Extraction / എക്സ്ട്രാക്ഷൻ (2020)
എം-സോണ്‍ റിലീസ് – 1551
പോസ്റ്റർ: നെവിൻ ജോസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Sam Hargrave
പരിഭാഷ : നെവിൻ ജോസ്
ജോണർ : ആക്ഷൻ
7.0/10
സാം ഹാർഗ്രേവിന്റെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിൽറിലീസായ ഒരു നല്ല ആക്ഷൻ ത്രില്ലർ ചിത്രമാണ് എക്സ്ട്രാക്ഷൻ.
ഓവി മഹജാൻ എന്ന കുപ്രസിദ്ധ മയക്കുമരുന്ന് തലവന്റെ മകനെബംഗ്ലാദേശിലെ ധാക്കയിൽ ഉള്ള ആമീർ എന്ന മറ്റൊരു മയക്ക് മരുന്ന്തലവൻ തട്ടി കൊണ്ട് പോകുന്നത് തുടർന്ന് അവനെ തിരിച്ചു കൊണ്ടുവരാനായി ടൈലർ എന്ന ബ്ലാക്ക് മാർക്കറ്റ് മെർസനറിയേ നിയമിക്കുന്നതും ആണ് ചിത്രത്തിന്റെ പ്രധാന ഭാഗം. ബംഗ്ലാദേശിലെ തെരുവുകളിൽ ആണ് ചിത്രത്തിന്റെ സിംഹഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രം വ്യത്യാസ്തമായ ക്യാമറ രീതി കൊണ്ടും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നു. സിംഗിൾ ഷോട്ടിലാണ്കൂ ടുതൽ സീനുകളും ചിത്രികരിച്ചിരിക്കുന്നതയാണ് മനസിലാക്കാൻ സാധിക്കുന്നത്.
ഇന്ത്യൻ അഭിനേതാക്കൾ ആയ രൻദീപ് ഹുദയും പൻങ്കജ് ത്രിപാതിയും ചിത്രത്തിൽ വേഷം വേഷമിടുന്നുണ്ട്. മികവാർന്ന സംഘടന രംഗങ്ങൾക്കും ക്യാമറ വർക്ക് നും പുറമെ പറയാനുള്ളത് പശ്ചാത്തല സംഗീതത്തെ കുറിച്ചാണ്. അത്യാവശ്യം നല്ല രീതിയിൽ ആ ഭാഗവും ചെയ്തു വച്ചിട്ടുണ്ട്.
എല്ലാം കൊണ്ടും ഒരുപ്രാവശ്യം ആസ്വദിച്ചു കാണാൻ പറ്റുന്ന ക്ലീഷേ നിറഞ്ഞ രംഗങ്ങൾക്ക് തല വെച്ച് കൊടുക്കാത്ത ഒരു നല്ല ആക്ഷൻ ചിത്രമാണ് എക്സ്ട്രാക്ഷൻ എന്ന് പറയാം.
കടപ്പാട് : Shyam Babu Melath
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍15❤6😱2🔥1
The Manchurian Candidate / ദി മഞ്ചൂരിയൻ കാൻഡിഡേറ്റ് (1962)
എം-സോണ്‍ റിലീസ് – 1552MSONE GOLD RELEASE
പോസ്റ്റർ: രാഹുൽ രാജ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : John Frankenheimer
പരിഭാഷ : പ്രശോഭ് പി.സി
ജോണർ : ഡ്രാമ, ത്രില്ലർ
7.9/10
ആദ്യകാല ഹോളിവുഡ് പൊളിറ്റിക്കൽ ത്രില്ലർ സിനിമകളിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്ന്. കൊറിയയിൽ യുദ്ധ തടവുകാരായി പിടിക്കപ്പെട്ട ഏതാനും അമേരിക്കൻ പട്ടാളക്കാർ രക്ഷപെട്ട് നാട്ടിൽ മടങ്ങിയെത്തുന്നു. അതിനു ശേഷം അവരിൽ ചിലർ ഒരേപോലെയുള്ള വിചിത്രമായ സ്വപ്നങ്ങൾ കാണുന്നു. അതിന്റെ അർത്ഥം തേടി മേജർ മാർക്കോ ഇറങ്ങിത്തിരിക്കുമ്പോൾ പുതിയ രഹസ്യങ്ങൾ കണ്ടെത്തുകയാണ്.റോട്ടൻ ടൊമാറ്റോസിൽ 96% റേറ്റിംഗ് കിട്ടിയ ചിത്രം യുഎസ് നാഷണൽ ഫിലിം രജിസ്റ്ററിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം ഹോളിവുഡിൽ തന്നെ പിന്നീട് റീമേക്ക് ചെയ്തിട്ടുണ്ട്.

👍7❤1
The Two Popes / ദി ടു പോപ്‌സ് (2019)
എം-സോണ്‍ റിലീസ് – 1554
ഓസ്കാർ ഫെസ്റ്റ് – 10
പോസ്റ്റർ: ഫൈസല്‍ കിളിമാനൂര്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Fernando Meirelles
പരിഭാഷ : സോണിയ റഷീദ്, അരുൺ അശോകൻ
ജോണർ : ഡ്രാമ, കോമഡി
7.6/10
കത്തോലിക്ക സഭയെ പിടിച്ചു കുലുക്കിയ 'Vatican Leaks Scandal'നു ശേഷം പോപ്പ് ബെൻഡിക്റ്റ് പതിനാറാമൻ തന്റെ സ്ഥാനം ഒഴിയാൻ ഉള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതിനു മുൻപ് നടന്ന പോപ്പിന്റെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തു വന്ന, കൂടുതൽ പുരോഗമനവാദിയായ ബെർഗോഗ്ലിയോ എന്ന അർജന്റീനിയൻ കർദിനാലിനെ വത്തിക്കാനിലേക്കു വിളിച്ചു വരുത്തുന്നു. എന്നാൽ, തന്റെ അപ്പോഴുള്ള സ്ഥാനം കൊണ്ടു സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിക്കാൻ പരിമിതികൾ ഉണ്ടെന്നു മനസ്സിലാക്കിയ അദ്ദേഹം തന്റെ രാജി സമർപ്പിച്ചു ഒരു വൈദികൻ മാത്രമായി ജീവിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ പോപ്പിന് വേറെ ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു. അവരുടെ കൂടിക്കാഴ്ചയാണ് " ദി ടു പോപ്‌സ്"(The Two Popes) അവതരിപ്പിക്കുന്നത്.
ഹാനിബൽ ലെക്റ്റർ എന്ന പരമ്പര കൊലയാളിയുടെ മുഖം ഓർമ വരുത്തുന്ന ഇതിഹാസ താരം ആന്റണി ഹോപ്കിൻസ് ആണ് പോപ്പ് ബെൻഡിക്റ്റ് പതിനാറാമൻ ആയി അഭിനയിക്കുന്നത്. ബർഗോഗ്ലിയോ ആയി ജോനാഥൻ പ്രൈസും. ഒരു ഡോക്യു വിഷൻ മോഡലിൽ ഉള്ള ചിത്രം ധാരാളം കാര്യങ്ങളെ കുറിച്ചു സംസാരിക്കുന്നുണ്ട്. വിശ്വാസങ്ങൾ, വൈദികനാകാനുള്ള ദൈവവിളി മുതൽ ഭൂതകാലത്തെയും അപ്പോഴത്തെയും രാഷ്ട്രീയം എല്ലാം. എന്നാൽ അധികം സങ്കീർണമാകാതെ സരസമായി സംഭാഷണങ്ങളിലൂടെ പ്രേക്ഷകനിൽ താത്പര്യമുളവാക്കാൻ സാധിച്ചിട്ടുണ്ട്.
ഇത്തരം ഒരു പ്രമേയം പ്രേക്ഷകനെ മുഷിപ്പിക്കാതെ അവതരിപ്പിച്ച രീതി മികച്ചതായിരുന്നു. ഊഷ്മളമായ ഒരു സൗഹൃദം വിരുദ്ധ സ്വഭാവ വിശേഷങ്ങൾ ഉള്ള വൈദികരിൽ എങ്ങനെ ഉണ്ടാകുന്നു എന്നത് രസകരമായിരുന്നു. വിരുദ്ധ ചേരികളിൽ നിന്ന അവർ, അതിൽ ഒരാൾ ജനപ്രിയനും മറ്റൊരാൾ വിശ്വാസികളുടെ ഇടയിൽ പോലും ജർമൻ വംശജൻ ആയായത് കൊണ്ടു നാട്‌സി എന്ന വിളിപ്പേരും ഉള്ള ആൾ. ജീവിതകാലം മുഴുവൻ പഠനത്തിനായി ചിലവഴിച്ചു പൊതു ജനങ്ങളുമായി സമ്പർക്കം ഇല്ലാത്ത പോപ്പ് എത്ര മാത്രം ജനപ്രിയനും ആകും? അതിനൊപ്പം ഇപ്പോൾ വന്ന ആരോപണങ്ങളും കൂടി ആകുമ്പോൾ?
ഇവരുടെ രണ്ടു പേരുടെയും കൂടിക്കാഴ്ച അതി മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സഭയുടെ ഉന്നത സ്ഥാനത്തിൽ ഇരിക്കുന്ന വ്യക്തികൾ തമ്മിലുള്ള സംഭാഷണം ആരുടെയും വിശ്വാസത്തെയും മുറിപ്പെടുത്തുന്നില്ല. പകരം ദൈവം ഇപ്പോൾ എവിടെയാണെന്നുള്ള ചോദ്യം പലപ്പോഴും ചോദിക്കുന്നും ഉണ്ട്. വിശ്വാസത്തിന്റെ ആധാരമാക്കി ഉള്ള വിലയിരുത്തൽ.
കടപ്പാട് : Rakesh M anoharan Ramaswamy

👍6❤2👏1
Bhoot Part One: The Haunted Ship / ഭൂത് പാർട്ട് വൺ: ദ ഹോണ്ടഡ് ഷിപ്പ് (2020)
എം-സോണ്‍ റിലീസ് – 1553
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ : ഹിന്ദി
സംവിധാനം : Bhanu Pratap Singh
പരിഭാഷ : കൃഷ്ണപ്രസാദ് പി ഡി
ജോണർ : ഹൊറർ
5.8/10
2020 ൽ പുറത്തിറങ്ങിയ ബോളിവുഡ് ഹൊറർ സിനിമയാണ് ഭൂത്.വിക്കി കൗശൽ, ഭൂമി പെദ്നേക്കർ എന്നിവർ അഭിനയിച്ച ചിത്രംഭാനു പ്രതാപ് സിങ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈയിൽനടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മുംബൈ ജുഹു തീരത്ത് ഉപേക്ഷിക്കപ്പെട്ട ഒരു കപ്പൽ വന്നടിയുന്നതും,അതിനെ നീക്കം ചെയ്യാൻ പൃഥ്വിയും കൂട്ടരും ദൗത്യം ആരംഭിക്കുന്നതുമാണ് കഥയുടെ തുടക്കം. എന്നാൽ ഈ കപ്പലിൽ ഒരു പ്രേതമുണ്ടെന്ന് പൃഥ്വി തിരിച്ചറിയുന്നു. പിന്നീടുള്ള അന്വേഷണം ഞെട്ടിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു ഒപ്പം തന്റെ ഭൂതകാലത്തെപ്പറ്റി ചിന്തിക്കാൻ പൃഥ്വി നിർബന്ധിതനാകുകയും ചെയ്യുന്നു.
ചെറിയ ജമ്പ്-സ്കേർസ് ഒക്കെയുള്ള ഒരു ഡീസന്റ് ഹൊറർ മൂവി ആണ് ഭൂത്.

👍2❤1
Tanhaji: The Unsung Warrior / താനാജി: ദി അൺസങ് വാരിയർ (2020)
എം-സോണ്‍ റിലീസ് – 1555
പോസ്റ്റർ: അക്ഷയ് ബാബു
ഭാഷ : ഹിന്ദി
സംവിധാനം : Om Raut
പരിഭാഷ : അർജുൻ വാര്യർ
ജോണർ : ആക്ഷൻ, ബയോഗ്രഫി, ഡ്രാമ
7.8/10
അജയ് ദേവ്ഗൺ, കാജൽ, സൈഫ് അലിഖാൻ തുടങ്ങി വലിയ താരനിരകൾ ഒന്നിച്ച് ബോക്സ്ഓഫീസിൽ ചരിത്രം തീർത്ത സിനിമയാണ് താനാജി. മുഗൾ ഭരണകൂടം, മറാത്തകളുടെ അധീനതയിലുണ്ടായിരുന്ന 23 കോട്ടകൾ കൈയ്യടക്കുകയും, ഇന്ത്യ മുഴുവൻ കീഴ്പ്പെടുത്തുക എന്നുള്ള സ്വപ്ന സാക്ഷാത്കാരത്തിനായി ശിവാജി രാജയുടെ ഭരണനഗരിയായ രാജ്ഘട്ടിനെ ആക്രമിക്കുകയും ചെയ്യുന്നു. മാറാത്തകളുടെ ചെറുത്തുനില്പിനായി മാറാത്തകളുടെ ഭാഗത്തു നിന്നും താനാജി മലുസാരെ യുടെ നേതൃത്വത്തിൽ സ്വരാജ് സൈന്യം അണിനിരക്കുന്നു. മറുഭാഗത്ത് പ്രതിനായകനായ ഉദയഭാനും.മഹാഭാരതത്തിലെ കൗരവ പാണ്ഡവ യുദ്ധങ്ങളെ ഓർമിപ്പിക്കുന്ന യുദ്ധ രംഗങ്ങൾ അത്യന്തം മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.ചടുലമായ ആക്ഷൻ രംഗങ്ങളിലൂടെ അജയ് ദേവ്ഗൺ മിന്നിക്കുമ്പോൾ, അതിനൊത്ത പ്രതിനായകനായി സൈഫ് അലിഖാൻ അമ്പരപ്പിക്കുന്നു.

❤6👍1
Museum / മ്യൂസിയം (2016)
എം-സോണ്‍ റിലീസ് – 1556
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ജാപ്പനീസ്
സംവിധാനം : Keishi Ohtomo
പരിഭാഷ : സാജു സലീം
ജോണർ : ക്രൈം, ഹൊറർ, ത്രില്ലർ
6.1/10
തുടർച്ചയായി അരങ്ങേറുന്ന ക്രൂരമായ കൊലപാതകങ്ങൾ അന്വേഷിക്കുന്ന ഡിക്ടറ്റീവ് സവാമുര-സാനും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ നിഷിനോയും ചില അപ്രിയ സത്യങ്ങൾ തിരിച്ചറിയുന്നു. മഴയുള്ളപ്പോൾ മാത്രം സംഭവിക്കുന്ന ആ കൊലപാതകങ്ങൾക്ക് പിന്നിൽ തവള വസ്ത്രം ധരിച്ച ഒരു കൊലയാളിയാണെന്ന് തിരിച്ചറിയുന്നു. ഇമോഷനും ത്രില്ലിംഗ് ഏലമെന്റസും വേണ്ടുവോളമുള്ള ഈ ജാപ്പനീസ് ചിത്രം 2013 പ്രസിദ്ധീകരിച്ച Manga എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഫാമിലി ഇമോഷൻ ഇഷ്ടമുള്ളവർക്കും അതുപോലെ ത്രില്ലർ പ്രേമികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മികച്ച ഒരു ചിത്രം തന്നെയാണ് "മ്യൂസിയം".

👍6❤2
Little Women / ലിറ്റിൽ വിമൻ (2019)
എം-സോണ്‍ റിലീസ് – 1557ഓസ്കാർ ഫെസ്റ്റ് – 11
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Greta Gerwig
പരിഭാഷ : ഗായത്രി മാടമ്പി, അഖില പ്രേമചന്ദ്രൻ
ജോണർ : ഡ്രാമ, റൊമാൻസ്
7.9/10
Louisa May Alcott രചിച്ച നോവലിനെ ആസ്പദമാക്കിയുള്ള ഏഴാമത്തെ ചലച്ചിത്രാവിഷ്ക്കാരമാണ് ലിറ്റിൽ വിമെൻ. Greta Gerwig ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.
19ആം നൂറ്റാണ്ടിന്റെ രണ്ടാം ദശകങ്ങളിൽ അമേരിക്കയിൽ നടക്കുന്ന ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കാൻ പോയ മാർച്ചിന്റെ ഭാര്യയുടെയും നാല് പെൺമക്കളുടെയും കഥയാണ് ഈ സിനിമ.
ദാരിദ്ര്യം നിറഞ്ഞ ജീവിതാവസ്ഥയിൽ കഴിയുന്ന നാല് പെൺകുട്ടികളുടെ ആഗ്രഹങ്ങളും വഴക്കുകളും അവരുടെ പ്രണയസങ്കൽപ്പങ്ങളുമൊക്കെ ചേർന്നുള്ള ഈ സുന്ദരചിത്രത്തിൽ സ്ത്രീകളുടെ സ്വത്വപരമായ പ്രശ്നങ്ങളെക്കുറിച്ചും സമൂഹത്തിൽ അവരുടെ സ്ഥാനത്തെക്കുറിച്ചും വിവാഹജീവിതം സ്ത്രീകളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. 1800 കളിലെ അമേരിക്കൻ ജീവിതത്തിന്റെ ഒരു പരിച്ഛേദം കൂടിയാണ് ഈ സിനിമ. സ്യോരിസ് റൊണാൻ, എമ്മ വാട്ട്സൺ, ഫ്ലോറൻസ് പഗ്, എലിസ സ്കാൻലൻ തുടങ്ങിയവർ, നാല് പ്രധാന സഹോദരി കഥാപാത്രങ്ങളെയും തന്മയത്വത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഇവർക്ക് പുറമെ മെറിൽ സ്ട്രീപ്, ലോറ ടേൺ എന്നിവരും സുപ്രധാനമായ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മികച്ച ചിത്രം, നടി, സഹനടി വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗത്തിൽ ഓസ്കർ നാമനിർദേശം നേടിയ ചിത്രം വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടുകയും ചെയ്തു.

👍6❤4
Shubh Mangal Zyada Saavdhan / ശുഭ് മംഗൾ സ്യാദാ സാവ്‌ധാൻ (2020)
എം-സോണ്‍ റിലീസ് – 1558
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ : ഹിന്ദി
സംവിധാനം : Hitesh Kewalya
പരിഭാഷ : കൃഷ്ണപ്രസാദ് പി ഡി
ജോണർ : കോമഡി, റൊമാൻസ്
6.0/10
വീട്ടിൽ മകനു വേണ്ടി കല്യാണം ഉറപ്പിച്ചിരിക്കുന്ന അമ്മ,"കൂട്ടുകാരനുമായി" പ്രേമത്തിലായ ഒരേ ഒരു മകൻ, മകനെയും പാർട്ണറെയും ട്രെയിനിൽ വെച്ച് ആകസ്മികമായി കണ്ടുമുട്ടുന്ന അച്ഛൻ.
ഗേ റിലേഷൻ ഒരു സാധാരണ ഇന്ത്യൻ കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ രസകരമായും എന്നാൽ കാര്യഗൗരവം ചോരാതെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു. ലീഡ് അഭിനേതാക്കളായ ആയുഷ്മാൻ, ജിതേന്ദ്ര എന്നിവർ വളരെ നല്ല പ്രകടനം കാഴ്ചവെച്ച ഈ സിനിമ 2020ലെ ഇന്ത്യയിലെ പണം വാരിചിത്രങ്ങളിൽ 4ആമത് ഉണ്ടായിരുന്നു.
ആയുഷ്മാൻ ഖുറാന, ജിതേന്ദ്ര കുമാർ, നീന ഗുപ്ത എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിന് പിറകിൽ ഉണ്ട്. ചിത്രത്തിലെ ഗാനങ്ങളും, ചിത്രത്തിന്റെ ആനുകാലിക പ്രസക്തിയും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

👍3
Us and Them / അസ് ആന്റ് ദെം (2018)
എം-സോണ്‍ റിലീസ് – 1559
പോസ്റ്റർ: അക്ഷയ് ബാബു
ഭാഷ : മാൻഡറിൻ
സംവിധാനം : Rene Liu
പരിഭാഷ : മുഹമ്മദ് റാസിഫ്
ജോണർ : ഡ്രാമ, റൊമാൻസ്
7.3/10
പത്ത് വർഷങ്ങൾക്ക് മുൻപുള്ള ഒരു ന്യൂ ഇയർ സീസണിൽ, വീട്ടിലേക്ക് യാത്ര ചെയ്യുന്ന രണ്ട് അപരിചിതർ ട്രെയിനിൽ വെച്ച് കണ്ടു മുട്ടുന്നു. പിന്നീടുള്ള പത്ത് വർഷങ്ങൾ, അവരുടെ സ്വപ്‌നങ്ങൾ, പ്രണയം, വിരഹം എന്നിവയുടെ സാക്ഷാത്കാരമാണ്. പത്ത് വർഷങ്ങൾക്ക് ശേഷം ഒരു വിമാനത്തിൽ വെച്ച് വീണ്ടും അവർ കണ്ടു മുട്ടുകയാണ്.
നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത ചിത്രം നിരൂപക പ്രശംസ നേടുന്നതിനൊപ്പം തന്നെ സാമ്പത്തികമായും ഒരുപാട് നേട്ടം കൈവരിച്ചു.

Sanju / സഞ്ജു (2018)
എം-സോണ്‍ റിലീസ് – 1560
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ : ഹിന്ദി
സംവിധാനം : Rajkumar Hirani
പരിഭാഷ : അജിത് വേലായുധൻ
ജോണർ : ബയോഗ്രഫി, ഡ്രാമ
7.8/10
പ്രശസ്ത നടൻ സഞ്ജയ് ദത്തിന്റെ ജീവചരിത്രമാണ് 2018ൽ റിലീസ് ചെയ്ത സഞ്ജു. ഹിറ്റുകളുടെ സംവിധായകൻ രാജകുമാർ ഹിറാനിയുടെതാണ് ഈ ചിത്രം. രൺബീർ കപൂർ സഞ്ജയ് ദത്ത് ആയി വേഷമിടുന്നു. കൂടാതെ അനുഷ്ക ശർമ, പരേഷ് റാവൽ, സോനം കപൂർ, വിക്കി കൗശൽ, ദിയ മിർസ, തുടങ്ങിയ വമ്പൻ താരനിര നിറഞ്ഞ സിനിമയാണ് സഞ്ജു. സഞ്ജയ് ദത്തിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവ വികാസങ്ങളെ ത്രില്ലിംഗ് ആയി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ.

👍7❤2