Planet Earth: Season 1, Episode 8 Jungles / പ്ലാനെറ്റ് എര്‍ത്ത്: സീസണ് 1, എപ്പിസോഡ് 8 ജംഗിള്‍സ് (2006)
എം-സോണ്‍ റിലീസ് – 56
പോസ്റ്റർ: നിഷാദ് ജെ. എൻ
ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : BBC Natural History Unit
പരിഭാഷ : അവര്‍ കരോളിന്
ജോണർ : ഡോക്യുമെന്ററി
9.4/10
അസാധാരണം…………അവിസ്മരണീയം …..Planet Earth.ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്………..ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം……….
Planet Earth പരമ്പരയിലെ എട്ടാം ഖണ്ഡമാണിത്.ഭൂമിയിലെ വനങ്ങളെയാണ് ഈ ഭാഗം പരിചയപ്പെടുത്തുന്നത്. ലോകത്തിലെ വിവിധ വനങ്ങളെ പരിചയപ്പെടുത്തുന്നതിനോപ്പം , വനത്തിന്റെ നിലനില്‍പ്പിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുക കൂടിയാണ് ഈ ഭാഗം. അപൂര്‍വ്വമായ വന ജീവികളും, വനജീവിതവും ഒരു പാട് ഈ ഭാഗത്തുണ്ട്. മറ്റ് എപ്പിസോഡ്കളെപ്പോലെ ഉജ്ജ്വലമായ ഒരു ദ്രിശ്യാനുഭാവമായി, ഈ ഭാഗവും മാറിത്തീരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍1
Planet Earth: Season 1, Episode 9 Shallow Seas / പ്ലാനെറ്റ് എര്‍ത്ത്: സീസണ് 1, എപ്പിസോഡ് 9 ഷാലോ സീസ് (2006)
എം-സോണ്‍ റിലീസ് – 63
പോസ്റ്റർ: നിഷാദ് ജെ. എൻ
ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : BBC Natural History Unit
പരിഭാഷ : അവര്‍ കരോളിന്
ജോണർ : ഡോക്യുമെന്ററി
9.4/10
അസാധാരണം…………അവിസ്മരണീയം …..Planet Earth.ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്………..ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം……….
Planet Earth പരമ്പരയിലെ ഒന്‍പതാം ഖണ്ഡമാണിത്. ഭൂമിയിലെ ആഴം കുറഞ്ഞ കടലുകളേയും, അവിടുത്തെ ജീവനുകളേയുമാണ് ഈ ഭാഗം പരിചയപ്പെടുത്തുന്നത്. ആഴം കുറഞ്ഞ കടലുകളിലെ ആവാസ വ്യവസ്ഥയേയും, അപൂര്‍വ്വമായ ജീവി വര്‍ഗ്ഗങ്ങളേയും ഈ ഭാഗം, വളരെ അടുത്ത് നിന്ന് കാണിച്ചു തരുന്നു. സമുദ്രത്തിനടിയിലെ അപൂര്‍വ്വ കാഴ്ച്ചകളാല്‍, സമ്പന്നമായ ഒരു ഭാഗം കൂടിയാണിത്. മറ്റ് എപ്പിസോഡ്കളെപ്പോലെ ഉജ്ജ്വലമായ ഒരു ദ്രിശ്യാനുഭാവമായി,ഈ ഭാഗവും മാറിത്തീരുന്നുണ്ട്.

Planet Earth: Season 1, Episode 10 Seasonal Forest / പ്ലാനെറ്റ് എര്‍ത്ത്: സീസണ് 1, എപ്പിസോഡ് 10 സീസണല്‍ ഫോറെസ്റ്റ് (2006)
എം-സോണ്‍ റിലീസ് – 66
പോസ്റ്റർ: നിഷാദ് ജെ. എൻ
ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : BBC Natural History Unit
പരിഭാഷ : അവര്‍ കരോളിന്
ജോണർ : ഡോക്യുമെന്ററി
9.4/10
അസാധാരണം…………അവിസ്മരണീയം …..Planet Earth.ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്………..ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം……….
Planet Earth പരമ്പരയിലെ പത്താം ഖണ്ഡമാണിത്. താഴ്ന്ന പ്രദേശങ്ങളിലെ ഉഷ്ണമേഖലാ വനങ്ങളെയാണ് ,"സീസണല്‍ ഫോറെസ്റ്റു"കള്‍ (Seasonal Forest) എന്ന് വിളിക്കുന്നത്. മറ്റു വനങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്വഭാവ സവിശേഷതകള്‍ പുലര്‍ത്തുന്നവരാണ് ഈ വനങ്ങള്‍. ഈ വനങ്ങളെയും, അവിടുത്തെ ആവാസ വ്യവസ്ഥയേയും, അപൂര്‍വ്വമായ ജീവ ജാലങ്ങളെയും ഈ എപ്പിസോഡ് കിടയറ്റ ദ്രിശ്യ ചാരുതയോടെ അവതരിപ്പിക്കുന്നു. അതിമനോഹരമായ ഒരുപാട് ഭാഗങ്ങള്‍ ഈ എപ്പിസോഡില്‍ ഉണ്ട്. ലോകത്തെ ഏറ്റവും വലിയ മരങ്ങളും, അത്യപൂര്‍വ്വമായ സസ്യങ്ങളും ഈ ഭാഗത്ത് വന്നു പോകുന്നു. Planet Earth പരമ്പരയിലെ ഒഴിവാക്കാനാവാത്ത വിധം, മനോഹരമായ ഒരു ഭാഗം കൂടിയാണിത്.

👍2❤1
Planet Earth: Season 1, Episode 11 Ocean Deep / പ്ലാനെറ്റ് എര്‍ത്ത്: സീസണ് 1, എപ്പിസോഡ് 11 ഓഷ്യന്‍ ഡീപ് (2006)
എം-സോണ്‍ റിലീസ് – 69
പോസ്റ്റർ: നിഷാദ് ജെ. എൻ
ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : BBC Natural History Unit
പരിഭാഷ : അവര്‍ കരോളിന്
ജോണർ : ഡോക്യുമെന്ററി
7/10
അസാധാരണം…………അവിസ്മരണീയം …..Planet Earth.ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്………..ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം……….
Planet Earth പരമ്പരയിലെ പതിനൊന്നാമത്തേയും, അവസാനത്തേതുമായ ഖണ്ഡമാണിത്.സമുദ്രത്തിന്റെ ആഴങ്ങളിലെ ജീവിതമാണ് ഈ ഭാഗം അന്വേഷിക്കുന്നത്. ഈ പരമ്പരയിലെ ഏറ്റവും മനോഹരമായ ഒരു ഭാഗം കൂടിയാണിത്. നഗ്ന നേത്രങ്ങള്‍ക്ക് എത്തിപ്പെടാനാകാത്ത ആഴങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനാല്‍, അപൂര്‍വ്വവും, അത്ഭുതകരവുമായ ഒരു പാട് ജീവികളും, ജീവിതവും ഈ ഭാഗത്ത് നിറയുന്നു. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലവും, ഈ ഭാഗത്ത് വന്നു പോകുന്നു…

👍4❤1
Planet Earth: Season 1 / പ്ലാനെറ്റ് എര്‍ത്ത്: സീസണ് 1 (2006)
എം-സോണ്‍ റിലീസ് – 73
പോസ്റ്റർ: നിഷാദ് ജെ. എൻ
ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : BBC Natural History Unit
പരിഭാഷ : അവര്‍ കരോളിന്
ജോണർ : ഡോക്യുമെന്ററി
9.4/10
അസാധാരണം…………അവിസ്മരണീയം …..Planet Earth.ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്………..ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം……….
2006-ൽ ബിബിസി നാച്ചുറൽ ഹിസ്റ്ററി യൂണിറ്റ് നിർമ്മിച്ച ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് പ്ലാനറ്റ് എർത്ത്. അഞ്ചുവർഷത്തെ നിർമ്മാണത്തിൽ, ബിബിസി നിയോഗിച്ച ഏറ്റവും ചെലവേറിയ പ്രകൃതി ഡോക്യുമെന്ററിയും 71 ഓളം ക്യാമറാ പ്രവർത്തകർ ലോകത്തിന്റെ ഏഴു വൻകരകളിലെ 204 സ്ഥലങ്ങളിൽ അഞ്ചു വർഷങ്ങൾ (2002-2006) കൊണ്ട് ചിത്രീകരിച്ച ആദ്യത്തെ പരമ്പരയും ആയിരുന്നു ഇത്.[1]നാല് എമ്മി അവാർഡുകൾ, ഒരു പീബൊഡി അവാർഡ്, റോയൽ ടെലിവിഷൻ സൊസൈറ്റിയുടെ അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകൾ ഈ പരമ്പരയ്ക്ക് ലഭിച്ചു. പ്ലാനറ്റ് എർത്ത് 2006 മാർച്ച് 5 ന് യുണൈറ്റഡ് കിംഗ്ഡത്തിൽ ബിബിസി വണ്ണിൽ പ്രദർശിപ്പിച്ചു. 2007 ജൂൺ ആയപ്പോഴേക്കും 130 രാജ്യങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. യഥാർത്ഥ പതിപ്പ് ഡേവിഡ് ആറ്റൻബറോ വിവരിച്ചിരുന്നു. ചില അന്താരാഷ്ട്ര പതിപ്പുകൾ ഇതര ആഖ്യാതാക്കൾ ഉപയോഗിച്ചിരുന്നു.

❤3👍1😁1
Nymphomaniac Vol. I & Vol. II / നിംഫോമാനിയാക് വോള്യം I & വോള്യം II (2013)
എം-സോണ്‍ റിലീസ് – 105
പോസ്റ്റർ: ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Lars von Trier
പരിഭാഷ : വെള്ളെഴുത്ത്
ജോണർ : ഡ്രാമ
6.9/10
ചിത്രം കൃത്യമായി ഒരു ‘കഥയെ ‘പിന്തുടരുകയല്ല. നിംഫോമാനിയാക് ആയ ഒരു യുവതിയും താൻ അലൈംഗികനാണെന്ന് (അസെക്ഷ്വൽ) വിശ്വസിക്കുന്ന ഒരു മനുഷ്യനും തമ്മിൽ ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന സംഭാഷണമാണ് സിനിമ. അതിൽ സമൂഹത്തെയും സംസ്കാരത്തെയും ചരിത്രത്തെയും സംബന്ധിക്കുന്ന ഒരുപാട് കാര്യങ്ങൾ കടന്നു വരുന്നു. സ്വാഭാവികമായും വിലക്കപ്പെട്ട കനിയായ ലൈംഗികതയെചുറ്റിപ്പറ്റി. നിംഫോമാനിയാക്കായ ജോ എന്ന സ്ത്രീയെ സിനിമയിൽ രണ്ടു പേരാണ് അവതരിപ്പിച്ചിരിക്കുന്നത് ( മെലഞ്ചോളിയയിലെ ക്ലയറായും ആന്റി ക്രൈസ്റ്റിലെ ‘അവൾ’ ആയും 21 ഗ്രാംസിലെ മേരി റിവേഴ്സായും അഭിനയിച്ച ചാർലോട്ടി ഗെയിൻസ്ബെർഗാണ് മുതിർന്നവളായ ജോ, ചെറുപ്പകാലത്തുള്ള കഥാപാത്രത്തെ സ്റ്റേസി മാർട്ടിനാണ് അവതരിപ്പിക്കുന്നത്. സെലിഗ്മാനായി വരുന്നത് ഗുഡ് വിൽ ഹണ്ടിംഗിൽ പ്രോ ജെറാൾഡായും മെലഞ്ചോളിയയിൽ ജാക്കായും ഡോഗ് വില്ലിയിൽ ചക്കായും അഭിനയിച്ച സെല്ലൻ സ്കാർസ്ഗാർഡാണ്. സംഗീതത്തിനു ചിത്രത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. വാഗ്നറുടെയും ബിഥോവന്റെയും മൊസാർട്ടിന്റെയും പാലസ്ട്രിനയുടെയും ക്ലാസിക്കുകൾക്കൊപ്പം സ്റ്റെപ്പൻ വൂൾഫിനെയും ടാക്കിങ് ഹെഡിനെയും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്.
ട്രയർ, ലൈംഗികരംഗങ്ങളുടെ ചിത്രീകരണത്തിൽ ആന്റിക്രൈസ്റ്റ് മുതൽ എടുത്ത അസാധാരണമായ തുറന്ന നിലപാട് കൂടുതൽ വ്യക്തമായ അളവിൽ ഈ സിനിമയിലും കാണാം. എന്നാൽ ഈ സിനിമയിലെ ലൈംഗിക രംഗങ്ങൾ വ്യക്തികളുടെ ശരീരങ്ങളെ യഥാർത്ഥത്തിൽ വച്ച് ചിത്രീകരിക്കാതെ, ചലനങ്ങൾപോലും വ്യക്തമായി ആസൂത്രണം ചെയ്ത് ആനിമേഷന്റെയും ഗ്രാഫിക്സിന്റെയും സഹായത്തോടെ ചെയ്തതാണെന്നതാണ് മറ്റൊരു പുതുമ.

👍10❤5🎉2
Oh My GOD / ഒഹ് മൈ ഗോഡ് (2012)
എം-സോണ്‍ റിലീസ് – 106
ഭാഷ : ഹിന്ദി
സംവിധാനം : Umesh Shukla
പരിഭാഷ : സാഗർ കോട്ടപ്പുറം
ജോണർ : കോമഡി, ഡ്രാമ, ഫാന്റസി
8.1/10
കാഞ്ചി ഭായ് ഗുജറാത്തിയായ ഒരു കച്ചവടക്കാരനാണ് മുംബൈയില്‍ ചോരിബസാറില്‍ ദൈവങ്ങളുടെ പ്രതിമയും മറ്റുമാണ് കച്ചവടം. എന്നാല്‍ ദൈവത്തില്‍ വിശ്വാസമില്ലാത്ത ഒരു എ ക്ലാസ് നിരീശ്വരവാദിയാണ് അയാള്‍… തന്റെ ഭാര്യയും മക്കളും ദൈവത്തില്‍ വിശ്വസിക്കുന്നതിനെയും അയാള്‍ കളിയാക്കും. ഒരു ദിവസം മുംബൈ നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടാവുകയും ചോരിബസാറില്‍ കാഞ്ചി ഭായുടെ കട മാത്രം നശിക്കുകയും ചെയ്യുന്നു… ദൈവത്തെ കളിയാക്കിയതിനാല്‍ ദൈവം തന്ന് ശിക്ഷയാണിതെന്ന് എല്ലാവരും പറയുന്നു…. നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കുന്ന കാഞ്ചി ഭായോട് "ആക്ട് ഓഫ് ഗോഡ്" കാരണം ഉണ്ടാകുന്ന നഷ്ട്ടങ്ങള്‍ക്ക് നഷ്ട്ടപരിഹാരം കിട്ടില്ല എന്ന് പറയുന്നു. എന്നാല്‍ ദൈവം തനിക്ക് നഷ്ട്ടപരിഹാരം തരണം എന്ന് പറഞ്ഞ് കാഞ്ചിഭായ് കോടതിയില്‍ പോകുന്നു. ഇത് അറിഞ്ഞ് ജനങ്ങള്‍ കാഞ്ചിഭായിയെ ആക്രമിക്കുന്നു. ഇതോടെ ഭാര്യയും മക്കളും പിണങ്ങി പോകുന്നു. ദൈവങ്ങളെ കോടതികയറ്റാന്‍ പറ്റാത്തതിനാല്‍ ദൈവങ്ങളുടെ പ്രതിപുരുഷനാണ് എന്ന് അവകാശപ്പെടുന്ന ആള്‍ദൈവങ്ങളെ കോടതി കയറ്റുന്നു… ഇതേ ആക്ടിന്റെ പേരില്‍ നഷ്ട്ടപരിഹാരം കിട്ടാത്ത ആള്‍ക്കാരുടെ പിന്തുണയും കാഞ്ചിഭായ്ക്ക് കിട്ടുന്നു… അവര്‍ക്ക് ന്ഷ്ട്ടപരിഹാരം കിട്ടുമോ?.. പിണങ്ങിപോയ ഭാര്യയും മക്കളും തിരിച്ച് വരുമോ… കാഞ്ചിഭായ്ക്ക്

❤4👍3
Fargo / ഫാർഗോ (1996)
എം-സോണ്‍ റിലീസ് – 107
പോസ്റ്റർ: ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Joel Coen, Ethan Coen (uncredited)
പരിഭാഷ : നിഷാദ് തെക്കേവീട്ടിൽ
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
8.1/10
സെയിൽസ് എക്സിക്യൂട്ടീവ് ആയ ജെറി കുറച്ചു സാമ്പത്തിക ബാധ്യതകളിൽ അകപ്പെട്ടിരിക്കുകയാണ്. അതിൽ നിന്നും പുറത്തു കടക്കാൻ ജെറി കണ്ടെത്തുന്ന മാർഗമാണ് തന്റെ ഭാര്യയെ കിഡ്നാപ് ചെയ്ത് കോടീശ്വരനായ ഭാര്യപിതാവിന്റെ കൈയിൽ നിന്നും മോചനദ്രവ്യമായി ക്യാഷ് വാങ്ങുക. അതിനായി ജെറി 2 ക്രിമിനൽസിനെ ഏർപ്പാടാക്കുന്നു. പക്ഷേ കാര്യങ്ങൾ ജെറി പ്രതീക്ഷിച്ച പോലെയല്ല നടക്കുന്നത്. ജെറിയുടെ ജീവിതത്തിലേക്ക് യഥാർത്ഥ ദുരന്തങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു….
1987ൽ മിനിസോട്ടയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഫാർഗോ. മികച്ച കഥ, തിരക്കഥ, മികച്ച അഭിനേത്രി എന്നീ വിഭാഗങ്ങളിൽ അക്കാദമി അവാർഡ് കരസ്ഥമാക്കിയ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ക്രൈം ഡ്രാമ ആണ്….

❤7👍4
One on One / വൺ ഓൺ വൺ (2014)
എം-സോണ്‍ റിലീസ് – 109
പോസ്റ്റർ: നിഷാദ് ജെ. എൻ
ഭാഷ : കൊറിയൻ
സംവിധാനം : Ki-duk Kim
പരിഭാഷ : വെള്ളെഴുത്ത്
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
5.7/10
കിം കി ടുക് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ വളരെയധികം വയലന്‍സ് നിറഞ്ഞ ചിത്രങ്ങളില്‍ നിന്നും അല്‍പ്പം ഡോസ് കുറച്ച ഒരു ചിത്രമാണ്.ഈ ചിത്രത്തില്‍ മനുഷ്യ മനസ്സില്‍ ഉള്ള ദുര്‍ബല ചിന്തകളായ അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കടവും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചെയ്ത അനീതികളോടുള്ള എതിര്‍പ്പും അത് നടപ്പിലാക്കിയവര്‍ക്ക് ഉള്ള തക്കതായ ശിക്ഷകളും നല്കാന് തീരുമാനമെടുത്തു തുടങ്ങിയ ഒരു തീവ്രവാദി സംഘടന എന്ന് വേണമങ്കില്‍ വിളിക്കാവുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.ഷാഡോ എന്ന സംഘടനയുടെ മറവില്‍ ഏഴു പേര് സാമൂഹിക അനീതിക്കെതിരെ നടത്തുന്ന പോരാട്ടം ആയാണ് ചിത്രം തുടക്കത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.
മേയ് ഒമ്പതാം തീയതി നടന്ന ഒരു ക്രൂര കൃത്യത്തില്‍ പങ്കാളികള്‍ ആയ ഏഴു പേരെ അവര്‍ വിചാരണ ചെയ്യുന്നു.അതിനായി ഷാഡോ എന്ന സംഘടനയില്‍ ഉള്ളവര്‍ അവര്‍ ഒത്തു ചേരുന്ന രാത്രികള്‍ക്ക് മുന്‍പ് ആ ക്രൂര കൃത്യത്തില്‍ പങ്കെടുത്ത ഏഴു പേരെ ഓരോരുത്തരായി അവരുടെ രഹസ്യ സങ്കേതത്തില്‍ എത്തിക്കുന്നു.പകല്‍ സമയം ഈ സംഘടനയില്‍ ഉള്ളവര്‍ പലതരം ജീവിത രീതികള്‍ ആണ് പിന്തുടരുന്നത്.ഇവര്‍ പലപ്പോഴും അടിമത്തം അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധികള്‍ ആണ്.സമൂഹത്തിലെ പുച്ഛവും അവജ്ഞയും ആണ് അവരെ തളര്‍ത്തുന്നത്.ഒരു പക്ഷേ അവരുടെതായ ജീവിതം അവര്‍ക്ക് നഷ്ടം വന്നിരുന്നു.ആ ക്രൂര കൃത്യത്തില്‍ പങ്കെടുത്ത ഏറ്റവും അവസാന കണ്ണി മുതല്‍ മുകളിലോട്ടു ആണവര് തട്ടി കൊണ്ട് വരുന്നത്.നിയമം ഒരിക്കലും അവരെ തൊടുക പോലും ഇല്ലായിരുന്നു.ഷാഡോ സംഘടനയുടെ നേതാവ് അവര്‍ ഓരോരുത്തരോടും അന്ന് നടന്ന സംഭവങ്ങള്‍ ഒരു പേപ്പറില്‍ എഴുതി തരാന്‍ ആവശ്യപ്പെടുന്നു.അതിനായി അവരെ ക്രൂരമായി പീഡിപ്പിക്കുന്നു.അവസാനം അവര്‍ ജീവന് രക്ഷിക്കാനായി അയാള്‍ പറയുന്നത് പോലെ ചെയ്യുകയും ചെയ്യുന്നു.എന്നാല്‍ സ്വന്തം ദേഷ്യവും അടിമത്തവും മാറ്റാനായി ആ സംഘടനയില്‍ ചേര്‍ന്നവര്‍ക്കു നേതാവായ മാ ദിയോമ്ഗ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ക്രൂരതകളോട് പൊരുത്തപ്പെടാനും സാധിക്കുന്നില്ല.എന്താണ് മേയ് ഒമ്പതാം തീയതി സംഭവിച്ചത്?ആ കൃത്യത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് എന്ത് സംഭവിച്ചു?ഇവിടെ കുറ്റവാളികള്‍ ആ കൃത്യം ചെയ്യാന്‍ ഏല്‍പ്പിച്ച ആള് മുതല്‍ അത് നടപ്പിലാക്കിയവര്‍ വരെ ആണ്.
കിം കി ദുക് സിനിമകളില്‍ മികച്ചത് എന്നൊന്നും ഈ ചിത്രത്തെ കുറിച്ച് പറയാന്‍ കഴിയില്ല.എന്നാല്‍ മനുഷ്യ മനസ്സിന്റെ ക്രൂരമായ ചില വികാരങ്ങളും അത് പോലെ തന്നെ അവയില്‍ നിന്നും മാറി സമാധാനത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ഉള്ള ബുദ്ധ ഉപദേശങ്ങള്‍ കൂടി തീം ആയി വരുന്നുണ്ട്.71 ആം വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം ആയിരുന്നു ഉത്ഘാടന ചിത്രം.ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദം ആക്കി എടുത്ത ചിത്രം എന്ന് കിം കി ദുക് വാദിക്കുമ്പോഴും ആ സംഭവം എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല എന്നത് കൊണ്ട് അത് കണ്ടു പിടിക്കുന്നവര്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട് കിം.

❤4👍4
Champion / ചാമ്പ്യൻ (2018)
എം-സോണ്‍ റിലീസ് – 1507
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : കൊറിയൻ
സംവിധാനം : Yong-wan Kim
പരിഭാഷ : റിയാസ് പുളിക്കൽ
ജോണർ : സ്പോർട്, ഡ്രാമ
6.0/10
നന്നേ ചെറുപ്പത്തിൽ തന്നെ സ്വന്തം മാതാവിനാൽ ഉപേക്ഷിക്കപ്പെട്ട് അമേരിക്കക്കാരായ കുടുംബത്തിന് ദത്ത് നൽകപ്പെട്ടവനായിരുന്നു മാർക്ക്. പക്ഷേ, കുട്ടിയായിരിക്കെ തന്നെ അവനെ ദത്തെടുത്ത ഫോസ്റ്റർ മാതാപിതാക്കളും അവനെ വിട്ടുപിരിഞ്ഞു. അങ്ങനെ അനാഥനായാണ് അവൻ വളർന്നത്. സ്കൂളിലെ ഏക ഏഷ്യക്കാരൻ കുട്ടിയായതുകൊണ്ട് തന്നെ വർണ്ണവിവേചനവും അവന് നേരിടേണ്ടി വന്നു. അതുകൊണ്ട് തന്നെ ഒത്തിരി ശക്തനായിത്തീരാൻ അവൻ വല്ലാതെ ആഗ്രഹിച്ചു. അങ്ങനെയാണ് അവനൊരു പഞ്ചഗുസ്തിക്കാരൻ ആയി മാറുന്നത്. വർണ്ണ വിവേചനം കാരണം പഞ്ചഗുസ്തി മത്സരങ്ങളിൽ നിന്നും മാറി നിൽക്കുന്ന മാർക്ക് ഇപ്പോഴൊരു ബൗൺസറായിട്ടാണ് ജോലി ചെയ്യുന്നത്. അവിടെ വെച്ച് അവൻ ജിൻ-കി എന്നൊരു സുഹൃത്തിനെ കാണുന്നു. കൊറിയയിൽ നടക്കുന്ന പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിലേക്ക് അവൻ മാർക്കിനെ ക്ഷണിക്കുകയാണ്. മാർക്കിനെക്കൊണ്ട് ജിൻ-കിക്ക് പല ഉദ്ദേശങ്ങളുമുണ്ടായിരുന്നു. തന്റെ ക്ഷണം സ്വീകരിച്ചെത്തിയ മാർക്കിന് സമ്മാനമായി ജിൻ-കി നൽകിയത് മാർക്കിന്റെ അമ്മയുടെ മേൽവിലാസമടങ്ങിയ ഒരു സ്മാർട്ട് ഫോണായിരുന്നു. മാർക്കിന് അവന്റെ അമ്മയെ കണ്ടെത്താൻ സാധിക്കുമോ? കൊറിയൻ ചാമ്പ്യനാവുക എന്ന മാർക്കിന്റെ സ്വപ്നം പൂവണിയുമോ..?

👍10❤5