Killing Eve: Season 1 / കില്ലിംഗ് ഈവ്: സീസൺ 1 (2018)
എം-സോണ്‍ റിലീസ് – 1251
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Phoebe Waller-Bridge
പരിഭാഷ : രാഹുല്‍ രാജ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ,
8.3/10
ബി.ബി.സി അമേരിക്കയിൽ സംപ്രേഷണം ചെയ്തുവരുന്ന ബ്രിട്ടീഷ് സ്പൈ ത്രില്ലർ സീരീസാണ് കില്ലിംഗ് ഈവ്. ലൂക്ക് ജെന്നിംഗ്സിന്റെ വില്ലനേൽ നോവലുകളെ ആധാരമാക്കിയാണ് സീരീസ് സൃഷ്ടിച്ചിരിയ്ക്കുന്നത്. എം.ഐ 5 ഏജൻറ് ആയ ഈവ് പൊളാസ്ട്രിയും സംഘവും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒരേ സ്റ്റൈലിൽ അരങ്ങേറുന്ന കൊലപാതകങ്ങൾ അന്വേഷിക്കാൻ നിർബന്ധിതരാവുന്നു. വില്ലനേൽ എന്ന് വിളിപ്പേരുള്ള ഒരു സൈക്കോപതിക് കില്ലറാണ് ഇതിന്റെയൊക്കെ പുറകിൽ എന്ന് ഈവ് മനസിലാക്കുന്നു. പക്ഷേ വില്ലനേലിന്റെ പുറകിൽ പുറംലോകത്തിന് അറിയാത്ത ഒരു വലിയ ഓർഗനൈസേഷൻ ഉണ്ട്. അതാരാണെന്നുള്ള അന്വേഷണത്തിനിടയ്ക്ക് ഈവും വില്ലനേലും പല തവണ നേർക്കുനേർ വരികയും അവർ തമ്മിൽ അവിചാരിതമായ ഒരു ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് കില്ലിംഗ് ഈവ് പറയുന്നത്. പലപ്പോഴും ഹാനിബാൾ സീരീസിനെ ഓർമിപ്പിക്കുന്ന കില്ലിംഗ് ഈവ് ഒരു ഡാർക്ക് കോമഡി ത്രില്ലർ ആണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍9❤3
Nightcrawler / നൈറ്റ്ക്രോളർ (2014)
എം-സോണ്‍ റിലീസ് – 1189
പോസ്റ്റർ : അശ്വന്ത് എസ് ബിജു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Dan Gilroy
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
7.9/10
അല്ലറ ചില്ലറ മോഷണം പോലുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തികളിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന വലിയ സ്വപ്നങ്ങളുള്ള തൊഴില്‍ രഹിതനായ ലൂയീസ് ബ്ലൂം, ലോസ് ഏഞ്ചല്‍സിലെ രാത്രികാല ക്രൈം ജേര്‍ണലിസത്തിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ഇടിച്ചു കയറുമ്പോള്‍, കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നവരും അതില്‍ പങ്കെടുക്കുന്നവരും തമ്മിലുള്ള വ്യത്യാസത്തിന്റെ അതിര്‍വരമ്പുകള്‍ പോലും മാറ്റി വരക്കുന്നു. ജേക്ക് ജില്ലന്ഹാളിന്റെ മറ്റൊരു മാസ്മരികപ്രകടനം നൈറ്റ്ക്രോളറിനെ ഒട്ടേറെ മാനങ്ങളുള്ള ഒരു മികച്ച ചലച്ചിത്രമാക്കുന്നു.

👍18❤6😢1
Days of Glory / ഡേയ്സ് ഓഫ് ഗ്ലോറി (2006)
എം-സോണ്‍ റിലീസ് – 1190
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഫ്രഞ്ച്, അറബിക്
സംവിധാനം : Rachid Bouchareb
പരിഭാഷ : ഷിഹാസ് പരുത്തിവിള
ജോണർ : ഡ്രാമ, വാർ
Info : 9FAD35E59BEA90EE2BCA8CBC0EADC326AB97C2A5
7/10
രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് കോളനികളായിരുന്ന അൾജീരിയയിലെയും മോറോക്കോയിലെയും സെെനികർ നേരിടേണ്ടി വന്ന ചതിയുടെ ലജ്ജിക്കുന്ന കഥ. അഭിനവഫ്രഞ്ചുകാർ ഇന്നും തലകുമ്പിട്ട് ഓർക്കുന്ന ഒരു കാലഘട്ടമുണ്ടെങ്കിൽ അത് 1944 കളാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ഫ്രഞ്ച്-ആഫ്രോ കോളനികളിൽ നിന്നും സെെന്യത്തെ റിക്രൂട്ട് ചെയ്യുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ഇറ്റലിയിലേക്ക് ആക്രമിച്ചു കയറാനും ഫ്രാൻസിനെ സ്വതന്ത്രമാക്കാനും ആയിരുന്നു അവരുടെ കർത്തവ്യം. ആദ്യ യുദ്ധം വിജയിച്ചപ്പോൾ ക്യാപ്റ്റൻ അവരെ വാനോളം പുകഴ്ത്തിയെങ്കിലും പതിയെ അവർക്കിടയിൽ വേർതിരിവുകൾ കടന്നുവന്നു. മതത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ അവർക്ക് പലപ്പോഴും ഭക്ഷണവും നീതിയും ലീവും പ്രൊമോഷനും നിഷേധിക്കപ്പെട്ടു. ലോകം ഞെട്ടുന്ന ആ ചതിയുടെ കഥ അവിടെ തുടങ്ങുകയായിരുന്നു.
പ്രധാനമായും നാല് കഥാപത്രങ്ങൾക്ക് ചുറ്റുമാണ് സിനിമയുടെ സഞ്ചാരപാത. വിവിധകാരണങ്ങളാൽ സെെന്യത്തിൽ ചേരേണ്ടി വന്ന ആ നാല് പേർ. കാമുകിയെ കാണാൻ പോയി കോർട്ട്മാർഷലിന്റെ വക്കോളമെത്തിയ മിസൗദ് സൂനി സിനിമയുടെ അവസാന നിമിഷങ്ങളിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായിരുന്നു. അമ്മയുടെ തണലിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ (ധെെര്യത്തോടെ) വന്ന സഈദ്. കേണലാവാൻ പരിശ്രമിക്കുന്ന അബ്ദുൽഖാദർ. അനേകം യുദ്ധസിനിമകൾ കണ്ട് പരിചയമുള്ള നിങ്ങൾക്ക് ഇതിൽ പുതുമ കണ്ടെത്താൻ കഴിയും എന്നത് സത്യമാണ് കാരണം ഇത് ചരിത്രമല്ല ജീവിതത്തിന്റെ പ്രതിഫലനമാണ്. കാനസ് മേളയിലെ മികച്ച നടനുള്ള അവാർഡും മികച്ച ഛായാഗ്രാഹകനുള്ള അവാർഡും സ്വന്തമാക്കിയ ഇൻഡിജെനസ് നിങ്ങളെ തൃപ്തിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.

👍13❤4
No Date, No Signature / നോ ഡേറ്റ്, നോ സിഗ്നേച്ചർ (2017)
എം-സോണ്‍ റിലീസ് – 1191
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : പേർഷ്യൻ
സംവിധാനം : Vahid Jalilvand
പരിഭാഷ : അഖില പ്രേമചന്ദ്രൻ
ജോണർ : ഡ്രാമ, മിസ്റ്ററി, ത്രില്ലർ
Info : BD2CD07AC1258A2BA385B2AB98C88889BCE6450C
7.2/10
ലീഗൽ മെഡിസിൻ (ഫോറൻസിക്) വിഭാഗം തലവനായ ഡോ. നരിമാൻ ഒരു ചെറിയ അപകടത്തിൽപ്പെടുമ്പോൾ ഒരിക്കലും കരുതിയിരിക്കില്ല അത് തന്റെ ജീവിതം മാറ്റിമറിക്കുമെന്ന്. പിന്നീട് തന്റെ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി എത്തിയ ആ മൃദദേഹം കണ്ട് അയാൾ തകർന്നുപോകുന്നു. അവൻ എങ്ങനെയാകും മരിച്ചിട്ടുണ്ടാകുക? അപകടത്തിൽ ആകുമോ അതോ ടെസ്റ്റ് റിസൾട്ട് പോലെ ഭക്ഷ്യവിഷബാധ മൂലമോ? ഭക്ഷ്യവിഷബാധ ആകരുതേ എന്ന് പ്രാർത്ഥിക്കുന്ന ഒരു അച്ഛനും അമ്മയും ആണ് മറുവശത്ത്.
കുറ്റബോധം മനുഷ്യനെ കൊണ്ടുപോകുന്ന സങ്കീർണമായ വഴികളിലൂടെയാണ് സംവിധായകൻ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ആ വർഷത്തെ ഇറാന്റെ ഔദ്യോഗിക എൻട്രി ആയിരുന്നു നോ ഡേറ്റ് നോ സിഗ്നേച്ചർ. മൂസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നവീദ് മൊഹമ്മദ് സാദെഹ് നിരവധി അവാർഡുകൾ വാരിക്കൂട്ടി.

👍9❤2
A Bag of Marbles / എ ബാഗ് ഓഫ് മാർബിൾസ് (2017)
എം-സോണ്‍ റിലീസ് – 1192
പോസ്റ്റർ : നിഷാദ് ജെ.എൻ
ഭാഷ : ഫ്രഞ്ച്
സംവിധാനം : Christian Duguay
പരിഭാഷ : നിഷാദ് ജെ.എൻ
ജോണർ : ഡ്രാമ
Info : F5F5CD74FA22B360AEB7144EBB7AFA81A06EE89D
7.3/10
ഫ്രഞ്ച് എഴുത്തുകാരൻ ജോസഫ് ജോഫോയുടെ എ ബാഗ് ഓഫ് മാർബിൾസ് എന്ന ആത്മകഥയുടെ രണ്ടാമത്തെ ചലച്ചിത്രാവിഷ്ക്കാരമാണ് ക്രിസ്റ്റ്യൻ ദുഗ്വേയുടെ സംവിധാനത്തിൽ 2017 ൽ പുറത്തിറങ്ങിയ ഈ ഫ്രഞ്ച് ചിത്രം. രണ്ടാം ലോകമഹായുദ്ധ സമയത്ത് ജർമ്മൻ അധിനിവേശ ഫ്രാൻസിൽ നിന്നും ഒളിച്ചോടുന്ന ജൂത സഹോദരങ്ങളായ രണ്ട് കൗമാരക്കാരുടെ സാഹസിക യാത്രയാണ് സിനിമയുടെ ഇതിവൃത്തം. ജോസഫായി വേഷമിട്ട Dorian Le Clech ന്റെ മിന്നുന്ന പ്രകടനവും Christophe Graillot ന്റെ മനോഹരമായ ഛായാഗ്രഹണവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഫിലാഡൽഫിയ ജൂത ചലച്ചിത്രമേളയിൽ ഓഡിയൻസ് അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രം ഏവരും കണ്ടിരിക്കേണ്ട ഒരു ഫീൽ ഗുഡ് മൂവി തന്നെയാണ്.

❤2
Money Heist: Season 1 / മണി ഹൈസ്റ്റ്: സീസൺ 1 (2017)
എം-സോണ്‍ റിലീസ് – 1193
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : സ്പാനിഷ്
നിർമാണം : Atresmedia & Vancouver Media
പരിഭാഷ : മിഥുൻ ശങ്കർ,ഫഹദ് അബ്ദുൽ മജീദ്,ഗിരി പി.എസ്,നെവിൻ ജോസ്
ജോണർ : ആക്ഷൻ, ക്രൈം, മിസ്റ്ററി
8.5/10
റോയൽ മിന്റ്. സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബറിയുടെയും കഥയാണ് Money Heist aka La Casa De Papel.
കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, ലക്ഷങ്ങളോ ഒന്നുമല്ല 2400 മില്യൺ യൂറോയാണ്. റോയൽ മിന്റിലേക്ക് കാലെടുത്ത് വെക്കുന്ന നിമിഷം മുതൽ അവിടന്ന് മുഴുവൻ പണവും അടിച്ചെടുത്ത് ഇറങ്ങുന്നവരെയും ഉള്ള കാര്യങ്ങൾ ഒന്ന് വിടാതെ എല്ലാം പ്രൊഫസ്സർ പ്ലാൻ ചെയ്തിട്ടുണ്ട്. അയാളുടെ പ്ലാനിങ് അതേപോലെ അനുസരിക്കുക എന്ന് മാത്രമേ ബാങ്കിന് അകത്തുള്ളവർ ചെയ്യേണ്ടതുള്ളൂ. അവരെ സഹായിക്കാനും പോലീസിന്റെ ശ്രദ്ധ തിരിച്ച് വിടാനും പുറത്ത് നിന്ന് കരുക്കൾ നീക്കി പ്രൊഫസറും. പക്ഷേ കവർച്ചയിൽ പങ്കെടുക്കുന്ന ആൾക്കാരുടെയും സ്വഭാവവും അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളും കാരണം പ്രൊഫെസ്സറും കൂട്ടരും കൂടുതൽ കുരുക്കിലേയ്ക്ക് പോകും തോറും ഇത് കാണുന്ന നമ്മുടെ ടെൻഷനും കൂടും.
കടപ്പാട് : Basith Ali

👍19❤8🔥2👏1
As One / ആസ് വൺ (2012)
എം-സോണ്‍ റിലീസ് – 1194
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : കൊറിയൻ
സംവിധാനം : Moon Sung-Hyun
പരിഭാഷ : അമൃത പ്രകാശ്, അരുൺ അശോകൻ
ജോണർ : ഡ്രാമ, സ്പോർട്
Info : 4E2FD72CDCFDE9CCF2EDFBEFC8F5EDC2467F75D2
6.9/10
ഹിയോൺ-സിയോങ് മൂണിന്റെ സംവിധാനത്തിൽ ജി-വോൺ ഹായേയും ബെയ് ഡൂണായേയും കേന്ദ്രകഥാപാത്രങ്ങളാക്കി 2012 ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ചലച്ചിത്രമാണ് ആസ് വൺ. 1991 ൽ നടന്ന WTTC (World Table Tennis Championship) ൽ ചരിത്രത്തിൽ ആദ്യമായി നോർത്ത് കൊറിയയും സൗത്ത് കൊറിയയും കൂടി ഒരുമിച്ച് ഒരു Unified Team രൂപവത്കരിക്കുകയും ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് ശക്തരിൽ ശക്തരായ ചൈനയെ ഫൈനലിൽ പരാജയപ്പെടുത്തി ഗോൾഡ് നേടുകയും ഉണ്ടായി. ആ യഥാർത്ഥ ചരിത്ര സംഭവത്തിന്റെ ചലച്ചിത്രവിഷ്കാരമാണ് 2012 ൽ പുറത്തിറങ്ങിയ As One എന്ന ചിത്രം.
എപ്പോഴും പരസ്പരം എതിർ ടീമിൽ കളിക്കുന്ന പ്ലെയേഴ്സ് ഒരുമിച്ചു ഒരു ടീമിന് വേണ്ടി കൈകോർക്കുന്നു. നോർത്ത് കൊറിയൻ പ്ലെയേഴ്സിന് പല കാര്യങ്ങളിലും റെസ്ട്രിക്ഷൻസ് ഉണ്ട് പ്രത്യേകിച്ച് ഡിസിപ്ലിന്റെ കാര്യം വരുമ്പോൾ. ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ രാഷ്ടീയപരമായ പല ഇടപെടലുകളിലൂടെയും നമുക്ക് അത് കാണാം.

👍6❤1
Siccin / സിജ്ജിൻ (2014)
എം-സോണ്‍ റിലീസ് – 1252
പോസ്റ്റർ: ഷൈജു എസ്
ഭാഷ : ടർക്കിഷ്
സംവിധാനം : Alper Mestçi
പരിഭാഷ : മുഹമ്മദ് റാസിഫ്
ജോണർ : ഹൊറർ
6.3/10
ആഭിചാരകർമങ്ങളുടെ ഇരയാകേണ്ടി വന്നവരിൽ പ്രവാചകനായ മുഹമ്മദ് നബി (സ) വരെ ഉൾപ്പെട്ടിരുന്നു എന്നുള്ള ആമുഖത്തോടെയാണ് ടർക്കിഷ് സിനിമയായ സിജ്ജീൻ തുടങ്ങുന്നത്. ഖുർആനിലെ രണ്ടു സൂറത്തുകൾ ആഭിചാരക്രിയകളെ പറ്റി പരാമർശിക്കുന്നു എന്നുമുള്ള വിവരണത്തോടെ നേരെ ഓസ്നൂർ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ്.
തന്റെ ആന്റിയുടെ മകനായ ഖുദ്റത് ആയുള്ള വിവാഹം ഭാവിശോഭനമാക്കുമോ എന്നുള്ള ചോദ്യത്തിന് ഒരു ആഭിചാരക്കാരൻ ഇല്ലായെന്നുള്ള മറുപടി നൽകുന്നു. ഒസ്നൂറിന്റെ മരണകാരണം ഖുദ്ത് ആകും എന്നും പ്രവചിക്കുന്നു. പിന്നീട് 12 വർഷങ്ങൾക്കു ശേഷമുള്ള കാലമാണ് കാണിക്കുന്നത്. ഓസ്നൂർ ഇന്നിപ്പോൾ ഒരു വിധവയാണ്. ഖുദ്റത് ഭാര്യ നിസയും മകളുമൊത്ത് സന്തോഷത്തോടെ ജീവിക്കുന്നു. ഖുദ്രത്തിനെ മറക്കാൻ കഴിയാത്ത ഒസ്നൂർ അയാളെ സ്വന്തമാക്കാനായി ഏറ്റവും അപകടം പിടിച്ച ഒരു ആഭിചാരപ്രക്രിയ നടത്തുന്നു. തുടർന്നുള്ള അവിചാരിതമായ സംഭവവികാസങ്ങളാണ് ഒന്നര മണിക്കൂറിൽ സിജ്ജീൻ പറയുന്നത്.
സ്ഥിരം കണ്ടു മടുത്ത ക്രിസ്ത്യാനിറ്റി തീമിൽ വരുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് എന്നതാണ് പ്രധാന ആകർഷണം. ഇന്ത്യൻ സിനിമയിൽ തന്നെ Pari, Ghoul (Netflix Movie) ഒക്കെ ഇസ്ലാമിക പശ്ചാത്തലത്തിൽ പ്രേതകഥകൾ പറഞ്ഞവ ആയിരുന്നു. അതിനാൽ തന്നെ ഒരു പുതുമ ഫീൽ ചെയ്യുന്നുണ്ട്.
വളരെ ഡാർക്ക് ആയ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ ആയതിനാൽ തന്നെ ഇടയ്ക്കിടെ അസ്വസ്ഥമാക്കുന്ന രംഗങ്ങൾ വന്നു പോകുന്നുണ്ട്. സസ്പെൻസോടു കൂടി അവസാനിക്കുന്ന ഈ സിനിമ നടന്ന ഒരു സംഭവത്തെ ആധാരമാക്കി ചിത്രീകരിച്ചതാണ് എന്നതാണ് ശ്രദ്ധേയം. ഹൊറർ പ്രേമികൾക്കും ത്രില്ലർ പ്രേമികൾക്കും മുൻഗണന!
കടപ്പാട് : സിദ്ധീഖ് ഹസ്സൻ

👍17❤7🤩2😱1
John Wick: Chapter 3 - Parabellum / ജോണ്‍ വിക്ക്: ചാപ്റ്റര്‍ 3 - പാരബെല്ലം (2019)
എം-സോണ്‍ റിലീസ് – 1198
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Chad Stahelski
പരിഭാഷ : ഗിരി പി. എസ്
ജോണർ : ആക്ഷൻ, ക്രൈം, ത്രില്ലർ
7.5/10
ലോകത്തിലെ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ച ആക്ഷൻ സിനിമകൾ ആയിരുന്നു ജോണ്‍ വിക്ക് ആദ്യ രണ്ടു ഭാഗങ്ങൾ, ചാപ്റ്റർ മൂന്നിലേക്ക് വരുമ്പോഴും ലോക ശ്രദ്ധ പിടിച്ചു പറ്റിയ ആക്ഷൻ രംഗങ്ങൾക്കും നായക കഥാപാത്രത്തിനും ഒരു മാറ്റവുമില്ല, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് Parabellum എന്ന ഈ മൂന്നാം പതിപ്പും. ആദ്യ രണ്ടു ഭാഗങ്ങളിൽ സിനിമ കൈകാര്യം ചെയ്തിരുന്ന വിഷയം പ്രതികാരം ആയിരുന്നു എങ്കിൽ അധ്യായം മൂന്നിലേക്ക് വരുമ്പോൾ അത് അതിജീവനമാകുന്നു.
Parabellum എന്ന വാക്കിന് ലത്തീൻ ഭാഷയിലെ അർത്ഥം "Prepare for War" എന്നാണ്. അങ്ങനെ ആണെങ്കിൽ ശരിയാണ്, ജോണ്‍ വിക്ക്: അധ്യായം മൂന്ന് ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് തന്നെയാണ്.
ജോണ്‍ വിക്ക് സിനിമകളുടെ ആരാധകർക്ക് ഉത്സവം ആക്കാനുള്ള ഒരുപാട് ആക്ഷൻ രംഗങ്ങൾ സിനിമയിലുണ്ട്. രണ്ടാം ഭാഗം നിർത്തിയയിടത്ത് നിന്നാണ് ഈ ചിത്രം ആരംഭിക്കുന്നത് അത് കൊണ്ട് തന്നെ ആദ്യ രണ്ട് ഭാഗങ്ങൾ കാണാത്തവർ ഈ ചിത്രം കാണുമ്പോൾ ഒന്നും മനസ്സിലാകണമെന്നില്ല. ആദ്യ രണ്ടു ഭാഗങ്ങളുടെയും Msone പരിഭാഷ ലഭ്യമാണ്.

👍13❤6🔥3👏1
Peaky Blinders: Season 1 / പീക്കി ബ്ലൈന്റേഴ്സ് : സീസൺ 1 (2013)
എം-സോണ്‍ റിലീസ് – 1196
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
നിർമാണം : BBC
പരിഭാഷ : നെവിൻ ജോസ്
ജോണർ : ക്രൈം, ഡ്രാമ
Info : 71A9BDAB7D93F4A1DA02DB09937A60696B9591D1
8.8/10
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം 1919-ൽ ഇംഗ്ലണ്ടിലെ ബെർമിങ്ഹാം പട്ടണത്തിൽ നടക്കുന്ന കഥയാണ് 'പീക്കി ബ്ലൈന്റേഴ്സ്.'
തോമസ് ഷെൽബിയാണ് (കിലിയൻ മർഫി) ഈ സംഘത്തിന്റെ തലവൻ. ഇവരെ പിടികൂടാൻ നടക്കുന്ന പോലീസ് ഇൻസ്പെക്ടർ ആണ് ചെസ്റ്റർ കാംബെൽ(സാം നീൽ). 19ആം നൂറ്റാണ്ടിൽ ബെർമിങ്ഹാം പട്ടണത്തിൽ ഉണ്ടായിരുന്ന പീക്കി ബ്ലൈന്റേഴ്സ് എന്ന യുവസംഘത്തിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ സീരീസ് പുറത്തു വന്നത്.
പീക്കി ബ്ലൈന്റേഴ്സ് എന്ന കുടുംബസംഘം വലിയൊരു ആയുധശേഖരം കവർച്ച ചെയ്യുന്നതോടെയാണ് ഒന്നാം സീസൺ ആരംഭിക്കുന്നത്. പട്ടണത്തിൽ വർധിച്ചു വരുന്ന റിബലുകളെയും (ഐറിഷ് റിപ്പബ്ലിക്കൻ ആർമി), കമ്മ്യൂണിസ്റ്റുകളെയും, കൊള്ളസംഘങ്ങളെയും അടിച്ചമർത്താനും കവർച്ച മുതൽ തിരികെ എടുക്കാനും വിൻസ്റ്റൺ ചർച്ചിൽ നിയമിക്കുന്ന പൊലീസുകാരനാണ് കാംബെൽ. കാംബെലും തോമസ് ഷെൽബിയും തമ്മിലുള്ള ഇടപെടലുകളും ഏറ്റുമുട്ടലുകളും ഒന്നാം സീരിസിനെ മികച്ചതാക്കുന്നു. ഇംഗ്ലണ്ടിലെ പ്രധാന കുതിരപന്തയ തലവനായ ബില്ലി കിംബെറിനെ വധിക്കാൻ പീക്കി ബ്ലൈന്റേഴ്സ് തീരുമാനിക്കുന്ന "ബ്ലാക്ക് സ്റ്റാർ ഡെയ് " എന്ന ആറാം ഭാഗത്തിൽ ഒന്നാം സീരീസ് അവസാനിക്കുന്നു.
2013 സെപ്റ്റംബർ 13നു ബി.ബി.സി.ടു ചാനലിൽ ആറു എപ്പിസോഡുകൾ ഉള്ള ആദ്യ സീസൺ സംപ്രേക്ഷണം ചെയ്തു.

👍21❤12⚡1🏆1
Kingdom of Heaven / കിംഗ്ഡം ഓഫ് ഹെവന്‍ (2005)
എം-സോണ്‍ റിലീസ് – 1101
MSONE GOLD RELEASE
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ridley Scott
പരിഭാഷ : സുഭാഷ് ഒട്ടുംപുറം
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ
7.2/10
സുൽത്താൻ സലാഹുദ്ദീനും, ജെറുസലം രാജാവ് ബാൾഡ്വിനും തമ്മിൽ ആക്രമണ വിരുദ്ധ ഉടമ്പടി യോദ്ധാക്കളിലെ പ്രമുഖ പ്രഭു ആയിരുന്ന റെയ്നോൾഡ് (റെയ്നാൾഡ് ഓഫ് ഷാത്തിലിയൻ) പലവട്ടം ലംഘിക്കുകയുണ്ടായി. 1182-ൽ മുഹമ്മദ് നബിയുടെ മദീനയിലെ സമാധി മന്ദിരം തകർക്കാൻ സേനയെ അയച്ചതിനെ തുടർന്നും, മുസ്ലിം തീർത്ഥാടക സംഘത്തെ ആക്രമിച്ചു കൊന്നതിൻറെ പേരിലും റെനോൾഡിനെ വധിക്കാനായി കറക് ആക്രമണത്തിന് മുതിർന്ന സലാഹുദ്ധീൻ ജെറുസലം രാജാവായ ബാൾഡ്വിൻ നാലാമൻറെ അഭ്യർത്ഥന മാനിച്ചു യുദ്ധം ചെയ്യാതെ തിരിച്ചു പോയി. ബാൾഡ്വിൻ നാലാമൻ മരണപ്പെട്ടതിനെ തുടർന്ന് തടവിൽനിന്നും മോചിതനായ റെയ്നോൾഡ് 1186 ഇൽ ഹജ്ജ് സംഘത്തെ ആക്രമിച്ചു കൊലപ്പെടുത്തുകയും സ്ത്രീകളെ മാനഭംഗത്തിനിരയാക്കുകയും ചെയ്തതോടെ സലാഹുദ്ദീൻ ജെറുസലം ആക്രമണത്തിന് കോപ്പു കൂട്ടി. ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ടവരിൽ സലാഹുദ്ദീൻറെ സഹോദരിയുമുണ്ടായിരുന്നു.
1187 ജൂലൈ നാലിന് ഹിത്വീനിലെ ത്വബരിയ്യ മലഞ്ചെരുവിൽ വെച്ച് സലാഹുദീൻറെ സൈന്യവും, ജെറുസലം സൈന്യവും ഏറ്റുമുട്ടി. സലാഹുദ്ദീൻ മുളഫർ കുക്ബുരി, മുളഫർ ഉമർ അസ്സദു ശാം, എന്നിവരായിരുന്നു അറബ് സൈന്യനായകർ. ജെറുസലം രാജാവ് ഗൈ ഓഫ് ലൂസിഗ്നൻ, റെയ്മോൻഡ്, സേനാപ്രഭു റെയ്നോൾഡ് എന്നിവരായിരുന്നു യൂറോപ്യൻ പട നേതൃത്യം വഹിച്ചിരുന്നത്. അതി കഠിനമായ യുദ്ധത്തിൽ അറബ് സൈന്യം വിജയിച്ചു. റെയ്നോൾഡ് അടക്കമുള്ള നിരവധി പ്രഭുക്കൾ തടവുകാരായി പിടിക്കപ്പെട്ടു. രാജാവായ ഗയ്ക്ക് അഭയം നൽകിയെങ്കിലും ആക്രമണങ്ങൾക്കു നേതൃത്വം നൽകിയ റെയ്നോൾഡ്ൻെറ തല സലാഹുദ്ദീൻ നേരിട്ട് കൊയ്തു. തീർത്ഥാടക സംഘത്തെ ആക്രമിച്ച കുരിശ് സൈന്യത്തിലെ ഒരാളെ പോലും അവശേഷിപ്പിക്കാതെ മുഴുവനായും വാളിനിരയാക്കി.യൂറോപ്യൻ സൈന്യത്തെ കീഴടക്കിയതോടെ അറബ് സൈന്യം അക്ക, നാസിറ, ഹൈഫ, നാബുൾസ്, യാഫ, ബൈറൂത്ത്, ബത്ലേഹം, റംല നഗരങ്ങൾ കൂടി പിടിച്ചെടുത്തു ജെറുസലം ലക്ഷ്യമാക്കി നീങ്ങി. 1187 സെപ്റ്റംബറിൽ സലാഹുദ്ദീൻ ജെറുസലം ഉപരോധിക്കുകയും കോട്ടമതിൽ തകർത്തു വഴിയൊരുക്കുകയും ചെയ്തു. സലാഹുദ്ദീൻറെ മുന്നേറ്റം തടയാൻ അവശേഷിച്ചിരുന്ന കുരിശ് സൈന്യം ബേലിയന്റെ (ബാലിയൻ ഓഫ് ഇബിലിൻ) നേതൃത്വത്തിൽ പ്രതിരോധിക്കാൻ തയ്യാറെടുത്തു.

👍18❤11🔥2😱1