Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Spider-Man: Far From Home / സ്‌പൈഡർ-മാൻ: ഫാർ ഫ്രം ഹോം (2019)

എം-സോണ്‍ റിലീസ് – 1264
പോസ്റ്റര്‍: നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jon Watts
പരിഭാഷ : വിഷ്ണു പ്രസാദ്
ജോണർ : ആക്ഷന്‍, അഡ്വെഞ്ചര്‍, സയന്‍സ് ഫിക്ഷന്‍
7.6/10
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഇരുപത്തി മൂന്നാമത്തെ ചിത്രവും Spider-Man: Homecoming (2017) ന്റെ സീക്വലുമായ സൂപ്പർഹീറോ ചിത്രമാണിത്.
MJ യോടുള്ള ഇഷ്ടം തുറന്നു പറയാനുള്ള പ്ലാനിലാണ് പീറ്റർ പാർക്കർ. അതിനായി അവൻ കണ്ടു വയ്ക്കുന്ന സമയം സ്കൂളിൽ നിന്നും യൂറോപ്പിലേക്ക് പോകുന്ന ട്രിപ്പാണ്. സ്കൂളും MJ യും കുട്ടുകാരുമൊക്കെയാണ്­ അവന്റെ ലോകം. എന്നാൽ കരുത്തനായ ടോണിയുടെ പിൻഗാമി ആയിട്ടാണ് സ്പൈഡര്മാനെ ലോകം കാണുന്നത് അതിന്റെ സമ്മർദ്ദം എപ്പോഴും പീറ്ററിലുണ്ട്. ലോകത്തിലെ പലഭാഗത്തും പുതിയൊരു വില്ലന്റെ ആക്രമണം നടക്കുന്നു. നിക്ക് ഫ്യൂരി സ്‌പൈഡർമാനെ അന്വേഷിച്ചെത്തുന്നു. എന്നാൽ പീറ്ററിന്‌ അപ്പോഴും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഇഷ്ടമായിരുന്നില്ല. എന്നാൽ അവനെ സഹായിക്കാനായി മിസ്റ്റീരിയോ എത്തുന്നതോടെ പീറ്റർ അവന്റെ പേർസണൽ പ്രശ്ങ്ങൾ മാറ്റിവച്ചു സ്‌പൈഡർമാൻ എന്ന സൂപ്പർഹീറോ ആയി മാറുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.
കടപ്പാട് : Abhijith A G
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤8👍5🎉4👌1
👍3
Siccin 3 / സിജ്ജിൻ 3 (2016)

എം-സോണ്‍ റിലീസ് – 1265
പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷ : ടർക്കിഷ്
സംവിധാനം : Alper Mestçi
പരിഭാഷ : നിഹല്‍ ഇരിങ്ങത്ത്
ജോണർ : ഹൊറര്‍
6.9/10
2014 ൽ പുറത്തിറങ്ങിയ സിജജിൻ സിനിമയുടെ 3 ആമത്തെ പാർട്ടാണിത്.
മറ്റു ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ കഥ കൊണ്ടും അവതരണം കൊണ്ടുമാണ് ഈ സിനിമ വേറിട്ടു നിൽക്കുന്നത്.
സുഹൃത്തുക്കളായിരുന്ന ഒർഹാന്റെയും സാദത്തിന്റെയും ജീവിതത്തിലുണ്ടായ അമാനുഷിക സംഭവങ്ങൾ, അതിനു പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ പോകുന്ന നായകൻ, തന്റെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞപ്പോൾ അയാൾ ഒരു നിമിഷം മരവിച്ചു പോയി... എന്തായിരിക്കും അവന് സംഭവിച്ചത്...?
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤3😱1
👍5❤1
The Woman in Black / ദ വുമൺ ഇൻ ബ്ലാക്ക് (2012)

എം-സോണ്‍ റിലീസ് – 1266
പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : James Watkins
പരിഭാഷ : ആഷിക് മജീദ്
ജോണർ : ഡ്രാമ, ഫാന്‍റസി, ഹൊറര്‍
Info : 393621C7C4F4530A98337B19F4807987F69231EE
6.4/10
ദ വുമൺ ഇൻ ബ്ലാക്ക് എന്ന സൂസൻ ഹില്ലിന്റെ 1983ൽ പുറത്തിറങ്ങിയ നോവലിനെ ആധാരമാക്കി ജെയിംസ് വാട്കിൻസ് അതേ പേരിൽ നിർമിച്ച സിനിമ.
ഈൽ മാർഷ് ഹൗസിലെ ഉടമസ്ഥയായ ആലീസ് ദർബ്‌ളോയുടെ മരണശേഷം, വീടുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിക്കുവാനായി 'കൃതിന് ഗിഫൊർഡ്' എന്ന സ്ഥലത്തേക്ക് എത്തുന്ന വക്കീലാണ് ആർതർ കിപ്പ്‌സ്. കിപ്പ്‌സിനെ സംബന്ധിച്ചു ഇതു സാധാരണ ഒരു ജോലി മാത്രമല്ല, തന്റെ ജോലി നിലനിർത്തുവാനുള്ള അവസാന അവസരം കൂടിയാണ്. പക്ഷെ ഒട്ടും സഹകരണ മനോഭാവമില്ലാത്ത പ്രദേശവാസികൾ ആ ജോലി ഒട്ടും എളുപ്പമാക്കുന്നില്ല.
കിപ്പ്‌സ് ജോലി ചെയ്യുന്ന കമ്പനിയുടെ ലോക്കൽ കോണ്ടാക്ട് ആയ ജെറോമും അയാളെ എത്രയും പെട്ടെന്ന് തിരിചയക്കുവാനാണ് ശ്രമിക്കുന്നത്. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട സാമുവൽ ഡെയ്‌ലി മാത്രമാണ് കിപ്പ്‌സിനോട് അല്പമെങ്കിലും അടുപ്പം കാണിക്കുന്ന വ്യക്തി.
ഇതിനിടക്ക് കിപ്പ്‌സ് ഈൽ മാർഷ് ഹൗസിൽ വച്ചു അലീസിന്റെ സഹോദരി ജേന്നറ്റിനെക്കുറിച്ചും അവരുടെ മകനെക്കുറിച്ചുമുള്ള സത്യങ്ങൾ മനസിലാക്കുന്നു. സംശയാസ്പദമയ സാഹചര്യത്തിൽ കിപ്പ്‌സ് അവിടെ ഒരു സ്ത്രീയെ കാണുന്നുണ്ടെങ്കിലും മുഴുവൻ അന്വേഷിച്ചിട്ടും അവരെ കണ്ടെത്താനായില്ല. അധികം വൈകാതെ തന്നെ വിക്ടോറിയ എന്ന പെണ്കുട്ടി മരണപ്പെടുന്നു. വിക്ടോറിയയുടെ അസാധാരണമായ മരണത്തിനുതരവാദിയായി എല്ലാവരും കിപ്പ്‌സിനെ കുറ്റപ്പെടുത്തുന്നു. അയാളെ നാട്ടിൽ നിന്ന് തിരിച്ചയക്കാൻ നാട്ടുകാർ മുഴവൻ ശ്രമിക്കുന്നു. പക്ഷെ ജോലി പൂർത്തിയാക്കാതെ കിപ്പ്‌സിനു തിരിച്ചു പോകാനാകില്ല. നാട്ടുകാരിൽ നിന്നും സാമുവൽ ഡെയ്‌ലി കിപ്പ്‌സിനെ രക്ഷിച്ചു ഈൽ മാർഷ് ഹൗസിൽ എത്തിക്കുന്നു. പിന്നീട് അവിടെ നടക്കുന്ന നാടകീയ രംഗങ്ങൾ കിപ്പ്‌സിന്റെ സാമാന്യ ബുദ്ധിക്കും അപ്പുറമായിരുന്നു.. ഒരു കുട്ടി കൂടി അസദരണമായ സാഹചര്യത്തിൽ മരണപ്പെടുന്നതോടെ ഈൽ മാർഷ് ഹൗസിനെക്കുറിച്ചും കൃതിന് ഗിഫൊർഡിലെ കുട്ടികളുടെ അസാധാരണ മരണങ്ങളെക്കുറിച്ചുമുള്ള സത്യങ്ങൾ കിപ്പ്‌സിന് വ്യക്തമാക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤4
👍7❤3
Don / ഡോൺ (2006)

എം-സോണ്‍ റിലീസ് – 1111
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Farhan Akhtar
പരിഭാഷ : ജിജോ ജോളി
ജോണർ : ആക്ഷൻ, ക്രൈം, ത്രില്ലർ
Info : 922934CAC3507CEAF9C6DEADB3E35646D72D920C
7.2/10
ബോളിവുഡിലെ സ്റ്റൈലിഷ് പണം വാരി ചിത്രങ്ങളിൽ ഒന്ന്. അമിതാഭ് ബച്ചന്റെ പഴയ കാല ചിത്രമായ ഡോണിന്റെ പുനരാവിഷ്കാരം. ഡോൺ സീരീസിലെ ആദ്യ ചിത്രം, മലേഷ്യയിലെ സ്കൈ ബ്രിഡ്ജിൽ ചിത്രികരിച്ച ആദ്യ ഹിന്ദി ചിത്രം അങ്ങനെ വിശേഷണങ്ങൾ ഒരു പാടാണ് ഈ ഫർഹാൻ അക്തർ ചിത്രത്തിന്. 2006 ൽ റിലീസായ ഈ ചിത്രത്തിന്റെ 80% വും ചിത്രീകരിച്ചിരിക്കുന്നത് മലേഷ്യയിലാണ്. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, കരീന കപൂർ, ഓം പുരി, അർജുൻ രാംപാൽ അങ്ങനെ ഒരു വൻ താര നിരയാണ് ചിത്രത്തിൽ ഉള്ളത്.
അന്താരാഷ്ട്ര കുറ്റവാളിയായ ഡോൺ പോലീസിനും ശത്രുക്കൾക്കും ഒരു പോലെ തലവേദനയാണ്. ഒട്ടനവധി രാജ്യങ്ങളിലെ പോലീസ്, വർഷങ്ങളായി ഡോണിന്റെ പിന്നാലെയാണ്. എന്നാൽ അതി ബുദ്ധിമാനായ ഡോണിനെ പിടികൂടുക എന്നത് അവർക്ക് ഇന്നും ഒരു കീറാമുട്ടിയാണ്. എന്നാൽ ഒരു ദിവസം ഡോൺ എ സി പി ഡിസിൽവ എന്ന പൊലീസ് ഓഫീസർ വിരിച്ച വലയിൽ വീണു. ഡോണിലൂടെ അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയയുടെ കണ്ണികൾ അറുക്കാൻ ഡിസിൽവക്ക് ആകുമോ? ഡോൺ അയാളിൽ നിന്ന് എങ്ങനെ രക്ഷപ്പെടും? ഉദ്വേഗജനകമായ സീനുകളാൽ സമ്പന്നമാണ് ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍12❤2😱1
👍3🥰1
Rainbow Eyes / റെയിന്‍ബോ ഐസ് (2007)

എം-സോണ്‍ റിലീസ് – 1112
പോസ്റ്റർ : ഷൈജു എസ്
ഭാഷ : കൊറിയൻ
സംവിധാനം : Yang Yun-ho
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ക്രൈം, മിസ്റ്ററി, ത്രില്ലർ
Info : __________________________________
6.4/10
ബീഭത്സമായ ഇരട്ടക്കൊലപാതകം നടത്തിയ കുറ്റവാളിക്കായുള്ള അന്വേഷണത്തിലാണ് പോലീസ് ഓഫീസര്‍മാരായ ക്യൂങ്-യൂണ്‍ ചോയും യൂണ്‍-ജൂ പാര്‍ക്കും. അങ്ങനെയിരിക്കെ മൂന്നാമതൊരു കൊലപാതകം കൂടി നടക്കുന്നു. കൊല്ലപ്പെട്ടവര്‍ക്കെല്ലാം മിലിട്ടറിയില്‍ ഒരുമിച്ച് ജോലിചെയ്ത ഒരു ഭൂതകാലമുണ്ട്. കൊലയാളിയെ കണ്ടെത്തണമെങ്കില്‍ ആ ഭൂതകാലത്തിലെ ചില രഹസ്യങ്ങളുടെ ചുരുള്‍ നിവരേണ്ടതുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤2
Bombay Talkies / ബോംബെ ടാക്കീസ് (2013)

എം-സോണ്‍ റിലീസ് – 1269
പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷ : ഹിന്ദി
സംവിധാനം : കരണ്‍ ജോഹര്‍, അനുരാഗ് കാശ്യപ്, സോയാ അക്തര്‍, ദിബകര്‍ ബാനര്‍ജി
പരിഭാഷ : സൂരജ് എസ് ചിറക്കര
ജോണർ : ഡ്രാമ
Info : 5C2F84DBD552DE3CC1CF5DFAB372BFE6A39AC7CD
6.7/10
ഇന്ത്യൻ സിനിമ 100 വർഷത്തിന്റെ തിളക്കം ആഘോഷിക്കുന്നതിന്റെ ഭാഗമായി നാല് പ്രതിഭാധനരായ സംവിധായകർ ഒരുക്കിയ ഹ്രസ്വചിത്രങ്ങളുടെ സമാഹാരമാണ് ബോംബെ ടാക്കീസ്. കരൺ ജോഹർ, ദിബാകർ ബാനർജി, സോയ അക്തർ, അനുരാഗ് കശ്യപ് എന്നിവർ ഒരുക്കിയ ഹ്രസ്വ ചിത്രങ്ങളിൽ റാണി മുഖർജി, രൺദീപ് ഹൂഡ, നവാസുദീൻ സിദ്ദിഖി, വിനീത് കുമാർ സിംഗ്, സുധീർ പാണ്ഡെ, നമൻ ജെയിൻ തുടങ്ങി അനവധി മികച്ച അഭിനേതാക്കൾ വേഷമിടുമ്പോൾ അമിതാഭ് ബച്ചൻ, കത്രീന കൈഫ് എന്നിവർ അതിഥി വേഷത്തിലും എത്തുന്നു.
സ്ഥിരം കച്ചവട ചേരുവകളിൽ നിന്നും വ്യത്യസ്തമായ കഥ പറച്ചിലിൽ പല കോണുകളിൽ ഉള്ള മനുഷ്യരുടെ ജീവിത സാഹചര്യങ്ങളെ സിനിമയുമായി ബന്ധപ്പെടുത്തി തന്നെ നമ്മുടെ മുന്നിലെത്തുന്നു. ഓരോ കഥയും ഒന്നിനൊന്നു മികച്ചതും വേറിട്ടതുമാകുമ്പോൾ അപൂർവ്വമായൊരു ദൃശ്യാനുഭവം തന്നെ നമുക്കു സമ്മാനിക്കുന്നതിൽ ഈ സിനിമയുടെ ശില്പികൾ വിജയിക്കുന്നു. സിനിമ എന്ന മാധ്യമത്തിന്റെ ശക്തിയെ അടിവരയിടുന്ന ഈ സംരംഭം 2013 Cannes Film Festival ൽ പ്രദർശിപ്പിച്ചിരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7
Goynar Baksho / ഗൊയ്നർ ബാക്ഷോ (2013)

എം-സോണ്‍ റിലീസ് – 1206
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ബംഗാളി
സംവിധാനം : Aparna Sen
പരിഭാഷ : ജയൻ പത്തനംതിട്ട
ജോണർ : കോമഡി, ഡ്രാമ,ഫാമിലി
Info : 9FE34A51670F20E38C79338961B3836450652A69
7.1/10
Synopsis here.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤1
👍5
The Silence / ദ സൈലൻസ് (1998)

എം-സോണ്‍ റിലീസ് – 1113
പോസ്റ്റർ : ഷൈജു എസ്
ഭാഷ : പേർഷ്യൻ
സംവിധാനം : Mohsen Makhmalbaf
പരിഭാഷ : ജോസഫ്
ജോണർ : ഡ്രാമ, മ്യൂസിക്
Info : C3E990E5B82C616BB8B81DEB2065B94F437CCEF7
6.9/10
ഇറാനിയൻ സംവിധായകനായ മുഹ്സെനെ മെഹ്മെൽബോഫ് രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സൈലൻസ്. താജിക്കിസ്ഥാനിൽ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമായ ഒരു ബാലൻ്റെ കഥയാണ് പറയുന്നത്. അന്ധനായ ഹുർഷിദിന് സംഗീതത്തിൽ വലിയ താത്പര്യമാണ്. എന്നാൽ ഈ താത്പര്യം അവന് പലപ്പോഴും വിനയാകുന്നു. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ സൂഫിസവുമായി ബന്ധപ്പെട്ട ഒട്ടനവധി ബിംബങ്ങളുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤2
❤6👍1
Bareilly Ki Barfi / ബറേലി കി ബർഫി (2017)

എം-സോണ്‍ റിലീസ് – 1114
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Ashwiny Iyer Tiwari
പരിഭാഷ : ഷൈജു എസ്
ജോണർ : കോമഡി, റൊമാൻസ്
Info : 4DFE6DC8C91058E564977B7EE1E86BD692B217FE
7.5/10
ബിട്ടി സാധാരണ പെൺകുട്ടികളെപ്പോലെയല്ല, അവൾ അച്ചന്റെ അരുമ മകനാണ് അമ്മയുടെ തീരാ തലവേദനയും. ബിട്ടി സിഗരറ്റ് വലിയ്ക്കും, കൂട്ടുകാരിയുടെ കൂടെ ബിയർ കുടിയ്ക്കും, മറ്റുള്ളവരുടെ ഉപദേശങ്ങൾ കേൾക്കില്ല, ബിട്ടിയ്ക്ക് ഇംഗ്ലീഷ് സിനിമകൾ കാണാനും ബ്രേക്ക് ഡാൻസ് ചെയ്യാനുമിഷ്ടമാണ്. എന്നാൽ വിവാഹാലോചനയുമായി വരുന്ന പയ്യന്മാർക്കൊന്നും തന്നെ ബിട്ടിയെ ഇഷ്ടപ്പെടുന്നില്ല. അമ്മയുടെ വേവലാതിയും അച്ഛന്റെ വിഷമവും ഇല്ലാതാക്കാൻ ബിട്ടി കണ്ടെത്തിയ മാർഗം നാടുവിടുകയെന്നതായിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് വാങ്ങിക്കുന്ന 'ബറേലിയുടെ ബർഫി' എന്ന പുസ്തകം ബിട്ടിയുടെ തീരുമാനം മാറ്റുന്നു. ആ പുസ്തകത്തിൽ പറയുന്ന ബബ്ലിയെന്ന പെൺകുട്ടി താൻ തന്നെയാണെന്ന് ബിട്ടിയ്ക്ക് തോന്നുന്നു.തിരികെ വീട്ടിലെത്തുന്ന ബിട്ടി 'ബറേലിയുടെ ബർഫി'യുടെ എഴുത്തുകാരനെ കണ്ടെത്താൻ ശ്രമിക്കുകയാണ്. തുടർന്ന് ബറേലിയുടെ ബർഫിയും അതിന്റെ എഴുത്തുകാരനും എങ്ങനെയാണ് ബിട്ടിയുടെ ജീവിതം മാറ്റി മറിക്കുന്നതെന്നാണ് 2017ൽ പുറത്തിറങ്ങിയ 'ബറേലി കി ബർഫി' എന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ഇതിവൃത്തം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍13❤5
🥰4
Friend Zone / ഫ്രണ്ട് സോൺ (2019)

എം-സോണ്‍ റിലീസ് – 1208
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : തായ്
സംവിധാനം : Chayanop Boonprakob
പരിഭാഷ : ഷിഹാസ് പരുത്തിവിള
ജോണർ : കോമഡി, റൊമാൻസ്
Info : B324B6D9B2D703DD6324889DB2DF4A968170567E
7.5/10
സൗഹൃദം അതിന്റെ മനോഹാരിത ഒട്ടും ചോരാതെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ ചാലിച്ച ഒരു തായ് സിനിമ അതാണ് ഫ്രണ്ട്സോൺ. പത്തുവർഷങ്ങളുടെ സൗഹൃദം പ്രണയമായി മാറിയപ്പോൾ അത് സ്വീകരിക്കാൻ ഗിംങ് തയാറായിരുന്നില്ല. ഗിംങ് എങ്ങനായിരിക്കും അതിനോട് പ്രതികരിച്ചിട്ടുണ്ടാവുക. ആത്മാർത്ഥ സൗഹൃദം എന്നൊന്ന് ഉണ്ടോ? ആത്മാർത്ഥ സൗഹൃദങ്ങൾ പ്രണയമായി മാറുമോ തുടങ്ങിയ ഒരുപിടി ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങൾക്ക് രസകരമായി ഉത്തരം നൽകുകയാണ് “ഫ്രണ്ട്സോൺ“.
പ്രണയം ക്ലീഷേയാണ്.. ഫ്രണ്ട്സോണും…❤️
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍10❤3
❤4👍1
Kavaludaari / കവലുദാരി (2019)

എം-സോണ്‍ റിലീസ് – 1115
പോസ്റ്റർ : അർജുൻ ശിവദാസ്
ഭാഷ : കന്നഡ
സംവിധാനം : Hemanth Rao
പരിഭാഷ : ഹിഷാം അഷ്‌റഫ്, അർജുൻ ശിവദാസ്
ജോണർ : ത്രില്ലർ
Info : 108C9C20910CFBE10AEE88778FBBF6CEEBAC8EB6
8.1/10
ദുരൂഹ സാഹചര്യത്തിൽ ലഭിച്ച 3 മനുഷ്യരുടെ അസ്ഥികൾക്കു 40 വർഷത്തോളം പഴക്കം ഉണ്ടായിരുന്നു. അതിന്റെ കാലപ്പഴക്കം കൊണ്ടു തന്നെ പോലീസ് അധികം ശ്രദ്ധ കൊടുക്കുന്നില്ല. എഴുതി തള്ളാവുന്ന കേസുകളിൽ ഒന്നായി മാറുമ്പോൾ ആണ് ട്രാഫിക് പോലീസിൽ ഉള്ള ശ്യാം അതിൽ താത്പര്യം കാണിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ദുരൂഹമായ സാഹചര്യത്തിൽ നടന്ന കൊലപാതകങ്ങൾ. അതിനെ ചുറ്റിപ്പറ്റി സംഭവിച്ച കഥകൾ. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നത് കൊണ്ടു തന്നെ ശിഥിലമായ നിയമ വ്യവസ്ഥിതിയിൽ ഉണ്ടായ സാഹചര്യങ്ങൾ എല്ലാം ആ സംഭവങ്ങളിലേക്കു ഉള്ള ദുരൂഹത കൂട്ടിയതേയുള്ളൂ. എന്നാൽ, കണ്ടതും കേട്ടതുമാണോ യഥാർത്ഥ കഥ??
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6