Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
👍2❤1
The Way Back / ദി വേ ബാക്ക് (2020)

എം-സോണ്‍ റിലീസ് – 1648
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Gavin O'Connor
പരിഭാഷ : ആശിഷ് വി കെ
ജോണർ : ഡ്രാമ, സ്പോര്‍ട്
6.8/10
കോളേജ് ബാസ്ക്കറ്റ്ബോൾ ടീമിലെ സൂപ്പർസ്റ്റർ ആയിരുനു ജാക്ക് കണ്ണിംഗ് ഹാം , അജ്ഞാതമായ കാരണങ്ങളാൽ പെട്ടന്ന് കളിയിൽ നിന്നും അകന്ന ജാക്ക് ഇപ്പോൾ മദ്യത്തിന് അടിമയായി ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നു ഇല്ലാതെ ജീവിക്കുന്നു. അവിചാരിതമായി തന്റെ പഴയ കോളേജിലെ ബാസ്കറ്റ് ബോൾ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ജാക്കിൽ വന്ന് ചേരുന്നു. ജാക്ക് അതിൽ വിജയം കാണുമോ , സ്വന്തം ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവ ആണ് The Way Back എന്ന ചലചിത്രത്തിന്റെ ഇതിവൃത്തം
ഒരു സ്പോർട്ടസ് ഡ്രാമ എന്ന തലത്തിൽ നിന്ന് കൊണ്ട് ജാക്ക് കണ്ണിംഗ് ഹാം എന്ന മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളിലേക്ക് സിനിമ കാണികളെ കൂട്ടിക്കൊണ്ട് പോകുന്നു.
ജാക്ക് കണ്ണിംഗ്ഹം ആയി പ്രശസ്ത താരം ബെൻ അഫ്ലെക്ക് മികച്ച പ്രകടനം ആണ് കാഴ്ച വച്ചിരിക്കുന്നത്
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤3
Parasyte: Part 1 / പാരസൈറ്റ്: പാർട്ട് 1 (2014)

എം-സോണ്‍ റിലീസ് – 1649മാങ്ക ഫെസ്റ്റ് – 11
പോസ്റ്റർ: അക്ഷയ് ബാബു
ഭാഷ : ജാപ്പനീസ്
സംവിധാനം : Takashi Yamazaki
പരിഭാഷ : ശിവരാജ്
ജോണർ : ആക്ഷൻ, ഡ്രാമ, ഹൊറർ
6.9/10
മനുഷ്യരുടെ തലയിൽ കയറി തലച്ചോർ തിന്നിട്ട്, ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് മനുഷ്യരുടെ ഇടയിൽ അവരിൽ ഒരാളായി ജീവിക്കുന്ന പാരസൈറ്റുകളുടെ കഥ. കഥാനയകനായ ഹൈസ്‌കൂൾ വിദ്യാർത്ഥിയുടെ തലയിലേക്ക് കയറാൻ പോയ പരസൈറ്റ് അബദ്ധത്തിൽ, നായകന്റെ കൈയിലേക്ക് കയറുന്നു. ഇതേസമയം മറ്റ്‌ പാരസൈറ്റുകൾ കൊലപാതക പരമ്പര ആരംഭിക്കുന്നു. അവരെ തടയാൻ ഇറങ്ങി പുറപ്പെടുകയാണ് നായകനും നായകന്റെ കൈയിലെ പാരസൈറ്റ് ആയ 'മിഗി'യും.
ഇതേപേരിലുള്ള ജാപ്പനീസ് മാങ്കാ ആൻഡ് അനിമേ സീരിസിന്റെ മൂവി അടാപ്റ്റേഷൻ ആണ് രണ്ട്‌ ഭാഗങ്ങളായി ഇറക്കിയിരിക്കുന്ന ഈ പടം. കുറച്ച് ചോരപ്പുഴയുണ്ടെങ്കിലും ബോറടിക്കാതെ കണ്ടു തീർക്കാൻ കഴിയുന്ന ഒരു പടമാണിത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤1
❤1
Capone / കപോൺ (2020)

എം-സോണ്‍ റിലീസ് – 1650
പോസ്റ്റർ: ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Josh Trank
പരിഭാഷ : കൃഷ്ണപ്രസാദ്. എം വി
ജോണർ : ബയോഗ്രഫി, ക്രൈം, ഡ്രാമ
4.9/10
സ്‌കാർഫേസ് എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അൽഫോൻസ് ഗബ്രിയേൽ കപോൺ, ഒരു അമേരിക്കൻ ഗാങ്ങ്സ്റ്ററും ,ബിസിനസുകാരനുമായിരുന്നു. കൗമാരത്തിൽ തന്നെ വേശ്യാലയ നടത്തിപ്പ് പോലുള്ള കുറ്റകൃത്യങ്ങളിൽ കപോൺ തന്റെ സാന്നിധ്യം അറിയിച്ചു. തന്റെ ഇരുപതുകളിൽ കപോൺ ചിക്കാഗോയിലേക്ക് പോകുകയും അവിടെ നിയമവിരുദ്ധമായി മദ്യം കച്ചവടം ചെയ്യാൻ ഒരു സംഘം രൂപിക്കാരിക്കാൻ നേതൃത്വം നൽകുകയും ചെയ്തു. ഒരു ഗാങ്ങ്‌സ്റ്റർ എന്ന പദവി കപോണിന് നഷ്ടമാകുന്നത് 31ആം വയസ്സിൽ കപോൺ ജയിലിലടക്കപെട്ട ശേഷമാണ്.
കപോൺ 2020 എന്ന സിനിമ കപോണിന്റെ ജീവിതം ആസ്പദമാക്കി എടുത്ത മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമാണ്, 31 ആം വയസ്സിൽ ജയിൽ അടക്കപെട്ട കപോണിന്റെ ആരോഗ്യസ്ഥിതി ന്യൂറോസിഫിലിസ് എന്ന അസുഖം മൂലം ക്ഷയിച്ച് വന്നു. 10 വർഷങ്ങൾക്ക് ശേഷം ആർക്കും ഒരു ഭീക്ഷണി ആവില്ല എന്ന് കണ്ട്, ഫ്ലോറിഡയിലെ ഒരു ദ്വീപിൽ അദ്ദേഹത്തെ ജീവിക്കാൻ വിട്ടു. ഈ സിനിമ അൽഫോൻസ് ഗബ്രിയേൽ കപോണിന്റെ ജീവിതത്തിലെ അവസാന വർഷമാണ്.അൽഫോൻസ് കപോണായി ടോം ഹാർഡി വേഷമിടുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤3👍3
👍3❤1
Take The Ball Pass The Ball / ടേക് ദി ബോൾ പാസ് ദി ബോൾ (2018)

എം-സോണ്‍ റിലീസ് – 1651
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ : ഇംഗ്ലീഷ്, സ്പാനിഷ്
സംവിധാനം : Duncan McMath
പരിഭാഷ : സാബി
ജോണർ : ഡോക്യുമെന്ററി, സ്പോര്‍ട്
8.1/10
ലോകമെമ്പാടും ഉള്ള കാല്പന്തു പ്രേമികളാൽ ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച കൂട്ടം എന്ന വിശേഷണം നേടിയെടുത്ത ടീമാണ് പെപ് ഗ്വാർഡിയോള യുടെ ബാഴ്സ.
ആ 2008-12 കാലത്തെ മാസ്മരിക ബാഴ്സയുടെ കഥ പറയുന്ന ഡോക്യൂമെന്ററി 'Take the Ball Pass the Ball' നിർമിച്ചിരിക്കുന്നത് അറിയപ്പെട്ട സ്പാനിഷ് ഫുട്‌ബോൾ ജേർണലിസ്റ്റ് ഗ്രഹാം ഹണ്ടറിന്റെ , Barca- The Making of Greatest Team in the World, എന്ന പ്രശസ്ത ഗ്രന്ഥത്തെ ആധാരമാക്കിയാണ്.
Zoom സ്പോർട്സ് ന്റെ ബാനറിൽ ,ഡങ്കൻ മാക് മാത് സംവിധാനം ചെയ്ത ഡോക്യൂമെന്ററിയിൽ ,പെപ്പിന്റെ ബാഴ്സയിലെ ഏകദേശം എല്ലാ താരങ്ങളും, മുഖ്യ സ്റ്റാഫുകളും അണിനിരക്കുന്നു . കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് , യുവന്റസ് കോച്ചുമാരും ,കളിക്കാരും , സജീവമായി കടന്നു വരുന്നു.
2008 ണ് മുമ്പുള്ള ബാഴ്സയിലേക്ക് ഇടക്ക് കണ്ണോടിക്കുന്ന ചിത്രം , ബാഴ്സയുടെ എക്കാലത്തെയും മഹത് വ്യക്തിത്വം യോഹാൻ ക്രൈഫിനെ പ്രത്യേകം എടുത്തു കാട്ടുന്നു. 2008 ൽ കോച്ചായെത്തിയ പെപ് ഗ്വാർഡിയോള യുടെ കീഴിൽ 4 വർഷം ലോക ഫുട്‌ബോൾ അടക്കി ഭരിച്ച ബാഴ്സയുടെ കഥകളിലേക്ക് നായകൻ, വില്ലൻ റോളുകളിൽ മൗറീഞ്ഞോ - ഗ്വാർഡിയോള ശത്രുതയും കടന്നു വരുന്നതോടെ ചിത്രം കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നു.
ഹണ്ടറിന്റെ ബുക്കിലെന്ന പോലെ വിഖ്യാത ബാഴ്സയുടെ ഓരോ ഘട്ടങ്ങൾ പറഞ്ഞു പോകുന്ന ഡോക്യൂമെന്ററി മെസ്സിയുടെ വളർച്ചയും , ക്രൈഫ് സംഭാവന ചെയ്ത ,ബാഴ്സയുടെ തനത് ഫിലോസഫി യുടെ ഭാവിയും ,അടുത്തടുത്ത ഭാഗങ്ങളിൽ ചിത്രീകരിക്കുന്നു. ഫൈനൽ വിജയങ്ങളുടെ സന്തോഷവും ,അബിദാലിന്റെ സന്തോഷ കണ്ണീരും ,പെപ് ന്റെ പടിയിറങ്ങലും എല്ലാമായി ,ഒരു ഇമോഷണൽ ചെപ്പ് തന്നെ ഈ ഡോക്യൂമെന്ററി നിങ്ങൾക്ക് സമ്മാനിക്കും എന്നുറപ്പാണ്.
ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ,അതിന്റെ മ്യൂസിക് നിർവഹിച്ചിരിക്കുന്നത് ,ഡോക്യൂമെന്ററി യിലുടനീളം പ്രത്യക്ഷപ്പെടുന്ന ,pep ന്റെ ബാഴ്സയിലെ അംഗവും , പിന്നീട് സംഗീത ലോകത്തേക്ക് സഞ്ചരിക്കുകയും ചെയ്ത മാനുവൽ പിന്റോ ആണെന്നത്. വളരെ മികച്ച പ്രശംസ നേടിയ സംഗീത സംവിധാനം ഡോകുമെന്ററി യെ കൂടുതൽ ആകർഷകമാക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤2
❤1
Peaky Blinders: Season 4 / പീക്കി ബ്ലൈന്റേഴ്‌സ്: സീസൺ 4 (2017)

എം-സോണ്‍ റിലീസ് – 1652
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
നിര്‍മാണം : BBC Studios
പരിഭാഷ : നെവിൻ ജോസ്
ജോണർ : ക്രൈം, ഡ്രാമ
8.8/10
3-ആം സീസണിൽ നടന്ന അറസ്റ്റിനു ശേഷവും പോളി, മൈക്കൽ, ജോൺ, ആർതർ എന്നിവർ 6 മാസം ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. അതിനു ശേഷം ഷെൽബികുടുംബം തകർന്നു.
മൈക്കൽ തിരികെ ടോമിയോടൊപ്പം ജോലിക്ക് കയറിയെങ്കിലും ആർതർ, ജോൺ, പോളി എന്നിവർ മാറിനിന്നു. 1925-ലെ ക്രിസ്ത്മസ് രാവിൽ ഷെൽബി കുടുംബങ്ങൾക്കെല്ലാം ഒരു വധഭീക്ഷണി കിട്ടുന്നതിൽ നിന്നാണ് നാലാമത്തെ സീസൺ തുടങ്ങുന്നത്.
കുടുംബാംഗങ്ങളെ രക്ഷിക്കാനുള്ള ടോമിയുടെ പരിശ്രമങ്ങളാണ് സീസൺ മുഴുവൻ. നിലവിലുള്ള കഥാപാത്രങ്ങൾക്ക് പുറമെഅഡ്രിയെൻ ബ്രോഡി, ഐഡൻ ഗില്ലാൻ എന്നിവർ ഈ സീസണിൽ എത്തുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤2
👍1
The Hateful 8 / ദി ഹേറ്റ്ഫുൾ 8 (2015)

എം-സോണ്‍ റിലീസ് – 1157
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Quentin Tarantino
പരിഭാഷ : അർജുൻ ശിവദാസ്
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
7.8/10
പ്രശസ്ത സംവിധായകൻ ക്വിന്റീൻ ടാരന്റീനോ എഴുതി സംവിധാനം ചെയ്ത വെസ്റ്റേൺ ത്രില്ലർ സിനിമയാണ് "ദ ഹേറ്റ്ഫുൾ 8". ഡെയ്സി ഡോമർഗ്യു എന്ന കുറ്റവാളിയെ റെഡ്‌ റോക്ക്‌ ജയിലിലേക്ക്‌ തൂക്കിക്കൊല്ലാനായി കൊണ്ടുപോവുകയാണ് ക്രിമിനൽ ഹണ്ടറായ ജോൺ രുത്ത്‌. യാത്രാമദ്ധ്യേ മേജർ മാർക്കസ്‌ വാറൻ എന്ന മറ്റൊരു ക്രിമിനൽ ഹണ്ടറും റെഡ്‌ റോക്കിലെ നഗരാധിപനാണെന്ന് അവകാശപ്പെടുന്ന ക്രിസ്‌ മാനിക്സ്‌ എന്ന ചെറുപ്പക്കാരനും അവർക്കൊപ്പം കൂടുന്നു. കനത്ത മഞ്ഞുവീഴ്ച്ച കാരണം ഒരു സത്രത്തിൽ അഭയം തേടുന്ന ജോൺ രുത്തും കൂട്ടരും അവിടെവെച്ച്‌ മറ്റു നാല് പേരേ കൂടി കണ്ടുമുട്ടുന്നു. പിന്നീട്‌ അവിടെ നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ കണ്ടുതന്നെ മനസ്സിലാക്കുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤1
👍4
Perfect Blue / പെർഫെക്റ്റ് ബ്ലൂ (1997)

എം-സോണ്‍ റിലീസ് – 1653
മാങ്ക ഫെസ്റ്റ് – 12
പോസ്റ്റർ: രാഹുൽ രാജ്
ഭാഷ : ജാപ്പനീസ്
സംവിധാനം : Satoshi Kon
പരിഭാഷ : ഗായത്രി മാടമ്പി
ജോണർ : അനിമേഷൻ, ഹൊറർ, മിസ്റ്ററി
8.0/10
എന്നും പ്രസക്തമായ സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങളെ ചൂണ്ടി കാണിക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ് സതോഷി കോൺ സംവിധാനം ചെയ്ത പെർഫെക്ട് ബ്ലൂ. പോപ്പ് താരമായ കിറിഗോയി മീമ അവരുടെ ഏജൻസിയുടെ നിർബന്ധം മൂലം തന്റെ കരിയർ ഉപേക്ഷിച്ച് നടിയാവാൻ തീരുമാനിക്കുന്നു. കുട്ടിത്തം നിറഞ്ഞ, ഏവർക്കും പ്രിയപ്പെട്ടവളുമായ മീമയുടെ ഈ തീരുമാനം പല ആരാധകർക്കും ഉൾക്കൊള്ളാനാവുന്നില്ല. അഭിനയമേഖലയിൽ നിലനിൽക്കാൻ ചെയ്യേണ്ടി വരുന്ന കാര്യങ്ങളും ഫാൻസിന്റെ സമ്മർദ്ദവും സ്വയമായി എടുത്ത തീരുമാനങ്ങളെ പറ്റിയുള്ള ആശങ്കകളും അവളെ സാരമായി ബാധിക്കുന്നു. അവൾ ഉപേക്ഷിച്ച് പോന്ന പോപ്പ് താരമെന്ന വ്യക്തിത്വം അവളെ നിരന്തരം വേട്ടയാടുന്നു. താൻ അഭിനയിക്കുന്ന സീരീസിൽ സംഭവിക്കുന്ന സമാനമായ കഥാഗതി അവളുടെ ജീവിതത്തിൽ സംഭവിക്കുന്നതിനാൽ യാഥാർഥ്യവും സ്വപ്നങ്ങളും തിരിച്ചറിയാനാവാത്ത ഒരു നിലയിലേക്ക് മീമ എത്തി ചേരുന്നു.അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ്‌ ആണ് സിനിമയുടെ ഒടുക്കം കാത്തിരിക്കുന്നത്. ഭാവനയും യാഥാർത്ഥ്യവും യോജിപ്പിച്ച് സമന്വയിപ്പിക്കുന്നതിലുള്ള സംവിധായകന്റെ കഴിവാണ് സിനിമയുടെ ജീവൻ. 1997ലെ ബെസ്റ്റ് ഏഷ്യൻ ഫിലിം അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും നോമിനേഷനുകളും Perfect Blue വിന് ലഭിച്ചിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤4
❤3
Zero / സീറോ (2018)

എം-സോണ്‍ റിലീസ് – 1654
പോസ്റ്റർ: ഷാറൂഖ് നിലമ്പൂർ
ഭാഷ : ഹിന്ദി
സംവിധാനം : Aanand L. Rai
പരിഭാഷ : ദീപക് ദീപു ദീപക്
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
5.5/10
ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എല്‍ റോയി സംവിധാനം ചെയ്ത ചിത്രമാണ് സീറോ.കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് സീറോയില്‍ ഷാരുഖ് അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ കുള്ളന്‍ വേഷത്തിലാണ് ഷാരൂഖ് ഖാന്‍ എത്തുന്നത്.കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ, എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 2012ല്‍ പുറത്തിറങ്ങിയ ജബ് തക്ക് ഹെ ജാന്‍ എന്ന ചിത്രത്തിനുശേഷം ഷാരൂഖിനൊപ്പം ഇരുവരും വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇവര്‍ക്കു പുറമെ സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കാജോള്‍, ശ്രീദേവി എന്നിവരും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. അന്തരിച്ച നടി ശ്രീദേവി അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.ഹിമാന്‍ഷി ശര്‍മയുടേതാണ് തിരക്കഥ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤1
❤3👍1
Aswathama / അശ്വത്ഥാമാ (2020)

എം-സോണ്‍ റിലീസ് – 1655
പോസ്റ്റർ: ഷാറൂഖ് നിലമ്പൂർ
ഭാഷ : തെലുഗു
സംവിധാനം : Ramana Teja
പരിഭാഷ : അർജുൻ ശിവദാസ്
ജോണർ : ആക്ഷൻ, ത്രില്ലർ
6.5/10
2020ൽ റിലീസ് ചെയ്ത ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന തെലുങ്ക് ചിത്രമാണ് അശ്വത്ഥാമാ. യുഎസിൽ നിന്ന് അനിയത്തിയുടെ കല്യാണം കൂടാനായി എത്തുകയാണ് ഗണാ. തുടർന്ന് സന്തോഷകരമായി പോകുന്ന ഗണയുടെ അനിയത്തിയ്ക്ക് സംഭവിക്കുന്ന ഒരു പ്രശനവും, അതെങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താൻ ഇറങ്ങുന്ന ഗണയെയും കാണിച്ച് കഥ മുന്നോട്ട് പോകുമ്പോൾ അത്യാവശ്യം നല്ലൊരു ത്രില്ലിംഗ് അനുഭവം തന്നെ സിനിമ പ്രേക്ഷകന് നൽകുന്നുണ്ട്. ഫൈറ്റ് സീനുകൾ, നായകന്റെയും വില്ലന്റെയും പെർഫോമൻസ് എല്ലാം നന്നായിരുന്നു. ഈ സിനിമയിലെ നായകനായ നാഗശൗര്യ തന്നെയാണ് കഥയും കൈകാര്യം ചെയ്തിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍3❤2
Parasyte: Part 2 / പാരസൈറ്റ്: പാർട്ട് 2 (2015)

എം-സോണ്‍ റിലീസ് – 1656മാങ്ക ഫെസ്റ്റ് - 13
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ : ജാപ്പനീസ്
സംവിധാനം : Takashi Yamazaki
പരിഭാഷ : ശിവരാജ്
ജോണർ : ആക്ഷൻ, ഡ്രാമ, ഹൊറർ
6.5/10
Hitoshi Iwaaki യുടെ "പാരസൈറ്റ്" എന്ന ജാപനീസ് മാങ്കാ സീരീസിനെ ആസ്പദമാക്കി 2014-ൽ പുറത്തിറങ്ങിയ "പാരസൈറ്റ് : പാർട് 1" എന്ന പടത്തിന്റെ തുടർച്ചയാണ് 2015-ൽ ഇറങ്ങിയ ഈ പടം.
മനുഷ്യശരീരത്തിൽ കയറിക്കൂടി, മനുഷ്യരുടെ തലച്ചോർ തിന്നുകയും, അതുവഴി ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നവരാണ് പാരസൈറ്റുകൾ. അവർ എവിടെനിന്ന് വന്നെന്നോ എന്തിനുവേണ്ടി വന്നെന്നോ ആർക്കുമറിയില്ല.തലച്ചോർ തിന്നാലും മനുഷ്യരുടെ രൂപത്തിൽ തന്നെ തുടരാനും, വേണമെങ്കിൽ രൂപം മാറാനും കഴിവുള്ളവരാണ് പാരസൈറ്റുകൾ. തലയിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ, അബദ്ധത്തിൽ "ഇസുമി ഷിനിച്ചി" എന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിയുടെ വലതുകൈയിലേക്ക് "മിഗി" എന്ന പാരസൈറ്റ് കയറുന്നു. നരഭോജികളും അതിക്രൂരന്മാരുമായ പാരസൈറ്റുകളുടെ ഇടയിൽ നിന്നും, മനുഷ്യരുമായി സഹവസിച്ച് പോകാനാവുമോ എന്ന ചോദ്യവുമായി "റ്റാമിയ" എന്ന പെൺ പാരസൈറ്റ് വരുന്നതും, അവർ ഒരു മനുഷ്യകുഞ്ഞിനെ ഗർഭം ധരിക്കുകയും ചെയ്യുന്നതായിരുന്നു ആദ്യഭാഗം.
മനുഷ്യരെ കൊന്നുതിന്നുന്ന പാരസൈറ്റുകളെ, മിഗിയും ഷിനിച്ചിയും തേടിപ്പിടിച്ച് കൊല്ലുന്നതിലൂടെയാണ് ഈ സിനിമ ആരംഭിക്കുന്നത്. റ്റാമിയ തന്റെ കുഞ്ഞിന് ജന്മം നൽകുന്നു. റ്റാമിയയെയും കുഞ്ഞിനെയും ഒപ്പം ഷിനിച്ചിയെയും തേടി ഗവണ്മെന്റും മറ്റ് പാരസൈറ്റുകളും വരുന്നു. "മനുഷ്യരുമായി സഹവാസം" സാധ്യമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള റ്റാമിയയുടെ യാത്രയും മിഗിക്കും ഷിനിച്ചിക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് കഥാസാരം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤2
❤1👍1