Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
👍5
A Hijacking / എ ഹൈജാക്കിങ് (2012)

എം-സോണ്‍ റിലീസ് – 1296
പോസ്റ്റര്‍: ഷൈജു എസ്
ഭാഷ : ഡാനിഷ്
സംവിധാനം : Tobias Lindholm
പരിഭാഷ : വിഷ്ണു സി ചിറയില്‍
ജോണർ : ഡ്രാമ, ത്രില്ലര്‍
Info : EE28AF72D7171B880BBC3CE8BE5F81EA9C94D0E9
7.2/10
തോബിയാസ് ലിന്റ്‌ഹോം എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു കപ്പൽ ഹൈജാക്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് പുരോഗമിക്കുന്നത്. മുംബൈയിലേക്ക് പോകുന്നൊരു ചരക്ക് കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് കുറെ സോമാലിയൻ കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്യുന്നു. ജീവനക്കാരെയും കപ്പലിനെയും വിട്ടുകിട്ടണമെങ്കിൽ 15മില്യൺ ഡോളർ നൽകണമെന്ന ആവശ്യവുമായി കൊള്ളക്കാർ മുന്നോട്ട് വരുന്നു. തുടർന്ന് കമ്പിനിയുടെ മേധാവിയും കൊള്ളക്കാരുടെ പ്രതിനിധിയും തമ്മിൽ നടത്തുന്ന വിലപേശലിലൂടെയും, കപ്പലിലകപ്പെട്ടവരുടെ മാനസ്സികാവസ്ഥകളിലൂടെയും, അതിജീവനത്തിലൂടെയും ചിത്രം മുന്നേറുന്നു.
പ്രമേയ സ്വഭാവത്തിൽ ക്യാപ്റ്റൻ ഫിലിപ്‌സുമായി സാമ്യമുണ്ടെങ്കിലും വളരെ യഥാർത്ഥമായുള്ള അവതരണം കൊണ്ടും കഥാഗതിയുടെ സത്യസന്ധത കൊണ്ടും ചിത്രം ഏറെ മികച്ചു നിൽക്കുന്നു. ഇതിൽ മിക്കൽ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് GOTലൂടെ പ്രശസ്തനായ യുറോൺ ഗ്രെയ്‌ജോയ് എന്ന കഥാപാത്രം കയ്യാളിയ പിലോ ആസ്‌ബയിക്കാണ്. Mindhunder ടീവി സീരീസിലെ 2 എപ്പിസോഡുകളുടെ സംവിധായകൻ കൂടിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ തോബിയാസ് ലിന്റ്‌ഹോം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤3
👍7❤3
Dil Chahta Hai / ദില്‍ ചാഹ്താ ഹേ (2001)

എം-സോണ്‍ റിലീസ് – 1064
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Farhan Akhtar
പരിഭാഷ : പ്രവീൺ അടൂർ, ഷിഹാബ് എ ഹസ്സൻ
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
Info : BBFE236C847AD52708DDDED518363685B83D48C4
8.1/10
ബോളിവുഡിൽ പുതിയ കാലഘട്ടത്തിന് തന്നെ തുടക്കം കുറിച്ച സിനിമയാണ് ദിൽ ചാഹ്താ ഹേ. ഫർഹാൻ അക്തർ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. ദിൽ ചാഹ്താ ഹേ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ്. ആകാശ് (ആമിർ ഖാൻ), സിദ്ധാർഥ് (അക്ഷയ് ഖന്ന), സമീർ (സെയ്ഫ് അലി ഖാൻ). കോളേജ് കാലത്ത് തുടങ്ങുന്ന സൗഹൃദം എക്കാലത്തും നിലനിൽക്കുമെന്ന വിശ്വാസത്തിലാണ് അവർ. കോളേജ് കഴിഞ്ഞയുടൻ നടത്തുന്ന ഗോവ യാത്രയും എല്ലാ വർഷവും ഇവിടെ ഒത്തു ചേരണമെന്ന തീരുമാനവും ഒക്കെ അവരുടെ ജീവിതത്തിലെ പ്രതീക്ഷകളാണ്. രസകരമായ കഥാ സന്ദർഭങ്ങളും മൂന്ന് പേരുടെയും കോമ്പിനേഷൻ സീനുകളും ഈ സഹൃദം എന്നുമിങ്ങനെ നിൽക്കണമെന്ന ആഗ്രഹം പ്രേക്ഷകരിലും ഉണ്ടാക്കുന്നു. എന്നാൽ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട ഘട്ടമെത്തുമ്പോൾ, പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യത്യസ്തമാകുമ്പോൾ ഇവർ അറിയാതെ അകലുന്നു. ഓരോരുത്തരും അവരുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്നാലെ പായുമ്പോൾ വീണ്ടും അവർ തിരിച്ചറിയുന്നു ആ സൗഹൃദം അവർക്ക് നൽകിയിരുന്ന ശക്തി. ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും നിർണായക ഘട്ടത്തിൽ അടുത്തുണ്ടാകുന്നത് വഴി ഈ സൗഹൃദം എന്നന്നേക്കും നിലനിൽക്കുന്നത് ആണെന്ന് അവർ തെളിയിക്കുന്നു. പ്രീതി സിന്റ, സൊനാലി കുൽക്കർണി, ഡിംപിൾ കപാഡിയ എന്നിവരുടെ മികച്ച പ്രകടനം സിനിമയ്ക്ക് കൂടുതൽ മിഴിവേകുന്നു. ഈ ചിത്രം ബോളിവുഡിൽ പുത്തൻ ട്രെന്റിന് തന്നെ കാരണമായി. മൂന്ന് വ്യത്യസ്ത സ്വഭാവമുള്ള സുഹൃത്തുക്കൾ അവരുടെ ജീവിത സഖികൾക്കൊപ്പം അവരുടെ സ്നേഹബന്ധം തുടരുന്നതിന്റെ ഊഷ്മള ദൃശ്യങ്ങളോടെ ചിത്രം അവസാനിക്കുന്നു. മികച്ച ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤5🥰2
👍4❤1
The Burial of Kojo / ദ ബറിയല്‍ ഓഫ് കോജോ (2018)

എം-സോണ്‍ റിലീസ് – 1065
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Blitz Bazawule
പരിഭാഷ : ശ്രീധർ
ജോണർ : ഡ്രാമ, ത്രില്ലർ
6.3/10
അച്ഛൻ പറഞ്ഞു കൊടുത്ത കഥകളും സ്വപ്നങ്ങളും കേട്ട് സമ്പുഷ്ടമാണ് കൊച്ചുകുട്ടിയായ അമായുടെ ഭാവനാശക്തി. ഘാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് മൈനിങ് ജോലിക്ക് പോയ അവളുടെ അച്ഛനെ കാണാതാകുമ്പോൾ അവൾ സങ്കൽപ്പവും കുറച്ചു മാജിക്കും ഉപയോഗിച്ച് അച്ഛനെ കണ്ടെത്താൻ ശ്രമിക്കുകയാണ്.
Surreal, ഫാന്റസി എലെമെന്റുകളാൽ സമൃദ്ധമായ കഥയിലെ പ്രധാന ആകർഷണം ഘാനയിലെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത ഛായാഗ്രഹണം തന്നെയാണ്.
സ്ലോ മൂവിങ് surreal ചിത്രങ്ങൾ താല്പര്യപ്പെടുന്നവർ തീർച്ചയായും കാണാൻ ശ്രമിക്കുക. ഈ ചിത്രത്തിന് IMDB റേറ്റിംഗ് തീരെ കുറവാണെന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤2
Love and Shukla / ലൗ ആൻഡ് ശുക്ല (2017)

എം-സോണ്‍ റിലീസ് – 1297
പോസ്റ്റര്‍: ഷൈജു എസ്
ഭാഷ : ഹിന്ദി
സംവിധാനം :  Siddharth Jatla
പരിഭാഷ : ഷൈജു എസ്
ജോണർ : കോമഡി, ഡ്രാമ, റൊമാന്‍സ്
Info : 684CD63A8EF96E3A6835498CEAC5E92E6C519976
7.3/10
ഒരു യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മനു ശുക്ലക്ക് സ്ത്രീകളെപ്പറ്റിയോ ലൈംഗികതയെപ്പറ്റിയോ കാര്യമായ അറിവൊന്നും ഇല്ല. മൊബൈൽ ഫോണിലെ ചെറിയ സ്‌ക്രീനിൽ കാണുന്ന അശ്ലീല ചിത്രങ്ങളിൽ നിന്നുള്ള അറിവുകളാണ് ശുക്ലക്ക് ആകെയുള്ളത്. അങ്ങനെയിരിക്കെ ശുക്ലയുടെ വിവാഹം നടക്കുന്നു. തന്റെ പ്രതീക്ഷകൾ എല്ലാം തന്നെ തകിടം മറിയുന്നതാണ് ശുക്ല പിന്നീട് കാണുന്നത്. ഒറ്റമുറി വീട്ടിൽ ഭാര്യയും, അച്ഛനും, അമ്മയും, ഭർതൃവീട്ടിൽ നിന്നും പിണങ്ങി വന്ന പെങ്ങളും എല്ലാമായി ശുക്ല എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നു. ഭാര്യയോട് തനിച്ചൊന്ന് സംസാരിക്കാൻ പോലും കഴിയാതെ വരുന്ന ശുക്ലയുടെ ജീവിതവും അതെല്ലാം എങ്ങനെ മാറ്റിയെടുക്കുന്നു എന്നെല്ലാമാണ് ഈ കൊച്ചു ചിത്രത്തിന്റെ ഇതിവൃത്തം.
സിദ്ധാർത്ഥ് ജട്ല തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന "ലൗ ആൻഡ് ശുക്ല" എന്ന പേരിൽ 2017ൽ പുറത്തിറങ്ങിയ ഈ ഹിന്ദി ചിത്രത്തിൽ പ്രധാന കഥാപാത്രമായ ശുക്ലയായി അഭിനയിച്ചിരിക്കുന്നത് സഹർഷ് കുമാർ ശുക്ലയാണ്. ഈ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയുമുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍12❤4
Sonatine / സോണറ്റൈൻ (1993)

എം-സോണ്‍ റിലീസ് – 1298
MSONE GOLD RELEASE
പോസ്റ്റര്‍: നിഷാദ് ജെ എന്‍
ഭാഷ : ജാപ്പനീസ്
സംവിധാനം : Takeshi Kitano
പരിഭാഷ : കാര്‍ത്തിക് ഷജീവന്‍
ജോണർ : ആക്ഷന്‍, കോമഡി, ഡ്രാമ
7.5/10
സോണറ്റൈൻ എന്ന ചിത്രം മുറാകാവയുടെ കഥയാണ്, ഓർമ്മ വെച്ച നാൾ മുതലേ തോക്കും ബോംബും ഉണ്ടകളും എല്ലാമാണ് അയാളുടെ ജീവിതം. ഇതെല്ലാം വിട്ട്, സമാധാനമായി എവിടെ എങ്കിലും ശിഷ്ട കാലം ജീവിക്കണം എന്നത് അയാളുടെ ആഗ്രഹവും, അവസ്ഥ അനുസരിച്ച് അത്യാഗ്രഹവും ആണ്. ഒരുനാൾ മുറാകാവ തന്റെ കുറച്ച് അനുചരന്മാരോടൊപ്പം മറ്റൊരു നഗരത്തിലേക്ക് പോവാൻ നിർബന്ധിതൻ ആവുകയാണ്, അവിടെ അരങ്ങേറി കൊണ്ടിരിക്കുന്ന ഒരു ഗ്യാങ് വാർ അവസാനിപ്പിക്കാനായി മധ്യസ്ഥത വഹിക്കുക എന്നതാണ് അയാളുടെ ദൗത്യം, തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളാണ് സോണറ്റൈൻ എന്ന ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤1
👍5
Dark Figure of Crime / ഡാർക്ക്‌ ഫിഗർ ഓഫ് ക്രൈം (2018)

എം-സോണ്‍ റിലീസ് – 1067
പോസ്റ്റർ : ഷിഹാബ് എ ഹസ്സൻ
ഭാഷ : കൊറിയൻ
സംവിധാനം : Tae-Gyun Kim
പരിഭാഷ : ശ്രുജിൻ ടി. കെ
ജോണർ : ക്രൈം, ഡ്രാമ
Info : 842024A549D9D965B1ED09FFF7624488FAEC51DF
6.6/10
കാങ് ടാ-ഓ തന്റെ കാമുകിയുടെ കൊലപാതക കുറ്റത്തിൽ ജയിലിലാവുന്നു. ബുസാനിലെ പോലീസ് കുറ്റാന്വേഷകന്‍ ആയ ഹ്യുംഗ് മിന്നിനെ ഫോണില്‍ വിളിച്ച് താന്‍ ഈ കൊലപാതകം കൂടാതെ മറ്റു ആറു കൊലപാതകങ്ങള്‍ കൂടി ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ താരാന്‍ താന്‍ തയ്യാറാണെന്നും അയാള്‍ അറിയിക്കുന്നു. അതിനു പിന്നിലെ സത്യം അന്വേഷിച്ചു പോകുകയും പിന്നീട് അവയൊക്കെ തെളിവുകൾ കിട്ടാത്ത യഥാർത്ഥ കേസുകളുടെ ആകെ തുകയാണെന്ന് ഹ്യുംഗ് മിന്നിന് മനസിലാക്കുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ 'ബ്ലൂ ഡ്രാഗന്‍ പുരസ്ക്കാര'ങ്ങളില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ഈ ചിത്രത്തിനായിരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍19❤1
The Triplets of Belleville / ദ ട്രിപ്പ്ളെറ്റ്സ് ഓഫ് ബെൽവീൽ (2003)

എം-സോണ്‍ റിലീസ് – 1068
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഫ്രഞ്ച്
സംവിധാനം : Sylvain Chomet
പരിഭാഷ : അബ്ദുൽ മജീദ്
ജോണർ : അനിമേഷൻ, കോമഡി, ഡ്രാമ
7.8/10
മാഡം സൂസേയും അവരുടെ കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ.അനാഥനായി വളര്‍ന്ന "ചാമ്പ്യനെ" സന്തോഷിപ്പിക്കാന്‍ വേണ്ടി മാഡം സൂസേ അവനെ സൈക്ലിസ്റ്റ് ആക്കുന്നു. ടൂര്‍ ഡി ഫ്രാന്സിനിടയില്‍ ഫ്രഞ്ച് മാഫിയ തട്ടിക്കോണ്ട് പോയ ചാമ്പ്യനേയും മറ്റു രണ്ട് സൈക്ലിസ്റ്റുകളേയും അന്വേഷിച്ചിറങ്ങുന്ന മാഡം സൂസേയുടേയും ബ്രൊവ്ണീ എന്ന നായ്ക്കുട്ടിയുടേയും യാത്രയാണ് ചിത്രത്തിന്‍റെ ഇതിവ്റ്ത്തം. മലയാളം മൂവി ഡാകിനിയുമായി സാദൃശ്യം തോന്നിയാല്‍ തികച്ചും യാദ്രിശ്ചികം മാത്രം. ഏറ്റവും മികച്ച ആനിമേഷന്‍ ഫിലിമിനുള്ള ഓസ്ക്കാര്‍ ഫൈന്‍റിങ്ങ് നേമോയുമായി മത്സരിച്ച് നഷ്ടപ്പെട്ട സിനിമ PG13 റേറ്റിങ്ങ് ഉള്ള ഓസ്ക്കാറിന് പരിഗണിച്ച ആദ്യ ആനിമേഷന്‍ ഫിലിമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤1
👍5❤4
Eternal Sunshine of the Spotless Mind / എറ്റേർണൽ സണ്‍ഷൈന്‍ ഓഫ് ദ സ്പോട്ട്ലെസ്സ് മൈന്‍ഡ് (2004)

എം-സോണ്‍ റിലീസ് – 1069
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Michel Gondry
പരിഭാഷ : അമൽ സി
ജോണർ : ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ
8.3/10
പൊതുവേ അന്തർമുഖനും നാണം കുണുങ്ങിയുമായ ജോയൽ ബാരിഷ് എന്ന യുവാവിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. വർഷങ്ങളോളം ഒന്നിച്ചു ജീവിച്ചു വരികയായിരുന്ന ജോയലും കാമുകി-ക്ലമന്റീനുംഒരു വഴക്കിനെ തുടർന്നു പിരിയുന്നു
ഒരു മനോരോഗ വിദഗ്‌ദ്ധന്റെ സഹായത്തോടെ ക്ലമന്റീൻ ജോയലിനെ കുറിച്ചുള്ള ഓർമ്മകൾ, ഒരു പ്രക്രിയയിലൂടെ മനസ്സിൽ നിന്ന് മായിച്ചു കളയുന്നു. ഒരു പരിചയവുമില്ലാതെ തന്നോട് പെരുമാറുന്ന ക്ലമന്റീനെ കാണുന്ന ജോയൽ, വളരെ അധികം അസ്വസ്ഥനാകുന്നു. തന്നെ കുറിച്ച് യാതൊരു ഓർമ്മയുമില്ലാതെ ജീവിക്കുന്ന ക്ലമന്റീനോടുള്ള സ്നേഹം ജോയലിനെ നിരാശനാക്കുന്നു.
തുടർന്ന് അതേ പ്രക്രിയയിലൂടെ ക്ലമന്റീനെ കുറിച്ചുള്ള ഓർമ്മകൾ മായിക്കുന്നതിന് ജോയൽ തയ്യാറാകുന്നു. ജോയലിന്റെ ഓർമ്മകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.ക്ലമന്റീനുമായി ബന്ധപ്പെട്ട അടുത്ത കാലത്ത് നടന്ന സംഭവങ്ങളുടെ ഓർമ്മയിൽ നിന്ന് പുറകിലേക്ക് മായിച്ചു തുടങ്ങുന്നു.
പ്രക്രിയ തുടങ്ങിയതിന് ശേഷം.. താനൊരിക്കലും ക്ലമന്റീനെ ശരിക്കും മറക്കാൻ ആഗ്രഹിച്ചിരുന്നില്ല, എന്ന് ബോധ്യമാവുന്ന ജോയൽ മായിക്കുന്ന പ്രക്രിയ തടസ്സപ്പെടുത്താനും, ക്ലമന്റീനുമായി ബന്ധമില്ലാത്ത തന്റെ ഓർമ്മകളിൽ അവളെ മറച്ചു വെക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രം പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤5😍1
👍6❤1😁1
Dum Laga Ke Haisha / ദം ലഗാ കെ ഹൈഷാ (2015)

എം-സോണ്‍ റിലീസ് – 1071
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഹിന്ദി
സംവിധാനം : Sharat Katariya
പരിഭാഷ : ശ്രീജിത്ത് കെ പി
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
7.5/10
ഹരിദ്വാറിൽ വീഡിയോ കാസറ്റ് കട നടത്തുന്ന പ്രേംപ്രകാശ് തിവാരി വീട്ടുകാരുടെ നിർബന്ധം കാരണം, അമിതവണ്ണമുള്ള സന്ധ്യയെ വിവാഹം ചെയ്യുകയാണ്. സന്ധ്യ സ്‌കൂൾ ടീച്ചറാവാൻ പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. അവൾക്കൊരു ജോലി ലഭിച്ചാൽ വീട്ടിലേക്കൊരു വരുമാനവും അതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് അറുതിവരികയും ചെയ്യുമെന്ന് പ്രേമിന്റെ അച്ഛൻ വിശ്വസിച്ചു. ഇഷ്ടമല്ലാത്ത വിവാഹത്തിലുള്ള തന്റെ എതിർപ്പൊ, താല്പര്യങ്ങളോ, എന്തിന് ഒരഭിപ്രായം പോലും അച്ഛനോട് തുറന്നുപറയാനുള്ള തന്റേടവും ധൈര്യവും പ്രേമിനില്ലായിരുന്നു. വിവാഹശേഷം പ്രേം സന്ധ്യയെ പൂർണമായും അവഗണിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുകയാണ്. അപമാനം സഹിക്കാൻ വയ്യാതെ സന്ധ്യ ഡിവോഴ്സിനൊരുങ്ങുകയാണ്. സൗന്ദര്യം ശരീരത്തിലല്ല, മനസ്സിലാണ് വേണ്ടതെന്ന് ഈ സിനിമ പറയുന്നു.
യഷ് രാജ്‌ ഫിലിംസിന്റെ ബാനറിൽ ശരത് കടാരിയ രചനയും സംവിധാനവും നിരവഹിച്ച് ആയുഷ്മാൻ ഖുറാന, ഭൂമി പട്നേക്കർ , സഞ്ജയ് മിശ്ര, അൽക അമിൻ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. "മോഹ് മോഹ് കേ ധാഗേ" എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൊണാലി ടാക്കുറിനും, അതേ ഗാനത്തിന് മികച്ച രചയിതാവിനുള്ള അവാർഡ് വരുൺ ഗ്രോവറിനും ലഭിച്ചു. "പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്" എന്ന സിനിമയുടെ സംഗീതസംവിധായകൻ ആന്ദ്രേ ഗ്വേരയാണ് ഈ സിനിമയുടെ പശ്ചാത്തലസംഗീതം നിർവഹിച്ചത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤5😱1
👍10❤2
Aa Karaala Ratri / ആ കരാള രാത്രി (2018)

എം-സോണ്‍ റിലീസ് – 1072
പോസ്റ്റർ : ഷിഹാബ് എ ഹസ്സൻ
ഭാഷ : കന്നഡ
സംവിധാനം : Dayal Padmanabhan
പരിഭാഷ : അബ്ദുൽ മജീദ്, ആദർശ് രമേശൻ
ജോണർ : ത്രില്ലർ
8/10
റഷ്യന്‍ നാടോടിക്കഥയായ "The Return of The Soldier" നെ ആസ്പദമാക്കി കന്നഡ നാടകകൃത്തായ മോഹന്‍ ഹബ്ബു രചിച്ച നാടകത്തിന്‍റെ ചലച്ചിത്രാവിഷ്ക്കാരമാണ് "ആ കരാള രാത്രി" 90-കളിലെ കര്‍ണാടകയിലെ പേരില്ലാത്ത കുഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഒരൊറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്ന ദരിദ്രകുടുംബത്തില്‍ അഭയം ചോദിച്ചെത്തിയ അജ്ഞാതന് വീട്ടിൽ ഒരു ദിവസം തങ്ങാനനുവദിച്ച അവരുടെ ജീവിതം മാറിമറിയുകയായിരുന്നു. ദക്ഷിണേന്ത്യന്‍ ഭാഷയില്‍ ഇറങ്ങിയ ഒരു നല്ല ത്രില്ലര്‍-മിസ്റ്ററി സിനിമ. വളരേ ഒഴുക്കായ ശുദ്ധമായ കന്നഡയില്‍ നിര്‍മിച്ച സിനിമയില്‍ മിക്കയിടത്തും പരിഭാഷയുടെ ആവശ്യമില്ലെങ്കിലും പരമാവധി സിനിമയോട് നീതി പുലര്‍ത്തി പരിഭാഷപ്പെടുത്തിയിരിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤4
👍4❤1