Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Mohabbatein / മൊഹബത്തേൻ (2000)

എം-സോണ്‍ റിലീസ് – 1031
ഹിന്ദി ഹഫ്ത II
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Aditya Chopra
പരിഭാഷ : ലിജോ ജോയി വടക്കുംപാടത്ത്, ശ്രീഹരി പ്രദീപ്
ജോണർ : മ്യൂസിക്കൽ, ഡ്രാമ, റൊമാൻസ്
7.1/10
ബോളിവുഡ്ഡിലെ പണംവാരി ചിത്രങ്ങളിൽ ഒന്നാണ് 2000 ത്തിലിറങ്ങിയ ഈ ഷാരൂഖ് ഖാൻ ചിത്രം. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഷാറൂഖിന്റെ ഫാൻസിനെ തെല്ലും ബോറടിപ്പിക്കില്ല. അമിതാഭ് ബച്ചന്റെ സ്നേഹനിധിയായ അച്ഛൻ കഥാപാത്രവും ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. മൊഹബ്ത്തേനിലെ ഇംമ്പമാർന്ന ഗാനങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ലോകത്തിൽ ഏറ്റവും ശക്തി പ്രണയത്തിനും സ്നേഹത്തിനുമാണെന്ന് പറഞ്ഞു വെക്കുന്നു ചിത്രം. യാഷ് രാജ് - ആദിത്യ ചോപ്ര കൂട്ടുകെട്ടിൽ പിറന്ന ചിത്രം ധാരാളം അവാർഡുകളും വാരിക്കൂട്ടി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤2
😁4
Foxtrot / ഫോക്സ്ട്രോട്ട് (2017)

എം-സോണ്‍ റിലീസ് – 1032
BEST OF IFFK 2018 - 03
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഹീബ്രു
സംവിധാനം : Samuel Maoz
പരിഭാഷ : സിനിമ കളക്ടീവ് വടകര
ജോണർ : ഡ്രാമ
7.3/10
സാമുവല്‍ മാവോസിന്‍റെ സംവിധാനത്തില്‍ 2017 ല്‍ പുറത്തിറങ്ങിയ ഇസ്രായേലി സിനിമയാണ് ഫോക്സ്ട്രോട്ട്.
ടെല്‍ അവീവില്‍ ജീവിക്കുന്ന മൈക്കല്‍-ഡാഫ്ന ഫെല്‍ഡ്മാന്‍ ദമ്പതികള്‍ക്ക് ഇസ്രായേലി സൈന്യത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ മകന്‍ ജോനാഥന്‍ ഫെല്‍ഡ്മാന്‍ സൈനികസേവനത്തിനിടെ കൊല്ലപ്പെട്ടതായി സന്ദേശം ലഭിക്കുന്നു. എന്നാല്‍ എവിടെവച്ച്, എങ്ങനെയാണ് തങ്ങളുടെ മകന്‍ മരണപ്പെട്ടതെന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും മാതാപിതാക്കള്‍ക്ക് ലഭിക്കുന്നില്ല. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലപ്പെട്ടത് മറ്റേതോ ജോനാഥന്‍ ഫെല്‍ഡ്മാന്‍ ആണെന്നും തങ്ങള്‍ക്ക് തെറ്റുപറ്റിയതാണെന്നും സൈന്യത്തിന്‍റെഅറിയിപ്പ് വരുന്നു. കോപാകുലനായ മൈക്കല്‍, ജോനാഥനെ എത്രയും വേഗം തിരിച്ചയക്കാന്‍ ഇസ്രായേലി പ്രതിരോധസേനയോടാവശ്യപ്പെടുന്നു.
ആള്‍ത്താമസമില്ലാത്ത ഒരിടത്ത് നാലുസൈനികരില്‍ ഒരാളായി പ്രാകൃതമായ സൌകര്യങ്ങള്‍ മാത്രമുള്ള ഒരു ചെക്ക്പോസ്റ്റില്‍ സേവനമനുഷ്ടിക്കുന്ന ജോനാഥന്‍റെ അവസ്ഥകളിലൂടെയാണ് പിന്നീട് ചിത്രം സഞ്ചരിക്കുന്നത്. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിലെ തീവ്രമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഈ ചിത്രം പ്രമുഖ ചലച്ചിത്രോത്സവങ്ങളിലായി 20 ഓളം നാമനിര്‍ദ്ദേശങ്ങളും 19 പുരസ്കാരങ്ങളും വാരിക്കൂട്ടുകയുണ്ടായി.
ലിയോര്‍ അഷ്കെനാസി, സാറ ആഡ്ലര്‍, യോനാഥന്‍ ഷിറെ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤2👏1
The Bar / ദി ബാര്‍ (2017)

എം-സോണ്‍ റിലീസ് – 1221
പോസ്റ്റർ: ഷൈജു .എസ്
ഭാഷ : സ്പാനിഷ്
സംവിധാനം : Álex de la Iglesia
പരിഭാഷ : ഷൈജു .എസ്
ജോണർ : കോമഡി,ഹൊറർ,ത്രില്ലർ
Info : 1B9FBDB8DF5E59C41F00D0133F20107302A1ACFD
6.3/10
രാവിലെ നേരം മാഡ്രിഡ് നഗരത്തിലെ ഒരു ബാറിൽ നിന്നും പിറത്തിറങ്ങിയ ഒരാൾ വെടിയേറ്റു വീഴുന്നു. ഉടൻതന്നെ തെരുവ് മൊത്തം വിജനമാവുന്നു. ബാറിനകത്തുള്ളവർക്ക് പുറത്ത് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ല. വെടിയേറ്റു വീണയാളെ സഹായിക്കാനായി പുറത്തിറങ്ങുന്ന ആളും വെടിയേറ്റ് വീഴുന്നു. ബാറിനകത്തുള്ളവർ പുറത്തിറങ്ങാൻ ഭയപ്പെട്ട് അകത്ത് തന്നെ ഇരിക്കുന്നു. ഫോണിന് സിഗ്‌നൽ ലഭിക്കാത്തത് കാരണം അവർക്ക് സഹായത്തിനായി ആരെയും വിളിയ്ക്കാനും സാധിക്കുന്നില്ല. അവർ ഇനി എന്ത് ചെയ്യും?
അലക്സ് ദെ ല ഇഗ്ലേഷ്യ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ 'ദി‍ ബാര്‍' എന്ന ഈ സ്പാനിഷ്‌ ചിത്രം ഒരു കോമഡി ഹൊറര്‍ ത്രില്ലറാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤2
👍4❤2
Chakravyuh / ചക്രവ്യൂഹ് (2012)

എം-സോണ്‍ റിലീസ് – 1033
ഹിന്ദി ഹഫ്ത II
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഹിന്ദി
സംവിധാനം : Prakash Jha
പരിഭാഷ : ഷിഹാബ് എ ഹസ്സൻ, അബ്ദുൽ മജീദ്
ജോണർ : ആക്ഷൻ, ഡ്രാമ, ത്രില്ലർ
6.8/10
പ്രകാശ് ഝായുടെ മുന്‍ റിലീസുകളായ രാജ്നീതി (2010), സത്യാഗ്രഹ (2011) തുടങ്ങിയ സിനിമകള്‍ നല്‍കിയ അതേ തുടര്‍ച്ച തന്നെയാണ് ചക്രവ്യൂഹ (2012). അഴിമതി, കുത്തഴിഞ്ഞ ഭരണ വ്യവസ്ഥ, പോലീസ് രാജ് തുടങ്ങിയവയെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായ മാവോയിസ്റ്റ്‍-നക്സലൈറ്റ് പ്രവര്‍ത്തനങ്ങളിലൂടെ വരച്ച് കാട്ടുന്ന ഈ സിനിമ നക്സലിസത്തിനെ സപ്പോര്‍ട്ട് ചെയ്യുന്ന സിനിമയാണ് എന്ന രീതിയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയിട്ടുണ്ട്. അംബാനി,ടാറ്റ, ബിര്‍ള തുടങ്ങിയ കമ്പനികളെ അപഹസിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്ക്രീനില്‍ മുന്നറിയിപ്പ് വരെ എഴുതിച്ചേര്‍ക്കേണ്ടി വന്നു. 2004 മുതല്‍ ബീഹാറില്‍ ലോക്സഭാ ഇലകഷനില്‍ മള്‍സരിക്കുന്ന പ്രകാശ് ഝായ്ക്ക് 2014 ലെ മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നതും ഈ 'അര്‍ബന്‍ മാവോയിസ്റ്റ്' തത്വങ്ങള്‍ മൂലമായിരുന്നു.
കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍-ത്രില്ലര്‍ രംഗങ്ങള്‍ക്കിടയിലും വളരെ മനോഹരമായി പറഞ്ഞ ഒരു സോഷ്യോ-പൊളിറ്റിക്കല്‍ പടമാണ് ചക്രവ്യൂഹ. നന്ദിഘട്ടിലെ മാവോയിസ്റ്റ് ആക്രമണങ്ങളെ അമര്‍ച്ച ചെയ്യാന്‍ ബീഹാര്‍ സംസ്ഥാനം നിയമിക്കുന്ന എസ്.പി ആദില്‍ ഖാന്‍, ഇന്‍റലിജന്സ് ഉദ്യോഗസ്ഥയും പോലീസുമായ ഭാര്യ റിയ, അവരുടെ കോമണ്‍ സുഹൃത്ത് കബീര്‍ എന്നിവരുടെ സൌഹൃദം, ഏറ്റവും അപകടകരമായ ഒരു ദൌത്യത്തിലേക്ക് നയിക്കുന്നു. കബീറിനെ ചാരനായി മാവോയിസ്റ്റുകളുടെ അടുത്തേക്ക് അയക്കുന്ന ആദിലിനു തെറ്റ് പറ്റുന്നു. ആദിവാസികളുടെ ശോചനീയാവസ്ഥയും, ഭരണകൂടത്തിന്‍റെ കരാള രീതികളും ജൂഹിയോടുള്ള പ്രണയവും കബീറിനെ മാവോയിസ്റ്റ് ആക്കി മാറ്റുന്നു.
മാവോയിസം, അര്‍ബന്‍ മാവോയിസം, ഭരണകൂട ഭീകരത, സല്‍വാ ജുദൂം പോലുള്ള ഭീകരതകള്‍ തുടങ്ങിയവയെ വരച്ചു കാണിക്കുന്ന ഈ സിനിമ ബീഹാറിന്‍റെ വികസനത്തില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയ പ്രകാശ് ഝായുടെ തന്നെ ചില അനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടതാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5
👍3
El Aura / എല്‍ ഓറ (2005)

എം-സോണ്‍ റിലീസ് – 1222
പോസ്റ്റർ: ശ്രീധർ
ഭാഷ : സ്പാനിഷ്
സംവിധാനം : Fabián Bielinsky
പരിഭാഷ : ശ്രീധർ
ജോണർ : ക്രൈം,ഡ്രാമ,ത്രില്ലർ
Info : 2BB00FF4EC553F8372B62795B4C65DF3B93236FD
7.2/10
മരിച്ചുപോയ അർജന്റീനിയൻ സംവിധായകൻ ഫാബിയൻ ബിയലിൻസ്കിയുടെ രണ്ടാമത്തെയും അവസാനത്തെയും മുഴുനീള ചിത്രമാണ് എൽ ഓറ. മൃഗങ്ങളെ സ്റ്റഫ് ചെയ്ത് കാഴ്ചബംഗ്ലാവുകൾക്ക് വിൽക്കുന്ന നായകന് പക്ഷെ കൊള്ളയടി പദ്ധതികൾ ഇടുകയെന്നത് ഒരു ഹോബിയാണ്. ഒരിക്കൽ കണ്ടതെന്തും ഓർമ്മയിൽ നിൽക്കുന്ന ഫോട്ടോഗ്രാഫിക് മെമ്മറി ഉള്ള അയാൾക്ക് പക്ഷെ അപസ്മാരത്തിന്റെ പ്രശ്നവും ഉണ്ട്. ഒരു വേട്ടക്കിടെ യാദൃശ്ചികമായി ഒരു കൊള്ളയടി സംഘത്തിന്റെ ഭാഗമാകുന്ന നായകന് അപസ്മാരം വിനയാകുമോ എന്ന ഭയം നിഴലിച്ചു നിൽക്കുന്നു.
തന്റെ ആദ്യ ചിത്രമായ Nine Queensലെ പോലെ തന്നെ എല്ലാം പ്രേക്ഷകന് സ്പൂൺ ഫീഡ് ചെയ്യാതെ വളരെ പതുക്കെ സന്ദർഭങ്ങളും പദ്ധതിയും ഒന്നിച്ചുചേർക്കുന്ന ഒരു സ്ലോ-ബർണിങ് ത്രില്ലെർ ആണ് സംവിധായകനും തിരക്കഥാകൃത്തുമായ ബിയലിൻസ്കി ഒരുക്കിയിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤3
❤7
X-Men Origins: Wolverine / എക്സ്-മെൻ ഒറിജിൻസ്‌: വോൾവെറിൻ (2009)

എം-സോണ്‍ റിലീസ് – 1034
രണ്ട് വ്യക്തികൾ ചെയ്ത വ്യത്യസ്ഥ പരിഭാഷകൾ
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Gavin Hood
പരിഭാഷ : ആര്യ നക്ഷത്രക്, ആന്റണി മൈക്കിൾ
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
6.6/10
X-Men Origins Wolverine മുൻപുള്ള X-Men സിനിമകളുടെ തുടർച്ചയല്ല. മറിച്ച് അവയ്ക്ക് മുൻപുള്ള കഥയാണ് പറയുന്നത്. 15 വർഷങ്ങളോളമായി ഓർമയില്ലാതെ, താൻ ആരാണെന്ന് പോലും അറിയാതെ നടക്കുന്ന വൂൾവറിനെയാണ് ഒന്നാം ഭാഗത്തിൽ നമ്മൾ കണ്ടിരുന്നത്. ലോഗന് ഓർമ നഷ്ടപ്പെടുന്നതിനും അഡമാന്റിയം അസ്ഥികൾ ലഭിക്കുന്നതിനും പിന്നിൽ രണ്ടാം ഭാഗത്തിലെ വില്ലനായിരുന്ന വില്യം സ്‌ട്രൈക്കർ ആണെന്നതിനെപ്പറ്റിയുള്ള സൂചനകൾ X-Men 2ൽ ലഭിക്കുന്നുണ്ട്. അത് എങ്ങനെ എന്നുള്ളതിനുള്ള വിശദീകരണമാണ് X-Men Origins Wolverine. പത്തൊമ്പതാം നൂറ്റാണ്ടിൽ കാനഡയിൽ നിന്നാണ് ലോഗന്റെ കഥ തുടങ്ങുന്നത്. ലോഗനും സഹോദരനായ വിക്ടറും (സേബർ ടൂത്ത്) എങ്ങനെ വില്യം സ്‌ട്രൈക്കറെ കണ്ടുമുട്ടുന്നു എന്നതും അയാൾ എങ്ങനെ ലോഗന്റെ പിന്നീടുള്ള അവസ്ഥക്ക് കാരണമാവുന്നു എന്നതും സിനിമ വിശദമാക്കുന്നു.
Nb: പോസ്റ്റ്‌ ക്രെഡിറ്റ്‌ സീൻ രണ്ടെണ്ണം ഉണ്ട്, കാണാൻ മറക്കണ്ട.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤7👍2🔥2
👍3
The Lost Brother / ദി ലോസ്റ്റ് ബ്രദർ (2017)

എം-സോണ്‍ റിലീസ് – 1224
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : സ്പാനിഷ്
സംവിധാനം : Adrián Caetano
പരിഭാഷ : വിഷ്ണു സി. ചിറയിൽ
ജോണർ : ക്രൈം,ഡ്രാമ,ത്രില്ലർ
Info : 2B7A956BFAAE349A61A791C317C5932F880A1F68
6.6/10
Synopsis here.തന്റെ അമ്മയും സഹോദരനും കൊല്ലപ്പെട്ട വർത്തയറിഞ്ഞാണ് സെറ്റാർത്തി എന്ന ചെറുപ്പക്കാരൻ ആ നാട്ടിലേക്ക് വരുന്നത്. അവരുടെ രണ്ടാംഭർത്താവാണ് ഈ കൊല നടത്തിയിരിക്കുന്നത്. തുടർന്ന് സെറ്റാർത്തി അവിടെ വെച്ച് ദുവാർതെ എന്നൊരാളെ പരിചയപ്പെടുന്നു. പിന്നീട് തന്റെ അമ്മയുടെ പേരിലുള്ള ഇൻഷുറൻസ് പൈസ ശെരിയാക്കിത്തരാനുള്ള സാഹയവുമായി ദുവാർതെ സെറ്റാർത്തിക്കൊപ്പം കൂടുന്നു. തുടർന്ന് മറ്റ് പല വഴിത്തിരിവുകളിലേക്കുമാണ് ചിത്രം സഞ്ചരിക്കുന്നത്. അർജന്റീനയിലെ റിമോട്ട് വില്ലേജുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയും, ക്രൈമും, സാധാരണക്കാരുടെ ജീവിതവുമൊക്കെ പ്രതിപാദിക്കുന്ന ചിത്രം ഒരു സ്ലൊ പെയ്സിലാണ് സഞ്ചരിക്കുന്നത്.Synopsis here.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤3👌1
❤3
Uri: The Surgical Strike / ഉറി: ദ സർജിക്കൽ സ്ട്രൈക്ക് (2018)

എം-സോണ്‍ റിലീസ് – 1035
ഹിന്ദി ഹഫ്ത II
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഹിന്ദി
സംവിധാനം : Aditya Dhar
പരിഭാഷ : ശരത് മേനോൻ
ജോണർ : ആക്ഷൻ, ഡ്രാമ, വാർ
8.4/10
ശത്രുരാജ്യത്ത് കടന്നു ചെന്ന് അവിടുത്തെ പ്രധാനസ്ഥലങ്ങളിൽ മാത്രം ആക്രമണം നടത്തുന്ന സൈനികരീതിയാണ് സർജിക്കൽ സ്ട്രൈക്ക്. ലോകത്തിൽ സർജിക്കൽ സ്ട്രൈക്ക് ചെയുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കു മുൻപേ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് ഇസ്രേലും, അമേരിക്കയുമാണ്. ഇസ്രേൽന്റെ സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു Operation Entabe. അത് ബെയ്‌സ് ചെയ്തു ഒരുപാടു ഹോളിവുഡ് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതുപോലെ 2016 സെപ്തംബര് 29 നു ഇന്ത്യ പാക് ഒക്കുപൈഡ് കാശ്മീരിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ബെയ്‌സ് ചെയ്തു എടുത്ത പടമാണ് ഉറി: ദ സർജിക്കൽ സ്ട്രൈക്ക്.
ഏതൊരു സാധാരണക്കാരനെക്കൊണ്ടും ജയ്‌ഹിന്ദ്‌ എന്ന് ആവേശത്തോടെ വിളിപ്പിക്കുന്ന രീതിയിലാണ് ഉറിയിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ചിത്രീകരിച്ചിരിക്കുന്നത്. ഒരുപക്ഷെ ഇതാദ്യമായിട്ടാവും ഇന്ത്യൻ സിനിമയിൽ ഒരു കമാൻഡോ ഓപ്പറേഷൻ ഇത്രയും നന്നായി അവതരിപ്പിച്ചിട്ടുള്ളത്. ഉറി ആക്രമണങ്ങളുടെ യഥാർത്ഥ കാരണം 2016 ലുണ്ടായ ഒരു സംഭവമാണ്. ഇന്ത്യൻ ആർമിയുടെ ചരിത്രത്തിലെ ഏറ്റവും ധീരമായ ഒരു സൈനിക നടപടിയായിരുന്നു നിയന്ത്രണരേഖ മറികടന്ന് ശത്രു രാജ്യത്തു ചെന്ന് നടത്തിയ വിജയകരമായ ഈ ഓപ്പറേഷൻ.
ആദിത്യ ധർ ആദ്യമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഉറി: ദ സർജിക്കൽ സ്ട്രൈക്ക് എന്ന ഈ ചിത്രം ഒരുപരിധി വരെ വസ്തുതകളോട് നീതി പുലർത്തി, കമാൻഡോ ഓപ്പറേഷൻ അതിന്റെ ഏറ്റവും നല്ല ഡീറ്റൈലുകളോട് കൂടിയും സാങ്കേതിക മികവോടു കൂടിയും അവതരിപ്പിച്ചിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും കാണേണ്ടതാണ് ഈ ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍18❤2🔥1🎉1
👍3
The Ballad of Buster Scruggs / ദ ബലാഡ് ഓഫ് ബസ്റ്റര്‍ സ്ക്രഗ്ഗ്സ് (2018)

എം-സോണ്‍ റിലീസ് – 1036
BEST OF IFFK 2018 - 4
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ethan Coen, Joel Coen
പരിഭാഷ : ജയദേവ് എഎകെ
ജോണർ : കോമഡി, ഡ്രാമ, മ്യൂസിക്കൽ
7.3/10
ആറു വ്യത്യസ്‌ത കഥകൾ കോർത്തിണക്കിയ ഈ ചിത്രം നമ്മെ പടിഞ്ഞാറൻ നാടുകളിലേക്ക്, അമേരിക്കൻ-മെക്സിക്കോ അതിർത്തിയിലേക്ക് ആനയിക്കുന്നു. സമകാലിക രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകൾ, ജീവിതത്തിന്‍റെ ഭാഗ്യനിർഗ്യങ്ങളിലൂടെ പ്രതിബിംബിക്കുന്നുവെന്ന് ഓർമ്മപ്പെടുത്തുന്ന കഥകൾ:- (1) ദി ബാലഡ് ഓഫ് ബസ്റ്റർ സ്ക്രഗ്സ് (2) നിയർ അൽഗോഡോൺസ് (3) മീൽ ടിക്കറ്റ് (4) ഓൾ ഗോൾഡ് കാന്യോൺ (5) ദി ഗാൽ ഹു ഗോട് റാറ്റിൽഡ് (6) ദി മോർട്ടൽ റിമൈൻസ് എന്നിവ. ആഹ്ലാദവും നിരാശയും ഒന്നിച്ചു ജനിപ്പിക്കുന്ന, ഭ്രമാത്മകമായ ഏടുകൾ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5
👍2
X-Men: First Class / എക്സ്-മെൻ: ഫസ്റ്റ് ക്ലാസ് (2011)

എം-സോണ്‍ റിലീസ് – 1037
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Matthew Vaughn
പരിഭാഷ : ആര്യ നക്ഷത്രക്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
7.7/10
X-Men സീരീസിൽ അഞ്ചാമതായി ഇറങ്ങിയ ചിത്രമാണ് X-Men: First Class. ഈ സിനിമ പറയുന്നത് യുവാക്കളായ ചാൾസിന്റെയും എറിക്കിന്റെയും കഥയാണ്. ചെറുപ്പത്തിൽ നാസികളുടെ ക്യാമ്പിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന എറിക് വളർന്ന ശേഷം തന്നെ ദ്രോഹിച്ചവരോടുള്ള പ്രതികാരദാഹവുമായി നടക്കുന്നതിനിടയിൽ ചാൾസുമായി കണ്ടുമുട്ടുകയും സുഹൃത്തുക്കളാവുകയും ചെയ്യുന്നു. എന്നാൽ ഒരിക്കൽ സുഹൃത്തുക്കളായിരുന്ന അവർ പിന്നീട് രണ്ടു ചേരികളിലായി പരസ്പരം യുദ്ധം ചെയ്യുന്ന അവസ്ഥയിൽ എത്തിയത് എങ്ങനെയാണെന്നുള്ള കാര്യങ്ങൾ എല്ലാം ഈ ചിത്രത്തിലൂടെ നമുക്ക് കാണാം. ചാൾസിന്റെ കാലുകളുടെ സ്വാധീനം നഷ്ടമാവുന്നത് എങ്ങനെ, മ്യൂട്ടന്റ് സ്‌കൂൾ തുടങ്ങുന്നതെങ്ങനെ, X-Men ഉണ്ടായതെങ്ങനെ എന്നെല്ലാമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤1
Andhadhun / അന്ധാധുൻ (2018)

എം-സോണ്‍ റിലീസ് – 1038
ഹിന്ദി ഹഫ്ത II
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഹിന്ദി
സംവിധാനം : Sriram Raghavan
പരിഭാഷ : ഹിഷാം അഷ്‌റഫ്
ജോണർ : ക്രൈം, ത്രില്ലർ
8.4/10
IMDB ഇന്ത്യന്‍ ടോപ് 250 ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള സിനിമയാണ് അന്ധാദുന്‍‍. യഥാര്‍ത്ഥ ജീവിതത്തില്‍ അന്ധനായി അഭിനയിക്കുന്ന യുവപിയാനിസ്റ്റ് ആകാശ് ഒരു പഴയ കാല ബോളിവുഡ് നടന്‍റെ വീട്ടിലേക്ക് ഒരു ദിവസം സ്വകാര്യ സംഗീത പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കപ്പെടുന്നു. അവിടെ നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങള്‍ ആകാശിന്‍റെ തുടര്‍ന്നുള്ള ജീവിതം തന്നെ മാറ്റി മറിക്കുന്നു. പിന്നീടങ്ങോട്ട് പ്രവചിക്കാനാവാത്ത വിധം നീങ്ങിക്കൊണ്ടിരിക്കുന്ന കഥയിൽ ട്വിസ്റ്റുകളുടെ ഒരു പെരുമഴ തന്നെയാണ് നടക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും ഒരു നെഗറ്റീവ് ഷേയ്ഡ് നൽകിയാണ് അവതിരിപ്പിച്ചിരിക്കുന്നത്. അഭിനയിച്ച താരങ്ങളുടെയെല്ലാം ഉഗ്രൻ പ്രകടനങ്ങളും മികച്ച സംഗീതവും സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ആയുഷ്മാന്‍ ഖുറാന, രാധിക ആപ്തേ, താബു എന്നിവര്‍ മുഖ്യറോളുകളില്‍ എത്തുന്ന ചിത്രത്തിന് ശ്രീറാം രാഘവനാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤6