Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
👍5
The Silence / ദ സൈലൻസ് (1998)

എം-സോണ്‍ റിലീസ് – 1113
പോസ്റ്റർ : ഷൈജു എസ്
ഭാഷ : പേർഷ്യൻ
സംവിധാനം : Mohsen Makhmalbaf
പരിഭാഷ : ജോസഫ്
ജോണർ : ഡ്രാമ, മ്യൂസിക്
Info : C3E990E5B82C616BB8B81DEB2065B94F437CCEF7
6.9/10
ഇറാനിയൻ സംവിധായകനായ മുഹ്സെനെ മെഹ്മെൽബോഫ് രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സൈലൻസ്. താജിക്കിസ്ഥാനിൽ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമായ ഒരു ബാലൻ്റെ കഥയാണ് പറയുന്നത്. അന്ധനായ ഹുർഷിദിന് സംഗീതത്തിൽ വലിയ താത്പര്യമാണ്. എന്നാൽ ഈ താത്പര്യം അവന് പലപ്പോഴും വിനയാകുന്നു. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ സൂഫിസവുമായി ബന്ധപ്പെട്ട ഒട്ടനവധി ബിംബങ്ങളുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤2
❤6👍1
Bareilly Ki Barfi / ബറേലി കി ബർഫി (2017)

എം-സോണ്‍ റിലീസ് – 1114
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Ashwiny Iyer Tiwari
പരിഭാഷ : ഷൈജു എസ്
ജോണർ : കോമഡി, റൊമാൻസ്
Info : 4DFE6DC8C91058E564977B7EE1E86BD692B217FE
7.5/10
ബിട്ടി സാധാരണ പെൺകുട്ടികളെപ്പോലെയല്ല, അവൾ അച്ചന്റെ അരുമ മകനാണ് അമ്മയുടെ തീരാ തലവേദനയും. ബിട്ടി സിഗരറ്റ് വലിയ്ക്കും, കൂട്ടുകാരിയുടെ കൂടെ ബിയർ കുടിയ്ക്കും, മറ്റുള്ളവരുടെ ഉപദേശങ്ങൾ കേൾക്കില്ല, ബിട്ടിയ്ക്ക് ഇംഗ്ലീഷ് സിനിമകൾ കാണാനും ബ്രേക്ക് ഡാൻസ് ചെയ്യാനുമിഷ്ടമാണ്. എന്നാൽ വിവാഹാലോചനയുമായി വരുന്ന പയ്യന്മാർക്കൊന്നും തന്നെ ബിട്ടിയെ ഇഷ്ടപ്പെടുന്നില്ല. അമ്മയുടെ വേവലാതിയും അച്ഛന്റെ വിഷമവും ഇല്ലാതാക്കാൻ ബിട്ടി കണ്ടെത്തിയ മാർഗം നാടുവിടുകയെന്നതായിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് വാങ്ങിക്കുന്ന 'ബറേലിയുടെ ബർഫി' എന്ന പുസ്തകം ബിട്ടിയുടെ തീരുമാനം മാറ്റുന്നു. ആ പുസ്തകത്തിൽ പറയുന്ന ബബ്ലിയെന്ന പെൺകുട്ടി താൻ തന്നെയാണെന്ന് ബിട്ടിയ്ക്ക് തോന്നുന്നു.തിരികെ വീട്ടിലെത്തുന്ന ബിട്ടി 'ബറേലിയുടെ ബർഫി'യുടെ എഴുത്തുകാരനെ കണ്ടെത്താൻ ശ്രമിക്കുകയാണ്. തുടർന്ന് ബറേലിയുടെ ബർഫിയും അതിന്റെ എഴുത്തുകാരനും എങ്ങനെയാണ് ബിട്ടിയുടെ ജീവിതം മാറ്റി മറിക്കുന്നതെന്നാണ് 2017ൽ പുറത്തിറങ്ങിയ 'ബറേലി കി ബർഫി' എന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ഇതിവൃത്തം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍13❤5
🥰4
Friend Zone / ഫ്രണ്ട് സോൺ (2019)

എം-സോണ്‍ റിലീസ് – 1208
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : തായ്
സംവിധാനം : Chayanop Boonprakob
പരിഭാഷ : ഷിഹാസ് പരുത്തിവിള
ജോണർ : കോമഡി, റൊമാൻസ്
Info : B324B6D9B2D703DD6324889DB2DF4A968170567E
7.5/10
സൗഹൃദം അതിന്റെ മനോഹാരിത ഒട്ടും ചോരാതെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ ചാലിച്ച ഒരു തായ് സിനിമ അതാണ് ഫ്രണ്ട്സോൺ. പത്തുവർഷങ്ങളുടെ സൗഹൃദം പ്രണയമായി മാറിയപ്പോൾ അത് സ്വീകരിക്കാൻ ഗിംങ് തയാറായിരുന്നില്ല. ഗിംങ് എങ്ങനായിരിക്കും അതിനോട് പ്രതികരിച്ചിട്ടുണ്ടാവുക. ആത്മാർത്ഥ സൗഹൃദം എന്നൊന്ന് ഉണ്ടോ? ആത്മാർത്ഥ സൗഹൃദങ്ങൾ പ്രണയമായി മാറുമോ തുടങ്ങിയ ഒരുപിടി ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങൾക്ക് രസകരമായി ഉത്തരം നൽകുകയാണ് “ഫ്രണ്ട്സോൺ“.
പ്രണയം ക്ലീഷേയാണ്.. ഫ്രണ്ട്സോണും…❤️
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍10❤3
❤4👍1
Kavaludaari / കവലുദാരി (2019)

എം-സോണ്‍ റിലീസ് – 1115
പോസ്റ്റർ : അർജുൻ ശിവദാസ്
ഭാഷ : കന്നഡ
സംവിധാനം : Hemanth Rao
പരിഭാഷ : ഹിഷാം അഷ്‌റഫ്, അർജുൻ ശിവദാസ്
ജോണർ : ത്രില്ലർ
Info : 108C9C20910CFBE10AEE88778FBBF6CEEBAC8EB6
8.1/10
ദുരൂഹ സാഹചര്യത്തിൽ ലഭിച്ച 3 മനുഷ്യരുടെ അസ്ഥികൾക്കു 40 വർഷത്തോളം പഴക്കം ഉണ്ടായിരുന്നു. അതിന്റെ കാലപ്പഴക്കം കൊണ്ടു തന്നെ പോലീസ് അധികം ശ്രദ്ധ കൊടുക്കുന്നില്ല. എഴുതി തള്ളാവുന്ന കേസുകളിൽ ഒന്നായി മാറുമ്പോൾ ആണ് ട്രാഫിക് പോലീസിൽ ഉള്ള ശ്യാം അതിൽ താത്പര്യം കാണിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ദുരൂഹമായ സാഹചര്യത്തിൽ നടന്ന കൊലപാതകങ്ങൾ. അതിനെ ചുറ്റിപ്പറ്റി സംഭവിച്ച കഥകൾ. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നത് കൊണ്ടു തന്നെ ശിഥിലമായ നിയമ വ്യവസ്ഥിതിയിൽ ഉണ്ടായ സാഹചര്യങ്ങൾ എല്ലാം ആ സംഭവങ്ങളിലേക്കു ഉള്ള ദുരൂഹത കൂട്ടിയതേയുള്ളൂ. എന്നാൽ, കണ്ടതും കേട്ടതുമാണോ യഥാർത്ഥ കഥ??
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6
Sarkar / സർക്കാർ (2005)

എം-സോണ്‍ റിലീസ് – 1209
പോസ്റ്റർ: ശ്രീധർ
ഭാഷ : ഹിന്ദി
സംവിധാനം : Ram Gopal Varma
പരിഭാഷ : ലിജോ ജോളി
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
Info : A9F367A485FBBC7DD5F650CDF9921D4EB122C8FB
7.6/10
രാം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രമാണ് സർക്കാർ. പിന്നീട് മറ്റ് രണ്ട് ഭാഗങ്ങൾ കൂടി ഈ ചിത്രത്തിന്റെ തുടർച്ചയായി പുറത്തിറങ്ങിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, കത്രീന കൈഫ് എന്നിവരാണ് ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. 'ദി ഗോഡ് ഫാദർ' എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
സാധാരണകാർക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ അത് വാങ്ങിക്കൊടുക്കാൻ സദാ സന്നദ്ധനായ സുഭാഷ് നാഗരെയുടെയും മകൻ ശങ്കറിന്റെയും കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. രണ്ട് മണിക്കൂറിൽ താഴെയുള്ള ഈ ചിത്രം മുഷിപ്പില്ലാതെ കണ്ട് തീർക്കാൻ സാധിക്കുന്ന ഒന്നാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤1
👍4
Sherlock - Season 4 / ഷെര്‍ലക്ക് - സീസണ്‍ 4 (2017)

എം-സോണ്‍ റിലീസ് – 1118
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Mark Gatiss, Steven Moffat
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
9.1/10
2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. വാട്സണെയും ഷെർലക്കിൽ അവതരിപ്പിക്കുന്നു. നാല് സീസണുകളിലായി ഇതുവരെ 13 എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തിട്ടുള്ളത്. ആദ്യ സീസൺ 2010ലും രണ്ടാമത്തേത് 2012ലും മൂന്നാമത്തേത് 2014ലും നാലാമത്തേത് 2017ലുമാണ് സംപ്രേഷണം ചെയ്തത്. ബിബിസിക്കു വേണ്ടി ഹാർട്സ്‍വുഡ് ഫിലിംസിന്റെ സ്യൂ വെർച്യൂ, എലൈൻ കാമറൺ എന്നിവർ നിർമ്മിക്കുന്ന ഈ പരമ്പരയിൽ പിബിഎസിന്റെ മാസ്റ്റർപീസ് ആന്തോളജി പരമ്പരക്കുവേണ്ടി ഡബ്ല്യുജിബിഎച്ച് ബോസ്റ്റണും സഹനിർമ്മാതാവായി നിലകൊള്ളുന്നുണ്ട്.
2001 മുതൽ സംപ്രേഷണം ചെയ്തിട്ടുള്ള ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും കാണപ്പെട്ടിട്ടുള്ളത് ഷെർലക്ക് മൂന്നാം സീസണായിരുന്നു. 200ഓളം പ്രദേശങ്ങളിലേക്ക് ഷെർലക്ക് സംപ്രേഷണാവകാശം വിറ്റിട്ടുമുണ്ട്. നിരൂപകരിൽ നിന്ന് വളരെ അനുകൂലമായ പ്രതികരണമാണ് ഷെർലക്കിന് ലഭിച്ചിട്ടുള്ളത്. രചനയുടെ ഗുണമേന്മ, സംവിധാനം, അഭിനയം എന്നിവ വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. എമ്മി, ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് ഷെർലക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ധാരാളം പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7
Visaranai / വിസാരണൈ (2015)

എം-സോണ്‍ റിലീസ് – 1119
MSONE GOLD RELEASE
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : തമിഴ്
സംവിധാനം : Vetrimaaran
പരിഭാഷ : ഷൈജു എസ്
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
Info : DD60C38902295BCBA9704D8ED15DB64C8CBB6B21
8.6/10
2015 ൽ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ തമിഴ് ചിത്രമാണ് 'വിസാരണൈ'. ചെയ്യാത്ത കുറ്റം ചെയ്‌തെന്ന് സമ്മതിപ്പിക്കാൻ പോലീസുകാർ 4 ചെറുപ്പക്കാരുടെ മേൽ നടത്തിയ അതിക്രൂരമായ പീഡനങ്ങളും അധികാര വർഗങ്ങളുടെ അഴിമതിയുമാണ് എം. ചന്ദ്രകുമാർ എഴുതിയ 'ലോക്കപ്പ്' എന്ന നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിന്‍റെ പ്രമേയം. ചന്ദ്രകുമാറിന്‍റെ സ്വന്തം അനുഭവങ്ങൾ തന്നെയായിരുന്നു അദ്ദേഹം നോവലായി എഴുതിയത്. ഈ ചിത്രം 2016 ൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദിനേഷ്, ആനന്ദി, സമുദ്രക്കനി, ആടുകളം മുരുഗദോസ്, മിഷ ഘോഷൽ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. 72 ആമത് വെനീസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന് ആംനസ്റ്റി അന്തർദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. മനസ്സ് മരവിപ്പിക്കുന്ന തരത്തിലുള്ള പോലീസ് മർദ്ദനങ്ങളും ക്രൂരതകളും ചിത്രത്തിൽ ഉടനീളമുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤4👏1
👍4❤2
Pity / പിറ്റി (2018)

എം-സോണ്‍ റിലീസ് – 1270
പോസ്റ്റര്‍: നിഷാദ് ജെ എന്‍
ഭാഷ : ഗ്രീക്ക്
സംവിധാനം : Babis Makridis
പരിഭാഷ : ബോയെറ്റ് വി ഏശാവ്
ജോണർ : ഡ്രാമ
Info : 448D3CFC6D887D0A6826D9C97E5AD71A822D893B
6.7/10
അസന്തുഷ്ടനായിരിക്കുമ്പോൾ മാത്രം സന്തോഷം തോന്നുന്ന ഒരാൾ.
ദുഃഖത്തിലാണ് അയാൾ ഉന്മാദം കണ്ടെത്തുന്നത്, മറ്റുള്ളവരിൽ സഹതാപമുണർത്താനായി എന്തിനും ഇയാൾ മുതിരും. ഈ ലോകത്തിൽ നിലനിൽക്കുന്ന ക്രൂരത തനിക്ക് മതിവരുന്നില്ലെന്നാണ് അയാൾ കരുതുന്നത്
യോർഗോസ് ലാന്തിമോസിന്റെ പ്രിയ എഴുത്തുകാരനായ ഇഫ്തിമിസ് ഫിലിപ്പൌവും (Efthymis Filippou) സംവിധായകനായ ബാബിസ് മക്രിഡിസും (Babis Makridis) ചേർന്നാണ് ഈ ചിത്രം എഴുതിയിരിക്കുന്നത്.
2018 ഐ.എഫ്.എഫ്.കെ യില്‍ ഈ ചിത്രം ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കടപ്പാട് - ഐ. എഫ്.എഫ്.കെ ഹാൻഡ്ബുക്ക്
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍3
❤10
Parasite / പാരസൈറ്റ് (2019)

എം-സോണ്‍ റിലീസ് – 1268
പോസ്റ്റര്‍ : പ്രവീണ്‍ അടൂര്‍
ഭാഷ : കൊറിയന്‍
സംവിധാനം : Bong Joon-ho
പരിഭാഷ : പരിഭാഷ 1 : സുനില്‍ നടയ്ക്കല്‍, അര്‍ജുന്‍ ശിവദാസ്പരിഭാഷ 2 : ഹരീഷ് മണിയങ്ങാട്ടില്‍
ജോണർ : കോമഡി, ഡ്രാമ, ത്രില്ലര്‍
Info : 3C5A6F1FE1EE3504595D688F3708B56B38EDF050
8.6/10
Memories of murder, Okja തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകൻ Bong Joon-Ho വിന്റെ ഏറ്റവും പുതിയ ചിത്രമാണ് പാരസെറ്റ്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള ജീവിത സാഹചര്യങ്ങളിലെ അന്തരങ്ങൾ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുറിക്ക് കൊള്ളും വിധം അവതരിപ്പിച്ച ചിത്രം 2019 ലെ കാൻ ഫെസ്റ്റിവലിൽ മികച്ച വിദേശചിത്രത്തിനുള്ള പുരസ്കാരം (Palms D'Or) നേടി.
കിം കി-ടേക് ഒരു തൊഴിൽ രഹിതനായ ഡ്രൈവർ ആണ്. ഭാര്യ(ചോങ് സൂക്) ഒരു മകൻ (കി-വൂ)മകൾ (കി-ജോംഗ്) എന്നിവർ അടങ്ങിയ കുടുംബം ഒരു കെട്ടിടത്തിന്റെ ഭൂഗർഭ നിലയിലാണ് താമസിക്കുന്നത്. കുടുംബത്തിൽ ആർക്കും തന്നെ ജോലി ഇല്ലാത്ത കാരണം അപ്പപ്പോൾ ലഭിക്കുന്ന ചില്ലറ പണികൾ കൊണ്ടാണ് ചിലവുകൾ തള്ളി നീക്കുന്നത് . അതിനിടയിലാണ് കി-വൂ വിന്റെ ഒരു സുഹൃത്ത് ഒരു ധനികന്റെ മകൾക്ക് ഇംഗ്ലീഷ് ട്യൂഷൻ എടുക്കാനുള്ള ഒരു അവസരം അവന് ഒപ്പിച്ചു കൊടുക്കുന്നത്. കോളേജ് വിദ്യാഭ്യാസം പൂർത്തിയാകാത്ത അവൻ ഒരു കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി ആ ജോലിക്ക് കയറുന്നു.
ജോലിക്ക് കയറിയ വീട്ടിലെ അനുകൂല സാഹചര്യം മുതലാക്കി നിലവിൽ ഉണ്ടായിരുന്ന ജോലിക്കാരെയൊക്കെ തന്ത്രത്തിൽ ഒഴിവാക്കി കുടുംബം മുഴുവൻ ആ വീട്ടിൽ കയറി പറ്റുന്നു. ദാരിദ്രൃത്തിന്റെ പടുകുഴിയിൽ നിന്നും സമ്പന്നതയുടെ ശീതളിമയിലേക്ക് അവർ പെട്ടന്നാണ് എത്തിപ്പെടുന്നത്. ഇതിനിടയിൽ കി-വൂ ട്യൂഷൻ കൊടുക്കുന്ന കുട്ടിയുമായി പ്രണയത്തിലാകുന്നതോടെ ആ കുടുംബം തങ്ങൾ ജോലിക്കാരായ വീട്ടിലെ ബന്ധുക്കൾ ആകാനുള്ള സ്വപ്നം നെയ്ത് തുടങ്ങുന്നു.
വളരെ ലളിതവും രസകരവുമായ ഒരു ഫീൽ ഗുഡ് മൂവി എന്ന നിലയിൽ നിന്ന്, കാഴ്ചക്കാരന്റെ ഭാവനകളെ വെല്ലുവിളിച്ചു കൊണ്ട് ഒരു നിമിഷത്തിൽ എല്ലാം തകിടം മറിയുന്നു. അതു വരെ കണ്ടതല്ല യഥാർഥ വിഷയം എന്ന് കാഴ്ചക്കാരെ കൊണ്ടു ചിന്തിപ്പിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. ലോകത്തിന്റെ ഏത് കോണിലായാലും ഇന്നും നില നിൽക്കുന്ന സാമ്പത്തിക, ജീവിത ചുറ്റുപാടുകളുടെ അന്തരം ഒരു നിമിഷം ഒരു പൊട്ടിത്തെറിയിലേക്ക് എങ്ങിനെ എത്തിച്ചേരുന്നു എന്നതിന്റെ പച്ചയായ ആവിഷ്കാരം.
മൂന്ന് പേർ ചെയ്ത വ്യത്യസ്ഥമായ രണ്ട് പരിഭാഷകളാണ് ഇത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍20❤11👎2
👍4❤1
Pink / പിങ്ക് (2016)

എം-സോണ്‍ റിലീസ് – 1021
WOMEN’S DAY SPECIAL
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Aniruddha Roy Chowdhury
പരിഭാഷ : ശ്രീധർ
ജോണർ : ഡ്രാമ
8.2/10
ഷൂജിത്ത് സര്‍ക്കാര്‍ നിര്‍മ്മിച്ച് അനിരുദ്ധറോയ് ചൌധരി സംവിധാനം ചെയ്ത പിങ്ക് ബോളിവുഡ് മുഖ്യധാരയില്‍ ഒരു അതിഗംഭീര ചുവടുവെപ്പാണ്. ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ചില മുൻവിധികൾ, സ്ത്രീ വിരുദ്ധത, ചോദ്യം ചെയ്യപ്പെടാത്ത ആണധികാരം, സ്ത്രീകൾ നിത്യജീവത്തിൽ അനുഭവിക്കുന്ന അനീതികൾ, ചൂഴ്‌ന്ന്‌ നോട്ടങ്ങൾ അങ്ങനെയുള്ള വിഷയങ്ങൾ ഒട്ടും ദീര്‍ഘമായി പറഞ്ഞു മുഷിപ്പിക്കാതെ അവതരിപ്പിച്ചിരിക്കുകയാണ് പിങ്കിൽ.
"നോ!" എന്നതൊരു പൂർണവാക്യമാണ്. ഒരു സ്ത്രീ "നോ" എന്ന് പറഞ്ഞാൽ അതിന്‍റെ അർത്ഥം "നോ" എന്ന് തന്നെയാണ്. അവളുടെ ഭൂതകാലമോ, അവൾ ധരിച്ചിരിക്കുന്ന വേഷമോ, അവൾ മദ്യപിച്ചിട്ടുണ്ടോ എന്നതോ ഒന്നും ഒരു വിഷയമല്ല. ഈ ഒരു അഭിപ്രായമാണ് പിങ്ക് പറഞ്ഞു വെക്കുന്നത്.
ചിത്രത്തിന്‍റെ ആദ്യ പകുതി ഒരു ത്രില്ലർ മൂഡിലാണ്. രണ്ടാം പകുതി കോടതി മുറി രംഗങ്ങള്‍ അമിതാഭ് ബച്ചൻ, പിയുഷ് മിശ്ര, ജഡ്ജിയായി വന്ന ധൃതിമാൻ ചാറ്റർജി എന്നിവര്‍ ഗംഭീരമാക്കി. ചെയ്യാത്ത കുറ്റത്തിന് നായികമാരിൽ ഒരാൾ അനുരഞ്ജനത്തിനു വേണ്ടി മാപ്പപേക്ഷിക്കാൻ പോകുന്ന ഒരു മനോഹരമായ രംഗമുണ്ട്, ആ ഒറ്റ സീന്‍ സിനിമയുടെ മുഴുവൻ പഞ്ചും നല്‍കുന്നതാണ്. നമ്മുടെ പെൺകുട്ടികൾക്ക് ഒരു കുഴപ്പവുമില്ല, അവര്‍ ശരിയാണ്; ആൺകുട്ടികളെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടതെന്നു പിങ്ക് പറയുന്നു. ഒരു പെൺകുട്ടി സൌഹാര്‍ദ്ദപരമായി പെരുമാറിയാല്‍ അവൾ എന്തിനും തയ്യാറാണെന്നല്ല അര്‍ഥമെന്ന് നമ്മുടെ ആൺകുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണമെന്നും.
കോടതി മുറി രംഗത്തിലെ ചില ചോദ്യങ്ങൾ ജൂഡി ഫോസ്റ്റര്‍ അഭിനയിച്ച 'ദി അക്ക്യൂസ്ഡ്' എന്ന ചിത്രത്തെ ശരിക്കും ഓർമിപ്പിക്കും. ഇവിടെയും സ്ത്രീയുടെ കന്യകാത്വവും മദ്യപാനശീലങ്ങളും ആണ് ചോദ്യം ചെയ്യപ്പെടുന്നത്. സ്ത്രീകൾ മദ്യപിച്ചാൽ സദാചാരപ്രശ്നവും, പുരുഷന്മാർ മദ്യപിച്ചാൽ ആരോഗ്യപ്രശ്നവും!! "ഐസി ലഡ്കിയോം കെ സാത് ഐസി ഹി ഹോതാ ഹേ" (ഇതുപോലത്തെ പെൺപിള്ളേർക്ക് ഇങ്ങനെത്തന്നെ സംഭവിക്കും) എന്ന മനോഭാവം ശരിക്കും തുറന്നു കാട്ടുന്നു ഈ രംഗങ്ങൾ. ഈ വനിതാ ദിനത്തിൽ എംസോണിലൂടെ "പിങ്ക്" ആസ്വദിക്കൂ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤5👍4
👍2