Insomnia / ഇന്‍സോംനിയ (1997)
എം-സോണ്‍ റിലീസ് – 1110
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : നോർവീജിയൻ
സംവിധാനം : Erik Skjoldbjærg
പരിഭാഷ : സുഭാഷ് ഒട്ടുംപുറം
ജോണർ : ക്രൈം, മിസ്റ്ററി, ത്രില്ലർ
7.3/10
നോർവീജിനീയയിലെ അലാസ്ക എന്ന ചെറുപട്ടണത്തിൽ 17 വയസ്സുള്ള കേയ് കോനൽ എന്ന പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കുവാൻ വിൽ ഡോമർ എന്ന കുറ്റന്വേഷകനും അദ്ദേഹത്തിന്റെ പാർട്ടണറായ ഹാപ്പ് എക്ഹാർട്ടും LAPD യിൽ നിന്നും വരുന്നു. ലോസ് ഏഞ്ചൽസിന്നും പുറപ്പെടുന്ന വിൽ ഡോമറെ അദ്ദേഹത്തിന്റെ അവസാന കേസിലെ ചില പ്രവർത്തികൾ മൂലം ക്രോസ്ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്നറിയുന്നു എങ്കിലും അദ്ദേഹം ഒരു ദേശീയ ഹീറോയാണ്. മറ്റു പല കുറ്റന്വേഷകരുടെയും ആരാധനാപാത്രം. അങ്ങിനെ അദ്ദേഹത്തെ ആരാധിക്കുന്ന ഒരു അസിസ്റ്റന്റിനെ തന്നെ അവർക്ക് ആ കേസിൽ ലഭിക്കുന്നു. എന്നാൽ അവിചാരിതമായി ഹാപ്പ് മരിക്കുന്നതോടെ സംഗതികളാകെ തകിടം മറിയുന്നു. ആറുമാസം തുടർച്ചയായി സൂര്യൻ അസ്ഥമിക്കാത്ത നോർവെയുടെ കാലാവസ്ഥമൂലം ഉറങ്ങാൻ കഴിയാതെ വിൽ ഡോമർ ഭ്രമകാഴ്ചകൾ കണ്ടുതുടങ്ങുന്നു. അതൊടൊപ്പം കൊലപാതകി എന്ന് സംശയിക്കുന്നൊരാൾ വിൽ ഡോമറെ ബ്ലാക്മെയിൽ ചെയ്യാനും ശ്രമിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍6❤3
Battle Royale / ബാറ്റിൽ റൊയാൽ (2000)
എം-സോണ്‍ റിലീസ് – 1258
MSONE GOLD RELEASE
പോസ്റ്റർ : പ്രവീണ്‍ അടൂര്‍
ഭാഷ : ജാപ്പനീസ്
സംവിധാനം : Kinji Fukasaku
പരിഭാഷ : ഷെമീര്‍ ബഷീര്‍
ജോണർ : അഡ്വെഞ്ചര്‍, ഡ്രാമ, സയൻസ് ഫിക്ഷന്‍
7.6/10
കഥ നടക്കുന്നത് ജപ്പാനിൽ ആണ്. ഒൻപതാം ക്ലാസ്സുകാരായ 42 പേരെ വിജനമായ ഒരു ദ്വീപിലേക്ക് അയയ്ക്കുന്നു. അവർക്കൊരു മാപ്പ്, ഭക്ഷണം, വിവിധ ആയുധങ്ങൾ എന്നിവ നൽകുന്നു. ഓരോരുത്തരുടെയും കഴുത്തിൽ ഒരു സ്ഫോടനാത്മക കോളർ ഘടിപ്പിച്ചിട്ടുണ്ട്. അവർ ഒരു നിയമം ലംഘിച്ചാൽ, കോളർ പൊട്ടിത്തെറിക്കും. അവരുടെ ദൗത്യം : പരസ്പരം കൊല്ലുക, അവസാനത്തെ ആളായി നിൽക്കുക. അവസാനമായി രക്ഷപ്പെടുന്നയാൾക്ക് ദ്വീപ് വിടാൻ അനുവാദമുണ്ട്. ഒന്നിൽ കൂടുതൽ പേർ ബാക്കിയുണ്ടെങ്കിൽ, കോളറുകൾ പൊട്ടിത്തെറിച്ച് അവർ കൊല്ലപ്പെടുകയും ചെയ്യും.
PUBG, FORTNITE പോലെയുള്ള ഗെയിമുകൾ ഈ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഉണ്ടാക്കിയതാണ്.
കടപ്പാട് : #Bahir

❤4👍2
Predator / പ്രഡേറ്റർ (1987)
എം-സോണ്‍ റിലീസ് – 1263
പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷ : ഇംഗ്ലിഷ്
സംവിധാനം : John McTiernan
പരിഭാഷ : നവീന്‍ സി എന്‍ , രേഷ്മ മാധവന്
ജോണർ : ആക്ഷന്‍, അഡ്വെഞ്ചര്‍, സയ-ഫി
Info : FDB569EC7F853672103FB82EA79F5FAB20247591
7.8/10
സി ഐ എ യുടെ നിർദ്ദേശപ്രകാരം അമേരിക്കൻ ഉൾക്കാടുകളിൽ കാണാതെയായ ആളുകളെ കണ്ടെത്താനായി ഡച്ച് (അർണോൾഡ്) നയിക്കുന്ന ഒരു റെസ്ക്യൂ ടീമിനെ നിയോഗിക്കുന്നു. അധികം വൈകാതെ തന്നെ സി ഐ എ നിർദ്ദേശം തെറ്റായിരുന്നു എന്ന് അവർ മനസിലാക്കുന്നു.അത് കൂടാതെ ആ കാടുകളിൽ അവരെ കാത്തിരുന്നത് ഭൂമിയിലെ അല്ലാത്ത ഒരു വലിയ അപകടം ആയിരുന്നു.

👍6❤2
Spider-Man: Far From Home / സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം (2019)
എം-സോണ്‍ റിലീസ് – 1264
പോസ്റ്റര്‍: നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jon Watts
പരിഭാഷ : വിഷ്ണു പ്രസാദ്
ജോണർ : ആക്ഷന്‍, അഡ്വെഞ്ചര്‍, സയന്‍സ് ഫിക്ഷന്‍
7.6/10
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഇരുപത്തി മൂന്നാമത്തെ ചിത്രവും Spider-Man: Homecoming (2017) ന്റെ സീക്വലുമായ സൂപ്പർഹീറോ ചിത്രമാണിത്.
MJ യോടുള്ള ഇഷ്ടം തുറന്നു പറയാനുള്ള പ്ലാനിലാണ് പീറ്റർ പാർക്കർ. അതിനായി അവൻ കണ്ടു വയ്ക്കുന്ന സമയം സ്കൂളിൽ നിന്നും യൂറോപ്പിലേക്ക് പോകുന്ന ട്രിപ്പാണ്. സ്കൂളും MJ യും കുട്ടുകാരുമൊക്കെയാണ് അവന്റെ ലോകം. എന്നാൽ കരുത്തനായ ടോണിയുടെ പിൻഗാമി ആയിട്ടാണ് സ്പൈഡര്‍മാനെ ലോകം കാണുന്നത് അതിന്റെ സമ്മർദ്ദം എപ്പോഴും പീറ്ററിലുണ്ട്. ലോകത്തിലെ പലഭാഗത്തും പുതിയൊരു വില്ലന്റെ ആക്രമണം നടക്കുന്നു. നിക്ക് ഫ്യൂരി സ്പൈഡർമാനെ അന്വേഷിച്ചെത്തുന്നു. എന്നാൽ പീറ്ററിന് അപ്പോഴും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഇഷ്ടമായിരുന്നില്ല. എന്നാൽ അവനെ സഹായിക്കാനായി മിസ്റ്റീരിയോ എത്തുന്നതോടെ പീറ്റർ അവന്റെ പേർസണൽ പ്രശ്ങ്ങൾ മാറ്റിവച്ചു സ്പൈഡർമാൻ എന്ന സൂപ്പർഹീറോ ആയി മാറുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.
കടപ്പാട് : Abhijith A G

❤8👍5🎉4👌1
Siccin 3 / സിജ്ജിൻ 3 (2016)
എം-സോണ്‍ റിലീസ് – 1265
പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷ : ടർക്കിഷ്
സംവിധാനം : Alper Mestçi
പരിഭാഷ : നിഹല്‍ ഇരിങ്ങത്ത്
ജോണർ : ഹൊറര്‍
6.9/10
2014 ൽ പുറത്തിറങ്ങിയ സിജജിൻ സിനിമയുടെ 3 ആമത്തെ പാർട്ടാണിത്.
മറ്റു ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ കഥ കൊണ്ടും അവതരണം കൊണ്ടുമാണ് ഈ സിനിമ വേറിട്ടു നിൽക്കുന്നത്.
സുഹൃത്തുക്കളായിരുന്ന ഒർഹാന്റെയും സാദത്തിന്റെയും ജീവിതത്തിലുണ്ടായ അമാനുഷിക സംഭവങ്ങൾ, അതിനു പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ പോകുന്ന നായകൻ, തന്റെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞപ്പോൾ അയാൾ ഒരു നിമിഷം മരവിച്ചു പോയി... എന്തായിരിക്കും അവന് സംഭവിച്ചത്...?

👍6❤3😱1
The Woman in Black / ദ വുമൺ ഇൻ ബ്ലാക്ക് (2012)
എം-സോണ്‍ റിലീസ് – 1266
പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : James Watkins
പരിഭാഷ : ആഷിക് മജീദ്
ജോണർ : ഡ്രാമ, ഫാന്റസി, ഹൊറര്‍
Info : 393621C7C4F4530A98337B19F4807987F69231EE
6.4/10
ദ വുമൺ ഇൻ ബ്ലാക്ക് എന്ന സൂസൻ ഹില്ലിന്റെ 1983ൽ പുറത്തിറങ്ങിയ നോവലിനെ ആധാരമാക്കി ജെയിംസ് വാട്കിൻസ് അതേ പേരിൽ നിർമിച്ച സിനിമ.
ഈൽ മാർഷ് ഹൗസിലെ ഉടമസ്ഥയായ ആലീസ് ദർബ്ളോയുടെ മരണശേഷം, വീടുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിക്കുവാനായി 'കൃതിന് ഗിഫൊർഡ്' എന്ന സ്ഥലത്തേക്ക് എത്തുന്ന വക്കീലാണ് ആർതർ കിപ്പ്സ്. കിപ്പ്സിനെ സംബന്ധിച്ചു ഇതു സാധാരണ ഒരു ജോലി മാത്രമല്ല, തന്റെ ജോലി നിലനിർത്തുവാനുള്ള അവസാന അവസരം കൂടിയാണ്. പക്ഷെ ഒട്ടും സഹകരണ മനോഭാവമില്ലാത്ത പ്രദേശവാസികൾ ആ ജോലി ഒട്ടും എളുപ്പമാക്കുന്നില്ല.
കിപ്പ്സ് ജോലി ചെയ്യുന്ന കമ്പനിയുടെ ലോക്കൽ കോണ്ടാക്ട് ആയ ജെറോമും അയാളെ എത്രയും പെട്ടെന്ന് തിരിചയക്കുവാനാണ് ശ്രമിക്കുന്നത്. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട സാമുവൽ ഡെയ്ലി മാത്രമാണ് കിപ്പ്സിനോട് അല്പമെങ്കിലും അടുപ്പം കാണിക്കുന്ന വ്യക്തി.
ഇതിനിടക്ക് കിപ്പ്സ് ഈൽ മാർഷ് ഹൗസിൽ വച്ചു അലീസിന്റെ സഹോദരി ജേന്നറ്റിനെക്കുറിച്ചും അവരുടെ മകനെക്കുറിച്ചുമുള്ള സത്യങ്ങൾ മനസിലാക്കുന്നു. സംശയാസ്പദമയ സാഹചര്യത്തിൽ കിപ്പ്സ് അവിടെ ഒരു സ്ത്രീയെ കാണുന്നുണ്ടെങ്കിലും മുഴുവൻ അന്വേഷിച്ചിട്ടും അവരെ കണ്ടെത്താനായില്ല. അധികം വൈകാതെ തന്നെ വിക്ടോറിയ എന്ന പെണ്‍കുട്ടി മരണപ്പെടുന്നു. വിക്ടോറിയയുടെ അസാധാരണമായ മരണത്തിനുതരവാദിയായി എല്ലാവരും കിപ്പ്സിനെ കുറ്റപ്പെടുത്തുന്നു. അയാളെ നാട്ടിൽ നിന്ന് തിരിച്ചയക്കാൻ നാട്ടുകാർ മുഴവൻ ശ്രമിക്കുന്നു. പക്ഷെ ജോലി പൂർത്തിയാക്കാതെ കിപ്പ്സിനു തിരിച്ചു പോകാനാകില്ല. നാട്ടുകാരിൽ നിന്നും സാമുവൽ ഡെയ്ലി കിപ്പ്സിനെ രക്ഷിച്ചു ഈൽ മാർഷ് ഹൗസിൽ എത്തിക്കുന്നു. പിന്നീട് അവിടെ നടക്കുന്ന നാടകീയ രംഗങ്ങൾ കിപ്പ്സിന്റെ സാമാന്യ ബുദ്ധിക്കും അപ്പുറമായിരുന്നു.. ഒരു കുട്ടി കൂടി അസദരണമായ സാഹചര്യത്തിൽ മരണപ്പെടുന്നതോടെ ഈൽ മാർഷ് ഹൗസിനെക്കുറിച്ചും കൃതിന് ഗിഫൊർഡിലെ കുട്ടികളുടെ അസാധാരണ മരണങ്ങളെക്കുറിച്ചുമുള്ള സത്യങ്ങൾ കിപ്പ്സിന് വ്യക്തമാക്കുന്നു.

👍9❤4
Don / ഡോൺ (2006)
എം-സോണ്‍ റിലീസ് – 1111
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Farhan Akhtar
പരിഭാഷ : ജിജോ ജോളി
ജോണർ : ആക്ഷൻ, ക്രൈം, ത്രില്ലർ
Info : 922934CAC3507CEAF9C6DEADB3E35646D72D920C
7.2/10
ബോളിവുഡിലെ സ്റ്റൈലിഷ് പണം വാരി ചിത്രങ്ങളിൽ ഒന്ന്. അമിതാഭ് ബച്ചന്റെ പഴയ കാല ചിത്രമായ ഡോണിന്റെ പുനരാവിഷ്കാരം. ഡോൺ സീരീസിലെ ആദ്യ ചിത്രം, മലേഷ്യയിലെ സ്കൈ ബ്രിഡ്ജിൽ ചിത്രികരിച്ച ആദ്യ ഹിന്ദി ചിത്രം അങ്ങനെ വിശേഷണങ്ങൾ ഒരു പാടാണ് ഈ ഫർഹാൻ അക്തർ ചിത്രത്തിന്. 2006 ൽ റിലീസായ ഈ ചിത്രത്തിന്റെ 80% വും ചിത്രീകരിച്ചിരിക്കുന്നത് മലേഷ്യയിലാണ്. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, കരീന കപൂർ, ഓം പുരി, അർജുൻ രാംപാൽ അങ്ങനെ ഒരു വൻ താര നിരയാണ് ചിത്രത്തിൽ ഉള്ളത്.
അന്താരാഷ്ട്ര കുറ്റവാളിയായ ഡോൺ പോലീസിനും ശത്രുക്കൾക്കും ഒരു പോലെ തലവേദനയാണ്. ഒട്ടനവധി രാജ്യങ്ങളിലെ പോലീസ്, വർഷങ്ങളായി ഡോണിന്റെ പിന്നാലെയാണ്. എന്നാൽ അതി ബുദ്ധിമാനായ ഡോണിനെ പിടികൂടുക എന്നത് അവർക്ക് ഇന്നും ഒരു കീറാമുട്ടിയാണ്. എന്നാൽ ഒരു ദിവസം ഡോൺ എ സി പി ഡിസിൽവ എന്ന പൊലീസ് ഓഫീസർ വിരിച്ച വലയിൽ വീണു. ഡോണിലൂടെ അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയയുടെ കണ്ണികൾ അറുക്കാൻ ഡിസിൽവക്ക് ആകുമോ? ഡോൺ അയാളിൽ നിന്ന് എങ്ങനെ രക്ഷപ്പെടും? ഉദ്വേഗജനകമായ സീനുകളാൽ സമ്പന്നമാണ് ചിത്രം.

👍12❤2😱1
Rainbow Eyes / റെയിന്‍ബോ ഐസ് (2007)
എം-സോണ്‍ റിലീസ് – 1112
പോസ്റ്റർ : ഷൈജു എസ്
ഭാഷ : കൊറിയൻ
സംവിധാനം : Yang Yun-ho
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ക്രൈം, മിസ്റ്ററി, ത്രില്ലർ
Info : __________________________________
6.4/10
ബീഭത്സമായ ഇരട്ടക്കൊലപാതകം നടത്തിയ കുറ്റവാളിക്കായുള്ള അന്വേഷണത്തിലാണ് പോലീസ് ഓഫീസര്‍മാരായ ക്യൂങ്-യൂണ് ചോയും യൂണ്-ജൂ പാര്‍ക്കും. അങ്ങനെയിരിക്കെ മൂന്നാമതൊരു കൊലപാതകം കൂടി നടക്കുന്നു. കൊല്ലപ്പെട്ടവര്‍ക്കെല്ലാം മിലിട്ടറിയില്‍ ഒരുമിച്ച് ജോലിചെയ്ത ഒരു ഭൂതകാലമുണ്ട്. കൊലയാളിയെ കണ്ടെത്തണമെങ്കില്‍ ആ ഭൂതകാലത്തിലെ ചില രഹസ്യങ്ങളുടെ ചുരുള്‍ നിവരേണ്ടതുണ്ട്.

Bombay Talkies / ബോംബെ ടാക്കീസ് (2013)
എം-സോണ്‍ റിലീസ് – 1269
പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷ : ഹിന്ദി
സംവിധാനം : കരണ്‍ ജോഹര്‍, അനുരാഗ് കാശ്യപ്, സോയാ അക്തര്‍, ദിബകര്‍ ബാനര്‍ജി
പരിഭാഷ : സൂരജ് എസ് ചിറക്കര
ജോണർ : ഡ്രാമ
Info : 5C2F84DBD552DE3CC1CF5DFAB372BFE6A39AC7CD
6.7/10
ഇന്ത്യൻ സിനിമ 100 വർഷത്തിന്റെ തിളക്കം ആഘോഷിക്കുന്നതിന്റെ ഭാഗമായി നാല് പ്രതിഭാധനരായ സംവിധായകർ ഒരുക്കിയ ഹ്രസ്വചിത്രങ്ങളുടെ സമാഹാരമാണ് ബോംബെ ടാക്കീസ്. കരൺ ജോഹർ, ദിബാകർ ബാനർജി, സോയ അക്തർ, അനുരാഗ് കശ്യപ് എന്നിവർ ഒരുക്കിയ ഹ്രസ്വ ചിത്രങ്ങളിൽ റാണി മുഖർജി, രൺദീപ് ഹൂഡ, നവാസുദീൻ സിദ്ദിഖി, വിനീത് കുമാർ സിംഗ്, സുധീർ പാണ്ഡെ, നമൻ ജെയിൻ തുടങ്ങി അനവധി മികച്ച അഭിനേതാക്കൾ വേഷമിടുമ്പോൾ അമിതാഭ് ബച്ചൻ, കത്രീന കൈഫ് എന്നിവർ അതിഥി വേഷത്തിലും എത്തുന്നു.
സ്ഥിരം കച്ചവട ചേരുവകളിൽ നിന്നും വ്യത്യസ്തമായ കഥ പറച്ചിലിൽ പല കോണുകളിൽ ഉള്ള മനുഷ്യരുടെ ജീവിത സാഹചര്യങ്ങളെ സിനിമയുമായി ബന്ധപ്പെടുത്തി തന്നെ നമ്മുടെ മുന്നിലെത്തുന്നു. ഓരോ കഥയും ഒന്നിനൊന്നു മികച്ചതും വേറിട്ടതുമാകുമ്പോൾ അപൂർവ്വമായൊരു ദൃശ്യാനുഭവം തന്നെ നമുക്കു സമ്മാനിക്കുന്നതിൽ ഈ സിനിമയുടെ ശില്പികൾ വിജയിക്കുന്നു. സിനിമ എന്ന മാധ്യമത്തിന്റെ ശക്തിയെ അടിവരയിടുന്ന ഈ സംരംഭം 2013 Cannes Film Festival ൽ പ്രദർശിപ്പിച്ചിരുന്നു.

👍7
Goynar Baksho / ഗൊയ്നർ ബാക്ഷോ (2013)
എം-സോണ്‍ റിലീസ് – 1206
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ബംഗാളി
സംവിധാനം : Aparna Sen
പരിഭാഷ : ജയൻ പത്തനംതിട്ട
ജോണർ : കോമഡി, ഡ്രാമ,ഫാമിലി
Info : 9FE34A51670F20E38C79338961B3836450652A69
7.1/10
Synopsis here.

👍4❤1