Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Phantom / ഫാന്റം (2015)

എം-സോണ്‍ റിലീസ് – 1023
ഹിന്ദി ഹഫ്ത II
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Kabir Khan
പരിഭാഷ : ലിജോ ജോളി
ജോണർ : ആക്ഷൻ, ഡ്രാമ, ത്രില്ലർ
5.8/10
കബീർ ഖാന്റെ സംവിധാനത്തിൽ സെയ്ഫ് അലി ഖാനും കത്രീന കെയ്ഫും മുഖ്യ വേഷത്തിൽ അഭിനയിച്ചു 2015 ൽ പുറത്തിറങ്ങിയ ബോളിവുഡ് സ്പൈ മൂവിയാണ് ഫാന്റം.ആക്ഷന് വളരെ അധികം പ്രാധാന്യം കൊടുത്തിരിക്കുന്ന ഒരു ചിത്രമാണിത്.
2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആ ആക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച സൂത്രധാരരെ അവരുടെ മാളത്തിൽ പോയി വേട്ടയാടാനായി ഇന്ത്യൻ രഹസ്യനേഷണ ഏജൻസിയായ റേ, ദാനിയാൽ ഖാൻ എന്ന പഴയ പട്ടാള ഉദ്യോഗസ്ഥനെ ഒരു രഹസ്യ മിഷൻ ഏൽപ്പിക്കുന്നു തുടർന്ന് നടക്കുന്ന സഭവങ്ങളാണ് അത്യന്തം ത്രില്ലിംഗ് ആയ ഈ മൂവിയുടെ കഥാതന്തു. അക്ഷയ് കുമാർ അഭിനയിച്ച ബേബി എന്ന ഹിന്ദി ചിത്രം ഇഷ്ടപെട്ടവർക്ക് ഈ ചിത്രവും ഇഷ്ടമാകും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤3
❤4👍3
Awe! / ഓ! (2018)

എം-സോണ്‍ റിലീസ് – 1024
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : തെലുഗു
സംവിധാനം : Prasanth Varma
പരിഭാഷ : തന്‍വീര്‍
ജോണർ : കോമഡി, ഫാന്റസി, ഹൊറർ
8/10
വ്യത്യസ്ത ലക്ഷ്യങ്ങളോടെ അസാധാരാണക്കാരായ ഒരു കൂട്ടം ആളുകള്‍ ഒരു ഭക്ഷണശാലയില്‍ ഒരുമിച്ചു കൂടുന്നു. അമ്പരപ്പിക്കുന്നഒരു രഹസ്യം മറനീക്കുന്നതോടെ അവരുടെ ജീവിതങ്ങള്‍ മാറിമറിയുന്നു. പ്രശാന്ത്‌ വര്‍മ്മ സംവിധാനം ചെയ്യ്ത് 2018 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് ഓ!. ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. സാധാരണ ഇന്ത്യന്‍ സിനിമ കൈകാര്യം ചെയ്യുന്ന പതിവുവിഷയങ്ങളില്‍ നിന്ന് മാറി ഏറെ തന്മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്ന ഒരു ത്രില്ലറാണ് ഓ!. മികച്ച താരനിര അണിനിരക്കുന്ന ഈ ചിത്രം ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤7👍4
❤6
A Man Who Was Superman / എ മാന്‍ ഹൂ വാസ് സൂപ്പര്‍മാന്‍ (2008)

എം-സോണ്‍ റിലീസ് – 1026
പോസ്റ്റർ : ഷൈജു എസ്
ഭാഷ : കൊറിയന്‍
സംവിധാനം : Yoon-cheol Jung
പരിഭാഷ : ഷെഹീർ
ജോണർ : കോമഡി, ഡ്രാമ
7.4/10
എല്ലാവരുടെയുള്ളിലും കാണും ഒരു സൂപ്പര്‍മാന്‍.ചിലര്‍ക്ക് അവരുടെ അച്ഛന്‍, ജ്യേഷ്ഠന്‍ , സുഹ്യത്ത് എന്നിങ്ങനെ.കുട്ടിക്കാലത്ത് കൈ മുകളിലോട്ടുയര്‍ത്തി സൂപ്പര്‍മാനെ അനുകരിക്കാത്തവരും കുറവായിരിക്കും.
ഒരു സൂപ്പര്‍മാന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്. മൂന്ന് വര്‍ഷമായി ഹ്യുമണ്‍ ഇന്റ്രസ്റ്റിംങ് സ്റ്റോറീസ് ഷൂട്ട് ചെയ്ത് ടീവിയില്‍ അവതരിപ്പിക്കുകയാണ് സോംഗ് സൂ-ജംഗ് എന്ന മാധ്യമ പ്രവര്‍ത്തക, ഒരുതരത്തില്‍ മടുപ്പ് അനുഭവപ്പെട്ടു വരുമ്പൊഴാണ് എല്ലാവരേയും സഹായിക്കുന്ന ഒരു സൂപ്പര്‍മാനെ കാണാനും കേള്‍ക്കാനും ഇടയാകുന്നത്. അയാള്‍ എല്ലാവരോടും സ്വയം താനൊരു സൂപ്പര്‍മാന്‍ ആണെന്ന് പരിചയപ്പെടുത്തുന്നു. തെരുവിലും മറ്റും പ്രായഭേദമന്യേ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നു.
ഒരു പ്രത്യേക സാഹചര്യത്തില്‍ സോംഗ് സൂ-ജംഗും സൂപ്പര്‍മാനും കാണാന്‍ ഇടയാകുന്നു. അയാളുടെ ചെയ്തികളില്‍ വ്യത്യസ്ഥത കണ്ടെത്തിയ സോംഗ് സൂ-ജംഗ് അയാളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുകയും, ഇന്‍റര്‍വ്യൂ ചെയ്യുകയും ചെയ്യുന്നു. അവള്‍ സൂപ്പര്‍മാനോട് കുറേ ചോദ്യങ്ങള്‍ ചോദിക്കുന്നു, എല്ലാ ഉത്തരങ്ങള്‍ക്കുമുള്ള ചോദ്യം തന്‍റെ ജീവിതം കൊണ്ട് കാണിച്ചു കൊടുക്കുകയാണ് ഇവിടെ സൂപ്പര്‍മാന്‍. 'താങ്കള്‍ സൂപ്പര്‍മാനാണെങ്കില്‍ എന്തു കൊണ്ട് താങ്കള്‍ക്ക് പറക്കാന്‍ കഴിയുന്നില്ല?' എന്ന അവളുടെ ചോദ്യത്തിന് വളരെ രസകരമായാണ് സൂപ്പര്‍മാന്‍ ഉത്തരം നല്‍കുന്നത്, തന്‍റെ തലക്കുള്ളില്‍ ദുഷ്ട ശക്തികള്‍ ഒരു ക്രിപ്റ്റണേറ്റ് വച്ചുവെന്നും അതിന്‍റെ പ്രവര്‍ത്തനം മൂലം തനിക്ക് പഴയ ശക്തികള്‍ ഒന്നുമില്ല എന്നും, ഒരുനാള്‍ അത് പുറത്തെടുത്താല്‍ തനിക്കെല്ലാ ശക്തിയും തിരിച്ചുവരുമെന്നും അയാള്‍ പറയുന്നു.
പിന്നീട് സൂപ്പര്‍മാന്‍റെയും സോംഗ് സൂ-ജംഗ് എന്ന മാധ്യമ പ്രവര്‍ത്തകയുടേയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് "A man who was superman" പറയുന്നത്. വളരെ ഹ്യദയഹാരിയായ, മനസലിയിപ്പിക്കുന്ന ഒരു കൊച്ചു ചിത്രം, കൂടുതല്‍ വേദനപ്പിച്ചത് ഇതൊരു നടന്ന സംഭവത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണെന്ന് അറിഞ്ഞപ്പൊഴാണ്. ഒരു മനുഷ്യന്‍ സൂപ്പര്‍മാന്‍ ആകുന്നത് താന്‍ മറ്റുള്ളവരെ സഹായിക്കുമ്പോഴും, അവരുടെ പുഞ്ചിരി സമ്മാനമായിക്കിട്ടുമ്പോഴും ആണെന്ന് ചിത്രം പറഞ്ഞ് വെക്കുന്നു. സഹായങ്ങള്‍ മാത്രമല്ല, പ്രക്യതിയെ ചെയ്യുന്ന ചൂഷണങ്ങളും സംവിധായകന്‍ പറയുന്നു. ഒരാളെ സഹായിക്കുമ്പൊള്‍ അവരുടെ ഭാവിയാണ് മാറുക എന്ന ചിന്തയും സംവിധായകന്‍ ഇവിടെ ഫ്ലാഷ്ബാക്ക് രംഗങ്ങളിലൂടെ വൈകാരികമായി പറഞ്ഞു വെക്കുന്നുണ്ട്.
ചിരിയിലൂടെയും, ചിന്തിപ്പിച്ചും മറ്റു ചില സോ കോള്‍ഡ് സൂപ്പര്‍മാന്‍സിനേയും ചിത്രം ട്രോളുന്നുണ്ട്. എന്താണ് എന്ന് ചിത്രം കണ്ട് തന്നെ അറിയുക. കൂടാതെ സൂപ്പര്‍മാനായി വേഷമിട്ട ഹ്വാംഗ് ജംഗ് മിനും മാധ്യമപ്രവര്‍ത്തകയായി അഭിനയിച്ച ജുന്‍ ജി ഹൈന്‍റെയും അഭിനയവും എടുത്ത് പറയേണ്ട കാര്യം തന്നെയാണ്! അഭിനയമികവ് കൊണ്ട് മറ്റൊരു തലത്തില്‍ സിനിമയെ എത്തിക്കുന്നുണ്ടവര്‍, കൊറിയന്‍ സിനിമാ പ്രേമികളെ സമ്പന്ധിച്ചിടത്തോളം ഇവിരെ പ്രത്യേകം പരിചയപ്പെടുത്തണ്ട ആവശ്യമില്ല. വര്‍ഷങ്ങളായി ചെയ്യുന്ന ഒരോ കഥാപാത്രങ്ങളെയും അതിന്‍റെ പൂര്‍ണ്ണതയിലെത്തിക്കുന്ന രണ്ട് പേര്‍. അവരൊന്നിക്കുമ്പൊള്‍ അത്ഭുതമല്ലാതെ മറ്റെന്തു സംഭവിക്കാന്‍.
കൊറിയന്‍ ഫീല്‍ഗുഡ് ചിത്രങ്ങള്‍ കാണുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤2
❤6👍4
One Day / വൺ ഡേ (2016)

എം-സോണ്‍ റിലീസ് – 1120
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : തായ്
സംവിധാനം : Banjong Pisanthanakun
പരിഭാഷ : അരുൺ അശോകൻ
ജോണർ : ഡ്രാമ, റൊമാൻസ്
Info : EBA32E0030F4B2634467ABE75CC49A26A9D25F8C
7.7/10
ഡെൻചായ് എന്നെ ചെറുപ്പക്കാരന് തന്റെ ഓഫീസിൽ ജോലി ചെയ്യുന്ന നൂയി എന്ന സുന്ദരി പെൺകുട്ടിയോട് പ്രണയമാണ്. കാണാൻ അത്ര സുന്ദരനും ചുറുചുറുക്കുമില്ലാത്ത ഡെൻചായ് അവളൊരിക്കലും തനിക്ക് കിട്ടില്ലെന്ന് മനസ്സിലുറപ്പിക്കുന്നു. അങ്ങനെയൊരിക്കൽ ഓഫീസിൽ നിന്നും ജപ്പാനിലെ ഹൊക്കായഡോയിലേക്ക് ടൂറ് പോകുന്നു. അവിടെ മഞ്ഞുമലയുടെ മുകളിലുള്ള മണിയടിച്ച് പ്രാർത്ഥിച്ചാൽ പ്രണയസാഫല്ല്യം കൈ വരുമെന്ന് ഡെൻചായ് മനസ്സിലാക്കുന്നു. എന്നാൽ താനവൾക്ക് ഒരിക്കലും യോജിക്കില്ലെന്ന അപകർഷതാബോധവും അവനെ അലട്ടുന്നു. ഒരു ദിവസമെങ്കിലും തനിക്കവളുടെ കാമുകനാവണമെന്ന ആഗ്രഹത്തോട് കൂടി ഡെൻചായും മലമുകളിൽ മണിയടിച്ച് പ്രാർത്ഥിക്കുന്നു. പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമായി മനോഹരമായൊരു ഫീൽ ഗുഡ് മൂവി സംവിധായകൻ പ്രേക്ഷകർക്കായി സമ്മാനിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍15❤11
The Fireman's Ball / ദി ഫയര്‍മാന്‍സ് ബോള്‍ (1967)

എം-സോണ്‍ റിലീസ് – 1121
ക്ലാസ്സിക് ജൂൺ 2019 - 01
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ചെക്ക്
സംവിധാനം : Miloš Forman
പരിഭാഷ : വെന്നൂർ ശശിധരൻ
ജോണർ : കോമഡി, ഡ്രാമ
Info : EEB7DFED58126F5F611DDBA9B05FF8FC1B0F2546
7.5/10
ചെക്കോസ്ലോവാക്യയിലെ ഒരു ചെറിയ നഗരത്തിലെ അഗ്നിശമന സേനാംഗങ്ങൾ തങ്ങളുടെ വിരമിച്ച സേനാ തലവൻ ലോസിക്കൂസിന്റെ 86-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഒരു സൗന്ദര്യ മത്സരം കൂടി സംഘടിപ്പിക്കുവാൻ തിരുമാനിക്കുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ നിന്ന് തന്നെ മത്സരാർത്ഥികളായ പെൺകുട്ടികളെ കണ്ടെത്തി ചടങ്ങ് കൊഴുപ്പിക്കാനാണ് സംഘാടക സമിതി ശ്രമിക്കുന്നത്. എന്നാൽ ഇതിനിടെ കൂപ്പൺ നറുക്കെടുപ്പിൽ നൽകാനായി ഒരുക്കി വച്ചിരുന്ന സമ്മാനങ്ങൾ ഓരോന്നായി അപ്രത്യക്ഷമാവുന്നത് സംഘാടകസമിതിയെ പ്രതിസന്ധിയിലാക്കുന്നു. സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികളിൽ ചിലർ പിൻമാറുക കൂടി ചെയ്യുന്നതോടെ അവരുടെ പ്രതിസന്ധി അതിരൂക്ഷമാവുന്നു. സൃഷ്ടിക്കപ്പെടുന്ന ഓരോ പ്രതിസന്ധികളെയും മറികടക്കാൻ ശ്രമിക്കുന്തോറും പുതിയ പ്രതിസസികൾ ഉടലെടുത്തുകൊണ്ടേ ഇരിക്കുകയാണ്. സംഘാടക സമിതിക്ക് ഇതെല്ലാം മറികടന്ന് തങ്ങളുടെ മുൻ സേനാതലവന്റെ പിറന്നാളാഘോഷം ഭംഗിയായി പൂർത്തിയാക്കാനാവുമോ?
ഒരു രാത്രി നടക്കുന്ന പിറന്നാളാഘോഷത്തിന്റെ ആഖ്യാനമാണ് ചിത്രം. ആഘോഷം നടക്കുന്ന ഹാളിന്റെ പുറത്തേയ്ക്ക് ക്യാമറ സഞ്ചരിക്കുന്നത് ഏതാനം മിനിറ്റുകൾ മാത്രം. ഭാക്കി സമയമത്രയും കഥാപാത്രങ്ങളെ പിൻപറ്റി അത് ആഘോഹാളിൽ ചുറ്റിയടിക്കുന്നു.
ജീവിതത്തിന്റെ വിരുദ്ധാവസ്ഥകളിൽ നിന്നാണ് നർമ്മം ഉരുവം കൊള്ളുന്നത് എന്നാണ്, അതിനെ സംബന്ധിച്ചുള്ള അടിസ്ഥാന തത്വം. ഇത്തരം അനവധി വൈരുദ്ധ്യാവസ്ഥകളുടെ മുഹൂർത്തങ്ങൾ ചിത്രത്തിലുടനീളം സന്നിവേശിപ്പിച്ച് ഫോർമാൻ സൃഷ്ടിക്കുന്ന സംശുദ്ധനർമ്മത്തിന്റെ അലകൾ പ്രേക്ഷകരെ ഏറെ രസിപ്പിക്കും എന്നത് നിസ്തർക്കമാണ്. നൈമിഷികമായ പൊട്ടിച്ചിരിയല്ല, നീണ്ടു നിൽക്കുന്ന കുലുക്കിച്ചിരിയാണ് മിലോസ് ഫോർമാൻ ഈ ചിത്രത്തിലൂടെ പ്രേക്ഷകരിൽ സൃഷ്ടിച്ചെടുക്കുന്നത്. അക്കാലത്തെ ചെക്കോസ്ലോവാക്യയുടെ രാഷ്ട്രീയ കാലാവസ്ഥയുമായി ബന്ധിപ്പിച്ച് ചിത്രത്തെ വ്യാഖ്യാനിക്കാനുള്ള സാധ്യതയും ഫോർമാൻ തുറന്നിടുന്നുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤2
👍3❤1
The Children are Watching Us / ദ ചിൽഡ്രൻ ആർ വാച്ചിങ് അസ് (1943)

എം-സോണ്‍ റിലീസ് – 1122
ക്ലാസിക് ജൂൺ 2019 - 02
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇറ്റാലിയൻ
സംവിധാനം : Vittorio De Sica
പരിഭാഷ : ബോയെറ്റ് വി ഏശാവ്
ജോണർ : ഡ്രാമ
Info : DEAFB8E0B88D97466A261DF6B8B05802EC11F629
7.7/10
സെസാരെ ഗിലിയോയുടെ (Cesare Giulio) പ്രിക്കോ എന്ന നോവലിനെ ആസ്പദമാക്കി വിറ്റോറിയോ ഡി സീക്ക സംവിധാനം ചെയ്ത ചിത്രം.പ്രിക്കോ എന്ന 5 വയസ്സുകാരനിലൂടെയാണ് ഈ കഥ പറഞ്ഞുപോകുന്നത്. ഒരു ഇറ്റാലിയന്‍ കുടുംബത്തിന്റെ തകര്‍ച്ചയും അതിന്‍റെ അനതരഫലവുമൊക്കെയാണ് ഈ ചിത്രം പറയുന്നത്.ഈ ചിത്രത്തിലൂടെയാണ് സംവിധായകനായ ഡി സീക്കയും എഴുത്തുകാരനായ സെസാരെ സവിറ്റിനിയും (Cesare Zavattini) ആദ്യമായി ഒന്നിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍3❤1
👍5
Jean de Florette / ഷോണ്‍ ദെ ഫ്ലോറെറ്റ് (1986)

എം-സോണ്‍ റിലീസ് – 1123
ക്ലാസിക് ജൂൺ 2019 - 03

ഭാഷ : ഫ്രഞ്ച്
സംവിധാനം : Claude Berri
പരിഭാഷ : ഷൈജു എസ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ
IMDb : ⭐️8/10

സൈനിക സേവനം കഴിഞ്ഞ് തന്റെ ഗ്രാമത്തിൽ തിരികെയെത്തിയ ഉഗോളിൻ സുബേയ്റന്റെ മനസ്സിൽ ചില പദ്ധതികളുണ്ടായിരുന്നു. തന്റെ അമ്മാവനടക്കമുള്ള മുൻഗാമികൾ ചെയ്ത് പോന്നിരുന്ന പഴ-പച്ചക്കറി കൃഷികളിൽ നിന്നും വിഭിന്നമായി പൂ കൃഷി ചെയ്യുക. തനിക്ക് ആകെയുള്ള ബന്ധുവും തന്റെ സമ്പത്തിന് അവകാശിയുമായ അനന്തരവനെ എങ്ങനെയും സഹായിക്കാൻ അമ്മാവൻ സീസർ ഒരുക്കമായിരുന്നു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. കൃഷിയ്ക്ക് അത്യാവശ്യമായി വേണ്ട വെള്ളത്തിന്റെ അപര്യാപ്തത അവർക്ക് ഒരു വലിയ വെല്ലുവിളിയായി. അതിന് പരിഹാരം കണ്ടെത്താനായി തൊട്ടടുത്ത് വറ്റാത്ത ഉറവയുള്ള ഒരു സ്ഥലം അവർ വാങ്ങിക്കാൻ തീരുമാനിക്കുന്നു. എന്നാൽ സീസറുമായി അത്ര രസത്തിലല്ലാത്ത ബൊഫീഗെ ഒരു തരത്തിലും തന്റെ സ്ഥലം അവർക്ക് വിൽക്കാൻ ഒരുക്കമായിരുന്നില്ല. തുടർന്ന് ആ സ്ഥലവും ഉറവയും സ്വന്തമാക്കാൻ സിസാറും ഉഗോളിനും പല തന്ത്രങ്ങളുമൊരുക്കുന്നു.

1986ൽ ഫ്രഞ്ച് ഭാഷയിൽ പുറത്തിറങ്ങിയ 'ഷോൺ ദെ ഫ്ലോറെറ്റ്' എന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ക്ലോഡ് ബെറിയാണ്. ജെറാർഡ് ഡെപർഡ്യൂ, ഡാനിയൽ ഒട്ടീൽ, വെസ് മൊണ്ടാന്റ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്കാരമുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഈ ചിത്രം നേടുകയുണ്ടായി. ഈ ചിത്രത്തിന്റെ വിജയം ഇതിൽ ചിത്രീകരിച്ച പ്രൊവെൻസ് പ്രദേശം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുവാൻ കാരണമായി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
👍8❤1
👍2👏1
Manon des Sources / മനോണ്‍ ദെ സോഴ്സ് (1986)

എം-സോണ്‍ റിലീസ് – 1124
ക്ലാസിക് ജൂൺ 2019 - 04


ഭാഷ : ഫ്രഞ്ച്
സംവിധാനം : Claude Berri
പരിഭാഷ : ഷൈജു എസ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ
IMDb : ⭐️8/10

'ഷോൺ ദെ ഫ്ലോറെറ്റ്' എന്ന ഫ്രഞ്ച് ചിത്രത്തിന്റെ രണ്ടാം ഭാഗമായി 1986ൽ തന്നെ പുറത്തിറങ്ങിയ ചിത്രമാണ് 'മനോണ്‍ ദെ സോഴ്സ്' ആദ്യ ഭാഗം സംവിധാനം ചെയ്ത ക്ലോഡ് ബെറി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.

ജോൺ കാഡോറെ മരണമടഞ്ഞ് 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ നഗരത്തിലെ ഒരു ബാലേ സംഘത്തിൽ പാട്ടുകാരിയായി ജീവിതം നയിക്കുന്നു. എന്നാൽ മനോണ്‍, അമ്മയുടെ അടുക്കലേക്ക് പോകാൻ തയ്യാറായിരുന്നില്ല. അവളുടെ അച്ഛൻ പകർന്നു നൽകിയ അറിവുകളുമായി അവൾ കുന്നുകളിൽ ആടുകളെ മേച്ചും കിളികളെ വേട്ടയാടിയും കഴിഞ്ഞു. ചതിയിലൂടെ നേടിയെടുത്ത ഉറവയും കൃഷിയിടവും കൊണ്ട് ഉഗോളിൽ ഒരുപാട് സമ്പാദിച്ചു. വർഷങ്ങളായി അമ്മാവൻ സിസാർ നിർബന്ധിച്ചുകൊണ്ടിരിക്കുന്ന കല്ല്യാണക്കാര്യത്തിൽ ഉഗോളിന് മനംമാറ്റമുണ്ടാവുന്നു. കുന്നിൻ മുകളിൽ വേട്ടയാടാൻ പോയപ്പോൾ കാണാനിടയായ സുന്ദരി മനോണായിരുന്നു അതിന് കാരണം. അമ്മാവന്റെ സമ്മതം കിട്ടിയെങ്കിലും അവളോട് നേരിട്ട് സംസാരിക്കാൻ ഉഗോളിന് ധൈര്യമില്ലായിരുന്നു.

ആദ്യ ഭാഗം പോലെത്തന്നെ വളരെ മനോഹരമായ ഈ ചിത്രവും നിരവധി പുരസ്‌കാരങ്ങൾ നേടുകയുണ്ടായി. ഡാനിയൽ ഒട്ടീൽ, വെസ് മൊണ്ടാന്റ് എന്നിവരോടൊപ്പം മനോനായി ഇമ്മാനുവൽ ബെർട്ട് അഭിനയിച്ചിരിക്കുന്നു. 2010 എമ്പയർ മാഗസിന്റെ "ലോക സിനിമയിലെ മികച്ച 100 ചിത്രങ്ങൾ" എന്ന പട്ടികയിൽ 'ഷോൺ ദെ ഫ്ലോറെറ്റും', 'മനോണ്‍ ദെ സോഴ്സും' 60ആം സ്ഥാനം നേടുകയുണ്ടായി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
👍4❤2
❤4
Ninu Veedani Needanu Nene / നിനു വീഡനി നീഡനു നേനേ (2019)

എം-സോണ്‍ റിലീസ് – 1271
പോസ്റ്റര്‍: ഷൈജു എസ്
ഭാഷ : തെലുഗു
സംവിധാനം : Caarthick Raju
പരിഭാഷ : ജിതിന്‍. വി
ജോണർ : റൊമാന്‍സ്, ത്രില്ലര്‍
Info : D4AA24459D274215544A70E9F7221691395DCFF8
5.9/10
മരിച്ചു കഴിഞ്ഞു എന്തായിരിക്കും എന്നു ചിന്തിക്കാത്തവർ ഉണ്ടാവുമോ? അങ്ങനെ ചിന്തിക്കുന്നവർ ആണെങ്കിൽ ഒരിക്കലെങ്കിലും? എന്തായിരിക്കും നമുക്ക് സംഭവിക്കുക, അങ്ങനെ എല്ലാത്തിനോടും യാത്ര പറഞ്ഞുള്ള ഇറങ്ങി പോക്കുകൾക്ക് ശേഷം നമ്മൾ ഒരുപാടു സ്നേഹിച്ചിരുന്ന, നമ്മളെ ജീവനായി കരുതിയിരുന്ന പലരും എങ്ങനെ ആയിരിക്കുമെന്നു കാണാൻ ഒരവസരം കിട്ടിയാൽ ആരെങ്കിലും വിട്ടു കളയുമോ?
ചിലപ്പോൾ പ്രേതങ്ങളെയും പിശാചുകളെയും കഥകളിൽ ഒരുപാട് കണ്ടു പോയവർ ഞെട്ടിപ്പോയേക്കാം, എന്നാൽ അതൊരു യാത്ര പറച്ചിലിനുള്ള അവസരമാണ്. അവരെ ചേർത്തു പിടിക്കാൻ, ആശ്വസിപ്പിക്കാൻ, തണലേകാൻ കഴിയാതെ പോയതിനു പറ്റിയാൽ മാപ്പു പറയാൻ. അതിലേറെ ഇനിയൊരിക്കലും കാണാൻ കഴിയില്ല, അടുത്തിരിക്കാൻ സാധിക്കില്ല എന്നുറപ്പുള്ളവരോടൊപ്പം ഒരുമിച്ചു കൈ പിടിച്ചു, മതിയാവുന്നത്ര ദൂരം നടക്കാൻ ഒരവസരം കിട്ടിയാൽ, വേണ്ടാന്നു പറയാൻ മാത്രം ദുഷ്ടരാവില്ല നമ്മളാരും. അങ്ങനൊരു അവസരം കിട്ടിയവരുടെ കഥയാണ് "Ninu Veedani Needanu Nene"
കാർത്തിക്ക് രാജുവിന്റെ സംവിധാനത്തിൽ 2019ൽ തെലുഗു ഭാഷയിൽ പുറത്തിറങ്ങിയ ഈ ചിത്രം രണ്ട് പ്രണയിതാക്കളുടെ കഥയാണ് പറയുന്നത്. ഒരു ദിവസം ഇവർക്ക് ഹൈദരാബാദിനടുത്ത് വച്ച് ഒരു അപകടം സംഭവിക്കുന്നു അതിന് ശേഷം തിരികെ വീട്ടിലെത്തുന്ന ഇവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോവുകയാണ്. ഹൊററും മിസ്റ്റ്റ്ററിയും കോമഡിയും ഫാൻന്റസിയും എല്ലാം ചേർന്ന ഈ ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്.
കടപ്പാട് : Jayachandran
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤3😱1
The Black Stallion / ദി ബ്ലാക്ക് സ്റ്റാല്‍യന്‍ (1979)

എം-സോണ്‍ റിലീസ് – 1125
ക്ലാസിക് ജൂൺ 2019 – 05
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്, അറബിക്, ഇറ്റാലിയൻ
സംവിധാനം : Carroll Ballard
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : അഡ്വെഞ്ചർ, ഫാമിലി, സ്‌പോർട്
Info : A8B712A6ECA12F873DA01E4301EBF1AC3447B791
7.3/10
അച്ഛനോടൊപ്പം കപ്പല്‍ യാത്ര ചെയ്യവേ അലെക് എന്ന ബാലന്‍ ഒരു കറുത്ത അറബിക്കുതിരയില്‍ ആകൃഷ്ടനാകുന്നു. മെരുങ്ങാത്തതിനാല്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കപ്പലില്‍ കൊണ്ടുപോകുന്ന കുതിരയുമായി അലെക് ചങ്ങാത്തത്തിലാകാന്‍ ശ്രമിക്കുന്നു. ആകസ്മികമായി കപ്പല്‍ അപകടത്തില്‍പ്പെടുകയും അലെക്കും കുതിരയും ഒരു മണലാരണ്യം പോലെയുള്ള ഒരു ദ്വീപില്‍ പെട്ടുപോകുകയും ചെയ്യുന്നു. അവിടെ നിന്ന് രക്ഷപ്പെടുത്തി വീട്ടിലെത്തിക്കുന്ന അലെക് മുന്‍ കുതിരയോട്ട പരിശീലകന്‍ ഹെന്‍റി ഡെയ്ലിയുമായി പരിചയപ്പെടുന്നു. തുടര്‍ന്ന് അലെക്കിന്‍റെ ജീവിതം തന്നെ മാറ്റി മറിക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤2
❤5👍2
Le Samourai / ലെ സമുറായ് (1967)

എം-സോണ്‍ റിലീസ് – 1126
ക്ലാസിക് ജൂൺ 2019 - 06
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഫ്രഞ്ച്
സംവിധാനം : Jean-Pierre Melville
പരിഭാഷ : ശ്രീധർ
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
Info : 326E5B8E1E6F20DC8954C9B8717560857AD60C16
8.1/10
1967ൽ പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഷോൺ-പിയർ മേൽവിൽ സംവിധാനം ചെയ്ത നിയോ-നോയർ ക്രൈം ചിത്രമാണ് ലെ സമുറായി. ആരുമായും വലിയ അടുപ്പം വെച്ചുപൊറുപ്പിക്കാത്ത, ഒറ്റയാനായി വാടകക്കൊലയാളിയാണ് ജെഫ് കോസ്റ്റല്ലോ. ഒരു കൊലപാതകം നടത്തിയതിന് ശേഷം പോലീസിന്റെ സംശയത്തിൽ പെടുന്നുണ്ടെങ്കിലും ബുദ്ധിപരമായ മുൻകരുതലുകൾ മൂലം ജെഫിനെതിരെ തെളിവുകൾ നിരത്താനാവാതെ കുഴങ്ങുകയാണ് പോലീസ്. പോലീസ് ജെഫിനെ സംശയിക്കുന്നുണ്ടെന്നറിഞ്ഞ് മുൻകരുതലായി അയാളെ വകവരുത്താൻ കൊലപാതകത്തിന് കാശുകൊടുത്ത ആളുകൾ ശ്രമിക്കുന്നതോടെ ജെഫിനു മുന്നിലെ വഴികൾ ഓരോന്നായി അടയുകയാണ്. നിർവികാരനായ കൊലയാളിയായി പ്രശസ്ത ഫ്രഞ്ച്താരം അലൈൻ ഡെലോൺ ആണ് അഭിനയിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤1