Don / ഡോൺ (2006)
എം-സോണ്‍ റിലീസ് – 1111
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Farhan Akhtar
പരിഭാഷ : ജിജോ ജോളി
ജോണർ : ആക്ഷൻ, ക്രൈം, ത്രില്ലർ
Info : 922934CAC3507CEAF9C6DEADB3E35646D72D920C
7.2/10
ബോളിവുഡിലെ സ്റ്റൈലിഷ് പണം വാരി ചിത്രങ്ങളിൽ ഒന്ന്. അമിതാഭ് ബച്ചന്റെ പഴയ കാല ചിത്രമായ ഡോണിന്റെ പുനരാവിഷ്കാരം. ഡോൺ സീരീസിലെ ആദ്യ ചിത്രം, മലേഷ്യയിലെ സ്കൈ ബ്രിഡ്ജിൽ ചിത്രികരിച്ച ആദ്യ ഹിന്ദി ചിത്രം അങ്ങനെ വിശേഷണങ്ങൾ ഒരു പാടാണ് ഈ ഫർഹാൻ അക്തർ ചിത്രത്തിന്. 2006 ൽ റിലീസായ ഈ ചിത്രത്തിന്റെ 80% വും ചിത്രീകരിച്ചിരിക്കുന്നത് മലേഷ്യയിലാണ്. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, കരീന കപൂർ, ഓം പുരി, അർജുൻ രാംപാൽ അങ്ങനെ ഒരു വൻ താര നിരയാണ് ചിത്രത്തിൽ ഉള്ളത്.
അന്താരാഷ്ട്ര കുറ്റവാളിയായ ഡോൺ പോലീസിനും ശത്രുക്കൾക്കും ഒരു പോലെ തലവേദനയാണ്. ഒട്ടനവധി രാജ്യങ്ങളിലെ പോലീസ്, വർഷങ്ങളായി ഡോണിന്റെ പിന്നാലെയാണ്. എന്നാൽ അതി ബുദ്ധിമാനായ ഡോണിനെ പിടികൂടുക എന്നത് അവർക്ക് ഇന്നും ഒരു കീറാമുട്ടിയാണ്. എന്നാൽ ഒരു ദിവസം ഡോൺ എ സി പി ഡിസിൽവ എന്ന പൊലീസ് ഓഫീസർ വിരിച്ച വലയിൽ വീണു. ഡോണിലൂടെ അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയയുടെ കണ്ണികൾ അറുക്കാൻ ഡിസിൽവക്ക് ആകുമോ? ഡോൺ അയാളിൽ നിന്ന് എങ്ങനെ രക്ഷപ്പെടും? ഉദ്വേഗജനകമായ സീനുകളാൽ സമ്പന്നമാണ് ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍12❤2😱1
Rainbow Eyes / റെയിന്‍ബോ ഐസ് (2007)
എം-സോണ്‍ റിലീസ് – 1112
പോസ്റ്റർ : ഷൈജു എസ്
ഭാഷ : കൊറിയൻ
സംവിധാനം : Yang Yun-ho
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ക്രൈം, മിസ്റ്ററി, ത്രില്ലർ
Info : __________________________________
6.4/10
ബീഭത്സമായ ഇരട്ടക്കൊലപാതകം നടത്തിയ കുറ്റവാളിക്കായുള്ള അന്വേഷണത്തിലാണ് പോലീസ് ഓഫീസര്‍മാരായ ക്യൂങ്-യൂണ് ചോയും യൂണ്-ജൂ പാര്‍ക്കും. അങ്ങനെയിരിക്കെ മൂന്നാമതൊരു കൊലപാതകം കൂടി നടക്കുന്നു. കൊല്ലപ്പെട്ടവര്‍ക്കെല്ലാം മിലിട്ടറിയില്‍ ഒരുമിച്ച് ജോലിചെയ്ത ഒരു ഭൂതകാലമുണ്ട്. കൊലയാളിയെ കണ്ടെത്തണമെങ്കില്‍ ആ ഭൂതകാലത്തിലെ ചില രഹസ്യങ്ങളുടെ ചുരുള്‍ നിവരേണ്ടതുണ്ട്.

👍6❤2
Bombay Talkies / ബോംബെ ടാക്കീസ് (2013)
എം-സോണ്‍ റിലീസ് – 1269
പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷ : ഹിന്ദി
സംവിധാനം : കരണ്‍ ജോഹര്‍, അനുരാഗ് കാശ്യപ്, സോയാ അക്തര്‍, ദിബകര്‍ ബാനര്‍ജി
പരിഭാഷ : സൂരജ് എസ് ചിറക്കര
ജോണർ : ഡ്രാമ
Info : 5C2F84DBD552DE3CC1CF5DFAB372BFE6A39AC7CD
6.7/10
ഇന്ത്യൻ സിനിമ 100 വർഷത്തിന്റെ തിളക്കം ആഘോഷിക്കുന്നതിന്റെ ഭാഗമായി നാല് പ്രതിഭാധനരായ സംവിധായകർ ഒരുക്കിയ ഹ്രസ്വചിത്രങ്ങളുടെ സമാഹാരമാണ് ബോംബെ ടാക്കീസ്. കരൺ ജോഹർ, ദിബാകർ ബാനർജി, സോയ അക്തർ, അനുരാഗ് കശ്യപ് എന്നിവർ ഒരുക്കിയ ഹ്രസ്വ ചിത്രങ്ങളിൽ റാണി മുഖർജി, രൺദീപ് ഹൂഡ, നവാസുദീൻ സിദ്ദിഖി, വിനീത് കുമാർ സിംഗ്, സുധീർ പാണ്ഡെ, നമൻ ജെയിൻ തുടങ്ങി അനവധി മികച്ച അഭിനേതാക്കൾ വേഷമിടുമ്പോൾ അമിതാഭ് ബച്ചൻ, കത്രീന കൈഫ് എന്നിവർ അതിഥി വേഷത്തിലും എത്തുന്നു.
സ്ഥിരം കച്ചവട ചേരുവകളിൽ നിന്നും വ്യത്യസ്തമായ കഥ പറച്ചിലിൽ പല കോണുകളിൽ ഉള്ള മനുഷ്യരുടെ ജീവിത സാഹചര്യങ്ങളെ സിനിമയുമായി ബന്ധപ്പെടുത്തി തന്നെ നമ്മുടെ മുന്നിലെത്തുന്നു. ഓരോ കഥയും ഒന്നിനൊന്നു മികച്ചതും വേറിട്ടതുമാകുമ്പോൾ അപൂർവ്വമായൊരു ദൃശ്യാനുഭവം തന്നെ നമുക്കു സമ്മാനിക്കുന്നതിൽ ഈ സിനിമയുടെ ശില്പികൾ വിജയിക്കുന്നു. സിനിമ എന്ന മാധ്യമത്തിന്റെ ശക്തിയെ അടിവരയിടുന്ന ഈ സംരംഭം 2013 Cannes Film Festival ൽ പ്രദർശിപ്പിച്ചിരുന്നു.

👍7
Goynar Baksho / ഗൊയ്നർ ബാക്ഷോ (2013)
എം-സോണ്‍ റിലീസ് – 1206
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ബംഗാളി
സംവിധാനം : Aparna Sen
പരിഭാഷ : ജയൻ പത്തനംതിട്ട
ജോണർ : കോമഡി, ഡ്രാമ,ഫാമിലി
Info : 9FE34A51670F20E38C79338961B3836450652A69
7.1/10
Synopsis here.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
എം-സോണ്‍ റിലീസ് – 1206
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ബംഗാളി
സംവിധാനം : Aparna Sen
പരിഭാഷ : ജയൻ പത്തനംതിട്ട
ജോണർ : കോമഡി, ഡ്രാമ,ഫാമിലി
Info : 9FE34A51670F20E38C79338961B3836450652A69
7.1/10
Synopsis here.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤1
The Silence / ദ സൈലൻസ് (1998)
എം-സോണ്‍ റിലീസ് – 1113
പോസ്റ്റർ : ഷൈജു എസ്
ഭാഷ : പേർഷ്യൻ
സംവിധാനം : Mohsen Makhmalbaf
പരിഭാഷ : ജോസഫ്
ജോണർ : ഡ്രാമ, മ്യൂസിക്
Info : C3E990E5B82C616BB8B81DEB2065B94F437CCEF7
6.9/10
ഇറാനിയൻ സംവിധായകനായ മുഹ്സെനെ മെഹ്മെൽബോഫ് രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സൈലൻസ്. താജിക്കിസ്ഥാനിൽ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമായ ഒരു ബാലൻ്റെ കഥയാണ് പറയുന്നത്. അന്ധനായ ഹുർഷിദിന് സംഗീതത്തിൽ വലിയ താത്പര്യമാണ്. എന്നാൽ ഈ താത്പര്യം അവന് പലപ്പോഴും വിനയാകുന്നു. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ സൂഫിസവുമായി ബന്ധപ്പെട്ട ഒട്ടനവധി ബിംബങ്ങളുണ്ട്.

👍8❤2
Bareilly Ki Barfi / ബറേലി കി ബർഫി (2017)
എം-സോണ്‍ റിലീസ് – 1114
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Ashwiny Iyer Tiwari
പരിഭാഷ : ഷൈജു എസ്
ജോണർ : കോമഡി, റൊമാൻസ്
Info : 4DFE6DC8C91058E564977B7EE1E86BD692B217FE
7.5/10
ബിട്ടി സാധാരണ പെൺകുട്ടികളെപ്പോലെയല്ല, അവൾ അച്ചന്റെ അരുമ മകനാണ് അമ്മയുടെ തീരാ തലവേദനയും. ബിട്ടി സിഗരറ്റ് വലിയ്ക്കും, കൂട്ടുകാരിയുടെ കൂടെ ബിയർ കുടിയ്ക്കും, മറ്റുള്ളവരുടെ ഉപദേശങ്ങൾ കേൾക്കില്ല, ബിട്ടിയ്ക്ക് ഇംഗ്ലീഷ് സിനിമകൾ കാണാനും ബ്രേക്ക് ഡാൻസ് ചെയ്യാനുമിഷ്ടമാണ്. എന്നാൽ വിവാഹാലോചനയുമായി വരുന്ന പയ്യന്മാർക്കൊന്നും തന്നെ ബിട്ടിയെ ഇഷ്ടപ്പെടുന്നില്ല. അമ്മയുടെ വേവലാതിയും അച്ഛന്റെ വിഷമവും ഇല്ലാതാക്കാൻ ബിട്ടി കണ്ടെത്തിയ മാർഗം നാടുവിടുകയെന്നതായിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് വാങ്ങിക്കുന്ന 'ബറേലിയുടെ ബർഫി' എന്ന പുസ്തകം ബിട്ടിയുടെ തീരുമാനം മാറ്റുന്നു. ആ പുസ്തകത്തിൽ പറയുന്ന ബബ്ലിയെന്ന പെൺകുട്ടി താൻ തന്നെയാണെന്ന് ബിട്ടിയ്ക്ക് തോന്നുന്നു.തിരികെ വീട്ടിലെത്തുന്ന ബിട്ടി 'ബറേലിയുടെ ബർഫി'യുടെ എഴുത്തുകാരനെ കണ്ടെത്താൻ ശ്രമിക്കുകയാണ്. തുടർന്ന് ബറേലിയുടെ ബർഫിയും അതിന്റെ എഴുത്തുകാരനും എങ്ങനെയാണ് ബിട്ടിയുടെ ജീവിതം മാറ്റി മറിക്കുന്നതെന്നാണ് 2017ൽ പുറത്തിറങ്ങിയ 'ബറേലി കി ബർഫി' എന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ഇതിവൃത്തം.

👍13❤5
Friend Zone / ഫ്രണ്ട് സോൺ (2019)
എം-സോണ്‍ റിലീസ് – 1208
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : തായ്
സംവിധാനം : Chayanop Boonprakob
പരിഭാഷ : ഷിഹാസ് പരുത്തിവിള
ജോണർ : കോമഡി, റൊമാൻസ്
Info : B324B6D9B2D703DD6324889DB2DF4A968170567E
7.5/10
സൗഹൃദം അതിന്റെ മനോഹാരിത ഒട്ടും ചോരാതെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ ചാലിച്ച ഒരു തായ് സിനിമ അതാണ് ഫ്രണ്ട്സോൺ. പത്തുവർഷങ്ങളുടെ സൗഹൃദം പ്രണയമായി മാറിയപ്പോൾ അത് സ്വീകരിക്കാൻ ഗിംങ് തയാറായിരുന്നില്ല. ഗിംങ് എങ്ങനായിരിക്കും അതിനോട് പ്രതികരിച്ചിട്ടുണ്ടാവുക. ആത്മാർത്ഥ സൗഹൃദം എന്നൊന്ന് ഉണ്ടോ? ആത്മാർത്ഥ സൗഹൃദങ്ങൾ പ്രണയമായി മാറുമോ തുടങ്ങിയ ഒരുപിടി ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങൾക്ക് രസകരമായി ഉത്തരം നൽകുകയാണ് “ഫ്രണ്ട്സോൺ“.
പ്രണയം ക്ലീഷേയാണ്.. ഫ്രണ്ട്സോണും…❤️

👍10❤3
Kavaludaari / കവലുദാരി (2019)
എം-സോണ്‍ റിലീസ് – 1115
പോസ്റ്റർ : അർജുൻ ശിവദാസ്
ഭാഷ : കന്നഡ
സംവിധാനം : Hemanth Rao
പരിഭാഷ : ഹിഷാം അഷ്റഫ്, അർജുൻ ശിവദാസ്
ജോണർ : ത്രില്ലർ
Info : 108C9C20910CFBE10AEE88778FBBF6CEEBAC8EB6
8.1/10
ദുരൂഹ സാഹചര്യത്തിൽ ലഭിച്ച 3 മനുഷ്യരുടെ അസ്ഥികൾക്കു 40 വർഷത്തോളം പഴക്കം ഉണ്ടായിരുന്നു. അതിന്റെ കാലപ്പഴക്കം കൊണ്ടു തന്നെ പോലീസ് അധികം ശ്രദ്ധ കൊടുക്കുന്നില്ല. എഴുതി തള്ളാവുന്ന കേസുകളിൽ ഒന്നായി മാറുമ്പോൾ ആണ് ട്രാഫിക് പോലീസിൽ ഉള്ള ശ്യാം അതിൽ താത്പര്യം കാണിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ദുരൂഹമായ സാഹചര്യത്തിൽ നടന്ന കൊലപാതകങ്ങൾ. അതിനെ ചുറ്റിപ്പറ്റി സംഭവിച്ച കഥകൾ. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നത് കൊണ്ടു തന്നെ ശിഥിലമായ നിയമ വ്യവസ്ഥിതിയിൽ ഉണ്ടായ സാഹചര്യങ്ങൾ എല്ലാം ആ സംഭവങ്ങളിലേക്കു ഉള്ള ദുരൂഹത കൂട്ടിയതേയുള്ളൂ. എന്നാൽ, കണ്ടതും കേട്ടതുമാണോ യഥാർത്ഥ കഥ??

👍6
Sarkar / സർക്കാർ (2005)
എം-സോണ്‍ റിലീസ് – 1209
പോസ്റ്റർ: ശ്രീധർ
ഭാഷ : ഹിന്ദി
സംവിധാനം : Ram Gopal Varma
പരിഭാഷ : ലിജോ ജോളി
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
Info : A9F367A485FBBC7DD5F650CDF9921D4EB122C8FB
7.6/10
രാം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രമാണ് സർക്കാർ. പിന്നീട് മറ്റ് രണ്ട് ഭാഗങ്ങൾ കൂടി ഈ ചിത്രത്തിന്റെ തുടർച്ചയായി പുറത്തിറങ്ങിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, കത്രീന കൈഫ് എന്നിവരാണ് ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. 'ദി ഗോഡ് ഫാദർ' എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
സാധാരണകാർക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ അത് വാങ്ങിക്കൊടുക്കാൻ സദാ സന്നദ്ധനായ സുഭാഷ് നാഗരെയുടെയും മകൻ ശങ്കറിന്റെയും കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. രണ്ട് മണിക്കൂറിൽ താഴെയുള്ള ഈ ചിത്രം മുഷിപ്പില്ലാതെ കണ്ട് തീർക്കാൻ സാധിക്കുന്ന ഒന്നാണ്.

👍7❤1
Sherlock - Season 4 / ഷെര്‍ലക്ക് - സീസണ് 4 (2017)
എം-സോണ്‍ റിലീസ് – 1118
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Mark Gatiss, Steven Moffat
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
9.1/10
2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. വാട്സണെയും ഷെർലക്കിൽ അവതരിപ്പിക്കുന്നു. നാല് സീസണുകളിലായി ഇതുവരെ 13 എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തിട്ടുള്ളത്. ആദ്യ സീസൺ 2010ലും രണ്ടാമത്തേത് 2012ലും മൂന്നാമത്തേത് 2014ലും നാലാമത്തേത് 2017ലുമാണ് സംപ്രേഷണം ചെയ്തത്. ബിബിസിക്കു വേണ്ടി ഹാർട്സ്വുഡ് ഫിലിംസിന്റെ സ്യൂ വെർച്യൂ, എലൈൻ കാമറൺ എന്നിവർ നിർമ്മിക്കുന്ന ഈ പരമ്പരയിൽ പിബിഎസിന്റെ മാസ്റ്റർപീസ് ആന്തോളജി പരമ്പരക്കുവേണ്ടി ഡബ്ല്യുജിബിഎച്ച് ബോസ്റ്റണും സഹനിർമ്മാതാവായി നിലകൊള്ളുന്നുണ്ട്.
2001 മുതൽ സംപ്രേഷണം ചെയ്തിട്ടുള്ള ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും കാണപ്പെട്ടിട്ടുള്ളത് ഷെർലക്ക് മൂന്നാം സീസണായിരുന്നു. 200ഓളം പ്രദേശങ്ങളിലേക്ക് ഷെർലക്ക് സംപ്രേഷണാവകാശം വിറ്റിട്ടുമുണ്ട്. നിരൂപകരിൽ നിന്ന് വളരെ അനുകൂലമായ പ്രതികരണമാണ് ഷെർലക്കിന് ലഭിച്ചിട്ടുള്ളത്. രചനയുടെ ഗുണമേന്മ, സംവിധാനം, അഭിനയം എന്നിവ വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. എമ്മി, ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് ഷെർലക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ധാരാളം പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.