Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
❤1👍1
Msone Official
Photo
എംസോൺ റിലീസ് – 2777

Agatha Christie’s Poirot: Season 6 (1994)
അഗതാ ക്രിസ്റ്റീസ് പ്വാറോ: സീസൺ 6 (1994)

Episode: 01 Hercule Poirot’s Christmas എപ്പിസോഡ്: 01 ഹെർക്യൂൾ പ്വാറോസ് ക്രിസ്മസ്

ഭാഷ: ഇംഗ്ലീഷ്
നിർമാണം : London Weekend Television
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി

IMDb ⭐️8.6/10


അഗതാ ക്രിസ്റ്റീസ് പ്വാറോ (1989 – 2013)

അഗതാ ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)
അഗതാ ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)
അഗതാ ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)
അഗതാ ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)
അഗതാ ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)

ഷെർലക്ക് ഹോംസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയെടുത്ത ഫിക്ഷണൽ അപസർപ്പക കഥാപാത്രമാണ് വിഖ്യാത കുറ്റാന്വേഷണ നോവലിസ്റ്റായ അഗതാ ക്രിസ്റ്റിയുടെ “ഹെർക്യൂൾ പ്വാറോ”.

ക്രിസ്തുമസിന് കുറച്ച് ദിവസം മുൻപാണ് പ്വാറോയ്ക്ക് ആ ഫോൺ വരുന്നത്. “എന്റെ ജീവൻ അപകടത്തിലാണ്. ക്രിസ്തുമസിന് താങ്കൾ എന്റെ വീട്ടിൽ ഉണ്ടാകണം.” എന്നായിരുന്നു ആ സന്ദേശം. ഒരു പരിചയവുമില്ലാത്ത അയാളുടെ സഹായ അഭ്യർത്ഥന അങ്ങനെ മനസ്സില്ലാ മനസ്സോടെ സ്വീകരിച്ച്, പ്വാറോ ആ വലിയ വീട്ടിലേക്ക് ചെല്ലുന്നു. പ്രായം ചെന്ന, വീൽചെയറിൽ സഞ്ചരിക്കുന്ന ഒരു വൃദ്ധനായിരുന്നു വീട്ടുടമസ്ഥൻ സിമിയൻ ലീ. പണ്ട് ആഫ്രിക്കയിൽ നിന്ന് വജ്രഖനി കണ്ടെത്തിയായിരുന്നു അയാൾ ഇത്രയും ധനികനായത്. അങ്ങനെ ശേഖരിച്ച് വെച്ചിട്ടുള്ള ഒരു സെറ്റ് വജ്രങ്ങൾ അദ്ദേഹത്തിന്റെ ലോക്കറിൽ ഉണ്ടായിരുന്നു. പ്വാറോയ്ക്ക് പുറമെ മക്കളേയും മരുമക്കളേയും പേരക്കുട്ടിയെയും അയാൾ വീട്ടിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ടായിരുന്നു. അങ്ങനെ ക്രിസ്തുമസ് രാവിൽ ഫർണിച്ചറുകളുടെ കാതടപ്പിക്കുന്ന തകർച്ചയോടെ ഒരു വലിയ അലർച്ച എല്ലാവരും കേൾക്കുന്നു. അച്ഛന്റെ മുറിയിലേക്ക് ഓടിക്കൂടിയ മക്കൾ, വാതിൽ അകത്തുനിന്നും പൂട്ടിയിരിക്കുന്നത് ശ്രദ്ധിച്ചു. വാതിൽ ഇടിച്ച് പൊളിച്ച് തുറന്നതും, ഒറ്റബുദ്ധിക്കാരനായ സിമിയൻ ലീ രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്നതാണ് കാണുന്നത്. വജ്രങ്ങൾ മോഷണം പോവുകയും ചെയ്തിരിക്കുന്നു. പ്വാറോ ആകെ സ്തംഭിച്ചു പോകുന്നു. ലീ കുടുംബത്തെ അടിമുടി നിരീക്ഷണം നടത്തിയ പ്വാറോയ്ക്ക് പരസ്പര സംശയത്തിന്റേയും, കുടുംബത്തിന് വൃദ്ധനോടുള്ള വെറുപ്പിന്റേയും അന്തരീക്ഷം പിടി കിട്ടുന്നു. ആരായിരിക്കും അയാളെ കൊന്നത്?
എന്തിനായിരിക്കും കൊലപ്പെടുത്തിയത്? ആരായിരിക്കും ആ വജ്രങ്ങൾ മോഷ്ടിച്ചത്?

കഥയിലെ ഓരോ കഥാപാത്രങ്ങളും വളരെ ദുരൂഹമായി തുടരുന്ന, ഊഹങ്ങൾക്ക് പോലും പിടി തരാത്ത, കുഴപ്പംപിടിച്ചതും അവിശ്വസനീയവുമായ ഈ ക്രൈം ത്രില്ലർ അവസാനം വരെ പ്രേക്ഷകനെ കുഴപ്പിക്കുമെന്നതിൽ സംശയമില്ല. സീരീസ് മുഴുവനായി കാണാത്തവർക്കും ഒരു സിനിമ എന്നോണം കാണാൻ സാധിക്കുന്നതാണ് “അഗതാ ക്രിസ്റ്റിയുടെ പ്വാറോ” സീരീസിലെ ആറാം സീസണിലെ ആദ്യ എപ്പിസോഡായ “ഹെർക്യൂൾ പ്വാറോസ് ക്രിസ്മസ്."

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #English #Mystery
👍5❤2
👍2❤1
Msone Official
Photo
#MSone Release - 2778

Machan (2008)
മച്ചാൻ (2008)

ഭാഷ: സിംഹള & ഇംഗ്ലീഷ്
സംവിധാനം : Uberto Pasolini
പരിഭാഷ: ജെ. ജോസ്
പോസ്റ്റർ : നിഖിൽ ഇ കൈതേരി
ജോണർ : ബയോഗ്രഫി, കോമഡി, ഡ്രാമ

IMDb ⭐️7.9/10

2004 സെപ്റ്റംബറില്‍ ജര്‍മ്മനിയിലെ ബവേറിയയില്‍, ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് കളിക്കാന്‍ പോയ, ശ്രീലങ്ക നാഷണല്‍ ഹാന്‍ഡ്ബോള്‍ ടീമിലെ 23 പേരെയും പെട്ടെന്നൊരുദിവസം കാണാതാവുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശ്രീലങ്കയ്ക്ക് അങ്ങനെയൊരു ടീമേ ഇല്ലെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഈ യഥാര്‍ത്ഥകഥയെ ആസ്പദമാക്കി ഉബെര്‍ട്ടോ പസോളിനി സംവിധാനം ചെയ്ത ഇറ്റാലിയന്‍-ശ്രീലങ്കന്‍ ചിത്രമാണ് “മച്ചാന്‍“.

കുടിയേറ്റത്തിന്റെ രാഷ്ട്രീയവും അതിന്റെ സാഹചര്യങ്ങളും സംവദിക്കുന്ന സിനിമ, ഒരു ഫീല്‍ഗുഡ് അനുഭവംകൂടി പ്രദാനം ചെയ്യുന്നു. വികസ്വരരാജ്യങ്ങളിലെ ദുരിതപശ്ചാത്തലങ്ങളില്‍ നിന്ന് കരകയറാനുള്ള മനുഷ്യപ്രയത്നം, ഏതാണ്ടൊക്കെ ഒരുപോലെയാണെന്നതുകൊണ്ട്, ഇന്ത്യയിലുള്ളവര്‍ക്കും ഒരുപരിധി വരെ ഇത് റിലേറ്റബിള്‍ ആയിരിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Biography #Comedy #Drama #English #Sinhalese
👍8❤1
👍3
Msone Official
Photo
#MSone Release - 2779

Penguin Bloom (2020)
പെൻഗ്വിൻ ബ്ലൂം (2020)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം : Glendyn Ivin
പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ

IMDb ⭐️6.8/10

ഭർത്താവിനോടും കുട്ടികളോടുമൊപ്പം വളരെ സന്തോഷമായി വിനോദസഞ്ചാരവും സർഫിങ്ങുമെല്ലാം ചെയ്ത് ഉല്ലസിച്ചു നടക്കുമ്പോൾ ഒരു അപകടം ഉണ്ടായി നെഞ്ചിന് താഴേക്ക് തളർന്നു കിടപ്പായാലോ? ആ അവസ്ഥ വിവരണത്തിനും അപ്പുറമാണ്. അങ്ങനെയൊരു അവസ്ഥയിൽ തളർന്നു പോകുന്ന സാമിന്റെ കുടുംബത്തിലേക്ക് പുതിയൊരു അംഗമെത്തുകയാണ്. എന്നാൽ അത് മനുഷ്യനല്ല വണ്ണാത്തിക്കിളി വർഗ്ഗത്തിൽ പെട്ട ഒരു പക്ഷി. ഒരു ചെറിയ പക്ഷി അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് പെൻഗ്വിൻ ബ്ലൂം എന്ന സിനിമ പറയുന്നത്.

2017-ഇൽ ആസ്‌ത്രേലിയൻ കുടുംബത്തിൽ നടന്ന സംഭവങ്ങളാണ് ഈ സിനിമയ്ക്ക് ആധാരം.ഈ സിനിമയുടെ ചിത്രീകരണത്തിനായി എട്ടോളം കിളികളെ ട്രെയിൻ ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English
👍7❤2🕊1
❤1👍1
Msone Official
Photo
എംസോൺ റിലീസ് – 2744

See: Season 2 (2021)
സീ: സീസൺ 2 (2021)

Episode 04 / എപ്പിസോഡ് 04

ഭാഷ : ഇംഗ്ലീഷ്
നിർമാണം : Apple TV+
പരിഭാഷ : ഷൈജു എസ്
പോസ്റ്റർ : ഷൈജു എസ്
ജോണർ : ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ

IMDb ⭐️ 7.6 /10

ആപ്പിൾ ടിവി+നായി സ്റ്റീവൻ നൈറ്റ് എഴുതി, പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See). 21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ എണ്ണം 2 മില്ല്യണിൽ താഴെയായി കുറഞ്ഞു. വൈറസിനെ അതിജീവിച്ചവർ അന്ധരായി. ടെക്നോളജിയും വികസനവുമെല്ലാം നിലച്ചു.

നൂറ്റാണ്ടുകൾ കഴിഞ്ഞു. കാഴ്ച എന്നത് വെറും കെട്ടുകഥയായി. കാഴ്ചയുള്ളവർ പിശാചിന്റെ സന്തതികളാണെന്ന വിശ്വാസം ഉടലെടുത്തു. ആ വാക്കുച്ഛരിക്കുന്നതുപോലും മതവിരുദ്ധമായി. അൽക്കനി ഗ്രാമത്തിലെ തലവനും യോദ്ധാവുമായ ബാബാ വോസിന് ജനിച്ച ഇരട്ടക്കുഞ്ഞുങ്ങൾക്ക് കാഴ്ചയുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ബാബാ വോസും ഭാര്യയും അത് രഹസ്യമാക്കി വെച്ചെങ്കിലും കൂട്ടത്തിൽ തന്നെ ശത്രുക്കളുള്ള ബാബാ വോസിന്റെ മക്കളുടെ കാര്യം, മറ്റൊരു ഭ്രാന്തൻ ഗോത്രത്തിന്റെ ചെവിയിലെത്തി. അതിന്റെ തലവനായ രാജ്ഞിയുടെയും സൈന്യത്തിന്റെയും പിടിയിൽ നിന്ന് കുഞ്ഞുങ്ങളെയും നാട്ടുകാരെയും രക്ഷിക്കാൻ ബാബാ വോസിന് ഗ്രാമവാസികളോടൊപ്പം അവിടം വിടേണ്ടി വന്നു. കിലോമീറ്ററുകൾ താണ്ടി മറ്റൊരിടത്ത് അവർ ജീവിതം ആരംഭിച്ചു.

അവിടെയും അവർ സുരക്ഷിതരായിരുന്നില്ല. കുട്ടികൾ മുതിർന്നതോടെ അവരുടെ ചോദ്യങ്ങളും സംശയങ്ങളും ഏറി വന്നു. തങ്ങളുടെ യഥാർത്ഥ അച്ഛൻ ബാബ വോസ്‌ അല്ലെന്ന് അവരറിഞ്ഞു. അച്ഛനെ നേരിൽ കാണണമെന്ന അവരുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ ബാബ വോസ്‌ തയ്യാറാവുന്നു. അങ്ങനെ കുടുംബ സമേതം യാത്ര തിരിക്കുന്നതിനിടയിൽ പല ആപത്തുകളും അവർക്ക് നേരിടേണ്ടി വന്നു. അമ്മ മാഗ്രയെ നഷ്ടപ്പെട്ട അവർ അവസാനം അച്ഛൻ ജെർലമറാലിനടുക്കൽ എത്തിച്ചേരുന്നു. എന്നാൽ മക്കളെ മാത്രമേ അയാൾ സ്വീകരിച്ചുള്ളു. സദുദ്ദേശത്തോടെയല്ല തങ്ങളെ സ്വീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കുന്ന അവർക്ക് രക്ഷപ്പെടാൻ സാധിക്കുന്നില്ല. അവിടെയെത്തുന്ന ബാബ വോസിന് കൊഫുനെ മാത്രമേ അവിടുന്ന് രക്ഷിക്കാൻ സാധിക്കുന്നുള്ളു. ഹാനിവ എവിടെയെന്ന് അവർക്കറിയില്ല. ഹാനിവയെ തേടി യാത്ര തിരിക്കുന്ന ബാബ വോസിലാണ് സീസൺ 1 അവസാനിച്ചത്.

രണ്ടാം സീസൺ ആരംഭിക്കുന്നത് ഹാനിവയെ തടങ്കലിൽ വെച്ചത് ആരെന്ന വെളിപ്പെടുത്തലിലൂടെയാണ്. അത് മറ്റാരുമല്ല ബാബാ വോസിന്റെ സഹോദരൻ ഈഡോ വോസ്‌. അവളെ വീണ്ടെടുക്കാൻ ബാബ നടത്തുന്ന പോരാട്ടങ്ങളിലൂടെ കഥ മുന്നോട്ട് പോവുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Drama #English #Sci_Fi #Web_Series
👍7❤1
Sex education season 3 ഉടൻ റിലീസ് ഉണ്ടാവില്ല. അതുകൊണ്ട് ആ ചോദ്യം ഇവിടെ ദയവായി ചോദിക്കാതിരിക്കുക. റിലീസ് ഉണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കാം.
😢17👍3❤2
This media is not supported in your browser
VIEW IN TELEGRAM
Babylon Berlin
2017 ‧ Drama
Imdb: 8.4/10

Cut:Girish kumar N. P💥
പരിഭാഷ: പ്രശോഭ് പി. സി 💥

കാത്തിരിക്കൂ ഉടൻ വരുന്നു...

നമ്മുടെ എംസോണിൽ മലയാളത്തിൽ ആസ്വാദിക്കാം.
👍5
😱3
Msone Official
Photo
എംസോൺ റിലീസ് – 2724

What If…? – Season 1 (2021)
വാട്ട് ഇഫ്…? – സീസൺ 01 (2021)

Episode 06 – What If... Killmonger Rescued Tony Stark?
എപ്പിസോഡ് 06 – വാട്ട് ഇഫ്... കിൽമോൻഗർ റെസ്ക്യൂഡ് ടോണി സ്റ്റാർക്?

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Bryan Andrews
പരിഭാഷ : ഫഹദ് അബ്ദുൾ മജീദ്,
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, അനിമേഷൻ

IMDb ⭐️ 8.5/10

MCU ൽ നമ്മൾ ഇതുവരെ എന്തൊക്കെ കണ്ടോ, അതിൽ നിന്നൊക്കെ വ്യത്യസ്തമായ മറ്റൊരു രൂപമാണ് What if എന്ന ഈ സീരീസ്. ഇങ്ങനെ ഇരിക്കുന്നത് മറ്റൊരു രീതിയിലേക്ക് മാറിയാൽ എങ്ങനെ ഉണ്ടാവും അതാണ്‌ സീരിസിന്റെ മൊത്തത്തിലുള്ള പ്രമേയം. ഈ സംഭവങ്ങൾ എല്ലാം മൾട്ടിവേഴ്സിലെ ഒരു Alternate Universe ൽ ആണ് നടക്കുന്നത്. അതെല്ലാം വീക്ഷിക്കുന്ന ഉവാട്ടു എന്ന വാച്ചറിലൂടെയാണ് കഥകളെല്ലാം വിവരിക്കപ്പെടുന്നത്. ഒരുപാട് വലിയ വിസ്തൃതിയിൽ നമ്മൾ ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത അനേകം സാധ്യതകൾ What If എന്ന സീരിസിലൂടെ അനാവരണം ചെയ്യപ്പെടാൻ പോവുകയാണ്.

MCU അടുത്തിടെ പുറത്തിറക്കിയ Loki സീരീസ് കാണാത്തവർ, അത് കണ്ടതിനുശേഷം മാത്രം ഈ സീരീസ് കാണാൻ ശ്രമിക്കുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Animation #English #Web_Series
👍3👏1
👍7❤1
Msone Official
Photo
#MSone Release - 06

The Reader (2008)
ദ റീഡർ (2008)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം : Stephen Daldry
പരിഭാഷ: രാഗേഷ് രാജൻ എം
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ, റൊമാൻസ്

IMDb ⭐️7.6/10

സ്റ്റീഫൻ ഡാൽഡ്രി യുടെ സംവിധാനാത്തിൽ, കേറ്റ് വിൻസ്ലറ്റ്, റൈഫ് ഫൈനസ്, ഡേവിഡ് ക്രോസ് എന്നിവർ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ റീഡർ”. രണ്ടാം ലോകമഹായുദ്ധാനന്തര ജർമനിയിൽ വച്ച്, പതിനഞ്ചുവയസ്സുകാരനായ മൈക്കലും മുപ്പത്താറുകാരിയായ ഹന്നയും തമ്മിൽ ഉടലെടുത്ത പ്രണയവും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ വിഷയം. ജീവിതത്തിലാദ്യമായി പ്രണയത്തിന്റെ, ലൈംഗികതയുടെ ലഹരി അറിയിച്ചുതന്നവൾ, തന്റെ ലോകം തന്നെ ആയിരുന്നവൾ, ഏതാനും മാസങ്ങൾ കൊണ്ട് തന്നെ ഉന്മാദത്തിന്റെ കൊടുമുടിയേറ്റിയവൾ…

അവൾ ഒരക്ഷരം പോലും പറയാതെ തന്നെ വിട്ട് പോയത് മൈക്കലിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എട്ടു വർഷത്തിനുശേഷം മൈക്കൽ അവളെ വീണ്ടും കാണുന്നത്‌ ഒരു കോടതിമുറിയിൽ വച്ചാണ്. അന്ന് അവിടെവച്ചറിഞ്ഞ സത്യങ്ങൾ അവന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്നവയായിരുന്നു. പക്ഷേ ഒരു ഞെട്ടലോടെ അവൻ തിരിച്ചറിഞ്ഞു, അതുവരെ അവൻ അറിഞ്ഞതിലും വലിയ ഒരു രഹസ്യം ഉള്ളിലൊതുക്കിയാണ് ഹന്ന ജീവിക്കുന്നതെന്ന്. വളരെ വലിയൊരു രഹസ്യം.

അഭിനേതാക്കളുടെ, പ്രത്യേകിച്ച്‌, കേറ്റ്‌ വിൻസ്ലെറ്റിന്റെ ഗംഭീര പ്രകടനം കൊണ്ട്‌ സമ്പന്നമായ സിനിമ അവർക്ക്‌ ആ വർഷത്തെ മികച്ച നടിക്കുള്ള ഓസ്കാർ വരെ നേടിക്കൊടുത്തു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Romance
👍31❤8
Media is too big
VIEW IN TELEGRAM
എം-സോണ്‍ റിലീസ് – 617

Wonder Woman (2017)
വണ്ടർ വുമൺ (2017)

പരിഭാഷ : വിഷ്ണു പ്രസാദ്💥

Cut : BENHAR SABU XAVIER💥

നമ്മുടെ എംസോണിൽ മലയാളത്തിൽ ആസ്വദിക്കാം...
👍6❤5
👍6❤2
Msone Official
Photo
#MSone Release - 31

Grave of the Fireflies (1988)
ഗ്രേവ്‌ ഓഫ് ദി ഫയര്‍ഫ്ലൈസ് (1988)

ഭാഷ : ജപ്പാനിസ്
സംവിധാനം : Isao Takahata
പരിഭാഷ : മുബാറക്ക് റ്റി എൻ
പോസ്റ്റർ :രോഹിത്ത് ജി. എസ്
ജോണർ: ആനിമേഷന്‍, ഡ്രാമ, വാർ

IMDb ⭐️8.5/10

രണ്ടു യുദ്ധങ്ങൾക്കിടയിൽ അനുഭവപ്പെടുന്നതെന്തോ, അതിനെയാണ് നാം സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കാറുള്ളത്. ഓരോ യുദ്ധത്തിനൊടുവിലും അവശേഷിക്കുന്നത് ജയിച്ചവരും തോറ്റവരുമല്ല, പകരം ഇരകൾ മാത്രമാണ്. എല്ലാ കാലത്തും, യുദ്ധത്തിൻ്റെ ഇരകൾ സ്ത്രീകളും നിഷ്കളങ്കരായ കുട്ടികളുമാണ്.

1988 ൽ, Studio Ghibli പുറത്തിറക്കിയ, Grave of the Fireflies എന്ന അനിമേഷൻ ചിത്രവും ഇതേ ആശയം തന്നെയാണ് പങ്കുവയ്ക്കുന്നത്. അകിയുക്കി നൊസാക്കയുടെ 1967 ലെ, ഇതേ പേരിലുള്ള ചെറുകഥയാണ് ചിത്രത്തിനാധാരം. രണ്ടാം ലോക മഹായുദ്ധത്തിൻ്റെ അവസാന നാളുകളിൽ, അതിജീവനത്തിനായി പൊരുതുന്ന സെയ്‌റ്റ, സെറ്റ്സുകോ എന്നീ സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

യുദ്ധത്തിൻ്റെ അനന്തരഫലങ്ങൾ കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ, ചിത്രം വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്. ഇസാവോ തക്കാഹട്ടയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം, എക്കാലത്തെയും മികച്ച അനിമേഷൻ ചിത്രങ്ങളിൽ ഒന്നായി നിരൂപകർ വിലയിരുത്തുന്നു. Steven Schneider പുറത്തിറക്കിയ 1001 Movies You Must See Before You Die എന്ന പട്ടികയിലും, IMDb Top 250 Movies പട്ടികയിലും ചിത്രം ഇടം കണ്ടെത്തിയിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Animation #Drama #Japanese #War
❤15👍11
👍2
Msone Official
Photo
Barbaroslar: Akdeniz’in Kılıcı: Season 01 / ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി: സീസൺ 01 (2021)

എംസോൺ റിലീസ് – 2780


ഭാഷ : ടർക്കിഷ്
നിർമാണം ഛ ES Film
പരിഭാഷ ഛ റിയാസ് പുളിക്കൽ, ഫാസിൽ മാരായമംഗലം,
സാബിറ്റോ മാഗ്മഡ്, ഡോ. ഷാഫി കെ കാവുന്തറ,
ഷിഹാസ് പരുത്തിവിള, ഐക്കെ വാസിൽ
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : ആക്ഷൻ, ഡ്രാമ, വാർ

IMDb : 9.2/10


പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മെഡിറ്ററേനിയൻ ഉൾക്കടലിനെ കിടുകിടാ വിറപ്പിച്ച, “മെഡിറ്ററേനിയന്റെ വാൾ” എന്നറിയപ്പെട്ട “ബാർബറോസാ” സഹോദരന്മാരുടെ ഐതിഹാസിക ചരിത്രം പറയുന്ന ടർക്കിഷ് സീരീസാണ് “ബാർബറോസ്ലാർ: അക്ദെനിസിൻ കിലിജി” അഥവാ ബാർബറോസമാർ : മെഡിറ്ററേനിയന്റെ വാൾ. സിംഹങ്ങൾ കഥ പറഞ്ഞു തുടങ്ങുന്നത് വരെയേ വേട്ടക്കാർ നായകന്മാരായിരിക്കുകയുള്ളൂ. ഇവിടെ യൂറോപ്പിലെ അധിനിവേശ സാമ്രാജ്യങ്ങൾ ഒന്നടങ്കം മെഡിറ്ററേനിയനിലെ കടൽ കൊള്ളക്കാരൻ എന്ന് വിളിച്ചു ആക്ഷേപിച്ച ഹൈറെദ്ദിൻ ഖിസിർ ബാർബറോസ, സ്‌പെയിൻ അധിനിവേശ സാമ്രാജ്യത്തിന്റെ അതിശക്തമായ നാവിക സേനയ്ക്കെതിരെ ഒറ്റയ്ക്ക് പോരാടി അൾജീരിയയെ സ്പെയ്നിൽ നിന്നും മോചിപ്പിച്ചു അൾജീരിയയുടെ സുൽത്താനായി മാറിയ ഒറുച് ബാർബറോസ എന്നീ സിംഹങ്ങൾ അവരുടെ കഥ പറഞ്ഞു തുടങ്ങുകയാണ്. നായകന്മാർ എന്ന് അഹങ്കരിച്ച പലരും ഇനി വില്ലന്മാരായി മാറും. ഓട്ടോമൻ സുൽത്താൻ സുലൈമാൻ ദി മാഗ്നിഫിഷ്യന്റിന് എന്തിനായിരുന്നു പല സാമ്രാജ്യങ്ങളും കടൽക്കൊള്ളക്കാരൻ എന്ന് ആക്ഷേപിച്ച ഖിസിർ ബാർബറോസയെ തന്റെ സാമ്രാജ്യത്തിന്റെ നാവികസേനാ തലവനാക്കി ഹൈറെദ്ദിൻ എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചത് എന്നുള്ളതിന്റെയൊക്കെ ഉത്തരം ഈ വീരോചിതമായ ഇതിഹാസ കാവ്യം പറയും. എർതൂറുൽ ഗാസിയായി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച എങ്കിൻ അൽത്താൻ ദുസിയത്താൻ, ഒറൂച്ച് റയീസ് ബാർബറോസയായി തിരിച്ചു വരുമ്പോൾ ദിറിലിഷ് എർതൂറുൽ എന്ന സൂപ്പർഹിറ്റ് സീരീസിന്റെ ലോകമെമ്പാടുമുള്ള ആരാധകർക്ക് കൂടി ഇത്‌ വിരുന്നാണ്. പ്രതീക്ഷിക്കാതെ വന്നു ബ്രഹ്‌മാണ്ഡമായി മാറിയ ദിറിലിഷിന്റെ ന്യൂനതകളിൽ ചിലതായിരുന്ന വിഷ്വൽ എഫക്ട്സും സംഘട്ടന രംഗങ്ങളും ബാർബറോസയിലേക്ക് വരുമ്പോൾ ന്യൂനതകൾ എല്ലാം പരിഹരിച്ചുള്ളതാവുകയാണ്. എങ്കിന്റെ കൂടെ ഹിളിർ ഹൈറെദ്ദിൻ പാഷാ ബാർബറോസയായി ഉലാഷ് തുനാ ആസ്ത്തെപ്പേ കൂടി വരുമ്പോൾ ലോകം ഒരു പുത്തൻ താരോദയത്തിനു കൂടി സാക്ഷ്യം വഹിക്കാൻ പോവുകയാണ്. ഹൈറെദ്ദിൻ ബാർബറോസയുടെയും ഒറുച് റെഇസിന്റെ വീരോചിത ചരിത്രത്തിന് നമുക്കും സാക്ഷ്യം വഹിക്കാം.. Hayde.. Hayde..!

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Drama #Turkish #War
👍11
👍4❤2
Msone Official
Photo
#MSoneRelease - 2781

Banshee – Season 02 (2014)
ബാൻഷീ – സീസൺ 02 (2014)

ഭാഷ : ഇംഗ്ലീഷ്
നിർമാണം : Your Face Goes Here Entertainment
പരിഭാഷ : സാമിർ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ

IMDb ⭐️8.4/10

പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ.

15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ കാമുകി ഇപ്പോൾ ആ ടൗണിലെ ഡിസ്ട്രിക്ട് അറ്റോർണിയുടെ ഭാര്യയും, 2 കുട്ടികളുടെ അമ്മയുമായി പുതിയൊരു ജീവിതം ആരംഭിച്ചിരിക്കുന്നു. ഇനിയെന്ത്? എന്ന ചോദ്യവുമായി തിരിച്ചുപോകാനൊരുങ്ങുന്ന നായകൻ അവിടെയുള്ളൊരു ബാറിൽ കയറുന്നു. അവിടെ വെച്ച് ബാൻഷീ പോലീസ് സ്റ്റേഷനിൽ പുതുതായി ചാർജ്ജെടുക്കാനെത്തുന്ന ലൂക്കസ് ഹുഡ് എന്ന പോലീസുദ്യോഗസ്ഥനെ പരിചയപ്പെടുന്നു. അപ്പോൾ അവിടേക്ക് വന്ന ഒരു അക്രമ സംഘവുമായി നടക്കുന്ന വെടിവെപ്പിൽ ആ പോലീസുദ്യോഗസ്ഥനും, ആക്രമികളും കൊല്ലപ്പെടുന്നു. പുതിയൊരു ജീവിതം തുടങ്ങാൻ പ്ലാനിട്ടിരുന്ന നായകൻ, എന്നാലത് ഇവിടെത്തന്നെയാവട്ടെ എന്ന തീരുമാനവുമെടുത്ത്, ആ മരണം മറച്ചു വെച്ച് ലൂക്കസ് ഹുഡ് എന്ന അപരനാമത്തിൽ ബാൻഷി പോലീസ് സ്റ്റേഷനിൽ ചാർജ്ജെടുക്കുന്നു. എന്നാൽ, പിന്നീടുള്ള ലൂക്കസിന്റെ ജീവിതം അത്ര എളുപ്പമല്ല. ഒരു ക്രിമിനൽ, പോലീസായി എത്രനാൾ ഇങ്ങനെ ആൾമാറാട്ടം നടത്തി മുന്നോട്ടു പോകും? അതും കൂടെ ജോലി ചെയ്യുന്ന പോലീസുകാർക്ക് സംശയം തോന്നാതെ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Drama #English
👍10❤5🤩2🔥1🕊1