Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
Msone Official
Photo
#MSone Release - 2833

Jirisan (2021)
ജിരിസാൻ (2021)

Episodes: 01-02 / എപ്പിസോഡ്‌സ്: 01-02

ഭാഷ : കൊറിയൻ
സംവിധാനം : Eung-bok Lee
പരിഭാഷ : ഹബീബ് ഏന്തയാർ, കൃഷ്ണപ്രസാദ്‌ പി ഡി, ജീ ചാങ് വൂക്ക് & തൗഫീക്ക് എ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ, മിസ്റ്ററി, ത്രില്ലർ

IMDb ⭐️ 8.9/10

ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിഗ്നൽ, കിംഗ്ഡം എന്നീ പ്രശസ്ത കൊറിയൻ സീരീസുകളുടെ തിരക്കഥാകൃത്തായ “കിം യൂൻ ഹീ”യുടെ തിരക്കഥയിൽ 2021ൽ tvn 15-ാം വാർഷികവുമായി ബന്ധപ്പെട്ട്, ജിരിസാൻ നാഷണൽ പാർക്കിലെ റേഞ്ചർമാരുടെ ജീവിതകഥയെ അടിസ്ഥാനമാക്കി എടുത്ത ആക്ഷൻ, മിസ്റ്ററി ത്രില്ലർ സീരീസാണ് ജിരിസാൻ. ഒരു നീണ്ട ഇടവേളക്ക് ശേഷം കൊറിയൻ താരസുന്ദരി ജുൻ ജീ ഹ്യൂൻ മടങ്ങിയെത്തുന്ന സീരീസ്, മികച്ച വിഷ്വലുകൾ കൊണ്ടും, നിഗൂഢത നിറഞ്ഞ സംഭവങ്ങളും അതിനോടിണങ്ങി ചേർന്ന പശ്ചാത്തല സംഗീതം കൊണ്ടും ഇതിനോടകം കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡ് സ്ഥാപിച്ചു കഴിഞ്ഞു.

ജിരിസാൻ പർവ്വതം! ചിലർക്കത് പ്രതീക്ഷയുടെ പ്രകാശമാണെങ്കിൽ മറ്റു ചിലർക്കത് മരണമുനമ്പാണ്. കണക്കുകൾ പ്രകാരം വർഷം 3 ലക്ഷം പേരാണ് ജിരിസാൻ സന്ദർശിക്കുന്നത്. ആ പർവ്വതത്തിന്റെ കാവൽക്കാരാണ് ജിരിസാൻ നാഷണൽ പാർക്കിലെ റേഞ്ചർമാർ. അങ്ങനെയിരിക്കെ പുതുതായി സ്ഥലം മാറ്റം കിട്ടി വന്ന റേഞ്ചർ നായകൻ കാങ് ഹ്യുൻ ജോ(ജു ജി ഹൂൺ)ക്ക് കയറിയ ഉടനെ ഒരു മിസ്സിംഗ് കേസ് അന്വേഷിക്കേണ്ടി വരുന്നു. രാക്ഷസി എന്ന് ഇരട്ടപ്പേരുള്ള നായിക സോ യി ഗാങിനൊപ്പം (ജുൻ ജി ഹ്യുൺ) സെർച്ചിംഗ് പങ്കാളിയായി ചേർന്ന്, കാണാതായ ആ ഹൈക്കറെ അവർ കണ്ടെത്തുന്നു. പക്ഷേ നായകന്റെ പെരുമാറ്റത്തിലും വർത്തമാനത്തിലും പന്തികേട് തോന്നിയ നായിക, എങ്ങനെയാണ് കാണാതായ ഹൈക്കർ ഇരിക്കുന്ന സ്ഥലം കൃത്യമായി മനസ്സിലായത് എന്നും മറ്റും ചോദിക്കുന്നു. ഇത് ആദ്യമായിട്ടല്ല എന്നും, മുൻപ് പലതവണയായി കാണാതായ ഹൈക്കർമാർ പർവ്വതത്തിൽ എവിടെയുണ്ടെന്ന് തനിക്ക് ഒരു ദീർഘ ദൃഷ്ടിയിലൂടെ കാണാൻ സാധിക്കുമെന്നും പറയുന്നു. ആദ്യമൊന്നും ആരുമത് വിശ്വസിച്ചില്ല. പക്ഷേ പിന്നീട് പല നിഗൂഢമായ സംഭവങ്ങളും ജിരിസാൻ പർവ്വതത്തെ ചുറ്റിപ്പറ്റി നടക്കുന്നു. പർവ്വതത്തിലേക്ക് ഹൈക്കിങ്ങിന് വന്ന് സഹായം ലഭിക്കാതെ വഴിതെറ്റുന്ന ഹൈക്കർമാർ സ്വാഭാവികമായി മരിക്കുന്നതല്ലെന്നും, ആരോ കൊലപ്പെടുത്തുന്നതാണെന്നും റേഞ്ചർമാർ മനസ്സിലാക്കുന്നു. സംഭവത്തിന്റെ ചുരുളഴിക്കാൻ ഇറങ്ങിയ നായകനും നായികയ്ക്കും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളായിരുന്നു നേരിടേണ്ടിവന്നത്.
ആരാണത്? എന്താണ് ജിരിസാൻ പർവ്വതത്തിലെ ആ നിഗൂഢത?

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Korean #Mystery #Thriller #Web_Series
👍9❤3
👍8
Msone Official
Photo
#MSone Release - 2834

Mumbai Saga (2021)
മുംബൈ സാഗ (2021)

ഭാഷ : ഹിന്ദി
സംവിധാനം : Sanjay Gupta
പരിഭാഷ : മുഹമ്മദ്‌ സുബിൻ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, ക്രൈം

IMDb ⭐️ 6.0/10

തൊണ്ണൂറുകളിൽ മുംബൈയെ വിറപ്പിച്ച അധോലോക നായകൻ അമർത്യ റാവുവിൻ്റെ യഥാർത്ഥ കഥയെ ആധാരമാക്കി സഞ്ജയ്‌ ഗുപ്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘മുംബൈ സാഗ'. ജോൺ എബ്രഹാം അമാർത്യ റാവുവിനെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയും പ്രാധാന മറ്റൊരു കഥാപാത്രമായി എത്തുന്നു.

സഞ്ജയ്‌ ഗുപ്തയുടെ സ്റ്റൈലിഷ് മേക്കിങ്ങിനോടൊപ്പം ജോൺ എബ്രഹാമിന്റേയും ഇമ്രാൻ ഹാഷ്‌മിയുടേയും സ്ക്രീൻ പ്രെസെൻസ് കൂടി ചേർന്ന ഒരു പക്കാ സ്റ്റൈലിഷ് ത്രില്ലറാണ് സിനിമ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Hindi
👍6
Msone Official
Photo
Jirisan സബ്ടൈറ്റില്‍ ഡൗണ്‍ലോഡ് ചെയ്തിട്ട് Unzip ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതി വ്യപകമായി വരുന്നുണ്ട്.
ചില ഫോണുകളില്‍ മാത്രമാണ് പ്രശ്നം എന്നാണ് മനസ്സിലായത്.

അത്തരം ഫോണുകളില്‍ Subtitle ഫയല്‍ extract ചെയ്യാന്‍ ഗൂഗിളിന്റെ Files എന്ന App ഉപയോഗിച്ചാല്‍ മതിയാവും

ആപ്പിന്റെ ലിങ്ക്‌ 👇

https://play.google.com/store/apps/details?id=com.google.android.apps.nbu.files

ആപ്ലിക്കേഷന്റെ ഉപയോഗം അറിയാൻ ഈ വീഡിയോ കാണുക
http://www.youtube.com/watch?v=TQE5hZB7Gf0
👍6👏1
👍5
Msone Official
Photo
#MSone Release - 2835

My Name (2021)
മൈ നെയിം (2021)

ഭാഷ : കൊറിയൻ
സംവിധാനം : Jin-min Kim
പരിഭാഷ : ഗോകുൽ എസ് എൻ ചെറുവല്ലൂർ,
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ

IMDb ⭐️ 8.0/10

“സ്ക്വിഡ് ഗെയിം” എന്ന വേൾഡ് വൈഡ് ഹിറ്റ് സീരീസിന് ശേഷം, 2021 ൽ കൊറിയയിൽ നിന്നും പുറത്ത് വന്ന നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസാണ് “മൈ നെയിം” a.k.a “അണ്ടർകവർ”. ആക്ഷൻ, ത്രില്ലർ ജോണറിൽ വന്ന സീരീസ് ഇറങ്ങിയ ആഴ്ച തന്നെ ടോപ്പ് സീരിസുകളുടെ ലിസ്റ്റിൽ ഇടംപിടിക്കുകയും അഭിനേതാക്കളുടെ മികച്ച പ്രകടനവും ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

“ദോങ്ചോൺ” എന്ന കൊറിയയിലെ പേരുകേട്ട മയക്കുമരുന്ന് കടത്ത് സംഘത്തിൻ്റെ നേതാക്കളിൽ ഒരാളായ ദോങ് ഹൂണിൻ്റെ മകളാണ് ജി വൂ. തൻ്റെ അപ്പൻ്റെ പ്രവൃത്തികൾ കാരണം സ്കൂളിലും നിരത്തിലും അപമാനം നേരിടേണ്ടി വരുന്ന അവൾ, അപ്പനെ കുറ്റപ്പെടുത്തുകയും ഇനി ഒരിക്കലും കാണേണ്ട എന്ന് പറയുകയും ചെയ്യുന്നു. തൻ്റെ മകളെ മറ്റെന്തെനിക്കാളും സ്നേഹിക്കുന്ന ദോങ്ഹൂൺ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും, വീട്ടിലെത്തുന്നു. എന്നാൽ മകളെ കാണും മുമ്പ് തന്നെ, അവളുടെ മുന്നിൽ വെച്ച് അയാളെ ആരോ കൊല്ലുന്നു. ഇതിന് സാക്ഷിയാവുന്ന ജീ വൂ, തൻ്റെ അപ്പനെ കൊന്നതാരാണെന്ന് കണ്ടെത്താൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നു. പക്ഷേ, അതിനായി അവൾക്ക് നൽകേണ്ടി വന്നത് സ്വന്തം ജീവിതവും വ്യക്തിത്വവുമായിരുന്നു.
ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഓരോ എപ്പിസോഡിലും മറ നീങ്ങി പുറത്തുവരുന്ന ട്വിസ്റ്റുകളും അവസാനം വരെ നില നിർത്തുന്ന സസ്പെൻസുകളും അതിനൊപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനവും പ്രേക്ഷകനെ അവസാന എപ്പിസോഡ് വരെ പിടിച്ചിരുത്തും. ജി വൂ ആയി വന്ന ഹാൻ സോ ഹീ, ചോയ് മു ജിൻ ആയി വന്ന പാർക്ക് ഹീ സൂൻ എന്നിവരുടെ തകർപ്പൻ പ്രകടനം ഒരു മുഴുനീള ആക്ഷൻ ത്രില്ലർ പരിവേഷം സീരീസിന് നൽകുന്നു. ആക്ഷൻ പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത സീരിസിൽ 50 മിനുട്ട് ദൈർഘ്യമുള്ള 8 എപ്പിസോഡുകളാണുള്ളത്.
(കടപ്പാട് :- തൗഫീക്ക് എ)

Categories : #Action #Crime #Drma #Korean #Web_Series
👍16❤7
❤2👍1
Msone Official
Photo
#MSone Release - 2836

You’re So Precious to Me (2021)
യൂ ആർ സോ പ്രിഷ്യസ് ടു മീ (2021)

ഭാഷ : കൊറിയൻ
സംവിധാനം : Sung-Mo Kwon & Chang-Won Lee
പരിഭാഷ : ഗോകുൽ എസ് എൻ ചെറുവല്ലൂർ,
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ

IMDb ⭐️ 7.8/10

കൊറിയൻ കുട്ടി താരങ്ങൾ എന്നും ഒരു വിസ്മയമാണ്. മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2013), വെഡ്ഡിംഗ് ഡ്രസ്സ് (2010), പോൺ (2020), പോലുള്ള സിനിമകളിലൂടെ കൊറിയൻ കുട്ടി കഥാപാത്രങ്ങളുടെ അഭിനയം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ.
ഇതാ… അതുപോലെ പോലെ എന്നെന്നും മനസ്സിൽ സൂക്ഷിക്കാനായി നിങ്ങൾക്ക് മറ്റൊരാൾ കൂടി.

ഒരു ചെറിയ ഏജൻസി നടത്തുന്നയാളാണ് ജേ സിക്ക്. തന്റെ ജീവനക്കാരിയായ ജി യങിന്റെ
പെട്ടെന്നുള്ള മരണത്തിൽ അയാളാകെ പരിവെട്ടത്തിലാകുന്നു. അയാൾ അവൾക്ക് കടം
കൊടുത്ത പണം തിരികെ ലഭിക്കില്ലെന്ന് മനസ്സിലായതോടെ നേരിട്ട് അവളുടെ വീട്ടിൽ
ചെന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച് മറിച്ച് വിൽക്കാൻ തീരുമാനിക്കുന്നു.
പക്ഷേ, പഴയതും വൃത്തികെട്ടതുമായ ആ വീട്ടിൽ നിന്ന് അയാൾക്ക് അവളുടെ മകളെ മാത്രമേ കാണാനായുള്ളൂ. അപരിചതന്റെ വരവിൽ പേടിച്ച് പോയ ആ കുട്ടി ദിവസം മുഴുവൻ മേശയ്ക്കടിയിൽ ഒളിച്ചിരുന്നു.

ഇനി പണം കിട്ടാൻ ഈ കുട്ടി തന്റെ മകളാണെന്ന് പറഞ്ഞു മരിച്ചുപോയ ഏജന്റിന്റെ ഇൻഷുറൻസ് തുക കൈക്കലാക്കുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ല എന്ന് മനസ്സിലാക്കിയ അയാൾ, അവളുടെ അച്ഛനായി അഭിനയിക്കുന്നു. പക്ഷേ, എത്രയായിട്ടും ആ കുട്ടി അയാളോടങ്ങോട്ട് അടുക്കുന്നില്ലെന്ന് മനസ്സിലായപ്പോഴാണ് ആ സത്യം അയാൾ അറിയുന്നത്.

ഈ മനോഹരമായ ലോകത്തെ കാണാനോ കേൾക്കാനോ കഴിയാതെ വിരൽത്തുമ്പിൽ ലോകം അനുഭവിച്ചറിയുകയാണ് ആ കുട്ടി. പിന്നീടങ്ങോട്ടുള്ള, കാഴ്ചയും കേൾവിയും സംസാരശേഷിയുമില്ലാത്ത ആ കുട്ടിയും, പക്വതയില്ലാത്ത ആ മുതിർന്നയാളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണിത്. ഹൃദയമുള്ളവന് കണ്ണീർ പൊഴിക്കാതെ
കാണാനാവില്ല ഈ ചിത്രം. കാഴ്ചയും കേൾവിയും സംസാരശേഷിയുമില്ലാത്ത ആ കഥാപാത്രത്തെ അഭിനയിച്ച ആ കുട്ടി ശരിക്കും പ്രേക്ഷക മനസ്സിനെ കീഴടക്കിയിരിക്കും. മനസ്സ് നിറഞ്ഞ്… കണ്ണ് നിറഞ്ഞ്… അവസാനം വരെ ഒരു ചെറു പുഞ്ചിരിയുമായി കണ്ട്… നമ്മുടെയെല്ലാം മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കുന്ന ഒരു കൊറിയൻ ആൾ ടൈം ഫീൽ ഗുഡ് സിനിമയാണിത്.

“നീയെനിക്ക് അത്രമേൽ വിലപ്പെട്ടതാണ്” എന്ന സിനിമയുടെ പേര് പോലെ തന്നെ ഈ
സിനിമയും നിങ്ങൾക്ക് അത്രമേൽ വിലപ്പെട്ടതാകും എന്നതിൽ യാതൊരു സംശയവുമില്ല.

(കടപ്പാട് :- ഹബീബ് ഏന്തയാർ)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Korean
👍21❤6🔥1
വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുമ്പോൾ ഇതുപോലെ .bin വരുന്നവരുണ്ടെങ്കിൽ നിങ്ങളുപയോഗിക്കുന്ന ബ്രൗസർ, ഫോൺ മോഡൽ, ആൻഡ്രോയ്ഡ് വെർഷൻ എന്നിവ ഏതാണെന്ന് കമന്റ് ചെയ്യാമോ? ഇതുപോലെ വന്നാൽ അത് .srt എന്നാക്കി റീനെയിം ചെയ്ത് ഉപയോഗിക്കാം.
👍2❤1
❤2👍1
Msone Official
Photo
#MSone Release – 2780

Barbaroslar: Akdeniz’in Kilici: Season 01 (2021) ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി: സീസൺ 01 (2021)

സീസൺ 01 - ബോലും 07

ഭാഷ : ടർക്കിഷ്
നിർമാണം : ES Film
പരിഭാഷ : ഐക്കെ വാസിൽ, ഷിഹാസ് പരുത്തിവിള, & സാബിറ്റോ മാഗ്മഡ്
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ: ആക്ഷൻ, ഡ്രാമ, വാർ

IMDb ⭐️ 9.2/10

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മെഡിറ്ററേനിയൻ ഉൾക്കടലിനെ കിടുകിടാ വിറപ്പിച്ച, “മെഡിറ്ററേനിയന്റെ വാൾ” എന്നറിയപ്പെട്ട “ബാർബറോസാ” സഹോദരന്മാരുടെ ഐതിഹാസിക ചരിത്രം പറയുന്ന ടർക്കിഷ് സീരീസാണ് “ബാർബറോസ്ലാർ: അക്ദെനിസിൻ കിലിജി” അഥവാ ബാർബറോസമാർ : മെഡിറ്ററേനിയന്റെ വാൾ. സിംഹങ്ങൾ കഥ പറഞ്ഞു തുടങ്ങുന്നത് വരെയേ വേട്ടക്കാർ നായകന്മാരായിരിക്കുകയുള്ളൂ. ഇവിടെ യൂറോപ്പിലെ അധിനിവേശ സാമ്രാജ്യങ്ങൾ ഒന്നടങ്കം മെഡിറ്ററേനിയനിലെ കടൽ കൊള്ളക്കാരൻ എന്ന് വിളിച്ചു ആക്ഷേപിച്ച ഹൈറെദ്ദിൻ ഖിസിർ ബാർബറോസ, സ്‌പെയിൻ അധിനിവേശ സാമ്രാജ്യത്തിന്റെ അതിശക്തമായ നാവിക സേനയ്ക്കെതിരെ ഒറ്റയ്ക്ക് പോരാടി അൾജീരിയയെ സ്പെയ്നിൽ നിന്നും മോചിപ്പിച്ചു അൾജീരിയയുടെ സുൽത്താനായി മാറിയ ഒറുച് ബാർബറോസ എന്നീ സിംഹങ്ങൾ അവരുടെ കഥ പറഞ്ഞു തുടങ്ങുകയാണ്. നായകന്മാർ എന്ന് അഹങ്കരിച്ച പലരും ഇനി വില്ലന്മാരായി മാറും. ഓട്ടോമൻ സുൽത്താൻ സുലൈമാൻ ദി മാഗ്നിഫിഷ്യന്റിന് എന്തിനായിരുന്നു പല സാമ്രാജ്യങ്ങളും കടൽക്കൊള്ളക്കാരൻ എന്ന് ആക്ഷേപിച്ച ഖിസിർ ബാർബറോസയെ തന്റെ സാമ്രാജ്യത്തിന്റെ നാവികസേനാ തലവനാക്കി ഹൈറെദ്ദിൻ എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചത് എന്നുള്ളതിന്റെയൊക്കെ ഉത്തരം ഈ വീരോചിതമായ ഇതിഹാസ കാവ്യം പറയും. എർതൂറുൽ ഗാസിയായി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച എങ്കിൻ അൽത്താൻ ദുസിയത്താൻ, ഒറൂച്ച് റയീസ് ബാർബറോസയായി തിരിച്ചു വരുമ്പോൾ ദിറിലിഷ് എർതൂറുൽ എന്ന സൂപ്പർഹിറ്റ് സീരീസിന്റെ ലോകമെമ്പാടുമുള്ള ആരാധകർക്ക് കൂടി ഇത്‌ വിരുന്നാണ്. പ്രതീക്ഷിക്കാതെ വന്നു ബ്രഹ്‌മാണ്ഡമായി മാറിയ ദിറിലിഷിന്റെ ന്യൂനതകളിൽ ചിലതായിരുന്ന വിഷ്വൽ എഫക്ട്സും സംഘട്ടന രംഗങ്ങളും ബാർബറോസയിലേക്ക് വരുമ്പോൾ ന്യൂനതകൾ എല്ലാം പരിഹരിച്ചുള്ളതാവുകയാണ്. എങ്കിന്റെ കൂടെ ഹിളിർ ഹൈറെദ്ദിൻ പാഷാ ബാർബറോസയായി ഉലാഷ് തുനാ ആസ്ത്തെപ്പേ കൂടി വരുമ്പോൾ ലോകം ഒരു പുത്തൻ താരോദയത്തിനു കൂടി സാക്ഷ്യം വഹിക്കാൻ പോവുകയാണ്. ഹൈറെദ്ദിൻ ബാർബറോസയുടെയും ഒറുച് റെഇസിന്റെ വീരോചിത ചരിത്രത്തിന് നമുക്കും സാക്ഷ്യം വഹിക്കാം.. Hayde.. Hayde..!

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Drama #Turkish #War
👍8😁1
👍3❤1👏1
Msone Official
Photo
#MSone Release - 2837

Chaahat (1996)
ചാഹത് (1996)


ഭാഷ : ഹിന്ദി
സംവിധാനം : Mahesh Bhatt
പരിഭാഷ : സുദേവ് പുത്തൻചിറ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ, റൊമാൻസ്

IMDb ⭐️ 5.5/10

മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാനും പൂജാ ഭട്ടും നസ്റുദ്ദീൻ ഷായും മുഖ്യ കഥാപാത്രങ്ങളായി 1996-ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാന്റിക് സംഗീത ചിത്രമാണ് “ചാഹത്“. മറ്റു കഥാപാത്രങ്ങളായി അനുപം ഖേറും രമ്യ കൃഷ്ണനും തങ്ങളുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.ബോക്സ് ഓഫീസിൽ വൻ വിജയമായ ഈ സിനിമ ഒരച്ഛനും മകനും തമ്മിലുള്ള സുഹൃത് ബന്ധത്തേയും നിഷ്കളങ്ക പ്രണയത്തേയും നല്ല രീതിയിൽ എടുത്തു കാണിക്കുന്നു.

അച്ഛന്റെ ചികിത്സയുടെ ഭാഗമായി രാജസ്ഥാനിൽ നിന്നും ബോംബെയിലെത്തുന്ന രൂപ് സിംഗിന് വിവശത മൂലം തന്റെ യഥാർത്ഥ പ്രണയം മറക്കേണ്ടി വരുന്നു. ഒരു വശത്ത്‌ നിഷ്കളങ്കവും സത്യവുമായ പ്രണയവും മറു വശത്ത്‌ പണവും പ്രതാപവും തൂക്കി നോക്കുമ്പോൾ അന്തിമ വിജയം യഥാർത്ഥ പ്രണയത്തിനു തന്നെയാണെന്ന് രൂപ് മനസ്സിലാക്കുന്നതോടെ കഥയുടെ ഗതി മാറുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Hindi #Romance
👍7❤3
👍6❤1
Msone Official
Photo
#MSone Release - 2838

Chalte Chalte (2003)
ചൽത്തേ ചൽത്തേ (2003)

ഭാഷ : ഹിന്ദി
സംവിധാനം : Aziz Mirza
പരിഭാഷ : സുജിത്ത് ബോസ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ, റൊമാൻസ്

IMDb ⭐️ 6.6/10

അസീസ് മിർസ സംവിധാനം ചെയ്ത് ഷാരുഖാനും റാണി മുഖർജിയും പ്രധാന വേഷത്തിലെത്തി 2003 ജൂൺ 13-നു റിലീസ് ചെയ്ത ചിത്രമായിരുന്നു ‘ചൽത്തേ ചൽത്തേ‘

ഒരു ട്രാസ്‌പോർട്ട് ബിസിനസുകാരനായ രാജിന്റെ (ഷാരൂഖ്) സുഹൃത്തായ ദീപക്കിന്റെ ഭാവിവധു ശീതളിനോട് മറ്റുള്ള സുഹൃത്തുക്കൾ രാജിന്റെയും ഫാഷൻ ഡിസൈനറായ പ്രിയയുടെയും (റാണി മുഖർജി) പ്രണയകഥ പറയുന്നു. വളരെ അലസനായ റാജ് ഒരു ഹൈവേ ആക്‌സിഡന്റിൽ വെച്ച് പ്രിയയെ കണ്ടുമുട്ടുന്നു. രാജിന് പ്രിയയോട് പ്രണയം തോന്നുന്നു അതിനുശേഷം പ്രിയയെ കണ്ടുമുട്ടുമ്പോൾ രാജ് പ്രണയം തുറന്നു പറയുന്നു പക്ഷേ അപ്പോഴേക്കും പ്രിയയുടെ വിവാഹനിശ്ചയം സുഹൃത്തായ സമീറുമായി (ജസ്സ് അറോറ) നടക്കാനിരിക്കുകയായിരുന്നു ഇത് അറിഞ്ഞു കഴിയുമ്പോൾ പ്രിയയെ സ്വന്തമാക്കാനുള്ള രാജിന്റെ ശ്രമങ്ങളും അതിനുശേഷമുള്ള അവരുടെ ജീവിതവുമാണ് ചിത്രം പറയുന്നത്. കുടുംബജീവിതത്തിലെ കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും വളരെ മനോഹരമായിട്ടാണ് ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഷാരുഖാനും ജൂഹി ചൗളയും അസീസ് അസീസ് മിർസയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ആദിത്യ പാഞ്ചോളിയും ഒരു അതിഥിവേഷത്തിലെത്തുന്നുണ്ട്.

11 കോടി ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ബോക്സ്ഓഫീസിൽ 43 കോടി രൂപയോളം വാരിക്കൂട്ടി 2003- ലെ ഏറ്റവും വരുമാനം കിട്ടിയ നാലാമത്തെ ചിത്രമായി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Hindi #Romance
👍11
👍3❤2
Msone Official
Photo
#MSone Release - 2839

Lamb (2021)
ലാംബ് (2021)

ഭാഷ : ഐസ്‌ലാൻഡിക്
സംവിധാനം : Valdimar Jóhannsson
പരിഭാഷ : ശ്യാം നാരായണൻ ടി. കെ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, ഹൊറർ, മിസ്റ്ററി

IMDb ⭐️ 6.4/10

ഐസ്‌ലാന്‍ഡിലെ വിജനമായൊരു മലമ്പ്രദേശത്ത് ആടുകളെ വളര്‍ത്തുന്ന ദമ്പതികളാണ് ഇംഗ്വാറും മരിയയും. ഒറ്റയ്ക്കുള്ള അവരുടെ ജീവിതം ഏറെ വിരസമാണ്. അങ്ങനെയിരിക്കെ അപ്രതീക്ഷിതമാംവിധം ഒരു അതിഥി അവര്‍ക്കരികില്‍ എത്തിച്ചേരുന്നു,
ആ അതിഥി അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ആ അതിഥിയുടെ പിന്നിലെ രഹസ്യമെന്ത്? ശേഷം കാണുക. പ്രേക്ഷകര്‍ക്കുമുന്നില്‍ എന്നും വ്യത്യസ്തമായ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള A24ന്റെ ബാനറില്‍ പുറത്തിറങ്ങിയ ‘ലാംബ്‘ 2021ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. 2021ലെ മികച്ച അന്താരാഷ്‌ട്രചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡിനായി ഐസ്ലാന്‍ഡില്‍നിന്നുള്ള ഔദ്യോഗിക സബ്മിഷനും ഈ ചിത്രമായിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Horror #Icelandic #Mystery
👍8❤2
👍8
Msone Official
Photo
#MSone Release - 2840

Little Things - Season 01 (2016)
ലിറ്റിൽ തിങ്സ് - സീസൺ 01 (2016)

ഭാഷ : ഇംഗ്ലീഷ് & ഹിന്ദി
സംവിധാനം : Ajay Bhuyan, Sumit Arora & Ruchir Arun
പരിഭാഷ : സേതു
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : കോമഡി, റൊമാൻസ്

IMDb ⭐️ 8.3/10

മുംബൈയില്‍ ലിവിംഗ് ടൂഗതര്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ധ്രുവ്, കാവ്യ എന്നീ രണ്ടുപേരുടെ കഥയാണ് ‘ലിറ്റില്‍ തിങ്സ്.’ പറയുന്നത്.

യാത്രകളും, സുഹൃത്തുക്കളുമായുള്ള ഒത്തുചേരലും, ജോലിയുമൊക്കെയായി അവര്‍ അവരുടെ യൌവ്വനകാലം ആസ്വദിക്കുകയാണ്. സീരീസിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, ധ്രുവിന്റെയും കാവ്യയുടെയും ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങള്‍, ഇണക്കങ്ങള്‍, പിണക്കങ്ങള്‍, തമാശകള്‍ ഒക്കെയാണ് കഥയുടെ ഇതിവൃത്തം.

സാധാരണ ഇന്ത്യന്‍ സീരിയലുകളിലെ പോലെ വീട്ടുകാരുടെയും ബന്ധുക്കാരുടെയും ഇടപെടലുകളോ നാടകീയമായ മുഹൂര്‍ത്തങ്ങളോ ഇല്ലാത്തത് കൊണ്ട് തന്നെ നിത്യജീവിതത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങളാണ് ലിറ്റില്‍ തിങ്സ് നെ വ്യത്യസ്ഥമാക്കുന്നത്. ‘പഠിച്ചു ജോലി നേടിയാല്‍ പിന്നെ ഉടനേ കല്ല്യാണം’ എന്ന സ്ഥിരം സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി, ഭൂരിഭാഗം പേര്‍ക്കും ‘ദഹിക്കാന്‍’ ബുദ്ധിമുട്ടുള്ള ലിവിംഗ് ടൂഗതര്‍ കണ്‍സപ്റ്റ് നെ പ്രധാന കഥാതന്തുവാക്കിയത് ഏറെ ശ്രദ്ധേയമായ കാര്യം. വളരെ മനോഹരമായി തന്നെ ആ റിലേഷന്‍ഷിപ്പിനെ സീരീസില്‍ ഉടനീളം ചിത്രീകരിച്ചിട്ടുമുണ്ട്.

മിഥില പാല്‍ക്കര്‍, ധ്രുവ് സെഗാള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലിറ്റില്‍ തിങ്സിന്റെ ഒന്നാം സീസണ്‍, ഡൈസ് മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ 2016 ല്‍ സംപ്രേഷണം ചെയ്യുകയും തുടർന്ന് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്ത് രണ്ടാം സീസണ്‍ മുതല്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #English #Hindi #Romance #Web_Series
👍7❤2
Any Guess ?
👍9
👍5🔥2❤1😁1