Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
❤4
Jurassic Park / ജുറാസിക് പാര്‍ക്ക് (1993)

എം-സോണ്‍ റിലീസ് – 1086
പോസ്റ്റർ : നിയാസ് അഹമ്മദ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Steven Spielberg
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
8.1/10
പുരാതന കാലത്ത് ജീവിച്ചിരുന്ന ദിനോസറുകളുടെ ഡിഎൻഎ ഉപയോഗിച്ച് പുനർസൃഷ്ടിച്ച ജുറാസിക് പാർക്കിന്‍റെ സുരക്ഷിതത്വം പരിശോധിച്ച് അംഗീകാരം നൽകാനായി ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരായ അലൻ ഗ്രാന്‍റ് , എല്ലി സാറ്റ്‌ലർ, ഗണിത ശാസ്ത്രജ്ഞൻ ഇയാൻ മാൽക്കം എന്നിവർ ദ്വീപിലേക്ക് ക്ഷണിക്കപ്പെടുന്നു. സുരക്ഷതത്വമാണ് പാര്‍ക്കിന്‍റെ മുഖമുദ്ര എന്നാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്ത് സാക്ഷാല്‍ക്കരിച്ച ജോണ്‍ ഹാമണ്ടിന്‍റെ വാക്കുകള്‍. ജോണിന്‍റെ പേരക്കുട്ടികളോടൊപ്പം പാര്‍ക്കിലെ ആദ്യത്തെ സവാരിക്കിറങ്ങിയ ശാസ്ത്രജ്നരെ എതിരേറ്റത് ദിനോസറുകളുടെ ഒരതിശയലോകമായിരുന്നു. എന്നാല്‍ പിന്നീട് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ക്കൊടുവില്‍ രക്തം മരവിപ്പിക്കുന്ന കാഴ്ചകള്‍ക്ക് അവര്‍ സാക്ഷ്യം വഹിക്കേണ്ടി വന്നു. ലോകസിനിമാചരിത്രത്തില്‍ നാഴികക്കല്ലായ സ്റ്റീവന്‍ സ്പിയല്‍ബെര്‍ഗ് മാജിക്!
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤5
👍14❤1
Little Forest / ലിറ്റില്‍ ഫോറസ്റ്റ് (2018)

എം-സോണ്‍ റിലീസ് – 1087
പോസ്റ്റർ : സുഹൈൽ സൂഫി
ഭാഷ : കൊറിയൻ
സംവിധാനം : Soon-rye Yim
പരിഭാഷ : സുഹൈൽ സൂഫി, മുൻഷീറ നാസർ
ജോണർ : ഡ്രാമ
7/10
കൊറിയൻ ഫീൽ ഗുഡ് മൂവി ശ്രേണിയിലേക്ക് നിസ്സംശയം ഉൾപ്പെടുത്താവുന്ന ചിത്രമാണ് 2018 ൽ പുറത്തിറങ്ങിയ ലിറ്റില്‍ ഫോറസ്റ്റ് എന്ന ചിത്രം. കിം-റ്റേരി എന്ന നടിയുടെ അഭിനയ മികവിനെ വേണ്ട വിധം ഉപയോഗപ്പെടുത്താൻ സംവിധായികക്ക് കഴിഞ്ഞിട്ടുണ്ട്. ഹേ-വൂ ആയി വേഷമിട്ട കിം-റ്റേരി യുടെ ബാല്യകാല സുഹൃത്തായി എത്തുന്ന ജിൻ കി-ജൂ വിൻറെ പ്രകടനവും എടുത്ത് പറയേണ്ടതുണ്ട്. ഇവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകളെ അത്രയധികം സ്ത്രീസഹജമായ ഭാവപ്രകടനങ്ങൾ കൊണ്ട് മികവുറ്റതാക്കുന്നതിൽ 58 കാരിയായ യിം സുൻ-റൈ എന്ന സംവിധായിക അങ്ങേയറ്റം നീതി പുലർത്തിയിരിക്കുന്നു.
ഗ്രാമജീവിതം ഒട്ടും ഇഷ്ടമല്ലാതിരുന്ന ഹേ-വൂ ഉപരിപഠനത്തിനായി നഗരത്തിലേക്ക് താമസം മാറുന്നു. എന്നാൽ നഗരജീവിതവും ഹേ-വൂ വിന് അത്ര നല്ല അനുഭവങ്ങളല്ല നൽകുന്നത്. വീണ്ടും തന്‍റെ മനോഹരമായ ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നിടത്തു നിന്നാണ് കഥ തുടങ്ങുന്നത്. തുടർന്ന് തന്‍റെ 2 ബാല്യകാല സുഹൃത്തുക്കളുമായി കൃഷിയും പാചകവുമൊക്കെയായി കഥ മുന്നോട്ട് പോകുന്നു.
ഇടക്കിടെ മുന്നിലെത്തുന്ന ഭക്ഷണവിഭവങ്ങളെ ഒരു സ്നേഹവിരുന്നെന്നോണമായിരിക്കും പ്രേക്ഷകൻ സ്വീകരിക്കുക. കാരണം നമ്മളറിയാതെ തന്നെ നമ്മളെ കഥയുടെ ഭാഗമാക്കിയെടുക്കുക എന്ന ജാലവിദ്യ കൂടി ഇതിനിടയിൽ സംഭവിക്കുന്നുണ്ട്. വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രം മനോഹരമായ ഒരു ഗ്രാമത്തിന്‍റെ എല്ലാ ഋതുഭേദങ്ങളിലൂടെയും പ്രേക്ഷകനെ കൈപിടിച്ച് നടത്തുന്നുണ്ട്.
കൃഷിയുടെ പ്രാധാന്യത്തെപ്പറ്റി ശക്തമായി പ്രതിപാദിക്കുന്ന ചിത്രം 38ആമത് Korean Association of Film Critics Awards ന്‍റെ ടോപ്പ് ഇലവൻ പട്ടികയിൽ ഒന്നാണ്. 5ആമത് Korean Film Producers Association Awards ന്‍റെ മികച്ച സംവിധായകനുള്ള പുരസ്കാരവും, 18ആമത് Director's Cut Awards ന്‍റെ മികച്ച നടിക്കുള്ള പുരസ്കാരവും ചിത്രം നേടി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍14❤12
👍4
To Let / ടു ലെറ്റ് (2019)

എം-സോണ്‍ റിലീസ് – 1089
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : തമിഴ്
സംവിധാനം : Chezhian Ra
പരിഭാഷ : ഷൈജു എസ്
ജോണർ : ഫാമിലി
8/10
പുതുനൂറ്റാണ്ടിന്‍റെ ആരംഭത്തില്‍, പ്രത്യേകിച്ച് 2007ല്‍, ബഹുരാഷ്ട്ര കമ്പനികളുടെ വരവ് ചെന്നൈ നഗരത്തില്‍ ഐടി മേഖലയുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് വഴിയൊരുക്കി. ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന ഐടി തൊഴിലാളികളുടെ പാര്‍പ്പിട ആവശ്യങ്ങള്‍ അവിശ്വസനീയമായ രീതിയില്‍ വീട്ടുവാടകള്‍ ഉയരുന്നതിലേക്ക് നയിച്ചു. ഇത് മറ്റു മേഖലകളില്‍ ജോലി ചെയ്യുന്ന, പ്രത്യേകിച്ച് തൊഴിലാളി വര്‍ഗത്തെ കാര്യമായി ബാധിച്ചു.
സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ഇളങ്കോയും ഭാര്യ അമുദയും മകന്‍ സിദ്ധാര്‍ത്തുമടങ്ങുന്ന ചെറിയ കുടുംബം 5 വര്‍ഷമായി ഒരു കൊച്ചു വീട്ടിലാണ് വാടകക്ക് താമസിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ അവരെയും ബാധിക്കുന്നു. ഒരു ഐടിക്കാരന് ഉയര്‍ന്ന വാടകക്ക് നല്‍കാനായി അവരുടെ വീട്ടുടമസ്ഥ ഒരു മാസത്തിനകം അവരോട് വീടൊഴിയാന്‍ പറയുന്നു. തുടര്‍ന്ന് വാടകയ്ക്ക് വീട് അന്വേഷിച്ചിറങ്ങുന്ന ഇളങ്കോക്ക് നേരിടേണ്ടി വരുന്ന കഷ്ടതകള്‍ വളരെ തനമയത്വത്തോടെ " റ്റു ലെറ്റ്‌ " എന്ന ഈ കൊച്ചു ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
സംവിധായകന്‍ ചെഴിയന്‍ തന്‍റെ തന്നെ ജീവിതത്തില്‍ നേരിട്ട ചില അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്. പതിവ് സിനിമാ രീതികളില്‍ നിന്ന് വിഭിന്നമായി ഈ ചിത്രത്തില്‍ പാട്ടുകളില്ല. 2017ലെ മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമുള്‍പ്പെടെ നിരവധി ദേശീയ-അന്തര്‍ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഈ ചിത്രം നേടുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤2
👍5❤2
A Day / എ ഡേ (2017)

എം-സോണ്‍ റിലീസ് – 1090
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : കൊറിയൻ
സംവിധാനം : Sun-ho Cho
പരിഭാഷ : അരുൺ അശോകൻ
ജോണർ : ഡ്രാമ, മിസ്റ്ററി, ത്രില്ലർ
6.8/10
ടൈം ലൂപ്പ് സിനിമകളിൽ മികച്ച് നിൽക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ കൊറിയൻ മൂവിയാണ് എ ഡേ. ഒരു അപകടത്തിൽ നിന്നും സ്വന്തം മോളേ രക്ഷിക്കാനുള്ള ഒരു അച്ഛന്റെ പരിശ്രമങ്ങളാണ് കഥയുടെ അടിസ്ഥാനം. പ്രതികാരത്തിന്റെ തലങ്ങളിലൂടെയും സിനിമ കടന്നു പോവുന്നുണ്ട്. ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സംവിധായകൻ ചോ സുണ്-ഹോണ് കഴിഞ്ഞു. പ്രധാന കഥാപാത്രങ്ങളായ കിം മ്യുങ്-മിൻ (അച്ഛൻ) , (മോൾ) അത്യുഗ്രൻ പ്രകടനങ്ങളാണ് കാഴ്ചച്ചവച്ചിട്ടുള്ളത്. ജൂണ് 15 , 2017ഇൽ ഇറങ്ങിയ ഈ ചിത്രം 8.5മില്യൺ യുഎസ്ഡോളര്‍ കൈവരിക്കാൻ സാധിച്ചു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤1
👍4❤1
A Beautiful Mind / എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് (2001)

എം-സോണ്‍ റിലീസ് – 1091
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ron Howard
പരിഭാഷ : ഗായത്രി മാടമ്പി
ജോണർ : ബയോഗ്രഫി, ഡ്രാമ
8.2/10
നൊബേൽ സമ്മാനം നേടിയ പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ഡോക്ടർ ജോൺ നാഷിന്‍റെ ജീവിതം പറയുന്ന സിനിമയാണ് എ ബ്യൂട്ടിഫുൾ മൈൻഡ്. പൊതുവെ ആരുമായും അടുക്കാത്ത പ്രകൃതക്കാരനായ ജോൺ നാഷ് കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് തന്‍റെ സാങ്കല്പിക കഥാപാത്രങ്ങളോടായിരുന്നു. അത് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് വളരെ വൈകിയാണ് എല്ലാവരും അറിയുന്നത്. പല തരം മാനസികവിഭ്രാന്തികളിൽ പെട്ട് നാഷ് കഷ്ടതകൾ അനുഭവിക്കുന്നു.എങ്കിലും അതെല്ലാം തരണം ചെയ്ത് അദ്ദേഹം 1994ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കരസ്ഥമാക്കിയപ്പോൾ അതൊരു ഭൗതിക വിജയം എന്നതിലുപരി വ്യക്തിഗത വിജയമായിരുന്നു.
ഏത് പ്രതികൂല അവസ്ഥയിലും കൂടെ നിൽക്കാനും പ്രതീക്ഷ തരാനും ഒരാളുണ്ടെങ്കിൽ ഏത് മാറാരോഗത്തെയും തോല്പിക്കാനും ജീവിതത്തിൽ വിജയിച്ചു മുന്നേറാനും കഴിയും. ഒരു കൈത്താങ്ങായി കൂടെ നിന്ന അദേഹത്തിന്‍റെ ഭാര്യയായ അലീഷ്യയുടെയും കഥയാണിത്. റസ്സൽ ക്രോ ആണ് ജോൺ നാഷ് ആയി അഭിനയിച്ചിരിക്കുന്നത്. അലീഷ്യയായി ജെന്നിഫർ കോണെല്ലിയും. ബെസ്റ്റ് പിക്ചർ, ബെസ്റ്റ് ആക്ട്രസ്സ്‌, ബെസ്റ്റ് ഡയറക്ടർ എന്നിങ്ങനെ പല കാറ്റഗറിയിലായി ഓസ്കാർ പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകൾ എ ബ്യൂട്ടിഫുൾ മൈൻഡ് വാരി കൂട്ടി. ഇൻസ്പിറേഷണൽ ചിത്രങ്ങൾ ഇഷ്ടപെടുന്ന പ്രേക്ഷകരെ പൂർണമായും ഈ സിനിമ സംതൃപ്തിപെടുത്തും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤3
❤2
Chimpanzee / ചിമ്പാന്‍സി (2012)

എം-സോണ്‍ റിലീസ് – 1092
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Alastair Fothergill, Mark Linfield
പരിഭാഷ : അരുൺ കുമാർ
ജോണർ : ഡോക്യുമെന്ററി, ഫാമിലി
7.2/10
ഇതൊരു കഥയല്ല. ജീവിതമാണ്. ഓസ്കാര്‍ എന്ന കുഞ്ഞന്‍ ചിമ്പാന്‍സിയുടെ ജീവിതം. ഒരു സിനിമ പോലെ തമാശയും, വേര്‍പാടും, അനാഥത്വവും, ശത്രുതയും, സ്നേഹവും എല്ലാം ഉള്ള സംഭവ ബഹുലമായ ജീവിതം. കുസൃതിക്കുട്ടനായ ഓസ്കാര്‍ എന്ന ചിമ്പാന്‍സിയുടെ ജീവിതത്തിലെ ആകസ്മികമായ ഒരു സംഭവം അവന്‍റെ ജീവിതം മാറ്റിമറിക്കുന്നതാണ് ഈ ഡോക്യുമെന്‍ററിയുടെ ഇതിവൃത്തം. ആഫ്രിക്കന്‍ മഴക്കാടുകളുടെ ദൃശ്യഭംഗി മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഡോക്യുമെന്ററി മൂന്നു വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്. വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസിന്‍റെ ഡോക്യുമെന്‍ററി വിഭാഗമായ ഡിസ്നി നേച്ചര്‍ ആണ് ഈ ഡോക്യുമെന്‍ററി നിര്‍മിച്ചിരിക്കുന്നത്.
(ബി‌. ബി. സിയുടെ ഡിനാസ്റ്റിസ് പരമ്പരയിലെ ചിമ്പാന്‍സി എപ്പിസോഡുമായി ഇതിനെ തെറ്റിദ്ധരിക്കരുത്)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤2
👍5❤2
Arctic / ആർട്ടിക് (2018)

എം-സോണ്‍ റിലീസ് – 1093
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Joe Penna
പരിഭാഷ : വെന്നൂർ ശശിധരൻ
ജോണർ : അഡ്വെഞ്ചർ, ഡ്രാമ
6.8/10
ഹിമപാളികൾ ശില പോലെ ഉറച്ചു പോയ ആർട്ടിക് ധ്രുവപ്രദേശം. സൂര്യപ്രകാശം വല്ലപ്പോഴും മാത്രം, എത്തി നോക്കുന്ന, ശീതക്കാറ്റ് സദാ വീശിയടിക്കുന്ന, സസ്യജാലത്തിന്റെ ഒരു തളിരു പോലുമില്ലാത്ത ധവള ഭൂമിക. അവിടെ അയാൾ ചെറു യാത്രാവിമാനം തകർന്ന് ഒറ്റപ്പെട്ടിട്ട് ദിവസങ്ങളായി.കടുത്ത ഹിമപാതത്തിൽ ശരീരവും മനസ്സും മരവിച്ചു പോയിരിക്കുന്നു. ഹിമപാളികൾക്കു കീഴെ തണുത്ത ജലാശയത്തിൽ നിന്ന് ചൂണ്ടയിൽ വല്ലപ്പോഴും കുടുങ്ങുന്ന മത്സ്യം കഴിച്ച് വിശപ്പടക്കി അയാൾ ദിവസങ്ങൾ തള്ളിനിക്കുകയാണ്: മരണം തക്കം പാർത്ത് മുന്നിലുണ്ടെങ്കിലും രക്ഷക്കായി ആരെങ്കിലും വന്നെത്തും എന്ന പ്രതീക്ഷയോടെ.
ഒരു ദിവസം അത് സംഭവിക്കുന്നു. ഒരു ഹെലികോപ്റ്റർ വിദൂരതയിൽ ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. ആവുന്നത്ര ഉച്ഛത്തിൽ ഒച്ചയുണ്ടാക്കി തന്റെ സാന്നിദ്ധ്യം അയാൾ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. രക്ഷിക്കാനെന്നവണ്ണം ഹെലികോപ്റ്റർ അയാളെ ലക്ഷ്യമാക്കി വരുന്നു.പെട്ടെന്ന് വീശിയടിച്ച ഹിമക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റർ നിലം പതിക്കുന്നു. പരിഭ്രാന്തനും, നിരാശനുമായ അയാൾ അതിന് സമീപത്തേയ്ക്ക് പാഞ്ഞെത്തുന്നു. പൈലറ്റ് മരിച്ചിരിക്കുന്നു. ജീവന്റെ ചെറിയ ഒരു മിടിപ്പ് മാത്രമുള്ള മറ്റൊരാൾ അതിനകത്തുണ്ട്.അതാവട്ടെ ഒരു യുവതിയും. അയാൾക്ക് സ്വയം ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്. ആരുടെ ജീവനാണ് നിലനിൽക്കേണ്ടത്? ഏതിനാണ് മൂല്യം? സ്വന്തം ജീവനോ? അവളുടേതോ? അതോ രണ്ടു പേരുടേതുമോ?
ധ്രുവപ്രദേശത്ത് ഒറ്റപ്പെട്ടു പോകുന്ന പര്യവേഷകനായി മാഡ്സ് മിക്കിൾസൻ അഭിനയിക്കുന്നു. രണ്ടായിരത്തി പതിനെട്ടിലെ കാൻ ഫെസ്റ്റിവലിൽ ചിത്രം മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാര പട്ടികയിൽ ഇടം പിടിച്ചിരുന്നു.രണ്ടേ രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള ഈ സിനിമ പരീക്ഷണ ചിത്രങ്ങളിൽ തൽപ്പരരായ പ്രേക്ഷകരെ തൃപ്തിപ്പെടുത്തും എന്നത് സ്പഷ്ടം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍12❤2
👍5❤1
Road Games / റോഡ് ഗെയിംസ് (2015)

എം-സോണ്‍ റിലീസ് – 1095
പോസ്റ്റർ : നിഷാദ് ജെ.എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Abner Pastoll
പരിഭാഷ : അഭയ് കമൽ
ജോണർ : ഹൊറർ, മിസ്റ്ററി, ത്രില്ലർ
5.4/10
ആബ്നർ പാസ്റ്റോൾ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ഫ്രഞ്ച് റോഡ് ത്രില്ലർ മൂവിയാണ് റോഡ് ഗെയിംസ്. ജാക്ക് എന്ന യുവാവ് ഫ്രാൻസിൽ നിന്ന് തന്റെ നാടായ ഇംഗ്ലണ്ടിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നു. വഴിയിൽ വച്ച് അപ്രതീക്ഷിതമായി ഒരു പെൺകുട്ടിയെ കണ്ടുമുട്ടുകയും പിന്നീട് സംഭവബഹുലമായ വഴിത്തിരിവുകളിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം.പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലുള്ള ദൃശ്യ ഭംഗി ചിത്രത്തിലുടനീളം കാണാൻ സാധിക്കും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤1
❤4👍1
A Prophet / എ പ്രൊഫെറ്റ് (2009)

എം-സോണ്‍ റിലീസ് – 1096
MSONE GOLD RELEASE
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഫ്രഞ്ച്
സംവിധാനം : Jacques Audiard
പരിഭാഷ : സിനിഫൈൽ
ജോണർ : ക്രൈം, ഡ്രാമ
7.9/10
അറബ് വംശജനായ ഒരു ഫ്രഞ്ച് യുവാവാണ് മാലിക്. ആ 19 വയസ്സുകാരന് ജയിലിൽ വച്ച് വംശീയസ്വഭാവമുള്ള ഗ്യാങ്ങുകളുടെ കിടമത്സരത്തിനിടെ, അറബികളെ വെറുപ്പോടെ കാണുന്ന കോർസികന്മാരുടെയും അവരുടെ നേതാവ് സെസാർ ലുച്യാനിയുടെയും ഭാഗത്ത്‌ നിൽക്കേണ്ടി വരുന്നു. ചിത്രം തുടങ്ങുമ്പോൾ ഏതാണ്ടൊരു നിർവികാരവും നിഷ്‌കളങ്കവുമായ; പകച്ച ഭാവത്തോടെ നിന്ന അവന് എല്ലാം പുതിയ പാഠങ്ങൾ ആയിരുന്നു. ലുച്യാനിയുടെ സംഘത്തിലെ വിവേചനമനുഭവിക്കുന്ന അംഗത്തിൽ നിന്നും ഒരു തികഞ്ഞ കുറ്റവാളിയിലേക്കുള്ള പരിവർത്തനത്തോടൊപ്പം യാദൃച്ഛികമായും സ്വഭാവികവുമായാണ് അവൻ തന്റെ അസ്തിത്വം തിരിച്ചറിയുന്നത്. സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ഒരു കരുതൽ നടപടി എന്നതിനേക്കാൾ ജയിലുകളുടെ ധർമ്മം കുറ്റവാളികളെ മാനസികമായി സംസ്‌കരിച്ചു സമൂഹത്തിനു ഗുണകരമായ രീതിയിൽ മെച്ചപ്പെട്ട പൗരന്മാർ ആക്കിത്തീർക്കുക എന്നതും കൂടിയാണ്. പലപ്പോഴും ഈ ഇടങ്ങൾ വിപരീതമായാണ് ദേശഭേദമെന്യേ പ്രവർത്തിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ജാക് ഓഡ്യാർഡ് സംവിധാനം ചെയ്ത ചിത്രം ഓസ്കറിൽ ഫ്രാൻസിന്റെ ഒഫീഷ്യൽ എൻട്രി ആയിരുന്നു. കാൻ, BAFTA ഫിലിം ഫെസ്റ്റിവലുകളിൽ നിന്നടക്കം ഒട്ടനവധി പുരസ്കാരങ്ങൾ നേടി.
? (വയലൻസ്, ഭാഷാപ്രയോഗങ്ങൾ, നഗ്നത-പോണോഗ്രഫിക് ഉള്ളടക്കം ഉള്ളതിനാൽ പ്രായപരിധി ബാധകം)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍10❤2
❤5
The Mummy / ദ മമ്മി (1999)

എം-സോണ്‍ റിലീസ് – 1097
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Stephen Sommers
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി
7/10
ഒരേസമയം ഉദ്വേഗവും, ആവേശവും, ഭീതിയും ജനിപ്പിക്കുന്ന ഒരു ഐതിഹാസിക ചിത്രമാണ് ദി മമ്മി. 1925 ഇല്‍ സഹാറ മരുഭൂമിയില്‍ റിക്ക് ഒ'കൊണര്‍ എന്ന സാഹസികനും, ഈവ്ലിന്‍ എന്ന ഈജിപ്റ്റോളജിസ്റ്റും, മറ്റുചില പുരാവസ്തുഗവേഷകരും നിധി തേടിയുള്ള അന്വേഷണത്തിനിടയില്‍ ഒരു പുരാതനശവകുടീരത്തില്‍ എത്തിച്ചേരുന്നു. തങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ധാരണയില്ലാതെ അവര്‍ 3000 വര്‍ഷം മുന്‍പ് മരണശാസനയാല്‍ അടക്കം ചെയ്യപ്പെട്ട മരിച്ചു ജീവിക്കുന്ന ഒരു ഭീകരതയെ തുറന്നു വിടുന്നു. തുടര്‍ന്നുള്ള ഉദ്വേഗജനകമായ സംഭവവികാസങ്ങള്‍ക്കാണ് ഹോളിവുഡിലെ ഏറ്റവും വലിയ കൊമേര്‍സ്യല്‍ ഹിറ്റുകള്‍ ഒന്നിന് ചുരുള്‍ നിവരുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤3
❤3👍2