Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
❤4👍4
The Brown Bunny / ദി ബ്രൗൺ ബണ്ണി (2003)

എം-സോണ്‍ റിലീസ് – 2366
ഇറോടിക് ഫെസ്റ്റ് – 07
പോസ്റ്റർ: അഷ്‌കർ ഹൈദർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Vincent Gallo
പരിഭാഷ : അഷ്‌കർ ഹൈദർ
ജോണർ : ഡ്രാമ
5.0/10
ദി ബ്രൗൺ ബണ്ണി (2003) വിൻസെന്റ് ഗല്ലോ സംവിധാനം ചെയ്ത റോഡ് ഡ്രാമ വിഭാഗത്തിൽ വരുന്ന മൂവിയാണ്.ബഡ് ക്ലെയ് യെന്ന ബൈക്ക് റൈസറുടെ മുൻ കാമുകിയെ കുറിച്ചുള്ള ഓർമ്മകളുംകാലിഫോർണിയയിലേക്കുള്ള യാത്രയിൽ അദ്ദേഹം പരിചയപ്പെടുന്നവരുടെയും കഥയാണ് ദി ബ്രൗൺ ബണ്ണി.റിലീസ് ആയ സമയത്തു കുറെ വിവാദമുണ്ടാക്കിയ ഒരു ചിത്രമാണിത്.ഈ സിനിമയുടെ അവസാന ഭാഗത്ത്‌ഒരു റിയൽ സെക്സ് സീനുള്ളതുകൊണ്ട്പല സ്ഥലത്തും ബാൻ ചെയ്ത മൂവിയായത് കൊണ്ട് പ്രായപൂർത്തി ആകാത്തവർ കാണരുത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍12❤10😢3🔥1👏1
👍6❤1
Downrange / ഡൗൺറേഞ്ച് (2017)

എം-സോണ്‍ റിലീസ് – 2372
പോസ്റ്റർ: ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ryûhei Kitamura
പരിഭാഷ : ഷൈജു എസ്
ജോണർ : ആക്ഷൻ, ഹൊറർ, ത്രില്ലർ
5.4/10
കുറച്ചു സുഹൃത്തുക്കൾ ട്രിപ്പ് പോവുന്നതിനിടയിൽ ജനവാസമില്ലാത്ത ഒരിടത്ത് വെച്ച് കാറിന്റെ ടയർ പഞ്ചറായി പെട്ട് പോവുന്നു. സ്റ്റെപ്പിനി എടുത്ത് മാറ്റിയിടുന്ന സമയത്ത് എവിടെ നിന്നോ വന്ന വെടിയേറ്റ് അതിലെ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ ടയർ പഞ്ചറായതും വെടിയേറ്റ് തന്നെയാണെന്ന് മറ്റുള്ളവർ തിരിച്ചറിയുന്നു. ആരാണ് വെടി വെക്കുന്നതെന്നോ എന്തിനാണത് ചെയ്യുന്നതെന്നോ അറിയാതെ ജീവൻ രക്ഷപ്പെടുത്താനുള്ള അവരുടെ പോരാട്ടമാണ് "ഡൗൺറേഞ്ച്" എന്ന ത്രില്ലർ ചിത്രം പറയുന്നത്.
Ryuhei Kitamura എന്ന ജാപ്പനീസ് സംവിധായകൻ 2017ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലറാണ് "ഡൗൺറേഞ്ച്".
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍12❤1
❤5👍2
Ken Park / കെൻ പാർക്ക് (2002)

എം-സോണ്‍ റിലീസ് – 2373
ഇറോടിക് ഫെസ്റ്റ് – 09
പോസ്റ്റർ: അഷ്‌കർ ഹൈദർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Larry Clark, Edward Lachman
പരിഭാഷ : അഷ്‌കർ ഹൈദർ
ജോണർ : ഡ്രാമ
5.9/10
2002-ൽ Larry Clark, Edward Lachman എന്നിവർ സംവിധാനം ചെയ്ത് ഡ്രാമ വിഭാഗത്തിൽ പുറത്തിറങ്ങിയ സിനിമയാണ് കെൻ പാർക്ക്.കാലിഫോർണിയയിലെ വിലാസിയയെന്ന ചെറു പട്ടണത്തിൽ താമസിക്കുന്നകുറച്ച് ടീനേജ് പിള്ളേരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഇതിന്റെ ഇതിവൃത്തം. സിനിമയിൽ ധാരാളം നഗ്നരംഗങ്ങളും സംഭാഷങ്ങളും ഉള്ളതിനാൽ പ്രായപൂർത്തി ആവാത്തവർ കാണരുത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍22❤14😱1
❤10🔥2👍1
Sweet Home - Season 01 സ്വീറ്റ് ഹോം - സീസൺ 01 (2020)

എം-സോണ്‍ റിലീസ് – 2374
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : കൊറിയൻ
സംവിധാനം : Young-woo Jang, Eung-bok Lee
പരിഭാഷ : റാഫി സലീം, ഫഹദ് അബ്ദുൽ മജീദ്,ഹബീബ് ഏന്തയാർ, അൻഷിഫ് കല്ലായി,ദേവനന്ദൻ നന്ദനം, മുഹമ്മദ്‌ സിനാൻ,അക്ഷയ് ആനന്ദ്, അഭിജിത്ത് എം. ചെറുവല്ലൂർ,ബേസിൽ ഷാജി
ജോണർ : ഡ്രാമ, ഫാന്റസി, ഹൊറർ
7.4/10
"ഞാൻ രാക്ഷസ്സനായി മാറിയാൽ നിങ്ങളെന്നെ കൊന്നേക്കണം, അതു തന്നെ ഞാൻ നിങ്ങളേയും ചെയ്യാം."
കളിയും ചിരിയും സ്‌നേഹവും സംരക്ഷണവും നിറഞ്ഞ സ്വർഗ്ഗീയ ഇടമാണ് "ഹോം", സ്നേഹത്തോടെ "സ്വീറ്റ് ഹോം" എന്നും പറയാനാഗ്രഹിക്കും. കഥ ഇവിടെ തുടങ്ങുന്നു, ഒരിടത്ത് ഒരിടത്ത് ഒരു വീടുണ്ടായിരുന്നു ശരിക്കും അവനത് ഒരു പുതിയ വീട് തന്നെയായിരുന്നു.
ചാ ഹ്യുൻ സു എന്ന സ്കൂൾ വിദ്യാർത്ഥി തന്റെ കുടുംബം വാഹനാപകടത്തിൽ മരിച്ചതിന് ശേഷം പുതിയ അപ്പാർട്മെന്റിലേക്ക് സ്ഥലം മാറുകയാണ്. ആ അപാർട്മെന്റ് അവനൊരു പുതിയ വീടായിരുന്നു. തന്റെ പുതിയ അപ്പാർട്മെന്റിൽ ചാ ഹ്യുൻ-സു നിശബ്ദ ജീവിതം നയിക്കാൻ തുടങ്ങുമ്പോൾ ചില വിചിത്ര സംഭവങ്ങൾ അരങ്ങേറുകയും, ആളുകൾ ഭീകരജീവികളായി മാറുകയും ചെയ്യുന്നു. ചാ ഹ്യുൻ-സുവും മറ്റുള്ളവരും ഈ അപ്പാർട്മെന്റിൽ ശരിക്കും കുടുങ്ങി പോകുകയാണ്. ജീവൻ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് പിന്നെ നാം കാണുന്നത്. ആകാംക്ഷഭരിതമായ നിമിഷങ്ങളിലൂടെ ആസ്വാദകനെ മുൾമുനയിൽ നിർത്താൻ കെൽപ്പുള്ള ഒരു ഒന്നൊന്നര വീടായി മാറുകയാണ് നമ്മുടെ "സ്വീറ്റ് ഹോം". മാറിമറിയുന്ന സാഹചര്യങ്ങളിൽ നിന്നും അവർക്ക് അതിജീവിക്കാൻ കഴിയുമോ? ഇതിന് ഉത്തരം അറിയണമെങ്കിൽ നിങ്ങൾ ഈ സ്വീറ്റ് ഹോമിൽ പ്രവേശിക്കുക തന്നെ ചെയ്യണം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍16❤7
👍4❤2
9 Songs / 9 സോങ്‌സ് (2004)

എം-സോണ്‍ റിലീസ് – 2375
ഇറോടിക് ഫെസ്റ്റ് – 10
പോസ്റ്റർ: അഷ്‌കർ ഹൈദർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Michael Winterbottom
പരിഭാഷ : അഷ്‌കർ ഹൈദർ
ജോണർ : ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ്
4.8/10
ഒരു യുവ ഗ്ലേഷ്യോളജിസ്റ്റ്, അന്റാർറ്റിക് പര്യവേക്ഷണ വേളയിൽ തന്റെ പഴയ കാമുകിയെക്കുറിച്ചുള്ള ഓർമ്മകൾ വിവരിക്കുന്നതാണ് സിനിമയുടെ കഥ.ഇംഗ്ലീഷ്ക്കാരനായ മാറ്റ്, അമേരിക്കൻ ഡ്രിഫ്റ്ററായ ലിസയുമായി ലണ്ടനിലെഒരു സംഗീത നിശയിൽ വെച്ച് പരിചയത്തിലാവുകയും, പിന്നീടതൊരുറിലേഷൻഷിപ്പിൽ എത്തുന്നതും, ശേഷംഅവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.സംഗീതത്തിനും സെക്സിനും പ്രാധാന്യം കൊടുത്ത് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ,ബ്ലാക്ക് റെബൽ മോട്ടോർസൈക്കിൾ ക്ലബ്, ദി വോൺ ബോണ്ടീസ്, എൽബോ, പ്രൈമൽ സ്‌ക്രീം, ദി ഡാൻഡി വാർ‌ഹോൾസ്, സൂപ്പർ ഫ്യൂറി അനിമൽസ്, ഫ്രാൻസ് ഫെർഡിനാന്റ്, മൈക്കൽ നൈമാൻ എന്നിവരുടെ ഒമ്പത് തത്സമയ സംഗീത കച്ചേരികൾ ഉൾകൊള്ളിച്ചിട്ടുണ്ട്.മറ്റൊരാളുടെ ശരീരത്തിൽ ഒരാൾക്ക് എങ്ങനെ ആനന്ദം കണ്ടെത്താനാകും, ഒപ്പം നിങ്ങളെ പിടിച്ചുനിർത്തുന്ന വൈകാരികവും മാന്ത്രികവുമായിട്ടുള്ള കാര്യങ്ങളൊക്കെ ഈ സിനിമയിലുണ്ട്.സിനിമയിലുള്ള ലൈംഗികത യഥാർത്ഥമായതിനാൽ, പ്രായ പൂർത്തിയാകാത്തവരും ലൈംഗികത താല്പര്യമില്ലാത്തവരും കാണാതിരിക്കുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍17❤3
❤4👍4
City Lights / സിറ്റി ലൈറ്റ്സ് (2014)

എം-സോണ്‍ റിലീസ് – 2376
പോസ്റ്റർ: ഷെർവിൻ ഷാജു
ഭാഷ : ഹിന്ദി
സംവിധാനം : Hansal Mehta
പരിഭാഷ : പ്രണവ് രാഘവൻ
ജോണർ : ഡ്രാമ, ത്രില്ലർ
7.3/10
ഹൻസൽ മെഹ്ത്തയുടെ സംവിധാനത്തിൽ 2014-ൽ ഇറങ്ങിയ ചിത്രമാണ് സിറ്റിലൈറ്റ്സ്. രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിൽ ജീവിക്കുന്ന മുൻ സൈനികനായ ദീപക്കിന് സാമ്പത്തിക പ്രശ്നം മൂലം മെച്ചപ്പെട്ട ജീവിതത്തിന് തന്റെ മകളായ മാഹിയേയും ഭാര്യ രാഖിയേയും കൂട്ടി ബോംബെയ്ക്ക് പോകുന്നു.മുംബൈയിൽ നിന്ന് പലരും ദീപക്കിനേയും കുടുംബത്തേയും കബിളിപ്പിക്കുന്നു.ദീപക്ക് പല ജോലിക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ലഭിക്കുന്നില്ല ഒടുവിൽ ഒരു ആർമ്ട് സെക്യൂരിറ്റി ഗാഡിൽ ജോലി ലഭിക്കുകയും അതോടെ ദീപക്കിന്റെ ജീവിതം തന്നെ മാറിമറയുകയും ചെയ്യുന്നതാണ് സിനിമയിൽ കാണിക്കുന്നത്ഒരു സാധാരണക്കാരന് ബോംബെ എന്നാ മഹാനഗരത്തിൽ അനുഭവിക്കേണ്ടിവരുന്ന പ്രേശ്നങ്ങളും കഷ്ടപ്പാടും സിനിമയിൽ എടുത്ത് കാണിക്കുന്നു. രാജ്‌കുമാർ റാവുവിന്റെ അഭിനയമികവ് സിനിമയിൽ ഉടനീളം കാണുവാൻ സാധിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍13❤4
👍5
El Chapo - Season 01 / എൽ ചാപ്പോ - സീസൺ 01 (2017)

എം-സോണ്‍ റിലീസ് – 2377
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : സ്പാനിഷ്
നിർമാണം : Story House Entertainment
പരിഭാഷ : റെയ്‌മോൻഡ് മാത്യു
ജോണർ : ക്രൈം, ഡ്രാമ
7.8/10
ലോകചരിത്രത്തിലെ താളുകളിൽ പാബ്ലോ എസ്കോബാറിന് ശേഷം ഏറ്റവും ശക്തനായ മയക്കുമരുന്ന് രാജാവായി അറിയപ്പെടുന്ന "എൽ ചാപ്പോ" (കുള്ളൻ) എന്ന വിളിപ്പേരുള്ള ഹോക്വിൻ ഗുസ്മാന്റെ മൂന്ന് ദശകം നീണ്ടു നിന്ന കരിയറിലൂടെ പറഞ്ഞു പോകുന്ന ജീവിതകഥയാണ് സീരിസ് മുന്നോട്ട് വെക്കുന്നത്.
എഴുപതുകളിൽ മെക്സിക്കൻ മയക്കുമരുന്ന് ഡീലർമാർക്ക് വേണ്ടി ഓപ്പിയം കൃഷി ചെയ്തിരുന്ന ഒരു കൊച്ചു പയ്യനിൽ നിന്നും 2009 നും 2013 നും ഇടയിൽ ഫോർബ്സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും സമ്പന്നരും ശക്തരുമായ വ്യക്തികളുടെ പട്ടികയിൽ ഇടംപിടിച്ച നിലയിലേക്ക് വളർന്ന 'എൽ ചാപ്പോ', തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോൾ സമ്പാദിച്ചത് ഏതാണ്ട് ഒരു ലക്ഷം കോടി രൂപയിലധികം വരുമെന്നാണ് യു.എസ് അധികൃതർ കണക്കാക്കുന്നത്.
അങ്ങനെ കൊണ്ടും കൊടുത്തും അദ്ദേഹം നേടിയ സാമ്രാജ്യത്തിന്റെ ഉയർച്ചകളും താഴ്ചകളും, രാഷ്ട്രീയ സൈനിക ഇതിവൃത്തങ്ങളിലെ അഴിമതിയും, മയക്ക്മരുന്ന് രാജാക്കന്മാർ തമ്മിലുള്ള കുടിപ്പകയും പ്രധാന പ്രേമേയമാക്കി കൊണ്ട് തികച്ചും ഗംഭീരമായി സീരിസ് പറഞ്ഞു പോകുന്നു.
ടൈറ്റിൽ കഥാപാത്രം ആയി തിളങ്ങുന്ന 'മാർക്കോ ഡി ലാ ഒ' യുടെ പ്രകടനവും,കഥ പറയുന്ന രീതിയുമാണ് ഷോയുടെ നെടും തൂൺ. മൂന്നു സീസണിലായി 35 എപ്പിസോഡിലൂടെ പറയുന്ന സീരിസ് ഒരു ഡോക്യുമെന്ററി സ്വഭാവത്തിലേക്ക് വഴുതി പോകാതെയും യഥാർത്ഥകഥാശം ഒട്ടും ചോർന്നു പോകാതെയും സംവിധായകൻ നല്ലൊരു അനുഭവം ആക്കി തീർക്കുന്നുണ്ട്.-വിനോ ജോൺ-
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍15❤2
👍8❤1
Berlin Syndrome / ബെർലിൻ സിൻഡ്രോം (2017)

എം-സോണ്‍ റിലീസ് – 2378
ഇറോടിക് ഫെസ്റ്റ് – 11
പോസ്റ്റർ: ഷാരൂഖ് നിലമ്പൂര്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Cate Shortland
പരിഭാഷ : ജിതിൻ.വി
ജോണർ : ഡ്രാമ, ഹൊറർ, മിസ്റ്ററി
6.3/10
ഒരു ഓസ്ട്രേലിയൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ക്ലാര ഹാവൽ ചിത്രങ്ങൾ പകർത്താനും വ്യത്യസ്തമായ ജീവിതാനുഭവങ്ങൾക്ക് വേണ്ടിയും ജർമ്മനിയിൽ എത്തിച്ചേരുന്നു. അവിടെ വച്ച് ആൻഡി വെർണർ എന്ന ജർമൻ യുവാവിനെ പരിചയപ്പെടുന്ന ക്ലാര, അയാളുമായി കൂടുതൽ അടുക്കുന്നു. ആളനക്കമില്ലാത്ത ഒരു അപ്പാർട്മെന്റിൽ ആൻഡിയും ക്ലാരയും തങ്ങുകയും ശാരീരികമായ ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. ആ മുറിയിൽ തന്റെയൊപ്പം കുറച്ചു നാൾ തങ്ങാമോ എന്ന് ചോദിച്ച ആൻഡിയോട് ക്ലാര സമ്മതം മൂളുന്നു. എന്നാൽ മുന്നും പിന്നും നോക്കാതെ ഒരു അപരിചിതനോട് ഒപ്പം ഇറങ്ങിത്തിരിക്കുന്ന ക്ലാര അക്ഷരാർത്ഥത്തിൽ ആ മുറിയിൽ പെട്ട് പോവുകയായിരുന്നു.18+ കാറ്റഗറിയിൽ പെടുത്താവുന്ന ഈ ചിത്രം 2017 ലെ സൺ‌ഡാൻസ് ഫിലിം ഫെസ്റ്റിവലിലും പ്രദർഷിശിപ്പിക്കപ്പെട്ടിരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍20❤9
👍7
The Strangers / ദി സ്‌ട്രേഞ്ചേഴ്‌സ് (2008)

എം-സോണ്‍ റിലീസ് – 2380
പോസ്റ്റർ: ഷെർവിൻ ഷാജു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Bryan Bertino
പരിഭാഷ : സാമിർ
ജോണർ : ഹൊറർ, ത്രില്ലർ
6.2/10
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ബ്രയാൻ ബെർട്ടിനോയുടെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ഹൊറർ, ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് 'ദി സ്‌ട്രെയ്ഞ്ചേഴ്‌സ്'.ജെയിംസും, ക്രിസ്റ്റനും ഒരു സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ജെയിംസിന്റെ കുടുംബത്തിന്റെ, വിജനമായ പ്രദേശത്തുള്ള ഒരു വീട്ടിലേക്ക് പോയിരിക്കുകയാണ്. പുലർച്ചെ 4 മണിക്ക് വാതിലിൽ ഒരു മുട്ട് കേൾക്കുന്നു. തുടന്ന് അവിടെ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2018 ൽ പുറത്തിറങ്ങിയിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤3
👍3
The Strangers: Prey at Night / ദി സ്‌ട്രേഞ്ചേഴ്‌സ് : ദ പ്രേ അറ്റ് നൈറ്റ് (2018)

എം-സോണ്‍ റിലീസ് – 2381
പോസ്റ്റർ: ഷെർവിൻ ഷാജു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Johannes Roberts
പരിഭാഷ : സാമിർ
ജോണർ : ഹൊറർ
5.2/10
2008 ൽ പുറത്തിറങ്ങിയ 'ദി സ്‌ട്രെയ്ഞ്ചേഴ്സ്' എന്ന ചിത്രത്തിന്റെ sequel ആയി 2018 ൽ പുറത്തിറങ്ങിയ ഹൊറർ, സ്ലാഷർ ചിത്രമാണ് The Strangers: Prey at Night. ഒന്നാം ഭാഗത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബ്രയാൻ ബെർട്ടിനോയും, ബെൻ കെറ്റായും ചേർന്നാണ് ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജൊഹാനീസ് റോബർട്സ് ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മൈക്കും ഫാമിലിയും അവരുടെ അങ്കിളിന്റെ വീട്ടിലേക്ക്‌ പോകുന്നു. രാത്രി അവിടെ എത്തിച്ചേരുന്ന അവർക്ക് അങ്കിൾ അവിടെയില്ലെന്നും രാവിലെ കാണമെന്നും പറഞ്ഞു ഒരു നോട്ട് കിട്ടുന്നു. അവർ 4 പേര് മാത്രമുള്ള ആ പ്രദേശത്തേക്ക് 3 അതിഥികൾ കൂടി കടന്ന് വരുന്നു. പിന്നീട് അവിടെ നടക്കുന്ന സംഭവ വികസങ്ങളാണ് ചിത്രം പറയുന്നത്. ത്രില്ലർ പ്രേമികൾക്ക്‌ ഒരു തവണ കണ്ടു നോക്കാവുന്ന ഒരു ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤7
👍4❤3🔥3