Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
My Girl / മൈ ഗേൾ (2003)

എം-സോണ്‍ റിലീസ് – 1291
പോസ്റ്റര്‍: നിഷാദ് ജെ എന്‍
ഭാഷ : തായ്
സംവിധാനം : Vitcha Gojiew, Songyos SugmakananNithiwat Tharathorn, Witthaya ThongyooyongAnusorn Trisirikasem, Komgrit Triwimol
പരിഭാഷ : അരുണ്‍ അശോകന്‍
ജോണർ : കോമഡി, റൊമാന്‍സ്
Info :
8.1/10
ഒരിക്കലെങ്കിലും കുട്ടിക്കാലത്തേക്ക് തിരികെ പോകാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുവരാണ് നമ്മളിൽ പലരും. വർഷങ്ങൾക്ക് ശേഷം തന്റെ കളിക്കൂട്ടുകാരിയുടെ കല്ല്യാണക്ഷണം ലഭിക്കുന്ന ജിയബ് അവളുമൊത്തുള്ള കുട്ടിക്കാല ഓർമ്മകളിലേക്ക് വഴുതി വീഴുന്നതാണ് കഥയുടെ ഇതിവൃത്തം. സ്മാർട്ട്ഫോണും കംപ്യൂട്ടറും ഇല്ലാത്ത ആ കാലത്തെ സൗഹൃദവും പ്രണയവുമെല്ലാം ഗ്രാമഭംഗിയുടെ നിറപ്പകിട്ടോടുകൂടി സംവിധായകർ ഒപ്പിയെടുത്തിട്ടുണ്ട്. മനസ്സിൽ കപടമില്ലാതെ ഇണക്കവും പിണക്കവുമൊക്കെയായി കഴിഞ്ഞ ജിയബിന്റെ കുട്ടിക്കാല ഓർമ്മകളുടെ ഒരു ചെറു കവിതയാണ് മൈ ഗേൾ.
2003ൽ ആറു സംവിധായകർ ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ് മൈ ഗേൾ(ഫാൻ ചാൻ). മികച്ച സംവിധാനത്തിനുള്ള തായ്ലാന്റ് നാഷണൽ ഫിലിം അസോസിയേഷൻ അവാർഡും, ഏഷ്യൻ ന്യൂ ടാലന്റ് അവാർഡും ഈ ചിത്രത്തിന് ലഭിച്ചു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤1
👍6❤3
I Am Legend / അയാം ലെജൻഡ് (2007)

എം-സോണ്‍ റിലീസ് – 1292
പോസ്റ്റര്‍: ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Francis Lawrence
പരിഭാഷ : ജിതിന്‍ വി
ജോണർ : ഡ്രാമ, സയ-ഫി, ത്രില്ലര്‍
Info : 9362595E64BE2F1917EB42F21E1A6E4AD3AC01ED
7.2/10
ഫ്രാൻസിസ് ലോറൻസിന്റെ സംവിധാനത്തിൽ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2007 ഇൽ പുറത്തിറങ്ങിയ അമേരിക്കൻ പോസ്റ്റ്‌-അപ്പോകലിപ്റ്റിക് സയൻസ് ഫിക്ഷൻ ചിത്രമാണ് I Am Legend. ന്യൂയോർക്ക് നഗരത്തിലാണ് കഥ നടക്കുന്നത് മനുഷ്യനിലെ ക്യാൻസർ ചികിത്സക്കായി Dr. കൃപിൻ ഒരു വൈറസിനെ കണ്ടെത്തുന്നു എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു അത് ലോകത്തിലെ ഭൂരിഭാഗം ജനങ്ങളെയും കൊന്നൊടുക്കി വിചിത്രമായ ഒരു രോഗാവസ്ഥയിലേക്ക് നയിച്ചു. പ്രതിരോധ ശേഷിയുള്ള കുറച്ചുപേർ മാത്രം അവശേഷിച്ചു. U.S ആർമിയിലെ വൈറോളജിസ്റ്റായ Dr. റോബർട്ട്‌ നെവിലിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആ രോഗത്തെ തുടച്ചുനീക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤4
👍5❤2
Chitralahari /ചിത്രലഹരി (2019)

എം-സോണ്‍ റിലീസ് – 1293
പോസ്റ്റര്‍: ഷൈജു എസ്
ഭാഷ : തെലുഗു
സംവിധാനം : Kishore Tirumala
പരിഭാഷ : അജ്മല്‍ അലി പി ടി, ഫഹദ് അബ്ദുള്‍ മജീദ്
ജോണർ : ഡ്രാമ
Info : 94FD854849A6BA00606C53589C4469EBDDF1033A
7.1/10
എന്നും വിജയിക്കുന്നവന്റെ വിജയം തലക്കെട്ടേ ആവുകയുള്ളൂ പക്ഷേ തോറ്റു കൊണ്ടിരിക്കുന്നവന്റെ വിജയം ചരിത്രമാകും. വിജയക്യഷ്ണയെ ഈ സമൂഹമൊരു തോൽവി ആയാണ് കണക്കാക്കുന്നത്. മറ്റുള്ളവരെപ്പോലെ എൻജിനീയറിങ് കഴിഞ്ഞ ശേഷം വിജയത്തിനായുള്ള ഓട്ടത്തിലാണ് വിജയക്യഷ്ണ. പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. തന്റെ മുൻപിലുള്ള പ്രതിസന്ധികളെ മറികടന്ന് ഒരു പ്രോജക്ട് നടത്തിയെടുക്കാൻ വിജയക്യഷ്ണ ശ്രമിക്കുന്നു. വിജയക്യഷ്ണക്ക് ജോലിയിലും പ്രണയത്തിലുമെല്ലാം പരാജയമാണ് നേരിടേണ്ടി വരുന്നത്. തന്റെ പേരിലുള്ള വിജയം ജീവിതത്തിൽ വിജയക്യഷ്ണക്ക് നേടാൻ കഴിയുമോ? ഇതിനെല്ലാമുള്ള ഉത്തരമാണ് ചിത്രലഹരി എന്ന ഈ ചിത്രത്തിന്റെ ഇതിവൃത്തം.
കിഷോർ തിരുമലയുടെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ഈ തെലുഗു ചിത്രത്തിൽ സായ് ധരം തേജ്, കല്യാണി പ്രിയദർശൻ, നിവേദ പെതുരാജ്, സുനിൽ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤4😱1
❤4👍2
Planet Earth II: Episode - 5 Grasslands / പ്ലാനറ്റ് എർത്ത് II: എപ്പിസോഡ് - 5 ഗ്രാസ്‌ലാൻഡ്‌സ് (2016)

എം-സോണ്‍ റിലീസ് – 1051
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Chadden Hunter
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ഡോക്യുമെന്ററി
8.5/10
പ്ലാനെറ്റ് എര്‍ത്തിലെ രണ്ടാം സീസണിലെ അഞ്ചാമത്തെ എപ്പിസോഡ് ഭൂഗോളത്തില്‍ കരയുടെ നാലിലൊന്നും കയ്യടക്കിയിരിക്കുന്ന പുല്‍മേടുകളെയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന അനേകായിരം ജീവികളെയും കുറിച്ചാണ്. പക്ഷേ ഇവിടെ അതിജീവിക്കണമെങ്കില്‍ മൃഗങ്ങള്‍ കഠിനമായ കാലാവസ്ഥാവ്യതിയാനങ്ങളിലൂടെ അതിശയകരമായ സഹനശക്തിയോടെ പ്രതികരിക്കേണ്ടതുണ്ട്. ഏഷ്യയിലെ കൌതുകമുണര്‍ത്തുന്ന രൂപമുള്ള സൈഗ കൃഷ്ണമൃഗങ്ങള്‍ മുതല്‍ ബ്രസീലിലെ ഭീമന്‍ ഉറുമ്പുതീനികള്‍ വരെ, പുല്‍മേടുകളില്‍ ജീവിക്കുന്ന ജീവികള്‍ അസാധാരണമാംവിധം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടവരാണ്. ഒക്കവാംഗോയിലെ പ്രളയത്തില്‍ സിംഹങ്ങള്‍ പ്രബലനായ കാട്ടുപോത്തിനെ നേരിടുന്നതും, പുല്‍മേടുകളിലെ കിളികള്‍ വണ്ടുകളെ പിടിക്കാന്‍ ആനകളുടെ കൂട്ടുപിടിക്കുന്നതും തണുത്തുറഞ്ഞ വടക്കന്‍ തുന്ദ്രയില്‍ കലമാനുകളുടെ മഹത്തായ കുടിയേറ്റവുമൊക്കെ ശ്വാസമടക്കിപ്പിടിച്ചേ കണ്ടിരിക്കാനാവൂ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍2
👍5❤3🥰2
Dear Comrade / ഡിയർ കോമ്രേഡ് (2019)

എം-സോണ്‍ റിലീസ് – 1295
പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷ : തെലുഗു
സംവിധാനം : ഭരത് കമ്മ
പരിഭാഷ : സഫീര്‍ അലി
ജോണർ : ആക്ഷന്‍, ഡ്രാമ, റൊമാന്‍സ്
Info : AF724E4CF54D1290CD53A8209E39040953B0101B
7.2/10
ബോബി ചോരത്തിളപ്പുള്ള വിദ്യാർത്ഥി നേതാവാണ്. മൂക്കിൻ തുമ്പിലെ ദേഷ്യം ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ അയാളെ കൊണ്ടു ചാടിക്കുന്നുണ്ട്. വർഷങ്ങൾക്കുശേഷം ബാല്യകാല സുഹൃത്ത് കൂടിയായ ലില്ലിയെ ബോബി കണ്ടുമുട്ടുന്നു. ലില്ലി ഇപ്പോൾ സ്റ്റേറ്റ് ക്രിക്കറ്റ് താരമാണ്. ഇപ്പോൾ ദേശീയ ടീമിലേക്ക് സെലക്ഷൻ പ്രതീക്ഷിച്ചിരിക്കുകയാണ്. പിന്നീട് ഇരുവർക്കുമിടയിൽ ഉടലെടുക്കുന്ന പ്രണയവും പ്രണയഭംഗവും ഇരുവരുടെയും ജീവിതത്തിൽ വരുത്തുന്ന പരിവർത്തനങ്ങളും തിരിച്ചറിവുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇതിനിടയിൽ സ്ത്രീ സുരക്ഷയും അധികാരി വർഗ്ഗത്തിന്റെ ദുഃസ്വാധീനവുമെല്ലാം ചിത്രം ചർച്ച ചെയ്യുന്നു. വിജയ് ദേവരകൊണ്ട ആരാധകർക്ക്, ആഘോഷിക്കാനുള്ളതെല്ലാം ചിത്രത്തിലുണ്ട്. താരം, അർജുൻ റെഡ്ഢിയിൽ അവതരിപ്പിച്ച ക്ഷുഭിത യൗവനത്തിന്റെ മറ്റൊരു പകർപ്പാണ് ഡിയർ കോമ്രേഡിലും കാണാനാവുക. വിജയ്‍യും രശ്മികയും തമ്മിലുള്ള കെമിസ്ട്രി ചിത്രത്തിലെ പ്രണയരംഗങ്ങൾക്ക് മിഴിവ് പകരുന്നുണ്ട്. മലയാളിയായ ശ്രുതി രാമചന്ദ്രൻ ചിത്രത്തിൽ ഉടനീളം പ്രാധാന്യമുള്ള ഒരു കഥാപാത്രമായെത്തുന്നു ഭാരത് കമ്മ സംവിധാനം ചെയ്ത ഈ തെലുഗു സിനിമ 2019ൽ ആണ് റിലീസ് ആയത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤3🥰2
👍4❤1
Dynasties: Episode III Lion / ഡിനസ്റ്റീസ്: എപ്പിസോഡ് III ലയൺ (2018)

എം-സോണ്‍ റിലീസ് – 1063
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Simon Blakeney
പരിഭാഷ : അഖില പ്രേമചന്ദ്രൻ
ജോണർ : ഡോക്യുമെന്ററി
9/10
ബി ബി സി യുടെ നിർമാണത്തിൽ 2018 ലിറങ്ങിയ ഡോക്യുമെന്ററിയാണ് ഡിനസ്റ്റീസ്. പ്ലാനറ്റ് എർത്ത് പോലെ തന്നെ ദൃശ്യപരമായ മേൻമയാലും ഡേവിഡ് ആറ്റൻബ്രോയുടെ അവതരണത്താലും ലോകം ശ്രദ്ധിച്ച 5 എപ്പിസോഡുള്ള ദൃശ്യ പരമ്പരയാണിത്. ഭൂമിയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന അപൂർവ്വമായ ചില ജീവി വർഗങ്ങളെ മുൻപത്തേതിനേക്കാൾ വ്യക്തമായും കൃത്യമായും ദൈർഘ്യമേറിയതുമായ ചിത്രീകരണം കൊണ്ട് നമ്മളെ അമ്പരപ്പിക്കുന്നു. സിംബാബ്വേയുടെ താഴ്വരകൾ മുതൽ ഇന്ത്യൻ മഴക്കാടുകൾ വരെയും, സഹാറാ മരുഭൂമിയുടെ മണലാരണ്യങ്ങളിൽ നിന്നും അന്റാർട്ടിക്കയുടെ തണുത്തുറഞ്ഞ മഞ്ഞുപാളികൾ വരെയും അവരുടെ ജീവിതത്തിന്റെ ഏറ്റവും നിർണായകമായ ഒരുഘട്ടത്തിൽ, പ്രതിബന്ധങ്ങൾക്കെതിരെ പോരാടുമ്പോൾ ജീവിത സാഹചര്യങ്ങൾക്കെതിരെയും ശത്രുക്കൾക്കെതിരെയും പടപൊരുതുമ്പോൾ, നമ്മുടെ ആധുനിക ലോകത്ത് അടുത്ത തലമുറയുടെ അതിജീവനം എന്നത് കൂടുതല് ദുഷ്കരമാകുകയാണെന്ന് തിരിച്ചറിയപ്പെടാൻ ഈ പരമ്പര കാരണമാകുന്നു.
സിംഹങ്ങൾ രാജപ്രതാപത്തിന്റെ പ്രതീകങ്ങളാണ്. മൂന്നാം ഭാഗത്തിൽ അവരുടെ കഥ ചിത്രീകരിച്ചിരിക്കുന്നത് കെനിയയിലെ മാസായി മാറായിലാണ്. രണ്ടു വർഷത്തോളം തുടർച്ചയായി ആ പ്രദേശത്ത് ചിത്രീകരണം നടത്തിയിട്ടുണ്ട്. മനുഷ്യന്റെ കൈകടത്തലുകൾ കാരണം അന്യംനിന്നു പോകുന്ന സിംഹവർഗത്തിന്റെ ദൈനംദിന ജീവിതത്തിലേക്ക് കടന്നു ചെല്ലുന്ന ഈ ഭാഗത്തെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന രംഗങ്ങളും ഉദ്വേഗവും ആകാംഷയും നിറക്കുന്ന കാഴ്ചകളും സമ്പന്നമാക്കിയിരിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤3👍2
👍5
A Hijacking / എ ഹൈജാക്കിങ് (2012)

എം-സോണ്‍ റിലീസ് – 1296
പോസ്റ്റര്‍: ഷൈജു എസ്
ഭാഷ : ഡാനിഷ്
സംവിധാനം : Tobias Lindholm
പരിഭാഷ : വിഷ്ണു സി ചിറയില്‍
ജോണർ : ഡ്രാമ, ത്രില്ലര്‍
Info : EE28AF72D7171B880BBC3CE8BE5F81EA9C94D0E9
7.2/10
തോബിയാസ് ലിന്റ്‌ഹോം എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു കപ്പൽ ഹൈജാക്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് പുരോഗമിക്കുന്നത്. മുംബൈയിലേക്ക് പോകുന്നൊരു ചരക്ക് കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് കുറെ സോമാലിയൻ കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്യുന്നു. ജീവനക്കാരെയും കപ്പലിനെയും വിട്ടുകിട്ടണമെങ്കിൽ 15മില്യൺ ഡോളർ നൽകണമെന്ന ആവശ്യവുമായി കൊള്ളക്കാർ മുന്നോട്ട് വരുന്നു. തുടർന്ന് കമ്പിനിയുടെ മേധാവിയും കൊള്ളക്കാരുടെ പ്രതിനിധിയും തമ്മിൽ നടത്തുന്ന വിലപേശലിലൂടെയും, കപ്പലിലകപ്പെട്ടവരുടെ മാനസ്സികാവസ്ഥകളിലൂടെയും, അതിജീവനത്തിലൂടെയും ചിത്രം മുന്നേറുന്നു.
പ്രമേയ സ്വഭാവത്തിൽ ക്യാപ്റ്റൻ ഫിലിപ്‌സുമായി സാമ്യമുണ്ടെങ്കിലും വളരെ യഥാർത്ഥമായുള്ള അവതരണം കൊണ്ടും കഥാഗതിയുടെ സത്യസന്ധത കൊണ്ടും ചിത്രം ഏറെ മികച്ചു നിൽക്കുന്നു. ഇതിൽ മിക്കൽ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് GOTലൂടെ പ്രശസ്തനായ യുറോൺ ഗ്രെയ്‌ജോയ് എന്ന കഥാപാത്രം കയ്യാളിയ പിലോ ആസ്‌ബയിക്കാണ്. Mindhunder ടീവി സീരീസിലെ 2 എപ്പിസോഡുകളുടെ സംവിധായകൻ കൂടിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ തോബിയാസ് ലിന്റ്‌ഹോം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤3
👍7❤3
Dil Chahta Hai / ദില്‍ ചാഹ്താ ഹേ (2001)

എം-സോണ്‍ റിലീസ് – 1064
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Farhan Akhtar
പരിഭാഷ : പ്രവീൺ അടൂർ, ഷിഹാബ് എ ഹസ്സൻ
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
Info : BBFE236C847AD52708DDDED518363685B83D48C4
8.1/10
ബോളിവുഡിൽ പുതിയ കാലഘട്ടത്തിന് തന്നെ തുടക്കം കുറിച്ച സിനിമയാണ് ദിൽ ചാഹ്താ ഹേ. ഫർഹാൻ അക്തർ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. ദിൽ ചാഹ്താ ഹേ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ്. ആകാശ് (ആമിർ ഖാൻ), സിദ്ധാർഥ് (അക്ഷയ് ഖന്ന), സമീർ (സെയ്ഫ് അലി ഖാൻ). കോളേജ് കാലത്ത് തുടങ്ങുന്ന സൗഹൃദം എക്കാലത്തും നിലനിൽക്കുമെന്ന വിശ്വാസത്തിലാണ് അവർ. കോളേജ് കഴിഞ്ഞയുടൻ നടത്തുന്ന ഗോവ യാത്രയും എല്ലാ വർഷവും ഇവിടെ ഒത്തു ചേരണമെന്ന തീരുമാനവും ഒക്കെ അവരുടെ ജീവിതത്തിലെ പ്രതീക്ഷകളാണ്. രസകരമായ കഥാ സന്ദർഭങ്ങളും മൂന്ന് പേരുടെയും കോമ്പിനേഷൻ സീനുകളും ഈ സഹൃദം എന്നുമിങ്ങനെ നിൽക്കണമെന്ന ആഗ്രഹം പ്രേക്ഷകരിലും ഉണ്ടാക്കുന്നു. എന്നാൽ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട ഘട്ടമെത്തുമ്പോൾ, പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യത്യസ്തമാകുമ്പോൾ ഇവർ അറിയാതെ അകലുന്നു. ഓരോരുത്തരും അവരുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്നാലെ പായുമ്പോൾ വീണ്ടും അവർ തിരിച്ചറിയുന്നു ആ സൗഹൃദം അവർക്ക് നൽകിയിരുന്ന ശക്തി. ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും നിർണായക ഘട്ടത്തിൽ അടുത്തുണ്ടാകുന്നത് വഴി ഈ സൗഹൃദം എന്നന്നേക്കും നിലനിൽക്കുന്നത് ആണെന്ന് അവർ തെളിയിക്കുന്നു. പ്രീതി സിന്റ, സൊനാലി കുൽക്കർണി, ഡിംപിൾ കപാഡിയ എന്നിവരുടെ മികച്ച പ്രകടനം സിനിമയ്ക്ക് കൂടുതൽ മിഴിവേകുന്നു. ഈ ചിത്രം ബോളിവുഡിൽ പുത്തൻ ട്രെന്റിന് തന്നെ കാരണമായി. മൂന്ന് വ്യത്യസ്ത സ്വഭാവമുള്ള സുഹൃത്തുക്കൾ അവരുടെ ജീവിത സഖികൾക്കൊപ്പം അവരുടെ സ്നേഹബന്ധം തുടരുന്നതിന്റെ ഊഷ്മള ദൃശ്യങ്ങളോടെ ചിത്രം അവസാനിക്കുന്നു. മികച്ച ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤5🥰2
👍4❤1
The Burial of Kojo / ദ ബറിയല്‍ ഓഫ് കോജോ (2018)

എം-സോണ്‍ റിലീസ് – 1065
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Blitz Bazawule
പരിഭാഷ : ശ്രീധർ
ജോണർ : ഡ്രാമ, ത്രില്ലർ
6.3/10
അച്ഛൻ പറഞ്ഞു കൊടുത്ത കഥകളും സ്വപ്നങ്ങളും കേട്ട് സമ്പുഷ്ടമാണ് കൊച്ചുകുട്ടിയായ അമായുടെ ഭാവനാശക്തി. ഘാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് മൈനിങ് ജോലിക്ക് പോയ അവളുടെ അച്ഛനെ കാണാതാകുമ്പോൾ അവൾ സങ്കൽപ്പവും കുറച്ചു മാജിക്കും ഉപയോഗിച്ച് അച്ഛനെ കണ്ടെത്താൻ ശ്രമിക്കുകയാണ്.
Surreal, ഫാന്റസി എലെമെന്റുകളാൽ സമൃദ്ധമായ കഥയിലെ പ്രധാന ആകർഷണം ഘാനയിലെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത ഛായാഗ്രഹണം തന്നെയാണ്.
സ്ലോ മൂവിങ് surreal ചിത്രങ്ങൾ താല്പര്യപ്പെടുന്നവർ തീർച്ചയായും കാണാൻ ശ്രമിക്കുക. ഈ ചിത്രത്തിന് IMDB റേറ്റിംഗ് തീരെ കുറവാണെന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤2
Love and Shukla / ലൗ ആൻഡ് ശുക്ല (2017)

എം-സോണ്‍ റിലീസ് – 1297
പോസ്റ്റര്‍: ഷൈജു എസ്
ഭാഷ : ഹിന്ദി
സംവിധാനം :  Siddharth Jatla
പരിഭാഷ : ഷൈജു എസ്
ജോണർ : കോമഡി, ഡ്രാമ, റൊമാന്‍സ്
Info : 684CD63A8EF96E3A6835498CEAC5E92E6C519976
7.3/10
ഒരു യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മനു ശുക്ലക്ക് സ്ത്രീകളെപ്പറ്റിയോ ലൈംഗികതയെപ്പറ്റിയോ കാര്യമായ അറിവൊന്നും ഇല്ല. മൊബൈൽ ഫോണിലെ ചെറിയ സ്‌ക്രീനിൽ കാണുന്ന അശ്ലീല ചിത്രങ്ങളിൽ നിന്നുള്ള അറിവുകളാണ് ശുക്ലക്ക് ആകെയുള്ളത്. അങ്ങനെയിരിക്കെ ശുക്ലയുടെ വിവാഹം നടക്കുന്നു. തന്റെ പ്രതീക്ഷകൾ എല്ലാം തന്നെ തകിടം മറിയുന്നതാണ് ശുക്ല പിന്നീട് കാണുന്നത്. ഒറ്റമുറി വീട്ടിൽ ഭാര്യയും, അച്ഛനും, അമ്മയും, ഭർതൃവീട്ടിൽ നിന്നും പിണങ്ങി വന്ന പെങ്ങളും എല്ലാമായി ശുക്ല എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നു. ഭാര്യയോട് തനിച്ചൊന്ന് സംസാരിക്കാൻ പോലും കഴിയാതെ വരുന്ന ശുക്ലയുടെ ജീവിതവും അതെല്ലാം എങ്ങനെ മാറ്റിയെടുക്കുന്നു എന്നെല്ലാമാണ് ഈ കൊച്ചു ചിത്രത്തിന്റെ ഇതിവൃത്തം.
സിദ്ധാർത്ഥ് ജട്ല തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന "ലൗ ആൻഡ് ശുക്ല" എന്ന പേരിൽ 2017ൽ പുറത്തിറങ്ങിയ ഈ ഹിന്ദി ചിത്രത്തിൽ പ്രധാന കഥാപാത്രമായ ശുക്ലയായി അഭിനയിച്ചിരിക്കുന്നത് സഹർഷ് കുമാർ ശുക്ലയാണ്. ഈ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയുമുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍12❤4
Sonatine / സോണറ്റൈൻ (1993)

എം-സോണ്‍ റിലീസ് – 1298
MSONE GOLD RELEASE
പോസ്റ്റര്‍: നിഷാദ് ജെ എന്‍
ഭാഷ : ജാപ്പനീസ്
സംവിധാനം : Takeshi Kitano
പരിഭാഷ : കാര്‍ത്തിക് ഷജീവന്‍
ജോണർ : ആക്ഷന്‍, കോമഡി, ഡ്രാമ
7.5/10
സോണറ്റൈൻ എന്ന ചിത്രം മുറാകാവയുടെ കഥയാണ്, ഓർമ്മ വെച്ച നാൾ മുതലേ തോക്കും ബോംബും ഉണ്ടകളും എല്ലാമാണ് അയാളുടെ ജീവിതം. ഇതെല്ലാം വിട്ട്, സമാധാനമായി എവിടെ എങ്കിലും ശിഷ്ട കാലം ജീവിക്കണം എന്നത് അയാളുടെ ആഗ്രഹവും, അവസ്ഥ അനുസരിച്ച് അത്യാഗ്രഹവും ആണ്. ഒരുനാൾ മുറാകാവ തന്റെ കുറച്ച് അനുചരന്മാരോടൊപ്പം മറ്റൊരു നഗരത്തിലേക്ക് പോവാൻ നിർബന്ധിതൻ ആവുകയാണ്, അവിടെ അരങ്ങേറി കൊണ്ടിരിക്കുന്ന ഒരു ഗ്യാങ് വാർ അവസാനിപ്പിക്കാനായി മധ്യസ്ഥത വഹിക്കുക എന്നതാണ് അയാളുടെ ദൗത്യം, തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളാണ് സോണറ്റൈൻ എന്ന ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤1