Dirty Hari / ഡർട്ടി ഹരി (2020)
എം-സോണ്‍ റിലീസ് – 2387
ഇറോടിക് ഫെസ്റ്റ് – 14
പോസ്റ്റർ: അഷ്കർ ഹൈദർ
ഭാഷ : തെലുഗു
സംവിധാനം : M.S. Raju
പരിഭാഷ : സാമിർ
ജോണർ : റൊമാൻസ്
5.7/10
2020 ൽ പുറത്തിറങ്ങിയ ഒരു തെലുഗു ഇറോട്ടിക്ക് ത്രില്ലർ ചിത്രമാണ് 'ഡർട്ടി ഹരി'. ഹരി വളരെ ലക്ഷ്യബോധമുള്ള ഒരു ചെറുപ്പക്കാരനാണ്. നല്ല ജോലി അന്വേഷിച്ച് സിറ്റിയിലേക്ക് വരുന്ന അവൻ പണക്കാരിയായ വസുധയെ പരിചയപ്പെടുകയും ആ പരിചയം തുടർന്ന് പ്രണയത്തിലേക്ക് വഴിവെക്കുകയും ചെയ്യുന്നു. എന്നാൽ ഇതേ സമയം, വസുധയുടെ സഹോദരൻ ആകാശിന്റെ ഗേൾഫ്രണ്ട് ജാസ്മിനോടും ഹരിക്ക് ഒരു ക്രഷ് തോന്നുന്നു. തുടർന്ന് സംഭവിച്ചതറിയാൻ സിനിമ കണ്ട് നോക്കുക. ഒരു സ്ലോ പേസ് ത്രില്ലർ മൂഡ് ചിത്രത്തിലുടനീളം ക്രിയേറ്റ് ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സാണ് ചിത്രത്തിന്റെ ഏറ്റവും മികച്ച പ്ലസ് പോയിന്റാണ്
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍16❤8👏1😁1😱1
Seven Pounds / സെവൻ പൗണ്ട്സ് (2008)
എം-സോണ്‍ റിലീസ് – 2388
പോസ്റ്റർ: ഉണ്ണി ജയേഷ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Gabriele Muccino
പരിഭാഷ : ഉദയകൃഷ്ണ
ജോണർ : ഡ്രാമ
7.6/10
2008 ൽ പുറത്തിറങ്ങിയ ഒരു ഇമോഷണൽ മിസ്റ്ററി ഡ്രാമയാണ് സെവൻ പൗണ്ട്സ്.
ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ് എന്ന സിനിമയ്ക്കു ശേഷം ഗബ്രിയേൽ മൂച്ചിന്നോ, വിൽ സ്മിത്തിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണിത്. ബെൻ തോമസിന് ഒരു ലക്ഷ്യമുണ്ട്. ഒരിക്കൽ അറിയാതെ സംഭവിച്ചു പോയ ഒരബദ്ധം അയാളുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റുന്നു. അയാളുടെ പിന്നെയുള്ള ജീവിതം ആ തെറ്റിനോടുള്ള ഒരുതരം പ്രായശ്ചിത്തമാകുന്നു. ഒരിക്കലും ഒരു ജിവന് പകരം മറ്റൊരു ജീവനാകില്ല. പക്ഷേ ഇതാണ് അയാളുടെ നീതി..ഒരു ഇമോഷണൽ ഡ്രാമയായി തുടങ്ങുന്ന സിനിമ പലയിടങ്ങളിലും ഒരു മിസ്റ്ററി ത്രില്ലറായി പരിണമിക്കുന്നുണ്ട്. മനുഷ്യരുടെ സൈക്കോളജിയെ വളരെ സൂക്ഷ്മമായി പരിശോധിക്കുന്ന ഒരു മികച്ച സിനിമയാണ് സെവൻ പൗണ്ട്സ്. അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ കൂടിയാകുമ്പോൾ ഈ സിനിമ ഒരു മനോഹരമായ അനുഭവമായി മാറുന്നു.

👍11❤3🔥1
Crossing / ക്രോസ്സിംഗ് (2008)
എം-സോണ്‍ റിലീസ് – 2389
പോസ്റ്റർ : അക്ഷയ് ബാബു
ഭാഷ : കൊറിയൻ
സംവിധാനം : Tae-gyun Kim
പരിഭാഷ : ശാമിൽ എ. ടി
ജോണർ : ഡ്രാമ
7.6/10
കൊറിയൻ സംവിധായകനായ കിം ടേ-ക്യുനിന്റെ സംവിധാനത്തിൽ 2008ൽ ഇറങ്ങിയ ഒരു ചിത്രമാണ് ക്രോസ്സിംഗ്.മറ്റുള്ള ദരിദ്രരായ ഉത്തര കൊറിയൻ കുടുംബങ്ങളെ പോലെ വളരെ പ്രയാസത്തിലാണ് യോങ്-സുവിന്റെ കുടുംബവും ജീവിച്ചു പോകുന്നത്. എങ്കിലും ഭാര്യയും മകനും അടങ്ങുന്ന തന്റെ കൊച്ചു കുടുംബത്തോടൊപ്പം സന്തോഷവാനായിരുന്നു യോങ്-സു. പക്ഷേ പിന്നീട് യോങ്-സുവിന്റെ ഗർഭിണിയായ ഭാര്യക്ക് പോഷകാഹാരക്കുറവുമൂലം ഒരു രോഗം പിടിപെടുന്നു. പട്ടിണിയിൽ കഴിയുന്ന തന്റെ കുടുംബത്തിന്റെ അവസ്ഥ അയാളെ വല്ലാതെ തളർത്തുന്നു. കുറച്ച് പണം സമ്പാദിക്കാനും മരുന്നിനുമായി ഉത്തരകൊറിയൻ പട്ടാളത്തിന്റെ കണ്ണു വെട്ടിച്ചു കൊണ്ട് ചൈനയിലേക്ക് നാടു കടക്കുകയാണ് യോങ്-സു. പിന്നീട് തന്റെ പിതാവിന്റെ തിരിച്ചു വരവിനായുള്ള മകന്റെ കാത്തിരിപ്പും ആ കുടുംബം അനുഭവിക്കുന്ന പ്രശ്നങ്ങളുമൊക്കെയായാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചില യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് നിർമിച്ചതാണ് ഈ ചിത്രം. അന്നത്തെ ഉത്തര കൊറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങളും അവിടുത്തെ ദരിദ്രരായ ജനങ്ങളുടെ ജീവിതവും സിനിമ വരച്ചു കാണിക്കുന്നുണ്ട്. 81-ാമത് ഓസ്കാർ പുരസ്കാരത്തിന് മികച്ച വിദേശ ചിത്ര വിഭാഗത്തിലേക്ക് ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കുടുംബ പ്രേക്ഷകർക്കും സാധാരണക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മികച്ച ചിത്രം.

❤5👍3
The Dreamers / ദി ഡ്രീമേർസ് (2003)
എം-സോണ്‍ റിലീസ് – 2390
ഇറോടിക് ഫെസ്റ്റ് – 15
പോസ്റ്റർ: അഷ്കർ ഹൈദർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Bernardo Bertolucci
പരിഭാഷ : അഷ്കർ ഹൈദർ
ജോണർ : ഡ്രാമ, റൊമാൻസ്
7/10
ഗിൽബർട്ട് അഡെയറിന്റെ ഹോളി ഇന്നസെന്റ്സ് എന്ന നോവലിന്റെചലച്ചിത്ര ആവിഷ്കരമാണ് ബെർണാഡോ ബെർട്ടോലൂച്ചി സംവിധാനം ചെയ്ത ദി ഡ്രീമേർസ് (2003).
1968 ൽ പാരിസിൽ വെച്ച് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് വിദ്യാർത്ഥികൾതമ്മിൽ ഉടലെടുക്കുന്ന സൗഹൃദത്തിന്റെയും പ്രണത്തിന്റെയും അഭിപ്രായ ഭിന്നതകളുടെയും കഥയാണ് ദി ഡ്രീമേർസ്.
അമേരിക്കയിൽ നിന്നും വിദ്യാർത്ഥിയായിപാരിസിൽ എത്തുന്ന മാത്യു, സിനിമാടെക്കിലെ പ്രക്ഷോഭങ്ങൾക്കിടയിൽ വെച്ച് ഇരട്ടകളായ തിയോയെയും ഇസബെല്ലിനെയും പരിചയപ്പെടുന്നു.ഒരു ദിവസം അവരുടെ വീട്ടിൽ അത്താഴം കഴിക്കാൻ എത്തുന്ന മാത്യു, അവരുടെ അഭ്യർത്ഥന മാനിച്ചു അവിടെ കുറച്ചുനാൾ താമസിക്കുന്നു. തിയോയും ഇസബെല്ലുംതമ്മിലുള്ള ബന്ധവും അവരുടെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകളും കണ്ട് അമ്പരക്കുന്ന മാത്യു, പയ്യേ അവരിൽ ഒരാളായി മാറുകയും ഇസബെല്ലുമായി പ്രണയത്തിൽ ആകുകയും ചെയ്യുന്നു. അതിനുശേഷം അവർക്കിടയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം 1960കളിലെ സിനിമകളെപ്പറ്റിയും, ചാപ്ലിനും കീറ്റണും അതുപോലെ ക്ലാപ്റ്റനും ഹെൻഡ്രിക്ക്സും തമ്മിലുള്ള താരതമ്യത്തെപ്പറ്റിയുമൊക്കെ ഈ സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്.സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് ദി ഡ്രീമേർസ്. സിനിമയിൽ ധാരാളം നഗ്ന രംഗങ്ങളും സദാചാര വിരുദ്ധമായ സന്ദർഭങ്ങളും ഉള്ളതിനാൽ പ്രായപൂർത്തി ആകാത്തവരും സദാചാര സഹോദരങ്ങളും കാണാതെയിരിക്കുക.

👍28❤7😁1
Missing Woman / മിസ്സിങ് വുമൺ (2016)
എം-സോണ്‍ റിലീസ് – 2391
പോസ്റ്റർ: അഷ്കർ ഹൈദർ
ഭാഷ : കൊറിയൻ
സംവിധാനം : Eon-hie Lee
പരിഭാഷ : സ്വാതി അഭിജിത്ത്
ജോണർ : ഡ്രാമ, മിസ്റ്ററി, ത്രില്ലർ
6.5/10
ഭർത്താവിൽ നിന്നും അയാളുടെ കുടുംബത്തിൽ നിന്നും അകന്നു കഴിയുന്ന ജീ സുൻ തന്റെ മകളെ നോക്കാൻ ഹാൻ മേയ് എന്ന ആയയെയാണ് വീട്ടിൽ നിർത്തിയിരിക്കുന്നത്. ഒരു ആയയെന്നതിലുപരി തന്റെ സഹോദരിയേപ്പോലെയാണ് ഹാൻ മേയെ ജീ സുൻ കരുതിപ്പോന്നിരുന്നത്. ഒരു ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ജീ സുന്നിന് തന്റെ മകളെയും ആയയെയും അവിടെ കാണാൻ കഴിയുന്നില്ല. എവിടേക്കാണ് അവർ അപ്രത്യക്ഷരായത്? അവളെ തേടിയിറങ്ങിയ ജീ സുന്നിന് മുന്നിൽ രഹസ്യങ്ങളുടെ ഒരു കൂമ്പാരമായിരുന്നു കാത്തിരുന്നത്.

👍8❤2
Ragini MMS 2 / രാഗിണി എംഎംഎസ് 2 (2014)
എം-സോണ്‍ റിലീസ് – 2392
ഇറോടിക് ഫെസ്റ്റ് – 16
പോസ്റ്റർ: ഷെർവിൻ ഷാജു
ഭാഷ : ഹിന്ദി
സംവിധാനം : Bhushan Patel
പരിഭാഷ : അജിത്ത് വേലായുധൻ
ജോണർ : ഹൊറർ
3.8/10
2014 ൽ റിലീസ് ചെയ്ത ബോളിവുഡ് ഇറോട്ടിക്ക് ഹൊറർ സിനിമയാണ് രാഗിണി എം എം എസ് 2. പേര് സൂചിപ്പിക്കുന്ന പോലെ രാഗിണി എം എം എസ് എന്ന പേരിൽ 2011 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയുടെ തുടർച്ചയാണ്ഈ സിനിമ.
സാഹിൽ പ്രേമും, പോൺ വിഡിയോകളിലൂടെ ലോകമെമ്പാടും ഉള്ള പുരുഷൻമാരുടെ സിരകളിൽ തീ പടർത്തിയ സെക്സ് രാജ്ഞി സണ്ണി ലിയോണുമാണ് ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഭൂഷൻ പട്ടേൽ ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.സെൻസർ ബോർഡിന്റെ A സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം ആ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു.
ഒരു ഹൊറർ ഇറോട്ടിക്ക് സിനിമ ഷൂട്ടിങ്ങിന് എത്തുന്ന ഒരു കൂട്ടം സിനിമ പ്രവർത്തകർ തങ്ങൾ എത്തിയ സ്ഥലം പ്രേത ബാധ ഉള്ള ഒരിടമാണെന്ന് അറിഞ്ഞിരുന്നില്ല. സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്നേ തന്നെ ആ പ്രേതം നായികയുടെ ശരീരത്തിൽ കയറി കൂടിയിരുന്നു തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയുടെ മുഖ്യ ഇതിവൃത്തം. വെറും ഒന്നര മണിക്കൂർ മാത്രമാണ് ഈ സിനിമയുടെ ദൈർഘ്യം.

👍21❤2
Another Round / അനദർ റൗണ്ട് (2020)
എം-സോണ്‍ റിലീസ് – 2393
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഡാനിഷ്
സംവിധാനം : Thomas Vinterberg
പരിഭാഷ : അരുണ വിമലൻ
ജോണർ : കോമഡി, ഡ്രാമ
7.8/10
മധ്യവയസ്സിലേക്കടുക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ഈ സിനിമ പറയുന്നത്. പല കാരണങ്ങൾകൊണ്ട് ഡള്ളാണ് നാല് പേരുടെയും ജീവിതം. നാല് പേരും ഒരേ സ്കൂളിൽ അധ്യാപകർ. നിയന്ത്രിത അളവിൽ മദ്യം സേവിക്കുന്നതിലൂടെ ജീവിതം കളർ ആക്കാൻ കഴിയുമെന്ന, ഫിൻ സ്കാദരുദ് എന്ന നോർവീജിയൻ തത്വചിന്തകന്റെ തിയറി പരീക്ഷിച്ചു നോക്കാൻ അവർ തീരുമാനിക്കുന്നു. പരീക്ഷണം നാല് പേരെയും വ്യത്യസ്ത രീതികളിലാണ് ബാധിക്കുന്നത്.സങ്കടവും സന്തോഷവും ഇഴനെയ്ത മനോഹരമായ ചിത്രമാണ് അനദർ റൗണ്ട്. കാഴ്ചയ്ക്കും കേൾവിക്കും ഒരുപോലെ സന്തോഷം തരുന്ന സിനിമ. ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ മറ്റൊരു മാസ്റ്റർ പീസ്.

👍4❤1
One Sunny Day / വൺ സണ്ണി ഡേ (2014)
എം-സോണ്‍ റിലീസ് – 2394
പോസ്റ്റർ: നിഖിൽ ഇ കൈതേരി
ഭാഷ : കൊറിയൻ
സംവിധാനം : Kwon Hyuk-Chan
പരിഭാഷ : ഗോകുൽ എസ് എൻ ചെറുവല്ലൂർ,അഭിജിത്ത് എം. ചെറുവല്ലൂർ
ജോണർ : റൊമാൻസ്
7.2/10
പ്രണയത്തിന്റെ കുത്തൊഴുക്കിൽ പെട്ട് അലഞ്ഞു തിരിഞ്ഞു പോകുന്ന മനുഷ്യ ജന്മങ്ങൾ ഉണ്ട്. മറക്കണമെന്നാഗ്രഹിച്ചിട്ടും ഒരിക്കലും മറക്കാനാവാതെ, ആ ഓർമകളിൽ മുങ്ങി താഴ്ന്നു പോകുന്നവർ. തുടർച്ചയായ മഴ കഴിഞ്ഞ് ഒരു വെയിലുള്ള ദിവസം ജീവിതത്തിലേക്ക് കടന്നു വരുന്ന പോലെ, ഓർമകളുടെ തണുപ്പിൽ ഒരു കുഞ്ഞു വെയിലായി ഒരാൾ കടന്നു വന്നാലോ.
നഷ്ടപ്രണയത്തിന്റെ നോവുകളുമായാണ് നടൻ ജോലിക്കാര്യത്തിനായി ജേജു ദ്വീപിലേക്ക് എത്തിച്ചേരുന്നത്. എന്നാൽ അന്ന് രാത്രി തന്നെ അവിടെ ഗസ്റ്റ് ഹൌസിൽ വെച്ച് അവന്റെ പണവും സാധനങ്ങളും മോഷ്ടിക്കപ്പെടുന്നു. അങ്ങനെ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ പോവുമ്പോളാണ് നടിയെ കണ്ടു മുട്ടുന്നത്. ഇരുവരും പിന്നീട് പരസ്പരം സഹായിച്ച്ഒരേ ഹോസ്റ്റലിൽ താമസിക്കുന്നതിലൂടെ കഥ മുന്നേറുന്നു.
നല്ലൊരു ഫീൽ ഗുഡ് പ്രണയ കഥയാണ് വൺ സണ്ണി ഡേ നിങ്ങൾക്ക് മുന്നിലായി അവതരിപ്പിക്കുന്നത്.(കടപ്പാട്: ശ്രുതി രഞ്ജിത്ത്)

👍15❤4😢1
Chronicle of a Blood Merchant / ക്രോണികിൾ ഓഫ് എ ബ്ലഡ് മെർച്ചന്റ് (2015)
എം-സോണ്‍ റിലീസ് – 2395
പോസ്റ്റർ: ഷാരൂഖ് നിലമ്പുർ
ഭാഷ : കൊറിയൻ
സംവിധാനം : Jung-woo Ha
പരിഭാഷ : നൗഫൽ നൗഷാദ്
ജോണർ : ഡ്രാമ
6.8/10
തന്റെ ഭാര്യയോടും മൂന്ന് മക്കളോടുമൊപ്പം സന്തോഷമായി കഴിയുന്ന നായകൻ പെട്ടന്ന് ഒരു ദിവസം തന്റെ മൂത്ത മകൻ സ്വന്തം കുട്ടി അല്ല എന്ന് അറിയുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ. തമാശകൾ നിറഞ്ഞതും അത് പോലെ കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്ന ഈ സിനിമ തീർത്തും റിയലിസ്റ്റിക് ആണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
എം-സോണ്‍ റിലീസ് – 2395
പോസ്റ്റർ: ഷാരൂഖ് നിലമ്പുർ
ഭാഷ : കൊറിയൻ
സംവിധാനം : Jung-woo Ha
പരിഭാഷ : നൗഫൽ നൗഷാദ്
ജോണർ : ഡ്രാമ
6.8/10
തന്റെ ഭാര്യയോടും മൂന്ന് മക്കളോടുമൊപ്പം സന്തോഷമായി കഴിയുന്ന നായകൻ പെട്ടന്ന് ഒരു ദിവസം തന്റെ മൂത്ത മകൻ സ്വന്തം കുട്ടി അല്ല എന്ന് അറിയുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ. തമാശകൾ നിറഞ്ഞതും അത് പോലെ കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്ന ഈ സിനിമ തീർത്തും റിയലിസ്റ്റിക് ആണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤2
The Truth Beneath / ദി ട്രൂത്ത് ബിനീത് (2016)
എം-സോണ്‍ റിലീസ് – 2396
പോസ്റ്റർ: ഉണ്ണി ജയേഷ്
ഭാഷ : കൊറിയൻ
സംവിധാനം : Kyoung-mi Lee
പരിഭാഷ : അനന്ദു കെ എസ്, നിഷാം നിലമ്പൂർ, ഗോകുൽ എസ് എൻ ചെറുവല്ലൂർ, അശ്വിൻ ലെനോവ
ജോണർ : ഡ്രാമ, ത്രില്ലർ
6.7/10
ലീ ക്യോങ് മി യുടെ സംവിധാനത്തിൽ 2016ൽ റിലീസ് ആയ ഒരു കൊറിയൻ ഡ്രാമ ത്രില്ലർ ചിത്രമാണ് "ദി ട്രൂത്ത് ബിനീത് "പ്രഗത്ഭനായൊരു യുവ രാഷ്ട്രീയക്കാരനാണ് കിം ജോങ് ചാൻ.അദ്ദേഹത്തിന്റെ ഭാര്യയും, ഹൈസ്കൂൾ വിദ്യാർത്ഥിനിയായ കിം മിൻ ജിന്നിന്റെ അമ്മയുമായ കിം യോൻ ഹോങ് ആണിവിടെ കേന്ദ്രകഥാപാത്രം.15ദിവസങ്ങൾക്കുള്ളിൽ നടക്കാൻ പോകുന്ന ഇലക്ഷന് മുന്നോടിയായുള്ള പ്രചരണങ്ങളിലും മറ്റും മുഴുകിയിരിക്കുന്ന ചാനും ഭാര്യയും.കുറച്ച് പ്രശ്നക്കാരിയും പഠനത്തിൽ പിന്നോക്കവുമായ മിൻ ജിൻ.ചോയ് മി ഒക്കെ എന്ന കൂട്ടുകാരിയെ കിട്ടിയതിനു പിന്നാലെ ഇപ്പോൾ പഠനത്തിൽ മെച്ചപ്പെട്ടിട്ടുമുണ്ട്. അങ്ങനെയിരിക്കെ ഇലക്ഷന് ദിവസങ്ങൾക്കു മുൻപ് മിൻ ജിന്നിനെ കാണാതാവുന്നു. പോലീസ് തുമ്പില്ലാതെ നിൽക്കുന്നു, ചാൻ ആണെങ്കിൽ ഇലക്ഷനെകുറിച്ചു മാത്രമാണ് ചിന്ത.ഒരമ്മയ്ക്ക് അല്ലേ പെറ്റ വയറിന്റെ നോവറിയൂ.തന്റെ മകളുടെ തിരോധനത്തിന്പിന്നിലുള്ള നിഗൂഢതകളുടെ ചുരുളഴിക്കാൻ ആ അമ്മ മുന്നിട്ടിറങ്ങുന്നതാണ് കഥയുടെ ഇതിവൃത്തം. അമ്മയും മകളും തമ്മിലുള്ള സ്നേഹബന്ധവും കൂട്ടുകാരികൾ തമ്മിലുള്ള സുഹൃത്തു ബന്ധവും ഒക്കെയായി വളരെ ഇമോഷണലായാണ് സിനിമ മുന്നോട്ട് പോകുന്നത്കൂ ട്ടത്തിൽ രാഷ്ട്രിയമുതലെടുപ്പുകളും ദാമ്പത്യവും ഒക്കെ വന്നു പോവുന്നുമുണ്ട്.*കൊറിയൻ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ "ടെൻ ബെസ്റ്റ് ഫിലിംസ് ഓഫ് ദി ഇയർ "അവാർഡ് അടക്കം പത്ത് അവാർഡുകൾ ലഭിക്കുകയും മറ്റ് മൂന്ന് അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്ത പടം കൂടിയാണ് "ദി ട്രൂത്ത് ബിനീത്"ലോ ബഡ്ജറ്റ് ചിത്രമായിരുന്നെങ്കിൽകൂടിയും ബോക്സ് ഓഫീസിൽ 1.9മില്യൺ ആണ് പടം വാരിയത്.

👍11❤1
Wait Until Dark / വെയിറ്റ് അണ്ടിൽ ഡാർക്ക് (1967)
എം-സോണ്‍ റിലീസ് – 2397
MSONE GOLD RELEASE
പോസ്റ്റർ: ഉണ്ണി ജയേഷ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Terence Young
പരിഭാഷ : പ്രശോഭ് പി.സി.
ജോണർ : ത്രില്ലർ
7.8/10
ത്രില്ലർ സിനിമകളിലെ ലോകപ്രസിദ്ധ ക്ലാസിക്കുകളിൽ ഒന്നാണ് 1967ൽ ഇറങ്ങിയ 'വെയ്റ്റ് അണ്ടിൽ ഡാർക്ക്'. ഭൂരിഭാഗവും ഒരു മുറിക്കുള്ളിൽ ചിത്രീകരിച്ച സിനിമ, മുഴുവൻ സമയവും സസ്പെൻസ് നിലനിർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. ലിസ എന്ന യുവതി ഒരു പാവക്കുള്ളിൽ ഹെറോയിൻ ഒളിപ്പിച്ച് ന്യൂയോർക്കിലേക്ക് കടത്തുന്നു. പക്ഷേ വിമാനത്താവളത്തിൽ വച്ച് അവിചാരിതമായി ഒരാളെ കാണുന്ന ലിസ, ഒരു സഹയാത്രികന്റെ കൈയ്യിൽ ആ പാവ സൂക്ഷിക്കാൻ ഏൽപിക്കുന്നു. ഈ സമയത്താണ്, ലിസയുടെ നിർദ്ദേശപ്രകാരം രണ്ട് കള്ളൻമാർ ടൗണിലെ ഒരു വീട്ടിലെത്തുന്നത്. അവിടെ വച്ച് അവർക്ക് ലിസയുടെ ദൂതൻ ഒരു പുതിയ ദൗത്യം ഏൽപ്പിക്കുന്നു. അന്ധയായ ഒരു യുവതി താമസിക്കുന്ന വീട്ടിൽ എവിടെയോ ഉള്ള പാവ വീണ്ടെടുക്കുക. അതിന് ബുദ്ധിപരമായി ഒരു നാടകം കളിക്കണം. അവർ എല്ലാ തയ്യാറെടുപ്പും നടത്തുന്നു. കാഴ്ച ഇല്ലെങ്കിലും അസാമാന്യ ബുദ്ധിപാടവമുള്ള യുവതിയെ ആണ് നേരിടേണ്ടി വരികയെന്ന് അവർ അപ്പോൾ അറിയുന്നില്ല.അന്ധ യുവതിയായി മികച്ച അഭിനയം കാഴ്ചവച്ച നടി ഓഡ്രീ ഹെപ്ബണിന് ചിത്രത്തിന് ഓസ്കാർ നോമിനേഷൻ ലഭിച്ചു.

👍6❤2🏆1