Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
❤1👍1
Gojira / ഗോജിറ (1954)

എം-സോണ്‍ റിലീസ് – 2621
ക്ലാസ്സിക് ജൂൺ 2021 – 09
പോസ്റ്റർ: അഷ്‌കർ ഹൈദർ
ഭാഷ : ജാപ്പനീസ്
സംവിധാനം : Ishirô Honda
പരിഭാഷ : എൽവിൻ ജോൺ പോൾ
ജോണർ : ഹൊറർ, സയൻസ് ഫിക്ഷൻ
7.6/10
ലോക സിനിമാ ചരിത്രത്തില്‍ ഏറ്റവും ശക്തമായി രാഷ്ട്രീയം സംസാരിച്ച ഒരു സിനിമയാണ് 1954ല്‍ പുറത്തിറങ്ങിയ ഇഷിറോ ഹോണ്ട സംവിധാനം ചെയ്ത "ഗോജിറ" എന്ന ജാപ്പനീസ് ചലച്ചിത്രം.
ആണവസ്‌ഫോടനങ്ങൾ കാരണം നൂറ്റാണ്ടുകളായി ഭൂമിയുടെ അടിത്തട്ടില്‍ വിശ്രമിച്ചിരുന്ന ഗോജിറ എന്ന ഭീകര ജീവി പുറത്തു വരുന്നു. ശേഷം അക്രമകാരിയായ ഗോജിറ ജപ്പാനിലൂടെ അക്രമകാരിയായി വിളയാടുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം 1945ല്‍ അമേരിക്ക ജപ്പാനില്‍ അണുബോംബ് ഉപയോഗിച്ചു. തുടര്‍ന്ന് ജപ്പാന്‍ യുദ്ധത്തില്‍ അടിയറവ് പറയുകയും ശേഷം 7 വര്‍ഷകാലം അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികളുടെ അധീനതയില്‍ കഴിഞ്ഞു.
അധിനിവേശ സമയത്ത് യുദ്ധത്തെ കുറിച്ചോ ആണവ ഭീകരതയെ കുറിച്ചോ തുറന്നു പറയാൻ പറ്റാത്ത രീതിയിൽ ജാപ്പനീസ് മാധ്യമങ്ങള്‍ക്ക് മേല്‍ സെന്‍സര്‍ഷിപ്പ് ചുമത്തിയിരുന്നു. 1952ല്‍ സഖ്യകക്ഷികള്‍ ജപ്പാനില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും പുതിയ ഭരണകര്‍ത്താക്കള്‍ക്കും പഴയ മുറിവുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ താല്‍പ്പര്യമില്ലായിരുന്നു. ഈ പരിതസ്ഥിതിയിൽ നിന്നുമാണ് ഇഷിറോ ഹോണ്ടയുടെ "ഗോജിറ" റിലീസ് ചെയ്യുന്നത് നൽകുന്നത്. ഒരു സയൻസ് ഫിക്ഷൻ മോൺസ്റ്റർ ചിത്രമെന്ന ലേബലിൽ പുറത്തിറങ്ങിയ സിനിമ പരോക്ഷമായി സംസാരിച്ചത് മുഴുവൻ യുദ്ധകെടുതികളെ കുറിച്ചും മനുഷ്യന്റെ കയ്യിലുള്ള വിനാശകരമായ ആണവായുധങ്ങളെ കുറിച്ചുമായിരുന്നു.
ഗോജിറ ആക്രമിച്ചു കടന്നു പോകുന്ന പട്ടണങ്ങളുടെ അവസ്ഥ അണുബോംബ് വര്‍ഷത്തിന് ശേഷമുള്ള ഹിരോഷിമയെയും, നാഗസാക്കിയെയും ഓര്‍മിപ്പിക്കും. യുദ്ധ കെടുതികളുടെയും ആണവായുധങ്ങളുടെ വിനാശ ശക്തിയുടെയും ബിംബമായാണ് ചിത്രം ഗോജിറയെ അവതരിപ്പിക്കുന്നത്. പട്ടണങ്ങൾ തകർത്ത് ആയിരക്കണക്കിന് ആൾക്കാരെ കൊന്ന് മുന്നേറുന്ന ഗോജിറ ശരിക്കും യുദ്ധത്തിലും യുദ്ധാനന്തരവും ജാപ്പനീസ് ജനത അനുഭവിച്ച കഷ്ടപാടുകളെ തന്നെയാണ് സൂചിപ്പിച്ചത്. എന്തിന് പറയുന്നു, ഗോജിറയുടെ പുറം തൊലി പോലും ആണവ ദുരന്തത്തിൽ നിന്നും രക്ഷപെട്ടവരുടെ തൊലിയുടെ നിറവും പരുക്കന്‍ വ്രണങ്ങളും ആസ്പദമാക്കി നിര്‍മ്മിച്ചതാണ്. പ്രത്യക്ഷത്തിലും പരോക്ഷത്തിലും അത്രമാത്രം യുദ്ധത്തിനും ആണവായുധങ്ങൾക്കും എതിരെയുള്ളൊരു സന്ദേശമായിരുന്നു ഗോജിറ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍3❤1
❤2👍2
Tonight, At The Movies / ടുനൈറ്റ്, അറ്റ് ദ മൂവിസ് (2018)

എം-സോണ്‍ റിലീസ് – 2622
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ജാപ്പനീസ്
സംവിധാനം : Hideki Takeuchi
പരിഭാഷ : സജിത്ത് ടി.എസ്
ജോണർ : ഫാന്റസി, റൊമാൻസ്
6.8/10
ഹിടെക്കി ടക്ചി സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ഫാന്റസി, റൊമാൻസ് സിനിമയാണ് Tonight At The Movies എന്നും Colour Me True എന്നും അറിയപ്പെടുന്ന Tonight At Romance Theater.തന്റെ വാർദ്ധക്യ കാലം ആശുപത്രിയിൽ ചിലവഴിക്കുന്ന Makino എന്ന വൃദ്ധന്റെ പരിപാലിക്കുന്നതിനിടയ്ക്ക് ഒരു നേഴ്സ് യാദൃശ്ചികമായി അദ്ദേഹം എഴുതിയ ഒരു തിരക്കഥ കാണാനിടയാകുന്നു.മടിച്ചിയായ നേഴ്സ് തിരികെ പോകാതെ സമയം കളയുവാനായി അദ്ദേഹത്തോട് കഥ പറയുവാൻ ആവശ്യപ്പെടുകയാണ്.തന്റെ അതേ പേരിൽ തന്നെ ഉള്ള ഒരു ചെറുപ്പക്കാരന്റെ കഥയാണ് അദ്ദേഹം എഴുതിയത്.ഡയറക്ടർ ആകണമെന്നുള്ള ആഗ്രഹം കൊണ്ട് സെറ്റിൽ ഉള്ള പണികളെല്ലാം എടുത്ത് കഷ്ടപ്പെടുകയാണ് അദ്ദേഹത്തിന്റെ കഥാ നായകനായ Makino.പഴയ ഒരു black and white ചിത്രത്തിലെ നായികയെ വളരെയധികം സ്നേഹിക്കുന്നത് കൊണ്ട് അദ്ദേഹം ആ സിനിമ കാണുന്നതിന് വേണ്ടിയായി തന്റെ പരിചയത്തിലുള്ള ഒരാളുടെ തിയേറ്ററിൽ ഒട്ടുമിക്ക ദിവസങ്ങളിലും ഒറ്റയ്ക്ക് ആ സിനിമ കാണും.ആ ഇടയ്ക്കാണ് തിയേറ്റർ ഉടമ ആ സിനിമയുടെ Reel വിൽക്കുകയാണെന്ന് പറയുന്നത്.തനിക്ക് ഇഷ്ടപ്പെട്ട നായികയെ ഇനി കാണാനാകില്ലല്ലോ എന്ന് വിഷമിച്ചിരിക്കുന്ന സമയത്താണ് നായിക അപ്രതീക്ഷിതമായി സിനിമാ സ്‌ക്രീനിൽ നിന്ന് ഇറങ്ങി വരുന്നത്.തുടർന്നുള്ള തമാശയും മറ്റും നിറഞ്ഞ, എല്ലാ പ്രായക്കാർക്കും കണ്ടു രസിക്കാവുന്ന ഒരു ചിത്രമാണിത്.അവർ ലിറ്റിൽ സിസ്റ്റർ എന്ന Japanese ചിത്രത്തിലെ Sachi Koda യായി അഭിനയിച്ച Haruka Ayase യാണ് നായിക.നായകനായ Kentaro Sakaguchi യും ഇതേ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍10❤2
❤1
The World of Us / ദി വേൾഡ് ഓഫ് അസ് (2016)

എം-സോണ്‍ റിലീസ് – 2624
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : കൊറിയൻ
സംവിധാനം : Ga-eun Yoon
പരിഭാഷ : സാരംഗ് ആർ. എൻ
ജോണർ : ഡ്രാമ, ഫാമിലി
7.5/10
2016ൽ സൗത്ത് കൊറിയയിൽ റിലീസായ മനോഹരമായ ഒരു കൊച്ച് ചിത്രമാണ് 'ദി വേൾഡ് ഓഫ് അസ്'.
നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് സൺ. വളരെ പാവപ്പെട്ട വീട്ടിലെ ഒരു കുട്ടി.ഹൻ-ജിയ എന്ന ഒരു പണക്കാരിയുടെ മകൾ സണ്ണിന്റെ ക്ലാസിലേക്ക് സ്ഥലം മാറി വരുന്നതും പിന്നീട് ഇവർ തമ്മിൽ സുഹൃത്തുക്കളാക്കുന്നതുമാണ് ചിത്രം പറയുന്നത്. എന്നാൽ എത്രയൊക്കെ കൂട്ടുകാരാണെന്ന് പറഞ്ഞാലും അതിൽ ഒരു വിള്ളൽ വീഴാൻ ചെറിയ കാരണം മതി.
10th ഏഷ്യ പസഫിക് സ്ക്രീൻ അവാർഡ്, 37th ബ്ലു ഡ്രാഗൺ ഫിലം അവാർഡ്, ഷാങ്കായ്‌ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിങ്ങനെ ഒട്ടനവധി വേദികളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ നേടിയ ഒരു കൊച്ച് ചിത്രം കൂടിയാണ് "ദി വേൾഡ് ഓഫ് അസ്".
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤2🎉1
❤2
Sarfarosh / സർഫറോഷ് (1999)

എം-സോണ്‍ റിലീസ് – 2623
MSONE GOLD RELEASE
പോസ്റ്റർ: നിഖിൽ ഇ കൈതേരി
ഭാഷ : ഹിന്ദി
സംവിധാനം : John Mathew Matthan
പരിഭാഷ : പ്രശാന്ത് ശ്രീമംഗലം
ജോണർ : ആക്ഷൻ, ഡ്രാമ
8.1/10
പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. അവ മൂലം മരിച്ചുവീഴുന്ന നിരപരാധികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്. അതിൽ പെട്ട ഒരു സംഭവമായിരുന്നു ചന്ദർപൂരിലേത്. AK 47 ഉപയോഗിച്ച് ആദിവാസികളെക്കൊണ്ട് ആളുകളുടെ ജീവനെടുത്തത് വീരൻ എന്നുപേരുള്ള ഒരാളായിരുന്നു. ആ സംഭവത്തെ പറ്റിയുള്ള അന്വേഷണ ചുമതല മുംബൈ ക്രൈം ബ്രാഞ്ചിലെ അജയ് സിങ് റാഥോഡ് ഏറ്റെടുക്കുന്നു. അതിനെ തുടർന്നുള്ള സംഭവങ്ങളിലേക്കാണ് മലയാളിയായ സംവിധായകൻ ജോൺ മാത്യു മാത്തൻ അണിയിച്ചൊരുക്കിയ സർഫറോഷ് വെളിച്ചം വീശുന്നത്.1999ൽ പുറത്തിറങ്ങിയ ഈ അമീർ ഖാൻ ചിത്രം നസറുദ്ദീൻ ഷായുടെ മാസ്മരിക അഭിനയത്തിന്റെ നേർക്കാഴ്ചയാണ്.മികച്ച ഗാനങ്ങളുടെ അകമ്പടിയുള്ള ഈ ചലച്ചിത്രം പ്രേക്ഷക നിരൂപക പ്രശംസകളും ദേശീയ അവാർഡുകളും വാരിക്കൂട്ടിയ ചിത്രവുമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤2
👍3
Two Women / ടൂ വിമൻ (1960)

എം-സോണ്‍ റിലീസ് – 2625
ക്ലാസ്സിക് ജൂൺ 2021 – 10
പോസ്റ്റർ: അഷ്‌കർ ഹൈദർ
ഭാഷ : ഇറ്റാലിയൻ, ജർമൻ
സംവിധാനം : Vittorio De Sica
പരിഭാഷ : എൽവിൻ ജോൺ പോൾ
ജോണർ : ഡ്രാമ, വാർ
7.8/10
"യുദ്ധത്തില്‍ എല്ലാം മാറും."
1960ല്‍ ഇറങ്ങിയ വിറ്റോറിയ ഡി സിക്ക (ബൈസിക്കിൾ തീവ്‌സ് (1948) ന്റെ സംവിധായകന്‍) സംവിധാനം ചെയ്ത് ഇറ്റാലിയന്‍ ചലച്ചിത്രമാണ് "La ciociara" aka "Two Women". 1957ല്‍ അതേ പേരില്‍ ഇറങ്ങിയ ഇറ്റാലിയന്‍ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. നോവല്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ഇറ്റലിയില്‍ നടന്ന സംഭവങ്ങളെ പശ്ചാത്തലമാക്കി എഴുതിയതാണ്.
മനുഷ്യ ചരിത്രത്തില്‍ എന്നും യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കുന്നത് നിരപരാധികളായ മനുഷ്യരാണ്. അതില്‍ തന്നെ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ചരിത്രത്തില്‍ ഉടനീളം ഭരണകര്‍ത്താക്കളും ഗോത്ര നേതാക്കന്മാരും ആഹ്വാനം ചെയ്ത് യുദ്ധങ്ങളുടെ ഭവിഷ്യത്ത് എല്ലാ കാലത്തും അനുഭവിച്ചത് ഈ കൂട്ടരാണ്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യ നാളുകളില്‍ സഖ്യകക്ഷികള്‍ റോമില്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ തുടങ്ങി. വിധവയായ സെസീറ യുദ്ധത്തിന്റെ ഈ ഭീകരതയില്‍ നിന്ന് തന്റെ മകളെ രക്ഷിക്കാനായി അവളെയും കൂട്ടി റോമില്‍ നിന്നും താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിലേക്ക് പോകുന്നു. എന്നാല്‍ യുദ്ധത്തിന്റെ ദുരിതങ്ങള്‍ നഗരങ്ങളില്‍ നിന്നും നാട്ടില്‍ പുറത്തേക്ക് വരെ എത്തിയിരുന്നു. ഈ ഭീകരമായ അന്തരീക്ഷത്തിലും തന്റെ മകള്‍ക്ക് നല്ലൊരു ഭാവിയുണ്ടാവാന്‍ വേണ്ടി സെസീറ പരിശ്രമിക്കുന്നതാണ് സിനിമയില്‍ നാം കാണുന്നത്.
ബൈസിക്കിള്‍ തീവിസില്‍ യുദ്ധാനന്തര ഇറ്റലിയില്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ കഷ്ടപ്പെടുന്ന മദ്ധ്യവര്‍ഗ്ഗത്തിന്റെ ചിത്രം നമുക്ക് കാണിച്ചു തന്ന ഡ സീക്ക ടു വിമണില്‍ വരുമ്പോള്‍ യുദ്ധത്തിന്റെ സമയത്ത് സാധാരണ മനുഷ്യര്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും അനുഭവിച്ച ദുരിതങ്ങളെ ഫ്രെയ്മില്‍ കാണിക്കുന്നു.
യുദ്ധത്തിന്റെ ലിംഗ രാഷ്ട്രീയത്തെക്കുറിച്ചും ഡി സിക്ക സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു സീനില്‍ ഒരു കഥാപാത്രം ഇപ്രകാരം പറയുന്നു: "യുദ്ധം ചെയ്യാതെ ഒരുത്തനുംസ്വയം ആണെന്ന് പറയാന്‍ പറ്റില്ല." ചരിത്രം പരിശോധിക്കുമ്പോള്‍ ഭൂരിഭാഗം യുദ്ധങ്ങളുടെയും ഒരു കാരണമായി ഈ ആണഹന്ത കാണാന്‍ സാധിക്കും. ഈ ആണഹന്തക്ക് നേര്‍വിപരീതമായ ഒരു കഥാപാത്ര സൃഷ്ടിയാണ് സോഫിയ ലോറന്‍ അവതരിപ്പിക്കുന്ന 'സെസീറ'. തന്റെ മകളോടുള്ള സ്നേഹമാണ് ഈ കഥാപാത്രത്തിന്റെ മുഖ മുദ്രയെങ്കിലും, അന്നത്തെ പാട്രിയാര്‍ക്കി ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് വിധവയായ ഒരുവള്‍ക്ക് കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന വാര്‍പ്പ് മാതൃക പലയിടത്തും അവള്‍ പിന്തുടരുന്നില്ല. സെസീറയെ അവതരിപ്പിച്ച സോഫിയ ലോറന്‍ 1961ലെ മികച്ച അഭിനേത്രിക്കുള്ള ഓസ്കാര്‍ അവാര്‍ഡ്‌ നേടുകയുണ്ടായി. ഇതിലൂടെ ഒരു ഇംഗ്ലീഷ് ഇതര ഭാഷയിലെ അഭിനയത്തിന് അഭിനയത്തിനുള്ള ഓസ്കാര്‍ നേടുന്ന ആദ്യ വ്യക്തിയും കൂടിയായി സോഫിയ ലോറന്‍.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6
❤3👍3
Black Swan / ബ്ലാക്ക് സ്വാൻ (2010)

എം-സോണ്‍ റിലീസ് – 2626
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Darren Aronofsky
പരിഭാഷ : പ്രശോഭ് പി.സി
ജോണർ : ഡ്രാമ, ത്രില്ലർ
8.0/10
നതലീ പോർട്ട്മാന് മികച്ച നടിക്കുള്ള ഓസ്കാറും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിക്കൊടുത്ത ചിത്രം. ' സ്വാൻ ലെയ്ക്ക് ' എന്ന ലോക പ്രശസ്തമായ ബാലേയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സൈക്കോളജിക്കൽ ത്രില്ലറാണ് 'ബ്ലാക്ക് സ്വാൻ'. കണ്ടു കഴിയുമ്പോഴും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന സിനിമ.'ന്യൂയോർക്ക് സിറ്റി ബാലേ കമ്പനി'യിലെ നർത്തകിയാണ് നീന സയേഴ്സ്. ' സ്വാൻ ലെയ്ക്ക് ' ബാലേ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബാലേയുടെ സംവിധായകൻ തോമസ് ലിറോയ്. കഥയിലെ വെള്ള ഹംസത്തെയും (സ്വാൻ) കറുത്ത ഹംസത്തെയും ഒരേ പോലെ അവതരിപ്പിക്കാൻ കഴിയുന്ന നർത്തകിയെയാണ് അയാൾക്ക് വേണ്ടത്. ആഗ്രഹിച്ചതു പോലെ ആ അവസരം നീനയ്ക്ക് ലഭിക്കുന്നു.പിന്നീട് മനസുകൊണ്ടും ശരീരം കൊണ്ടും ബാലേയിലെ ഹംസങ്ങളായി മാറാനുള്ള കഠിന ശ്രമത്തിലായി അവൾ. പക്ഷേ അവസരം ലഭിച്ചതിനു ശേഷം, അർത്ഥം മനസിലാകാത്ത, പല വിചിത്രമായ സംഭവങ്ങളും നീനയുടെ ജീവിതത്തിൽ നടക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤5👏2
Halloween / ഹാലോവീൻ (1978)

എം-സോണ്‍ റിലീസ് – 2627
ക്ലാസ്സിക് ജൂൺ 2021 – 11
പോസ്റ്റർ: അഷ്‌കർ ഹൈദർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : John Carpenter
പരിഭാഷ : എൽവിൻ ജോൺ പോൾ
ജോണർ : ഹൊറർ, ത്രില്ലർ
7.7/10
"ആ കണ്ണുകളുടെ പിന്നില്‍ ജീവിച്ചിരുന്നത് ശുദ്ധമായ തിന്മ മാത്രമാണ്."
1978ല്‍ റിലീസ് ചെയ്ത ജോണ്‍ കാര്‍പെന്റര്‍ സംവിധാനം ചെയ്ത ഹോളിവുഡ് ഹൊറര്‍ ചലച്ചിത്രമാണ് 'ഹാലോവീന്‍' ഹൊറര്‍ ജോണറിലെ വളരെയധികം ജനപ്രീതിയുള്ള സബ് ജോണറായ "സ്ലാഷര്‍" ചിത്രങ്ങളുടെ തല തൊട്ടപ്പനായാണ് ഹാലോവീന്‍ എന്ന സിനിമയെ വാഴ്ത്തുന്നത്.
ഒരു ഹാലോവീന്‍ രാത്രിയില്‍ ഹാഡോണ്‍ ഫീല്‍ഡ് എന്ന ചെറു പട്ടണത്തില്‍ മൈക്കിള്‍ മായേര്‍സ് തന്റെ കുടുംബത്തിലെ ഒരു അംഗത്തെ കൊല്ലുന്ന രംഗത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. തുടര്‍ന്ന് പിടിക്കപ്പെടുന്ന മൈക്കിള്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ഹാലോവീന്‍ രാത്രി രക്ഷപ്പെടുന്നതും തന്റെ കൊലപാതക പരമ്പര തുടരാനായി ഹാഡോണ്‍ ഫീല്‍ഡിലേക്ക് തിരിച്ചെത്തുന്നതുമാണ് കഥാസന്ദര്‍ഭം.
ഹലോവീനിന് മുന്‍പ് വരെ ഹോളിവുഡിലെ മുഖ്യധാരാ ഹൊറര്‍ ചിത്രങ്ങള്‍ "ദി എക്സോര്‍സിസ്റ്റിനെ" പോലെ അമാനുഷിക ശക്തികളെയും, പ്രേതങ്ങളെയും ചുറ്റി പറ്റിയാണ് കഥ പറഞ്ഞിരുന്നത്. ഈ കഥകള്‍ എല്ലാം തന്നെ നടന്നിരുന്നത് വളരെ ഭീതി ജനിപ്പിക്കുന്ന വീടുകള്‍, കോട്ടകള്‍, മാളികകള്‍ തുടങ്ങിയവയില്‍ ആയിരുന്നു. എന്നാല്‍ ഹാലോവീനിലൂടെ കാര്‍പെന്റര്‍ ഈ ഭയത്തെ ഒരു സാധാരണക്കാരന്‍ ജീവിച്ചിരുന്ന വീടുകളിലേക്ക് പറിച്ചു നട്ടു. ഹാഡോണ്‍ ഫീല്‍ഡ് എന്ന പട്ടണം കാണാന്‍ വളരെ സാധാരണമായൊരു അമേരിക്കന്‍ പട്ടണം പോലെയാണ്. അവിടെയാണ് മൈക്കിള്‍ തന്റെ കൊലപാതക പരമ്പര നടത്തുന്നത്. മൈക്കിള്‍ എന്നത് ഇവിടെ ഒരു വില്ലന്‍ എന്നതിലുപരി പൂര്‍ണ്ണമായ തിന്മയുടെ ബിംബവല്‍ക്കരണമാണ്. ഹാലോവീന്‍ ഒരു വന്‍ വിജയമായതിനെ തുടര്‍ന്ന് ഇതേ ഫോര്‍മുലയില്‍ നിരവധി സിനിമകള്‍ ഇറങ്ങുകയും, എന്തിന് ഹാലോവീന്‍ വരെ ഒരുഫ്രാഞ്ചൈസ് ആയി മാറുകയും ചെയ്തു. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്ന് എന്തെല്ലാം വ്യത്യസ്തമായ രീതികളില്‍ വില്ലന്മാരെ കൊണ്ട് ആളുകളെ കൊല്ലിപ്പിക്കാം എന്നതിലേക്ക് മാത്രം ഒതുങ്ങുകയുണ്ടായി. പക്ഷേ, ഹാലോവീന്‍ പരമ്പരയിലെ ആദ്യ ചിത്രം ഇന്നും ഒരു ക്ലാസിക്കായി നിലകൊള്ളുന്നു. എന്ത് കൊണ്ട് എന്നറിയാന്‍ സിനിമ കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤1😁1
👍4❤1🔥1
👍5❤1
Mahanagar / മഹാനഗർ (1963)
എം-സോണ്‍ റിലീസ് – 2630
ക്ലാസ്സിക് ജൂൺ 2021 ;– ;12
പോസ്റ്റർ: അഷ്‌കർ ഹൈദർ
ഭാഷ : ബംഗാളി
സംവിധാനം : Satyajit Ray
പരിഭാഷ : എൽവിൻ ജോൺ പോൾ
IMdb
8.3/10
1963ല്‍ പുറത്തിറങ്ങിയ സത്യജിത് റേ സംവിധാനം : ചെയ്ത ബംഗാളി ചലച്ചിത്രമാണ് "മഹാനഗര്‍" ചിത്രത്തെക്കുറിച്ച് പ്രശസ്ത സിനിമാ നിരൂപകന്‍ റോജര്‍ ഇബെര്‍ട്ട് പറഞ്ഞത് ഇപ്രകാരമാണ്: "നമ്മുടെ കാലത്തെ ഏറ്റവും സഫലീകൃതമായ സ്‌ക്രീൻ അനുഭവങ്ങളിലൊന്നാണ് ഈ സിനിമ"
ഈ വര്‍ഷം ഇറങ്ങിയ മലയാള ചലച്ചിത്രമായ "ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍" പോലുള്ള സ്ത്രീ പക്ഷ സിനിമകളുടെയെല്ലാം മുന്‍ഗാമിയാണ് "മഹാനഗര്‍". മഹാനഗര്‍, മാധഭി മുഖര്‍ജി അവതരിപ്പിക്കുന്ന ആരതി മോജൂംദാറിന്റെ കഥയാണ്‌. ആരതിയിലൂടെ സ്വാതന്ത്രാനന്തര ഇന്ത്യയില്‍ സ്ത്രീകള്‍ അടുക്കള വിട്ട് ജോലി സ്ഥലത്തേക്ക് എത്തിയതിന്റെ തുടക്കം റേ നമുക്ക് കാണിച്ചു തരുന്നു.
ആരതിയും ഭർത്താവും കുഞ്ഞും ഭർത്താവിന്റെ അച്ഛനമ്മമാരും പെങ്ങളും അടങ്ങുന്ന കല്‍ക്കത്തയിലെ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിന്റെ ഏക വരുമാന മാർഗം ഭർത്താവിന്റെ സ്വകാര്യബാങ്കിലെ ജോലിയാണ്. തുച്ഛമായ ശമ്പളം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധിക്കുന്നില്ല അയാൾക്ക്. വിരമിച്ച സ്‌കൂൾ മാസ്റ്ററായ അച്ഛന് പൊട്ടിപ്പോയ കണ്ണടയ്ക്ക് പകരമായി പുതിയതൊന്ന് വാങ്ങിക്കാൻ പോലും അയാള്‍ക്ക് കഴിയുന്നില്ല.
വ്യക്തി സ്വാതന്ത്രത്തിലുപരി, ഭര്‍ത്താവിന്റെ വരുമാനം വഴി മാത്രം കുടുംബം മുന്നോട്ട് പോകില്ല എന്ന തിരിച്ചറിവാണ് തനിക്ക് ഒരു ജോലി കിട്ടിയാൽ നന്നാവില്ലേ എന്നൊരു ചിന്തയാണ് ആരതി ജോലിക്ക് പോകാന്‍ കാരണമാകുന്നത്. ആരതി ഒരു ജോലി കണ്ടെത്തുകയും അതിന് പോകാൻ തീരുമാനിക്കുകയും ചെയ്യുന്നു. അതിന് ഭര്‍ത്താവ് സമ്മതം നൽകി എങ്കിലും യാഥാസ്ഥിതികനായ പിതാവ് ഇതിനെ എതിര്‍ക്കുന്നു. തന്മൂലം കാരണവര്‍ മകനോട്‌ മിണ്ടാതെയാവുന്നു. അങ്ങനെ തന്റെ ജോലി ആരതിയെ വ്യക്തിപരമായും കുടുംബത്തെ പൊതുവിലും ആഴത്തിൽ മാറ്റിമറിക്കുന്നു.
ഭര്‍ത്താവ് ജോലി ചെയ്ത് ശമ്പളം കൊണ്ട് വരുന്നു, ഭാര്യ വീട് നോക്കുന്നു എന്ന പരമ്പരാഗത ചിന്താഗതി പുലര്‍ത്തി പോന്നിരുന്ന ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗ കുടുംബം നഗരങ്ങളില്‍ ചെന്ന് താമസമാക്കിയപ്പോള്‍ സാമ്പത്തികമായ നിലനില്‍പ്പിന് ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരായി വരുന്നു. ഈയൊരു മാറുന്ന ചിന്താഗതിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
കുടുംബത്തിന് വേണ്ടിയാണ് ജോലിക്ക് പോയതെങ്കിലും ആരതി വീട്ടിലും, തൊഴിലിടത്തും അനവധി ബുദ്ധിമുട്ടുകള്‍ ഇത് മൂലം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്വതന്ത്രയായ ആധുനിക വനിതയിലേക്കുള്ള ഇന്ത്യൻ പെണ്ണിന്റെ യാത്രയുടെ ഒരു കഠിന ഘട്ടം ആയി ആരതിയുടെ പോരാട്ടത്തെ വായിക്കാവുന്നതാണ്. സിനിമയിൽ അവൾ തൊഴിലിലൂടെ വ്യക്തിത്വം നേടുമ്പോൾ ക്രമേണ അവളുടെ ഭർത്താവ് അസൂയയുടെയും പുരുഷചിന്തയുടെയും കെണിയിൽ പിടുന്നതും നാം കാണുന്നുണ്ട്. സിനിമ ഇറങ്ങി 6 പതിറ്റാണ്ടിന് ശേഷവും ഇന്നും പെണ്ണുങ്ങള്‍ ജോലിക്ക് പോകുന്നത് കുറച്ചിലായി കാണുന്ന കുടുംബങ്ങള്‍ ഉള്ള നമ്മുടെ സമൂഹത്തില്‍ ഈ ചിത്രം വീണ്ടും കാണേണ്ടതും ഇത് മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സത്യജിത് റേടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ എംസോണ്‍ നിങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം മഹാനഗറിന്റെ മലയാളം സബ് ടൈറ്റില്‍ സമര്‍പ്പിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤2👍2
👍2❤1
Ao-Natsu: Kimi ni Koi Shita 30-Nichi / ആവോ-നത്സു: കിമി നി കോയി ഷിത 30-നിചി (2018)
എം-സോണ്‍ റിലീസ് – 2632
പോസ്റ്റർ: ഷൈജു എസ്
ഭാഷ : ജാപ്പനീസ്
സംവിധാനം : Takeshi Furusawa
പരിഭാഷ : ഷൈജു എസ്
IMdb
5.9/10
ടോക്കിയോ നഗരത്തിൽ ജീവിക്കുന്ന റിയോക്ക് ഒരു സ്വപ്നമുണ്ട്, ഒരുവനെ യാദൃച്ഛികമായി എവിടേലും വെച്ച് കണ്ടുമുട്ടി സ്നേഹത്തിലാവുക എന്നത്. വേനലധിക്ക് അവൾ അനിയനോടൊപ്പം അമ്മൂമ്മയുടെ കൂടെ നിൽക്കാനായി ഗ്രാമത്തിലേക്ക് യാത്രയാവുന്നു. അവിടെ ചെന്നിറങ്ങുന്ന അവൾ ആദ്യമേ കാണുന്നത് ഗിൻസോയെയാണ്. അവൻ ആരെന്നോ എന്തെന്നോ ഒന്നും അവൾക്കറിയില്ലാരുന്നു. തുടർന്ന് അമ്മൂമ്മയുടെ വീട്ടിലെത്തുമ്പോൾ അവൻ അവിടെയുണ്ട്. അവൻ ലിക്കർ സ്റ്റോറിലെ പയ്യനാണെന്നും ഇടക്ക് തന്റെ കടയിലും സഹായത്തിന് വരാറുണ്ടെന്നും അമ്മൂമ്മ അവളോട് പറയുന്നു. എന്നാൽ ഗിൻസോക്ക് അവളോട് ദേഷ്യമാണ് തോന്നുന്നത്. അമ്മൂമ്മയെ ഗ്രാമത്തിൽ തനിച്ചാക്കി പോയവരല്ലേ എന്നതാണ് അവന്റെ മനസ്സിൽ.
എന്നാൽ വൈകാതെ തന്നെ അമ്മൂമ്മയിൽ നിന്നും സത്യാവസ്ഥ അവനറിയുന്നു. അമ്മൂമ്മ ഇടക്ക് ടോക്കിയോയിൽ പോവാറുണ്ടെന്നും അവരെ ഒരിക്കലും ഒറ്റപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു. തുടർന്ന് റിയോയും ഗിൻസോയും സുഹൃത്തുക്കളാവുന്നു. ഗ്രാമത്തിൽ നടക്കുന്ന ഉത്സവവും സുഹൃത്തുക്കളോടുത്തുള്ള രസകരമായ നിമിഷങ്ങളുമൊക്കെയായി അവരുടെ വേനലവധി മറക്കാൻ പറ്റാത്ത ഓർമകൾ സമ്മാനിക്കുകയാണ്. പ്രണയവും വിരഹവും തമാശകളുമൊക്കെയായി രസകരമായി അവതരിപ്പിച്ചിരിക്കുന്നൊരു കൊച്ചു ചിത്രമാണ് ആവോ-നത്സു: കിമി നി കോയി ഷിത 30-നിചി അഥവാ ബ്ലൂ സമ്മർ. 2018ൽ ജാപ്പനീസ് ഭാഷയിൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം : ചെയ്തിരിക്കുന്നത് Takeshi Furusawa ആണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
👍4
👍1
A Little Princess / എ ലിറ്റിൽ പ്രിൻസസ്സ് (2019)
എം-സോണ്‍ റിലീസ് – 2633
പോസ്റ്റർ: ഷൈജു എസ്
ഭാഷ : കൊറിയൻ
സംവിധാനം : In-mu Heo
പരിഭാഷ : ഷൈജു എസ്
IMdb
7.0/10
വാർദ്ധക്യത്തിൽ ഒറ്റക്കായിപ്പോയ ബ്യുൺ മുത്തശ്ശി ഒരു ദിവസം പുറത്ത് പോയി വരുമ്പോൾ കാണുന്നത് അവരുടെ വീട്ടുവരാന്തയിൽ ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു പെൺകുട്ടിയെയും കൂടെയൊരു കൈക്കുഞ്ഞിനെയുമാണ്. അവർ മറ്റാരുമായിരുന്നില്ല, വർഷങ്ങൾക്ക് മുൻപ് വീട് വിട്ട് പോയ അവരുടെ മകളുടെ കുഞ്ഞുങ്ങളാണ്. അച്ഛന്റേം അമ്മയുടേം മരണശേഷം അവർക്ക് പോവാൻ മറ്റൊരിടമില്ലായിരുന്നു. ബ്യുൺ മുത്തശ്ശി അവരെ സന്തോഷത്തോടെ സ്വീകരിച്ചു. മൂത്ത കുട്ടി ഗോങ്-ജു അവിടത്തെ സ്‌കൂളിൽ പോവാൻ തുടങ്ങി. വൈകാതെ തന്നെ അവൾക്കൊരു കൂട്ടുകാരനെയും കിട്ടി. തൂവാലകൾ തുണിയുണ്ടാക്കി വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മുത്തശ്ശി കുടുംബം നോക്കുന്നത്. കഷ്ടതകൾക്കിടയിലും ചെറിയ സന്തോഷങ്ങളുമായി അവരുടെ ജീവിതം മുന്നോട്ട് പോയി.
എന്നാൽ അവരുടെ സന്തോഷങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. ഇളയകുഞ്ഞ്‌ ജിൻ-ജുവിന് വാക്സിൻ എടുക്കാനായി ഒരുനാൾ ആശുപത്രയിൽ കൊണ്ടു പോവുന്നു. അവിടെ വെച്ച് ജിൻ-ജുവിന്, കുട്ടികളിൽ വളരെ അപൂർവമായി കണ്ടു വരുന്ന ഒരു രോഗമുണ്ടെന്ന് കണ്ടെത്തുന്നു. തുടർ ചികിത്സക്കായി അവരുടെ കയ്യിൽ പണമില്ല. ആ സമയത്ത് തന്നെയാണ് മുത്തശ്ശിക്ക് മറവിരോഗം ആരംഭിക്കുന്നതും. തന്റെ കുടുംബം കൈവിട്ടുപോവാതിരിക്കാനായി ഗോങ്-ജു നടത്തുന്ന പരിശ്രമങ്ങളാണ് തുടർന്നുള്ള കഥ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
👍5❤4