Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
The Call / ദി കോൾ (2020)

എം-സോണ്‍ റിലീസ് – 2264
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : കൊറിയന്‍
സംവിധാനം : Chung-Hyun Lee
പരിഭാഷ : തൗഫീക്ക് എ
ജോണർ : ഹൊറർ, മിസ്റ്ററി, ത്രില്ലർ
7.2/10
തന്റെ അമ്മയ്ക്ക് കാൻസർ ബാധിച്ചതുമൂലം ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയതിന് ശേഷം തന്റെ പഴയ വീട്ടിലേക്ക് പോകുകയാണ് നായിക സോ യൂൺ. പോകുന്ന വഴിക്ക് തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയും ചെയ്യുന്നു. വീട്ടിൽ എത്തി അതിലേക്ക് വിളിച്ചു കഴിഞ്ഞപ്പോൾ തന്നെ ലാൻഡ്ഫോണിൽ ഒരു കാൾ വരുന്നു. നമ്പർ മാറി വിളിച്ചതാണ് എന്നാണ് നായിക ആദ്യം വിചാരിച്ചത്. പക്ഷെ പിന്നീടാണ് മനസ്സിലാക്കുന്നത് ആ കാൾ വിളിച്ചത് 20 കൊല്ലം മുൻപ് ജീവിച്ച ഒരു സ്ത്രീ ആയിരുന്നു. മന്ത്രവാദിനിയായ അമ്മയുടെ വീട്ടുതടങ്കലിൽ കഴിയുന്ന ഒരു പെൺകുട്ടി ആയിരുന്നു അത്. ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിയാവുന്ന സോ യൂൺ അവളെ സഹായിക്കുന്നു. പക്ഷേ അതിന് അവള് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. വളരെ വലുത്. ടൈം ട്രാവൽ, ഹൊറർ, ത്രില്ലെർ എന്നീ ഗണത്തിൽപ്പെടുന്ന ചിത്രം 2020 ൽ ഇറങ്ങിയ ഒരു മികച്ച ത്രില്ലെർ ആയി നിരൂപക പ്രശംസ ഇതിനകം നേടിക്കഴിഞ്ഞു. ബാക്ക്ഗ്രൗണ്ട് മ്യൂസിക്, അഭിനേതാക്കളുടെ പ്രകടനം ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍15❤4😱1
👍4❤2
Detention / ഡിറ്റെൻഷൻ (2019)

എം-സോണ്‍ റിലീസ് – 2265
പോസ്റ്റർ: അഷ്‌കർ ഹൈദർ
ഭാഷ : മാൻഡരിൻ
സംവിധാനം : John Hsu
പരിഭാഷ : അനീഷ് സോമൻ
ജോണർ : മിസ്റ്ററി, ത്രില്ലർ
6.9/10
2019 ലെ തായ്‌വാൻ ഹൊറർ ചിത്രമാണ് ഡിറ്റെൻഷൻ.1962 ൽ തായ്‌വാനിലെ വൈറ്റ് ടെറർ കാലഘട്ടത്തിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും അർദ്ധരാത്രി അവരുടെ ഹിൽ‌സൈഡ് ഹൈസ്‌കൂളിൽ ഒറ്റയ്ക്ക് കുടുങ്ങി. രക്ഷപ്പെടാനും കാണാതായ അധ്യാപകനെ കണ്ടെത്താനും ശ്രമിക്കുമ്പോൾ, അവർ കുറെ നിഗൂഢ രഹസ്യങ്ങൾ എത്തിച്ചേരുന്നു എന്താണ് സംഭവിച്ചതെന്നും എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നുമുള്ള കാര്യങ്ങൾ മറച്ചു വച്ച് ഒരു തരത്തിലും പിടി തരാതെ മുന്നേറുന്ന ചിത്രം, ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ നിറയ്ക്കുന്നു. അതിശയിപ്പിക്കുന്ന ഒരു ക്ലൈമാക്സിൽ പ്രേക്ഷകൻ തേടുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുമുണ്ട്.
മികച്ച പുതിയ സംവിധായകൻ, മികച്ച അഡാപ്റ്റഡ് തിരക്കഥ, മികച്ച കലാസംവിധാനം, മികച്ച ഒറിജിനൽ ഗാനം, മികച്ച വിഷ്വൽ ഇഫക്റ്റുകൾ എന്നിവയുൾപ്പെടെ 56-ാമത് ഗോൾഡൻ ഹോഴ്‌സ് ഫിലിം അവാർഡിന്റെ 12 അവാർഡുകളിൽ അഞ്ച് അവാർഡുകൾ അടക്കം ഗോൾഡൻ ബെൽ നേടിയ സംവിധായകൻ ജോൺ ഹുസുവിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം.
ചരിത്രപശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു മികച്ച സൈക്കോളജിക്കൽ ത്രില്ലെർ ചിത്രമാണ് കഴിഞ്ഞ വർഷം മന്ദാരിൻ ഭാഷയിൽ പുറത്തു വന്ന ഈ തായ്‌വാൻ ചിത്രം കാണുന്നതിന് മുൻപ്, ഈ ചിത്രം വിഷയമാക്കുന്ന ചരിത്രപശ്ചാത്തലത്തെ കുറിച്ച്, അല്ലെങ്കിൽ തായ്‌വാനിൽ യഥാർത്ഥത്തിൽ നടന്ന ചില ഭീകരമായ സംഭവങ്ങളെക്കുറിച്ച് അല്പം കാര്യങ്ങൾ പ്രേക്ഷകൻ മനസ്സിലാക്കേണ്ടതുണ്ട്, അല്ലാതെ കാണുന്ന ഒരാൾക്ക് ഈ ചിത്രം ചിലപ്പോൾ ആസ്വാദ്യകരമായ ഒന്നാവണമെന്നില്ല.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤2
👍3
Secret / സീക്രട്ട്‌ (2007)

എം-സോണ്‍ റിലീസ് – 2267
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : മാൻഡരിൻ, ഇംഗ്ലീഷ്
സംവിധാനം : Jay Chou
പരിഭാഷ : നൗഫൽ നൗഷാദ്
ജോണർ : ഡ്രാമ, ഫാന്റസി, മ്യൂസിക്കല്‍
7.5/10
സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പ്രണയ കാവ്യമാണ് ഈ തായ്‌വാൻ സിനിമ.
ഒരു മ്യൂസിക് സ്കൂളിലേക്ക് പുതുതായി ചേരുന്ന ഒരു ചെറുപ്പക്കാരൻ. ആ പരിസരം കാണുന്നതിനിടയിൽ അവൻ ഒരു മ്യൂസിക് കേൾക്കുന്നു. അത് പ്ലേ ചെയ്തത് ഒരു പെൺകുട്ടിയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവർ പരസ്പരം അറിയാതെ ഇഷ്ടപെടുന്നു. പിന്നീട് അവർ സുഹൃത്തുക്കൾ ആകുന്നു. അതിനു ശേഷം ഇവർ അറിഞ്ഞു പ്രണയിക്കാൻ തുടങ്ങുന്നു. മനോഹരമായ പ്രണയവും വിസ്മയിപ്പിക്കുന്ന സംഗീതവും നമ്മളെ മറ്റൊരു ലോകത്തെത്തിക്കും. ഒരു മികച്ച ക്ലൈമാക്സ് ട്വിസ്റ്റും ചിത്രത്തിലുണ്ട്.
കടപ്പാട് :malluworldmoviesuggestions
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤3👍3
Take Off / ടേക്ക് ഓഫ്‌ (2009)

എം-സോണ്‍ റിലീസ് – 2266
പോസ്റ്റർ: ഷെർവിൻ ഷാജു
ഭാഷ : കൊറിയന്‍
സംവിധാനം : Yong-hwa Kim
പരിഭാഷ : വിഷ്ണു ഷാജി
ജോണർ : ഡ്രാമ, സ്പോര്‍ട്
6.9/10
അമേരിക്കയുടെ നാഷണൽ സ്കൈ ജംപറായിരുന്ന ഹാ ചിയോൻ ടേ എന്ന ബോബ് വളരെ ചെറുപ്പത്തിൽ തന്നെ കൊറിയയിൽ നിന്നും അമേരിക്കയിലേക്ക് ദത്തെടുക്കപ്പെട്ടവനാണ്. വർഷങ്ങൾക്കു ശേഷം സ്വന്തം അമ്മയെ കണ്ടെത്താൻ ബോബ് കൊറിയയിലേക്ക് തിരിച്ചു വരികയും, പഴയ കോച്ചായ ബാങ്ങിന്റെ നിർബന്ധപ്രകാരം കൊറിയൻ നാഷണൽ സ്കൈ ജംപ് ടീമിന്റെ ഭാഗമാകേണ്ടി വരികയും ചെയ്യുന്നു. ഹൈ സ്കൂളിൽ വെച്ച് ഉത്തേജക മരുന്ന് ഉപയോഗിച്ചതിനു പുറത്താക്കപ്പെട്ട ഹ്യൂങ് ചിയോൾ, ചിൽ ഗു, മാ ജെ ബോക് എന്നിവരെ കോച്ച് കള്ളം പറഞ്ഞ് ടീമിൽ ചേർക്കുകയും, ഒളിമ്പിക്സിൽ ഈ ടീമിനെ മത്സരിപ്പിക്കുകയും ചെയ്യുന്നു. സിനിമ കാണുന്ന ഓരോ പ്രേക്ഷകനെയും സ്റ്റേഡിയത്തിൽ മത്സരം നേരിട്ടു കാണുന്ന കാണികളിൽ ഒരാളായി മാറ്റുന്നതിൽ സംവിധായകൻ നൂറു ശതമാനം വിജയിച്ചിട്ടുണ്ട്. ഏതൊരു സ്പോർട്സ് പ്രേമിയും നിർബന്ധമായും കണ്ടിരിക്കേണ്ട സ്പോർട്സ് മൂവി ആണ് ടേക്ക് ഓഫ്‌.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍3❤2
👍2
Door Lock / ഡോർ ലോക്ക് (2018)

എം-സോണ്‍ റിലീസ് – 2268
പോസ്റ്റർ: ഷൈജു എസ്
ഭാഷ : കൊറിയൻ
സംവിധാനം : Kwon Lee
പരിഭാഷ : അക്ഷയ്. ടി
ജോണർ : ത്രില്ലർ
6.3/10
2018 -ൽ പുറത്തിറങ്ങിയ കൊറിയൻ ക്രൈം ത്രില്ലർ ഡ്രാമയാണ് ഡോർ ലോക്ക്. ജോ ഗ്യെങ്-മിൻ, ബാങ്കിൽ ജോലിചെയ്യുന്ന ഒരു സാധാരണ സ്ത്രീയാണ്. ഫ്ലാറ്റിൽ ഒറ്റയ്ക്കുതാമസിക്കുന്ന അവൾക്ക് ചില സംശയങ്ങൾ ഉണ്ടാവുന്നു, രാത്രി തന്റെ വാതിൽ ആരോ മുട്ടുന്നതായും ഡോർലോക്ക് തുറക്കാൻ ശ്രമിക്കുന്നതായും അവൾക്ക് തോന്നുന്നു. പലതവണ ഡോർലോക്ക് മാറ്റുകയും പോലീസിൽ പരാതിപ്പെട്ടിട്ടും അവളുടെ സംശയം മാറുന്നില്ല. എന്നാൽ തന്നെ പിന്തുടരുന്ന അയാൾ തന്റെ മുറിയിൽ തന്നെയാണെന്ന സത്യം അവൾക്ക് മനസ്സിലായിരുന്നില്ല. തുടർന്ന് നടക്കുന്ന കൊലപാതകവും, സംഭവവികാസങ്ങളും ഭീതിയോടെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാൽ മുന്നോട്ടുപോകുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍2❤1
Happy Death Day / ഹാപ്പി ഡെത്ത് ഡേ (2017)

എം-സോണ്‍ റിലീസ് – 2269
ഹൊറർ ഫെസ്റ്റ് - 01
പോസ്റ്റർ: ഷെർവിൻ ഷാജു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Christopher Landon
പരിഭാഷ : അർജ്ജുൻ വാര്യർ നാഗലശ്ശേരി
ജോണർ : ഹൊറർ, മിസ്റ്ററി, ത്രില്ലർ
6.6/10
Time ലൂപ്പ് എന്ന കോൺസെപ്റ് നമ്മള് ഒരുപാടു സിനിമകളിൽ കണ്ടതാണ്. എന്നാൽ ചെറിയൊരു ത്രെഡിൽ നിന്ന് വികസിക്കുന്ന കഥ നമ്മളെ എത്രത്തോളം പിടിച്ചിരുത്തുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയം..ബർത്ത് ഡേ ദിവസത്തിൽ ട്രീ എന്ന ടീനേജ് പെൺകുട്ടി തുടരെ തുടരെ കൊല്ലപ്പെടുന്നു… സ്ലാബ് മറിഞ്, തീയിൽ പെട്ട്, കത്തി കുത്തേറ്റു, വെടിയേറ്റ്, കാർ പൊട്ടിത്തെറിച്ച്, മുങ്ങിമരിച്ച് അങ്ങനെ വെറൈറ്റി വെറൈറ്റി ടൈപ്പിലാണ് നമ്മുടേ നായിക കൊല്ലപ്പെടുന്നത്… എന്നാൽ തന്നെ തുടരെ തുടരെ കൊല്ലുന്ന മുഖംമൂടി ധരിച്ച (സ്വാഭാവികം ) കില്ലർ ആരാണെന്നു കണ്ടെത്താനും കഴിയുന്നില്ല…. ഒരേ ദിവസം വീണ്ടും വീണ്ടും മരിച്ചൂസം ആഘോഷിക്കുന്ന ഒരു ഹതഭാഗ്യയായ പെൺകുട്ടിയുടെ കഥയാണ് HAPPY DEATH DAY.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤4
👍4
And Life Goes On / ആൻഡ് ലൈഫ് ഗോസ് ഓൺ (1992)

എം-സോണ്‍ റിലീസ് – 2270
MSONE GOLD RELEASE
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : പേർഷ്യൻ
സംവിധാനം : Abbas Kiarostami
പരിഭാഷ : ബി എൻ സുരേഷ്
ജോണർ : അഡ്വെഞ്ചർ, ഡ്രാമ
7.9/10
ഭൂകമ്പത്തിനു ശേഷം സിനിമാ സംവിധായകനും മകൻ പൗയയും കുറച്ച് വർഷം മുമ്പ് നിർമ്മിച്ച സിനിമയിലെ നടൻമാരെ അന്വേഷിച്ച് പോകുകയാണ്. അവർക്ക് കാണാൻ കഴിയുന്നത് ഭൂകമ്പത്തിൽ എല്ലാം നഷ്ടപെട്ടവർ പ്രതീക്ഷ കൈവിടാതെ ജീവിതത്തെ പൂർണ്ണ അർത്ഥത്തിൽ ജീവിക്കാൻ ശ്രമിക്കുന്നതാണ്. ഇന്ന് ലോകം കടന്നു പോകുന്ന പ്രതികൂല സാഹചര്യങ്ങളും അതിനെ മറികടന്ന് ജീവിതം മുമ്പോട്ട് കൊണ്ടു പോകുന്നതിനുള്ള നമ്മുടെ പ്രയത്നങ്ങളുമായി സമരസപ്പെടുന്ന സിനിമ വളരെ ലളിതവും പ്രചോദനാത്മകവുമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5
👍7❤2
Enola Holmes / എനോള ഹോംസ് (2020)

എം-സോണ്‍ റിലീസ് – 2271
പോസ്റ്റർ: നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Harry Bradbeer
പരിഭാഷ : ഫയാസ് മുഹമ്മദ്‌
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം
6.6/10
ഒരു ദിനം ഉറക്കം എഴുന്നേൽക്കുമ്പോൾ എനോള തിരിച്ചറിയുന്നു അമ്മ വീട്ടിൽ നിന്നും എങ്ങോട്ടോ പോയി എന്ന്. എനോളക്കായി കുറച്ചേറെ ക്ലൂസ് ഒരുക്കിവച്ചിട്ടാണ് അമ്മ പോയിരിക്കുന്നത്. കാണാതായ അമ്മയെ തേടി എനോള ലണ്ടനിലക്ക് പോകുന്നു. യാത്രാമധ്യേ അവൾക്കൊരു കൂട്ടുകാരനെയും ലഭിക്കുന്നുണ്ട്.പൊതുവെ പെൺകുട്ടികളെ ഒരു “Perfect Wife Product” ആകുവാൻ പഠിപ്പിക്കുന്ന Embroidery യോ, പെരുമാറ്റരീതികളോ, ബോർഡിങ് വിദ്യാഭ്യാസമോ അമ്മ എനോളയെ ശീലിപ്പിച്ചില്ല. മറിച്ച് Martial Arts ഉം, ശാസ്ത്രവും പഠിപ്പിച്ചു, വായനശാലയിലെ മുഴുവൻ പുസ്തകങ്ങളും വായിപ്പിച്ചു.അമ്മയെ കണ്ടെത്തണം, സഹോദരങ്ങളുടെ കയ്യിൽപ്പെടാതെയിരിക്കണം, കൂട്ടുകാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണം. ഈ യാത്ര എനോളയ്ക്ക് അവളെത്തന്നെ തിരിച്ചറിയുവാനുള്ള ഒന്നായി മാറുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍13❤4
👍6
My Way / മൈ വേ (2011)

എം-സോണ്‍ റിലീസ് – 2272
പോസ്റ്റർ: അഷ്‌കർ ഹൈദർ
ഭാഷ : കൊറിയൻ
സംവിധാനം : Je-kyu Kang
പരിഭാഷ : ജിതിൻ മോൻ
ജോണർ : ആക്ഷൻ, ഡ്രാമ, വാർ
7.7/10
കൊറിയൻ സിനിമ ചരിത്രത്തിൽ ഏറ്റവും മികച്ച യുദ്ധ ചിത്രങ്ങളിൽമുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണിത്.രണ്ടാം ലോക മഹായുദ്ധത്തിൽഅകപ്പെട്ട് പോയ ജാപ്പനീസ് അധീനത കൊറിയക്കാരനും അവന്റെ ആജന്മശത്രുവായ ജാപ്പീസുകാരന്റെയും കഥയാണ് മൈ വേ.യഥാർത്ഥസംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്ആയതിനാൽ തന്നെ ഇത് ഒരു മുഴുനീള യുദ്ധ ചിത്രമാണ്.പല യുദ്ധ സീനുകളും ഹോളിവുഡ് ചിത്രങ്ങളോട് ഒപ്പം നിർത്താവുന്നതാണ്യുദ്ധത്തിന്റെ ഭീകരതയും ചടുലതയും പോരാട്ടവും വൈരാഗ്യവുംമനസിനെ പിടിച്ചുലക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.അതിനാൽ യുദ്ധ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഈചിത്രം തീർത്തും ഒരു പുതിയ അനുഭവമായിരിക്കും
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5🔥1
The 3rd Eye / ദി തേഡ് ഐ (2017)

എം-സോണ്‍ റിലീസ് – 2173
ഹൊറർ ഫെസ്റ്റ് – 02
പോസ്റ്റർ: അഷ്‌കർ ഹൈദർ
ഭാഷ : ഇന്തോനേഷ്യൻ
സംവിധാനം : Rocky Soraya
പരിഭാഷ : പരിഭാഷ 1: അനൂപ് അനുപരിഭാഷ 2: വൈശാഖ് പി.ബി
ജോണർ : ഡ്രാമ, ഫാന്റസി, ഹൊറർ
5.1/10
Rocky Soraya സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്തോനേഷ്യൻ ഹൊറർ സിനിമയാണ് Mata Batin aka The 3rd Eye. മൂന്നാം കണ്ണ്, അഥവാ അകക്കണ്ണിനെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.ആലിയ, ആബേൽ എന്നിവർ സഹോദരിമാരാണ്. ചെറുപ്പം മുതലേ അനുജത്തിയായ ആബേലിന് മരിച്ചുപോയവരുടെ അത്മാക്കളെ കാണാൻ സാധിക്കും. എന്നാൽ മുതിർന്നതിന് ശേഷവും ചേച്ചിയായ ആലിയ അതൊന്നും വിശ്വസിക്കുന്നില്ല. ഇതൊക്കെ സത്യമാണോ എന്നറിയാൻ വേണ്ടി ഒരു ഗുരുവിന്റെ സഹായത്തോടെ മൂന്നാം കണ്ണ് തുറക്കുന്ന ആലിയക്ക്‌ പിന്നീട് നേരിടേണ്ടിവരുന്ന അത്യന്തം ഭീകരവും അവിശ്വസനീയവുമായ സംഭവങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ഹൊറർ ചിത്രങ്ങളുടെ ആരാധകർക്ക് ഒരു വിരുന്നായിരിക്കും ഈ ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤3👍3👏1
👍3👏1
The 3rd Eye 2 / ദി തേഡ് ഐ 2 (2019)

എം-സോണ്‍ റിലീസ് – 2274
ഹൊറർ ഫെസ്റ്റ് – 03
പോസ്റ്റർ: അഷ്‌കർ ഹൈദർ
ഭാഷ : ഇന്തോനേഷ്യൻ
സംവിധാനം : Rocky Soraya
പരിഭാഷ : വൈശാഖ് പി.ബി
ജോണർ : ഡ്രാമ, ഫാന്റസി, ഹൊറർ
5.5/10
2017-ൽ പുറത്തിറങ്ങിയ Mata Batin എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് Mata Batin 2 aka The 3rd Eye 2. ഒന്നാം ഭാഗത്തിന്റെ കഥയുടെ തുടർച്ചയാണ് രണ്ടാം ഭാഗം. ആദ്യഭാഗത്തിൽ പ്രത്യക്ഷപ്പെടുന്ന "മീര" എന്ന കഥാപാത്രം ആരാണെന്നും, എന്തിനാണ് തങ്ങളെ പിന്തുടരുന്നതെന്നും അറിയാനായി ആലിയയും ആബേലും നടത്തുന്ന അന്വേഷണമാണ് ചിത്രത്തിൽ കാണിക്കുന്നത്. ആദ്യഭാഗത്തിലുള്ളതുപോലെ ഇതിലും ഹൊറർ രംഗങ്ങൾ വേണ്ടുവോളം ഉണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5