Jagga Jasoos / ജഗ്ഗാ ജാസൂസ് (2017)
എം-സോണ്‍ റിലീസ് – 2511
പോസ്റ്റർ: യേശുദാസ് ജോൺ ജോസഫ്
ഭാഷ : ഹിന്ദി
സംവിധാനം : Anurag Basu
പരിഭാഷ : ഹരിദാസ് രാമകൃഷ്ണൻ,സജിൻ എം.എസ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, കോമഡി
6.5/10
അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് 'ജഗ്ഗാ ജാസൂസ്'.ജഗ്ഗ ഒരു അനാഥനാണ്. അവൻ ജനിച്ചു വളർന്ന ആശുപത്രിയാണ് അവന്റെ ലോകം. അവിടെ എല്ലാവർക്കും അവൻ പ്രിയപ്പെട്ടവനാണ്. പക്ഷേ സംസാരിക്കുമ്പോൾ വിക്കലുണ്ടാവുന്നതാണ് അവന്റെ വിഷമം. യാദൃശ്ചികമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തപ്പെടുന്ന ഒരാൾ അവനെ സ്വന്തം മകനേപ്പോലെ വളർത്തുകയും, പാട്ടിലൂടെ സംസാരിക്കുവാൻ അവനെ പ്രാപ്തനാക്കുകയും ചെയ്യുന്നു. പക്ഷേ ഈ സന്തോഷം അധികകാലം നീണ്ടു നിന്നില്ല, ജോലി സംബന്ധമായി വളർത്തച്ഛന് തിരിച്ച് പോവേണ്ടി വരുന്നു. ഏത് കാര്യവും അന്വേഷണബുദ്ധിയോടെ നേരിടുന്ന ജഗ്ഗയുടെ സാഹസികമായ ജീവിതം അവിടെ തുടങ്ങുന്നു.ഒരു ബുക്ക് ഫെയറിൽ വച്ച് കുട്ടികളോട് ജഗ്ഗ കോമിക് ബുക്സ് പരിചയപ്പെടുത്തുന്ന രീതിയിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. ജഗ്ഗയും അവനോട് ആശയ വിനിമയം നടത്തുന്ന എല്ലാവരും പാട്ടിലൂടെയാണ് സംസാരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വാദ്യകരമായ രീതിയിൽ ലളിതവും ഗൗരവമേറിയതുമായ വിഷയങ്ങൾ സിനിമ ചർച്ച ചെയ്യുന്നുണ്ട്.രൺബീർ കപൂറും, കത്രീന കൈഫും തകർത്തഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു മുഴുനീള മ്യൂസിക്കൽ എന്റെർടൈനറാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍9❤3
Don't F**k with Cats: Hunting an Internet Killer / ഡോണ്ട് ഫ*** വിത്ത് ക്യാറ്റ്സ്: ഹണ്ടിങ് ആൻ ഇന്റർനെറ്റ് കില്ലർ (2019)
എം-സോണ്‍ റിലീസ് – 2513
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Mark Lewis
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ഡോക്യുമെന്ററി, ക്രൈം
8.0/10
ഇന്റെര്‍നെറ്റ് അതിരുകളില്ലാത്ത കുത്തഴിഞ്ഞ ഒരു ലോകമാണ്. ലോകത്തെ സന്തോഷകരമായ ഒരിടമാക്കാനും, ദുരിതം നിറഞ്ഞ ഒരു നരകമാക്കാനുമുള്ള വകകള്‍ ആ ലോകത്തിലുണ്ട്.
പെട്ടെന്നൊരു നാള്, യാതൊരു പ്രകോപനവും കൂടാതെ, പൂച്ചക്കുട്ടികളെ കൊല്ലുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു. ദാര്‍ഷ്ട്യം നിറഞ്ഞ വെല്ലുവിളി പോലെ തുടര്‍ച്ചയായി സമാനരീതിയിലുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന ക്രൂരനായ കൊലയാളിയെ കണ്ടെത്തി നിയമത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഒരു പറ്റം മൃഗസ്നേഹികളായ ഫേസ്ബുക്ക് ഉപയോക്താക്കള്‍ തുനിഞ്ഞിറങ്ങുന്നു. എന്നാല്‍ രക്തം മരവിക്കുന്ന ഭീതിതമായ അനുഭവങ്ങളായിരുന്നു അവരെ കാത്തിരുന്നത്.
കാനഡയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി 2019 ല്‍ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്ത മൂന്ന് എപ്പിസോഡുകളുള്ള മിനി ടെലിവിഷന്‍ സീരീസാണ് "ഡോണ്ട് *ക്ക് വിത്ത് കാറ്റ്സ്: ഹണ്ടിംഗ് ആന്‍ ഇന്റെര്‍നെറ്റ് കില്ലര്‍".
ഡോക്യുമെന്ററി - ക്രൈം ശ്രേണിയില്‍ പെടുന്ന ഇതില്‍ യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുള്ള ഒറിജിനല്‍ വീഡിയോ ഫുട്ടേജുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കാഴ്ചക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പശ്ചാത്തലസംഗീതവും, ചടുലമായ എഡിറ്റിംഗും, സിനിമാ പ്രേമികള്‍ക്ക് തികച്ചും വേറിട്ട, ത്രില്ലടിപ്പിക്കുന്ന ഒരു അനുഭവം തന്നെയായിരിക്കും നല്‍കുക.

👍7👎2❤1
The Departed / ദി ഡിപ്പാർട്ടഡ് (2006)
എം-സോണ്‍ റിലീസ് – 2424
പോസ്റ്റർ: രോഹിത്ത് ജി. എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Martin Scorsese
പരിഭാഷ : അരുണ്‍കുമാര്‍ വി. ആര്.
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
8.5/10
പോലീസ് ഉദ്യോഗസ്ഥനായ ബില്ലി, ഫ്രാങ്ക് കോസ്റ്റല്ലോ നയിക്കുന്ന അധോലോക സംഘത്തെ കീഴ്പ്പെടുത്താനായി, ഫ്രാങ്കിന്റെ ഗ്യാങ്ങിൽ ചേരുന്നു.
ബില്ലി ഗ്യാങ്ങിന്റെ വിശ്വസ്തത നേടിയെടുക്കമ്പോൾ മറ്റൊരിടത്ത്, സ്ഥിരം കുറ്റവാളിയായായ കോളിൻ സള്ളിവൻ, പോലീസ് ഡിപ്പാർട്ട്മെന്റിൽ നുഴഞ്ഞു കയറുകയും, അവിടത്തെ വിവരങ്ങൾ മുറപോലെ കോസ്റ്റല്ലോയെ അറിയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
വൈകാതെ തന്നെ, തങ്ങൾക്കിടയിൽ ഒരു ഒറ്റുകാരൻ ഉണ്ടെന്ന് പോലീസുകാരും, ഫ്രാങ്കും മനസ്സിലാക്കുന്നു.അതിനിടയിൽ, തങ്ങളുടെ ഐഡന്റിറ്റി സംരക്ഷിക്കാൻ നിർബന്ധിതരാവുന്ന ബില്ലിയുടെയും, സള്ളിവന്റെയും കഥയാണ് ഡിപ്പാർട്ടഡ് പറയുന്നത്.
2002ൽ പുറത്തിറങ്ങിയ ഇൻഫേണൽ അഫയഴ്സ് എന്ന ഹോങ്കോംഗ് ചിത്രത്തിന്റെ പുനഃരാവിഷ്കാരമാണ് ദി ഡിപ്പാർട്ടഡ്. വില്യം മോണഹാനിന്റെ തിരക്കഥയിൽ മാർട്ടിൻ സ്കോസെസെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാക്ക് നിക്കോൾസൺ, മാർക്ക് വാൽബെർഗ്, മാർട്ടിൻ ഷീൻ, വെറ ഫാർമിഗ, റേ വിൻസ്റ്റൺ, എന്നിവരും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
അവലംബിത ചിത്രത്തിൽ നിന്ന് ഒരു പടി ഉയർന്ന് നിൽക്കുന്ന അപൂർവ്വ ചിത്രങ്ങളിൽ ഒന്നാണീ ചിത്രം.അപ്രദാന റോളുകളിൽ പോലും മികച്ച പ്രകടനവുമായി എത്തിയ ഒരു വമ്പൻ താരനിരയും വളരെ യാഥാർത്ഥ്യ ബോധത്തോടെയും ചടുലതയോടെയുമുള്ള അവതരണ രീതിയും ചിത്രത്തെ മികച്ച ഒരു ക്രൈം ഡ്രാമയാക്കി മാറ്റുന്നു. മാർട്ടിൻ സ്കോസെസെ എന്ന പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ മികച്ച ചിത്രങ്ങളിലൊന്ന്.
2007-ലെ അക്കാദമി അവാർഡിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, അവലംബിത തിരക്കഥ, എഡിറ്റിംഗ്, എന്നിവയ്ക്കുള്ള അവാർഡുകൾ ചിത്രം നേടി.

👍11❤3
The Father / ദി ഫാദർ (2020)
എം-സോണ്‍ റിലീസ് – 2514
MSONE GOLD RELEASE
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Florian Zeller
പരിഭാഷ : ഷാരുൺ പി.എസ്
ജോണർ : ഡ്രാമ
8.3/10
വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ആന്റണി മകൾ ആനിന്റെ പരിചരണത്തിലാണ്. ആന്റണിയുടെ കർക്കശസ്വഭാവം ആനിന് ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ദിവസം ചെല്ലുന്തോറും ആന്റണിയുടെ വാർദ്ധക്യരോഗങ്ങളും പിടിവാശിയും അതുമൂലം ആനിനുണ്ടാവുന്ന വിഷമതകളും വർദ്ധിക്കുക മാത്രമാണുണ്ടാവുന്നത്. രോഗിയായ അയാൾക്ക് പലപ്പോഴും മകളെപ്പോലും തിരിച്ചറിയാനാവുന്നില്ല. പിതാവിന് വേണ്ടി ആൻ അനുഭവിക്കുന്ന ബുദ്ധിമുട്ടലുകൾ ആനിന്റെ ഭർത്താവ് പോളിൽ ഉണ്ടാക്കുന്ന അമർഷം ചെറുതൊന്നുമായിരുന്നില്ല.വാർദ്ധക്യത്തിന്റെ വേദനാജനകമായ മുഖം ഒരച്ഛന്റെയും മകളുടെയും കഥയിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ കൊച്ചുചിത്രത്തിൽ. വാർദ്ധക്യരോഗങ്ങൾ മൂലം ആന്റണിക്കുണ്ടാവുന്ന കൺഫ്യൂഷനുകൾ പ്രേക്ഷകനിലും ഉണ്ടാക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥപറച്ചിൽ രീതി. 93-ാമത് ഓസ്കാർ അവാർഡിൽ മികച്ച സിനിമ, മികച്ച നടൻ, മികച്ച സഹനടി ഉൾപ്പടെ 6 നോമിനേഷനുകൾ നേടിയ ഈ ചിത്രം മികച്ച അവതരണം കൊണ്ടും ആന്റണി ഹോപ്കിൻസ്, ഒലീവിയ കോൾമാൻ എന്നിവരുടെ പ്രകടനം കൊണ്ടും ഹൃദ്യമായ ഒരുനുഭവമാവുന്നു.

👍3❤2
The Damned United / ദി ഡാംഡ് യുണൈറ്റഡ് (2009)
എം-സോണ്‍ റിലീസ് – 1608
പോസ്റ്റർ: നിഖിൽ ഇ കൈതേരി
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Tom Hooper
പരിഭാഷ : സാബിറ്റോ മാഗ്മഡ്
ജോണർ : ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട്
7.5/10
2020 ജൂലൈ 17 ലീഡ്സ് യുനൈറ്റഡ് ഫുട്ബോൾ ക്ലബ്ബിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു ദിനമായിരുന്നു. അന്ന്, 16 വർഷങ്ങൾക്ക് ശേഷം അർജന്റീനക്കാരൻ ബിയൽസയുടെ കീഴിൽ അവർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. എല്ലാ വർഷവും 3 പുതിയ ടീമുകൾ ഫസ്റ്റ് ഡിവിഷനിലേക്ക് കയറി വരികയും മറ്റു 3 ടീമുകൾ പുറത്താകാറും ഉണ്ട് എന്നത് കൊണ്ട് അതൊരു സാധാരണ വാർത്ത മാത്രമാകേണ്ടതാണ്. പക്ഷേ എന്തുകൊണ്ട് ലീഡ്സ് യുനൈറ്റഡിന്റെ പ്രവേശനം ഇതുവരെയില്ലാത്ത വിധം ആഗോളമായി ചർച്ച ചെയ്യപ്പെട്ടു?അതിനുള്ള ഒരുത്തരമാണ് "ദി ഡാംഡ് യുണൈറ്റഡ്" എന്ന 2009ൽ ടോം ഹൂപ്പറിന്റെ സംവിധാനത്തിൽ ബിബിസി ഫിലിംസ് ന്റെയും കൊളംബിയ പിക്ചേഴ്സിന്റെയും മുഖ്യ ബാനറിൽ ഇറങ്ങിയ ബ്രിട്ടീഷ് ഫിലിം.2006ൽ ഇറങ്ങിയ ഡേവിഡ് പീസിന്റെ ബെസ്റ്റ് സെല്ലറായ "ദി ഡാംഡ് യുണൈറ്റഡ്" എന്ന നോവലിനെ അടിസ്ഥാനമാക്കി പീറ്റർ മോർഗനാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.ബ്രിട്ടീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മാനേജർമാരെ എടുത്താൽ ആദ്യ മൂന്നിൽ സ്ഥാനം പിടിക്കാൻ എന്തുകൊണ്ടും യോഗ്യനായ ബ്രയാൻ ക്ലഫിന്റെയും അദ്ദേഹത്തിന്റെ കൂട്ടാളി പീറ്റർ ടെയ്ലറിന്റെയും കോച്ചിങ് ജീവിതത്തിലെ കയറ്റിറക്കങ്ങളിലൂടെ ഒരു യുഗത്തിന്റെ കഥ പറയുന്ന ഈ ചിത്രം സത്യത്തിൽ ഇംഗ്ളീഷ് ഫുട്ബോളിലെ എന്നും ഓർമ്മിക്കപ്പെടുന്ന കാലഘട്ടമായ 1960s-1970s കളെ പറ്റിയാണ് വിവരിക്കുന്നത്. ബ്രയാൻ ക്ലഫ് എന്ന വിഖ്യാത കോച്ചിന്റെ ഉദയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഈ കാലത്തിനിടയിലാണ് ഇംഗ്ളണ്ട് അവരുടെ ഏക ലോകകപ്പ് വിജയം നേടുന്നത് എന്നത് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട വർഷങ്ങൾ.അന്ന് എല്ലാവരും ഉറ്റു നോക്കിയ ഇംഗ്ലീഷ് ഫുട്ബോളിലെ അതികായർ ആയിരുന്നു ലീഡ്സ് യുണൈറ്റഡ്. മാഞ്ചസ്റ്റർ യുണൈറ്റഡിനും മുമ്പ് ഇംഗ്ളീഷ് ഫുട്ബോൾ ഭരിച്ച മറ്റൊരു യുനൈറ്റഡ്.അവരുടെ മേധാവിത്വത്തിന് കൂച്ചു വിലങ്ങിട്ട് രണ്ടാം ഡിവിഷനിൽ നിന്ന് കയറി വരുന്ന ബ്രയാൻ ക്ലഫ്- ടെയ്ലർ സഖ്യത്തിന്റെ ക്ലബായ ഡെർബി കൗണ്ടി. അതുമൂലം ഉരിത്തിരിയുന്ന ലീഡ്സ് മാനേജർ ഡോൺ റെവിയുമായുള്ള ക്ലഫിന്റെ ശത്രുത. പിന്നീടങ്ങോട്ട് നടക്കുന്ന നാടകീയ സംഭവങ്ങൾ എന്നിങ്ങനെ ചിത്രം ഒരു ഫുട്ബോൾ ആരാധകനെ പിടിച്ചിരുത്തുന്ന രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു.ലീഡ്സ് യുണൈറ്റഡ് ,ഡെർബി കൗണ്ടി എന്നീ ക്ലബ്ബ്കളെ കേന്ദ്രീകരിച്ചാണ് ചിത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളതെങ്കിലും മറ്റു ക്ലബ്ബ്കളും ഫുട്ബോൾ താരങ്ങളും ഫിലിമിൽ കടന്നു വരുന്നുണ്ട്.ഒരേ സമയം ഫുട്ബോൾ, ശത്രുത, ജീവിതം, ഇമോഷൻ, ഫ്രണ്ട്ഷിപ്പ്, ഹീറോയിസം, ഇതെല്ലാം കൃത്യമായി സമന്വയിപ്പിച്ച സിനിമ ഫുട്ബോൾ പ്രേമികൾക്ക് ലോക ഫുട്ബോൾ ചരിത്രത്തിലേക്ക് കൂടുതൽ ആഴത്തിൽ എത്തിനോക്കാനുള്ള വലിയ പ്രചോദനം കൂടെയാണ്. ബ്രിട്ടീഷ് ആക്ടർ മൈക്കൽ ഷീനാണ് ഈ ചിത്രത്തിൽ ബ്രയാൻ ക്ലഫായി വേഷമിട്ടിരിക്കുന്നത്.ഫുട്ബോൾ പ്രേമികൾ കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെയാണ് ദി ഡാംഡ് യുനൈറ്റഡിന്റെ സ്ഥാനം.

👍3❤1
Nobody / നോബഡി (2021)
എം-സോണ്‍ റിലീസ് – 2515
പോസ്റ്റർ: നിഖിൽ ഇ കൈതേരി
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ilya Naishuller
പരിഭാഷ : സാമിർ
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
7.5/10
ആർക്കും ഒരു ശല്യവുമില്ലാതെ, തന്റെ ഭാര്യയോടും മക്കളോടുമൊത്ത് സമാധാനമായ ജീവിതം നയിക്കുന്ന ആളാണ്, ഹച്ച് മാൻസെൽ.ഒരു രാത്രിയിൽ അവരുടെ വീട്ടിലേക്ക് രണ്ട് കള്ളന്മാർ വരുന്നതും, അതിനോടനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളുമാണ് ഇല്യ നൈഷുളർ സംവിധാനം ചെയ്ത നോബഡി എന്ന ചിത്രം പറയുന്നത്.ബ്രേക്കിങ് ബാഡിലും, ബെറ്റർ കോൾ സോളിലുമെല്ലാം സോൾ ഗുഡ്മാനായി വേഷമിട്ട ബോബ് ഒഡൻകിർക്ക് ആണ് ഈ ചിത്രത്തിലെ നായകനായ ഹച്ച് മാൻസെൽ-നെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷൻ സിനിമ പ്രേമികളെ നിരാശപ്പെടുത്താത്ത അവറേജിന് മുകളിൽ നിൽക്കുന്ന ഒരു ചിത്രം തന്നെയാണ് നോബഡി.

❤9👍9🔥2😱2🤯1
Battle of Memories / ബാറ്റിൽ ഓഫ് മെമ്മറീസ് (2017)
എം-സോണ്‍ റിലീസ് – 1837
പോസ്റ്റർ: സലാം കൊണ്ടോട്ടി
ഭാഷ : മാൻഡരിൻ
സംവിധാനം : Leste Chen
പരിഭാഷ : തൗഫീക്ക് എ
ജോണർ : ഫാന്റസി, മിസ്റ്ററി, സയൻസ് ഫിക്ഷൻ
6.5/10
ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ അരങ്ങേറിയില്ലായിരുന്നെങ്കിൽ, അല്ലെങ്കിൽ അവയൊക്കെ എന്നെന്നേക്കുമായി മനസ്സിൽ നിന്ന് മായ്ച്ച് സന്തോഷങ്ങളെ വേട്ടയാടുന്ന പ്രതിഭാസത്തിന് ഒരവസാനം കൊണ്ടുവരാൻ സാധിച്ചെങ്കിൽ എന്ന് ആരാണ് ആഗ്രഹിക്കാത്തത്? അതുപോലൊരു കഥാതന്തുവിൽ കൂടി കഥ പറയുകയാണ് 2017ൽ പുറത്തിറങ്ങിയ ചൈനീസ് സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ബാറ്റിൽ ഓഫ് മെമ്മറീസ്. കഥയുടെ പൂർണ്ണമായ ആസ്വാദനത്തിന് തുടർന്നുള്ളവ വായിക്കാതെ തന്നെ കാണാൻ ശ്രമിക്കുക.വർഷം 2025, ഒരു വ്യക്തിയുടെ തലച്ചോറിന്റെ ഉള്ളിൽ മയങ്ങിക്കിടക്കുന്ന അയാളുടെ ഓർമകളെ വരെ ടെക്നോളജി ഉപയോഗിച്ച് മായ്ച്ചു കളയാനും വേണമെങ്കിൽ വീണ്ടെടുക്കാനും കഴിയുന്നത്ര രീതിയിൽ അതിനൂതനമായ സാങ്കേതിക വിദ്യകൾ വികസിച്ച് ലോകം മുമ്പോട്ട് പൊയ്ക്കൊണ്ടിരുന്ന സമയം.ഇത്തരത്തിൽ ആവശ്യക്കാരുടെ ഓർമ്മകൾ മായ്ച്ചു കളയുന്നതിന് വേണ്ടി ലോകത്തിന്റെ പല കോണുകളിലും മെമ്മറി സെന്ററുകൾ എന്ന പേരിൽ സ്ഥാപനങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പ്രശസ്ത എഴുത്തുകാരനായ 'ജാങ് ഫെങ്' ചില പ്രശ്നങ്ങൾ അയാളിലുള്ള എല്ലാ ഓർമകളും മായ്ച്ചു കളയാനായി അയാൾ ഒരു മെമ്മറി സെന്ററിനെ സമീപിക്കുന്നു. അയാളുടെ ഇഷ്ടപ്രകാരം അയാൾക്ക് മായ്ച്ചു കളയേണ്ട ഓർമ്മകൾ സെലക്ട് ചെയ്ത് മായ്ച്ചു കളയുന്നു. മായ്ച്ചു കളഞ്ഞ ഓർമ്മകൾ അവിടെ സൂക്ഷിക്കുന്നു. ഇത് വീണ്ടും അക്സസ് ചെയ്യാനായി ഒരു പ്രത്യേക താക്കോലും കമ്പനി അയാളെത്തന്നെ ഏൽപ്പിക്കുന്നു. അയാൾക്ക് വേണമെങ്കിൽ അത് ഉപയോഗിച്ച് ആ ഓർമകളെ വീണ്ടും തന്റെ തലച്ചോറിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യാം. പിന്നീട് ഒരു പ്രത്യേക സാഹചര്യത്തിൽ ഈ ഓർമ്മകൾ പുനഃസ്ഥാപിക്കേണ്ടതായി വരികയും അങ്ങനെ ചെയ്യുകയും ചെയ്യുന്നു. പുനഃസ്ഥാപിച്ച ഓർമകളുമായി വീട്ടിലെത്തിയ ജാങിനെ, ഞെട്ടിക്കുന്ന സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്. അയാളുടെ ഭൂതകാലത്തിലെ ഓർമകളിൽ ചില അമ്പരപ്പിക്കുന്ന മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. അയാൾക്ക് അറിഞ്ഞുകൂടാത്ത പുതിയ കഥാപാത്രങ്ങൾ, പുതിയ സംഭവങ്ങൾ എല്ലാം അവിടെ കടന്ന് കൂടിയിരിക്കുന്നു. മറ്റാരുടെയോ ഓർമ്മകൾ അയാളുടെ ഓർമ്മയിൽ ചേക്കേറിയിരിക്കുന്നു. പിന്നീട് തൻ്റെ ജീവിതം കീഴ്മേൽ മറിയുന്നതാണ് അയാൾ കാണുന്നത്.ഒരു സയൻസ് ഫിക്ഷൻ എന്നതിലുപരി ഓരോ നിമിഷവും കിളി പറത്തുന്ന ട്വിസ്റ്റുകൾ കൊണ്ടു സമ്പന്നമായ ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ആണ് ചിത്രം. ചിത്രത്തിൻ്റെ ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, അഭിനയം എന്നിവ ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. നല്ലൊരു ട്വിസ്റ്റോടു കൂടിയ മികച്ച ക്ലൈമാക്സ് ആണ് ചിത്രത്തിന് ഉള്ളത്. ആ വർഷത്തെ ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്റർ കൂടിയാണ് ചിത്രം.

👍11❤1
Leviathan / ലെവിയത്താന് (2014)
എം-സോണ്‍ റിലീസ് – 174
പോസ്റ്റർ: ഷിഹാബ് എ ഹസ്സൻ
ഭാഷ : റഷ്യന്‍
സംവിധാനം : Andrey Zvyagintsev
പരിഭാഷ : നിഷാദ് തെക്കേവീട്ടിൽ
ജോണർ : ക്രൈം, ഡ്രാമ
7.6/10
2014ല്‍ പുറത്തിറങ്ങിയ റഷ്യന്‍ ഡ്രാമ സിനിമയാണ് ലെവിയത്താന്. വടക്കന്‍ റഷ്യയിലെ ഒരു തീരദേശ നഗരത്തില്‍ ജീവിക്കുന്ന കോലിയ എന്ന ഒരു സാധാരണ മനുഷ്യനാണ് ഇതിലെ കേന്ദ്രകഥാപാത്രം. താന്‍ തലമുറകളായി ജീവിച്ചുവരുന്ന സ്ഥലവും കെട്ടിടങ്ങളും നഗരത്തിന്റെ മേയര്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതോടെ കോലിയ ഇവര്‍ക്കെതിരെ പോരാടാന്‍ നിര്‍ബന്ധിതനാകുന്നു. നഗരത്തിലെ അഴിമതി നിറഞ്ഞ അധികാരവര്‍ഗ്ഗത്തോടുള്ള ഒരു സാധാരണക്കാരന്റെ നിലനില്‍പ്പിനായുള്ള ശ്രമമാണ് ഈ സിനിമ. അനീതിയുടെ മുന്നില്‍ നിസ്സഹായകരാകുന്ന പുരോഹിതരെയും ദൈവത്തിനെയും ആക്ഷേപഹാസ്യരൂപേണ ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. ബൈബിളിലെ അദ്ധ്യായമായ ഇയ്യോബിന്റെ പുസ്തകത്തിലെ ചില കഥാസന്ദര്‍ഭങ്ങള്‍ നമുക്ക് ഈ സിനിമയിലും കാണാം. സമകാലീന റഷ്യയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച ചിത്രം തരുന്നു. ദി റിട്ടേണ്‍(2003)എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആന്ദ്രെ സൈഗിന്സ്തെവ് ആണ് ഈ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും മികച്ച ചിത്രമായി ലെവിയത്താന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

👍6
Buladó / ബുലദോ (2020)
എം-സോണ്‍ റിലീസ് – 2516
പോസ്റ്റർ: രോഹിത്ത് ജി. എസ്
ഭാഷ : പാപ്പിയമെന്റൂ
സംവിധാനം : Eché Janga
പരിഭാഷ : ഹബീബ് ഏന്തയാർ
ജോണർ : ഡ്രാമ
6.7/10
ഒരിക്കലും കിട്ടാത്തത് നമുക്ക് മിസ്സ് ചെയ്യാനാകുമോ? ഓരോ നാടിനും അതിന്റേതായ സംസ്കാരമുണ്ട്. കാലം മുന്നോട്ടു പോകുമ്പോൾ സംസ്കാരം ചില്ലു കൂട്ടിൽ ഇട്ടു വെക്കേണ്ട സാഹചര്യം വരും. ഭാവിതലമുറയ്ക്ക് "ഇതായിരുന്നു നമ്മുടെ സംസ്കാരം" എന്ന്, പണം കൊടുത്ത് നിശ്ചിത അകലത്തിൽ നിന്ന് കാണിച്ചു കൊടുക്കേണ്ടി വരും. യുക്തിവാദിയായ പിതാവ് വെയ്റയുടെയും ആത്മീയതയിൽ മുഴുകിയ മുത്തച്ഛൻ വെയ്ജോയുടെയും വ്യത്യസ്ത മാനസികാവസ്ഥകൾ തമ്മിൽ ഏറ്റുമുട്ടാൻ തുടങ്ങുമ്പോൾ, പതിനൊന്നുകാരിയായ കെൻസ മുതിർന്നവരുടെ ജീവിതത്തിലേക്ക് സ്വന്തം വഴി കണ്ടെത്താനുള്ള നിശ്ചയത്തിലാണ്. ഒയ്റ നിശ്ചയദാർഢ്യവും പുരോഗമന വാദിയുമായ പോലീസ് ഉദ്യോഗസ്ഥനാണ്. അതേസമയം വെയ്ജോ ദ്വീപിലെ യഥാർത്ഥ നിവാസികളെയും ആത്മീയതയുേടേയും പ്രതീകമാണ്. ചില്ല് കൂട്ടിലടക്കപ്പെട്ട തങ്ങളുടെ സംസ്കാരം വരും തലമുറയിലേക്കു പകർന്നു കൊടുക്കണം എന്നാണ് വെയ്ജോയുടെ ആഗ്രഹം. പേരക്കുട്ടിയെ പാരമ്പര്യത്തിന്റെ സംസ്കാരം പഠിപ്പിക്കുകയാണ് അയാൾ.മാജിക്കൽ റിയലിസം എന്ന ആശയത്തിൽ 'Eché Janga' യുടെ സംവിധാനത്തിൽ 2020 ൽ പാപ്പിയമെന്റൂ ഭാഷയിൽ പുറത്തിറങ്ങിയ ചിത്രമാണ് "ബുലദോ". ആഫ്രിക്കൻ, പോർച്ചുഗീസ് ഭാഷകളിൽ നിന്നും രൂപപ്പെട്ടതാണ് പാപ്പിയമെന്റൂ ഭാഷ. ഇംഗ്ലിഷ്, ഡച്ച്, സ്പാനിഷ് എന്നീ ഭാഷകളുമായും ഇതിനു ബന്ധമുണ്ട്. വളരെ പതിയെ നീങ്ങുന്ന സിനിമ വലിയൊരു ആശയം പങ്കു വെച്ചു കൊണ്ടാണ് അവസാനിക്കുന്നത്. 2020 ഒക്ടോബർ 2 ന് നെതർലാന്റ്സ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ ചിത്രം മികച്ച ഫീച്ചർ ഫിലിമിനുള്ള ഗോൾഡൻ കോഫ് നേടി. ഈ വർഷത്തെ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനായി അക്കാദമി അവാർഡിലേക്കുള്ള ഡച്ച് എൻട്രി കൂടിയായിരുന്നു "ബുലദോ".

👍5❤1
Animal World / അനിമൽ വേൾഡ് (2018)
എം-സോണ്‍ റിലീസ് – 1686
പോസ്റ്റർ: സലാം കൊണ്ടോട്ടി
ഭാഷ : മാൻഡരിൻ
സംവിധാനം : Yan Han
പരിഭാഷ : നൗഫൽ നൗഷാദ്
ജോണർ : ആക്ഷൻ, ഫാന്റസി, സയൻസ് ഫിക്ഷൻ
6.5/10
ശരിക്കും VFX എന്നാൽ എന്താണെന്ന് ഈ സിനിമ കണ്ടാൽ മനസ്സിലാവും. അത്രയ്ക്കും മനോഹരമായാണ് ഈ സിനിമയുടെ മേക്കിങ്ങും VFX മും മറ്റ് ടെക്നിക്കൽ സൈഡുമെല്ലാം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം 3D ആയതുകൊണ്ട് പല സീനുകളും കാണുമ്പോൾ ഈ ചിത്രം തിയേറ്ററിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചു പോവും.ഇനി സിനിമയിലേക്ക് വരുകയാണെങ്കിൽ രക്തം ചിന്തുന്ന തരം സർവൈവൽ മൂവി അല്ലെങ്കിലും ഇതിനെയും ആ വിഭാഗത്തിൽ തന്നെ പെടുത്താം. കിടപ്പിലായ അമ്മയുടെ ചികിത്സയും നോക്കി ഒരു ഷോപ്പിംഗ് മാളിൽ കോമാളി വേഷം കെട്ടി ജീവിച്ചു പോകുന്നയാളാണ് കഥയിലെ നായകൻ. ഒരു അത്യാവശ്യ സാഹചര്യത്തിൽ തന്റെ ഉറ്റ സുഹൃത്തിനെ വിശ്വസിച്ച് നായകൻ തന്റെ വീട് പണയം വെക്കാനായി നൽകുന്നു. എന്നാൽ അത് പിന്നീട് വലിയൊരു അപകടത്തിലേക്കാണ് നായകനെ കൊണ്ടു പോകുന്നത്. സുഹൃത്ത് നായകനെ പറ്റിച്ച് മുങ്ങുകയും പണം കടം കൊടുത്ത കമ്പനി നായകനെ പിടിച്ചു കൊണ്ട് പോവുകയും ചെയ്യുന്നു. പിന്നീട് വളരെ ആവേശകരമായ രീതിയിലാണ് കഥ മുന്നോട്ട് പോകുന്നത്. നായകന് ഒരു കപ്പലിൽ വച്ചു നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു. ജയിച്ചു കഴിഞ്ഞാൽ തന്റെ കടങ്ങളെല്ലാം തീർത്ത് ധാരാളം പണവുമായി പുറത്തു വരാം. എന്നാൽ തോറ്റാലോ? നായകൻ മത്സരം വിജയിച്ചു പുറത്തു വരുമോ? ഇല്ലെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ നേരിടേണ്ടി വരും?… ഇതൊക്കെ കണ്ടു തന്നെ അറിയണം. അൽപ്പം കണക്കിലെ കളികൾ ഉണ്ടെങ്കിലും കാണുന്നയാളിനെ പിടിച്ചിരുത്തും എന്ന കാര്യം ഉറപ്പ്.

❤6👍6