Msone Official
Photo
#MSoneRelease - 2758
The Walking Dead – Season 04 (2013)
ദ വാക്കിങ് ഡെഡ് – സീസൺ 04 (2013)
ഭാഷ : ഇംഗ്ലീഷ്
നിർമാണം : Idiot Box Productions
പരിഭാഷ : ഗിരി പി. എസ്.
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ, ഹൊറർ, ത്രില്ലർ
IMDb ⭐️ 8.2/10
ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്.
അതിജീവനം ഒരാവശ്യമായി വരുമ്പോള്‍, ജീവിതമെന്ന പേരിൽ നമ്മൾ സങ്കൽപിച്ചെടുത്ത അർത്ഥങ്ങൾ ഒന്നുമല്ലാതാകും. ജീവന്റെ അർത്ഥം ‘ജീവനോടെ നിലനിൽക്കുക’ എന്ന് മാത്രമാകും. ബന്ധങ്ങൾ നശിക്കും. സൗഹൃദങ്ങള്‍ ഇല്ലാതാകും. നരഭോജികളായ മൃഗങ്ങളെ പോലെ നമ്മള്‍ പരസ്പരം കടിച്ചു കീറും. ഇത്രേയുള്ളൂ മനുഷ്യന്മാർ!
റിക്ക് ഗ്രൈംസ് എന്ന പോലീസ് ഉദ്യോഗസ്ഥന് ജോലിക്കിടെ സംഭവിക്കുന്ന ഒരപകടത്തിൽ, അയാളുടെ ബോധം നശിച്ച് അയാള്‍ കോമയിലാകുന്നു. അതിൽ നിന്ന് ഉണരുന്ന റിക്കിന് കാണേണ്ടി വരുന്നത് ഒരു പുതിയ ലോകമാണ്! ആളൊഴിഞ്ഞ ആശുപത്രി കെട്ടിടവും, ചോര പതിഞ്ഞ ചുവരുകളും, അയാളെ പുറം ലോകത്തെ ഭീകരതയിൽ കൊണ്ടെത്തിക്കുന്നു. ‘വാക്കേഴ്സ്’ എന്ന് പേരിട്ട് വിളിക്കുന്ന സോംബികൾ, മനുഷ്യരെ കടിച്ചു കീറി ചോര കുടിക്കുന്ന ഒരു ലോകം അയാളെ കാത്തിരിക്കുകയായിരുന്നു. സ്വന്തം ഭാര്യയും മകനും ജീവനോടെയുണ്ടോ എന്നു പോലും അയാൾക്കറിയില്ല. സഹായിക്കാനോ, സഹതപിക്കാനോ കൂടെ ആരുമില്ല. ചുറ്റും മനുഷ്യ മാംസത്തിന്റെ ഗന്ധം തേടിയലയുന്ന ശവങ്ങളുടെ മുഖം മാത്രം! പ്രതീക്ഷയുടെ ഒരു കണിക പോലും, അയാളെ എവിടെയും കാത്തിരിക്കുന്നില്ല.
എംസോൺ റിലീസ് ചെയ്തിട്ടുള്ള ദി വാക്കിങ് ഡെഡ് സീരീസിന്റെ മറ്റ് സീസണുകൾ
ദ വാക്കിങ് ഡെഡ് – സീസൺ 01 (2010)
ദ വാക്കിങ് ഡെഡ് – സീസൺ 02 (2011)
ദ വാക്കിങ് ഡെഡ് – സീസൺ 03 (2012)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Thriller #Web_Series

👍11❤6
Msone Official
Photo
#MSoneRelease - 2760
Krugovi (2013)
ക്രുഗോവി (2013)
ഭാഷ : സെർബിയൻ & ജർമൻ
സംവിധാനം : Srdan Golubovic
പരിഭാഷ : ശ്രീധർ
പോസ്റ്റർ : നിഖിൽ ഇ കൈതേരി
ജോണർ : ഡ്രാമ
IMDb ⭐️ 7.8/10
ബോസ്‌നിയൻ യുദ്ധത്തിനിടയിൽ സെർബിയൻ സൈനികരാൽ മർദ്ദിക്കപ്പെടുന്ന ഹാരിസിനെ രക്ഷിക്കാൻ സെർബിയൻ സൈനികനായ മാർകോ മുന്നോട്ട് വരുന്നത് പലരുടെയും ജീവിതത്തിൽ പതീറ്റാണ്ടുകളോളം അലതല്ലുന്ന ഒരു ഓളതിനാണ് തുടക്കമിടുന്നത്.
സെർദ്യൻ അലക്സിച്ച് എന്ന സെർബിയൻ സൈനികന്റെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ കഥ യുക്തിരഹിതമായ അക്രമസക്തിയും വിദ്വേഷവും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ ഒരു റിയലിസ്റ്റിക് ആയ കാഴ്ചയാണ് നമുക്ക് നൽകുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Serbian #German

👍4
Msone Official
Photo
#MSoneRelease - 2761
Timeline (2014)
ടൈംലൈൻ (2014)
ഭാഷ : തായ്
സംവിധാനം : Nonzee Nimibutr
പരിഭാഷ : വിഷ്ണു പ്രസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ, റൊമാൻസ്
IMDb ⭐️ 6.8/10
2014-ൽ തായ് ഭാഷയിൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി ഡ്രാമ സിനിമയാണ് ടൈംലൈൻ.
വിവാഹം കഴിഞ്ഞ് അധികനാൾ ആകുന്നതിനു മുമ്പേ തന്നെ വിധവയാകേണ്ടി വന്ന മാറ്റ്, തന്റെ പ്രിയ ഭർത്താവിന്റെ സ്വപ്നം മകൻ റ്റാനിലൂടെ സാധിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ അവനെ സ്വന്തം ചിട്ടയിൽ വളർത്തി വലുതാക്കുന്നു.
കോളേജ് പ്രായമെത്തിയപ്പോൾ അവൾ റ്റാനിനെ നാട്ടിലെ അഗ്രികൾച്ചർ കോളജിൽ ചേർക്കാൻ തീരുമാനിച്ചെങ്കിലും,
ഗ്രാമം വിട്ട് ബാങ്കോക്കിൽ ചെന്ന് പഠിക്കണെമെന്നുള്ള അവന്റെ പിടിവാശിക്കൊടുവിൽ മാറ്റ് മനസ്സില്ലാമനസ്സോടെ അതിനു സമ്മതം മൂളി.
പിന്നീട് കോളജിലേക്ക് പോയ റ്റാൻ, ജൂൺ എന്ന പെൺകുട്ടിയെ കാണുന്നതും പിന്നീട് അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Romance #Thai

👍1
Msone Official
Photo
#MSoneRelease - 2762
Mama (2013)
മമാ (2013)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Andy Muschietti
പരിഭാഷ : വിഷ്ണു പ്രസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഫാന്റസി, ഹൊറർ, ത്രില്ലർ
IMDb ⭐️ 6.2/10
5 കൊല്ലം മുൻപ് കാണാതായ തന്റെ സഹോദരനെയും അയാളുടെ 2 പെൺകുഞ്ഞുങ്ങളെയും അന്വേഷിച്ചു നടക്കുകയാണ് ലൂക്കാസും കാമുകി അനബെല്ലും.
അങ്ങനെ അന്വേഷണത്തിനൊടുവിൽ വിജനമായ കാട്ടിലെ ഒരു വീട്ടിൽ വെച്ച് ആ കുഞ്ഞുങ്ങളെ അവർ കണ്ടെത്തി.
പിന്നീട് ആ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ലൂക്കാസും അനബെല്ലും മനസ്സിലാക്കുന്നു, ആ രണ്ട് കുട്ടികള്‍ മമാ എന്ന് വിളിച്ചു കൊണ്ട് ഏതോ ഒരു അദൃശ്യ ശക്തിയോട് സംസാരിക്കുകയും കളിക്കുകയും എല്ലാം ചെയ്യുന്നുണ്ടെന്ന്.
അത്രയും കാലത്തെ ഒറ്റപെടല്‍ കാരണം സാങ്കൽപ്പികമായി ഒരു രൂപത്തെ അവര്‍ മനസ്സില്‍ കരുതി സംവാദിക്കുകയാണെന്ന് അയാളും കാമുകിയും കരുതിയെങ്കിലും പക്ഷേ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല…
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #English #Fantasy #Horror #Thriller

👍8❤2
Msone Official
Photo
#MSoneRelease - 184
Terminator 2: Judgment Day (1991)
ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ (1991)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : James Cameron
പരിഭാഷ : വിഷ്ണു പ്രസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ
IMDb ⭐️ 8.6/10
ജയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ
ആക്ഷൻ സയൻസ് ഫിക്ഷൻ സിനിമയാണ് ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ. 1984-ൽ പുറത്തിറങ്ങിയ ദ ടെർമിനേറ്റർ സിനിമയുടെ സീക്വൽ കൂടിയാണീ ചിത്രം.
ഹ്യൂമൻ റെസിസ്റ്റൻസ് ലീഡറായ ജോൺ കോണറിനെ ചെറുപ്പത്തിൽ തന്നെ കൊല്ലാൻ ഭാവിയിൽ നിന്നും സ്കൈനെറ്റ് എന്ന കമ്പ്യൂട്ടർ സിസ്റ്റം T-1000 മോഡൽ സൈബോർഗിനെ ഭൂതകാലത്തിലേക്ക് അയക്കുന്നു. T-1000-ൽ നിന്നും ജോണിനെ സംരക്ഷിക്കാനായി ഹ്യൂമൻ റെസിസ്റ്റൻസ് ഒരു ടെർമിനേറ്ററിനേയും അതേ കാലത്തിലേക്ക് പ്രോഗ്രാം ചെയ്‌തു അയച്ചിരുന്നു.
ഈ രണ്ടുപേരിൽ ആര് ആദ്യം ജോണിനെ കണ്ടെത്തുമെന്നും, അതിനുശേഷം നടക്കുന്ന സംഭവങ്ങളുമാണ് ബാക്കി കഥ.
ജയിംസ് കാമറൂൺ എന്ന വിഖ്യാത സംവിധായകന്റെ പേര് പതിഞ്ഞ സിനിമ. ഓസ്കാർ നോമിനേഷൻ ലഭിക്കുകയും, വിജയിക്കുകയും ചെയ്ത ഏക ടെർമിനേറ്റർ ചിത്രം, കൂടാതെ ഏറ്റവും കൂടുതൽ പണം വാരിയ R-Rated ചിത്രങ്ങളിൽ ഒന്നുകൂടിയാണ് ഈ സിനിമ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #English #Sci_Fi

👍25❤3😱1
Msone Official
Photo
#MSoneRelease - 617
Wonder Woman (2017)
വണ്ടർ വുമൺ (2017)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Patty Jenkins
പരിഭാഷ : വിഷ്ണു പ്രസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി
IMDb ⭐️ 7.4/10
സ്ത്രീകൾ മാത്രമുള്ള തെമിസ്കീറ എന്നറിയപ്പെടുന്ന ദ്വീപിലാണ് കഥ തുടങ്ങുന്നത്.
ആമസോണിയർ എന്നാണ് ഇവർ അറിയപ്പെടുന്നത്. അവിടുത്തെ ഒരേയൊരു പെൺകുഞ്ഞാണ് ഡയാന പ്രിൻസ്.
ഒരു ദിവസം, സ്റ്റീവ് ട്രെവർ എന്ന ചെറുപ്പകാരൻ വിമാനം തകർന്ന് ആ ദ്വീപിലേക്ക് വന്ന് പതിച്ചു. സ്റ്റീവിൽ നിന്നും പുറം ലോകം വലിയൊരു യുദ്ധത്തെ നേരിടുകയാണെന്ന സത്യം ആമസോണിയർ അറിയുന്നു. തങ്ങളുടെ ലോകവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് പുറം ലോകത്തെ യുദ്ധത്തിന് കാരണമെന്ന് കരുതി ഡയാന ആ യുവാവിനോപ്പം ലണ്ടനിലേക്ക് വരുകയും, തുടർന്ന് നടത്തുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #English #Fantasy

👍5❤3🤩1
Msone Official
Photo
#MSoneRelease - 2763
Raya and the Last Dragon (2021)
റായ ആൻഡ് ദ ലാസ്റ്റ് ഡ്രാഗൺ (2021)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Don Hall & Carlos López Estrada
പരിഭാഷ : വിഷ്ണു പ്രസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍
IMDb ⭐️ 7.4/10
കുമാൻഡ്ര എന്നൊരു സങ്കല്പിക രാജ്യം. അവിടെ മനുഷ്യരും ഡ്രാഗണുകളും ഒരുമിച്ച് ഐക്യത്തോടെയാണ് ജീവിക്കുന്നത്. അങ്ങനെയുള്ള കുമാൻഡ്രയെ ഡ്രൂൺ എന്ന മഹാമാരി ആക്രമിച്ച് ജീവനോടെയുള്ളവരെയൊക്കെ കല്ലുകളാക്കി മാറ്റി.
പിന്നീട് അവസാന ഡ്രാഗണായ സീസുദത്തു അവളുടെ എല്ലാ മന്ത്രശക്തികളും ഉപയോഗിച്ചായിരുന്നു ആ ഡ്രൂണുകളെ നശിപ്പിച്ചത്.
കുറെ വർഷങ്ങൾക്ക് ശേഷം ഡ്രൂൺ വീണ്ടും തിരിച്ചെത്തി. അതിനെ ചെറുക്കുന്നതിനായി ഭൂമിയിൽ അവശേഷിക്കുന്ന ഒരേയൊരു ഡ്രാഗണെ തേടി റായ എന്ന പെൺകുട്ടി യാത്രതിരിക്കുന്നു.
റായയുടെ യാത്രയും അതിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ്, റായ ആൻഡ് ദ ലാസ്റ്റ്
ഡ്രാഗൺ എന്ന ഈ സിനിമയുടെ ഇതിവൃത്തം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Animation #English

👍8❤1🔥1
Msone Official
Photo
#MSoneRelease - 2764
Mad for Each Other (2021)
മാഡ് ഫോർ ഈച്ച് അദർ (2021)
ഭാഷ : കൊറിയൻ
സംവിധാനം : Tae-gon Lee
പരിഭാഷ : അമീൻ കാഞ്ഞങ്ങാട്
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
IMDb ⭐️ 7.9/10
2021ൽ ലീ തെ-ഗോൺ സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ കോമഡി റൊമാൻസ് എന്റർടൈൻമെന്റ് ഡ്രാമയാണ് മാഡ് ഫോർ ഈച്ച് അദർ.
ജീവിതത്തിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന നായകനും നായികയും കണ്ടുമുട്ടുകയും അസാധ്യമെന്ന് തോന്നിയിട്ടും ഇരുവരും പ്രണയത്തിലാകുന്നതും ആണ് കഥയുടെ ഇതിവൃത്തം.
ഗങ്നം പോലീസ് സ്റ്റേഷനിൽ വയലന്റ് ക്രൈം വിഭാഗത്തിലായിരുന്നു നോഹ് ഹ്വി-യോ ജോലി നോക്കിയിരുന്നത്. നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന നായകന്റെ ജീവിതം അപ്രതീക്ഷിതമായി തകിടം മറിയുകയും എല്ലാവരുടെയും മുമ്പിൽ താനൊരു “ഭ്രാന്തൻ” ആയി മാറുകയും ചെയ്യുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്.
നായിക ലീ മിൻ-ക്യുങ് ശാന്തസുന്ദരമായി ജോലി ചെയ്യുന്നൊരു സുന്ദരിയായിരുന്നു, “ആ സംഭവം” നടക്കുന്നത് വരേ! അതിനുശേഷം ആരെയും വിശ്വസിക്കാതാവുകയും എല്ലാത്തിനെയും തെറ്റിദ്ധരിച്ച് ഇല്ലാത്തത് പലതും ഊഹിച്ചെടുത്ത് പ്രശ്നമുണ്ടാക്കുകയും കൂടെയുള്ളവരെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു.
നല്ല പോലെ ചിരിപ്പിച്ചും പ്രണയിപ്പിച്ചും എല്ലാതരം പ്രേക്ഷർക്കും ഇഷ്ടമാവുന്ന രീതിയിലാണ് 30 മിനുട്ട് ദൈർഘ്യമുള്ള 13 എപ്പിസോഡുകളിലായി ഈ ഡ്രാമ അവതരിപ്പിച്ചിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Comedy #Drama #Korean #Romance #Web_Series

👍13❤3
ഒരു കോടി ഡൗൺലോഡ് നിറവിൽ എംസോൺ സൈറ്റ്
2020 ജനുവരി 9 ന് ലോഞ്ച് ചെയ്തത് മുതൽ വെറും ഒന്നരവർഷം കൊണ്ട് ഒരു കോടി പരിഭാഷാ ഡൗൺലോഡ് എന്ന നാഴികക്കല്ല് എംസോൺ താണ്ടുകയാണ്. ഈ ഒന്നരവർഷത്തിനിടക്ക് എംസോൺ പുറത്തിറക്കിയ എല്ലാ സബ്ടൈറ്റിലുകളും ഡൗൺലോഡ് ചെയ്യപ്പെട്ടതിന്റെ ആകെ കണക്കാണ് ഈ ഒരുകോടി. ഇതിന് പുറമെ ടെലിഗ്രാം ചാനലുകളിലൂടെയും പേഴ്സണലായും ഷെയർ ചെയ്യപ്പെട്ട് കാണുന്ന കണക്ക് കൂടെയാവുമ്പോൾ യഥാര്‍ത്ഥ കണക്കെത്രയായിരിക്കും എന്ന് ഞങ്ങൾക്കൊരു പിടിയുമില്ല. 2012 ൽ എംസോൺ തുടങ്ങിയതുമുതൽ 2020 ജനുവരി വരെയുള്ള കണക്ക് ഞങ്ങളുടെ കയ്യിലില്ല എന്നും ഓര്‍മിപ്പിക്കട്ടെ.
അവസാനം റിലീസായ മണിഹീസ്റ്റ് സീസൺ 5 മാത്രം വെബ്സൈറ്റിൽ നിന്നും അരലക്ഷത്തിലധികം പേരാണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ഏത് അര്‍ധരാത്രി നോക്കിയാലും സൈറ്റിൽ 100/200 ൽ കുറയാത്ത ആളുണ്ടാവും. ഈയവസരത്തിൽ എല്ലാ പരിഭാഷകരോടും പരിഭാഷ ഡൗൺലോഡ് ചെയ്യാനായി വെബ്സൈറ്റിനെ മാത്രം ആശ്രയിക്കുന്ന പ്രിയ പ്രേക്ഷകരോടും നന്ദി അറിയിക്കുന്നു.💥💥💥
https://malayalamsubtitles.org

👍7❤1🎉1