊല്ലപ്പെട്ട വർത്തയറിഞ്ഞാണ് സെറ്റാർത്തി എന്ന ചെറുപ്പക്കാരൻ ആ നാട്ടിലേക്ക് വരുന്നത്. അവരുടെ രണ്ടാംഭർത്താവാണ് ഈ കൊല നടത്തിയിരിക്കുന്നത്. തുടർന്ന് സെറ്റാർത്തി അവിടെ വെച്ച് ദുവാർതെ എന്നൊരാളെ പരിചയപ്പെടുന്നു. പിന്നീട് തന്റെ അമ്മയുടെ പേരിലുള്ള ഇൻഷുറൻസ് പൈസ ശെരിയാക്കിത്തരാനുള്ള സാഹയവുമായി ദുവാർതെ സെറ്റാർത്തിക്കൊപ്പം കൂടുന്നു. തുടർന്ന് മറ്റ് പല വഴിത്തിരിവുകളിലേക്കുമാണ് ചിത്രം സഞ്ചരിക്കുന്നത്. അർജന്റീനയിലെ റിമോട്ട് വില്ലേജുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയും, ക്രൈമും, സാധാരണക്കാരുടെ ജീവിതവുമൊക്കെ പ്രതിപാദിക്കുന്ന ചിത്രം ഒരു സ്ലൊ പെയ്സിലാണ് സഞ്ചരിക്കുന്നത്.Synopsis here.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍5❤3👌1
Uri: The Surgical Strike / ഉറി: ദ സർജിക്കൽ സ്ട്രൈക്ക് (2018)
എം-സോണ്‍ റിലീസ് – 1035
ഹിന്ദി ഹഫ്ത II
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഹിന്ദി
സംവിധാനം : Aditya Dhar
പരിഭാഷ : ശരത് മേനോൻ
ജോണർ : ആക്ഷൻ, ഡ്രാമ, വാർ
8.4/10
ശത്രുരാജ്യത്ത് കടന്നു ചെന്ന് അവിടുത്തെ പ്രധാനസ്ഥലങ്ങളിൽ മാത്രം ആക്രമണം നടത്തുന്ന സൈനികരീതിയാണ് സർജിക്കൽ സ്ട്രൈക്ക്. ലോകത്തിൽ സർജിക്കൽ സ്ട്രൈക്ക് ചെയുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കു മുൻപേ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് ഇസ്രേലും, അമേരിക്കയുമാണ്. ഇസ്രേൽന്റെ സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു Operation Entabe. അത് ബെയ്സ് ചെയ്തു ഒരുപാടു ഹോളിവുഡ് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതുപോലെ 2016 സെപ്തംബര്‍ 29 നു ഇന്ത്യ പാക് ഒക്കുപൈഡ് കാശ്മീരിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ബെയ്സ് ചെയ്തു എടുത്ത പടമാണ് ഉറി: ദ സർജിക്കൽ സ്ട്രൈക്ക്.
ഏതൊരു സാധാരണക്കാരനെക്കൊണ്ടും ജയ്ഹിന്ദ് എന്ന് ആവേശത്തോടെ വിളിപ്പിക്കുന്ന രീതിയിലാണ് ഉറിയിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ചിത്രീകരിച്ചിരിക്കുന്നത്. ഒരുപക്ഷെ ഇതാദ്യമായിട്ടാവും ഇന്ത്യൻ സിനിമയിൽ ഒരു കമാൻഡോ ഓപ്പറേഷൻ ഇത്രയും നന്നായി അവതരിപ്പിച്ചിട്ടുള്ളത്. ഉറി ആക്രമണങ്ങളുടെ യഥാർത്ഥ കാരണം 2016 ലുണ്ടായ ഒരു സംഭവമാണ്. ഇന്ത്യൻ ആർമിയുടെ ചരിത്രത്തിലെ ഏറ്റവും ധീരമായ ഒരു സൈനിക നടപടിയായിരുന്നു നിയന്ത്രണരേഖ മറികടന്ന് ശത്രു രാജ്യത്തു ചെന്ന് നടത്തിയ വിജയകരമായ ഈ ഓപ്പറേഷൻ.
ആദിത്യ ധർ ആദ്യമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഉറി: ദ സർജിക്കൽ സ്ട്രൈക്ക് എന്ന ഈ ചിത്രം ഒരുപരിധി വരെ വസ്തുതകളോട് നീതി പുലർത്തി, കമാൻഡോ ഓപ്പറേഷൻ അതിന്റെ ഏറ്റവും നല്ല ഡീറ്റൈലുകളോട് കൂടിയും സാങ്കേതിക മികവോടു കൂടിയും അവതരിപ്പിച്ചിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും കാണേണ്ടതാണ് ഈ ചിത്രം.

👍18❤2🔥1🎉1
The Ballad of Buster Scruggs / ദ ബലാഡ് ഓഫ് ബസ്റ്റര്‍ സ്ക്രഗ്ഗ്സ് (2018)
എം-സോണ്‍ റിലീസ് – 1036
BEST OF IFFK 2018 - 4
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ethan Coen, Joel Coen
പരിഭാഷ : ജയദേവ് എഎകെ
ജോണർ : കോമഡി, ഡ്രാമ, മ്യൂസിക്കൽ
7.3/10
ആറു വ്യത്യസ്ത കഥകൾ കോർത്തിണക്കിയ ഈ ചിത്രം നമ്മെ പടിഞ്ഞാറൻ നാടുകളിലേക്ക്, അമേരിക്കൻ-മെക്സിക്കോ അതിർത്തിയിലേക്ക് ആനയിക്കുന്നു. സമകാലിക രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകൾ, ജീവിതത്തിന്റെ ഭാഗ്യനിർഗ്യങ്ങളിലൂടെ പ്രതിബിംബിക്കുന്നുവെന്ന് ഓർമ്മപ്പെടുത്തുന്ന കഥകൾ:- (1) ദി ബാലഡ് ഓഫ് ബസ്റ്റർ സ്ക്രഗ്സ് (2) നിയർ അൽഗോഡോൺസ് (3) മീൽ ടിക്കറ്റ് (4) ഓൾ ഗോൾഡ് കാന്യോൺ (5) ദി ഗാൽ ഹു ഗോട് റാറ്റിൽഡ് (6) ദി മോർട്ടൽ റിമൈൻസ് എന്നിവ. ആഹ്ലാദവും നിരാശയും ഒന്നിച്ചു ജനിപ്പിക്കുന്ന, ഭ്രമാത്മകമായ ഏടുകൾ.

👍5
X-Men: First Class / എക്സ്-മെൻ: ഫസ്റ്റ് ക്ലാസ് (2011)
എം-സോണ്‍ റിലീസ് – 1037
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Matthew Vaughn
പരിഭാഷ : ആര്യ നക്ഷത്രക്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
7.7/10
X-Men സീരീസിൽ അഞ്ചാമതായി ഇറങ്ങിയ ചിത്രമാണ് X-Men: First Class. ഈ സിനിമ പറയുന്നത് യുവാക്കളായ ചാൾസിന്റെയും എറിക്കിന്റെയും കഥയാണ്. ചെറുപ്പത്തിൽ നാസികളുടെ ക്യാമ്പിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന എറിക് വളർന്ന ശേഷം തന്നെ ദ്രോഹിച്ചവരോടുള്ള പ്രതികാരദാഹവുമായി നടക്കുന്നതിനിടയിൽ ചാൾസുമായി കണ്ടുമുട്ടുകയും സുഹൃത്തുക്കളാവുകയും ചെയ്യുന്നു. എന്നാൽ ഒരിക്കൽ സുഹൃത്തുക്കളായിരുന്ന അവർ പിന്നീട് രണ്ടു ചേരികളിലായി പരസ്പരം യുദ്ധം ചെയ്യുന്ന അവസ്ഥയിൽ എത്തിയത് എങ്ങനെയാണെന്നുള്ള കാര്യങ്ങൾ എല്ലാം ഈ ചിത്രത്തിലൂടെ നമുക്ക് കാണാം. ചാൾസിന്റെ കാലുകളുടെ സ്വാധീനം നഷ്ടമാവുന്നത് എങ്ങനെ, മ്യൂട്ടന്റ് സ്കൂൾ തുടങ്ങുന്നതെങ്ങനെ, X-Men ഉണ്ടായതെങ്ങനെ എന്നെല്ലാമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ചിത്രം.

👍11❤1
Andhadhun / അന്ധാധുൻ (2018)
എം-സോണ്‍ റിലീസ് – 1038
ഹിന്ദി ഹഫ്ത II
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഹിന്ദി
സംവിധാനം : Sriram Raghavan
പരിഭാഷ : ഹിഷാം അഷ്റഫ്
ജോണർ : ക്രൈം, ത്രില്ലർ
8.4/10
IMDB ഇന്ത്യന്‍ ടോപ് 250 ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള സിനിമയാണ് അന്ധാദുന്‍. യഥാര്‍ത്ഥ ജീവിതത്തില്‍ അന്ധനായി അഭിനയിക്കുന്ന യുവപിയാനിസ്റ്റ് ആകാശ് ഒരു പഴയ കാല ബോളിവുഡ് നടന്റെ വീട്ടിലേക്ക് ഒരു ദിവസം സ്വകാര്യ സംഗീത പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കപ്പെടുന്നു. അവിടെ നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങള്‍ ആകാശിന്റെ തുടര്‍ന്നുള്ള ജീവിതം തന്നെ മാറ്റി മറിക്കുന്നു. പിന്നീടങ്ങോട്ട് പ്രവചിക്കാനാവാത്ത വിധം നീങ്ങിക്കൊണ്ടിരിക്കുന്ന കഥയിൽ ട്വിസ്റ്റുകളുടെ ഒരു പെരുമഴ തന്നെയാണ് നടക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും ഒരു നെഗറ്റീവ് ഷേയ്ഡ് നൽകിയാണ് അവതിരിപ്പിച്ചിരിക്കുന്നത്. അഭിനയിച്ച താരങ്ങളുടെയെല്ലാം ഉഗ്രൻ പ്രകടനങ്ങളും മികച്ച സംഗീതവും സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ആയുഷ്മാന്‍ ഖുറാന, രാധിക ആപ്തേ, താബു എന്നിവര്‍ മുഖ്യറോളുകളില്‍ എത്തുന്ന ചിത്രത്തിന് ശ്രീറാം രാഘവനാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

👍8❤6
Spider-Man: Homecoming / സ്പൈഡർ-മാൻ: ഹോംകമിംഗ് (2017)
എം-സോണ്‍ റിലീസ് – 1039
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jon Watts
പരിഭാഷ : വിഷ്ണു പ്രസാദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
7.4/10
ന്യൂയോര്‍ക്കിലെ (The Avengers 2012) സംഘര്‍ഷകാലത്തിനുശേഷം ടോണി സ്റ്റാര്‍ക്കും ഫെഡറല്‍ ഗവണ്മെന്റും ചേര്‍ന്ന് യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡാമേജ് കണ്ട്രോള് എന്ന പ്രസ്ഥാനത്തിന് രൂപംകൊടുക്കുന്നു. ഇതിനിടയില്‍ ബിസിനസ് തകര്‍ന്ന അഡ്രിയാന്‍ ടൂംസ് തന്റെ ചില സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ചില കുറ്റകൃത്യങ്ങള്‍ക്ക് തുടക്കമിട്ടു. പീറ്റര്‍ പാര്ക്കറാകട്ടെ താനാരാണെന്നതിന് മറയിടുന്നതിനായി സ്റ്റാര്‍ക്കിന്റെ കീഴില്‍ തിന്മയ്ക്കെതിരായ പോരാട്ടത്തിനായി പരിശീലനത്തിന് ചേരുന്നു.
ടൂംസിന്റെ നേതൃത്വത്തിലുള്ള കുറ്റവാളികളുടെ സംഘവും പീറ്റര്‍ പാര്‍ക്കര്‍ എന്ന സ്പൈഡര്‍മാനും തമ്മിലുള്ള പോരാട്ടം തുടങ്ങുകയായി. സമൂഹത്തിൽ മാന്യമായ കുടുംബജീവിതവും രഹസ്യമായി വില്ലൻ വേഷവും കൈകാര്യം ചെയ്യുന്ന വാൾച്ചറിന്റെയും സ്പൈഡർമാൻറെയും വഴികൾ കൂട്ടിമുട്ടുന്നതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് തുടർന്നുള്ള പ്രമേയം.

👍4❤3😁1
Aamir / ആമിർ (2008)
എം-സോണ്‍ റിലീസ് – 1040
ഹിന്ദി ഹഫ്ത II
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Raj Kumar Gupta
പരിഭാഷ : സാദിഖ് വീ. കെ. അൽമിത്ര
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
7.7/10
രാജകുമാർ ഗുപ്തയുടെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ആമിർ. മികച്ച സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഈ സിനിമയിൽ മുഖ്യകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് രാജീവ് കന്ദേൽവാൽ ആണ്. ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ആമിർ അലി ജോലിസംബന്ധമായ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതും വരുന്ന വരവിൽ തന്നെ ഉണ്ടാകുന്ന അവിചാരിതവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. 'ആരാണ് നമ്മുടെ വിധി നിർണയിക്കുന്നത്' കാപ്ഷനിലൂടെ, രാജ്യത്തെ നിരവധി നിരപരാധികളുടെ ജീവിതം പലരുടെയും താൽപര്യങ്ങൾക്ക് വിധേയമാക്കപ്പെടുന്നു എന്ന മുന്നറിയിപ്പാണ് സംവിധായകൻ പങ്കുവെക്കുന്നത്.

👍5❤1
Caché / കാഷേ (2005)
എം-സോണ്‍ റിലീസ് – 1041
MSONE GOLD RELEASE
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഫ്രഞ്ച്
സംവിധാനം : Michael Haneke
പരിഭാഷ : ബോയെറ്റ് വി ഏശാവ്
ജോണർ : ഡ്രാമ, മിസ്റ്ററി, ത്രില്ലർ
7.3/10
മൈക്കിള്‍ ഹാനെക് കഥയെഴുതി സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലറാണ് കാഷെ. ജോർജ് - അന്നാ ദമ്പതികളെ ഭീതിയിലാഴ്ത്തിക്കൊണ്ട് അവരുടെ തന്നെ വീടിന്റെ ചില ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കാസറ്റുകൾ അവർക്ക് ലഭിക്കുന്നു. മറ്റൊരു വീഡിയോ കാസറ്റ് കിട്ടുന്നത് വഴി, ഈ ടേപ്പുകളെല്ലാം അയച്ചത് മജീദാണെന്ന് ജോർജ് കരുതുന്നു. മികച്ച സംവിധായകൻ ഉൾപ്പെടെ മൂന്ന് അവാർഡുകൾ കാൻസിലും മികച്ച ചിത്രം ഉൾപ്പെടെ അഞ്ച് അവാർഡുകൾ യൂറോപ്യൻ ഫിലിം അവാർഡ്സിലും കാഷെ നേടി.

👍4❤1
Rust and Bone / റസ്റ്റ് ആൻഡ് ബോൺ (2012)
എം-സോണ്‍ റിലീസ് – 1042
MSONE GOLD RELEASE
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഫ്രഞ്ച്
സംവിധാനം : Jacques Audiard
പരിഭാഷ : സിനിഫൈൽ
ജോണർ : ഡ്രാമ, റൊമാൻസ്
7.5/10
അഞ്ച് വയസ്സുകാരനായ തന്റെ മകനുമൊത്ത്, ബെൽജിയത്തിൽ നിന്നും ഫ്രാൻസിലുള്ള തന്റെ സഹോദരി അന്നയോടൊപ്പം താമസിക്കാനായി വരികയാണ്, മുൻ ബോക്സറായ അലൈൻ എന്ന അലി. പബ്ബിലെ ബൗൺസർ ആയി ജോലി ചെയ്യുന്നതിനിടെ അയാൾ സ്റ്റെഫനിയുമായി പരിചയത്തിലാകുന്നു. പിന്നീട് മറ്റൊരിടത്ത് വാച്ച്മാൻ ആയി ജോലി ചെയ്യുന്നതിനിടെ, അയാളുടെ ബോക്സിങിൽ ഉള്ള താൽപ്പര്യം മനസ്സിലാക്കിയ മാർഷൽ എന്നയാൾ അലിയെ അനധികൃതമായും പ്രാകൃതരീതിയിലും നടത്തപ്പെടുന്ന പ്രാദേശിക ബോക്സിങ്-പന്തയങ്ങളുടെ ലോകം പരിചയപ്പെടുത്തുന്നു. ഓർക്ക എന്ന കില്ലർവേയ്ലുകളുടെ പരിശീലകയായ സ്റ്റെഫനി, അപ്രതീക്ഷിതമായുണ്ടായ വലിയൊരു അപകടത്തിന് ശേഷം അലിയുമായി കൂടുതൽ അടുക്കുന്നു. ജീവിതത്തെ ഗൗരവമായി സമീപിക്കാത്ത, അച്ചടക്കമില്ലാത്ത അലിയുടെ ജീവിതം അപ്രതീക്ഷിതമായ ചില സംഭവങ്ങളോടെ മാറിമറിയുന്നു.
Dheepan, A Prophet എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജാക് ഓഡ്യാർഡ്, ക്രെയ്ഗ് ഡേവിഡ്സന്റെ ചെറുകഥയെ ആധാരമാക്കി ചെയ്ത ചിത്രം, 2012ലെ കാൻ, ഗോൾഡൻ ഗ്ലോബ്, BAFTA തുടങ്ങിയ വലിയ ഫിലിം ഫെസ്റ്റിവൽ വേദികൾ മാത്രമല്ല; ഫ്രാൻസിൽ ബോക്സോഫീസും കീഴടക്കി.

👍13❤1
Commando / കമാൻഡോ (1985)
എം-സോണ്‍ റിലീസ് – 1043
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Mark L. Lester
പരിഭാഷ : ഷഫീക്ക് പൊറ്റയിൽ
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ
6.7/10
ഒരു സ്പെഷ്യൽ മിലിട്ടറി ഫോഴ്സിലെ കമാൻഡോയായിരുന്നു ജോൺ മാട്രിക്സ്, റിട്ടയേർഡിന് ശേഷം മകൾ ജെന്നിയുമൊത്ത് മലമുകളിലെ വീട്ടിൽ സമാധാന ജീവിതം നയിക്കുകയായിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ശത്രുക്കൾ തന്റെ മകളെ തട്ടിക്കൊണ്ടുപോകുന്നു. രക്ഷിക്കാൻ ശ്രമിക്കുന്ന ജോണിനെയും അവർ ബന്ദിയാക്കുന്നു. ഒരച്ഛന്റെയും മകളുടെയും സ്നേഹത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം ഞൊടിയിടയിൽ ത്രില്ലർ സ്വഭാവം കൈവരിക്കുന്നു പിന്നീടുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവവികസങ്ങളാണ് മാർക്ക് എൽ ലെസ്റ്ററന്റെ സംവിധാനത്തിൽ 1985-ൽ പുറത്തിറങ്ങിയ ഈ അമേരിക്കൻ ആക്ഷൻ ചിത്രം.
തന്റെ ബോഡിബിൽഡപ്പ് കൊണ്ട് ലോകമെമ്പാടും ആരാധകരെയുണ്ടാക്കാൻ ഈയൊരൊറ്റ ചിത്രംകൊണ്ട് അർനോൾഡ് ഷ്വാർസ്നെഗറിന് കഴിഞ്ഞു. ആക്ഷൻ സിനിമ പ്രേമികൾക്ക് ഒരു വിരുന്നുതന്നെയാണ് ഈ ചിത്രം.

❤6👍3
Capernaum / കഫർണൗം (2018)
എം-സോണ്‍ റിലീസ് – 1044
BEST OF IFFK 2018 - 5
പോസ്റ്റർ : ഷൈജു എസ്
ഭാഷ : അറബിക്
സംവിധാനം : Nadine Labaki
പരിഭാഷ : നബീൽ ഹസ്സൻ
ജോണർ : ഡ്രാമ
8.4/10
ഒരു കുത്തുകേസിൽ വിചാരണ നേരിടുന്ന സെയിനിനെ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. നോൺ ലീനിയർ ആയ നറേഷനിലൂടെ ഒരു കോർട്ടു റൂം ഡ്രാമയിലേക്കു മാറാതെ ഗംഭീര ആഖ്യാനം സിനിമയുടെ മേന്മയാണ്. അഞ്ചോളം പേർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്, ഒരുപാട് കഥാപാത്രങ്ങളും സന്ദർഭങ്ങളും സിനിമയിൽ വന്നു പോകുന്നുവെങ്കിലും അവക്കെല്ലാം ഐഡന്റിറ്റി ഉണ്ടാക്കാൻ കഴിഞ്ഞു എന്നതും അവക്കു പ്രേക്ഷകനെ സ്വാധീനിക്കാൻ കഴിയുന്നു എന്നതും തിരക്കഥയുടെ ശക്തി തന്നെയാണ് കാണിക്കുന്നത്. ഇടക്ക് റാഹിലയുടെ കുഞ്ഞുമായി സെയിൻ പരിചയപ്പെടുന്ന രണ്ടു സീനിലോ മറ്റോ പ്രത്യക്ഷപ്പെടുന്ന പെൺകുട്ടി പോലും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ബുദ്ധിപൂർവ്വമുള്ള എഡിറ്റിങ്ങും സന്ദർഭത്തിനൊത്തുള്ള മ്യൂസിക്കും ക്യാപെർനാമിനെ ഒരു പെർഫെക്ട് സിനിമയാക്കുന്നു.
"മൂപ്പ് എത്താൻ പെൺകുട്ടി എന്താ തക്കാളിയാണോ" എന്ന് സിനിമയിലെ നായകനായ 12 വയസുകാരൻ സെയിൻ അക്രോശിക്കുന്നുണ്ട്. തന്റെ സഹോദരിയെ ചെറുപ്രായത്തിൽ തന്നെ മറ്റൊരുവന്റെ കൂടെ വിടുന്നത് തടയാകാതെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്ന സെയിൻ ചെന്നെത്തുന്നത് മതിയായ പെർമിറ്റുകൾ ഇല്ലാതെ ജോലി നോക്കുന്ന റാഹില എന്ന എത്യോപ്പ്യൻ യുവതിയുടെ അടുക്കലാണ്. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സ്വന്തം മകനെപ്പോലും മറ്റുള്ളവരിൽ നിന്നും ഒളിപ്പിച്ചു വളർത്തുന്ന ഒരുവളാണ് റാഹില. ഒരുനാൾ പിടിക്കപ്പെടുന്ന അവരുടെയും സെയിൻറെയും ജീവിതമാണ് സിനിമയിൽ പിന്നീട്ട് കാണിക്കുന്നത്. അതിശക്തമായ, മനോഹരമായ, ചലച്ചിത്രമേളയുടെ സുവർണലിപികളിൽ എഴുതേണ്ട സിനിമ.
എഴുത്ത് : ഹേമന്ദ്

👍13❤9👏2