City of Life and Death / സിറ്റി ഓഫ് ലൈഫ് ആൻഡ് ഡെത്ത് (2009)
എം-സോണ്‍ റിലീസ് – 2089
പോസ്റ്റർ:ഷാരൂഖ് നിലമ്പൂര്‍
ഭാഷ : മാൻഡരിൻ
സംവിധാനം : Chuan Lu
പരിഭാഷ : സാദിഖ് എസ് പി ഒട്ടുംപുറം
ജോണർ : ഡ്രാമ, ഹിസ്റ്ററി, വാർ
7.7/10
രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് 1937 ൽ ജപ്പാൻ ചൈനയുടെ തലസ്ഥാനമായ നാൻകിംഗിൽ നടത്തിയ അതിക്രമങ്ങളെ കൃത്യമായി വരച്ചുകാട്ടുകയാണ് ഈ സിനിമ. 2009 ൽ ഇറങ്ങിയ ഈ സിനിമയിലെ കഥാപാത്രങ്ങൾ മികതും യഥാർത്ഥ ചരിത്രത്തിൽ നിന്നും പകർത്തിയതാണ്. ഇതിൽ നിന്നും രക്ഷപ്പെടുന്ന ഒരു ആൺകുട്ടി ഇന്നും ജീവിച്ചിരിപ്പുണ്ട്. ഈ സംഭവത്തിൽ ഏകദേശം 3 ലക്ഷത്തോളം ആളുകൾ മരണപ്പെട്ടതായി ചൈനീസ് സർക്കാർ അവകാശപ്പെടുന്നു. അഭയാർത്ഥി ക്യാമ്പിലെ സ്ത്രീകളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കുകയും ചെയ്തു. കൊലപാതകങ്ങളെ കുറിച്ചുള്ള ജപ്പാനീസ് സൈനീക രേഖകൾ മിക്കതും രഹസ്യ സൂക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്തതിനാൽ മരണസംഖ്യ കൃത്യമായി കണക്കാക്കാൻ ചരിത്രകാരന്മാർക്ക് കഴിഞ്ഞിട്ടില്ല. ലൂ ചുവാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ ചൈനീസ് ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. കുറെയധികം പുരസ്കാരങ്ങളും നേടുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍2
Danur / ഡാന്വാർ (2017)
എം-സോണ്‍ റിലീസ് – 2090
പോസ്റ്റർ: നിഖിൽ ഇ കൈതേരി
ഭാഷ : ഇന്തോനേഷ്യൻ
സംവിധാനം : Awi Suryadi
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
ജോണർ : ഹൊറർ
5.4/10
2017 ൽ ഇന്തോനേഷ്യയിൽ പുറത്തിറങ്ങിയ ഹൊറർ മൂവിയാണ് ഡാന്വാർ . പണക്കാരായ മാതാപിതാക്കളുടെ തിരക്കുകൾ മൂലം വീട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു പെൺകുട്ടി ആ വീട്ടിൽ മൂന്നു കൂട്ടുകാരെ കണ്ടെത്തുന്നു. എന്നാൽ അവരാരും മനുഷ്യരല്ല എന്ന് മനസ്സിലാക്കി വീട്ടിൽ നിന്നും പോകുന്ന കുടുംബം വർഷങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയിൽ പറയുന്നത്. രണ്ടാം ഭാഗത്തിനുള്ള സൂചന തന്നു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്

The Haunting of Hill House: Season: 1 / ദി ഹോണ്ടിങ് ഓഫ് ഹിൽ ഹൗസ്: സീസൺ: 1 (2018)
എം-സോണ്‍ റിലീസ് – 2091
പോസ്റ്റർ: ഫായിസ് ആംബ്രോ
ഭാഷ : ഇംഗ്ലീഷ്
നിർമാണം : FlanaganFilm
പരിഭാഷ : സുഹൈൽ സുബൈർ
ജോണർ : ഡ്രാമ, ഹൊറർ, മിസ്റ്ററി
8.7/10
ഷേർലി ജാക്സന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2018ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഹൊറർ സീരീസാണ് ദി ഹോണ്ടിങ് ഓഫ് ഹിൽ ഹൗസ്. ജമ്പ് സ്കെയർ സീനുകളുടെ അതിപ്രസരമോ, വയലൻസിന്റെയും ഭീകര രൂപങ്ങളുടെയും അമിത ഉപയോഗമോ ഇല്ലാതെ തന്നെ, കാണുന്നവരിൽ ഭയം ഉണ്ടാക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ശക്തമായ തിരക്കഥയോടൊപ്പം, മികച്ച അഭിനയവും, സിനിമാട്ടോഗ്രഫിയും, പശ്ചാത്തല സംഗീതവും, ചിത്രസംയോജനവും എടുത്തു പറയേണ്ടതാണ്. സ്ഥിരം ഹൊറർ സിനിമാ ക്ലീഷേകളിൽ നിന്ന് വളരെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്ന ഈ സീരീസിൽ സഹോദരസ്നേഹത്തിന്റെയും, കുടുംബബന്ധങ്ങളുടെയും മഹത്വവും പ്രതിപാദിക്കുന്നു.

👍10❤2🔥2
Totally True Love / ടോട്ടലി ട്രൂ ലൗ (2011)
എം-സോണ്‍ റിലീസ് – 2092
പോസ്റ്റർ: നിഖിൽ ഇ കൈതേരി
ഭാഷ : നോർവീജിയൻ
സംവിധാനം : Anne Sewitsky
പരിഭാഷ : ശ്രുതിന്‍
ജോണർ : ഫാമിലി, മിസ്റ്ററി
6.9/10
തന്റെ ക്ലാസ്സിലേക്ക് പുതിയതായിട്ടു വന്ന യോർഗനെ കണ്ടപ്പോള്‍ അന്ന് വരെ ഉഴപ്പി, മരം കേറി നടന്നിരുന്ന,ഓടി ചാടി നടന്നിരുന്ന,പ്രേമിക്കുന്നവരെ കാണുന്നതെ വെറുപ്പായിരുന്ന അന്നക്കു ,അവനെ സ്വന്തം ആക്കണം എന്നൊരു തോന്നൽ,യോർഗ്ൻ വന്നതാണെങ്കിലോ അന്ന ഏറ്റവും പേടിക്കുന്ന പ്രേത വീട്ടിലേക്കും, പക്ഷെ ഇതൊന്നും അവൾക്കൊരു തടസ്സമായിരുന്നില്ല ,അവനു വേണ്ടി ഏതറ്റം വരേയും പോകാൻ അവൾ തയ്യാറയിരുന്നു. പ്രണയത്തിന് വേണ്ടി എന്തൊക്കെ ചെയ്താലും,അതൊന്നും മതിയാവില്ലല്ലോ,അല്ലെ?

Bird Box / ബേഡ് ബോക്സ് (2018)
എം-സോണ്‍ റിലീസ് – 2093
പോസ്റ്റർ: ഫായിസ് ആംബ്രോ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Susanne Bier
പരിഭാഷ : തൗഫീക്ക് എ
ജോണർ : ഹൊറർ, സയൻസ് ഫിക്ഷൻ
6.6/10
2018 ഇല് പുറത്തിറങ്ങിയ അമേരിക്കൻ മിസ്റ്ററി,ഹൊറർ, സയൻസ്-ഫിക്ഷൻ, ത്രില്ലറാണ് ബേഡ്ബോക്സ്.ഒരു അജ്ഞാതശക്തി ലോകത്തിലെ ജനങ്ങളെല്ലാം കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്. അത് എന്താണെന്ന് കണ്ടവർ പിന്നീട് യാതൊരു കാര്യവുമില്ലാതെ ആത്മഹത്യ ചെയ്യുകയാണ്.എല്ലാവർക്കും ഒരു കാര്യം ഉറപ്പാണ്, നിങ്ങൾ അതിനെ കണ്ടാൽ നിങ്ങൾ മരിക്കും. എല്ലാവരെയും പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് അത് കാണിക്കുന്നത്.കണ്ണ് മൂടി ജീവിക്കുക എന്നതാണ് ഏക പോംവഴി.ഇതിനിടയിൽ കൂടി പുതിയൊരു ജീവിതം കണ്ടെത്താൻ ശ്രമിക്കുന്ന ഒരമ്മയുടെയും രണ്ടു കുട്ടികളുടെയും കഥയാണ് ബേഡ്ബോക്സ് പറയുന്നത്. പുതിയൊരു ജീവിതം തേടിയിറങ്ങിയ അവർക്ക് മുന്നിൽ കുറെ പ്രതിബന്ധങ്ങൾ ആണ് കാത്തിരിക്കുന്നത്. താര നിബിഡമായ ചിത്രത്തിൽ നായികയായി അഭിനയിച്ച സാന്ദ്ര ബുള്ളോക് തന്നെയാണ് നിർമാതാക്കളിൽ ഒരാളും

👍7❤3
Peaky Blinders: Season 5 / പീക്കി ബ്ലൈന്റേഴ്സ്: സീസൺ 5 (2019)
എം-സോണ്‍ റിലീസ് – 2094
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
നിര്‍മാണം : BBC Studios
പരിഭാഷ : നെവിൻ ജോസ്
ജോണർ : ക്രൈം, ഡ്രാമ
8.8/10
1929 ലെ സാമ്പത്തിക തകർച്ചയോടെയാണ് 5-ആം സീസൺ ആരംഭിക്കുന്നത്. അത് ലോകത്തെ മുഴുവൻ കുഴപ്പത്തിലാക്കി. അവസരവും നിർഭാഗ്യവും എല്ലായിടത്തും ഒരുപോലെ ഉടലെടുത്തു. അതേസമയം ബ്രിട്ടനെക്കുറിച്ച് ധീരമായ കാഴ്ചപ്പാടുള്ള ഒരു കരിസ്മാറ്റിക് രാഷ്ട്രീയക്കാരൻ ഇപ്പോൾ എംപിയായ ടോമിയെ സമീപിക്കുമ്പോൾ, തന്റെ പ്രതികരണം കുടുംബത്തിന്റെ ഭാവിയെ മാത്രമല്ല, മുഴുവൻ രാജ്യത്തെയും ബാധിക്കുമെന്ന് ടോമി മനസ്സിലാക്കുന്നു. പുറമെനിന്നുള്ള ശത്രുക്കൾക്ക് പുറമെ കുടുംബത്തിൽ നിന്നുമുള്ള സ്വരചേർച്ചകൾ ടോമിയെ ആശങ്കയിലാഴ്ത്തുന്നു. മൈക്കൽ തന്റെ സിംഹാസനം കൈക്കലാക്കാൻ ശ്രമിക്കുന്നതായി ടോമി സംശയിക്കുന്നു. അത്യന്തം ആവേശഭരിതമായ 5ആം സീസൺ പ്രേക്ഷകരെ മുൾമുനയിൽ നിർത്തും എന്നതിൽ സംശയമില്ല.

👍6❤3😁1
The Guns of Navarone / ദി ഗണ്‍സ് ഓഫ് നാവറോണ് (1961)
എം-സോണ്‍ റിലീസ് – 2095
MSONE GOLD RELEASE
പോസ്റ്റർ: നിഖിൽ ഇ കൈതേരി
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : J. Lee Thompson
പരിഭാഷ : ഷമീർ ഷാഹുൽ ഹമീദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ
7.5/10
അലിസ്റ്റർ മക്ലീൻ ന്റെ ഇതേ പേരിലുള്ള 1957 ലെ നോവലിനെ അധികരിച്ചു 1961 -ൽ ജെ. ലീ തോംസൺ സംവിധാനം ചെയ്ത ചിത്രമാണ് "ദി ഗൺസ് ഓഫ് നവറോൺ". 1961 ലെ പണം വാരി പടങ്ങളിൽ ഒന്ന്. ഗ്രിഗറി പെക്ക്, ആന്റണി ക്വിൻ, ഡേവിഡ് നിവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ. മികച്ച ചിത്രത്തിനും, മികച്ച സംവിധായകനും, മികച്ച തിരക്കഥക്കും ഉൾപ്പെടെ 1961 ലെ 7 ഓസ്കാർ നോമിനേഷനും. സ്പെഷ്യൽ എഫക്ട് ന് ഓസ്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. ഖെറോസ് ദ്വീപിൽ കുടുങ്ങിപ്പോയ രണ്ടായിരത്തോളം ബ്രിട്ടീഷ് പട്ടാളക്കാരെ രക്ഷിക്കുന്നതിന് വേണ്ടി സഖ്യസേന ആറു പടക്കപ്പലുകൾ അയക്കുന്നു. പക്ഷേ പടക്കപ്പലുകൾക്കു ദ്വീപിൽ എത്തണമെങ്കിൽ അതിനടുത്തുള്ള നവറോൺ ദ്വേപിലെ രണ്ട് റഡാർ നിയന്ത്രിത തോക്കുകൾ നശിപ്പിക്കണം. ആ ദൗത്യവുമായി ഒരു സംഘം പട്ടാളക്കാർ യാത്രതിരിക്കുന്നു.

👍5❤1
A Touch of Sin / എ ടച്ച് ഓഫ് സിൻ (2013)
എം-സോണ്‍ റിലീസ് – 2096
പോസ്റ്റർ: ഷൈജു എസ്
ഭാഷ : മാൻഡരിൻ
സംവിധാനം : Zhangke Jia
പരിഭാഷ : മുഹസിൻ
ജോണർ : ആക്ഷൻ, ഡ്രാമ
7.1/10
ചൈനയിൽ നടന്ന നാല് യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചൈനയിലെ മികച്ച സംവിധായകരിൽ ഒരാളായ zhankge jia സംവിധാനം ചെയ്ത് 2013ൽ റിലീസ് ആയ ഡ്രാമ, ക്രൈം വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് "A touch of sin". സമകാലിക ചൈനയിലെ സാമൂഹികവും രാഷ്ട്രീയപരവുമായ സാഹചര്യം എങ്ങനെയാണ് പല വിഭാഗത്തിൽ പെടുന്ന ആളുകളെ ബാധിക്കുന്നതെന്നും അതിന്റെ പ്രത്യാഘാതങ്ങളും സിനിമയിൽ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. സിനിമയെന്ന മാധ്യമത്തിന്റെ ദൃശ്യാവിഷ്കാരത്തിന്റെ ശക്തി വെളിപ്പെടുത്തി തരുന്ന അപൂർവം ചിത്രങ്ങളിൽ ഒന്നാണ് "A touch of sin".2013 ലെ cannes film ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡും ചിത്രം നേടിയിട്ടുണ്ട്.

👍5❤3🔥1
The Lighthouse / ദി ലൈറ്റ്ഹൗസ് (2019)
എം-സോണ്‍ റിലീസ് – 2097
പോസ്റ്റർ: രതീഷ് ഗോപി
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Robert Eggers
പരിഭാഷ : നെവിൻ ജോസ്
ജോണർ : ഡ്രാമ, ഫാന്റസി, ഹൊറർ
7.5/10
2 കഥാപാത്രങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഫാന്റസിയും ഹൊററും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ബ്ലാക്ക് ആൻഡ് വൈറ്റിൽ വളരെ വ്യത്യസ്തമായ അനുഭവം തരുകയാണ് ഈ ചിത്രം. സിനിമാട്ടോഗ്രാഫിക്ക് വളരെയേറെ പ്രാധാന്യം നൽകിക്കൊണ്ട് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'The Witch' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ Rober Eggersന് ഈ ചിത്രവും മികച്ച അനുഭവമാക്കി മാറ്റാൻ സാധിക്കുന്നുണ്ട്.
ലൈറ്റ്ഹൗസ് കീപ്പറായി ഒരു ദ്വീപിൽ ജോലിക്ക് കയറുകയാണ് Ephraim Winslow എന്ന യുവാവ്. അവിടെ തന്നെ കുറച്ചു വർഷങ്ങളായി പണിയെടുക്കുന്ന Thomas Wake മാത്രമാണ് ആ ദ്വീപിൽ ശേഷിക്കുന്ന ഒരേ ഒരാൾ. ഇരുവർക്കും പലപ്പോഴും ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളും ആശയകുഴപ്പങ്ങളും മാനസിക വിഭ്രാന്തികളും ഫാന്റസിയും ഹൊററും ഇടകലർത്തിക്കൊണ്ട് പറയുകയാണ് സിനിമ.
2 കഥാപാത്രങ്ങൾ മാത്രമാണ് പ്രധാനമായും സിനിമയിൽ ഉള്ളത്. ലൈറ്റ്ഹൗസ് കീപ്പർമാരായി റോബർട്ട് പാറ്റിൻസണും വില്ല്യം ഡാഫോയും അസാധ്യ പ്രകടനം ആണ് കാഴ്ചവച്ചിരിക്കുന്നത്. മത്സരിച്ചുള്ള അഭിനയം തന്നെയാണ് നമുക്ക് പല സീനുകളിലും കാണാൻ സാധിക്കുക. തന്റേതായ രീതിയിൽ പണിയെടുക്കുന്ന Winslow യും അരക്കിറുക്കുള്ള വൃദ്ധനായ തോമസും മികച്ച കഥാപാത്ര സൃഷ്ടികൾ തന്നെയായിരുന്നു.കടപ്പാട് - Adhithyan Neelamana

👍8❤6😱1🤩1
ATM: Er Rak Error / എടിഎം: എർ റാക് എറർ (2012)
എം-സോണ്‍ റിലീസ് – 2098
പോസ്റ്റർ: നിഖിൽ ഇ കൈതേരി
ഭാഷ : തായ്
സംവിധാനം : Mez Tharatorn
പരിഭാഷ : ആദം ദിൽഷൻ
ജോണർ : കോമഡി, റൊമാൻസ്
7.1/10
ബന്ധു നിയമനം വിലക്കിയ ഒരു ബാങ്കിലാണ് നായകൻ സുവയും നായിക ജിബും ജോലി ചെയ്യുന്നത്. അവിടെ വെച്ച് ഇരുവരും അടുത്തറിയുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. തങ്ങളുടെ പ്രണയം കരിയറിനെ ബാധിക്കും എന്നത് കൊണ്ട് ഇരുവരും തങ്ങളുടെ ബന്ധം ആൾക്കാരിൽ നിന്നും മറച്ച് വെക്കാൻ ശ്രമിക്കുന്നു. കാരണം, ഇവരുടെ ബന്ധം ബാങ്ക് അറിഞ്ഞാൽ ഒരാളുടെ ജോലി തെറിക്കും എന്നത് ഉറപ്പാണ്. രണ്ട് പേർക്കും ജോലി നഷ്ടപ്പെടാതെ പ്രണയിക്കുകയും വേണം.ആയിടെയാണ് ബാങ്കിലെ ഒരു എ ടി എം മെഷീൻ, പിൻവലിച്ചതിൽ ഉപരി പണം കൊടുക്കുന്നു എന്ന വാർത്ത പുറത്ത് വന്നത്. ഈ അവസരം രണ്ട് പേരും മുതലാക്കാൻ ശ്രമിക്കുന്നു. എ ടി എമ്മൈലെ പ്രശ്നം ആദ്യം പരിഹരിക്കുന്ന ആൾക്ക് ബാങ്കിൽ തുടരാം അല്ലാത്ത ആൾ രാജി വെക്കാം എന്നാണ് ഉടമ്പടി. നല്ല രീതിയിൽ കോമഡിയും പ്രണയവും നിറഞ്ഞ തൈലാൻഡിലെ പണം വാരി സിനിമകളിൽ ഒന്നാണിത്. വൺ ഡേ, ഹലോ സ്ട്രേഞ്ചർ സിനിമകളിലെ നായകനാണ് ഇതിലും നായക വേഷം ചെയ്തിട്ടുള്ളത്.

❤10👍3