Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
👍2
Love Aaj Kal / ലൗ ആജ് കൽ (2009)

എം-സോണ്‍ റിലീസ് – 1706
പോസ്റ്റർ: നിഷാദ് ജെ എന്‍
ഭാഷ : ഹിന്ദി
സംവിധാനം : Imtiaz Ali
പരിഭാഷ : അജിത് വേലായുധൻ
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
6.8/10
ഡയറക്ടർ ഇംതിയാസ് അലിയുടെ 2009ൽ ഇറങ്ങിയ ലവ് ഡ്രാമ മൂവിയാണ് "ലൗ ആജ് കൽ". സൈഫ് അലി ഖാൻ, ദീപിക പദുകോൺ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വ്യത്യസ്ത രണ്ട് കാലഘട്ടത്തിലെ രണ്ട് ലവ് സ്റ്റോറികൾ വളരെ കൃത്യതയോടെ രണ്ട് മണിക്കൂറിൽ സ്‌ക്രീനിൽ എത്തിക്കാൻ ഡയറക്ടറിനു കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയിലെ പാട്ടുകൾ വർഷങ്ങൾ കഴിഞ്ഞും നമ്മുടെ ഓർമ്മയിൽ നിൽക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤3
Betaal: Season 1 / ബേതാൾ : സീസൺ 1 (2020)

എം-സോണ്‍ റിലീസ് – 1708
പോസ്റ്റർ: നിഷാദ് ജെ എന്‍
ഭാഷ : ഹിന്ദി
നിർമാണം : Red Chillies Entertainment
പരിഭാഷ : സുനില്‍ നടയ്ക്കല്‍, ലിജോ ജോളി,കൃഷ്ണപ്രസാദ് എം വി, സിദ്ധീഖ് അബൂബക്കർ
ജോണർ : ആക്ഷൻ, ഹൊറർ, ത്രില്ലർ
5.3/10
ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലിസ് എന്റർടെയിൻന്മെന്റ് നിർമിച്ച ഇന്ത്യയിലെ ആദ്യ സോമ്പി ഹൊറർ സീരീസാണ് ബേതാൾ. പാട്രിക്ക് ഗ്രഹാമും നിഖിൽ മഹാജനും സംയുക്തമായി ആണ് ഇതിന്റെ സംവിധാന ചുമതല നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്‌സ് പ്ളാറ്റ്‌ഫോമിൽ 24 മെയ് 2020 ഇൽ ആണ് ഇത് റിലീസ് ചെയ്തത്. ആകെ 4 എപ്പിസോഡുകളാണ് ഈ വെബ്‌സീരിസിൽ ഉള്ളത്.
ആദിവാസി ഗ്രാമത്തിൽ ഹൈവേ നിർമ്മിച്ചു അതിനെ നഗരവുമായി ബന്ധിക്കാനായി കാട്ടിൽ തമ്പടിച്ചിരിക്കുന്ന ഒരു നിർമ്മാണ കമ്പനിയുടെ തലവനാണ് വക്രബുദ്ധിക്കാരനായ മുതൽവൻ. ഇയാൾക്ക് ഭരണസിരാകേന്ദ്രങ്ങളിൽ ഉന്നത സ്വാധീനം ഉണ്ട്. റോഡ് പണിക്ക് എതിരായി നിൽക്കുന്ന ഗ്രാമവാസികളെ ഒഴിപ്പിക്കാനായി പ്രത്യേക സേനയുടെ സഹായം അയാൾ തേടുന്നു. റോഡ് പണി പുരോഗമിക്കണമെങ്കിൽ അവിടെ അടഞ്ഞു കിടക്കുന്ന ഒരു തുരങ്കം തുറക്കേണ്ടതുണ്ട്. എന്നാൽ കാലങ്ങളായി തുടർന്ന് പോകുന്ന വിശ്വാസപ്രകാരം ആ തുരങ്കം തുറക്കുന്നത് അനർത്ഥങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നു. അവരുടെ എതിർപ്പിനെ മറികടന്ന് തുരങ്കം തുറന്ന പ്രത്യേക സേനക്ക് നേരിടേണ്ടി വന്നത് ഭീതിജനകമായ സംഭവങ്ങളാണ്.
ഹൊറർ മൂഡിലാണ് ഈ സീരിസിന്റെ ഓരോ എപ്പിസോഡും കടന്ന് പോകുന്നത്. അതിനാൽ തന്നെ ഇത്തരം ജേണറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യ വിരുന്നാകും ഈ സീരീസ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤4
Bad Day at Black Rock / ബാഡ് ഡേ അറ്റ് ബ്ലാക്ക് റോക്ക് (1955)

എം-സോണ്‍ റിലീസ് – 1709ക്ലാസ്സിക് ജൂൺ 2020 – 05
പോസ്റ്റർ: സൈഫുദ്ധീൻ താണിക്കാട്ട്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : John Sturges
പരിഭാഷ : പ്രശോഭ് പി.സി
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
7.7/10
ഹോളിവുഡിന് ജനപ്രീതി നേടിക്കൊടുക്കാൻ 50കളിലെയും 60 കളിലെയും ത്രില്ലർ സിനിമകൾ ഏറെ സഹായിച്ചിട്ടുണ്ട്. അക്കൂട്ടത്തിലൊന്നാണ് 1955ൽ ഇറങ്ങിയ കളർ ചിത്രം Bad Day At Black Rock.വളരെ ലളിതമായ കഥയിലൂടെയും ചിത്രം സസ്പെൻസ് നിലനിർത്തുന്നു. അവികസിതമായ പടിഞ്ഞാറേ അമേരിക്കൻ നഗരമായ ബ്ലാക്ക് റോക്കിൽ എത്തുന്ന നായകൻ. ആ നാട്ടുകാർ എല്ലാം തന്നെ സംശയത്തോടെയും ഭയത്തോടെയും നോക്കുന്നത് അയാളെ അത്ഭുതപ്പെടുത്തുന്നു. നാട്ടുകാർ എന്തോ ഒളിക്കുന്നുണ്ടെന്ന് അയാൾ മനസ്സിലാക്കി. അത് കണ്ടെത്താൻ അയാൾ ശ്രമിക്കുന്നു.റോട്ടൺ ടൊമാറ്റോസിൽ 97% അപ്രൂവൽ റേറ്റിങ്ങ് കിട്ടിയ ചിത്രം 2018 - ൽ യു എസ് നാഷണൽ ഫിലിം രജിസ്ട്രിയിൽ സംരക്ഷിക്കാൻ തെരഞ്ഞെടുത്തു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4
👍5
Guns Akimbo / ഗൺസ് അക്കിമ്പോ (2019)

എം-സോണ്‍ റിലീസ് – 1710
പോസ്റ്റർ: സലാം കൊണ്ടോട്ടി
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jason Lei Howden
പരിഭാഷ : ആശിഷ് വി.കെ
ജോണർ : ആക്ഷൻ, കോമഡി
6.3/10
മൈൽസ് ഹാരിസ് എന്ന സാധാരണക്കാരൻ ആയ ഒരു വീഡിയോ ഗെയിം ഡെവലപ്പർ, താൻ പോലും അറിയാതെ ഒരു വയലൻസ് ഗെയിമിന്റെ ഭാഗമാക്കപ്പെടുന്നു. അതിൽ നിന്നും രക്ഷെപെടാനും, ആ സംഘത്തിൽ നിന്നും തന്റെ മുൻ കാമുകിയുടെ ജീവൻ രക്ഷിക്കാനും മൈൽസ് നടത്തുന്ന ജീവൻ മരണ പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വെടി വയ്പ്പും, രക്തെച്ചൊരിച്ചിലും, സ്ഫോടനങ്ങളും എല്ലാം നർമ്മത്തിന്റെയും, ചടുലമായ പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുന്ന സിനിമ, ആക്ഷൻ സിനിമാ ആസ്വാദകരെ നിരാശപ്പെടുത്തില്ല!
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5😱1
👍2❤1
The Cabinet of Dr. Caligari / ദ ക്യാബിനെറ്റ് ഓഫ് ഡോ. കാലിഗരി (1920)

എം-സോണ്‍ റിലീസ് – 1711ക്ലാസ്സിക് ജൂൺ 2020 – 06
പോസ്റ്റർ: സൈഫുദ്ധീൻ താണിക്കാട്ട്
ഭാഷ : ജർമ്മൻ നിശ്ശബ്ദ ചിത്രം
സംവിധാനം : Robert Wiene
പരിഭാഷ : ബോയറ്റ് വി. ഏശാവ്
ജോണർ : ഫാന്റസി, ഹൊറർ, മിസ്റ്ററി
8.1/10
കാൾ മേയർ (Carl Mayer), ഹാൻസ് ജനോവിട്സ് (Hans Janowitz) എന്നിവർ എഴുതി റോബർട്ട് വീൻ (Robert Wiene) സംവിധാനം ചെയ്ത് 1920 പുറത്തിറങ്ങിയ ഒരു നിശ്ശബ്ദ ജർമൻ ഹൊറർ ത്രില്ലറാണ് ദ ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗറി.ഫ്രാൻസിസ് ജനിച്ച പട്ടണത്തിലേക്ക് വാർഷിക പ്രദർശനത്തിന് പരിപാടി അവതരിപ്പിക്കാൻ എത്തുകയാണ് ഡോക്ടർ കാലിഗറി. തുടർന്ന് ഫ്രാൻസിസിന്റെ സുഹൃത്തായ അലൻ കൊല്ലപ്പെടുന്നു. തന്റെ സുഹൃത്തിന്റെ ഘാതകനെ അന്വേഷിക്കുകയാണ് ഫ്രാൻസിസ്.ജര്‍മ്മന്‍ എക്സ്പ്രഷനിസ്റ്റ് ചിത്രങ്ങളുടെ(1919-1931)വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച ചിത്രമാണ്‌ ദ ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗറി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍2❤1
❤1
Dil Se.. / ദിൽ സേ.. (1998)

എം-സോണ്‍ റിലീസ് – 1712
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ : ഹിന്ദി
സംവിധാനം : Mani Ratnam
പരിഭാഷ : അജിത് വേലായുധൻ
ജോണർ : ഡ്രാമ, റൊമാൻസ്
7.6/10
മണിരത്നം സംവിധാനവും എ ആർ റഹ്‌മാൻ സംഗീതവും ചെയ്ത ദിൽസേ 1998ൽ ആണ് റിലീസ് ആയത്. ദിൽസേയിലെ ഓരോ ഗാനവും ഇന്നും നമുക്ക് പ്രിയപ്പെട്ടതാണ്.ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്യുന്ന അമർ കാന്ത് വർമ്മ എന്ന് ചെറുപ്പക്കാരന്റെയും അവൻ പ്രണയിക്കുന്ന മേഘ്‌ന എന്ന് പെൺകുട്ടിയുടെയും കഥയാണ് ദിൽസേ. ഒരു ജീവിതലക്ഷ്യത്തോടെ ജീവിക്കുന്ന മേഘ്‌നയ്ക്ക് അമറിന്റെ പ്രണയം സ്വീകരിക്കാൻ കഴിയുന്നില്ല.മറ്റൊരു ജീവിതം തുടങ്ങാൻ പോകുന്ന അമറിന്റെ അടുത്തേക്ക് മേഘ്‌ന വീണ്ടുമെത്തുന്നു. ശേഷം സ്‌ക്രീനിൽ...
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤2
❤1
Revenger / റിവഞ്ചർ (2018)

എം-സോണ്‍ റിലീസ് – 1713
പോസ്റ്റർ: അക്ഷയ് ബാബു
ഭാഷ : കൊറിയൻ
സംവിധാനം : Seung-Won Lee
പരിഭാഷ : ഉസ്മാൻ അബൂബക്കർ
ജോണർ : ആക്ഷൻ, ക്രൈം, ത്രില്ലർ
5.7/10
12 ഓളം ഏഷ്യൻ രാജ്യങ്ങളിലെ കൊടും കുറ്റവാളികളെ പാർപ്പിക്കുന്നതിനായി ആ രാജ്യങ്ങൾ സംയുക്തമായി രൂപീകരിച്ച ഒറ്റപ്പെട്ട ഒരു ദ്വീപിലാണ് കഥ നടക്കുന്നത്. തന്റെ അച്ഛനെ കൊന്നവനെ തേടിയിറങ്ങുന്ന ജിൻ എന്ന പെൺകുട്ടിയും അവളെ തേടി വരുന്ന അമ്മയും ചിലരാൾ അക്രമിക്കപ്പെടുകയാണ്. അവരെ അന്നേരം രക്ഷിക്കാൻ എത്തുന്ന യൂൾ കൂടി വരുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് മാറുന്നു. തന്റെ കുടുംബത്തെ ഒന്നടങ്കം ഇല്ലായ്മ ചെയ്ത ആളെ തിരക്കിയാണ് യൂൾ (BROOS KHAN) എത്തുന്നത്. രണ്ടുപേരും തിരയുന്നത് ഒരാളെയാണെന്ന് അറിയുന്നതോടെ അവരുടെ യാത്രയും ഒന്നിച്ചാവുകയാണ്. ഗംഭീര ആക്ഷൻ സീനുകളാണ് ചിത്രത്തിലുള്ളത്. റണ്ണിങ് സമയം ഭൂരിഭാഗവും ആക്ഷൻ സീനുകൾ കൊണ്ട് സമ്പന്നമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤3
The Face of Another / ദി ഫേസ് ഓഫ് അനദർ (1966)

എം-സോണ്‍ റിലീസ് – 1714ക്ലാസ്സിക് ജൂൺ 2020 – 07
പോസ്റ്റർ: നിഷാദ് ജെ എന്‍
ഭാഷ : ജാപ്പനീസ്
സംവിധാനം : Hiroshi Teshigahara
പരിഭാഷ : രാഹുൽ രാജ്
ജോണർ : ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ
8.0/10
മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ ഒരാൾ. അപകർഷബോധം കാരണംഅയാൾ വീട്ടിലടച്ചിരിക്കുന്നു, പുറത്തിറങ്ങാൻ ഭയക്കുന്നു, തന്നെ അവഗണിക്കുന്നവരെ വെറുക്കുന്നു,
സമൂഹത്തിൽ നിന്ന് ഒളിച്ചോടുന്നു. പക്ഷേ അയാൾക്ക് ഒരു പുതിയ മുഖവും വ്യക്തിത്വവും ലഭിച്ചാലോ?
1966-ൽ ഹിരോഷി തഷിഗഹാരയുടെ സംവിധാനത്തിൽപുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ത്രില്ലറായ 'ദി ഫെയ്സ് ഓഫ് അനദർ'പറയുന്നത് ആ കഥയാണ്. മറ്റൊരാളുടെ മുഖം ഒരു മനുഷ്യന് നൽകുന്നസ്വാതന്ത്ര്യം അയാളെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നുള്ള പരിശോധന കൂടിയാണ് ഈ ചിത്രം.
ഡാർക്ക് ഷേഡുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നു.എക്കാലത്തെയും മികച്ച ജാപ്പനീസ് നടന്മാരിലൊരാളായ ടറ്റ്സൂയ നകഡായ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോട്ടൻ ടൊമാറ്റോസിൽ 100-ൽ 100 ആണ് ചിത്രത്തിന്റെ റേറ്റിംഗ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4
❤5
And Then There Were None / ആൻഡ് ദെൻ ദേർ വേർ നൺ (2015)

എം-സോണ്‍ റിലീസ് – 1715മിനി സീരീസ്
പോസ്റ്റർ: നിഷാദ് ജെ. എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Craig Viveiros
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
8.0/10
എഴുത്തുകാരി Agatha christie യുടെ And There Were None എന്ന നോവലിനെ ആസ്പദമാക്കി ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. BBCയ്ക്ക് വേണ്ടി Craig Viveiros അതേ നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത Mini Series ആണ് 'And There Were None'. 55 മിനിറ്റുകൾ വച്ച് 3 എപ്പിസോഡുകൾ ഉള്ള മിനി സീരീസ്‌ ആണ്. കൈകാര്യം ചെയ്യുന്ന ജോണർ Mystery/Drama ആണ്.
8 അപരിചിതർ ആയ ആളുകൾക്ക് Owen എന്നൊരാളുടെ കത്ത് ലഭിക്കുകയും, തുടർന്ന് ഒരു ദ്വീപിൽ പോകേണ്ടിവരുന്നതും, പിന്നീട് ഓരോരുത്തരായി കൊലചെയ്യപ്പെടുകയും, അവസാനം അതാരാണെന്നും എന്തിനാണെന്നും ഉള്ള നിഗമനത്തിലേക്ക് കഥ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
പതിഞ്ഞ താളത്തിൽ തുടങ്ങി ഒന്നാമത്തെ എപ്പിസോഡിന്റെ അവസാനത്തോടെ പതുക്കെ ത്രില്ലർ മോഡിലേയ്ക്ക് മാറുന്ന ഈ സീരീസ് വളരെ എൻഗേജിങ് ആയാണ് പിന്നീട് പോകുന്നത്. ഈ സിനിമയുടെ അതേ ആശയം തന്നെയെടുത്ത് വിവിധ ഭാഷകളിലായി അനവധി സിനിമകൾ വന്നിട്ടുണ്ട്. പക്ഷേ അതിനെല്ലാം തുടക്കമിട്ടത് ഈയൊരു കഥയായിരുന്നു.
(കടപ്പാട് : Sreerag K Suresh)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤2
❤2👍2
The Call of the Wild / ദി കാൾ ഓഫി ദി വൈൽഡ് (2020)

എം-സോണ്‍ റിലീസ് – 1719
പോസ്റ്റർ: ഷാറൂഖ് നിലമ്പൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Chris Sanders
പരിഭാഷ : പരിഭാഷ 1 : സന്ദീപ് എം ജി.പരിഭാഷ 2 : മുഹമ്മദ് റഫീക് ഇ.പരിഭാഷ 3 : പ്രശാന്ത് ശ്രീമംഗലം
ജോണർ : അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി
6.8/10
1890 കളിൽ കാലിഫോർണിയായിലെ വീട്ടിൽ നിന്നും കടത്തികൊണ്ട് പോകുന്ന ബക്ക് എന്ന വിശാല മനസ്ക്കനായ നായയുടെ കഥയാണ് ദി കാൾ ഓഫ് വൈൽഡ്. ആനന്ദകരമായ ഗാർഹിക ജീവിതം തല കീഴായി മറിഞ്ഞ ബക്ക് ഒരു മെയിൽ ഡെലിവറി സ്ലെഡ് ഡോഗ് ആയി മാറുന്നതും, ഈ ആത്യന്തികമായ ലോകത്ത് തന്റെ സ്ഥാനം എന്താണെന്നു കണ്ടെത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യർക്കിടയിൽ വസിക്കുമ്പോഴും ബക്ക്, തന്റെ പൂർവ്വികന്മാർ വിഹരിച്ചിരുന്ന കാടിന്റെ അതിപുരാതനമായ വിളി കേട്ടുകൊണ്ടേയിരുന്നു. മനുഷ്യനും മൃഗവും പ്രകൃതിയും എന്താണെന്നതിന്റെ ഒരു തെളിഞ്ഞ വർണ്ണനയാണിത്. അതിമനോഹരമായ വിഷ്വലുകൾ കൊണ്ട് സമ്പന്നമായ ഈ മൂവി എല്ലാ പ്രായക്കാർക്കും ഒരു പോലെ കാണാനാവുന്ന ഒരു ഫീൽ ഗുഡ് മൂവി ആണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤4
👍3