Delhi Belly / ഡൽഹി ബെല്ലി (2011)
എം-സോണ്‍ റിലീസ് – 1279
പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷ : ഹിന്ദി
സംവിധാനം : Abhinay Deo
പരിഭാഷ : അമന് അഷ്റഫ്
ജോണർ : ആക്ഷന്‍, കോമഡി, ക്രൈം
Info : F52DF04942C6A148276D6DE814584E5A8B9E7CB3
7.5/10
Force 2, BlackMail തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത അഭിനയ് ഡിയോ യുടെ രണ്ടാമത്തെ സിനിമയാണ് Delhi Belly. ബ്ലാക്ക് കോമഡി വിഭാഗത്തിൽ 2011 ഇൽ ആണ് ചിത്രം പുറത്തിറങ്ങിയത്. ആമിർ ഖാന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇമ്രാൻ ഖാൻ, വിർ ദാസ്, കുനാൽ റോയ് കപൂർ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ചിരിക്കുവാൻ വേണ്ടുവോളം ഉള്ള ഈ സിനിമയിലെ ഗാനങ്ങളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും എല്ലാം തന്നെ വളരെ പോപ്പുലർ ആണ്. ആദ്യം മുതൽ അവസാനം വരെ തെറി പ്രയോഗങ്ങളും, ലൈംഗിക രംഗങ്ങളും ഉള്ളതിനാൽ 'A' സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍14❤6
Goodbye Children / ഗുഡ്ബൈ ചിൽഡ്രൻ (1987)
എം-സോണ്‍ റിലീസ് – 1133
ക്ലാസ്സിക് ജൂൺ 2019 - 13
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഫ്രഞ്ച്
സംവിധാനം : Louis Malle
പരിഭാഷ : സിനിഫൈൽ, അഖില പ്രേമചന്ദ്രൻ
ജോണർ : ഡ്രാമ, വാർ
Info : AF7E73E6A2A208AFF2CBAEDA9B3111161C549C12
8/10
സംവിധായകന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച ഒരു ബാല്യകാലാനുഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഗുഡ്ബൈ, ചിൽഡ്രൻ (Au Revoir Les Enfants).
നാസി ജർമനിയുടെ അധീനതയിലായിരുന്ന ഫ്രാൻസിലെ ഒരു പ്രവിശ്യയിലുള്ള കാത്തലിക് ബോർഡിങ് സ്കൂളിൽ, ഭരണകൂടം അറിയാതെ രഹസ്യമായി താമസിച്ചു പഠിച്ചിരുന്ന ജൂതരായ കുട്ടികളും ഉണ്ടായിരുന്നു. നാസി പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ വംശീയ വിദ്വേഷമായിരുന്നു. കൗമാരത്തിലേക്ക് കാലൂന്നിത്തുടങ്ങുന്ന മിടുക്കനായ കുട്ടിയാണ് ജൂലിയൻ. അവന്റെ ചേട്ടനും സ്കൂളിൽ സീനിയർ വിദ്യാർത്ഥി ആയി പഠിക്കുന്നുണ്ട്. വെക്കേഷന് ശേഷം സ്കൂൾ തുറന്നപ്പോൾ തന്റെ ക്ലാസ്സിൽ പുതുതായി വന്ന മിടുക്കനായ വിദ്യാർത്ഥി ഷോൺ ബൊനെയോട് ജൂലിയന്‍ ആദ്യം ഒട്ടും ഇഷ്ടമല്ലായിരുന്നു. ക്രമേണ അവർ തമ്മിലുള്ള ഉൾപ്പോര് സൗഹൃദത്തിന് വഴിമാറുന്നു. സ്കൂളിൽ നിന്നും സാധനങ്ങൾ അനധികൃതമായി കടത്തി കരിഞ്ചന്തയിൽ വിറ്റതിന് കുശിനിജോലിക്കാരനായ ജോസഫിനെ പിരിച്ചു വിടുന്നു. അതിനു ശേഷം, ഒളിച്ചുകഴിയുന്ന ജൂതരെത്തേടി ഗെസ്റ്റപ്പോ (നാസി രഹസ്യപൊലീസ്) സ്കൂളിൽ പരിശോധനക്കെത്തുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി അധിനിവേശ ഫ്രാൻസിലെ സ്ഥിതിഗതികൾ ഒരു കൊച്ചുബാലന്റെ കണ്ണുകളിലൂടെയാണ് കാണുന്നതെങ്കിലും സഹജീവിസ്നേഹത്തിന്റെ മധുരവും, വംശീയമായ വെറുപ്പിന്റെ കയ്പ്പും ആ കാഴ്ചകളിൽ നേരിൽ അനുഭവപ്പെടും വിധം ലളിതമാണ് ഈ ചിത്രം.

👍6❤1
Tampopo / തംപോപൊ (1985)
എം-സോണ്‍ റിലീസ് – 1134
ക്ലാസ്സിക് ജൂൺ 2019 - 14
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ജാപ്പനീസ്
സംവിധാനം : Jûzô Itami
പരിഭാഷ : അഖില പ്രേമചന്ദ്രൻ
ജോണർ : കോമഡി
Info : F2C63A2CCF4AAEA7D622CAB28FD8CB8031BAB57F
7.9/10
ഒരു നൂഡിൽസ് ഉണ്ടാക്കിയ കഥ
ട്രക്ക് ഡ്രൈവറായ ഗോറോയും സഹായി ഗണ്ണും യാത്രാ മദ്ധ്യേ നൂഡിൽസ് കഴിക്കാൻ ഒരു ഹോട്ടലിൽ കയറുന്നതോടെ, അതിന്റെ ഉടമസ്ഥ ടംപോപൊയുടെ ജീവിതം മാറി മറിയുകയാണ്. തംപോപൊ എന്നാൽ ജമന്തി എന്നർത്ഥം. നൂഡിൽസ് ഏറ്റവും മികച്ചതാക്കാൻ അവർ നടത്തുന്ന യാത്ര രസകരവും ഒപ്പം രുചികരവുമാണ്. തംപോപൊ പൂർണമായും ഒരു സംവിധായകന്റെ ചിത്രമാണ്. വിഭവങ്ങൾ ഓരോന്നും അതാത് സമയത്ത് സംവിധായകൻ വിളമ്പും. നൂഡിൽസ് കഥക്ക് ഒപ്പം തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി ഉപകഥകളും അദ്ദേഹം പറയുന്നു.
ചിത്രത്തിന്റെ തുടക്കത്തിൽ കഥാപാത്രം നേരിട്ട് പ്രേക്ഷകരോട് നടത്തുന്ന സംസാരം സംവിധായകന്റെ വേറിട്ട ചിന്തയുടെ ഉദാഹരണമാണ്. നർമത്തിൽ ചാലിച്ച സംഭാഷണങ്ങൾ പലതും ഇംഗ്ലീഷിലേക്കുള്ള പരിഭാഷയിൽ തന്നെ നഷ്ടമായി എന്നത് നിർഭാഗ്യകരമാണ്. സംഭാഷണത്തിൽ സമൂഹത്തിലെ വിവിധ തുറയിലുള്ളവരെ, അവരുടെ ചാപല്യങ്ങളെ സംവിധായകൻ കളിയാക്കുന്നുമുണ്ട്. പ്രമത്തിൽ ചാലിച്ചാണ് ഭക്ഷണത്തിന്റെ കഥ അവതരിപ്പിച്ചിടിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനവും ഏറെ ഹൃദ്യമാണ്. - അഖില പ്രേമചന്ദ്രൻ

👍7
Fleabag: Season 1 / ഫ്ളീബാഗ്: സീസൺ 1 (2016)
എം-സോണ്‍ റിലീസ് – 1280
പോസ്റ്റര്‍: ഷിഹാബ് എ ഹസന്
ഭാഷ : ഇംഗ്ലീഷ്
നിര്‍മാണം : BBC America
പരിഭാഷ : ഷിഹാബ് എ ഹസന്
ജോണർ : കോമഡി, ഡ്രാമ
Info : DC97881D5F3178662596C4688A24EED0217244AA
8.7/10
എപ്പിസോഡ് 1, 2, 3, 4, 5, 6
വണ്വുമണ് ഷോ എന്ന് വിശേഷിപ്പിക്കാവുന്ന ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു അവാര്‍ഡ് വിന്നിംഗ് കോമഡി സീരീസാണ് ഫ്ലീബാഗ്. ഫീബി വാലെര്‍-ബ്രിഡ്ജ് എഴുതി മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഫ്ലീബാഗ് വിക്കി ജോണ്‍സ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ലണ്ടന്‍ നഗരത്തില്‍ തനിച്ച് ജീവിക്കുന്ന ഒരു യുവതി നേരിടുന്ന ബുദ്ധിമുട്ടുകളും കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സമൂഹവുമായി അവളുടെ ബന്ധത്തിലെ അടുപ്പങ്ങളും അകല്‍ച്ചകളും, ഉയര്‍ച്ചകളും താഴ്ചകളുമെല്ലാം നര്‍മ്മത്തിന്റെ മേമ്പൊടിയോടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കണ്ടുതുടങ്ങിയാല്‍ അവസാനിക്കും വരെ പ്രേക്ഷകനെ സ്ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്ന അടിപൊളി സീരീസാണ് ഫ്ലീബാഗ്.
നഗ്നത, അശ്ലീലസംഭാഷണങ്ങള്‍, തെറികള്‍ എന്നിവ ആവശ്യത്തിനുള്ളതിനാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ കാണരുത്

👍13❤8
M / എം (1931)
എം-സോണ്‍ റിലീസ് – 1135
ക്ലാസ്സിക് ജൂൺ 2019 - 15
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ജർമൻ
സംവിധാനം : Fritz Lang
പരിഭാഷ : പ്രവീൺ അടൂർ, അഖില പ്രേമചന്ദ്രൻ
ജോണർ : ക്രൈം, കോമഡി, ത്രില്ലർ
Info : BBEEFB1802346CEA31EE4CF1F0B58FB6504F28E1
8.3/10
M, 1931 ൽ പുറത്തിറങ്ങിയ ജർമൻ ചലച്ചിത്രമാണ്. കൊച്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്ന ഒരു കൊലപാതകിക്കായുള്ള അന്വേഷണം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. എട്ട് മാസമായി പൊലീസ് നടത്തുന്ന അന്വേഷണം ഫലം കാണുന്നില്ല. കൊള്ള സങ്കേതങ്ങളിലും ബാറുകളിലും വീടുകളിലും തെരുവുകളിലും എന്നു വേണ്ടാ പൊലീസ് അരിച്ചു പെറുക്കാത്ത ഒരു സ്ഥലവും ബാക്കിയില്ല. ഒടുവിൽ പൊലീസ് ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞു. ചുറ്റും കാണുന്ന സാധാരണ മനുഷ്യരിൽ ആരും കൊലപാതകി ആകാം, ഒരു സ്ഥിരം കുറ്റവാളി ആകണമെന്നില്ല. ഒപ്പം, ഈ കൊലപാതകിയെ പിടിക്കാൻ,നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ഒരു സംഘവും രംഗത്തിറങ്ങുന്നു. കുറ്റവാളികൾ സർക്കാർ ചിലവിൽ ജയിലുകളിൽ സുഖമായി കഴിയുന്നു എന്ന പൊതു വിമർശനം ആ കാലത്തു തന്നെ സജീവം ആയിരുന്നുവെന്ന് ചിത്രം തെളിയിക്കുന്നു. കൂടാതെ ക്യാമറ ആംഗിളുകളിലും ഷോട്ടുകളിലും സംവിധായകൻ നടത്തിയിരിക്കുന്ന പരീക്ഷണങ്ങൾ ഇക്കാലത്തെ ചലച്ചിത്രങ്ങളെ പോലും വെല്ലുന്നവയാണ്.

👍8❤1👏1
Marvel One-Shot / മാർവൽ വൺ-ഷോട്ട് (2011-14)
എം-സോണ്‍ റിലീസ് – 1277
പോസ്റ്റര്‍: നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Leythum, Louis D'Esposito, Drew Pearce
പരിഭാഷ : വിമല്‍ കെ കൃഷ്ണന് കുട്ടി
ജോണർ : ഷോര്‍ട്ട്, ആക്ഷന്‍, സയ-ഫി, അഡ്വെഞ്ചര്‍
Info : E7ED4427702CEC4C1E7AA20B16C1DA13D38A8276
7/10
2011-2014 കാലഘട്ടത്തിൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (MCU) ഭാഗമായി മാർവൽ സ്റ്റുഡിയോ എടുത്ത 5 Direct-to-video ഷോർട് ഫിലിമുകളാണ് മാർവൽ വൺ-ഷോട്ട്.MCU സിനിമകളിലെ പല കഥാപാത്രങ്ങളുടെയും സംഭവങ്ങളെയും വ്യക്തമാക്കാൻ സഹായിക്കുന്ന 4-15 മിനിറ്റ് നീളമുള്ള ഫില്ലറുകളാണ് ഈ 5 ഷോർട് ഫിലിമുകൾ. ഇവയെല്ലാം MCU സിനിമകളുടെ ഒറിജിനൽ ബ്ലൂറേ ഡിസ്ക്കിൽ ബോണസ് കണ്ടന്റ് ആയി ഇറക്കിയതാണ്.

👍7❤2
It's a Wonderful Life / ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് (1946)
എം-സോണ്‍ റിലീസ് – 1136
ക്ലാസ്സിക് ജൂൺ 2019 - 16
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Frank Capra
പരിഭാഷ : സുനിൽ നടക്കൽ, സഫീർ ഷെരീഫ്
ജോണർ : ഡ്രാമ, ഫാമിലി, ഫാന്റസി
Info : D325FF1239775941019469E835883247C365F324
8.6/10
വിധി പലപ്പോഴും നമ്മോടു ക്രൂരമായാണ് പെരുമാറുന്നത്. ജീവിതത്തില്‍ കപ്പിനും ചുണ്ടിനുമിടക്ക് അവസരങ്ങള്‍ നഷടപ്പെടുമ്പോള്‍ ഉണ്ടാവുന്ന വേദന അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പക്ഷേ, ഓരോ അവസരവും നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ത്യജിക്കുമ്പോൾ ആ വേദനയിലും ഒരു സുഖമുണ്ട്. അത്തരത്തില്‍ നിരന്തരം വിധിയാല്‍ വേട്ടയാടപ്പെടുന്ന ജോര്‍ജ് ബൈലി (James Stewart) യുടെ കഥയാണ് ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്.
1946 ല്‍ പുറത്തിറങ്ങിയ ഈ സിനിമ ഇന്ന് കാണുമ്പോഴും പുതുമ ഒട്ടും ചോര്‍ന്നു പോയിട്ടില്ല. അത് കൊണ്ട് തന്നെ ഈ സിനിമ ഇന്നും അമേരിക്കയിലെ ഏറ്റവും പ്രശസ്ത സിനിമകളിലൊന്നാണ്. കലാപരമായും ചരിത്രപരമായും ഉന്നത മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന അമേരിക്കന്‍ സിനിമകളുടെ മുൻപന്തിയിലാണ് ഈ ചിത്രത്തിന്റെ സ്ഥാനം. അഞ്ചു ഓസ്കാര്‍ നോമിനേഷനുകള്‍ നേടിയ ചിത്രം ഒരു ഓസ്കാറും മറ്റനേകം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ഒരു മലയാളചിത്രം ഉള്‍പ്പെടെ ഒട്ടനേകം സിനിമകള്‍ക്ക് പ്രചോദനമാണ് ഈ ചിത്രം.

👍6❤4
Dark: Season 2 / ഡാര്‍ക്ക്: സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1137
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ജർമൻ
സംവിധാനം : Baran bo Odar
പരിഭാഷ : ജിഷ്ണു പ്രസാദ്, ഷിഹാബ് എ ഹസ്സൻ
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
8.7/10
ജര്‍മ്മനിയിലെ ഒരു ചെറിയ ടൗണിൽ രണ്ടു കുട്ടികളെ കാണാതാവുന്നു. തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ അവരുടെ കുറ്റകരമായ ഭൂതകാലവും ഇരട്ട ജീവിതവും കുട്ടികൾക്കായി തിരയുന്ന നാല് കുടുംബങ്ങള്‍ക്കിടയിലെ തകര്‍ന്ന ബന്ധങ്ങളുമൊക്കെ തുറന്നുകാട്ടപ്പെടുന്നു. നാലു വ്യത്യസ്ഥ കാലഘട്ടങ്ങളിലായി വികസിക്കുന്ന കഥയിലെ അത്യന്തം നിഗൂഢത നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് നഗരത്തിന്റെ ക്ലേശങ്ങള്‍ നിറഞ്ഞ ചരിത്രത്തിലേക്ക് ഏതെങ്കിലും രീതിയില്‍ ഒരു ബന്ധമുണ്ട്. നെറ്റ്ഫ്ലിക്സിനായി നിർമ്മിച്ച ആദ്യ ജർമൻ പരമ്പരയായ "ഡാർക്ക്" വിസ്മയിപ്പിക്കുന്ന ട്വിസ്റ്റുകളുടെ കലവറയാണ്. കണ്ടുതുടങ്ങിയാല്‍ മുഴുമിപ്പിക്കാതിരിക്കാന്‍ കഴിയാത്ത ഈ പരമ്പര ത്രില്ലര്‍ പ്രേമികള്‍ക്ക് എക്കാലവും മറക്കാനാവാത്ത ഒരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നത് തീര്‍ച്ച!

👍11❤3
Jab Tak Hai Jaan / ജബ് തക് ഹെ ജാൻ (2012)
എം-സോണ്‍ റിലീസ് – 1138
പോസ്റ്റർ : നിഷാദ് ജെ.എൻ
ഭാഷ : ഹിന്ദി
സംവിധാനം : Yash Chopra
പരിഭാഷ : അമൽ സി
ജോണർ : ഡ്രാമ, റൊമാൻസ്
Info : 5677A1B3AB52D8B96B23AC5223C80ADE2FD59448
6.7/10
ലണ്ടൻ നഗരത്തിലേക്ക് കുടിയേറിയ കഠിനാധ്വാനിയായ ചെറുപ്പക്കാരനാണ്, സമർ ആനന്ദ്. തുടർന്ന്, സമർ യാദൃശ്ചികമായി, വളരെയധികം ദൈവ വിശ്വാസിയായ മീരയെന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നു, പിന്നീടവർ പ്രണയത്തിലാകുന്നു.ഒരിക്കൽ മീരയുടെ മുൻപിൽ വെച്ച് സമർ ഗുരുതരമായൊരു അപകടത്തിൽ പെടുന്നു. സമറിനുണ്ടായ അപകടത്തിന്റെ കാരണം തന്റെ സാന്നിധ്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന മീര, സമറിന്റെ ആയുസ്സ് നീട്ടി കൊടുക്കുകയാണെങ്കിൽ താൻ എന്നന്നേക്കുമായി സമറിനെ ഉപേക്ഷിക്കാൻ തയ്യാറാകുമെന്നു, ദൈവത്തിനെ മുൻ നിർത്തി ശപഥം ചെയ്യുന്നു.
സുഖം പ്രാപിച്ച സമർ മീരയുടെ തീരുമാനങ്ങളിലും അകൽച്ചയിലും വളരെയധികം അസ്വസ്ഥനാകുന്നു, മീരയുടെ അസാന്നിധ്യമാണ് തന്റെ ആയുസ്സിന്റെ ബലമെങ്കിൽ, ഇനിയുള്ള ജീവിതം മരണത്തിന്റെ കൈ വെള്ളയിലായിരിക്കുമെന്നു സമർ ദൈവത്തിനോട് വെല്ലുവിളിക്കുന്നു. വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ ആർമിയിലെ "bomb disposal Chief" ആകുന്ന സമർ ആനന്ദ്, ഒരു സുരക്ഷാ മാർഗ്ഗങ്ങളുമില്ലാതെ ബോംബുകൾ നിർവീര്യമാക്കുന്നതിലൂടെ "the man who cannot die" എന്ന വിശേഷണം സ്വന്തമാക്കുന്നു. അവിചാരിതമായി സമറിന്റെ കഥയറിയുന്ന ഡിസ്കവറി ചാനൽ റിപ്പോർട്ടർ അകിര റായ്, സമറിന്റെ പ്രണയ കഥയിലെ നിഗൂഢതകളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്നു. തന്റെ വെല്ലുവിളിയിൽ സമർ ജയിക്കുമോ, അതോ സമറിന്റെ പ്രണയത്തിന് മുന്നിൽ ദൈവം കീഴടങ്ങമോ?

👍10❤6
Sparrow / സ്പാരോ (2008)
എം-സോണ്‍ റിലീസ് – 1282
പോസ്റ്റര്‍ : പ്രവീണ്‍ അടൂര്‍
ഭാഷ : കാന്റോണീസ്
സംവിധാനം : Johnnie To
പരിഭാഷ : മുഹമ്മദ് റാസിഫ്
ജോണർ : ഡ്രാമ, റൊമാന്‍സ്
Info : 0A3AFAC54281B87697081151F8B941941CE1FA3F
6.7/10
Johnnie To യുടെ ഈ സിനിമയിൽ രക്തച്ചൊരിച്ചിലില്ല, വെടിയൊച്ചകളില്ല. പക്ഷേ ത്രില്ലുണ്ട്, നർമമുണ്ട്, പ്രണയമുണ്ട്. എല്ലാറ്റിനും ഉപരി കണ്ടുകഴിയുമ്പോൾ ഒരു സന്തോഷവുമുണ്ട്.4 പോക്കറ്റടിക്കാർ. അവരുടെ തൊഴിൽ തന്നെയാണ് പോക്കറ്റടി എന്ന് പറയാം. അതിവിദഗ്ധമായി അന്യരുടെ പോക്കറ്റിൽ നിന്നും പേഴ്സ് കൈക്കലാക്കാൻ ഇവർക്ക് കഴിവുണ്ട്. അവരുടെ ഇടയിലേക്ക് ഒരു സുന്ദരി എത്തുകയാണ്. നാല് പേരെയും ഒരേപോലെ ആകർഷിക്കുന്നുണ്ട് ആ സുന്ദരി. അവളുടെ ലക്ഷ്യം എന്താകും??
വളരെ രസകരമായ ഒരു മണിക്കൂർ 27 മിനുറ്റാണ് സിനിമ സമ്മാനിക്കുന്നത്. നർമത്തിന്റെ മേമ്പൊടിയോടെ കഥ നീങ്ങുന്നു. രസകരമായ കഥാപാത്രങ്ങളെ നമുക്ക് കാണാം. അധികം സംഭാഷണങ്ങൾ ഇല്ല. കഥാപാത്രങ്ങളുടെ ചില നേരത്തെ മുഖഭാവം കുറെ ചിരിപ്പിക്കുന്നുണ്ട്. നല്ലരീതിയിൽ തന്നെ കണ്ടിരിക്കാൻ കഴിയുന്ന ഒരു കുഞ്ഞ് ചിത്രമാണ് സ്പാരോ.
കടപ്പാട് : സിദ്ധീഖ് ഹസ്സൻ

👍5❤3
Siccin 4 / സിജ്ജിൻ 4 (2017)
എം-സോണ്‍ റിലീസ് – 1283
പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷ : ടര്‍ക്കിഷ്
സംവിധാനം : Alper Mestçi
പരിഭാഷ : അര്ജുന് അനില്‍കുമാര്‍, നിഹാല്‍ ഇരിങ്ങത്ത്
ജോണർ : ഹൊറര്‍
6.7/10
സിജ്ജിൻ സീരിസിലെ 4ആമത്തെ ഭാഗമാണ് സിജ്ജിൻ 4. മറ്റു ഭാഗങ്ങളെ പോലെ ഈ ഭാഗവും ദുർമന്ത്രവാദവും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുമാണ് പറയുന്നത്. സിജ്ജിൻ സീരിസിലെ ഏറ്റവും മികച്ചതും ഏറ്റവും കളക്ഷൻ ലഭിച്ചതും സിജ്ജിൻ 4ന് ആണ്. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും ഈ ചിത്രം.

❤3