Sparrow / സ്പാരോ (2008)
എം-സോണ്‍ റിലീസ് – 1282
പോസ്റ്റര്‍ : പ്രവീണ്‍ അടൂര്‍
ഭാഷ : കാന്റോണീസ്
സംവിധാനം : Johnnie To
പരിഭാഷ : മുഹമ്മദ് റാസിഫ്
ജോണർ : ഡ്രാമ, റൊമാന്‍സ്
Info : 0A3AFAC54281B87697081151F8B941941CE1FA3F
6.7/10
Johnnie To യുടെ ഈ സിനിമയിൽ രക്തച്ചൊരിച്ചിലില്ല, വെടിയൊച്ചകളില്ല. പക്ഷേ ത്രില്ലുണ്ട്, നർമമുണ്ട്, പ്രണയമുണ്ട്. എല്ലാറ്റിനും ഉപരി കണ്ടുകഴിയുമ്പോൾ ഒരു സന്തോഷവുമുണ്ട്.4 പോക്കറ്റടിക്കാർ. അവരുടെ തൊഴിൽ തന്നെയാണ് പോക്കറ്റടി എന്ന് പറയാം. അതിവിദഗ്ധമായി അന്യരുടെ പോക്കറ്റിൽ നിന്നും പേഴ്സ് കൈക്കലാക്കാൻ ഇവർക്ക് കഴിവുണ്ട്. അവരുടെ ഇടയിലേക്ക് ഒരു സുന്ദരി എത്തുകയാണ്. നാല് പേരെയും ഒരേപോലെ ആകർഷിക്കുന്നുണ്ട് ആ സുന്ദരി. അവളുടെ ലക്ഷ്യം എന്താകും??
വളരെ രസകരമായ ഒരു മണിക്കൂർ 27 മിനുറ്റാണ് സിനിമ സമ്മാനിക്കുന്നത്. നർമത്തിന്റെ മേമ്പൊടിയോടെ കഥ നീങ്ങുന്നു. രസകരമായ കഥാപാത്രങ്ങളെ നമുക്ക് കാണാം. അധികം സംഭാഷണങ്ങൾ ഇല്ല. കഥാപാത്രങ്ങളുടെ ചില നേരത്തെ മുഖഭാവം കുറെ ചിരിപ്പിക്കുന്നുണ്ട്. നല്ലരീതിയിൽ തന്നെ കണ്ടിരിക്കാൻ കഴിയുന്ന ഒരു കുഞ്ഞ് ചിത്രമാണ് സ്പാരോ.
കടപ്പാട് : സിദ്ധീഖ് ഹസ്സൻ
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍5❤3
Siccin 4 / സിജ്ജിൻ 4 (2017)
എം-സോണ്‍ റിലീസ് – 1283
പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷ : ടര്‍ക്കിഷ്
സംവിധാനം : Alper Mestçi
പരിഭാഷ : അര്ജുന് അനില്‍കുമാര്‍, നിഹാല്‍ ഇരിങ്ങത്ത്
ജോണർ : ഹൊറര്‍
6.7/10
സിജ്ജിൻ സീരിസിലെ 4ആമത്തെ ഭാഗമാണ് സിജ്ജിൻ 4. മറ്റു ഭാഗങ്ങളെ പോലെ ഈ ഭാഗവും ദുർമന്ത്രവാദവും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുമാണ് പറയുന്നത്. സിജ്ജിൻ സീരിസിലെ ഏറ്റവും മികച്ചതും ഏറ്റവും കളക്ഷൻ ലഭിച്ചതും സിജ്ജിൻ 4ന് ആണ്. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും ഈ ചിത്രം.

❤3
Us / അസ് (2019)
എം-സോണ്‍ റിലീസ് – 1140
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jordan Peele
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ഹൊറർ, മിസ്റ്ററി, ത്രില്ലർ
Info : 70B2976DF8AFBC7EBA95CDB979A8498CDAC250BC
6.9/10
കാഴ്ചയിലും പ്രവർത്തിയിലും തങ്ങളുമായി യാതൊരു വ്യത്യാസവും ഇല്ലാത്ത ഒരു കൂട്ടം ആളുകൾ ഒരു കുടുംബത്തെ വേട്ടയാടുകയാണ്, ഇതാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഈ സാമ്യതയ്ക്ക് സ്വാഭാവികമായും എന്തെങ്കിലും കാരണം ഉണ്ടായിരിക്കേണ്ടതാണ്, ആ ഒരു കാരണവും, അതിനുള്ള കാരണങ്ങളും പ്രത്യാഘാതങ്ങളും എല്ലാം ചിത്രം പറയുന്നുണ്ട്. ചിത്രത്തിന്റെ നെഗറ്റിവ് എന്ന് പറയാവുന്ന ഒരു കാരണവും ഈ ഭാഗത്ത് നിന്ന് തന്നെ ആണ്, മുകളിൽ സൂചിപ്പിച്ച കാരണങ്ങൾ എന്ന് ചിത്രം പറയുന്ന സംഭവങ്ങൾ അനവധി ചോദ്യങ്ങൾ തുറന്നിടുന്നുണ്ട്, ഇവയിൽ പലതിനും വ്യക്തമായ ഒരുത്തരം നൽകുന്നുമില്ല. ലുപിറ്റ നിയോങ്കോയുടെ അന്യായ പ്രകടനവും, പിടിച്ചിരുത്തുന്ന രീതിയിൽ മുന്നേറുന്ന കഥയും, നല്ല ദൃശ്യങ്ങളും, ഹോന്റിങ് ആയ മ്യുസിക്കും ചെറിയ ചില സർപ്രൈസുകളും അസ് എന്ന ചിത്രത്തിന്റെ പ്ലസ് പോയിന്റുകളാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ട്രൈലെറുകളിൽ ഒന്ന് ഈ ചിത്രത്തിന്റേത് ആയിരുന്നു.കടപ്പാട് : Karthik Shajeevan

👍9👎1
Hidden Figures / ഹിഡൻ ഫിഗേഴ്സ് (2016)
എം-സോണ്‍ റിലീസ് – 1142
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Theodore Melfi
പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
ജോണർ : ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി
Info : DFF534983894844D5189D021BC2014448FF20368
7.8/10
വർണവിവേചനം വളരെ രൂക്ഷമായി നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ കഴിവിന്റെ പിൻബലത്തിൽ നാസയിൽ എത്തുകയും അവിടെ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഒരു കൂട്ടം ആഫ്രിക്കൻ-അമേരിക്കൻ സ്ത്രീകളുടെ കഥ. ഒരേ സമയം കറുത്ത വർഗ്ഗക്കാരുടെയും സ്ത്രീകളുടെയും കഴിവുകളേയും അഭിമാനത്തേയും അയാളപ്പെടുത്തുന്നു. പൊതുവേ ലളിതമായി എടുത്ത ഈ ചിത്രം തികച്ചും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി എടുത്ത ചിത്രമെന്നതിനാൽ എല്ലാ മനുഷ്യ സ്നേഹികൾക്കും അഭിമാനം തോന്നുന്ന രീതിയിലാണ് ചിത്രം ആവിഷ്ക്കരിക്കപ്പെട്ടിക്കുന്നത്.

👍4❤1
Dynasties: Episode IV Painted Wolf / ഡിനസ്റ്റീസ്: എപ്പിസോഡ് IV പെയിന്റഡ് വൂൾഫ് (2018)
എം-സോണ്‍ റിലീസ് – 1144
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Nick Lyon
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ഡോക്യുമെന്ററി
Info : 752F0CBAEF1C1C8750D69285D14A34BB03079F0E
9.2/10
ബി ബി സി യുടെ നിർമാണത്തിൽ 2018 ലിറങ്ങിയ ഡോക്യുമെന്ററിയാണ് ഡിനസ്റ്റീസ്. പ്ലാനറ്റ് എർത്ത് പോലെ തന്നെ ദൃശ്യപരമായ മേൻമയാലും ഡേവിഡ് ആറ്റൻബ്രോയുടെ അവതരണത്താലും ലോകം ശ്രദ്ധിച്ച 5 എപ്പിസോഡുള്ള ദൃശ്യ പരമ്പരയാണിത്.
ഭൂമിയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന അപൂർവ്വമായ ചില ജീവി വർഗങ്ങളെ മുൻപത്തേതിനേക്കാൾ വ്യക്തമായും കൃത്യമായും ദൈർഘ്യമേറിയതുമായ ചിത്രീകരണം കൊണ്ട് നമ്മളെ അമ്പരപ്പിക്കുന്നു. സിംബാബ്വേയുടെ താഴ്വരകൾ മുതൽ ഇന്ത്യൻ മഴക്കാടുകൾ വരെയും, സഹാറാ മരുഭൂമിയുടെ മണലാരണ്യങ്ങളിൽ നിന്നും അന്റാർട്ടിക്കയുടെ തണുത്തുറഞ്ഞ മഞ്ഞുപാളികൾ വരെയും അവരുടെ ജീവിതത്തിന്റെ ഏറ്റവും നിർണായകമായ ഒരുഘട്ടത്തിൽ, പ്രതിബന്ധങ്ങൾക്കെതിരെ പോരാടുമ്പോൾ ജീവിത സാഹചര്യങ്ങൾക്കെതിരെയും ശത്രുക്കൾക്കെതിരെയും പടപൊരുതുമ്പോൾ, നമ്മുടെ ആധുനിക ലോകത്ത് അടുത്ത തലമുറയുടെ അതിജീവനം എന്നത് കൂടുതല്‍ ദുഷ്കരമാകുകയാണെന്ന് തിരിച്ചറിയപ്പെടാൻ ഈ പരമ്പര കാരണമാകുന്നു.
ആകാരഭംഗിയിലല്ലാതെ പ്രത്യേക ജീവിത രീതികൾകൊണ്ട് അത്ഭുതപ്പെടുത്തുന്നവരാണ് ചെന്നായ്ക്കൾ അഥവാ പെയിന്റഡ് വൂൾഫ്. നാലാം ഭാഗത്തിൽ അവരുടെ കഥ ചിത്രീകരിച്ചിരിക്കുന്നത് ആഫ്രിക്കയിലാണ്. നാല് വർഷത്തോളം തുടർച്ചയായി ആ പ്രദേശത്ത് ചിത്രീകരണം നടത്തിയിട്ടുണ്ട്. മനുഷ്യന്റെ കൈകടത്തലുകൾ കാരണം അന്യംനിന്നു പോകുന്ന ചെന്നായ് വർഗത്തിന്റെ ദൈനംദിന ജീവിതത്തിലേക്ക് കടന്നു ചെല്ലുന്ന ഈ ഭാഗം ഉദ്വേഗവും ആകാംഷയും നിറക്കുന്ന കാഴ്ചകളാൽ സമ്പന്നമാണ്.

👍4
The Great Battle / ദി ഗ്രേറ്റ് ബാറ്റിൽ (2018)
എം-സോണ്‍ റിലീസ് – 1284
പോസ്റ്റര്‍ : പ്രവീണ്‍ അടൂര്‍
ഭാഷ : കൊറിയന്‍
സംവിധാനം : Kim Kwang-sik
പരിഭാഷ : മിയ സുഷീര്‍
ജോണർ : ആക്ഷന്‍, ഡ്രാമ, ഹിസ്റ്ററി
7.0/10
Jo in-sung, Nam joo-hyuk, Seolhyun എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Kim Kwang-sik സംവിധാനം ചെയ്ത് 2018ൽ കൊറിയയിലും ചൈനയിലും ആയി റിലീസ് ചെയ്ത സിനിമയാണ് The Great Battle. ചൈനീസ് നാട്ടു രാജ്യമായ ടാങ്ങ്, കൊറിയൻ നാട്ടുരാജ്യമായ ഗോഗോറി കീഴ്പ്പെടുത്താൻ വരുന്നതാണ് കഥ. പല അയൽ രാജ്യങ്ങളും നിസ്സാരമായി കീഴടക്കിയ ടാങ്ങ് രാജ്യത്തിന്റെ ചക്രവർത്തി ആയ തയോസോങ്ങിനു ഗോഗോറിയും വളരെ എളുപ്പത്തിൽ കീഴടക്കാൻ കഴിയുമോ? രണ്ടു ലക്ഷത്തോളം വരുന്ന സൈന്യത്തെ പതിനായിരത്തോളം മാത്രം സൈന്യം ഉള്ള കൊറിയൻ നാട്ടുരാജ്യം എങ്ങനെ അവരുമായി പിടിച്ചു നിന്നു. ആരാണ് ഈ യുദ്ധത്തിൽ ജയിക്കുന്നത് എന്നെല്ലാം നിങ്ങൾ കണ്ടു തന്നെ മനസ്സിലാക്കുക..
ഹോളിവുഡിനെ വെല്ലുന്ന രീതിയിൽ ഉള്ള യുദ്ധ ചിത്രീകരണവും ഒരു ഒറിജിനൽ കഥയെ ബേസ് ചെയ്തുള്ള സിനിമയും ആയതു കൊണ്ട് തന്നെ ഏതൊരു സിനിമാ സ്നേഹിയും കണ്ടിരിക്കേണ്ട ചിത്രം ആണ് ഇത്. നിങ്ങൾ ഈ ചിത്രം നഷ്ടപ്പെടുത്തിയാൽ മികച്ചൊരു യുദ്ധ സിനിമയാണ് മിസ്സാക്കുന്നത് അത്രക്കും മികച്ച രീതിയിൽ ആണ് ഇതിന്റെ ചിത്രീകരണം.
കടപ്പാട് : Yoosuf Kochi

👍12❤1😱1
Deadpool 2 / ഡെഡ്പൂൾ 2 (2018)
എം-സോണ്‍ റിലീസ് – 1211
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : David Leitch
പരിഭാഷ : നെവിൻ ജോസ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ,കോമഡി
Info : 47351422720D14E9B83EB9139FCB002455DC96DC
7.7/10
കാമുകിയുടെ മരണശേഷം വിഷാദരോഗത്തിനടിമയായ ഡെഡ്പൂൾ, റസ്സൽ എന്ന കുട്ടിയെ കണ്ടു മുട്ടുന്നു. അനാഥാലയത്തിൽ വളർന്ന റസ്സലിനെ - ഭാവിയിൽ നിന്ന് വന്ന സൈനികനായ- കേബിൾ കൊല്ലാൻ നടക്കുന്ന സമയത്ത് കഥയുടെ ഗതി മാറുന്നു. കേബിളിന്റെ കൈകളിൽ നിന്നും റസ്സലിനെ രക്ഷിക്കുകയാണ് തന്റെ ദൗത്യമെന്നു ഡെഡ്പൂൾ മനസിലാക്കുന്നു. അതിനു വേണ്ടി ഡെഡ്പൂൾ ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നതോടെ കഥ സംഭവബഹുലമാകുന്നു.
2018 ഇൽ പുറത്തിറങ്ങിയ ഡെഡ്പൂളിൽ റയാൻ റെയ്നോൾസ്, ജോഷ് ബ്രോളിൻ, ജൂലിയൻ ഡെന്നിസൺ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 2018-ലെ പ്രധാന പണംവാരി പടങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിലാണ് മാർവൽ സ്റ്റുഡിയോ നിർമിച്ച ഡെഡ്പൂൾ 2 എന്ന സിനിമ.

❤9👍3😱1
Jersey / ജേഴ്സി (2019)
എം-സോണ്‍ റിലീസ് – 1145
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : തെലുഗു
സംവിധാനം : Gowtam Tinnanuri
പരിഭാഷ : ഗിരി പി. എസ്, വിഷ്ണു പ്രസാദ്
ജോണർ : ഡ്രാമ, സ്പോർട്
8.6/10
ആഭ്യന്തര ക്രികറ്റിൽ 36 സെഞ്ചുറി, അതിൽ 3 ട്രിപ്പിൾ, 7 ഡബിൾ, ഉണ്ടായിട്ടും അർജുന് ചില കാരണങ്ങളാൽ 26 ആം വയസ്സിൽ കളി അവസാനിപ്പിക്കേണ്ടി വരികയാണ്. ആകെ കിട്ടിയ സർക്കാർ ജോലിയും നഷ്ടപ്പെട്ട്, സ്റ്റാർ ഹോട്ടലിലെ ജോലിക്കാരിയായ ഭാര്യയുടെ വരുമാനത്തെ ആശ്രയിച്ചാണ് അയാളും മകനും കഴിയുന്നത്. എല്ലാവരുടെയും മുന്നിൽ അയാൾ ഒരു ലൂസർ ആണ്. ഭാര്യ സാറയുടെ മുന്നിൽ ഉൾപ്പെടെ. ആകെ അയാളിൽ വിശ്വാസം ഉള്ള 2 പേർ അയാളുടെ കോച്ചും മകനുമാണ്. കോച്ചിന് അയാളുടെ കഴിവിൽ ബോധ്യം ഉണ്ടെങ്കിൽ മകന് അച്ഛൻ പണ്ട് മുതലേ ഹീറോ ആണ്. 10 വർഷം മുന്നേ കളി നിർത്തിയ അർജ്ജുൻ ഒരു പ്രത്യേക സാഹചര്യത്തിൽ വീണ്ടും കളിക്കാൻ തുടങ്ങുകയാണ്. അതും ഇന്ത്യൻ ടീം ലക്ഷ്യം വെച്ച്. 36 ആം വയസിൽ അയാൾക്ക് അത് നേടാൻ കഴിയുമോ എന്നതാണ് ചോദ്യം.
ക്രിക്കറ്റ് വികാരത്തെ അതിന്റെ മനോഹാരിത ഒട്ടും ചോർന്നു പോകാതെ മികവിൽ എത്തിക്കാൻ സിനിമയുടെ സംവിധായകനും അർജുൻ എന്ന കഥാപാത്രം ചെയ്ത നാനിക്കും സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റിംഗ് ഷോട്ടുകൾ എല്ലാം തന്നെ ഇതിലെ കഥാപാത്രത്തിന് വേണ്ടി നാനി ഗംഭീരമായി ചെയ്തിരിക്കുന്നു. ഒരേ സമയം ഒരു അച്ഛന്റെയും ഭർത്താവിന്റെയും വേദനകൾ ഉള്ളിലൊതുക്കി നടക്കുന്ന ഒരു സാധാരണക്കാരനായി മികച്ച അഭിനയം കാഴ്ച വെച്ചപ്പോൾ തന്നെ ഒരു പ്രൊഫഷണൽ ക്രിക്കറ്റ് പ്ലെയറിന് സാധ്യമാകുന്ന മികച്ച ക്രിക്കറ്റ് ഷോട്ടുകളും സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചെയ്തു എന്നത് അഭിനന്ദർഹമാണ്. ക്രിക്കറ്റ് എന്നത് സിനിമയിലെ ഒരു കഥാപാത്രം തന്നെയാണ്.

👍7❤6
Money Heist: Season 2 / മണി ഹൈസ്റ്റ്: സീസൺ 2 (2017)
എം-സോണ്‍ റിലീസ് – 1212
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : സ്പാനിഷ്
നിർമാണം : Netflix
പരിഭാഷ : ഫഹദ് അബ്ദുൾ മജീദ്
ജോണർ : ആക്ഷൻ,ക്രൈം,മിസ്റ്ററി
Info :
8.6/10
റോയൽ മിന്റ്. സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബ്ബറിയുടെയും കഥയാണ് Money Heist aka La Casa De Papel.
കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, ലക്ഷങ്ങളോ,ഒന്നുമല്ല 2400 മില്യൺ യൂറോയാണ്.
റോയൽ മിന്റിലേക്ക് കാലെടുത്ത് വെക്കുന്ന നിമിഷം മുതൽ അവിടന്ന് മുഴുവൻ പണവും അടിച്ചെടുത്ത് ഇറങ്ങുന്നവരെയും ഉള്ള കാര്യങ്ങൾ ഒന്ന് വിടാതെ എല്ലാം പ്രൊഫസ്സർ പ്ലാൻ ചെയ്തിട്ടുണ്ട്. അയാളുടെ പ്ലാനിങ് അതേപോലെ അനുസരിക്കുക എന്ന് മാത്രമേ ബാങ്കിന് അകത്തുള്ളവർ ചെയ്യേണ്ടതുള്ളൂ. അവരെ സഹായിക്കാനും പോലീസിന്റെ ശ്രദ്ധ തിരിച്ച് വിടാനും പുറത്ത് നിന്ന് കരുക്കൾ നീക്കി പ്രൊഫസറും.
പക്ഷേ കവർച്ചയിൽ പങ്കെടുക്കുന്ന ആൾക്കാരുടെയും സ്വഭാവവും അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളും കാരണം പ്രൊഫെസ്സറും കൂട്ടരും കൂടുതൽ കുരുക്കിലേയ്ക്ക് പോകും തോറും ഇത് കാണുന്ന നമ്മുടെ ടെൻഷനും കൂടും. (കടപ്പാട് : Basith Ali)

👍6❤5
The Warning / ദ വാണിംഗ് (2018)
എം-സോണ്‍ റിലീസ് – 1285
പോസ്റ്റർ : ഷൈജു എസ്
ഭാഷ : സ്പാനിഷ്
സംവിധാനം : Daniel Calparsoro
പരിഭാഷ : സോണിയ റഷീദ്
ജോണർ : ക്രൈം, ഡ്രാമ, ഫാന്റസി
Info : CF996808A9178B2C8B3BB83A5D883CEAD17EA9D9
5.9/10
ഡേവിഡ്, തന്റെ സുഹൃത്ത് ജോണുമൊത്ത് ആ 24 മണിക്കൂർ പ്രവർത്തിക്കുന്ന കടയിലേക്ക് വന്നത് കുറച്ച് ഐസും പിന്നെ ഷാംപെയിനും വാങ്ങാനായിരുന്നു. ഭാവിയെപ്പറ്റി വിപുലമായ പദ്ധതികളാണ് ഡേവിഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആൻഡ്രിയക്കൊപ്പം പാരീസിലേക്ക് പോകണം, ഈഫൽ ടവറിന് ചുവട്ടിൽ വച്ച് അവളോട് വിവാഹാഭ്യർത്ഥന നടത്തണം....! പക്ഷേ ആ സ്റ്റോറിൽ വച്ച് സംഭവിച്ചത് മറ്റു ചിലതായിരുന്നു. ജോൺ നോക്കി നിൽക്കെ ഒരു കാറിൽ വന്ന അജ്ഞാതൻ ഡേവിഡിനെ വെടിവച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ ഡേവിഡ് കോമയിലേക്ക് വീണു. ഒരു ഗണിത ശാസ്ത്രജ്ഞനും, ജീനിയസുമായ ജോൺ തന്റെ സുഹൃത്തിന് നേരെ വെടിയുതിർത്തവരെക്കുറിച്ചുള്ള സ്വകാര്യ അന്വേഷണത്തിൽ, സമാനവും നിഗൂഡവുമായ മറ്റ് ചില കൊലപാതകങ്ങളെക്കുറിച്ച് കൂടി മനസിലാക്കുന്നു. ഒരു നൂറ്റാണ്ട് മുൻപ് മുതൽ ഈ കാലം വരെ- എല്ലാം സംഭവിച്ചത് ഈ 24 മണിക്കൂർ സ്റ്റോർ സ്ഥിതി ചെയ്യുന്നിടത്തു തന്നെ...!
അതിനു പിന്നിലെ രഹസ്യങ്ങൾ തേടിച്ചെല്ലുന്ന ജോണിനെ കാത്തിരുന്നത്, ഒരു സംഖ്യാ ശ്രേണിയായിരുന്നു. ആവർത്തിക്കപ്പെടുന്ന കൊലപാതകങ്ങൾക്കും ഗണിതത്തിനും എന്താണ് ബന്ധം ?
പത്ത് വയസുകാരനായ നിക് അവന്റെ അമ്മ ലൂസി തുടങ്ങിയവർ കൂടി കഥയിലേക്ക് വരുന്നതോടെ ചിത്രം കൂടുതൽ ആസ്വാദന ക്ഷമമാകുന്നു.
കടപ്പാട്: Mohan Gopinath

👍8❤1