Jessie / ജെസ്സി (2019)
എം-സോണ്‍ റിലീസ് – 1182
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : തെലുഗു
സംവിധാനം : Aswani Kumar V
പരിഭാഷ : ഷാൻ ഫ്രാൻസിസ്
ജോണർ : ഹൊറർ, ത്രില്ലർ
Info : D06C909151170D37DE21D6201E8213112E44B5E5
7.1/10
വിക്ടോറിയ ഹൗസ് എന്ന വീട്ടില്‍ പ്രേത ബാധയുണ്ടെന്നും അവിടേക്കു പോയിട്ടുള്ളവരാരും ഇത് വരെ തിരിച്ചു വന്നിട്ടില്ലെന്നും പറയുന്നത് കേട്ട് പ്രൊഫെഷണലുകളായ 4 പേരുള്‍പ്പെടുന്ന ഒരു ടീം അതിനെക്കുറിച്ചുള്ള സത്യാവസ്ഥ അന്വേഷിക്കാനായി അവിടേക്കു പോകുന്നു. അവിടെ ആ വീട്ടില്‍ ജെസ്സി എമി എന്നീ പേരുകളിലുള്ള 2 സഹോദരിമാര്‍ ഉള്‍പ്പെട്ട ചില അപ്രതീക്ഷിത സംഭവങ്ങള്‍ അവര്‍ കാണാനിടയാകുന്നു. ആരാണ് ഈ സഹോദരിമാര്‍? അവരുടെ പിന്നിലുള്ള കഥയെന്താണ്? അവര്‍ക്ക് ഈ വീടുമായുള്ള ബന്ധം എന്താണ്? ഈ വീട്ടില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സംഭവ പരമ്പരയുടെ രഹസ്യം ഈ പ്രേത വേട്ടക്കാര്‍ പരിഹരിക്കുമോ? 2019 ല്‍ തെലുഗു ഭാഷയില്‍ പുറത്തിറങ്ങിയ ഈ ഹൊറര്‍ ത്രില്ലര്‍ സിനിമ, നല്ല തിരക്കഥ, അഭിനയം, സംവിധാനം , എന്നിവ കൊണ്ട് മികച്ചു നില്ക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍7❤2🔥2
The Host / ദ ഹോസ്റ്റ് (2006)
എം-സോണ്‍ റിലീസ് – 1183
പോസ്റ്റർ : ശ്രീധർ
ഭാഷ : കൊറിയൻ
സംവിധാനം : Bong Joon-ho
പരിഭാഷ : ശ്രീധർ
ജോണർ : ആക്ഷൻ, ഡ്രാമ, ഹൊറർ
Info : 835B7F75BCF838FFE105862908268AE072602831
7/10
The Host അവതരിപ്പിച്ചിരിക്കുന്നത് രസകരമായ ചുറ്റുപാടുകളിലാണ്. ഗാംഗ് ടൂ നടത്തിയിരുന്ന ചെറിയ ഭക്ഷണ ശാലയില്‍ നിന്നുമുള്ള വരുമാനത്തിലായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്. പ്രത്യേക ബുദ്ധി വൈഭവം ഒന്നും ഇല്ലാതിരുന്ന ഗാംഗ് ടൂ ഇടയ്ക്കിടെ ഉറങ്ങി പോകുന്ന സ്വഭാവമുള്ള ആളായിരുന്നു. ഒറ്റ മകള്‍, പിതാവ്, ദേശീയ തലത്തില്‍ അമ്പെയ്ത്തില്‍ തിളങ്ങുന്ന സഹോദരി, മുന്‍കാല രാഷ്ട്രീയക്കാരനായ അനിയന് എന്നിവര്‍ ആയിരുന്നു അയാളുടെ വേണ്ടപ്പെട്ടവര്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പേ നദീ ജലത്തില്‍ ഒഴുക്കിയ രാസപദാര്‍ത്ഥം സൃഷ്ടിച്ചത് ഒരു ഭീകര ജീവിയെ ആണ്. ഒരു പക്ഷേ രാസപദാര്‍ത്ഥങ്ങളുടെ പ്രക്രിയ മൂലം ജനിതക മാറ്റം വന്ന മത്സ്യം. ആ ജീവിയുടെ സാമീപ്യം അവിടെ ഉണ്ടായിരുന്ന ജനങ്ങളെയും പ്രത്യേകിച്ച് ഗാംഗ് ടൂവിന്റെ കുടുംബത്തെ എങ്ങനെ പ്രതികൂലമായി ബാധിച്ചു എന്നതാണ് ചിത്രം. കൊറിയന്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടം ആകാവുന്ന ചിത്രം.Memories of Murder എന്ന കൊറിയന്‍ ക്ലാസിക് മിസ്റ്ററി ഡ്രാമയുടെ സംവിധായകന് ആയ ബോങ് ജൂണ്‍ഹോ സംവിധാനം ചെയ്ത ചിത്രം എന്ന നിലയില്‍ വളരെയധികം ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു The Host. Monster-Survival രീതിയില്‍ അവതരിപ്പിച്ച ചിത്രം പ്രധാനമായും ശ്രദ്ധ ചെലുത്തിയത് മാലിന്യ സംസ്ക്കരണ പ്രശ്നങ്ങളെ ആണ്. പ്രത്യേകിച്ചും രാസ പദാര്‍ഥങ്ങളുടെ സംസ്ക്കരണം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച്. ഗൌരവമായ വിഷയത്തോടൊപ്പം തന്റെ ആദ്യ ചിത്രത്തില്‍ നിന്നും വിഭിന്നമായി ഡാര്‍ക്ക് കോമഡി ഒക്കെ ഉപേക്ഷിച്ചു കൊറിയന്‍ കൊമേര്‍ഷ്യല്‍ ചിത്രങ്ങളുടെ വഴിയിലൂടെ ആണ് സംവിധായകന് സഞ്ചരിച്ചത്. ഫലം: കുറെ കാലം വരെ കൊറിയന്‍ സിനിമയിലെ, അതായത് The Admiral: Roaring Currents റിലീസ് ആകുന്നതു വരെ ഏറ്റവും വലിയ പണം വാരി ചിത്രം ആയിരുന്നു The Host. കടപ്പാട്: Rakesh Manoharan Ramaswamy

👍21❤6😱2
Agent Sai Srinivasa Athreya / ഏജൻറ് സായ് ശ്രീനിവാസ ആത്രേയ (2019)
എം-സോണ്‍ റിലീസ് – 1184
പോസ്റ്റർ : നിഷാദ് ജെ.എൻ
ഭാഷ : തെലുഗു
സംവിധാനം : Swaroop RSJ
പരിഭാഷ : മാജിത് നാസർ
ജോണർ : ആക്ഷൻ, കോമഡി, ക്രൈം
Info : 153FC8190AC0FE9C678928C95753827E231E490E
8.5/10
സ്വരൂപ് RSJ സംവിധാനം ചെയ്ത ഏജന്റ് സായ് ശ്രീനിവാസ ആത്രേയ എന്ന ചിത്രം കോമഡി, ത്രില്ലർ ഗണത്തിൽ പെടുത്താവുന്നതാണ്. നവീൻ പോളി ഷെട്ടി കേന്ദ്ര കഥാപാത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയയെ അവതരിപ്പിക്കുന്നു.
കോമഡി മൂഡിൽ തുടങ്ങുന്ന ചിത്രം പിന്നീട് ത്രില്ലർ സ്വഭാവം കൈവരിക്കുന്നു. സ്വയം ഡിറ്റക്റ്റീവ് ആണെന്ന് അവകാശപ്പെടുന്ന ആത്രേയ ഒരു നല്ല കേസിനായി കാത്തിരിക്കുകയാണ്. റെയിൽവേ പാലത്തിന്റെ അടുത്ത് നിന്നും കണ്ടെത്തുന്ന ഒരു അനാഥ ജഡത്തിന്റെ പിറകെ പോകുന്ന ആത്രേയ ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് മനസ്സിലാക്കുന്നത്. ആ കേസ് അയാളുടെ ജീവന് തന്നെ ഭീഷണിയായിത്തീരുന്നു.

👍9❤4🔥2
The 33 / ദി 33 (2015)
എം-സോണ്‍ റിലീസ് – 1185
പോസ്റ്റർ : ശ്രീധർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Patricia Riggen
പരിഭാഷ : ഷകീർ പാലകൂൽ
ജോണർ : ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി
Info : 7D1BE7023CB5AE7BA96DC6BF3FA666934907CE62
6.9/10
ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി 2015ൽ പുറത്തിറങ്ങിയതാണീ ചിത്രം. 2010 ഓഗസ്റ്റ് 5 ന് ചിലിയിലെ അറ്റാകാമ മരുഭൂമിയിലെ ഒരു സ്വർണ ഖനി തകരുകയും 33 ഖനി തൊഴിലാളികൾ അതിലകപ്പെടുകയും ചെയ്തു. ഖനിയുടമകൾ രക്ഷാപ്രവർത്തനം കൈയ്യൊഴിഞ്ഞതിനെ തുടർന്ന് ചിലിയൻ ഗവണ്മെന്റിന് തൊഴിലാളികളുടെ രക്ഷാദൗത്യം ഏറ്റെടുക്കേണ്ടി വരികയും നീണ്ട 69 ദിവസങ്ങൾക്കൊടുവിൽ തൊഴിലാളികളെ ഭൂമിയുടെ 2000 അടിയിൽ അധികം താഴെ നിന്ന് പുറത്തെത്തിക്കുന്നതാണ് ഈ ചിത്രം.

👍7🔥2
Hush / ഹഷ് (2008)
എം-സോണ്‍ റിലീസ് – 1186
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Mark Tonderai
പരിഭാഷ : സ്റ്റെഫിൻ മാത്യൂ ആൻഡ്രൂസ്
ജോണർ : ഹൊറർ, ത്രില്ലർ
Info : F43C819A79829FD312FF4E0AF404F2EC24429E65
6.0/10
ഹഷ് അഥവാ നിശബ്ദത. എന്നാൽ ഈ സിനിമ അത്ര നിശബ്ദമല്ല. വില്യം ആഷിനെ നായകനാക്കി മാർക്ക് ടോൺഡാെറായ് സംവിധാനം ചെയ്യ്ത്, 2008 പുറത്തിറങ്ങിയ സിനിമയാണ് ഹഷ്. ജോലി ആവശ്യത്തിനായി നായകൻ സെയ്ക്കും (വില്യം ആഷ് ) കാമുകി ബെത്തും (ക്രിസ്ത്യീൻ ബോട്ടോംലീ ) ഒരു രാത്രി ഹൈവേയിലൂടെയുള്ള യാത്രയിലാണ്. പെട്ടെന്ന് മുന്നിൽ പോകുന്ന ട്രക്കിനുള്ളിൽ ഒരു സ്ത്രീയെ നഗ്നയാക്കി ഒരു ഇരുമ്പ് കൂട്ടിലാക്കി ആരോ തട്ടിക്കൊണ്ടുപോകുന്നത് സെയ്ക്ക് കാണുന്നു. വിചിത്രമായ ഈ സംഭവം ഉടനെ പോലീസിനെ വിളിച്ചറിയിച്ചതിന് ശേഷം സെയ്ക്കും കാമുകിയും അവരുടെ യാത്ര തുടർന്നു. എന്നാൽ അധികം താമസിക്കാതെ സെയ്ക്കിന്റെ കാമുകി ബെത്തിനെ കാണാതാവുന്നു.
ബെത്ത് എവിടെ പോയി ? ആരാണവളെ തട്ടിക്കൊണ്ടുപോയത് ?നേരത്തെ കണ്ട ട്രക്കിലുള്ളവർ ആയിരിക്കുമോ ? ബെത്തിനെ തേടി സെയ്ക്കിന്റെ യാത്ര തുടരുന്നു. ജീവിതയാത്രയിൽ ആരെങ്കിലും അപകടത്തിൽ പെടുമ്പോൾ, ആ അവസ്ഥയെ ചിലപ്പോൾ നമ്മളും നേരിടേണ്ടി വരുമെന്ന ബോധ്യത്തോടെ അവരെ രക്ഷിക്കാൻ ശ്രമിക്കണമെന്ന സന്ദേശമാണ് ഈ സിനിമ.

👍12❤5
Vikings: Season 02 / വൈക്കിങ്സ്: സീസൺ 02 (2014)
എം-സോണ്‍ റിലീസ് – 1187
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
നിർമാണം : TM Productions
പരിഭാഷ : ഗിരി പി. എസ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ
8.6/10
സൂര്യാസ്തമയത്തിന്റെ നാടുകൾ തേടി മഹാസമുദ്രത്തിന്റെ നിഗൂഢതകൾ താണ്ടിയ വൈക്കിങ് എന്ന ജനസമൂഹമാണ് ചരിത്ര രേഖകളനുസരിച്ച് പ്രമുഖരായ പ്രഥമ പര്യവേക്ഷകരും കോളനിസ്റ്റുകളും. ആദ്യമാദ്യം നിഷ്ഠൂരരായ ഇക്കൂട്ടരുടെ തൊഴിൽ കൊള്ളയായിരുന്നു. കേരളത്തിലെ ചുണ്ടൻ വള്ളങ്ങളെ അനുസ്മരിപ്പിക്കുന്ന വൈക്കിങ്ങുകളുടെ വള്ളങ്ങൾ ഉത്തര അറ്റ്ലാന്റിക്കിന്റെ വിരിമാറിലൂടെ പാഞ്ഞുപോയിരുന്ന ഒരു കാലഘട്ടം ആയിരുന്നു അത്. പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രദേശങ്ങളിലെ ഫലപുഷ്ടിയുള്ള മണ്ണിൽ കുടിയുറപ്പിക്കാനും അവർ ശ്രമിച്ചിരുന്നു. അങ്ങനെ രൂപം കൊണ്ടതാണ് റിപ്പബ്ലിക്ക് ഓഫ് അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിൻ. യൂറോപ്പിലും ഏഷ്യയിലും ധാരാളം ജനപദങ്ങൾ സൃഷ്ടിച്ച വൈക്കിങ്ങുകൾ ഐസ് ലാൻഡും ഗ്രീൻലാൻഡും കടന്ന് വടക്കേ അമേരിക്ക വരെ എത്തിയിരുന്നു. മുകളിൽ പറഞ്ഞ വസ്തുതകൾ ഇവരെ കുറിച്ചുള്ള ചെറിയൊരു ആമുഖം മാത്രമാണ്. വൈക്കിങ്ങുകളുടെ സാഹസിക പര്യവേക്ഷണങ്ങൾ ഒരു ചെറിയ വിവരണത്തിൽ ഒതുങ്ങുന്നതല്ല എന്ന് സാരം.
സീരീസിലേക്ക് വരികയാണെങ്കിൽ, AD എട്ടാം നൂറ്റാണ്ടിലെ വൈക്കിങ്ങുകളുടെ കഥയാണ് പ്രതിപാദിക്കുന്നത്. ഇത്തരം പശ്ചാത്തലത്തലവുമായി വന്ന മറ്റു പല സീരീസും ഭാവനാന്മകമായ കഥയായിരുന്നു എങ്കിൽ, വൈക്കിങ് എന്ന സീരീസ് ഭാവനയും ചരിത്ര യാഥാർത്ഥ്യങ്ങളും കെട്ടുപിണഞ്ഞ ഒരു സീരീസ് ആണ്. നിഷ്ഠൂരതയും നിർദാക്ഷിണ്യവും മുഖമുദ്രയാക്കിയ, പേഗൻ വിശ്വാസങ്ങളോട് കൂടിയ വൈക്കിങ്ങുകളെ മികച്ച രീതിയിൽ ഈ സീരീസ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല.
വൈക്കിങ് ഐതിഹ്യങ്ങളിൽ പരാമർശിച്ച് കാണപ്പെടുന്ന റഗ്നാർ ലോത്ബ്രോക് എന്ന വൈക്കിങ്ങിനെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. വൈക്കിങ് സമൂഹത്തെ Thralls, Karls, Jarls എന്നിങ്ങനെ മൂന്ന് സോഷ്യോ-ഇക്കണോമിക് ക്ലാസ്സുകളായി തരം തിരിച്ചിരുന്നു. Thralls എന്നത് അടിമകൾ ഉൾപ്പെടുന്ന ഏറ്റവും താഴ്ന്ന വിഭാഗം ആയിരുന്നു. Karls എന്നത് സ്വതന്ത്രരായി വർത്തിക്കുന്ന കാർഷിക സമൂഹവും, Jarls എന്നത് ഇവരെയെല്ലാം നിയന്ത്രിച്ചു പോരുന്ന മേലേക്കിടയിൽ ഉള്ള ഭരണവർഗ്ഗവും ആയിരുന്നു.ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന കഥാനായകനായ റഗ്നാർ താരതമ്യേന അപരിഷ്കൃതരായ ആ സമൂഹത്തിലെ വേറിട്ട് ചിന്തിക്കുന്ന ഒരു വ്യക്തിത്വം ആയിരുന്നു. ആശയങ്ങളും ധൈര്യവും സാഹസികതയും അയാളെ ആ സമൂഹത്തിലെ Jarl എന്ന പദവിയിൽ എത്തിക്കുന്നതിനൊപ്പം തന്നെ പുതിയ ലോകത്തേക്കുള്ള വാതായനങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിക്കുകയും ചെയ്തു. ക്രമേണ അയാൾ സ്കാന്റിനെവ്യൻ കിംഗ് എന്ന സ്ഥാനം കൈയ്യടക്കുകയും ചെയ്യുന്നു.
കിംഗ് റഗ്നാറിന്റെയും പുത്രന്മാരുടെയും അയാളുടെ സഹചാരികളുടെയും ഇംഗ്ലണ്ട്, ഫ്രാൻസ്, മെഡിറ്ററേനിയൻ തുടങ്ങിയ മേഖലകളിലേക്കുള്ള സാഹസിക സഞ്ചാരങ്ങളുടെയും ആ പ്രദേശങ്ങളിൽ അവർ നടത്തിയ പൈശാചികവും രക്തരൂക്ഷിതവും ആയ കൊള്ളയുടെയും കൊള്ളിവെയ്പ്പിന്റെയും യുദ്ധങ്ങളുടെയും കാല്പനികമായ ഒരു നേർക്കാഴ്ചയാണ് വൈക്കിങ് എന്ന TVസീരീസിലെ ഓരോ എപ്പിസോഡും. ആദ്യ ഭാഗത്തിൽ രണ്ടാം സീസന്റെ എപ്പിസോഡ് 1,2,3,4,5 ആസ്വദിക്കൂ.

👍8❤3🔥2
Killing Eve: Season 1 / കില്ലിംഗ് ഈവ്: സീസൺ 1 (2018)
എം-സോണ്‍ റിലീസ് – 1251
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Phoebe Waller-Bridge
പരിഭാഷ : രാഹുല്‍ രാജ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ,
8.3/10
ബി.ബി.സി അമേരിക്കയിൽ സംപ്രേഷണം ചെയ്തുവരുന്ന ബ്രിട്ടീഷ് സ്പൈ ത്രില്ലർ സീരീസാണ് കില്ലിംഗ് ഈവ്. ലൂക്ക് ജെന്നിംഗ്സിന്റെ വില്ലനേൽ നോവലുകളെ ആധാരമാക്കിയാണ് സീരീസ് സൃഷ്ടിച്ചിരിയ്ക്കുന്നത്. എം.ഐ 5 ഏജൻറ് ആയ ഈവ് പൊളാസ്ട്രിയും സംഘവും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒരേ സ്റ്റൈലിൽ അരങ്ങേറുന്ന കൊലപാതകങ്ങൾ അന്വേഷിക്കാൻ നിർബന്ധിതരാവുന്നു. വില്ലനേൽ എന്ന് വിളിപ്പേരുള്ള ഒരു സൈക്കോപതിക് കില്ലറാണ് ഇതിന്റെയൊക്കെ പുറകിൽ എന്ന് ഈവ് മനസിലാക്കുന്നു. പക്ഷേ വില്ലനേലിന്റെ പുറകിൽ പുറംലോകത്തിന് അറിയാത്ത ഒരു വലിയ ഓർഗനൈസേഷൻ ഉണ്ട്. അതാരാണെന്നുള്ള അന്വേഷണത്തിനിടയ്ക്ക് ഈവും വില്ലനേലും പല തവണ നേർക്കുനേർ വരികയും അവർ തമ്മിൽ അവിചാരിതമായ ഒരു ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് കില്ലിംഗ് ഈവ് പറയുന്നത്. പലപ്പോഴും ഹാനിബാൾ സീരീസിനെ ഓർമിപ്പിക്കുന്ന കില്ലിംഗ് ഈവ് ഒരു ഡാർക്ക് കോമഡി ത്രില്ലർ ആണ്.

👍9❤3
Nightcrawler / നൈറ്റ്ക്രോളർ (2014)
എം-സോണ്‍ റിലീസ് – 1189
പോസ്റ്റർ : അശ്വന്ത് എസ് ബിജു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Dan Gilroy
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
7.9/10
അല്ലറ ചില്ലറ മോഷണം പോലുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തികളിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന വലിയ സ്വപ്നങ്ങളുള്ള തൊഴില്‍ രഹിതനായ ലൂയീസ് ബ്ലൂം, ലോസ് ഏഞ്ചല്‍സിലെ രാത്രികാല ക്രൈം ജേര്‍ണലിസത്തിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ഇടിച്ചു കയറുമ്പോള്‍, കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നവരും അതില്‍ പങ്കെടുക്കുന്നവരും തമ്മിലുള്ള വ്യത്യാസത്തിന്റെ അതിര്‍വരമ്പുകള്‍ പോലും മാറ്റി വരക്കുന്നു. ജേക്ക് ജില്ലന്ഹാളിന്റെ മറ്റൊരു മാസ്മരികപ്രകടനം നൈറ്റ്ക്രോളറിനെ ഒട്ടേറെ മാനങ്ങളുള്ള ഒരു മികച്ച ചലച്ചിത്രമാക്കുന്നു.

👍18❤6😢1
Days of Glory / ഡേയ്സ് ഓഫ് ഗ്ലോറി (2006)
എം-സോണ്‍ റിലീസ് – 1190
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഫ്രഞ്ച്, അറബിക്
സംവിധാനം : Rachid Bouchareb
പരിഭാഷ : ഷിഹാസ് പരുത്തിവിള
ജോണർ : ഡ്രാമ, വാർ
Info : 9FAD35E59BEA90EE2BCA8CBC0EADC326AB97C2A5
7/10
രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് കോളനികളായിരുന്ന അൾജീരിയയിലെയും മോറോക്കോയിലെയും സെെനികർ നേരിടേണ്ടി വന്ന ചതിയുടെ ലജ്ജിക്കുന്ന കഥ. അഭിനവഫ്രഞ്ചുകാർ ഇന്നും തലകുമ്പിട്ട് ഓർക്കുന്ന ഒരു കാലഘട്ടമുണ്ടെങ്കിൽ അത് 1944 കളാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ഫ്രഞ്ച്-ആഫ്രോ കോളനികളിൽ നിന്നും സെെന്യത്തെ റിക്രൂട്ട് ചെയ്യുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ഇറ്റലിയിലേക്ക് ആക്രമിച്ചു കയറാനും ഫ്രാൻസിനെ സ്വതന്ത്രമാക്കാനും ആയിരുന്നു അവരുടെ കർത്തവ്യം. ആദ്യ യുദ്ധം വിജയിച്ചപ്പോൾ ക്യാപ്റ്റൻ അവരെ വാനോളം പുകഴ്ത്തിയെങ്കിലും പതിയെ അവർക്കിടയിൽ വേർതിരിവുകൾ കടന്നുവന്നു. മതത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ അവർക്ക് പലപ്പോഴും ഭക്ഷണവും നീതിയും ലീവും പ്രൊമോഷനും നിഷേധിക്കപ്പെട്ടു. ലോകം ഞെട്ടുന്ന ആ ചതിയുടെ കഥ അവിടെ തുടങ്ങുകയായിരുന്നു.
പ്രധാനമായും നാല് കഥാപത്രങ്ങൾക്ക് ചുറ്റുമാണ് സിനിമയുടെ സഞ്ചാരപാത. വിവിധകാരണങ്ങളാൽ സെെന്യത്തിൽ ചേരേണ്ടി വന്ന ആ നാല് പേർ. കാമുകിയെ കാണാൻ പോയി കോർട്ട്മാർഷലിന്റെ വക്കോളമെത്തിയ മിസൗദ് സൂനി സിനിമയുടെ അവസാന നിമിഷങ്ങളിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായിരുന്നു. അമ്മയുടെ തണലിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ (ധെെര്യത്തോടെ) വന്ന സഈദ്. കേണലാവാൻ പരിശ്രമിക്കുന്ന അബ്ദുൽഖാദർ. അനേകം യുദ്ധസിനിമകൾ കണ്ട് പരിചയമുള്ള നിങ്ങൾക്ക് ഇതിൽ പുതുമ കണ്ടെത്താൻ കഴിയും എന്നത് സത്യമാണ് കാരണം ഇത് ചരിത്രമല്ല ജീവിതത്തിന്റെ പ്രതിഫലനമാണ്. കാനസ് മേളയിലെ മികച്ച നടനുള്ള അവാർഡും മികച്ച ഛായാഗ്രാഹകനുള്ള അവാർഡും സ്വന്തമാക്കിയ ഇൻഡിജെനസ് നിങ്ങളെ തൃപ്തിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.

👍13❤4
No Date, No Signature / നോ ഡേറ്റ്, നോ സിഗ്നേച്ചർ (2017)
എം-സോണ്‍ റിലീസ് – 1191
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : പേർഷ്യൻ
സംവിധാനം : Vahid Jalilvand
പരിഭാഷ : അഖില പ്രേമചന്ദ്രൻ
ജോണർ : ഡ്രാമ, മിസ്റ്ററി, ത്രില്ലർ
Info : BD2CD07AC1258A2BA385B2AB98C88889BCE6450C
7.2/10
ലീഗൽ മെഡിസിൻ (ഫോറൻസിക്) വിഭാഗം തലവനായ ഡോ. നരിമാൻ ഒരു ചെറിയ അപകടത്തിൽപ്പെടുമ്പോൾ ഒരിക്കലും കരുതിയിരിക്കില്ല അത് തന്റെ ജീവിതം മാറ്റിമറിക്കുമെന്ന്. പിന്നീട് തന്റെ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി എത്തിയ ആ മൃദദേഹം കണ്ട് അയാൾ തകർന്നുപോകുന്നു. അവൻ എങ്ങനെയാകും മരിച്ചിട്ടുണ്ടാകുക? അപകടത്തിൽ ആകുമോ അതോ ടെസ്റ്റ് റിസൾട്ട് പോലെ ഭക്ഷ്യവിഷബാധ മൂലമോ? ഭക്ഷ്യവിഷബാധ ആകരുതേ എന്ന് പ്രാർത്ഥിക്കുന്ന ഒരു അച്ഛനും അമ്മയും ആണ് മറുവശത്ത്.
കുറ്റബോധം മനുഷ്യനെ കൊണ്ടുപോകുന്ന സങ്കീർണമായ വഴികളിലൂടെയാണ് സംവിധായകൻ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ആ വർഷത്തെ ഇറാന്റെ ഔദ്യോഗിക എൻട്രി ആയിരുന്നു നോ ഡേറ്റ് നോ സിഗ്നേച്ചർ. മൂസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നവീദ് മൊഹമ്മദ് സാദെഹ് നിരവധി അവാർഡുകൾ വാരിക്കൂട്ടി.

👍9❤2